രാജമ്മ നായർ നിര്യാതയായി
Tuesday, January 2, 2018 12:50 PM IST
ഫിലഡൽഫിയ: ഫിലഡൽഫിയയിൽ ദീർഘകാലം താമസിച്ചിരുന്ന തിരുവല്ല മാന്താനം മാവുങ്കൽ വീട്ടിൽ രാജമ്മ നായർ (68) ഡൽഹിയിലെ ഗംഗാറാം ആശുപത്രയിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കുറച്ചുകാലമായി നാട്ടിൽ വിശ്രമജീവിതം നയിച്ചുവരവെ, ഡൽഹി സന്ദർശിക്കുന്നതിനിടയിലാണ് അസുഖം മൂലം ആശുപത്രിയിലായത്.

പന്പ അസോസിയേഷൻ, നായർ സൊസൈറ്റി, എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങി നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളിൽ പരേതയും ഭർത്താവ് ഗോപാലൻ നായരും സജീവ സാന്നിധ്യമായിരുന്നു.

ഫിലാഡൽഫിയ ടെന്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മുപ്പതിലേറെ വർഷം രജിസ്ട്രേഡ് നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: അജിത്, അനീഷ്.
സഹോദരങ്ങൾ: മിനി പിള്ള, രഘുനാഥൻ നായർ, രാജപ്പൻ നായർ, പരേതരായ രമാ നായർ, രാധാകൃഷ്ണൻ നായർ.

സംസ്കാര ചടങ്ങുകൾ ജനുവരി ആറാംതീയതി ശനിയാഴ്ച ഫിലഡൽഫിയയ്ക്കടുത്തുള്ള വെസ്റ്റ് ലോറൽ ഹിൽ സെമിത്തേരിയിൽ (225 Belmont Ave, Bala Cynwyd, PA 19004).

കൂടുതൽ വിവരങ്ങൾക്ക്: മിനി പിള്ള (215 442 0811), സുധാ കർത്താ (267 575 7333), ഗോപാലൻ നായർ (215 442 9368).

റിപ്പോർട്ട്: സുധാ കർത്താ