റൗ​ണ്ട് ടേ​ബി​ൾ കോ​ണ്‍​ഫ​റ​ൻ​സു​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ
Tuesday, March 13, 2018 10:17 PM IST
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ, പ്രാ​ദേ​ശീ​ക ത​ല​ങ്ങ​ളി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളെ ഏ​കോ​പി​ച്ചു ന​ട​ത്തി​യ റൗ​ണ്ട് ടേ​ബി​ൾ കോ​ണ്‍​ഫ​റ​ൻ​സും സിം​പോ​സി​യ​വും വ​ൻ വി​ജ​യ​മാ​യി. ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ​റ്റ​റി​ന്‍റെ 2018-19 വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ഇ​ർ​വിം​ഗി​ലെ പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ നടത്തപ്പെട്ടത്. ഡാ​ള​സ് ചാ​പ​റ്റ​ർ പ്ര​സി​ഡ​ന്‍റ് റ്റി.​സി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് ഏ​വ​ർ​ക്കും ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഫോ​മാ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഇ​ൻ​ഡ്യാ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ), ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ള്യൂ ഇ​ന്ത്യ​ൻ ല​യ​ണ്‍​സ് ക്ല​ബ്, ഡാ​ള​സ് എ​യ്സ് ല​യ​ണ്‍​സ് ക്ല​ബ്, റാ​ന്നി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പ്ര​സി​ഡ​ണ്ട് സ്ഥാ​നാ​ർ​ഥി​യും ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ഇ​ൻ​ഡ്യാ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ, ഡാ​ള​സ് എ​യ്സ് ല​യ​ണ്‍​സ് ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​ജോ കോ​ട്ട​ക്ക​ൽ, കേ​ര​ള അ​സോ​സി​യേ​ഷാ​ൻ ഓ​ഫ് ഡാ​ള​സ് സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കു​ന്നി​ൽ, സു​ജ​ൻ കാ​ക്ക​നാ​ട്, റാ​ന്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ണ്ട് ഷി​ജു എ​ബ്ര​ഹാം, ഡാ​ള​സ് ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ എ​ബ്ര​ഹാം തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ഇ​ൻ​ഡ്യാ പ്ര​സ് ക്ല​ബി​ന് വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു.

"മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ ശൈ​ലി​യി​ൽ മാ​റ്റം അ​നി​വാ​ര്യ​മോ​" എ​ന്ന വി​ഷ​യ​ത്തി​ൽ ബി​ജി​ലി ജോ​ർ​ജ് മോ​ഡ​റേ​റ്റ​റാ​യി സി​ന്പോ​സി​യ​വും ച​ർ​ച്ച​ക​ളും തു​ട​ർ​ന്ന് ന​ട​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളാ​ലും പു​രോ​ഗ​മി​ച്ച റൗ​ണ്ട് ടേ​ബി​ൾ കോ​ണ്‍​ഫ​റ​ൻ​സ് വ​ൻ​വി​ജ​യ​മാ​യി.

ഷ​ഷ്ഠി​പൂ​ർ​ത്തി ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ പ്ര​സ്സ്ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സി​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ക്കേ​മു​റി​യെ റ്റി.​സി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ