ഡോ. ​ഇ.​സി. ജോ​ർ​ജ് സു​ദ​ർ​ശ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Wednesday, May 16, 2018 10:32 PM IST
ഫി​ല​ഡ​ൽ​ഫി​യ: അ​ക്ഷ​ര ന​ഗ​രി​യാ​യ കോ​ട്ട​യ​ത്തു​നി​ന്നും അ​റി​വി​ന്‍റെ ചി​റ​കി​ലേ​റി ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ പ​ദ്മ​ഭൂ​ഷ​ണ്‍ ഡോ. ​ഇ.​സി. ജോ​ർ​ജ് സു​ദ​ർ​ശ​ന്‍റെ വേ​ർ​പാ​ടി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ക​ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

ക​ല​യു​ടെ ചി​ര​കാ​ല സു​ഹൃ​ത്തും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മു​ന്നേ​റ്റ​ങ്ങ​ളു​ടെ വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു ഡോ. ​സു​ദ​ർ​ശ​ൻ എ​ന്നു ക​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യിം​സ് കു​റി​ച്ചി അ​നു​സ്മ​രി​ച്ചു. പേ​രി​ലും പെ​രു​മാ​റ്റ​ത്തി​ലും ഭാ​ര​തീ​യ​ത പു​ല​ർ​ത്തി​യി​രു​ന്ന ഡോ. ​സു​ദ​ർ​ശ​ൻ പ​ര​ന്പ​രാ​ഗ​ത ശാ​സ്ത്ര സ​ങ്ക​ല്പ​ങ്ങ​ളോ​ട് അ​റി​വി​ന്േ‍​റ​യും തെ​ളി​വി​ന്േ‍​റ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ര​ടി​ക്കു​ന്പോ​ഴും താ​ൻ ഒ​രു മ​ല​യാ​ളി​യാ​ണെ​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നി​ച്ചി​രു​ന്നു​വെ​ന്ന് മു​ൻ ഫോ​മ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ്ര​സ്താ​വി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം