ഡാ​കാ നി​രാ​ഹാ​രം തു​ട​രു​ന്ന വൈ​ദി​ക​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ഷി​ക്കാ​ഗോ ആ​ർ​ച്ച് ഡ​യോ​സി​സ്
Tuesday, February 13, 2018 10:41 PM IST
ഷി​ക്കാ​ഗോ: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​മി​ഗ്രേ​ഷ​ൻ റി​ഫോം, ഡ്രീ​മേ​ഴ്സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജ​നു​വ​രി മു​ത​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന റ​വ. ഗാ​രി ഗ്രാ​ഫി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ഷി​ക്കാ​ഗോ ആ​ർ​ച്ച് ഡ​യോ​സി​സി​ലെ പ്രീ​സ്റ്റ് ഫോ​ർ ജ​സ്റ്റി​സ് ഫോ​ർ ഇ​മി​ഗ്ര​ന്‍റ്സ് ആ​ന്‍റ് സി​സ്റ്റേ​ഴ്സ് ആ​ന്‍റ് ബ്ര​ദേ​ഴ്സ് റാ​ഫ് ഇ​മിി​ഗ്ര​ന്‍റ്സ് അം​ഗ​ങ്ങ​ൾ.

നോ​ന്പു​കാ​ല​ത്ത് ഒ​ന്നോ ര​ണ്ടോ ദി​വ​സം ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​മെ​ന്നു ഹോ​ളി നെ​യിം ക​ത്തീ​ഡ്ര​ലി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് അ​റി​യി​ച്ച​ത്. നോ​ർ​ത്ത് ഫീ​ൽ​ഡ് ടെം​ന്പി​ൾ ജെ​റ​മ്യാ റ​ബി പോ​ൾ എ​ഫ് കോ​നും ഡ്രീ​മേ​ഴ്സി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സെ​ന്‍റ് പ്രൊ​കൊ​പി​യാ​സ് വൈ​ദി​ക​നാ​യ റ​വ. ഗാ​രി ജ​നു​വ​രി 15 മു​ത​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം മാ​ർ​ച്ച് 5 വ​രെ തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നി​ടെ 22 പൗ​ണ്ട് തൂ​ക്കം ന​ഷ്ട​പ്പെ​ട്ട വൈ​ദി​ക​ൻ വെ​ള്ള​വും പ്രോ​ട്ടീ​ൻ പൗ​ഡ​റും മാ​ത്ര​മാ​ണ് ക​ഴി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വി​ശു​ദ്ധ ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു ത​നി​ക്ക് കൂ​ടു​ത​ൽ ശ​ക്തി പ​ക​രു​ന്ന​താ​യി ഗാ​രി പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നു​ള്ള ഡി​ഫേ​ർ​ഡ് ആ​ക്ഷ​ൻ ഫോ​ർ ചൈ​ൽ​ഡ് ഹു​ഡ് അ​റൈ​വ​ൽ​സ് പ്രോ​ഗ്രാം മാ​ർ​ച്ച് 5 ന് ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​എ​സ് കോ​ണ്‍​ഗ്ര​സി​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​നം മാ​ർ​ച്ച് 5 ന് ​മു​ന്പി​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ദി​വ​സം പ്ര​തി 1000 പേ​രു​ടെ സം​ര​ക്ഷ​ണം ന​ഷ്ട​പ്പെ​ടു​മെ​ന്നു റ​വ. ഗാ​രി പ​റ​ഞ്ഞു. മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മ്മാ​ണ​ത്തി​ന് 25 ബി​ല്യ​ണ്‍ ഡോ​ള​ർ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ 1.8 മി​ല്യ​ണ്‍ പേ​രു​ടെ ഭാ​വി​യാ​ണ് അ​വ​താ​ള​ത്തി​ലാ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ