ഡിട്രോയിറ്റ് ക്നാനായ ഇടവകയിൽ കരോൾ സന്ദേശ ശുശ്രൂഷയും ക്രിസ്മസ് തിരുക്കർമ്മങ്ങളും ആഘോഷിച്ചു
Monday, January 1, 2018 2:39 PM IST
ഡിട്രോയിറ്റ്: ക്നാനായ കത്തോലിക്കാ ഇടവകയിൽ പാരീഷ് കൗണ്‍സിൽ അംഗങ്ങളും ഡിട്രോയിറ്റ് വിൻസർ കെസിഎസ് ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തിൽ ഇടവക അംഗങ്ങളുടെ ഭവനങ്ങളിൽ ക്രിസ്മസ് സന്ദേശവുമായി കരോൾ നടത്തി. ഡിസംബർ 24-ാം തീയതി വൈകുന്നേരം 6.30 ന് ദിവ്യകാരുണ്യാരാധാനയോടെ പിറവി തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. തുടർന്ന് ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്‍റെ നേതൃത്വത്തിൽ വി.കുർബ്ബാനയിലും സ്നേഹവിരുന്നിലും ഇടവകജനങ്ങളും ബന്ധുമിത്രാദികളും ഭക്തിയോടും സ്നേഹത്തോടും ഐക്യത്തോടും പങ്കെടുത്തു.

കപ്പൂച്ചിൻ സഭാംഗങ്ങളായ റെവ. ഫാ. ബിജു ചൂരപ്പാടത്തും, റെവ. ഫാ. ബിനോയി നെടുംപറന്പിലും സഹകാർമ്മികരായിരുന്നു. കൈക്കാര·ാരായ ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാൻപറന്പിൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങളോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.
ജെയിസ് കണ്ണച്ചാൻപറന്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം