ഷിക്കാഗോ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങൾ ജനുവരി ഒന്നിനു സമാപിക്കും
Friday, December 29, 2017 7:31 AM IST
ഷിക്കാഗോ ബെൽവുഡ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹായിടവകയിലെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് വർഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ ഈവർഷം ഡിസംബർ മൂന്നിനു ആരംഭിച്ച് ഡിസംബർ 17-നു നേപ്പർവില്ലിൽ സമാപിച്ചു.

ഈവർഷത്തെ കരോൾ ഒരു ഗാനമത്സരം തന്നെയായിരുന്നു. വിശാൽ കോർഡിനേറ്ററായി പ്രവർത്തിച്ചു. ഡിസംബർ 25-നു നടന്ന ക്രിസ്മസിന്‍റെ പ്രത്യേക ആരാധനയിൽ ബെൽവുഡ് വോയ്സ് ഗാനങ്ങൾ ആലപിച്ചു. ആഷ്ലി സംഗീതം നൽകി. ആരാധനാമധ്യേ ഫാ. ഡാനിയേൽ ജോർജ് ക്രിസ്മസ് സന്ദേശം നൽകി.

ജനുവരി ഒന്നാംതീയതി തിങ്കളാഴ്ച രാവിലെ ഒന്പതിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം മാർ മക്കാറിയോസ് മെമ്മോറിയൽ ഹാളിൽ പുതുവത്സരാഘോഷങ്ങൾ നടക്കും. ജോർജ് സഖറിയ, ശീതൾ തുടങ്ങിയവർ നേതൃത്വം നൽകും. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം