യൽദോ മോർ തീത്തോസിന്‍റെ സ്ഥാനാരോഹണ വാർഷികം ആറിന്
Tuesday, January 2, 2018 10:54 PM IST
ന്യൂയോർക്ക്: മലങ്കര സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡയുടെയും ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസിന്‍റെ പതിനാലാമത് സ്ഥാനാരോഹണ വാർഷികം ആഘോഷിക്കുന്നു. ജനുവരി ആറിന് ന്യൂജേഴ്സിയിലെ പരാമസിലുള്ള മോർ അഫ്രേം സെന്‍ററിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ