Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

NRI

Europe

ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ പ​ഴ​യ പ​ള്ളി ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ അ​നു​മ​തി

ക്ലാ​ക്‌​ട​ൺ ഓ​ൺ സീ: ​ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ഴ​യ ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​റിംഗ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

1981-ൽ ​താ​ത്കാ​ലി​ക കെ​ട്ടി​ട​മാ​യി നി​ർ​മി​ച്ച നി​ല​വി​ലെ ഹാ​ൾ കാ​ല​പ്പ​ഴ​ക്ക​വും മ​റ്റ് കേ​ടു​പാ​ടു​ക​ളും കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ള്ളി​യു​ടെ വി​വി​ധ യോ​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും ഈ ​ഹാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ള്ളി വി​കാ​രി മാ​ർ​ക്ക് മ​ൾ​റൈ​ൻ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ലു​ള്ള ഹാ​ളി​ന്‍റെ ഏ​താ​ണ്ട് അ​തേ വ​ലു​പ്പ​ത്തി​ലാ​യി​രി​ക്കും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രി​ക്കും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​നം.

പു​തി​യ ഹാ​ളി​ൽ പ്ര​വേ​ശ​ന ലോ​ബി, അ​ടു​ക്ക​ള, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​ക​ൾ, പ്ര​ധാ​ന യോ​ഗ​മു​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും.

പ​ള്ളി​യു​ടെ സെമിത്തേരിയിലേ​ക്കും പ​രി​സ​ര​ത്തേ​ക്കും കാ​ഴ്ച ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ധാ​ന യോ​ഗ​മു​റി​യി​ൽ മു​ഴു​വ​ൻ ഉ​യ​ര​ത്തി​ലു​ള്ള ഗ്ലാ​സ് ഭി​ത്തി​യും ഒ​രു​ക്കും.

കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ പ്ര​ത്യേ​ക തു​റ​സ്സു​ക​ളി​ലൂ​ടെ സ്വാ​ഭാ​വി​ക വെ​ളി​ച്ചം അ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന ത​യാ​റാ​ക്കി​യ ഇ​ൻ​ക്പെ​ൻ ഡൗ​ണി ആ​ർ​ക്കി​ടെ​ക്ച​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി​യു​ടെ വാ​സ്തു​വി​ദ്യ​യ്ക്കും പ​രി​സ​ര​ത്തിന്‍റെ പൈ​തൃ​ക​സ്വ​ഭാ​വ​ത്തി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം ആ​ധു​നി​ക നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും ല​ളി​ത​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തേ​ക്കാ​ൾ മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പ​നം വ്യ​ക്ത​മാ​ക്കി.

ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി

പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടിന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​പി​ത​മാ​യ സെ​ന്റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി ഗ്രേ​റ്റ് ക്ലാ​ക്ട​ണി​ലെ പ്ര​ധാ​ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ല​ണ്ട​ൻ ബി​ഷ​പ്പാ​യി​രു​ന്ന റി​ച്ചാ​ർ​ഡ് ഡി ​ബെ​ൽ​മീ​സിന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണം ന​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ​വി​യാ​യ ഗ്രേ​ഡ്-1 ലി​സ്റ്റ​ഡ് പ​ദ​വി​യാ​ണ് ഈ ​പ​ള്ളി​ക്കു​ള്ള​ത്.

പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ന് കാ​ര്യ​മാ​യ ആ​ഘാ​ത​മു​ണ്ടാ​കി​ല്ലെ​ന്നും നി​ല​വി​ലെ സ്ഥ​ല​ത്തി​ന്റെ സൗ​ന്ദ​ര്യ​വും ഉ​പ​യോ​ഗ​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​മെ​ന്നും പൈ​തൃ​ക വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

America

മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ നാ​ലാം വാ​ർ​ഷി​കം ചൊ​വ്വാ​ഴ്ച

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ഷ​ൻ ലീ​ഗ് രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ മു​ള​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗിന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ഷിക്കാ​ഗോ രൂ​പ​താ​ത​ല​ത്തി​ൽ സം​ഘ​ട​ന ഉ​ദ്ഘാ​ട​നം ചെ​യു​ന്ന​ത്.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​കാ​ലം അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് മി​ഷ​ൻ ലീ​ഗി​ന് അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​ത്. ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്‌​തു.

ദൈ​വ​വി​ളി സെ​മി​നാ​ർ, വി​വി​ധ ക്ലാസു​ക​ൾ, നേ​തൃ​ത്വ സം​ഗ​മ​ങ്ങ​ൾ, കു​ടും​ബ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം, ഓ​ൺ​ലൈ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ, നോ​മ്പു​കാ​ല ധ്യാ​നം, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം, റീ​ൽ​സ് നി​ർ​മാ​ണ മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​വാ​നും സാ​ധി​ച്ചു.

മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷം​ഷാ​ദ്ബാ​ദ് രൂ​പ​ത​യി​ൽ നി​ർ​മി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്നു.

ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ (ഡ​യ​റ​ക്ട​ർ), സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എംഎ​സ്എംഐ (ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ), ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ), ഫാ. ​ടെ​ൽ​സ് അ​ല​ക്സ് (അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ർ), സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ (പ്ര​സി​ഡന്‍റ്), ജി​മ്മി​ച്ച​ൻ മു​ള​വ​ന (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി​സ​ൻ തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സോ​ഫി​യ മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌വി​എം, സോ​ണി​യ ബി​നോ​യ്, ആ​ൻ ടോ​മി, ബി​നീ​ഷ് ഉ​റു​മീ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ടീ​മാ​ണ് മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം; ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ കി​രീ​ടം ചൂ​ടി പ്രെ​സ്റ്റ​ൻ റീ​ജി​യ​ൺ

സ്ക​ൻ​തോ​ർ​പ്പ്: വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും തി​രി​നാ​ള​ങ്ങ​ൾ ക​ല​ക​ളി​ലൂ​ടെ വ​രും​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​ക്കൊ​ണ്ട് ന​ട​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​ൻ​പ​താ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം സ്ക​ൻ​തോ​ർ​പ്പി​ലെ ഫ്രെ​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും ആ​വേ​ശ​ക​ര​വു​മാ​യി പ​രി​സ​മാ​പി​ച്ചു.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 121 പോ​യി​ന്‍റു​മാ​യി പ്രെ​സ്റ്റ​ൻ റീ​ജി​യ​ൺ ഒ​ന്നാം സ്ഥാ​ന​വും 112 പോ​യി​ന്‍റു​മാ​യി ബ്രി​സ്റ്റോ​ൾ - കാ​ർ​ഡി​ഫ് റീ​ജി​യ​ണും 105 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

ഇ​ട​വ​ക - മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ​ത് പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഫ് ദി ​ഇ​മ്മാ​ക്കു​ലേ​റ്റ് ക​ൺ​സെ​പ്ഷ​ൻ ക​ത്തീ​ഡ്ര​ൽ ആ​ണ്.

ദൈ​വ​വ​ച​ന​ത്തെ ക​ല​ക​ളി​ലൂ​ടെ ആ​രാ​ധി​ക്കു​ക​യും രൂ​പ​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ച​ന​വെ​ളി​ച്ചം പ​ക​രു​ക​യും ചെ​യ്യു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി രൂ​പ​ത​യു​ടെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി ഇ​ട​വ​ക /മി​ഷ​ൻ /പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ തു​ട​ങ്ങി റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ൾ ആ​ണ് 14 വേ​ദി​ക​ളി​ലാ​യി ത​ങ്ങ​ളു​ടെ ക​ലാ​വി​രു​ത് തെ​ളി​യി​ച്ചു കൊ​ണ്ട് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​യ​ത്.

രാ​വി​ലെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ന​ട​ത്തി​യ വി​ശു​ദ്ധ ഗ്ര​ന്ഥ പ്ര​തി​ഷ്‌​ഠ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ദൈ​വ​വ​ച​നം രൂ​പ​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന സ​മ​യ​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​മെ​ന്നും ദൈ​വ വ​ച​ന​ത്തെ ക​ല​ക​ളി​ലൂ​ടെ ആ​രാ​ധി​ക്കു​ന്ന ഈ ​സ​മ​യം വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

കെെ​യ​ടി നേ​ടി സെ​ന്‍റ് എ​ഫ്രേം പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ഹ​ൾ ആ​ൻ​ഡ് സ്ക​ൻ​തോ​ർ​പ്പ്

തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് സെ​ന്‍റ് എ​ഫ്രേം പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ഹ​ൾ ആ​ൻ​ഡ് സ്ക​ൻ​തോ​ർ​പ്പി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പാ​ർ​ക്കിം​ഗ് മു​ത​ൽ അ​വ​സാ​ന​വ​ട്ട ക്ലീ​നിം​ഗ് വ​രെ ഉ​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ശ​ബ്ദ​മാ​യി ഏ​റ്റ​വും ആ​ത്മാ​ർ​ഥ​ത​യോ​ടെ രൂ​പ​താ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ടീ​മി​നോ​ട് ചേ​ർ​ന്ന് നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​മി​ഷ​നി​ലെ വോ​ളന്‍റി​യേ​ഴ്സി​ന്‍റെ സേ​വ​ന​ങ്ങ​ളും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

പ്രാ​ർ​ഥ​ന​യും ക​ല​യും ഒ​ത്തു​ചേ​ർ​ന്ന ഈ ​സം​ഗ​മം, പ്ര​വാ​സ​ലോ​ക​ത്തെ കു​രു​ന്നു​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ ആ​ത്മീ​യ വേ​രു​ക​ളെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​റി​യാ​നും സ്നേ​ഹി​ക്കാ​നും പു​ത്ത​ൻ ഉ​ണ​ർ​വേ​കി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് മ​ത്സ​രാ​ർ​ഥിക​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടി ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ, സ്ക​ൻ​തോ​ർ​പ്പ് അ​യായി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യ്ക്കും മ​ഹാ​കു​ടും​ബ സം​ഗ​മ​ത്തി​നും സാ​ക്ഷി​യാ​യി.

12 റീ​ജി​യണു​ക​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ളാ​ണ് സ്ക​ൻ​തോ​ർ​പ്പ് ഫ്രെ​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ലെ 14 വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥിക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ അ​യാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി മ​ത്സ​ര ന​ഗ​രി മാ​റി.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ ഫാ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ മൂ​ല​ച്ചേ​രി വിസി, വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, ഫാ.ഡോ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, ഫാ. ​എ​ബി​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോഓർ​ഡി​നേ​റ്റ​ർ ജോ​ൺ കു​ര്യ​ൻ, ജോ​യിന്‍റ് കോഓർ​ഡി​നേ​റ്റ​ർമാ​രാ​യ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​ർ​ഫി തോ​മ​സ്, പാ​സ്റ്റ​റ​ൽ കൌ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോഓർ​ഡി​നേ​റ്റ​ർ​മാ​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പരിപാടിയുടെ യുട്യൂബ് ലിങ്ക്: https://www.youtube.com/watch?v=1aIL3GZCy0I

Europe

ജ​ര്‍​മ​നി​യി​ലേ​യ്ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; വെ​ബി​നാ​ര്‍ തി​ങ്ക​ളാ​ഴ്ച

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ല്‍ ന​ഴ്സിം​ഗ് ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സം​ശ​യ​നി​വാ​ര​ണ​വും ന​ല്‍​കു​ന്ന​തി​നാ​യി എ​യ്ബ്സ് യൂ​റോ​പ്പ സൗ​ജ​ന്യ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച ജ​ര്‍​മ​ന്‍ സ​മ​യം രാ​വി​ലെ 11ന് (ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​കഴിഞ്ഞ് 3.30) ഓ​ണ്‍​ലൈ​നാ​യാ​ണ് വെ​ബി​നാ​ര്‍ ന​ട​ക്കു​ന്ന​ത്. ജ​ര്‍മ​നി​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലിയാണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.

ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും ത​ത്സ​മ​യം മ​റു​പ​ടി ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ബി​നാ​റി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍:​ ജ​ര്‍​മനി​യി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും നി​ബ​ന്ധ​ന​ക​ള്‍, ബി2 ​ലെ​വ​ല്‍ ജ​ര്‍​മന്‍ ഭാ​ഷാ പ്രാ​വീ​ണ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം. തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും ശ​മ്പ​ള നി​ര​ക്കു​ക​ള്‍. വ​ര്‍​ക്ക് വി​സ​യും താ​മ​സാ​നു​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍.

എം.​എ​സ്. ഐ​റി​ന്‍, എം.​എ​സ്. സെ​റി​ന്‍, എം.​എ​സ്. ഗ്ലെ​മി എ​ന്നി​വ​രും വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ധ നി​ര്‍​ദേശ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ക​രി​യ​ര്‍ വ​ള​ര്‍​ച്ച​യ്ക്ക് പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് വെ​ബി​നാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും: +49 1575 0075724.

America

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഷിക്കാ​ഗോ​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം; മി​ല്ലേ​നി​യം പാ​ർ​ക്കി​ൽ ക്രി​സ്മ​സ് ട്രീ ​പ്ര​കാ​ശി​ച്ചു

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ച് ഷിക്കാ​ഗോ ന​ഗ​രം വീ​ണ്ടും ഉ​ത്സ​വ​പ്ര​ഭ​യി​ൽ മു​ങ്ങു​ന്നു. ന​ഗ​ര​ഹൃ​ദ​യ​മാ​യ മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ​യി​ൽ ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച ദീ​പ​ങ്ങ​ൾ തെ​ളി​ഞ്ഞ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​യി.

ഷിക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ
വാ​ർ​ഷി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിംഗ് സെ​റി​മ​ണി കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മി​ല്ലേ​നി​യം പാ​ർ​ക്കി​ലേ​ക്ക് എ​ത്താ​റു​ള്ള​ത്. സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, ആ​ഘോ​ഷ​ഗാ​ന​ങ്ങ​ൾ, വ​ർ​ണാ​ഭ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ന​ഗ​ര​മ​ധ്യം ക്രി​സ്മ​സ് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് മാ​റു​ന്നു.

ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റും
(Christkindlmarket) ന​വം​ബ​ർ 20 മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ജ​ർ​മൻ
ക്രി​സ്മ​സ് വി​പ​ണി​ക​ളു​ടെ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വി​പ​ണി ഷി​ക്കാ​ഗോ​യി​ലെ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

ഡാ​ലി പ്ലാ​സ​യി​ൽ ഒ​രു​ക്കു​ന്ന വി​പ​ണി​യി​ൽ ജ​ർ​മ്മ​ൻ ശൈ​ലി​യി​ലു​ള്ള ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ, ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണി​ത്.

ക്രി​സ്മ​സ് വി​പ​ണി​യി​ലെ മ​ര​ത്ത​ടി​കൊ​ണ്ടു​ള്ള ചെ​റു​ക​ട​ക​ളും പ്ര​കാ​ശ​മാ​ന​മാ​യ
അ​ല​ങ്കാ​ര​ങ്ങ​ളും യൂ​റോ​പ്യ​ൻ ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക്
ന​ൽ​കു​ന്ന​ത്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും
ഹോ​ട്ട​ലു​ക​ളും റെ​സ്റ്റോ​റ​ന്റു​ക​ളും ഷോ​പ്പിംഗ് മാ​ളു​ക​ളും പ്ര​ത്യേ​ക
അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്.

പ്ര​ശ​സ്ത​മാ​യ മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ പ്ര​ദേ​ശ​ത്തെ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ന​ഗ​ര​ത്തി​ലെ
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന അ​വ​ധി​ക്കാ​ല പ​രി​പാ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ
കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ല്ലി​നോ​യി​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഷി​ക്കാ​ഗോ ഡൗ​ൺ​ടൗ​ൺ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഏ​റെ
പ്രി​യ​പ്പെ​ട്ട വി​നോ​ദ​മാ​ണ്. മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ ക്രി​സ്മ​സ് ട്രീ​യും
ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റും കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശി​ക്കാ​വു​ന്ന പ്ര​ധാ​ന
ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​ത ന​ൽ​കു​ന്ന​ത് ചി​ക്കാ​ഗോ​യു​ടെ 113-ാമ​ത് ഔ​ദ്യോ​ഗി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിംഗ് ച​ട​ങ്ങും ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റി​ന്‍റെ
30-ാം വാ​ർ​ഷി​ക​വു​മാ​ണ്. മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ ക്രി​സ്മ​സ് ട്രീ ​ജ​നു​വ​രി 10 വ​രെ
പ്ര​കാ​ശി​ക്കും.

ന​വം​ബ​ർ 21 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 35-ാമ​ത് Magnificent Mile Lights Festival
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടും. വൈ​കു​ന്നേ​രം 5.30-ന് ​പ​രേ​ഡ്
ആ​രം​ഭി​ക്കു​ക​യും ഷി​ക്കാ​ഗോ ന​ദി​ക്ക് മു​ക​ളി​ലു​ള്ള വെ​ടി​ക്കെ​ട്ടോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക​യും ചെ​യ്യും.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ല്ലി​നോ​യി​സി​ലെ അ​റോ​റ​യി​ലും
റി​ഗ്ലി​വി​ല്ലി​ലും ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഡാ​ലിപ്ലാ​സ​യി​ലെ​യും അ​റോ​റ​യി​ലെ​യും വി​പ​ണി​ക​ൾ ഡി​സം​ബ​ർ 24 വ​രെ​യും റി​ഗ്ലി​വി​ല്ലി​ലെ വി​പ​ണി
ഡി​സം​ബ​ർ 31 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

താ​ങ്ക്സ്ഗി​വിംഗ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് ഷോ​പ്പിംഗി​നു​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക്
എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഡൗ​ൺ​ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ർ​ക്കിംഗ് ബു​ദ്ധി​മു​ട്ടു​ക​ളും
ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​കാ​ശ​ത്തി​ൽ ഷി​ക്കാ​ഗോ ന​ഗ​രം വീ​ണ്ടും ഉ​ത്സ​വ​ന​ഗ​രി​യാ​യി മാ​റു​ക​യാ​ണ്.

America

2028-ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്:  മ​ത്സ​രി​ക്കി​ല്ലെ​ന്ന നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് മ​ക​ൻ ന​ളി​ൻ ഹേ​ലി

വാ​ഷിം​ഗ്‌​ട​ൺ: 2028-ലെ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​സി​ഡന്‍റ്​ സ്ഥാ​നാ​ർഥി​ത്വ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള മു​ൻ സൗ​ത്ത് ക​രോ​ളി​ന ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ക​ൻ ന​ളി​ൻ ഹേ​ലി രം​ഗ​ത്തെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മ്മ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​റു​പ​ടി ന​ൽ​കി​യ ന​ളി​ൻ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു​ക​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച മു​ൻ ഗ​വ​ർ​ണ​ർ പ്ര​ചാ​ര​ണ സം​ഘാം​ഗം ജ​സ്റ്റി​ൻ ഇ​വാ​ൻ​സ് 17 വ​ർ​ഷം മു​മ്പ് ത​ന്നെ നി​ക്കി പു​റ​ത്താ​ക്കി​യ​തിന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കു​ക​യാ​ണെ​ന്ന് ന​ളി​ൻ ആ​രോ​പി​ച്ചു. അ​തോ​ടൊ​പ്പം, വൈ​റ്റ് ഹൗ​സ്, ജ​ന​പ്ര​തി​നി​ധി സ​ഭ, സെ​ന​റ്റ് എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണം കൈ​യി​ലു​ണ്ടാ​യി​ട്ടും അ​ത് വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, 2028-ൽ ​മ​ത്സ​രി​ക്കി​ല്ലെ​ങ്കി​ലും താ​ൻ വി​ശ്വ​സി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് നി​ക്കി ഹേ​ലി വ്യ​ക്ത​മാ​ക്കി. പ​ണ​പ്പെ​രു​പ്പ​വും ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

America

ഹി​പ്പോ​പ്പൊ​ട്ടാ​മ​സ് ‘ഫി​യോ​ണ’ വി​ട​വാ​ങ്ങി; വി​ല്ല​നാ​യ​ത് സ​ന്ദ​ർ​ശ​ക​ന്‍റെ കൈ​യി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വീ​ണ തൊ​പ്പി

സി​ൻ​സി​നാ​റ്റി:  ലോ​ക​മെ​മ്പാ​ടു​മു​ള്ള മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന സി​ൻ​സി​നാ​റ്റി മൃ​ഗ​ശാ​ല​യി​ലെ ഹി​പ്പോ​പ്പൊ​ട്ടാ​മ​സ് ‘ഫി​യോ​ണ’ അ​ന്ത​രി​ച്ചു. ഒ​ൻ​പ​ത് വ​യ​​സായി​രു​ന്നു. കൂ​ട്ടി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ണ സ​ന്ദ​ർ​ശ​ക​ന്‍റെ ക​മ്പി​ളി തൊ​പ്പി വി​ഴു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2,000 പൗ​ണ്ടി​ല​ധി​കം ഭാ​ര​മു​ള്ള ഫി​യോ​ണ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തൊ​പ്പി പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ ഡേ​വ് ജെ​നി​ക്ക് വ്യ​ക്ത​മാ​ക്കി.

2017ൽ ​മാ​സം തി​ക​യാ​തെ വെ​റും 29 പൗ​ണ്ട് ഭാ​ര​ത്തോ​ടെ ജ​നി​ച്ച ഫി​യോ​ണ, അ​തി​ജീ​വ​ന​ത്തി​ന്റെ അ​ത്ഭു​ത​ക​ഥ​യി​ലൂ​ടെ രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ‘#TeamFiona’ എ​ന്ന ഹാ​ഷ്ടാ​ഗി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഫി​യോ​ണ വ​ലി​യ ജ​ന​പ്രീ​തി നേ​ടി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ ഫി​യോ​ണ​യെ കാ​ണാ​ൻ സി​ൻ​സി​നാ​റ്റി മൃ​ഗ​ശാ​ല​യി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നു.​ ഫി​യോ​ണ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ സി​ൻ​സി​നാ​റ്റി മേ​യ​ർ അ​ഫ്താ​ബ് പു​രേ​വാ​ൽ, ഒ​ഹാ​യോ നി​യു​ക്ത ഗ​വ​ർ​ണ​ർ ആ​മി ആ​ക്ട​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും ആ​രാ​ധ​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

America

ഇ​ന്ത്യ പ്ര​സ് ക്ല​ബ് പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അവസരം 30 വരെ

ന്യൂയോർക്ക്: വ​ട​ക്കെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (IPCNA ) മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ന​വം​ബ​ർ 30 വ​രെ നോ​മി​നേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റു​പ്പി​ൽ അ​റി​യി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കു​മാ​യാ​ണ് മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി "മാ​ധ്യ​മ​ശ്രീ ", മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​ജേ​താ​ക്ക​ൾ​ക്ക് യ​ഥാ​ക്ര​മം ഒരു ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.

കൂ​ടാ​തെ ദൃ​ശ്യ-​അ​ച്ച​ടി-​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച​വ​ർ​ക്കും പു​ര​സ്‍​കാ​ര​ങ്ങ​ൾ ന​ൽ​കും . 25000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും ആ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ​ക്കു ന​ൽ​കു​ക.

മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന • മി​ക​ച്ച വാ​ർ​ത്താ ക​വ​റേ​ജ് (അ​ച്ച​ടി, ഓ​ൺ​ലൈ​ൻ) • മി​ക​ച്ച ഫീ​ച്ച​ർ (പ​ത്ര​ങ്ങ​ൾ, ആ​നു​കാ​ലി​ക​ങ്ങ​ൾ) • മി​ക​ച്ച വാ​ർ​ത്താ​ചി​ത്രം (അ​ച്ച​ടി) • മി​ക​ച്ച വാ​ർ​ത്താ അ​വ​താ​ര​ക​ൻ / അ​വ​താ​ര​ക (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച വെ​ബ് ലേ​ഔ​ട്ടും അ​വ​ത​ര​ണ​വും • മി​ക​ച്ച യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ / പ്ര​വ​ർ​ത്ത​ക എ​ന്നി​വ​രെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ക.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്ത​മാ​യും, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​വു​റ്റ​വ​രെ നോ​മി​നേ​ഷ​നി​ലൂ​ടെ​യും പു​ര​സ്‌​ക​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യ ഇ​തി​നാ​യി വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ indiapressclub.org/nomination/ സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം അ​നു​ബ​ന്ധ വാ​ർ​ത്ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ ലി​ങ്കു​ക​ൾ എ​ന്നി​വ​യും അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ന​വം​ബ​ർ 30ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. മാ​ധ്യ​മ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ തോ​മ​സ് ജേ​ക്ക​ബ്, ഡോ. ​എം.​വി. പി​ള്ള, ജോ​സ് പ​ന​ച്ചി​പ്പു​റം എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ഗ​ത്ഭ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ ​തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

2027 ജ​നു​വ​രി എട്ടിന് ​വൈ​കി​ട്ട് അഞ്ചിന് കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്ക് ഹോ​ട്ട​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു പ​ള്ള​ത്ത്: (732) 429-9529 ◦ അ​നി​ൽ ആ​റ​ന്മു​ള: (713) 882-7272 ◦ ജ​യ​ൻ ജോ​സ​ഫ്: (215) 744-7242 ◦ ഇ​മെ​യി​ൽ: [email protected]. വെ​ബ്സൈ​റ്റ്: www.indiapressclub.org.

America

മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ ഡി​സം​ബ​ർ 12ന് ​ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്; മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ നി​ർ​ബ​ന്ധം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ, ഷി​ക്കാ​ഗോ മ​ല​യാ​ളി ​അ​സോ​സി​യേ​ഷ​ന്‍റെ​യും VFS ഗ്ലോ​ബ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​സം​ബ​ർ 12 ​മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ന​ട​ത്തും.

രാ​വി​ലെ 11 മു​ത​ൽ ​വൈ​കി​ട്ട് മൂന്ന് വ​രെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ലെ സ്കൂ​ൾ ഹാ​ളി​ലാ​ണ് ക്യാ​മ്പ്.വി​ലാ​സം 7800 Lyons St, Morton Grove, IL 60053.

ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, OCI അ​പേ​ക്ഷ, ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് സ​റ​ണ്ട​ർ, ഇ​ന്ത്യ​ൻ വി​സ, പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (PCC), ഗ്ലോ​ബ​ൽ എ​ൻ​ട്രി പ്രോ​ഗ്രാം എ​ന്നി​വ​യ്ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ക്യാ​മ്പി​ൽ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് സ​മ​ർ​പ്പി​ക്കാം. ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​ക.

വി​വാ​ഹം, ജ​ന​നം, ലൈ​ഫ്, NRI സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, NORI-I, NORI-III, ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ക്യാ​മ്പ് അ​റി​യി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും VFS വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഫീ​സ് ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കു​ക​യും വേ​ണം.

America

ഷി​ക്കാ​ഗോ ന​ഗ​ര​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ന്റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്ക്

ഷി​ക്കാ​ഗോ: ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യും മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ക​ണ​ക്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ന​ഗ​ര​ത്തി​ന്‍റെ ധ​ന​കാ​ര്യ സ്ഥി​തി സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ഷി​ക്കാ​ഗോ സി​റ്റി കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 18ന് ​ചേ​ർ​ന്ന സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 45 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചും അ​ഞ്ചു​പേ​ർ എ​തി​ർ​ത്തും പ്ര​മേ​യം പാ​സാ​ക്കി. ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി വി​ല​യി​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് പു​റ​ത്തു​ള്ള സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

ന​ഗ​ര​ത്തി​ന്‍റെ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ രാ​ജി​വച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ഗ​ര​ത്തി​ന്‍റെ വ​രു​മാ​നം, ചെ​ല​വു​ക​ൾ, ബ​ജ​റ്റ് ക​മ്മി, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​രു​ന്നു.

ഷി​ക്കാ​ഗോ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ പു​തി​യ​ത​ല്ല. പെ​ൻ​ഷ​ൻ ബാ​ധ്യ​ത​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും, പൊ​തു​സു​ര​ക്ഷാ ചെ​ല​വു​ക​ൾ, ക​ട​ബാ​ധ്യ​ത​ക​ൾ, ന​ഗ​ര​സേ​വ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ ന​ഗ​ര​ബ​ജ​റ്റി​ന് വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ക്കു​ന്ന സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും യ​ഥാ​ർ​ഥ ധ​ന​സ്ഥി​തി​യും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടോ എ​ന്ന ചോ​ദ്യം കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മാ​ർ​ജി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ന​ഗ​ര​ത്തിന്‍റെ യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും നി​ല​വി​ലു​ള്ള വ​രു​മാ​ന​സ്രോ​ത​സ്സു​ക​ൾ ഭാ​വി​യി​ലെ ചെ​ല​വു​ക​ൾ നേ​രി​ടാ​ൻ പ​ര്യാ​പ്ത​മാ​ണോ​യെ​ന്നും വി​ല​യി​രു​ത്താ​നാ​ണ് കൗ​ൺ​സി​ലി​ന്‍റെ നീ​ക്കം.

മേ​യ​ർ ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​മ്മി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ൽ 76 ശ​ത​മാ​ന​വും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ്. എ​ന്നാ​ൽ രാ​ജി​വ​ച്ച ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ആ​ഷ്‌​ലി ഗ​ബ്രി​ഷ് (Ashlee Gabrysch) ഈ ​അ​നു​പാ​തം 56 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് സി​റ്റി കൗ​ൺ​സി​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​ദൂ​ഷ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി 481 മി​ല്യ​ൺ ഡോ​ള​ർ ക​ട​മെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ക​ണ​ക്കു​ക​ളെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം. ബ​ജ​റ്റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫി​നാ​ൻ​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പാ​റ്റ് ഡോ​വ​ലി​ന് സ്വ​ത​ന്ത്ര വി​ദ​ഗ്ധ സ്ഥാ​പ​ന​ത്തെ നി​യോ​ഗി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യ​ത്.ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക രേ​ഖ​ക​ളും ഇ​മെ​യി​ലു​ക​ളും ബ​ജ​റ്റ് അ​വ​ത​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

അ​തേ​സ​മ​യം, സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ അ​റി​യി​ച്ചു. ഭ​ര​ണ​കൂ​ടം സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ലെ​ന്നുംക​ണ​ക്കു​ക​ളി​ലെ വ്യ​ത്യാ​സം സാ​ങ്കേ​തി​ക​മാ​യ വ്യാ​ഖ്യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്ന് മേ​യ​റെ പി​ന്തു​ണ​യ്ക്കു​ന്ന ചി​ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വാ​ദി​ക്കു​ന്നു.

ഇ​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് റേ​റ്റിംഗ് ഏ​ജ​ൻ​സി​യാ​യ Standard & Poor's ഷി​ക്കാ​ഗോ ന​ഗ​ര​ത്തെ ക്രെ​ഡി​റ്റ് വാ​ച്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്റെ ക്രെ​ഡി​റ്റ് റേ​റ്റി​ങ് താ​ഴ്ന്നാ​ൽ
ഭാ​വി​യി​ൽ ക​ട​മെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ലി​ശ​ച്ചെ​ല​വ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

2027ലെ ​ബ​ജ​റ്റ് ഡി​സം​ബ​ർ 29ന​കം അം​ഗീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കും.

ഷി​ക്കാ​ഗോ​യി​ലെ നി​കു​തി​ദാ​യ​ക​രു​ടെ പ​ണം എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നു, ന​ഗ​ര​ത്തി​ന്‍റെ യ​ഥാ​ർഥ സാ​മ്പ​ത്തി​ക സ്ഥി​തി എ​ന്താ​ണ്, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക​ണ​ക്കു​ക​ൾ എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണ് എ​ന്നീ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​നി ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​ത്.

America

യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി ടെ​ഡ് ലി​യു തെരഞ്ഞെടുക്കപ്പെട്ടു

വാ​ഷിം​ഗ്‌​ട​ൺ ഡിസി : ടെ​ഡ് ലി ​യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യുഎ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്റേ​റ്റീ​വ്സി​ലെ ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി  ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ടെ​ഡ് ലി​യു​വി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ് 57-കാ​ര​നാ​യ ടെ​ഡ് ലി​യു. നേ​ര​ത്തെ കോ​ക്ക​സ് വൈ​സ് ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഹൗ​സ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നേ​തൃ​ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കു​ള്ള ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ നേ​താ​വാ​യി മാ​റും.

America

ഒ​ക്‌ലഹോ​മ​യി​ൽ  ആ​ദ്യ പ​നി ബാധിച്ചുള്ള ശിശുമരണം സ്ഥി​രീ​ക​രി​ച്ചു; ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ വ​ർ​ധിക്കു​ന്നു

ഒ​ക്‌​ല​ഹോ​മ സി​റ്റി: 2026–27 സീ​സ​ണി​ലെ ആ​ദ്യ​ത്തെ പ​നി ബാ​ധി​ച്ചു​ള്ള ​ശി​ശു​മ​ര​ണം ഒ​ക്‌​ല​ഹോ​മ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹെ​ൽ​ത്ത് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് വി​വി​ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ എ, ​റി​നോ​വൈ​റ​സ് എ​ന്നി​വ​യു​ടെ കേ​സു​ക​ൾ നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​താ​യി മെ​ർ​സി എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബ്രെ​ന്റ് മെ​ഡ്‌​ഫോ​ർ​ഡ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ല​പ്പോ​ഴും റി​നോ​വൈ​റ​സ് ക​ണ്ടെ​ത്താ​റി​ല്ലെ​ന്നും ജ​ല​ദോ​ഷം, ചു​മ, തു​മ്മ​ൽ, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​നി​ക്കു​ള്ള​തു​പോ​ലെ റി​നോ​വൈ​റ​സി​ന് പ്ര​ത്യേ​ക ആ​ന്റി​വൈ​റ​ൽ മ​രു​ന്നു​ക​ളി​ല്ല; ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തു​മാ​ണ് പ്ര​ധാ​നം.

താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി അ​ടു​ത്ത​തോ​ടെ യാ​ത്ര​ക​ളും കു​ടും​ബ​സം​ഗ​മ​ങ്ങ​ളും കൂ​ടു​ന്ന​ത് രോ​ഗ​വ്യാ​പ​നം ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

പ​നി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഷി​ക ഫ്ലൂ ​വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ മാ​ർ​ഗ​മെ​ന്ന് ഒ​ക്‌​ല​ഹോ​മ ചി​ൽ​ഡ്ര​ൻ​സ് ഒ​യു ഹെ​ൽ​ത്തി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡോ​ണ ട്യൂം​ഗു പ​റ​ഞ്ഞു.

വാ​ക്സി​ൻ എ​ടു​ത്ത് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​ത് ശ​രീ​ര​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്.

America

ടെ​ന്ന​സി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട ത​ക​ർ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് വി​ജ​യം; എ​ട്ട് ത​വ​ണ എംപി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ പ​രാ​ജ​യം സ​മ്മ​തി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് നി​ർണാ​യ​ക മു​ന്നേ​റ്റം. ടെ​ന്ന​സി​യി​ലെ നാ​ലാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ എ​ട്ട് ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ്, ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നോ​ട് പ​രാ​ജ​യം സ​മ്മ​തി​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കേ​വ​ലം ഏ​താ​നും നൂ​റ് വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഡെ​സ്ജാ​ർ​ലൈ​സി​ന് അ​ടി​തെ​റ്റി​യ​ത്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ​ക്കും സീ​റ്റ് ന​ഷ്ട​മാ​കു​ന്ന ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തോ​ൽ​വി. ബ്രോ​ഡ​റി​ക്കി​ന്‍റെ വി​ജ​യ​ത്തോ​ടെ 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ സീ​റ്റ് നി​ല 256 ആ​യി ഉ​യ​ർ​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ തെര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ത​നി​ക്ക് വി​ജ​യം ന​ഷ്ട​മാ​യ​തെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഡെ​സ്ജാ​ർ​ലൈ​സ് വ്യ​ക്ത​മാ​ക്കി.

വി​ജ​യി​യാ​യ വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നെ അ​ദ്ദേ​ഹം നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും, മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഈ ​വ​ർ​ഷം ആ​ദ്യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണയം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

America

ഏ​ഴു​വ​യസുകാ​​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സി​ന്‍റെ കൊ​ല​പാ​ത​കം: ആ​ന്‍റ​ണി ഗാ​ര​റ്റി​ന്‍റെ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി

ഷി​ക്കാ​ഗോ: സ്കൂ​ളി​ലേ​ക്ക് അ​മ്മ​യ്‌​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഏ​ഴു​വ​യ​സു​കാ​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ന്‍റ​ണി ഗാ​ര​റ്റി​നെ​തി​രാ​യ കു​റ്റ​വി​ധി​യും 100 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും കു​ക്ക് കൗ​ണ്ടി ​കോ​ട​തി റ​ദ്ദാ​ക്കി.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ചാ​ണ് ഗാ​ര​റ്റി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള കു​റ്റ​സ​മ്മ​തം നേ​ടി​യ​തെ​ന്ന നി​ഗ​മ​ന​ത്തെ തെ​ളി​വു​ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി അ​ഡ്രി​യ​ൻ ഇ. ​ഡേ​വി​സ് വി​ധി​ച്ചു. ആ ​മൊ​ഴി പു​തി​യ വി​ചാ​ര​ണ​യി​ൽ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാ​നും ​കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

1992 ഒ​ക്ടോ​ബ​ർ 13-ന് ​ഷി​ക്കാ​ഗോ​യി​ലെ ക​ബ്രി​നി-​ഗ്രീ​ൻ പൊ​തു​ഭ​വ​ന സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. ന​ഗ​ര​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ര​റ്റ് 1994-ൽ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ത​ന്നെ മ​ർ​ദി​ച്ചെ​ന്നും മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഗാ​ര​റ്റ് ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ണ്ടെ​ന്ന് ഇ​ല്ലി​നോ​യ് ടോ​ർ​ച്ച​ർ ഇ​ൻ​ക്വ​യ​റി ​ആ​ൻ​ഡ് റി​ലീ​ഫ് ക​മ്മീ​ഷ​ൻ 2023-ൽ ​ക​ണ്ടെ​ത്തി കേ​സ് കു​ക്ക് കൗ​ണ്ടി കോ​ട​തി​യി​ലേ​ക്ക് ​അ​യ​ച്ചി​രു​ന്നു.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം മു​ൻ ഷി​ക്കാ​ഗോ പൊ​ലി​സ് ​ഡി​റ്റ​ക്ടീ​വ് റി​ച്ചാ​ർ​ഡ് സു​ലി നി​ഷേ​ധി​ച്ചു. സു​ലി​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ജ​ഡ്ജി​യു​ടെ 37 പേ​ജു​ള്ള രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വ് ഉ​ദ്ധ​രി​ച്ച് ഷി​ക്കാ​ഗോ സ​ൺ-​ടൈം​സും WTTW-വും ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ക്ഷി​മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി​യെ​ന്നാ​ണ്.

ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഗാ​ര​റ്റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യോ വി​ട്ട​യ​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. 68 വ​യ​സു​ള്ള ഗാ​ര​റ്റി​നെ സം​സ്ഥാ​ന ജ​യി​ലി​ൽ​നി​ന്ന് കു​ക്ക് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ വി​ധി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ​അ​റി​യി​ച്ചു. ഗാ​ര​റ്റി​ന്‍റെ മോ​ച​ന​ഹ​ർ​ജി​യും പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കു​മോ എ​ന്ന ​കാ​ര്യ​വും പ​രി​ഗ​ണി​ക്കാ​ൻ ഡി​സം​ബ​ർ ഏഴിന് ​വീ​ണ്ടും കോ​ട​തി ചേ​രും.

America

ഇൽഹാൻ ഉമറിന്റെ വീട്ടിലെ റെയ്ഡ്: കോടതിയേതര വിവരങ്ങൾ പൂർണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മി​ന​സോ​ട​യി​ൽ നി​ന്നു​ള്ള യു​എ​സ് പ്ര​തി​നി​ധി ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്റെ വാ​ഷി​ങ്ട​ൻ ഡി​സി​യി​ലെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ കോ​ട​തി വി​ധി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ത് ത​ട​സമാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചീ​ഫ് ജ​ഡ്ജി ജെ​യിം​സ് ബോ​സ്ബ​ർ​ഗ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. എ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കോ​ട​തി രേ​ഖ​ക​ൾ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ജ​ഡ്ജി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്‍റെ വ​സ​തി​യി​ലെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 67 പേ​ജു​ള്ള സ​ത്യ​വാ​ങ്മൂ​ലം ഇ​പ്പോ​ൾ പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്ന് ജ​ഡ്ജി ജെ​യിം​സ് ബോ​സ്ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. 14ഓ​ളം പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ ഈ ​റെ​യ്ഡ് സം​ബ​ന്ധി​ച്ച കോ​ട​തി രേ​ഖ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മു​ൻ​പ് രേ​ഖ​ക​ൾ പ​ര​സ്യ​മാ​ക്കു​ന്ന​ത് കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 12നാ​ണ് ഇ​മി​ഗ്രേ​ഷ​ൻ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഏ​ജ​ന്റു​മാ​ർ ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ഇ​ൽ​ഹാ​ൻ ഉ​മ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. രേ​ഖ​ക​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ ജ​ഡ്ജി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

America

​ഹൂസ്റ്റണി​ൽ ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ്

ഹൂ​സ്റ്റ​ൺ: ഡാ​ള​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത ബാ​ൻ​ഡാ​യ ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ‘താ​ങ്ങും ക​ര​ങ്ങ​ൾ’ (Hands That Hold Us) സം​ഗീ​ത സാ​യാ​ഹ്നം ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും. ​

ഹൂസ്റ്റ​ൺ മേ​ഖ​ല​യി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള കാ​ൽ​വ​റി ഇ​ന്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചാ​ണ് വേ​ദി. ഹൂ​സ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത് ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡന്‍റ് പാ​സ്റ്റ​ർ ബൈ​ജു തോ​മ​സ് ആ​രാ​ധ​ന​യ്ക്കും സം​ഗീ​ത ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ജെ. ​വി. പീ​റ്റ​ർ ര​ചി​ച്ച് ഈ​ണം പ​ക​ർ​ന്ന ഗാ​ന​ങ്ങ​ളും മ​റ്റു ര​ച​യി​താ​ക്ക​ളു​ടെ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും വാ​ദ്യ​സം​ഗീ​ത​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സം​ഗീ​ത ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്നാ​ണ് ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് രൂ​പീ​ക​രി​ച്ച​ത്. പ​രി​ചി​ത​മാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ന​യ്ക്കും സം​ഗീ​താ​സ്വാ​ദ​ന​ത്തി​നും ഒ​രു​മി​ച്ച് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്നം.

വേ​ദി: Calvary Indian Fellowship Church Houston 3703 5th Street, Missouri City, TX 77459.

America

 ഷി​ക്കാ​ഗോ​യിൽ​ 27 മു​ത​ൽ 29 വ​രെ ‘ജു​റാ​സി​ക് ക്വ​സ്റ്റ്’ പ്ര​ദ​ർ​ശ​നം

ഷി​ക്കാ​ഗോ: ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന ഭീ​മ​ൻ ദി​നോ​സ​റു​ക​ളു​ടെ അ​ത്ഭു​ത​ലോ​കം നേ​രി​ൽ കാ​ണാ​നും അ​വ​യു​മാ​യി സം​വ​ദി​ക്കാ​നും ​അ​വ​സ​ര​മൊ​രു​ക്കു​ന്ന വ​മ്പ​ൻ പ്ര​ദ​ർ​ശ​ന​മാ​യ ‘ജു​റാ​സി​ക് ക്വ​സ്റ്റ്’ (Jurassic Quest) ഷി​ക്കാ​ഗോ​യി​ലെ​ത്തു​ന്നു. ന​വം​ബ​ർ 27 മു​ത​ൽ 29 വ​രെ ഷാം​ബ​ർ​ഗി​ലെ ക​ൺ​വ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ഞ്ച​രി​ക്കു​ന്ന ആ​നി​മ​ട്രോ​ണി​ക് ദി​നോ​സ​ർ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ ജു​റാ​സി​ക് ക്വ​സ്റ്റ്, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ കൗ​തു​ക​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന പ​രി​പാ​ടി​യാ​ണ്. യ​ഥാ​ർ​ഥ ദി​നോ​സ​റു​ക​ളു​ടെ ​വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലും നി​ർ​മി​ച്ച, ച​ലി​ക്കു​ക​യും ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ​ചെ​യ്യു​ന്ന ദി​നോ​സ​റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഏ​ക​ദേ​ശം 60 അ​ടി നീ​ള​മു​ള്ള സ്പൈ​നോ​സോ​റ​സ്, 80 അ​ടി നീ​ള​മു​ള്ള അ​പാ​റ്റോ​സോ​റ​സ്,ഭീ​മാ​കാ​ര​നാ​യ ടൈ​റ​നോ​സോ​റ​സ് റെ​ക്സ് (T. rex) തു​ട​ങ്ങി​യ ദി​നോ​സ​റു​ക​ളെ ​അ​ടു​ത്തു​നി​ന്ന് കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ദി​നോ​സ​റു​ക​ളു​ടെ ച​ല​ന​ങ്ങ​ളും ഗ​ർ​ജ​ന​ങ്ങ​ളും പു​നഃ​സൃ​ഷ്ടി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ കു​ട്ടി​ക​ൾ​ക്ക് ച​രി​ത്രാ​തീ​ത കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന അ​നു​ഭ​വം ന​ൽ​കും.

ഇ​ത്ത​വ​ണ മൂ​ന്ന് വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​നോ​സ​റു​ക​ളു​ടെ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന Jurassic Quest, ച​രി​ത്രാ​തീ​ത സ​മു​ദ്ര​ജീ​വി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന Ancient Oceans, ഹി​മ​യു​ഗ​ത്തി​ലെ ജീ​വി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന Frozen Frontier എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ. ഭീ​മ​ൻ മെ​ഗ​ല​ഡോ​ൺ സ്രാ​വി​ന്റെ​യും വൂ​ളി മാ​മ​ത്തി​ന്റെ​യും മാ​തൃ​ക​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.

കു​ട്ടി​ക​ൾ​ക്ക് ചെ​റി​യ ദി​നോ​സ​ർ മാ​തൃ​ക​ക​ളെ തൊ​ട്ട​റി​യാ​നും പ​രി​ശീ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ റാ​പ്റ്റ​റു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ​അ​വ​സ​ര​മു​ണ്ട്. ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള മാ​തൃ​കാ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശാ​സ്ത്ര​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

LEGO മാ​തൃ​ക​യി​ലു​ള്ള നി​ർ​മാ​ണ ബ്ലോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന Brick Zone, ഇ​രു​ട്ടി​ൽ പ്ര​കാ​ശി​ക്കു​ന്ന Glow Zone, സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ മ​ത്സ​രി​പ്പി​ക്കാ​വു​ന്ന 35 അ​ടി നീ​ള​മു​ള്ള Derby Track എ​ന്നി​വ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും. ദി​നോ​സ​റു​ക​ളു​ടെ പു​റ​ത്തു​ക​യ​റി​യു​ള്ള റൈ​ഡു​ക​ൾ, ബൗ​ൺ​സ് ഹൗ​സു​ക​ൾ, ചെ​റി​യ ജീ​പ്പ് റൈ​ഡു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ട് മു​ത​ൽ പ​ത്ത് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കാം. ശ​ബ്ദ​ത്തോ​ടും വെ​ളി​ച്ച​ത്തോ​ടും പ്ര​ത്യേ​ക സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള കു​ട്ടി​ക​ൾ​ക്കും മ​റ്റ് സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി ന​വം​ബ​ർ 28 ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഒ​മ്പ​തു​വ​രെ ശ​ബ്ദം കു​റ​ച്ചു​ള്ള പ്ര​ത്യേ​ക സെ​ഷ​നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​ന സ​മ​യ​വും ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും

ന​വം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും, ന​വം​ബ​ർ 28 ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും, ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​നം.

ര​ണ്ട് മു​ത​ൽ പ​ത്ത് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ 26 ഡോ​ള​ർ മു​ത​ലാ​ണ്. റൈ​ഡു​ക​ളും മ​റ്റ് അ​ധി​ക വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന Ultimate ടി​ക്ക​റ്റി​ന് 40 ഡോ​ള​റും VIP Dino-Mite ടി​ക്ക​റ്റി​ന് 85 ഡോ​ള​റു​മാ​ണ് പ്രാ​രം​ഭ നി​ര​ക്ക്. പ​തി​നൊ​ന്ന് വ​യ​സും അ​തി​ല​ധി​ക​വും പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ 26 ഡോ​ള​റാ​ണ്. നി​കു​തി​യും അ​ധി​ക ഫീ​സും വേ​റെ​യാ​യി​രി​ക്കും.

ര​ണ്ട് വ​യ​സി​ൽ  താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ പ്ര​വേ​ശ​നം ​സൗ​ജ​ന്യ​മാ​ണ്. ജ​ന​റ​ൽ അ​ഡ്മി​ഷ​നി​ൽ പ്ര​ധാ​ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും നി​ര​വ​ധി പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ദി​നോ​സ​ർ റൈ​ഡു​ക​ൾ​ക്കും ബൗ​ൺ​സ് ഹൗ​സു​ക​ൾ​ക്കും അ​ധി​ക ടി​ക്ക​റ്റോ ഉ​യ​ർ​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റോ ആ​വ​ശ്യ​മാ​ണ്.

പ്ര​ദ​ർ​ശ​ന​വേ​ദി: Schaumburg Convention Center, 1551 Thoreau Drive North, Schaumburg, Illinois 60173.

ഷി​ക്കാ​ഗോ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​വു​ന്ന വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ-​വി​ജ്ഞാ​ന അ​നു​ഭ​വ​മാ​യി​രി​ക്കും ജു​റാ​സി​ക് ക്വ​സ്റ്റ്.

ദി​നോ​സ​റു​ക​ളെ പു​സ്ത​ക​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലും മാ​ത്രം ക​ണ്ടി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​വ​യു​ടെ ഭീ​മാ​കാ​ര മാ​തൃ​ക​ക​ൾ അ​ടു​ത്തു​നി​ന്ന് കാ​ണാ​നും ച​രി​ത്രാ​തീ​ത ജീ​വ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണി​ത്.

America

ന്യൂ​യോ​ർ​ക്ക് സി​റ്റി പൊലി​സി​ലെ സ്ട്രാ​റ്റ​ജി​ക് റെ​സ്‌​പോ​ൺ​സ് ഗ്രൂ​പ്പി​നെ പി​രി​ച്ചു​വി​ടും; വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് മേ​യ​ർ മം​ദാ​നി

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി പൊ​ലി​സ് വ​കു​പ്പി​ലെ (NYPD) പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ സ്ട്രാ​റ്റ​ജി​ക് റെ​സ്‌​പോ​ൺ​സ് ഗ്രൂ​പ്പി​നെ (SRG) പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു.

മേ​യ​റും പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ ജെ​സി​ക്ക ടി​ഷും ചേ​ർ​ന്ന് ന​വം​ബ​ർ 16ന് ​പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളും പൊ​ലി​സ് യൂ​ണി​യ​നു​ക​ളും രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ ​ബ്യൂ​റോ പി​രി​ച്ചു​വി​ടു​ന്നി​ല്ലെ​ന്നും SRG നി​ർ​വ​ഹി​ച്ചി​രു​ന്ന ഭീ​ക​ര​വി​രു​ദ്ധ ചു​മ​ത​ല​ക​ൾ ആ ​ബ്യൂ​റോ ഏ​റ്റെ​ടു​ക്കു​മെ​ന്നും മേ​യ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

2015ൽ ​രൂ​പീ​ക​രി​ച്ച SRG, ന​ഗ​ര​ത്തി​ന്‍റെ അ​ഞ്ച് ബ​റോ​ക​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​തി​വേ​ഗം വി​ന്യ​സി​ക്കാ​വു​ന്ന പ്ര​ത്യേ​ക പൊ​ലി​സ് വി​ഭാ​ഗ​മാ​യി​രു​ന്നു. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കു​ന്ന​തി​നും പു​റ​മേ, വെ​ടി​വ​യ്പ്, ബാ​ങ്ക് ക​വ​ർ​ച്ച, ആ​ളു​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ലും യൂ​ണി​റ്റി​നെ നി​യോ​ഗി​ച്ചി​രു​ന്നു.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പൊ​ലി​സി​ന് അ​ധി​ക സേ​നാ​ബ​ലം ന​ൽ​കു​ക, പ്ര​ധാ​ന പ​രേ​ഡു​ക​ൾ​ക്കും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും സു​ര​ക്ഷ​യൊ​രു​ക്കു​ക, വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും പൊ​തു​സ​മാ​ധാ​നം ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യും ചു​മ​ത​ല​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

SRG ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പു​ന​ർ​വി​ന്യാ​സം പൂ​ർ​ത്തി​യാ​യെ​ന്ന​ല്ല ന​വം​ബ​ർ 16ലെ ​പ്ര​ഖ്യാ​പ​നം. യൂ​ണി​റ്റ് പി​രി​ച്ചു​വി​ടു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ NYPDയി​ലെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ക​മ്മീ​ഷ​ണ​ർ ടി​ഷ് എ​ബി​സി7 ന്യൂ​യോ​ർ​ക്കി​നോ​ട് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്, യൂ​ണി​റ്റി​ൽ ഏ​ക​ദേ​ശം 500 ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.

ഇ​വ​രി​ൽ പ​ല​രെ​യും നി​ല​വി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് കൗ​ണ്ട​ർ​ടെ​റ​റി​സം ബ്യൂ​റോ​യി​ലേ​ക്ക് ​മാ​റ്റും. ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടു​ന്നി​ല്ലെ​ന്നും NYPDയു​ടെ ആ​കെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ന​ഗ​ര​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​വും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ​പ്ര​ത്യേ​ക സു​ര​ക്ഷ​യും ഭീ​ക​ര​വി​രു​ദ്ധ ബ്യൂ​റോ​യു​ടെ കീ​ഴി​ൽ തു​ട​രും.

പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​ധാ​ന മാ​റ്റം. പ്ര​തി​ഷേ​ധ സം​ഘാ​ട​ക​രു​മാ​യി മു​ൻ​കൂ​ട്ടി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സം​ഘ​ർ​ഷം ശ​മി​പ്പി​ക്കാ​നും ​മേ​യ​റു​ടെ ഓ​ഫീ​സി​നു കീ​ഴി​ൽ സി​വി​ലി​യ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം രൂ​പീ​ക​രി​ക്കും. ആ ​വി​ഭാ​ഗ​ത്തി​ന് ആ​യു​ധ​ങ്ങ​ളോ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മോ ഉ​ണ്ടാ​കി​ല്ല. അ​തു​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തു​വ​രെ, ആ​ശ​യ​വി​നി​മ​യ​ത്തി​ലും സം​ഘ​ർ​ഷം ശ​മി​പ്പി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച 30 യൂ​ണി​ഫോം ധാ​രി​ക​ള​ട​ങ്ങു​ന്ന പൊ​ലി​സ് സം​ഘം ആ ​ചു​മ​ത​ല ​വ​ഹി​ക്കും.

ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് പു​തി​യ പ​ട്രോ​ൾ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ സ​ഹാ​യി​ക്കും. പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ പൊ​ലി​സ് ഇ​ട​പെ​ടു​മെ​ന്നും ​ആ​വ​ശ്യ​മെ​ങ്കി​ൽ അ​റ​സ്റ്റ് ന​ട​ത്തു​മെ​ന്നും മം​ദാ​നി വ്യ​ക്ത​മാ​ക്കി.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗം റാ​ൻ​ഡി ഫൈ​ൻ, സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് 25 വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ ഭീ​ക​ര​വി​രു​ദ്ധ ചു​മ​ത​ല​ക​ൾ ​വ​ഹി​ച്ചി​രു​ന്ന യൂ​ണി​റ്റി​നെ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മം​ദാ​നി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം ​ഇ​ല്ലാ​താ​കു​ന്നു എ​ന്ന ധാ​ര​ണ ഔ​ദ്യോ​ഗി​ക പ​ദ്ധ​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല.

ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ൺ​സി​ലി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​പ​ക്ഷ വി​പ്പ് ഇ​ന്ന വെ​ർ​ണി​ക്കോ​വും തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. സി​ന​ഗോ​ഗു​ക​ൾ​ക്കും ജൂ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഭീ​ഷ​ണി​യി​ലേ​ക്കോ അ​ക്ര​മ​ത്തി​ലേ​ക്കോ നീ​ങ്ങി​യാ​ൽ അ​തി​വേ​ഗം പ്ര​തി​ക​രി​ക്കാ​നു​ള്ള ശേ​ഷി​യെ തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്നാ​ണ് അ​വ​ർ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക.

പൊ​ലി​സ് ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് ഹെ​ൻ​ഡ്രി, റോ​ഡു​ക​ളും ​പാ​ല​ങ്ങ​ളും ത​ട​യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ര​ക്ഷ​യെ തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്ന് ​വി​മ​ർ​ശി​ച്ചു.

മ​റു​വ​ശ​ത്ത്, 2020ലെ ​ജോ​ർ​ജ് ഫ്ലോ​യ്ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ അ​മി​ത ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട യൂ​ണി​റ്റി​നെ പി​രി​ച്ചു​വി​ടു​ന്ന​തി​നെ ന്യൂ​യോ​ർ​ക്ക് സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ പു​തി​യ പ​ട്രോ​ൾ വി​ഭാ​ഗം പ​ഴ​യ രീ​തി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​തി​ന്‍റെ ​പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​വ​രെ ​ഭീ​ക​ര​ഭീ​ഷ​ണി​യോ​ട് പ്ര​തി​ക​രി​ക്കു​ന്ന അ​തേ രീ​തി​യി​ൽ നേ​രി​ട​രു​തെ​ന്നാ​ണ് മം​ദാ​നി​യു​ടെ നി​ല​പാ​ട്. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ടും ഗു​രു​ത​ര സം​ഭ​വ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കാ​നു​ള്ള പൊ​ലി​സി​ന്‍റെ ​ശേ​ഷി കു​റ​യ്ക്കാ​തെ​യാ​ണ് ചു​മ​ത​ല​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ണ​ർ ടി​ഷും വ്യ​ക്ത​മാ​ക്കി.

America

ക്രി​സ്മ​സ്: ഷി​ക്കാ​ഗോ​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കാ​ൻ ഷി​ക്കാ​ഗോ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ (സി‌​ടി​എ) പ്ര​ശ​സ്ത​മാ​യ ഹോ​ളി​ഡേ ട്രെ​യി​ൻ ഈ മാസം 27 മു​ത​ൽ വീ​ണ്ടും ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ളും ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളും സാ​ന്താ​ക്ലോ​സി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ള്ള ട്രെ​യി​ൻ ഷി​ക്കാ​ഗോ​യി​ലെ​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

27-ന് ​ഓ​റ​ഞ്ച്, ഗ്രീ​ൻ ലൈ​നു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സ​ർ​വീ​സ് ​ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​വ​സാ​നം വ​രെ സി‌​ടി​എ​യു​ടെ വി​വി​ധ റെ​യി​ൽ ​ലൈ​നു​ക​ളി​ലൂ​ടെ ഹോ​ളി​ഡേ ട്രെ​യി​ൻ സ​ഞ്ച​രി​ക്കും.

സാ​ധാ​ര​ണ യാ​ത്രാ ട്രെ​യി​നു​ക​ളെ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​ക്കി​യാ​ണ് ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ, ക്രി​സ്മ​സ് സം​ഗീ​തം, അ​ല​ങ്ക​രി​ച്ച കോ​ച്ചു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും.

സാ​ന്താ​ക്ലോ​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളും ട്രെ​യി​നി​ലു​ണ്ടാ​കു​ന്ന​തും കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​ത്യേ​ക ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഹോ​ളി​ഡേ ട്രെ​യി​നി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

സാ​ധാ​ര​ണ സി‌​ടി​എ യാ​ത്രാ​നി​ര​ക്ക് ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാം. ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഹോ​ളി​ഡേ ട്രെ​യി​ൻ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​വ​ധി​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും സ​മ്മാ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന സി‌​ടി​എ​യു​ടെ സേ​വ​ന​പ​രി​പാ​ടി​ക​ളും ഇ​തി​ന്‍റെ ​ഭാ​ഗ​മാ​ണ്.

ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു ക്രി​സ്മ​സ് അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​യാ​ത്ര.

യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ ഓ​രോ റെ​യി​ൽ ലൈ​നി​ലെ​യും സ​ർ​വീ​സ് തീ​യ​തി​ക​ളും സ​മ​യ​ക്ര​മ​വും സി‌​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ​നി​ർ​ദേ​ശി​ക്കു​ന്നു.

സി‌​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ​നു​സ​രി​ച്ച്, ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 400 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്.

1992-ൽ ​ആ​രം​ഭി​ച്ച ഈ ​ക്രി​സ്മ​സ് പാ​ര​മ്പ​ര്യം ഇ​തി​ന​കം 11,900-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക്സ​ഹാ​യ​മെ​ത്തി​ച്ചി​ട്ടു​ണ്ട്.

Europe

മ​ല​യാ​ളി​യെ മാ​ൾ​ട്ട കൈ​വി​ടു​ന്നോ?; പ്ര​വാ​സി​ക​ൾ​ക്ക് കു​രു​ക്കാ​യി ബ​ജ​റ്റ്

വാ​ലെ​റ്റ: നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് മാ​ൾ​ട്ട. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ് 2027-ലെ ​ബ​ജ​റ്റ്.

രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് 2027-ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന, വാ​ർ​ഷി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സ്, സൗ​ജ​ന്യ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പു​തി​യ ന​യ​ങ്ങ​ൾ പൊ​തു​വാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നാ​ൽ മ​ല​യാ​ളി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള​ല്ല ഇ​വ.

എ​ന്നാ​ൽ മാ​ൾ​ട്ട​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും പ്ര​ധാ​ന​മാ​ണ്.

പു​തി​യ ബ​ജ​റ്റ്; പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ

പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യ്ക്കു​ള്ള ഫീ​സ് 600 യൂ​റോ​യി​ൽ​നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തും. ഇ​തി​നു പു​റ​മെ വ​ർ​ഷം​തോ​റും 400 യൂ​റോ​യു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സും ഏ​ർ​പ്പെ​ടു​ത്തും.

ബി, ​ബി1 വി​ഭാ​ഗ​ങ്ങ​ളി​ലെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ചാ​ർ​ജും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം, സൗ​ജ​ന്യ ചൈ​ൽ​ഡ് കെ​യ​ർ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും.

പ്ര​വാ​സി​ക്ക് എ​ത്ര അ​ധി​ക ബാ​ധ്യ​ത?

പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​ദ്യ വ​ർ​ഷം അ​പേ​ക്ഷാ ഫീ​സും ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സും ചേ​ർ​ത്ത് 1,200 യൂ​റോ ന​ൽ​കേ​ണ്ടി​വ​രും.

തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വാ​ർ​ഷി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സാ​യി 400 യൂ​റോ​യും ബാ​ധ​ക​മാ​യ മ​റ്റ് ഫീ​സു​ക​ളും ന​ൽ​ക​ണം.

പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം ബി, ​ബി1 ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ വീ​തം ന​ൽ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷ​ത്തി​ൽ 996 യൂ​റോ അ​ധി​ക ചെ​ല​വു​ണ്ടാ​കും.

ഈ ​ചാ​ർ​ജ് ബാ​ധ​ക​മാ​യ ഒ​രാ​ളു​ടെ ആ​ദ്യ വ​ർ​ഷ​ത്തെ വ​ർ​ക്ക് പെ​ർ​മി​റ്റ്, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ചാ​ർ​ജ് എ​ന്നി​വ ചേ​ർ​ത്താ​ൽ ആ​കെ 2,196 യൂ​റോ വ​രും.

സൗ​ജ​ന്യ ബ​സ് യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം

2027 ജ​നു​വ​രി മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല താ​മ​സ പ​ദ​വി ല​ഭി​ക്കാ​ത്ത യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ബ​ജ​റ്റി​ലെ നി​ർ​ദേ​ശം.

ഇ​തോ​ടെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്ര​യ്ക്കാ​യി അ​ധി​ക തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.

കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​ച്ചെ​ല​വും വ​ർ​ധി​ച്ചേ​ക്കും

സൗ​ജ​ന്യ ചൈ​ൽ​ഡ് കെ​യ​ർ ആ​നു​കൂ​ല്യ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. നി​ല​വി​ൽ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ അ​ർ​ഹ​ത അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ​ഴ​യ ആ​നു​കൂ​ല്യം തു​ട​രാ​നാ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

പു​തി​യ വ്യ​വ​സ്ഥ​പ്ര​കാ​രം ദീ​ർ​ഘ​കാ​ല താ​മ​സ പ​ദ​വി​യു​ള്ള​വ​ർ​ക്കാ​യി​രി​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നും അ​ധി​ക ചെ​ല​വ്

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് മാ​ൾ​ട്ട​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പ്ര​വേ​ശ​നം മു​ത​ൽ 12 മാ​സം മാ​ത്ര​മാ​ണ് അ​നു​മ​തി. അ​തി​നു​ശേ​ഷം മാ​ൾ​ട്ടീ​സ് അ​ല്ലെ​ങ്കി​ൽ യൂ​റോ​പ്യ​ൻ ലൈ​സ​ൻ​സ് നേ​ടേ​ണ്ടി​വ​രും.

പു​തു​താ​യി ന​ൽ​കു​ന്ന​തോ പു​തു​ക്കു​ന്ന​തോ ആ​യ ബി, ​ബി1 ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സും ബാ​ധ​ക​മാ​കും. ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ളു​ണ്ട്.

മാ​ൾ​ട്ട​യ്ക്ക് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​കു​മോ?

മാ​ൾ​ട്ട​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് ചെ​റു​ത​ല്ല. 2025 അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 1,35,417 ആ​യി​രു​ന്നു. ഇ​തി​ൽ ഏ​ക​ദേ​ശം 70 ശ​ത​മാ​ന​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.

ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ഔ​ദ്യോ​ഗി​ക തൊ​ഴി​ൽ​വി​പ​ണി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2025-ൽ ​മാ​ൾ​ട്ട അ​നു​വ​ദി​ച്ച 32,693 താ​മ​സാ​നു​മ​തി​ക​ളി​ൽ 7,014 എ​ണ്ണ​വും ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി​രു​ന്നു.

ആ​കെ അ​നു​മ​തി​ക​ളു​ടെ ഏ​ക​ദേ​ശം 21 ശ​ത​മാ​ന​മാ​ണി​ത്. തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അ​നു​മ​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മാ​ൾ​ട്ട​യു​ടെ തൊ​ഴി​ൽ​വി​പ​ണി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്ക്.

സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം എ​ന്ത്?

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ മാ​ൾ​ട്ട​യി​ലെ തൊ​ഴി​ൽ​വി​പ​ണി​യി​ൽ 1.30 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ധ​ന​മ​ന്ത്രി ക്ലൈ​ഡ് ക​രു​വാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ 1.06 ല​ക്ഷം പേ​രും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തേ​സ​മ​യം, മാ​ൾ​ട്ടീ​സ്, ഗോ​സി​റ്റ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 2015-ലെ 1.80 ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 2025 അ​വ​സാ​ന​ത്തോ​ടെ 2.05 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും പൊ​തു​സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ലെ സ​മ്മ​ർ​ദ​വും നി​യ​ന്ത്രി​ച്ച് കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന​യി​ലൂ​ടെ മാ​ത്രം ഏ​ക​ദേ​ശം 80 ദ​ശ​ല​ക്ഷം യൂ​റോ വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സൗ​ജ​ന്യ ഗ​താ​ഗ​തം, ചൈ​ൽ​ഡ് കെ​യ​ർ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളി​ലൂ​ടെ പ്ര​തി​വ​ർ​ഷം 46 ദ​ശ​ല​ക്ഷം യൂ​റോ ലാ​ഭി​ക്കാ​നോ അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കാ​നോ ക​ഴി​യു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ട​ൽ.

മ​ല​യാ​ളി​ക​ളു​ടെ ഭാ​വി എ​ന്താ​കും?

മാ​ൾ​ട്ട​യി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി​പ്പോ​കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഉ​യ​ർ​ന്ന ശ​മ്പ​ളം മാ​ത്രം പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വ​ർ​ക്ക് പെ​ർ​മി​റ്റ്, താ​മ​സം, യാ​ത്ര, കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണം, മ​റ്റ് ജീ​വി​ത​ച്ചെ​ല​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടി​വ​രും.

പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​കു​ന്ന​തോ​ടെ മാ​ൾ​ട്ട​യി​ലെ ജീ​വി​ത​ച്ചെ​ല​വി​ൽ ഉ​ണ്ടാ​കാ​വു​ന്ന മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​കും.

മാ​ൾ​ട്ട​യി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ല​വി​ൽ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രും പു​തി​യ വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി വേ​ണം തു​ട​ർ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ.

America

ലൂ​മി​ന 2026: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

പെ​യ​ർ​ലാ​ൻ​ഡ്: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി നൈ​റ്റ് ‘ലൂ​മി​ന 2026’ ​ഗം​ഭീ​ര​മാ​യും ആഘോഷിച്ചു. ​റി​ച്ചാ​ർ​ഡ്സ് ജേ​ക്ക​ബ് ക​യ്യാ​ല​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്തും വി​വി​ധ ഇ​ട​വ​ക സം​ഘ​ട​ന​ക​ളാ​യ എസ്എംസിസി, ലേഡീസ് ഫോറം, എച്ച്സിഎ, മിഷൻ ലീഗ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ർ റാ​ണി​സ് എംഎ​സ്എംഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ​ർ ബെ​ൻ​സി​യും മ​റ്റു സി​സ്റ്റ​ർ​മാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ എ​ട്ട് വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​നോ​ദ​ത്തി​ന​പ്പു​റം വി​ശ്വാ​സ​ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​ച്ച അ​വ​ത​ര​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​ത് കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യി.

 

America

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ "വി​ന്‍റ​ർ ബെ​ൽ​സ് 2026' ഒ​രു​ക്ക​ങ്ങ​ൾ​ക്കു തു​ട​ക്കം

 

ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി (എം​എ​സ്ഒ​എ​ൽ​സി) സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ന്‍റ​ർ ബെ​ൽ​സ് 2026' ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ഡി​സം​ബ​ർ 26 വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ലീ​ഗ് സി​റ്റി​യി​ലെ ജോ​ണി അ​രോ​ൾ​ഫോ സി​വി​ക് സെ​ന്‍റ​റി​ൽ (Johnnie Arolfo Civic Center) ന​ട​ക്കും.

ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇ​ആ​ർ ആ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ. സം​ഗീ​തം, നൃ​ത്തം, ക്രി​സ്തു​മ​സ് തീം ​ഫാ​ഷ​ൻ ഷോ, ​ക​ഥാ​വി​വ​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെയും​ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ത​ത്സ​മ​യ ചി​ത്ര​ര​ച​ന, ഹാ​സ്യ​പ​രി​പാ​ടി​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്ന് തു​ട​ങ്ങി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ക​മ്മി​റ്റി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും മി​ക​ച്ച പി​ന്തു​ണ​യും​ സ​ഹ​ക​ര​ണ​വു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക്രി​സ്​മ​സ് വി​സ്മ​യ​മൊ​രു​ക്കാ​ൻ ‘Winter Bells in Wonderland’

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി ‘Winter Bells in Wonderland - Where Christmas Magic Meets Runway Glamour’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക ക്രി​സ്തു​മ​സ് തീം ​ഫാ​ഷ​ൻ ഷോ ​അ​ര​ങ്ങേ​റും.

Lakshyaa Curationz ഒ​രു​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യ്ക്കാ​യി വി​ന്റ​ർ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ക്രി​സ്തു​മ​സ്പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ളും അ​വ​ത​ര​ണ​രീ​തി​ക​ളും രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു​വ​രു​ന്നു.

ക്രി​സ്​മ​സി​ന്‍റെ ​വ​ർ​ണാ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​വും ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​രു​മി​ക്കു​ന്ന ഈ ​അ​വ​ത​ര​ണം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കും.

‘Colors of Harmony’ - ക​ഥ​യ്ക്കൊ​പ്പം കാ​ൻ​വാ​സി​ൽ വി​രി​യു​ന്ന വ​ർ​ണ​വി​സ്മ​യം

ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ‘Colors of Harmony - A Live Painting Spectacle’ എ​ന്ന പേ​രി​ൽ​വ്യ​ത്യ​സ്ത​മാ​യ ത​ത്സ​മ​യ ചി​ത്ര​ര​ച​നാ പ​രി​പാ​ടി​യും അ​വ​ത​രി​പ്പി​ക്കും.

ചി​ത്ര​ര​ച​ന​യ്ക്ക് മു​ഖ്യ​പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ക​ലാ​വി​രു​ന്നി​ൽ, ക​ഥാ​വി​വ​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ​യും​അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ൽ ചി​ത്രം ത​ത്സ​മ​യം രൂ​പം​കൊ​ള്ളും.

അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​യു​ടെ ആ​ശ​യ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും​ചി​ത്ര​കാ​ര​ന്‍റെ ഭാ​വ​ന​യി​ലൂ​ടെ കാ​ൻ​വാ​സി​ൽ വ​ർ​ണ​ങ്ങ​ളാ​യി വി​രി​യു​മ്പോ​ൾ, പ​ശ്ചാ​ത്ത​ല സം​ഗീ​തം അ​വ​ത​ര​ണ​ത്തി​ന്കൂ​ടു​ത​ൽ ഭാ​വ​തീ​വ്ര​ത പ​ക​രും.

കേ​ൾ​ക്കു​ന്ന ക​ഥ ക​ൺ​മു​ന്നി​ൽ ചി​ത്ര​മാ​യി ജീ​വ​ൻ​വ​യ്ക്കു​ന്ന ഈ ​വേ​റി​ട്ട ക​ലാ​നു​ഭ​വം കാ​ണി​ക​ൾ​ക്ക്വി​സ്മ​യ​ക്കാ​ഴ്ച​യാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ക്രി​സ്തു​മ​സ് ക​രോ​ൾ ഗാ​നാ​ലാ​പ​നം, കു​ട്ടി​ക​ളു​ടെ​യും​യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ, ഹാ​സ്യ സ്കി​റ്റു​ക​ൾ, വി​വി​ധ സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്ന്

വി​ന്‍റ​ർ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു​ള്ള​വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്നാ​യി​രി​ക്കും.

ഷോ​ണി ജോ​സ​ഫ്, രാ​ജേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ, തോ​മ​സ് ജോ​സ​ഫ്, സു​മേ​ഷ് സു​ബ്ര​മ​ണ്യ​ൻ, ആ​ന്റ​ണി ജോ​സ​ഫ്, ജി​ന്റോ കാ​രി​ക്ക​ൽ, ജോ​ബി​ൻ പ​ന്ത​ലാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ കേ​ര​ളീ​യ ത​ന​ത് വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ബാ​ർ​ബി​ക്യൂ വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ​വി​രു​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഭ​ക്ഷ​ണ​വി​രു​ന്നി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത, എ​ല്ലാ വി​ഭ​വ​ങ്ങ​ളും പ​രി​പാ​ടി ന​ട​ക്കു​ന്ന ജോ​ണി അ​രോ​ൾ​ഫോ സി​വി​ക്സെ​ന്‍റ​റി​ൽ​ത്ത​ന്നെ ത​ത്സ​മ​യം പാ​കം ചെ​യ്ത് ചൂ​ടോ​ടെ​യും പു​തു​മ​യോ​ടെ​യും അ​തി​ഥി​ക​ൾ​ക്ക് വി​ള​മ്പു​മെ​ന്ന​താ​ണ്.

മു​ൻ​കൂ​ട്ടി​പാ​കം ചെ​യ്ത് കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം വേ​ദി​യി​ൽ​ത്ത​ന്നെ പു​തു​താ​യി ത​യാ​റാ​ക്കു​ന്ന കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ​ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് സു​ഗ​മ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും​ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ഭ​ക്ഷ​ണ​വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​വ​ന്‍റ് സ്പോ​ൺ​സ​റാ​യി ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇആ​ർ

വി​ന്‍റ​ർ ബെ​ൽ​സ് 2026 ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​വ​ന്‍റ് സ്പോ​ൺ​സ​റാ​യി ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇആ​ർ സ​ഹ​ക​രി​ക്കു​ന്നു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും ല​ഭി​ക്കു​ന്ന ഇ​ത്ത​രം പി​ന്തു​ണ ഏ​റെ​വി​ല​പ്പെ​ട്ട​താ​ണെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഫ്ര​ണ്ട്സ്‌​വു​ഡ്ഹോ​സ്പി​റ്റ​ൽ ഇആ​റി​നോ​ട് സം​ഘാ​ട​ക​ർ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘാ​ട​ക സ​മി​തി

മ​ല​യാ​ളീ സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത്, ട്ര​ഷ​റ​ർ​ റോ​ബി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജു ജോ​ൺ, സീ​ന ജോ​സ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ, പ്ര​വി​ത​ജി​ജി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജി കോ​ടാ​കേ​രി​ൽ എ​ന്നി​വ​രും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും സ​ജീ​വ സ​ഹ​ക​ര​ണ​വു​മാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന​ശ​ക്തി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

MSOLC അം​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും​ആ​ഘോ​ഷ​ത്തി​ൽ പ്ര​വേ​ശ​നം.

ക്രി​സ്തു​മ​സിന്‍റെ​യും പു​തു​വ​ത്സ​ര​ത്തി​ന്‍റെ​യും സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും സ്നേ​ഹ​വും പ​ങ്കു​വ​യ്ക്കു​ന്ന​തി​നൊ​പ്പം​പു​തു​ത​ല​മു​റ​യ്ക്ക് കേ​ര​ളീ​യ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും വേ​ദി​യൊ​രു​ക്കു​ക​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ല​ക്ഷ്യം.

"വി​ന്‍റ​ർ ബെ​ൽ​സ് 2026' ലീ​ഗ് സി​റ്റി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തിന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും​മ​റ്റൊ​രു അ​വി​സ്മ​ര​ണീ​യ ആ​ഘോ​ഷ​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

വെ​ബ്സൈ​റ്റ്: www.msolc.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (409-256-6427), സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത് (240-426-1845), ട്ര​ഷ​റ​ർ റോ​ബി തോ​മ​സ് (917-301-4570).

Middle East and Gulf

കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ​യു​ടെ മെ​മ്പേ​ഴ്‌​സ് നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) ഗു​ദൈ​ബി​യ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​മ്പേ​ഴ്‌​സ് നൈ​റ്റ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും നി​റ​വി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

സ​ൽ​മാ​നി​യ​യി​ലെ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റെ​സ്റ്റോ​റ​ന്റി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗു​ദൈ​ബി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ലാ​ൽ ഓ​ച്ചി​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​പി​ഐ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

America

"സ്നേഹാമൃതം' ആരാധനാ സംഗീതസന്ധ്യ ഡിസംബർ ആറിന് ടെക്സസിൽ

ടെ​ക്സ​സ്: അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ്നേ​ഹാ​മൃ​തം' ആ​രാ​ധ​നാ സം​ഗീ​ത​സ​ന്ധ്യ ഡി​സം​ബ​ർ ആ​റി​ന് വെെ​കു​ന്നേ​രം ആ​റി​ന് മെ​സ്കീ​റ്റി​ലെ ഷാ​രോ​ൺ ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ന​ട​ക്കും.

"പ്രെ​യ്സ് റെ​വ​ലേ​ഷ​ൻ ടൂ​ർ 2026' എ​ന്ന വ​ട​ക്കേ അ​മേ​രി​ക്ക​ൻ സം​ഗീ​ത​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ക്കെ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"ലോ​ക'ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സെ​ബ ടോ​മി​യും അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​നൊ​പ്പം വേ​ദി​യി​ലെ​ത്തും. "നെ​ക്ട​ർ ഓ​ഫ് വ​ർ​ഷി​പ്പ്' എ​ന്ന ഉ​പ​ശീ​ർ​ഷ​ക​ത്തോ​ടെ ഒ​രു​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യി​ൽ ലൈ​വ് ബാ​ൻ​ഡി​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ടി​ക്ക​റ്റു​ക​ൾ​ക്കാ​യി പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​റി​ലെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി.പി. സ്ക​റി​യ - 469 494 1035, നെ​ബു കു​ര്യാ​ക്കോ​സ് - 972 246 8090, ടിന്‍റു ധോ​റെ - 201 647 4882, ബി​ജോ​യ് ബാ​ബു - 682 561 9820, ടോ​ണി ജോ​ർ​ജ് - 972 987 9272.

Europe

"എന്‍റെ പാറേൽ മാതാവേ' ഭക്തിഗാനം തരംഗമാകുന്നു; രണ്ട് ദിവസം കൊണ്ട് 25,000 കാഴ്ചക്കാർ

ബെ​ര്‍​ലി​ന്‍: ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്ര​യി​ൻ ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശാ ക​ര്‍​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങി​യ "എ​ന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന മാ​ലാ​ഖ​മാ​രു​ടെ പാ​ട്ടി​ല്‍ വി​രി​യു​ന്ന പ്രാ​ര്‍​ഥ​നാ​സ​മ​ര്‍​പ്പ​ണ മ​രി​യ​ന്‍ ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​കു​ക മാ​ത്ര​മ​ല്ല ആ​ല്‍​ബം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും യൂ​ട്യൂ​ബി​ലും വ​ന്‍ സ്വീ​കാ​ര്യ​ത നേ​ടി വൈ​റ​ലാ​കു​ന്നു.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും പ്ര​വാ​സി ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​ഗാ​നം പു​റ​ത്തി​റ​ങ്ങി ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ 25,000ത്തോ​ളം പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ര്‍​ന്നാ​ണ് മു​ന്നേ​റു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

ആ​ത്മീ​യ തു​ട​ക്കം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ത്തോ​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളോ​ടെ​യു​മാ​ണ് ഗാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​യു​ടെ ത​നി​മ: "അ​ഞ്ചു വി​ള​ക്കി​ന്‍ ദീ​പം തെ​ളി​യും നാ​ട്ടി​ല്‍...' എ​ന്ന ഹൃ​ദ്യ​മാ​യ വ​രി​ക​ളി​ലൂ​ടെ ച​ങ്ങ​നാ​ശേ​രി​യു​ടെ സാം​സ്കാ​രി​ക - ആ​ത്മീ​യ ത​നി​മ​യെ ചേ​ര്‍​ത്തു​നി​ര്‍​ത്തി, വി​ശ്വാ​സി​ക​ളെ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഗാ​ന​ത്തിന്‍റെ ഡി​സൈ​നിം​ഗ് വ​ള​രെ പു​തു​മ പ​ക​രു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ണി​യ​റ ശി​ല്‍​പ്പി​ക​ള്‍

പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ഖ​ല​യ്ക്ക് സ​മ്മാ​നി​ച്ച ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന് പ്രി​ന്‍​സ് മൈ​ക്കി​ള്‍ ജോ​സ​ഫാ​ണ് സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന ലി​ബി​ന്‍ സ്ക​റി​യ​യു​ടെ മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും ബി​നു മാ​തി​ര​മ്പു​ഴ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ കൂ​ടു​ത​ല്‍ ഹൃ​ദ്യ​വും മി​ഴി​വും പ​ക​രു​ന്നു. ഓ​ഡി​യോ മീ​കാ​സ് സ്റ്റു​ഡി​യോ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്‍റെ മി​ക്സിംഗ് & മാ​സ്റ്ററിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി ജോ​സ് ആ​ണ്.

ജെ​റ​മി​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം ഡി​സൈ​ന്‍ മേ​ക്കേ​ഴ്സി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു. സേ​വ്യ​ര്‍ പി. ​ജോ​സ​ഫ് ളാ​യി​ക്ക​രി പാ​റ​യി​ലാ​ണ് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​വും ഈ ​സം​രം​ഭ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്നു.​ ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ജ​ര്‍​മ​നി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ(2007) മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യ പ്ര​വാ​സി​ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​നം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന ആ​സ്വാ​ദ്യ​ത​യോ​ടെ​യാ​ണ് വ​രി​ക​ള്‍ എ​ഴു​തി​യി​രി​യ്ക്കു​ന്ന​ത്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍, ജോ​യ​ല്‍ കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

ന​വം​ബ​ര്‍ 21ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ​പ്രാ​ര്‍​ഥ​നാ​ഗാ​നം കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 21ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ പു​റ​ത്തി​റ​ക്കി​യ "എ​ന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന ഭ​ക്തി​ഗാ​നം എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ടം നേ​ടു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

America

ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പി​ന്‍റെ റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ; ചൈ​ന​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് 14 മ​ണി​ക്കൂ​റി​ലേ​റെ നി​ർ​ത്താ​തെ പ​റ​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഖ​ത്ത​ർ സ​മ്മാ​നി​ച്ച ബോ​യിം​ഗ് 747-8ഐ ​വി​മാ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ലെ ഷെ​ൻ​ഷെ​നി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലേ​ക്ക് നി​ർ​ത്താ​തെ പ​റ​ന്നു.

14 മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റും നീ​ണ്ട ഈ ​യാ​ത്ര എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നി​ർ​ത്താ​തെ​യു​ള്ള പ​റ​ക്ക​ലാ​യി.

വ്യാ​ഴാ​ഴ്ച ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.54ന് ​പു​റ​പ്പെ​ട്ട വി​മാ​നം യു​എ​സ് ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി 8.01ന് ​മേ​രി​ലാ​ൻ​ഡി​ലെ ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ ഇ​റ​ങ്ങി.

മ​ട​ക്ക​യാ​ത്ര​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വി​മാ​നം ഇ​ട​യ്ക്ക് എ​വി​ടെ​യും ഇ​റ​ങ്ങി​യി​ല്ല. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ഏ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ലാ​സ്ക​യി​ലെ ഫെ​യ​ർ​ബാ​ങ്ക്സി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​രു​ന്നു.

ഷാം​ഗ്ഹാ​യ്, ടോ​ക്കി​യോ, അ​ലാ​സ്ക​യി​ലെ ഷെ​മ്യ, കാ​ന​ഡ​യി​ലെ വി​ന്നി​പെ​ഗ്, ഒ​ഹാ​യോ​യി​ലെ ക്ലീ​വ്‌​ലാ​ൻ​ഡ് എ​ന്നി​വ​യ്ക്ക് മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര. 33,000 അ​ടി ഉ​യ​ര​ത്തി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 575 മൈ​ൽ ശ​രാ​ശ​രി വേ​ഗ​ത്തി​ലാ​യി​രു​ന്നു പ​റ​ക്ക​ൽ.

ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ ഭാ​രം 10 ല​ക്ഷം പൗ​ണ്ടി​ന് തൊ​ട്ടു​താ​ഴെ​യാ​യി​രു​ന്നു. യു​എ​സ് വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ടേ​ക്ക് ഓ​ഫും ഇ​താ​യി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​നാ​ണ് ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം, ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, തു​ർ​ക്കി​യി​ൽ നി​ന്ന് ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്രാ​ഭാ​ഗ​ത്തി​നാ​യി ട്രം​പ് പ​ഴ​യ എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ലേ​ക്ക് മാ​റി.

പു​തി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളി​ലൊ​ന്നാ​ണ് ഷെ​ൻ​ഷെ​നി​ൽ നി​ന്നു​ള്ള ഈ ​റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ.

വി​സി-25​ബി ബ്രി​ഡ്ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ബോ​യിം​ഗ് 747-8ഐ, ​ബോ​യിം​ഗ് ഒ​രു​ക്കു​ന്ന ര​ണ്ട് സ്ഥി​രം പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ട​ക്കാ​ല വി​മാ​ന​മാ​ണ്.

Middle East and Gulf

നി​യ​മ​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സ​ജീ​വി​തം; അ​ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

റി​യാ​ദ്: സൗ​ദി​യി​ലെ ദ​വാ​ദ്മി​യി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ വി​ള​ക്കാ​ട്ടു​കോ​ണം പു​ണ​ർ​ത​ത്തി​ൽ അ​ജ​യ​കു​മാ​റി​ന്‍റെ (56) മൃ​ത​ദേ​ഹം വെള്ളിയാഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ദ​വാ​ദ്മി​യി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ അ​ൽ​ഖ​സീം വ​ഴി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു അ​ജ​യ​കു​മാ​റി​ന്‍റെ മ​ര​ണം. താ​മ​സ​രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു​മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്തു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം സൗ​ദി​യി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ത്യ​ൻ എം​ബ​സി ഇ​ട​പെ​ട്ട് അ​ൽ​ഖ​സീം വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും വി​മാ​ന​ടി​ക്ക​റ്റും അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

താ​മ​സ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ അ​ജ​യ​കു​മാ​റി​നെ സ്വ​ദേ​ശി പൗ​ര​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​രും പൊ​ലി​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

36 വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ജ​യ​കു​മാ​ർ. എ​ന്നാ​ൽ, ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ത​നി​ന്ദ ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​ജ​യ​കു​മാ​ർ സൗ​ദി​യി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ ഒ​രു സ്വ​ദേ​ശി പൗ​ര​ന്‍റെ ജാ​മ്യ​ത്തി​ലാ​ണ് അ​ജ​യ​കു​മാ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്ത് അ​ജ​യ​കു​മാ​റി​ന് താ​മ​സ​സൗ​ക​ര്യം ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നോ ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ അ​ജ​യ​കു​മാ​ർ ത​യാ​റാ​യി​ല്ല.

ജാ​മ്യ​ത്തി​ലി​റ​ക്കി​യ സ്വ​ദേ​ശി പൗ​ര​നോ​ടൊ​പ്പം താ​മ​സി​ച്ച് ദൈ​നം​ദി​ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കാ​യി ല​ഭി​ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്താ​ണ് പി​ന്നീ​ട് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. പൊ​ലിസ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​യ​വും ആ​ശ​ങ്ക​യും കാ​ര​ണം പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും അ​ക​ന്നാ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള ജീ​വി​തം.

നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നോ താ​മ​സ​രേ​ഖ​ക​ൾ ക്ര​മ​പ്പെ​ടു​ത്താ​നോ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​തെ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​ത്ത​ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം അ​ജ​യ​കു​മാ​റി​ന്‍റെ പ്ര​വാ​സ​ജീ​വി​തം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു.

അ​ജ​യ​കു​മാ​റി​ന്‍റെ മ​ര​ണ​വി​വ​രം ദ​വാ​ദ്മി പൊ​ലി​സ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി നേ​തൃ​ത്വം ന​ൽ​കി.

പ​രേ​ത​രാ​യ സോ​മ​രാ​ജ​ന്‍റെ​യും ക​മ​ല​മ്മ​യു​ടെ​യും മ​ക​നാ​ണ് അ​ജ​യ​കു​മാ​ർ. സു​ഗ​ന്ധി, അ​നി​ത, ജീ​ന എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. ദ​വാ​ദ്മി​യി​ൽ മു​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഷാ​ജി​യാ​ണ് സ​ഹോ​ദ​ര​ൻ.

Middle East and Gulf

പ്രവാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വ​ർ​ക്ക്ഷോ​പ്പ് 27ന്

മ​നാ​മ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ ശ​രി​യാ​യ ക​രി​യ​ർ കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ "തി​ങ്ക് ഫോ​ർ​വേ​ർ​ഡ്: ഫ്രം ​ക്ലാ​സ് റൂം ​ടു ക​രി​യ​ർ' എ​ന്ന പേ​രി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 27ന് ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ലാ​ണ് ക​രി​യ​ർ വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ക്കു​ന്ന​ത്. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യ്ക്ക് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം മു​ത​ൽ ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്കും ക​ഴി​വി​നും അ​നു​യോ​ജ്യ​മാ​യ ഉ​പ​രി​പ​ഠ​ന-​തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യാ​നും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ അ​വ തെ​ര​ഞ്ഞെ​ടു​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ കൗ​ൺ​സി​ൽ ക​രി​യ​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​അ​നീ​സ മൊ​യ്തു ക​രി​യ​ർ വ​ർ​ക്ക്‌​ഷോ​പ്പ് ന​യി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും.

അ​ബ്ദു​റ​ഹ്മാ​ൻ കാ​നു എ​ജു​ക്കേ​ഷ​ൻ സി​ഇ​ഒ യും ​വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ സു​നി​ൽ രാ​ജ് രാ​ജ​മ​ണി വ​ർ​ക്ക്‌​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​വാ​സി കു​ട്ടി​ക​ളു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക്, കൃ​ത്യ​മാ​യ കോ​ഴ്സു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ, ഭാ​വി​യി​ലെ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 6633 6218 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ബ​ഹ്‌​റി​നി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് പ​റ​ഞ്ഞു.

Middle East and Gulf

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു​വി​ന് ദു​ബാ​യി​ൽ സ്വീ​ക​ര​ണം

ദു​ബാ​യി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു​വി​ന് മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ബാ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് റീ​ജി​യ​​ൺ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ സു​ബ്ര​മ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ൽ വ​നി​താ ഫോ​റം പ്ര​സി​ഡന്‍റ് ഷീ​ല റെ​ജി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പൂ​ക്കാ​ട​ൻ, ദു​ബാ​യി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ഷാ​രി, അ​ജ്മാ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഫി ഫി​ലി​പ്പ്, ഷാ​ർ​ജ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു വ​ർ​ഗീ​സ്, ദു​ബാ​യി പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച ഷാ​ജി മാ​ത്യു, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ഗ്ലോ​ബ​ൽ പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ണിന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ത്ഥി​ച്ചു.

2027-ലെ ​ഗ്ലോ​ബ​ൽ വ​നി​താ ഫോ​റം ബി​നാ​ലെ സ​മ്മേ​ള​നം, ആ​ർ​ദ്രം ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം, അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ബി​നാ​ലെ സ​മ്മേ​ള​നം എ​ന്നി​വ​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ റീ​ജി​യ​ണു​ക​ളും പ്രൊ​വി​ൻ​സു​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Middle East and Gulf

കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​സ​ന്ത​കു​മാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15-ാമ​ത് വ​സ​ന്ത​കു​മാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ഓ​മ​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ട​ന്നൂ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ക​ല്ലും​പു​റം, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, കെ.​പി. സു​കു​മാ​ര​ൻ, ബൈ​ജു രാ​ഘ​വ​ൻ, വി.പി. സു​ജി​ത് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ജി​ജു ഐ​സ​ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Middle East and Gulf

പ്രഭാകരന്റെ നിര്യാണത്തിൽ നവയുഗം അനുശോചനയോഗം സംഘടിപ്പിക്കുന്നു

കോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി തു​ഖ്ബ മേ​ഖ​ല മു​ൻ ട്ര​ഷ​റ​റും മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ്ര​ഭാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​വ​യു​ഗം തു​ഖ്ബ മേ​ഖ​ല ക​മ്മി​റ്റി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കോ​ബാ​ർ ഗ​ൾ​ഫ് ദ​ർ​ബാ​ർ റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ലാ​ണ് അ​നു​ശോ​ച​ന​യോ​ഗം ചേ​രു​ന്ന​ത്. ന​വ​യു​ഗം തു​ഖ്ബ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്രി​ജി കൊ​ല്ല​വും ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സ​ന്തോ​ഷും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ (52) കാ​ൻ​സ​ർ ബാ​ധി​ത​നാ​യി സ്വ​ദേ​ശ​മാ​യ പൂ​വ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത​രി​ച്ച​ത്.

Middle East and Gulf

മ​ല​യാ​ളി റ​സ്റ്റ​റ​ന്‍റ് ഉ​ട​മ ദു​ബാ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ദു​ബാ​യി: കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യും ദു​ബാ​യി​ലെ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യു​മാ​യി​രു​ന്ന മ​ണ​പ്പാ​ട്ട് മു​ഹ​മ്മ​ദ് (സി​റ്റി മു​ഹ​മ്മ​ദ് - 59) ദു​ബാ​യി​ൽ മ​രി​ച്ച നി​ല​യി​ൽ.

റ​സ്റ്റ​റ​ന്‍റി​ന് മു​ക​ളി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് മു​ഹ​മ്മ​ദി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നേ​ര​ത്തെ മ​ജ്‌​ലി​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ: ഷെ​മി. മ​ക്ക​ൾ: ഉ​വൈ​സ്, ഉ​നൈ​സ്, അ​ൽ​മാ​സ്. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും.

Middle East and Gulf

33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മം; ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​ളി യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല​ൻ ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഖ​ർ​ജി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

16-ാം വ​യ​സി​ൽ ഗു​ജ​റാ​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഗോ​പാ​ല​ൻ, പി​ന്നീ​ട് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​ത്തു​വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് 1993ൽ ​സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി.

അ​ൽ​ഖ​ർ​ജി​ലെ 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ടെ ജോ​ലി​ക്ക​പ്പു​റം സാ​മൂ​ഹി​ക-​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന ഗോ​പാ​ല​ന് വി​പു​ല​മാ​യ സൗ​ഹൃ​ദ​വ​ല​യം കെ​ട്ടി​പ്പ​ടു​ക്കാ​നും ക​ഴി​ഞ്ഞു.

അ​ൽ​ഖ​ർ​ജി​ലെ റൗ​ദ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ ബ​ത്ത, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, ലി​പി​ൻ പ​ശു​പ​തി, ഡ​ബ്ല്യു​എം​എ​ഫ് പ്ര​തി​നി​ധി ര​തീ​ഷ്, കെ​എം​സി​സി പ്ര​തി​നി​ധി ഷ​ബീ​ബ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​തി​നി​ധി നാ​സ​ർ പൊ​ന്നാ​നി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജീ​ന്ദ്ര​ബാ​ബു, റ​ഹീം ശൂ​ര​നാ​ട്, മ​ണി​ക​ണ്ഠ​കു​മാ​ർ, അ​ബ്ദു​ൾ ക​ലാം, ര​മേ​ശ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട്, അ​ജീ​ഷ്, കി​ഷോ​ർ, റ​സാ​ഖ്, നൗ​ഷാ​ദ​ലി, നൗ​ഫ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ ഉ​പ​ഹാ​രം ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് കൈ​മാ​റി. കേ​ളി ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൾ​സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഗോ​പാ​ല​ൻ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളോ​ടൊ​പ്പം യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Middle East and Gulf

സ​ദ​റു​ൽ അ​നം മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചു; കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ മ​ല​യാ​ളി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു

താ​ഷ്‌​ക​ന്‍റ്: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സാ​വ​രി​യ ബ​സ​ന്ത് (21) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച കേ​സി​ൽ സ​ഹ​പാ​ഠി​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു.

സാ​വ​രി​യ​യെ കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി സ​ദ​റു​ൽ അ​നാം മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം നേ​ര​ത്തെ ആ​രോ​പി​ച്ചിരു​ന്നു.

സാ​വ​രി​യ​യെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന് വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വെെ​ര്യാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്തെ​ന്നും കു​ടും​ബം പ​റ​യു​ന്നു.

Middle East and Gulf

പ​റ​വൂ​ർ ബ​ഡ്സ് സ്കൂ​ളി​ന് കേ​ളി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്: ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. കേ​ളി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര​സ​മ്മേ​ള​ന പ്ര​ഖ്യാ​പ​ന​മാ​യ 'വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​ണ് കേ​ളി ഏ​റ്റെ​ടു​ത്ത​ത്.

കു​ട്ടി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് മൂ​ന്ന് നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക​യാ​ണ് കേ​ളി കൈ​മാ​റി​യ​ത്.കേ​ളി അം​ഗ​മാ​യി​രു​ന്ന പ​പ്പ​ൻ കോ​ലു​വ​ള്ളി​യി​ൽ നി​ന്ന് പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് കെ. ​പ​ത്മ​നാ​ഭ​ൻ സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.

സ്കൂ​ളി​ൽ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക വാ​ഹ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ​നി​ന്ന് സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യും തി​രി​കെ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്​ ടി.​വി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. കോ​മ​ള​വ​ല്ലി, എം. ​നി​ഷ, പി. ​നാ​രാ​യ​ണ​ൻ, എം.​വി. പ്രീ​ത, കെ. ​ഭാ​സ്ക​ര​ൻ, കെ.​കെ. സ​ജി​കു​മാ​ർ, വി.​പി. ഗോ​വി​ന്ദ​ൻ, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ച​ന്ദ്ര​ൻ പ​ട്ടു​വം, മ​ധു ഏ​ഴോം, പി.​കെ. ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത സ്വാ​ഗ​ത​വും സ്കൂ​ൾ അ​ധ്യാ​പി​ക എം. ​ജ​യ​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.

Middle East and Gulf

ന​വ​യു​ഗം ക​ലാ​വേ​ദി സു​ധീ​ഷി​നും കു​ടും​ബ​ത്തി​നും  യാ​ത്ര​യ​യ​പ്പു ന​ൽ​കി

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ക​ലാ​വേ​ദി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ധീ​ഷി​നും, കു​ടും​ബ​ത്തി​നും ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ദ​മ്മാം ന​വ​യു​ഗം ഹാ​ളി​ൽ, ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച, ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ  ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ, സു​ധീ​ഷി​നും കു​ടും​ബ​ത്തി​നും ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, സാ​ജ​ൻ ക​ണി​യാ​പു​രം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, സാ​ജി അ​ച്യു​ത​ൻ, ബി​നു​കു​ഞ്ഞ്, അ​മീ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.യോ​ഗ​ത്തി​ന് ന​വ​യു​ഗം ക​ലാ​വേ​ദി സെ​ക്ര​ട്ട​റി സം​ഗീ​ത ടീ​ച്ച​ർ സ്വാ​ഗ​ത​വും, സ​ന്തോ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി മ​റ്റൊ​രു രാ​ജ്യ​ത്തോ​ടു മാ​റേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് സു​ധീ​ഷും കു​ടും​ബ​വും സൗ​ദി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

Middle East and Gulf

"ലീ​ഗ​ൽ ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ഓ​ഫ് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ​സ്' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: പ്ര​വാ​സി​ക​ളു​ടെ വി​വി​ധ നി​യ​മ​പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന "ലീ​ഗ​ൽ ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ഓ​ഫ് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ​സ്' എ​ന്ന പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, സു​പ്രീം കോ​ട​തി അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ർ​ഡ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ജോ​സ് എ​ബ്ര​ഹാ​മാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ്.

മു​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ ആ​മു​ഖ​മെ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി എ​ൻ​ടി​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദു​ബാ​യ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ് പോ​ൾ ടി. ​ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

Middle East and Gulf

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ത​ട​വ്

താ​ഷ്‌​ക​ന്‍റ്: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സാ​വ​രി​യ ബ​സ​ന്ത് (21) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച കേ​സി​ൽ സ​ഹ​പാ​ഠി​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​ൻ കോ​ട​തി എ​ട്ട​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി സ​ദ​റു​ൽ അ​നാ​മി​നെ​യാ​ണ് (22) ശി​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം വ​ർ​ഷ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു സാ​വ​രി. സ​ഹ​പാ​ഠി സ​ദ​റു​ൽ അ​നാ​മും സാ​വ​രി​യ​യും ഒ​രേ ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.

ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞു നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണു സാ​വ​രി​യ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ദ​റു​ൽ അ​നാ​മി​ന് അ​റ​സ്റ്റി​ലാ​യ​ത്.

Middle East and Gulf

അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ഞ്ച് പ​തി​റ്റാ​ണ്ട്; ഒ​ടു​വി​ൽ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സി.​കെ. അ​ബി​ദ്

ദു​ബാ​യി: പ​തി​നാ​റാം വ​യ​സി​ൽ യു​എ​ഇ​യി​ലെ​ത്തി​യ മ​ല​യാ​ളി കൃ​ത്യം അ​ര​നൂ​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 1976 ന​വം​ബ​ർ 10-ന് ​ദു​ബാ​യി​ലെ​ത്തി​യ സി.​കെ. അ​ബി​ദ് 50 വ​ർ​ഷ​ത്തി​നു​ശേ​ഷം 2026 ന​വം​ബ​ർ 10-നാ​ണ് പ്ര​വാ​സ​ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.

അ​മ്മാ​വ​ൻ അ​യ​ച്ച വി​സ​യു​മാ​യാ​ണ് അ​ബി​ദ് യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ര​ണ്ടോ മൂ​ന്നോ വ​ർ​ഷം ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്തെ ആ​ഗ്ര​ഹം. എ​ന്നാ​ൽ പ്ര​വാ​സ​ജീ​വി​തം അ​ര​നൂ​റ്റാ​ണ്ടോ​ളം നീ​ണ്ടു.

താ​ൻ എ​ത്തു​ന്ന വി​വ​രം അ​റി​യി​ച്ച് അ​മ്മാ​വ​ന് ടെ​ല​ഗ്രാം അ​യ​ച്ചി​രു​ന്നെ​ങ്കി​ലും സ​ന്ദേ​ശം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മ്മാ​വ​നെ കാ​ണാ​താ​യ​തോ​ടെ താ​ൻ ഏ​റെ പ​രി​ഭ്ര​മി​ച്ച​തും എല്ലാം സി.​കെ. അ​ബി​ദ് ഇ​ന്നും ഓ​ർ​ക്കു​ന്നു.

യു​എ​ഇ​യി​ലെ​ത്തി​യ​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ അ​ബി​ദ് ഷാ​ർ​ജ​യി​ലെ ഒ​രു തു​ണി​ക്ക​ട​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ആ​രം​ഭി​ച്ചു. 700 ദി​ർ​ഹ​മാ​യി​രു​ന്നു ആ​ദ്യ ശ​മ്പ​ളം. തു​ട​ർ​ന്ന് അ​ധ്വാ​ന​ത്തി​ന്‍റെ നാ​ളു​ക​ളാ​യി​രു​ന്നു.

പ​തി​യെ​പ്പ​തി​യെ അ​ബി​ദ് ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ വീ​ടി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തും കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക​മാ​യി തു​ണ​യാ​യ​തും അ​ബി​ദി​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്.

22-ാം വ​യ​സി​ൽ സ​ഹീ​റ​യെ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ മ​ക​ൾ ജ​നി​ച്ച വി​വ​രം അ​റി​ഞ്ഞ​ത് യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു. അ​ന്ന് താ​നു​ണ്ടാ​യി​രു​ന്ന ബു​റൈ​ദ ന​ഗ​ര​ത്തി​ന്‍റെ പേ​രാ​ണ് മ​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും അ​ബി​ദ് ഓ​ർ​മി​ച്ചു.

1986-ൽ ​ഭാ​ര്യ​യും യു​എ​ഇ​യി​ലെ​ത്തി. 1988-ൽ ​ര​ണ്ടാ​മ​ത്തെ മ​ക​ൾ ഫ​ഹീ​മ ജ​നി​ച്ചു. പി​ന്നീ​ട് കു​ടും​ബ​വും യു​എ​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​പ്പോ​ൾ ര​ണ്ട് പെ​ൺ​മ​ക്ക​ളും വി​വാ​ഹി​ത​രാ​ണ്. ആ​റ് പേ​ര​ക്കു​ട്ടി​ക​ളു​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ദി​വ​സം ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് അ​ബി​ദ് തീ​രു​മാ​നി​ച്ച​ത്. യു​എ​ഇ ന​ൽ​കി​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ബി​ദ് മ​ട​ങ്ങു​ന്ന​ത്.

Middle East and Gulf

മ​ക​നെ കാ​ണാ​നെ​ത്തി​യ മം​ഗ​ളൂ​രു സ്വ​ദേ​ശി സൗ​ദി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു

ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി ക​ണ്ണൂ​ർ ഹ​മീ​ദ് (68) ആ​ണ് മ​രി​ച്ച​ത്. ദ​മാ​മി​ലു​ള്ള മ​ക​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ഹ്‌​റാ​നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഹ​മീ​ദി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​മീ​ദ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം ദ​മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ദ​മാ​മി​ൽ ത​ന്നെ ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Middle East and Gulf

വെെ​എം​സി​എ കു​വൈ​റ്റ് എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ: പാ​സ്റ്റ​ർ അ​നീ​ഷ് കാ​വാ​ലം കു​വൈ​റ്റി​ലെ​ത്തി

കു​വൈ​റ്റ് സിറ്റി: വെെ​എം​സി​എ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന 2026ലെ ​എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി പാ​സ്റ്റ​ർ അ​നീ​ഷ് കാ​വാ​ലം കു​വൈ​റ്റി​ലെ​ത്തി.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കു​വൈ​റ്റ് സി​റ്റി​യി​ലെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കോ​മ്പൗ​ണ്ടി​ൽ വച്ചാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കുന്നേരം 6.30ന് ​യോ​ഗം ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും പാ​സ്റ്റ​ർ അ​നീ​ഷ് കാ​വാ​ലം മു​ഖ്യ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ വെെ​എം​സി​എ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ​മാ​ത്യൂ​സ് മാ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പ​രി​വ​ണം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​സ​ണ്ണി ആ​ൻ​ഡ്രൂ​സ്, ക​ൺ​വ​ൻ​ഷ​ൻ കോ​ഓർ​ഡി​നേ​റ്റ​ർ കെ.എം. ജോ​ർ​ജ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​മി തോ​മ​സ്, ജോ​യ​ൽ മാ​ത്യു മാ​മ്മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Middle East and Gulf

സൂ​ഫി സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ രാ​വൊ​രു​ക്കി ഖ​ത്ത​ര്‍ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് ക​ള്‍​ച​റ​ല്‍ ക്ല​ബ്

ദോ​ഹ: സൂ​ഫി സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​കം തു​റ​ന്നി​ട്ട് സൂ​ഫി ഗാ​യ​ക​ന്‍ ഉ​സ്താ​ദ് ജാ​ബി​ര്‍ സു​ലൈം പാ​ടു​ക​യും പ​റ​യു​ക​യും ചെ​യ്ത​പ്പോ​ള്‍ ദോ​ഹ​യി​ലെ ഇ​ന്‍​സ്‌​പെ​യ​ര്‍ ഹാ​ളി​ലെ നി​റ​ഞ്ഞ സ​ദ​സ് അ​പൂ​ര്‍​വ​മാ​യൊ​രു അ​നു​ഭൂ​തി​യു​ടെ നി​റ​വി​ലാ​യി.

ഖ​ത്ത​ര്‍ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് ക​ള്‍​ച​റ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. റി​യാ​സ് ഒ​ര​വ​ങ്ക​ര, റൗ​ഫ് മ​ല​യി​ല്‍ ബ​ഷീ​ര്‍, ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഈ ​സം​ഗീ​ത​വി​രു​ന്ന് ദോ​ഹ​യു​ടെ സാം​സ്‌​കാ​രി​ക ക​ല​ണ്ട​റി​ല്‍ വേ​റി​ട്ടൊ​രു അ​ട​യാ​ള​മാ​യി മാ​റി.

ലോ​ക​ത്ത് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന പ​ല​തും ഒ​രു​നാ​ള്‍ അ​ന്യ​മാ​കാ​മെ​ന്ന ജീ​വി​ത​യാ​ഥാ​ര്‍​ഥ്യ​വും മ​ര​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യും ഓ​ര്‍​മി​പ്പി​ച്ചു​കൊ​ണ്ട് ജാ​ബി​ര്‍ സു​ലൈ​മി​ന്‍റെ ആ​ലാ​പ​ന​വും വാ​ക്കു​ക​ളും സ​ദ​സി​നെ ആ​ഴ​ത്തി​ലു​ള്ള ചി​ന്ത​ക​ളി​ലേ​ക്ക് ന​യി​ച്ചു.

Middle East and Gulf

"സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: ഇ​തി​ഹാ​സ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: ന​സീ​ർ രാ​മ​ന്ത​ളി ര​ചി​ച്ച്‌ ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​റ​ത്തി​റ​ക്കി​യ "സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: ഇ​തി​ഹാ​സ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ റൈ​റ്റേ​ർ​സ് ഫോ​റം വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൗ​ഷാ​ദ് ഹാ​ഷിം ബ​ക്ക​ർ വി.​ടി.​വി. ദാ​മോ​ദ​ര​ന് ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളെ സ്വ​ജീ​വി​തം കൊ​ണ്ട് വി​സ്മ​യ​ഭ​ര​ത​മാ​ക്കി​യ കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ ജീ​വി​തം നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​വീ​ഥി​ക​ളി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​മാ​ണി​ത്.

ടി. ​മു​ഹ​മ്മ​ദ്‌ ഹി​ദാ​യ​ത്തു​ള്ള, സ​ലിം ചി​റ​ക്ക​ൽ, പി. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ബ്രാ​ഹിം കു​ടു​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Middle East and Gulf

വ​ളാ​ഞ്ചേ​രി മേ​ളയ്ക്ക് സമാപനം

ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച വ​ളാ​ഞ്ചേ​രി മേ​ള സീ​സ​ൺ ആറിന് സമാപനം. ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ നാ​ല് ടീ​മു​ക​ളാ​യി തി​രി​ഞ്ഞുന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്രി​ൻ​സ് പ​ട്ടാ​മ്പി 65 പോ​യി​ന്‍റു​മാ​യി ജേ​താ​ക്ക​ളാ​യി.

53 പോ​യിന്‍റായി ച​ല​ഞ്ചേ​ഴ്സ് കാ​ലി​ക്ക​റ്റ് റോ​ഡ് റ​ണ്ണ​റ​പ്പ് നേ​ടി​യ​പ്പോ​ൾ 48 പോ​യി​ന്‍റുമാ​യി പ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് മൂ​ന്നും 41 പോ​യി​ന്‍റുമാ​യി കിം​ഗ് കു​റ്റി​പ്പു​റം റോ​ഡ് നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ൽ പ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. പ്രി​ൻ​സ് പ​ട്ടാ​മ്പി റോ​ഡ് റ​ണ്ണ​റ​പ്പാ​യി. സ്ത്രീ​ക​ളു​ടെ പാ​യ​സ മ​ത്സ​ര​ത്തി​ൽ ഷ​ബീ​ബ​യും സാ​ല​ഡ് മ​ത്സ​ര​ത്തി​ൽ എ.​പി. റ​ഫ്സീ​നയും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ സ്ഥാ​നം സൈ​റ ബാ​നു, ഹി​ബ എ​ന്നി​വ​ർ പ​ങ്കി​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ്നാ​സ് ആ​ലു​ങ്ങ​ൽ, ഷ​ബീ​ർ പാ​ഷാ, ഷാ​ജി ഹു​സൈ​ൻ, ഫൈ​റൂ​സ് അ​ബൂ ബ​ക്ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Middle East and Gulf

കൈ​ര​ളി കേ​ര​ളോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

ഫു​ജൈ​റ: ഡി​സം​ബ​ർ അ​ഞ്ചി​ന് ഫു​ജൈ​റ​യി​ൽ ന​ട​ക്കു​ന്ന "കൈ​ര​ളി കേ​ര​ളോ​ത്സ​വം 2026'ന്‍റെ ഔ​ദ്യോ​ഗി​ക  ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജു​നൈ​ദ് വ​ട്ട​പ്പാ​റ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി​ക​ളെ​യും നാ​ടി​നെ​യും സാം​സ്കാ​രി​ക​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നും പ്ര​വാ​സി​ക​ളു​ടെ ക​ലാ - സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്, പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ പ​ട്ടാ​ഴി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, വ​നി​താ ക​ൺ​വീ​ന​ർ ഷ​ജ​റ​ത്ത്, ബാ​ല​കൈ​ര​ളി സെ​ക്ര​ട്ട​റി ക്ഷീ​ര​ജ പ്ര​മോ​ദ്, കേ​ര​ളോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി​റ്റോ തോ​മ​സ്, ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ നി​ഷാ​ൻ, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജു​നൈ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ ഹ​രി​ഹ​ര​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ബി​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫു​ജൈ​റ എ​ക്സ്പോ സെ​ന്‍റ​ർ ഗ്രൗ​ണ്ടി​ലാ​ണ് കേ​ര​ളോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മേ ഗാ​യി​ക ആ​ര്യാ ദ​യാ​ൽ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ, വി​വി​ധ നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യു​എ​ഇ ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ഉ​ത്സ​വ​മാ​യി കേ​ര​ളോ​ത്സ​വ​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Middle East and Gulf

മ​സ്ക​റ്റി​ൽ കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

മ​സ്ക​റ്റ്: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെപിഡി​എ) അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ണാ​ഭ​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശി​ശു​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ മി​നി ടീ​ച്ച​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ശി​ശു​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണം, ന​ല്ല സ്വ​ഭാ​വ​ശീ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്തു.

 

Middle East and Gulf

കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘടിപ്പിച്ചു

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ക​വി​യു​മാ​യ ജു​നൈ​ദ് വ​ട്ട​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ ക​ൺ​വീ​ന​ർ ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ, ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, ബാ​ല​കൈ​ര​ളി ക​ൺ​വീ​ന​ർ ക്ഷീ​ര​ജ പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം റാ​ഷി​ദ് ക​ല്ലും​പു​റം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ള്ള ക്രെ​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

വി​ൽ​സ​ൺ പ​ട്ടാ​ഴി, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യ​മാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റാ​ഷി​ദ് ക​ല്ലും​പു​റം (പ്ര​സി​ഡന്‍റ്), പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ (സെ​ക്ര​ട്ട​റി), സു​ധീ​ർ തെ​ക്കേ​ക്ക​ര (ട്ര​ഷ​റ​ർ), പ്ര​ദീ​പ് കു​മാ​ർ, ബൈ​ജു രാ​ഘ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), വി​ഷ്ണു അ​ജ​യ്, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സു​നി​ൽ ചെ​മ്പ​ള്ളി​ൽ (ജോ​യിന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ലെ​നി​ൻ ജി. ​കു​ഴി​വേ​ലി (മീ​ഡി​യ & ഐടി), ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ (വ​നി​താ വി​ഭാ​ഗം), ഹ​രി​ഹ​ര​ൻ (നോ​ർ​ക്ക), അ​ഷ്‌​റ​ഫ് പി​ലാ​ക്ക​ൽ (സ്പോ​ർ​ട്സ്), ന​മി​താ പ്ര​മോ​ദ് (ക​ൾ​ച്ച​റ​ൽ), കെ.​പി. സു​കു​മാ​ര​ൻ (ബാ​ല​കൈ​ര​ളി), അ​ബ്ദു​ള്ള (സാ​ഹി​ത്യം) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 33 അം​ഗ ക​മ്മി​റ്റി​യേ​യു​മാ​ണ് സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ച​ട​ങ്ങി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം സു​ധീ​ർ തെ​ക്കേ​ക്ക​ര ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Middle East and Gulf

എം​സി​എ കു​വെെ​റ്റ് സം​ഘ​ടി​പ്പി​ച്ച "കൗ​തു​ക യാ​ത്ര' ഫാ​ക്‌​ട​റി സ​ന്ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി

കു​വൈ​റ്റ് സി​റ്റി: മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​സി​എ കു​വെെ​റ്റ്) കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന​യാ​ത്ര​യാ​യ കൗ​തു​ക യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ പ്ര​മു​ഖ ഐ​സ്‌​ക്രീം നി​ർ​മാ​താ​ക്ക​ളാ​യ കെ​ഡി​സി​ഒ​ഡ​ബ്ല്യു ഐ​സ്‌​ക്രീം ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ചു.

എം​സി​എ കു​വെെ​റ്റി​ന്‍റെ അ​ബ്ബാ​സി​യ, അ​ഹ​മ്മ​ദി, സ​ൽ​മി​യ, സി​റ്റി എ​ന്നീ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന 80-ല​ധി​കം കു​ട്ടി​ക​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ഐ​സ്‌​ക്രീം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​ക്രി​യ നേ​രി​ൽ ക​ണ്ടു​മ​ന​സി​ലാ​ക്കാ​നും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും കു​ട്ടി​ക​ൾ​ക്ക് സ​ന്ദ​ർ​ശ​നം മി​ക​ച്ച അ​വ​സ​ര​മാ​യി.

 

Middle East and Gulf

മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​ഭാ​ക​രന്‍റെ (57) നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ന​ല്ലൊ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് പ്ര​വാ​സ​ലോ​ക​ത്തി​നു ന​ഷ്‌ട​മാ​യ​തെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ചെ​റു​വ​ല്ലൂ​ർ പൂ​വ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ഭാ​ക​ര​ൻ 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി പ്ര​വാ​സി​യാ​യി​രു​ന്നു. കോ​ബാ​ർ തു​ഗ്‌​ബെ​യി​ൽ സ്വ​ന്ത​മാ​യി ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ഭാ​ക​ര​ൻ, സ​ന​യ്യ യൂ​ണി​റ്റ് ക​മ്മി​റ്റി, തു​ഗ്‌​ബ മേ​ഖ​ല ക​മ്മി​റ്റി, എ​ന്നി​വ​യി​ൽ ഭാ​ര​വാ​ഹി​യാ​യ പ്ര​വ​ർ​ത്തി​ച്ച ശേ​ഷമാ​യി​രു​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മി​ക​ച്ച സം​ഘാ​ട​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ​യി​പ്പി​ക്കാ​ൻ വ​ലി​യൊ​രു പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ​യും കൊ​ച്ച​മ്മു​വിന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ര​തി. മ​ക്ക​ൾ: പ്ര​ണ​വ്, അ​നാ​മി​ക, ആ​ദ​ർ​ശ്, ആ​ക​ർ​ഷ്.

Middle East and Gulf

കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും യൂ​ണി​റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യും ഇ​ല​ക്ട്രീ​ഷ്യ​നാ​യും പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റഅ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ കൈ​മാ​റി.

റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ സ​തീ​ഷ് വ​ള​വി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലീം, ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ, ഷാ​നു ഭാ​സ്ക​ർ, ഷി​യാ​സ്, ബി​നി​ഷ്, ഭ​വീ​ഷ്, ച​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ​പി​ള്ള, ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ഷി​ക് ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും ന​ന്ദി അ​റി​യി​ച്ചു.

Middle East and Gulf

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഞാ​യ​റാ​ഴ്ച

അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ലെ ഹാ​ര്‍​വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ ഞാ​യ​റാ​ഴ്ച ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​യ്ത്തു​ത്സ​വ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

പൊ​തു​പ​രി​പാ​ടി​യും സ്റ്റാ​ളു​ക​ളു​ടെ ഉദ്ഘാ​ട​ന​വും വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കും. സം​വി​ധാ​യ​ക​നും ന​ട​നുമാ​യ ജോ​ണി ആ​ന്റ​ണി, ഗാ​യ​ക​ൻ കെ.ജി. മാ​ർ​ക്കോ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ആറ് മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഗാ​യ​ക​ൻ കെ.ജി. മാ​ർ​ക്കോ​സും "റോ​ക്ക് പേ​പ്പ​ർ സി​സേ​ഴ്സ്' ടീ​മും ചേ​ർ​ന്നാ​ണ് സം​ഗീ​ത പ​രി​പാ​ടി ഒ​രു​ക്കു​ക. സ്ഫ​ടി​കം ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി മേ​ള​വും ന​ട​ക്കും.

നാ‌ടൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​നോ​ദ​ങ്ങ​ൾ, പ​ച്ച​ക്ക​റി സ​സ്യ വി​ല്പ​ന ശാ​ല​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഗൃ​ഹോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ്റ്റാ​ളു​ക​ൾ ഒ​രു​ക്കും. യു​എഇയു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ശ​യ​മാ​യ ഇ​യ​ർ ഓ​ഫ് ഫാ​മി​ലിയും ഗ്രോ​യിംഗ് ഇ​ൻ യൂ​ണി​റ്റി എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​ണ് കൊ​യ്ത്തു​ത്സ​വം 2026ന്‍റെ പ്ര​ധാ​ന പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ ഗീ​വ​ർ​ഗീ​സ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ. ​നി​തി​ൻ മാ​ത്യു, ട്ര​സ്റ്റി സാം ​ജി. ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​ർ​ജ്, ജോ​യിന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ജു ത​ങ്ക​ച്ച​ൻ, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജോ വ​ർ​ഗീ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ സ​നു ജോ​ൺ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Middle East and Gulf

ഷാർജയിൽ ശമ്പളമില്ലാതെ ദുരിതത്തിലായ മലയാളി യുവതിക്ക് ഒടുവിൽ ആശ്വാസം; തുണയായത് എം.വി. ഗോ​വി​ന്ദ​ൻ

ഷാ​ർ​ജ: അ​ഞ്ചു​മാ​സ​ത്തോ​ളം ശ​മ്പ​ള കു​ടി​ശിക ന​ൽ​കാ​തെ ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​യാ​സ​ത്തി​ലാ​ക്കി​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കു​റു​മാ​ത്തൂ​ർ പൊ​ക്കു​ണ്ട് സ്വ​ദേ​ശി​നി നി​ഷ രാ​ജ​ന് ശ​മ്പ​ള കു​ടിശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു.

​സി​പി​എം ​സംസ്ഥാന സെ​ക്ര​ട്ട​റി​യും മു​ൻ എംഎ​ൽഎയുമായ എം.വി. ഗോ​വി​ന്ദ​ന്‍റെ ഇ​ട​പെ​ട​ലാണ് നി​ഷ രാ​ജ​ന് തുണയായത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ബ്യൂ​ട്ടീ​ഷ്യ​നാ​യ നി​ഷ രാ​ജ​ൻ ഷാ​ർ​ജ​യി​ൽ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഷാ​ർ​ജ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്യൂ​ട്ടി സ​ലൂ​ണാ​ണ് ശ​മ്പ​ളം ന​ൽ​കാ​തെ നി​ഷയെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

നി​ഷ​യു​ടെ ഭാ​ഗ​ത്തു നി​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രാ​തി ത​ള്ളു​ക​യും കു​ടി​ശിക ന​ൽ​കാ​തെ വി​സ കാ​ൻ​സ​ൽ ചെ​യ്യു​ക​യുമാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ഷ രാ​ജ​ൻ ​എം.വി. ​ഗോ​വി​ന്ദ​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. അ​ദ്ദേ​ഹം യു​എ​ഇയി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സിഇഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ രേ​ഖാമൂ​ലം വി​വ​രം അ​റി​യി​ച്ചു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സിന്‍റെ ഭാ​ഗ​ത്തു നി​ന്നും ബ്യൂ​ട്ടീ​ഷ്യ​ൻ ഉ​ട​മ​യെ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ച് സം​സാ​രി​ച്ചെ​ങ്കി​ലും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​മ വി​മു​ഖ​ത കാ​ണി​ച്ച​പ്പോ​ൾ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത​റി​ഞ്ഞ ക​മ്പ​നി ഉ​ട​മ മ​ധ്യ​സ്ഥ​ർ മു​ഖേ​ന പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ബ​ന്ധ​പ്പെ​ട്ടു.

അ​ത് പ്ര​കാ​രം അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട 8,000 ദി​ര്‍​ഹ​മും കോ​ട​തി ചെ​ല​വും ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Middle East and Gulf

ഫു​ജൈ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഫു​ജൈ​റ​: ഫു​ജൈ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ മ​രി​ച്ചു. മ​ല​പ്പു​റം കു​ന്നും​പു​റം കു​ണ്ടി​ൽ​പ്പാ​റ സിദ്ദീഖി​ന്‍റെ ഇ​ര​ട്ട​മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ അ​സ്മി​ൽ (21)‌‌, മി​സ്ന ജു​ബി​ൻ (21), മി​സ്ന​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ ഫാ​യി​സ് (മൂന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഫു​ജൈ​റ എ​മി​റേ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് സ്ട്രീ​റ്റി​ൽ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ത്. ഒ​രു ട്ര​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ത​മ്മി​ലു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യും ഒ​ട്ടേ​റെ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഫു​ജൈ​റ പൊ​ലി​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ല്ല.

Middle East and Gulf

അടി നീളമുള്ള ഭീമൻ കേക്ക് മുറിച്ച് ഉദ്ഘാടനം; ഗ്രാൻഡ് ഹൈപ്പർ ഫുഡ് ഫെസ്റ്റിന്

കു​വൈ​റ്റ് സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഒ​രു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫു​ഡ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സ്റ്റോ​റി​ൽ 50 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

രു​ചി​യു​ടെ​യും ഓ​ഫ​റു​ക​ളു​ടെ​യും ആ​ഘോ​ഷ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​നെ നെ​ഞ്ചേ​റ്റി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ്നേ​ഹ​സ​മ്മാ​ന​മാ​ണ്. ച​ട​ങ്ങി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം 50 അ​ടി നീ​ള​ത്തി​ൽ ഒ​രു​ക്കി​യ ഭീ​മ​ൻ കേ​ക്ക് ത​ന്നെ​യാ​യി​രു​ന്നു.

ഫ​ഹാ​ഹീ​ൽ സ്റ്റോ​റി​ൽ ഒ​രു​ക്കി​യ ഈ ​കൂ​റ്റ​ൻ കേ​ക്ക് കാ​ണാ​ൻ പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വേ​ശ​ത്തോ​ടെ ത​ടി​ച്ചു​കൂ​ടി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്നേ​ഹ​വും പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യി.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ, കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ​മാ​ർ, കു​വൈ​റ്റി​ലെ എ​ല്ലാ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫു​ഡ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​ടെ വ​ലി​യ നി​ര​യാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ് ഫു​ഡ് എന്നിവ​യി​ലാ​ണ് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ.

ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ബി​രി​യാ​ണി മ​ത്സ​രം, പാ​യ​സം മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ മ​ത്സ​രം തു​ട​ങ്ങി​യ വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്.

പാ​ച​ക​ത്തി​ലെ കൈ​പ്പു​ണ്യം തെ​ളി​യി​ക്കാ​നും കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​കും ഈ ​മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി, സ്റ്റോ​ർ, പ​ങ്കെ​ടു​ക്കേ​ണ്ട വി​ധം എ​ന്നി​വ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ലൂ​ടെ അ​റി​യി​ക്കു​ന്ന​താ​ണ്.

Middle East and Gulf

പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണം; മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും നി​വേ​ദ​നം ന​ൽ​കി കേ​ളി

റി​യാ​ദ്: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ മാ​സ് ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും നി​വേ​ദ​നം ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​വേ​ദ​നം നോ​ർ​ക്ക സെ​ക്ര​ട്ട​റി​ക്കും കൈ​മാ​റി​യ​താ​യി അ​റി​യി​ച്ചു. നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ച്ച് സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്ന നി​ര​ക്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

ഉ​യ​ർ​ന്ന പ്രീ​മി​യം താ​ങ്ങാ​നാ​കാ​തെ പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വും സ​ർ​ക്കാ​ർ സ​ബ്സി​ഡി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ അം​ശാ​ദാ​യം ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ കു​ടി​ശിക ഉ​ട​ൻ വി​ത​ര​ണം ചെ​യ്ത് തു​ട​ർ​ന്നു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ, ആ​രോ​ഗ്യം, കു​ടും​ബ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ശ​ക്ത​മാ​യ ക്ഷേ​മ​സം​വി​ധാ​നം ഒ​രു​ക്ക​ണം. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ, നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര, മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്ക​ൽ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക സ​ഹാ​യ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നാ​ടി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​സു​ര​ക്ഷ​യും ക്ഷേ​മ​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണ​ണ​മെ​ന്നും ക്ഷേ​മം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ അ​വ​കാ​ശ​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കേ​ളി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ വി​കാ​ര​വും ആ​വ​ശ്യ​ങ്ങ​ളു​മാ​ണ് നി​വേ​ദ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​ന്‍റെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെയും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കേ​ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Middle East and Gulf

ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി യു​വാ​വ് ഒ​മാ​നി​ൽ അ​ന്ത​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷി​ഹാ​ബ് പ​നയ്​ക്ക​ലാ​ണ് (44) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

മ​സ്ക​റ്റ് റൂ​വി വ​ൽ​ജ​യി​ൽ കോ​ഫി​ഷോ​പ് ന​ട​ത്തുകയായിരുന്നു. പി​താ​വ്: അ​ബ്ദു പ​ന​ക്ക​ൽ. മാ​താ​വ്: ന​ഫീ​സ അ​ബ്ദു. ഭാ​ര്യ: ആ​ബി​ദ ചോ​ല​ക്ക​ൽ.

ഖൗ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Middle East and Gulf

ഇ​ന്ത്യ - ജി​സി​സി ച​ർ​ച്ച കൊ​ച്ചി​യി​ൽ 18 മു​ത​ൽ

കൊ​ച്ചി: ഇ​ന്ത്യ - ജി​സി​സി ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും വേ​ദി​യാ​കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം "കൊ​ച്ചി ഡ​യ​ലോ​ഗ് 2026' ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ താ​ജ് വി​വാ​ന്ത ഹോ​ട്ട​ലി​ൽ ന​ട​ക്കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ദ്ധ​ൻ സിം​ഗ് 18ന് ​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നും ജി​സി​സി​യി​ൽ നി​ന്നു​മു​ള്ള സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് (എം​ഇ​എ) കീ​ഴി​ലു​ള്ള പോ​ളി​സി പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് (പി​പി&​ആ​ർ) ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി​യി​ലെ സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് പോ​ളി​സി റി​സ​ർ​ച്ച് (സി​പി​പി​ആ​ർ) ആ​ണ് ഈ ​ത്രി​ദി​ന ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"ടു​വേ​ർ​ഡ്സ് ആ​ൻ ഇ​ന്നൊ​വേ​റ്റീ​വ് ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ - ജി​സി​സി പാ​ർ​ട്ണ​ർ​ഷി​പ്പ്', നൂ​ത​ന​വും സം​യോ​ജി​ത​വു​മാ​യ ഇ​ന്ത്യ - ​ജിസിസി പ​ങ്കാ​ളി​ത്തം) എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് 2026-ലെ ​കൊ​ച്ചി ഡ​യ​ലോ​ഗ് ന​ട​ക്കു​ന്ന​ത്.

മ​ന്ത്രി റോ​ജി ​എം.​ജോ​ൺ, വി. ​മു​ര​ളീ​ധ​ര​ൻ എംഎ​ൽഎ, സി​യാ​ൽ എംഡി എ​സ്. സു​ഹാ​സ് ഐഎഎ​സ്, പി.​എ​സ് ഗം​ഗാ​ധ​ർ ഐഎ​ഫ്എ​സ്, മു​ൻ യുഎഇ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സം​ഞ്ജ​യ് സു​ധീ​ർ, സ​അ​ദ് ഉ​ഖ്ല അ​ൽ അ​ലാ​തി (കു​വൈ​റ്റ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം), എ. ​അ​മ​ർ​നാ​ഥ് ഐഎ​ഫ്എ​സ് (കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം), മ​നീ​ഷ സ്വാ​മി ഐഎ​ഫ്എ​സ് (ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം), ജ​മാ​ൽ ഫ​ക്രു (കെപിഎംജി ബ​ഹ്റി​ൻ), ന​വാ​സ് മീ​രാ​ൻ (മീ​രാ​ൻ ഗ്രൂ​പ്പ്), അ​മീ​ർ അ​ഹ്മ​ദ് മ​ണ​പ്പാ​ട്ട് (മ​ണ​പ്പാ​ട്ട് ഗ്രൂ​പ്പ്), തു​ട​ങ്ങി​യ​വ​ർ കൊ​ച്ചി ഡ​യ​ലോ​ഗ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

Middle East and Gulf

ഐ​സി​സി ലൈ​ബ്ര​റി​ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ പ​തി​മൂ​ന്നാം ഭാ​ഗം ഐ​സി​സി ലൈ​ബ്ര​റി​ക്ക് സ​മ്മാ​നി​ച്ചു. ഗ്ര​ന്ഥ​കാ​ര​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് പു​സ്ത​കം കൈ​മാ​റി​യ​ത്.

ഐ​സി​സി പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഹെ​ഡ് ഓ​ഫ് അ​ഫി​ലി​യേ​ഷ​ൻ ര​വീ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​സി ലൈ​ബ്ര​റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഈ ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ​കോ​ട​തി നി​ർ​ദേ​ശം

കൊച്ചി: നോ​ർ​ക്ക കെ​യ​ർ 2026–27 ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലെ പ്രീ​മി​യം വ​ർ​ധ​ന​ക്കെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ്​ അ​ഡ്വ ജോ​സ് അ​ബ്ര​ഹാ​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ൽ പ​ര​മാ​വ​ധി ആ​റാ​ഴ്ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നോ​ടൊ​പ്പം മു​സ്ത​ഫ തൊ​ണ്ടി​യി​ൽ, അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം നോ​ർ​ക്ക വ​കു​പ്പ് സെ​ക്ര​ട്ട​റി പ​രി​ഗ​ണി​ച്ച്, ഹ​ർ​ജി​ക്കാ​രെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യും ഹീ​യ​റിംഗ് ന​ട​ത്തി​യ​തി​നു​ശേ​ഷം ശേ​ഷം, നി​യ​മാ​നു​സൃ​ത​മാ​യി തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്. ജ​സ്റ്റി​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

 2025–26ൽ​ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് 2026-27 വ​ർ​ഷ​ത്തി​ൽ പ്രാ​യാ​ധി​ഷ്ഠി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ​യാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ലെ പ്ര​വാ​സി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ട​ർ​ച്ച, പ്രീ​മി​യം വ​ർ​ധ​ന​യു​ടെ യു​ക്തി​സ​ഹ​മാ​യ ന്യാ​യീ​ക​ര​ണം, ആ​വ​ശ്യ​മാ​യ മു​ൻ​കൂ​ർ അ​റി​യി​പ്പ് എ​ന്നി​വ​യാ​ണ് ഹ​ർ​ജി​യി​ൽ പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ച​ത്.

നോ​ർ​ക്ക കെ​യ​ർ 2026–27 പ​ദ്ധ​തി​യി​ൽ പു​തു​താ​യി കൊ​ണ്ടു​വ​ന്ന പ്രാ​യാ​ധി​ഷ്ഠി​ത പ്രീ​മി​യം സം​വി​ധാ​നം പ്ര​വാ​സി​ക​ൾ​ക്ക് അ​തി​ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. 2025–26 വ​ർ​ഷ​ത്തി​ൽ അഞ്ച് ല​ക്ഷം രൂ​പ ഫാ​മി​ലി ഹെ​ൽ​ത്ത് ക​വ​റേ​ജി​ന് 13,411 രൂ​പ ആ​യി​രു​ന്നു പ്രീ​മി​യം; എ​ന്നാ​ൽ 2026–27ലെ ​പു​തി​യ വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തി​ൽ 51–60 വ​യ​സി​ൽ 35,664 രൂ​പ​യും 61–70 വ​യ​സ്സി​ൽ 44,718 രൂ​പ​യും ന​ൽ​കേ​ണ്ടി​വ​രു​ന്നു.

അ​താ​യ​ത് നി​ല​വി​ലെ പ​ല പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ഏ​ക​ദേ​ശം 166 മു​ത​ൽ 233 ശ​ത​മാ​നം വ​രെ പ്രീ​മി​യം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ വാ​ർ​ഷി​ക വ​ർ​ധ​ന​യ​ല്ല, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രീ​മി​യം രീ​തി​യി​ൽ നി​ന്ന് വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​മാ​ണ്.

കൂ​ടാ​തെ, പ്രീ​മി​യം പു​തു​ക്ക​ൽ സം​ബ​ന്ധി​ച്ച് കു​റ​ഞ്ഞ​ത് 45 ദി​വ​സം മു​ൻ​കൂ​ർ അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കെ, പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ലെ പോ​ളി​സി അ​വ​സാ​നി​ക്കു​ന്ന​തി​ന് കേ​വ​ലം നാ​ല് ദി​വ​സം മു​മ്പാ​ണ് അ​റി​യി​ച്ച​ത്.

നി​ല​വി​ലെ പോ​ളി​സി 31 ഒ​ക്ടോ​ബ​ർ 2026ന് ​അ​വ​സാ​നി​ക്കു​ക​യും പു​തി​യ സം​വി​ധാ​നം ഒന്ന് ന​വം​ബ​ർ 2026 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്ത​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​നോ , മ​റ്റ് ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന പ്രീ​മി​യ​ത്തി​ൽ ന​ൽ​കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നും മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ല്ല.

അ​തു​കൊ​ണ്ട് പു​തി​യ പ്രാ​യാ​ധി​ഷ്ഠി​ത പ്രീ​മി​യം സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച് മു​ൻ​വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​നം തു​ട​രു​ക​യും നി​ല​വി​ലെ പോ​ളി​സി പ​രി​ര​ക്ഷ ത​ട​സ​മി​ല്ലാ​തെ നീ​ട്ടു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നോ​ർ​ക്ക സെ​ക്ര​ട്ട​റി​ക്ക് കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

പ്ര​വാ​സി​ക​ളു​ടെ താ​ത്​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ നോ​ർ​ക്ക വ​കു​പ്പ് ഉ​ട​ൻ ഹി​യ​റിം​ഗ് ന​ട​ത്തി ന്യാ​യ​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, ബി​ജു സ്റ്റീ​ഫ​ൻ, ഷൈ​ജി​ത്ത് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Middle East and Gulf

റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് പ്രേം ​ന​സീ​ര്‍ സു​ഹൃ​ത്ത് സ​മി​തി​യു​ടെ ആ​ദ​രം

ദോ​ഹ: വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍, മോ​ണിം​ഗ് വൈ​ബ്‌​സ് എ​ന്നീ പോ​ഡ്കാ​സ്റ്റു​ക​ളു​ടെ അ​വ​താ​ര​ക​നാ​യ റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് പ്രേം ​ന​സീ​ര്‍ സു​ഹൃ​ത്ത് സ​മി​തി​യു​ടെ ആ​ദ​രം.

സ്‌​കി​ല്‍​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റാ​ഫി പാ​റ​ക്കാ​ട്ടി​ലി​നെ സ​മി​തി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്. പ്രേം ​ന​സീ​ര്‍ സു​ഹൃ​ത്ത് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍​സ്റ്റാ​ര്‍ ബാ​ദു​ഷ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​രാ​യ ജ​യ​പാ​ല്‍ തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, റ​ഊ​ഫ് മ​ല​യി​ല്‍, സു​ബൈ​ര്‍ പാ​ണ്ട​വ​ത്ത്, മ​ന്‍​സൂ​ര്‍ മാ​ഷ്, മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ജി​ആ​ര്‍​സി​സി പ്ര​സി​ഡ​ന്‍റ് രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ങ്ങ​ളാ​യ ഏ​യ്ഞ്ച​ല്‍ റോ​ഷ​ന്‍, ര​തീ​ഷ്, ഗാ​യ​ക​രാ​യ ജാ​സ്മി​ന്‍ റാ​ഫി, ഫാ​സി​ല്‍, സ​ജീ​ര്‍, മു​സ്ത​ഫ ത​ളി​ക്കു​ളം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Middle East and Gulf

കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സി​നും കൊ​ക്ക​ൻ ബാ​ദ്ഷാ​യ്ക്കും ത​ക​ർ​പ്പ​ൻ ജ​യം

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ് രണ്ടാം സീ​സ​ൺ സ​ഫാ മ​ക്കാ ക​പ്പി​ന്‍റെ ഒ​ൻ​പ​താം വാ​ര​ത്തി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സും കൊ​ക്ക​ൻ ബാ​ദ്ഷാ​യും വ​മ്പ​ൻ ജ​യ​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ റി​ബ​ൽ​സ് റി​യാ​ദ്, ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദ് ടീ​മു​ക​ൾ വാ​ക്കോ​വ​റി​ലൂ​ടെ​യും വി​ജ​യം നേ​ടി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള സ്ട്രൈ​ക്കേ​ഴ്സി​നെ​തി​രേ റി​ബ​ൽ​സ് റി​യാ​ദ് വാ​ക്കോ​വ​റി​ലൂ​ടെ വി​ജ​യം നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡി​എ​ഫ്സി റോ​ക്ക്സ്റ്റാ​റി​നെ​തി​രേ ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദും വാ​ക്കോ​വ​ർ വി​ജ​യം സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സ് 85 റ​ൺ​സി​ന് എം​സി​സി 26നെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി ഷ​ബീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാം മ​ത്സ​ര​ത്തി​ൽ കൊ​ക്ക​ൻ ബാ​ദ്ഷാ 88 റ​ൺ​സി​ന് ഉ​സ്താ​ദ് 11നെ ​തോ​ൽ​പ്പി​ച്ചു. ഇ​ർ​ഫാ​ൻ പ്ലെയർ ഓ​ഫ് ദി ​മാ​ച്ചാ​യി.

ന​വാ​സ് സു​ലൈ, ഷ​മീം മേ​ലേ​തി​ൽ, വി​ജേ​ഷ്, ഷ​ബി അ​ബ്ദു​സലാം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ അ​മ്പ​യ​ർ​മാ​രാ​യി. മ​ണി​ക​ണ്ഠ​ൻ ചേ​ല​ക്ക​ര, നി​ഖി​ൽ റോ​ദ എ​ന്നി​വ​ർ പ്ലെയർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെന്‍റി​ൽ ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ പ​കു​തി​യോ​ടെ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ ന​ട​ക്കും.

Middle East and Gulf

കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി​എ​ൽ​സി) കു​വൈ​റ്റ് ചാ​പ്റ്റ​റും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ​സ് കു​വൈ​റ്റും (ഫി​റ കു​വെെ​റ്റും) സം​യു​ക്ത​മാ​യി മൂ​ന്നാ​മ​ത് സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ലീ​ഗ​ൽ ക്ലി​നി​ക്കി​ൽ പ​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​ൽ​സി കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Middle East and Gulf

ദോ​ഹ​യി​ൽ വ​ളാ​ഞ്ചേ​രി​ക്കാ​രു​ടെ സം​ഗ​മം; വ​ളാ​ഞ്ചേ​രി മേ​ള വെ​ള്ളി​യാ​ഴ്ച

ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് വ​ളാ​ഞ്ചേ​രി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ളാ​ഞ്ചേ​രി മേ​ള ആ​റാം സീ​സ​ൺ വെ​ള്ളി​യാ​ഴ്ച അ​ബൂ ഹാ​മൂ​റി​ലെ ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ആ​രം​ഭി​ക്കു​ന്ന മേ​ള​യി​ൽ വി​വി​ധ ക​ലാ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം എ​ല്ലാ​വ​രും നാ​ലു ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 55777924,31240126.

 

Middle East and Gulf

ബി​ജു ഫി​ലി​പ്പി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ബി ​യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു ഫി​ലി​പ്പി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പ​ട​വം സ്വ​ദേ​ശി​യാ​യ ബി​ജു ഫി​ലി​പ്പ് റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് അ​ജി​ത് ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ബ​ത്ഹ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഉ​മ്മ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ഹു​സെെ​ൻ, ട്ര​ഷ​റ​ർ സു​ധീ​ഷ് ത​രോ​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ കു​മാ​ർ, ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി, ബ​ത്ഹ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് അം​ഗം ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ബി​ജു ഫി​ലി​പ്പി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബി​ജു ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Middle East and Gulf

അ​റി​വി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും ക​ല​വ​റ​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍: സി.​വി. റ​പ്പാ​യ്

ദോ​ഹ: വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​റി​വി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും അ​മൂ​ല്യ ക​ല​വ​റ​യാ​ണെ​ന്നും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​നും ഈ ​പ​ര​മ്പ​ര​യ്ക്ക് സാ​ധി​ക്കു​മെ​ന്നും പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​നും നോ​ര്‍​ക്ക റൂ​ട്ട്‌​സ് ഡ​യ​റ​ക്ട​റു​മാ​യ സി.​വി. റ​പ്പാ​യ്.

ഖ​ത്ത​റി​ലെ ഗ്ര​ന്ഥ​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക പ​ര​മ്പ​ര​യാ​യ "വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍' പ​തി​മൂ​ന്നാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ന്ത​ക​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന ഉ​ദ്ധ​ര​ണി​ക​ളും ക​ഥ​ക​ളും മാ​ന​വി​ക​ത​യും സാ​മൂ​ഹി​ക​ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​ന്‍ സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യും അ​ധ്യാ​പ​ക​നാ​യും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര കോ​വി​ഡ് കാ​ല​ത്ത് ആ​രം​ഭി​ച്ച വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യൊ​രു മു​ന്നേ​റ്റ​മാ​ണെ​ന്ന് പു​സ്ത​ക​ത്തിന്‍റെ ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ച ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​നും ഖ​ത്ത​റി​ലെ സ​ഫാ​രി ഗ്രൂ​പ്പ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു.

പു​തി​യ വി​ഷ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ ഒ​രു​പോ​ലെ സ്വാ​ധീ​നി​ക്കാ​ന്‍ ഈ ​പ​ര​മ്പ​ര​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്‍റെ വൈ​ജ്ഞാ​നി​ക ന​വോ​ഥാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ചാ​ല​ക​ശ​ക്തി​യാ​കു​ന്നു എ​ന്ന​താ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പ​റ​ഞ്ഞു.

അ​റി​വി​നെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ചി​ന്ത​ക​ളെ​യും കോ​ര്‍​ത്തി​ണ​ക്കി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, റേ​ഡി​യോ മ​ല​യാ​ളം സി​ഇഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ന്യൂ ​ഗു​ഡ്വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, അ​മി​ക്ക​സ് പോ​പ്പു​ലോ ലീ​ഗ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. സ​ജി​മോ​ന്‍ കാ​ര​ക്കു​റ്റി, പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, ജിആ​ര്‍​സി​സി പ്ര​സി​ഡ​ന്‍റ് രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സ് ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഇ​ശാ​ന്‍ ഖാ​ന്‍, മു​ഹ​മ്മ​ദ് അ​മ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍ സ്വാ​ഗ​ത​വും ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​

റി​യാ​ദ്: പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​വ​രെ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്നും നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും താ​ങ്ങാ​നാ​കു​ന്ന നി​ര​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ലോ​ക കേ​ര​ള സ​ഭാം​ഗ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

നാ​ടിന്‍റെ​ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​സു​ര​ക്ഷ​യും കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മ​വും സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ​ത്ത് അ​ധ്വാ​നി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉ​യ​ർ​ന്ന പ്രീ​മി​യം കാ​ര​ണം അ​പ്രാ​പ്യ​മാ​ക​രു​ത്.

പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യും കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ പ്രീ​മി​യം പു​ന​ർ​നി​ശ്ച​യി​ക്ക​ണം. പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ​വ​ർ ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ചാ​ലി​യം ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ലോ​ക കേ​ര​ള സ​ഭാം​ഗം ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ന്യൂ ​എ​യ്ജ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ലി, കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബാ കൂ​വോ​ട്, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​തീ​ഷ് വ​ള​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ് ട്ര​ഷ​റ​ർ സിം​നേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Middle East and Gulf

ദീ​പാ​വ​ലി ആ​ഘോ​ഷം; ആ​ശം​സ​ക​ളു​മാ​യി ബ​ഹ്റി​ൻ രാ​ജ​കു​ടും​ബാം​ഗം

മ​നാ​മ: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന​ക്ഷ​ത്ര​ശോ​ഭ​യേ​കി രാ​ജ​കീ​യ സാ​ന്നി​ധ്യം. അ​മാ​ദ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ​മ്പാ​വാ​സ​ൻ നാ​യ​രു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലാ​ണ് ബ​ഹ്റി​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹി​സ് റോ​യ​ൽ ഹൈ​നെ​സ് പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഹി​സ് ഹൈ​നെ​സ് ഷെ​യ്ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ക്കാ​രോ​ടും പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും ബ​ഹ്റി​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ പു​ല​ർ​ത്തു​ന്ന ഹൃ​ദ​യ​പൂ​ർ​വ​മാ​യ ക​രു​ത​ലി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി ഈ ​രാ​ജ​കീ​യ സാ​ന്നി​ധ്യം മാ​റി. പ​മ്പാ​വാ​സ​ൻ നാ​യ​ർ​ക്കും കു​ടും​ബ​ത്തി​നും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന അ​ദ്ദേ​ഹം ദീ​ർ​ഘ​നാ​ളു​ക​ളാ​യു​ള്ള സൗ​ഹൃ​ദ​വും അ​നു​സ്മ​രി​ച്ചു.

Middle East and Gulf

ത​ട​വു​ശി​ക്ഷ​യ്ക്കി​ടെ ക​ര​ൾ അ​ർ​ബു​ദം ബാ​ധി​ച്ചു; മ​ല​യാ​ളി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: വാ​ഹ​ന​ത്തി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു.

കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി സ​ജീ​ദ് ജ​മാ​ലു​ദ്ധീ​ൻ (42) ആ​ണ് റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സ​ജീ​ദ്.

2024 ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​രോ​ധി​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ശി​ക്ഷ അ​നു​ഭ​വി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജ​യി​ലി​ൽ​വ​ച്ച് ര​ക്തം ഛർ​ദി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ജി​ത്തി​ന് ക​ര​ൾ അ​ർ​ബു​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

പി​ന്നീ​ട് റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തു​ട​ർ​ന്നു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ അ​വ​സാ​ന ര​ണ്ടു മാ​സ​ത്തോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

അ​മ്മ​യും ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി. ദ​മാം വ​ഴി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ നാ​സ​ർ പൊ​ന്നാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ.

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 70-ാമ​ത് കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ക്ക് മു​റി​ച്ച് അം​ഗ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും ഭാ​ഷ​യും സം​സ്കാ​ര​വും ഓ​ർ​മി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ത​ന്‍റെ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ഐ​ക്യ​വും മ​ത​സൗ​ഹാ​ർ​ദ്ദ​വും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി.​എം. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച​തോ​ടെ ആ​ഘോ​ഷം സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​പി​ച്ചു.

Middle East and Gulf

സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ പെ​യ്തു തോ​ര്‍​ന്ന മ​ഴ​യി​ല്‍ ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഹ​രി​തം ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ പു​തി​യ നോ​വ​ല്‍ "പെ​യ്തു തോ​ര്‍​ന്ന മ​ഴ​യി​ല്‍' ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ഷ​ബീ​ര്‍ മു​ഹ​മ്മ​ദ് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ ഷ​ബീ​ര്‍, അ​ഫി​ദ അ​നീ​സ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​യ​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ ര​ണ്ടാ​മ​ത് കൃ​തി​യാ​ണി​ത്. ആ​ദ്യ കൃ​തി ശ​ല​ഭ​ചി​റ​കു​ക​ള്‍ ആ​യി​രു​ന്നു.

America

ഇ​ന്ത്യ പ്ര​സ് ക്ല​ബ് പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അവസരം 30 വരെ

ന്യൂയോർക്ക്: വ​ട​ക്കെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (IPCNA ) മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ന​വം​ബ​ർ 30 വ​രെ നോ​മി​നേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റു​പ്പി​ൽ അ​റി​യി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കു​മാ​യാ​ണ് മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി "മാ​ധ്യ​മ​ശ്രീ ", മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​ജേ​താ​ക്ക​ൾ​ക്ക് യ​ഥാ​ക്ര​മം ഒരു ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.

കൂ​ടാ​തെ ദൃ​ശ്യ-​അ​ച്ച​ടി-​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച​വ​ർ​ക്കും പു​ര​സ്‍​കാ​ര​ങ്ങ​ൾ ന​ൽ​കും . 25000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും ആ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ​ക്കു ന​ൽ​കു​ക.

മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന • മി​ക​ച്ച വാ​ർ​ത്താ ക​വ​റേ​ജ് (അ​ച്ച​ടി, ഓ​ൺ​ലൈ​ൻ) • മി​ക​ച്ച ഫീ​ച്ച​ർ (പ​ത്ര​ങ്ങ​ൾ, ആ​നു​കാ​ലി​ക​ങ്ങ​ൾ) • മി​ക​ച്ച വാ​ർ​ത്താ​ചി​ത്രം (അ​ച്ച​ടി) • മി​ക​ച്ച വാ​ർ​ത്താ അ​വ​താ​ര​ക​ൻ / അ​വ​താ​ര​ക (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച വെ​ബ് ലേ​ഔ​ട്ടും അ​വ​ത​ര​ണ​വും • മി​ക​ച്ച യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ / പ്ര​വ​ർ​ത്ത​ക എ​ന്നി​വ​രെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ക.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്ത​മാ​യും, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​വു​റ്റ​വ​രെ നോ​മി​നേ​ഷ​നി​ലൂ​ടെ​യും പു​ര​സ്‌​ക​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യ ഇ​തി​നാ​യി വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ indiapressclub.org/nomination/ സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം അ​നു​ബ​ന്ധ വാ​ർ​ത്ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ ലി​ങ്കു​ക​ൾ എ​ന്നി​വ​യും അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ന​വം​ബ​ർ 30ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. മാ​ധ്യ​മ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ തോ​മ​സ് ജേ​ക്ക​ബ്, ഡോ. ​എം.​വി. പി​ള്ള, ജോ​സ് പ​ന​ച്ചി​പ്പു​റം എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ഗ​ത്ഭ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ ​തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

2027 ജ​നു​വ​രി എട്ടിന് ​വൈ​കി​ട്ട് അഞ്ചിന് കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്ക് ഹോ​ട്ട​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു പ​ള്ള​ത്ത്: (732) 429-9529 ◦ അ​നി​ൽ ആ​റ​ന്മു​ള: (713) 882-7272 ◦ ജ​യ​ൻ ജോ​സ​ഫ്: (215) 744-7242 ◦ ഇ​മെ​യി​ൽ: [email protected]. വെ​ബ്സൈ​റ്റ്: www.indiapressclub.org.

America

മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ ഡി​സം​ബ​ർ 12ന് ​ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്; മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ നി​ർ​ബ​ന്ധം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ, ഷി​ക്കാ​ഗോ മ​ല​യാ​ളി ​അ​സോ​സി​യേ​ഷ​ന്‍റെ​യും VFS ഗ്ലോ​ബ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​സം​ബ​ർ 12 ​മോ​ർ​ട്ട​ൺ ഗ്രോ​വി​ൽ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ന​ട​ത്തും.

രാ​വി​ലെ 11 മു​ത​ൽ ​വൈ​കി​ട്ട് മൂന്ന് വ​രെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ലെ സ്കൂ​ൾ ഹാ​ളി​ലാ​ണ് ക്യാ​മ്പ്.വി​ലാ​സം 7800 Lyons St, Morton Grove, IL 60053.

ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, OCI അ​പേ​ക്ഷ, ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് സ​റ​ണ്ട​ർ, ഇ​ന്ത്യ​ൻ വി​സ, പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (PCC), ഗ്ലോ​ബ​ൽ എ​ൻ​ട്രി പ്രോ​ഗ്രാം എ​ന്നി​വ​യ്ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ക്യാ​മ്പി​ൽ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് സ​മ​ർ​പ്പി​ക്കാം. ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​ക.

വി​വാ​ഹം, ജ​ന​നം, ലൈ​ഫ്, NRI സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, NORI-I, NORI-III, ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ക്യാ​മ്പ് അ​റി​യി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും VFS വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഫീ​സ് ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കു​ക​യും വേ​ണം.

America

ഷി​ക്കാ​ഗോ ന​ഗ​ര​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ന്റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്ക്

ഷി​ക്കാ​ഗോ: ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യും മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ക​ണ​ക്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ന​ഗ​ര​ത്തി​ന്‍റെ ധ​ന​കാ​ര്യ സ്ഥി​തി സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ഷി​ക്കാ​ഗോ സി​റ്റി കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 18ന് ​ചേ​ർ​ന്ന സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 45 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചും അ​ഞ്ചു​പേ​ർ എ​തി​ർ​ത്തും പ്ര​മേ​യം പാ​സാ​ക്കി. ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി വി​ല​യി​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് പു​റ​ത്തു​ള്ള സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

ന​ഗ​ര​ത്തി​ന്‍റെ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ രാ​ജി​വച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ഗ​ര​ത്തി​ന്‍റെ വ​രു​മാ​നം, ചെ​ല​വു​ക​ൾ, ബ​ജ​റ്റ് ക​മ്മി, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​രു​ന്നു.

ഷി​ക്കാ​ഗോ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ പു​തി​യ​ത​ല്ല. പെ​ൻ​ഷ​ൻ ബാ​ധ്യ​ത​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും, പൊ​തു​സു​ര​ക്ഷാ ചെ​ല​വു​ക​ൾ, ക​ട​ബാ​ധ്യ​ത​ക​ൾ, ന​ഗ​ര​സേ​വ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ ന​ഗ​ര​ബ​ജ​റ്റി​ന് വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ക്കു​ന്ന സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും യ​ഥാ​ർ​ഥ ധ​ന​സ്ഥി​തി​യും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടോ എ​ന്ന ചോ​ദ്യം കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മാ​ർ​ജി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ന​ഗ​ര​ത്തിന്‍റെ യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും നി​ല​വി​ലു​ള്ള വ​രു​മാ​ന​സ്രോ​ത​സ്സു​ക​ൾ ഭാ​വി​യി​ലെ ചെ​ല​വു​ക​ൾ നേ​രി​ടാ​ൻ പ​ര്യാ​പ്ത​മാ​ണോ​യെ​ന്നും വി​ല​യി​രു​ത്താ​നാ​ണ് കൗ​ൺ​സി​ലി​ന്‍റെ നീ​ക്കം.

മേ​യ​ർ ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കൂ​ടം അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​മ്മി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ൽ 76 ശ​ത​മാ​ന​വും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ്. എ​ന്നാ​ൽ രാ​ജി​വ​ച്ച ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ആ​ഷ്‌​ലി ഗ​ബ്രി​ഷ് (Ashlee Gabrysch) ഈ ​അ​നു​പാ​തം 56 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് സി​റ്റി കൗ​ൺ​സി​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​ദൂ​ഷ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി 481 മി​ല്യ​ൺ ഡോ​ള​ർ ക​ട​മെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ക​ണ​ക്കു​ക​ളെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം. ബ​ജ​റ്റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫി​നാ​ൻ​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പാ​റ്റ് ഡോ​വ​ലി​ന് സ്വ​ത​ന്ത്ര വി​ദ​ഗ്ധ സ്ഥാ​പ​ന​ത്തെ നി​യോ​ഗി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യ​ത്.ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക രേ​ഖ​ക​ളും ഇ​മെ​യി​ലു​ക​ളും ബ​ജ​റ്റ് അ​വ​ത​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

അ​തേ​സ​മ​യം, സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ അ​റി​യി​ച്ചു. ഭ​ര​ണ​കൂ​ടം സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ലെ​ന്നുംക​ണ​ക്കു​ക​ളി​ലെ വ്യ​ത്യാ​സം സാ​ങ്കേ​തി​ക​മാ​യ വ്യാ​ഖ്യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്ന് മേ​യ​റെ പി​ന്തു​ണ​യ്ക്കു​ന്ന ചി​ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വാ​ദി​ക്കു​ന്നു.

ഇ​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് റേ​റ്റിംഗ് ഏ​ജ​ൻ​സി​യാ​യ Standard & Poor's ഷി​ക്കാ​ഗോ ന​ഗ​ര​ത്തെ ക്രെ​ഡി​റ്റ് വാ​ച്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്റെ ക്രെ​ഡി​റ്റ് റേ​റ്റി​ങ് താ​ഴ്ന്നാ​ൽ
ഭാ​വി​യി​ൽ ക​ട​മെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ലി​ശ​ച്ചെ​ല​വ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

2027ലെ ​ബ​ജ​റ്റ് ഡി​സം​ബ​ർ 29ന​കം അം​ഗീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കും.

ഷി​ക്കാ​ഗോ​യി​ലെ നി​കു​തി​ദാ​യ​ക​രു​ടെ പ​ണം എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നു, ന​ഗ​ര​ത്തി​ന്‍റെ യ​ഥാ​ർഥ സാ​മ്പ​ത്തി​ക സ്ഥി​തി എ​ന്താ​ണ്, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക​ണ​ക്കു​ക​ൾ എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണ് എ​ന്നീ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​നി ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​ത്.

America

യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി ടെ​ഡ് ലി​യു തെരഞ്ഞെടുക്കപ്പെട്ടു

വാ​ഷിം​ഗ്‌​ട​ൺ ഡിസി : ടെ​ഡ് ലി ​യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യുഎ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്റേ​റ്റീ​വ്സി​ലെ ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി  ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ടെ​ഡ് ലി​യു​വി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ് 57-കാ​ര​നാ​യ ടെ​ഡ് ലി​യു. നേ​ര​ത്തെ കോ​ക്ക​സ് വൈ​സ് ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഹൗ​സ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നേ​തൃ​ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കു​ള്ള ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ നേ​താ​വാ​യി മാ​റും.

America

ഒ​ക്‌ലഹോ​മ​യി​ൽ  ആ​ദ്യ പ​നി ബാധിച്ചുള്ള ശിശുമരണം സ്ഥി​രീ​ക​രി​ച്ചു; ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ വ​ർ​ധിക്കു​ന്നു

ഒ​ക്‌​ല​ഹോ​മ സി​റ്റി: 2026–27 സീ​സ​ണി​ലെ ആ​ദ്യ​ത്തെ പ​നി ബാ​ധി​ച്ചു​ള്ള ​ശി​ശു​മ​ര​ണം ഒ​ക്‌​ല​ഹോ​മ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹെ​ൽ​ത്ത് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് വി​വി​ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ എ, ​റി​നോ​വൈ​റ​സ് എ​ന്നി​വ​യു​ടെ കേ​സു​ക​ൾ നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​താ​യി മെ​ർ​സി എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബ്രെ​ന്റ് മെ​ഡ്‌​ഫോ​ർ​ഡ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ല​പ്പോ​ഴും റി​നോ​വൈ​റ​സ് ക​ണ്ടെ​ത്താ​റി​ല്ലെ​ന്നും ജ​ല​ദോ​ഷം, ചു​മ, തു​മ്മ​ൽ, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​നി​ക്കു​ള്ള​തു​പോ​ലെ റി​നോ​വൈ​റ​സി​ന് പ്ര​ത്യേ​ക ആ​ന്റി​വൈ​റ​ൽ മ​രു​ന്നു​ക​ളി​ല്ല; ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തു​മാ​ണ് പ്ര​ധാ​നം.

താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി അ​ടു​ത്ത​തോ​ടെ യാ​ത്ര​ക​ളും കു​ടും​ബ​സം​ഗ​മ​ങ്ങ​ളും കൂ​ടു​ന്ന​ത് രോ​ഗ​വ്യാ​പ​നം ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

പ​നി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഷി​ക ഫ്ലൂ ​വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ മാ​ർ​ഗ​മെ​ന്ന് ഒ​ക്‌​ല​ഹോ​മ ചി​ൽ​ഡ്ര​ൻ​സ് ഒ​യു ഹെ​ൽ​ത്തി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡോ​ണ ട്യൂം​ഗു പ​റ​ഞ്ഞു.

വാ​ക്സി​ൻ എ​ടു​ത്ത് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​ത് ശ​രീ​ര​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്.

America

ടെ​ന്ന​സി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട ത​ക​ർ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് വി​ജ​യം; എ​ട്ട് ത​വ​ണ എംപി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ പ​രാ​ജ​യം സ​മ്മ​തി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് നി​ർണാ​യ​ക മു​ന്നേ​റ്റം. ടെ​ന്ന​സി​യി​ലെ നാ​ലാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ എ​ട്ട് ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന സ്കോ​ട്ട് ഡെ​സ്ജാ​ർ​ലൈ​സ്, ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നോ​ട് പ​രാ​ജ​യം സ​മ്മ​തി​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കേ​വ​ലം ഏ​താ​നും നൂ​റ് വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഡെ​സ്ജാ​ർ​ലൈ​സി​ന് അ​ടി​തെ​റ്റി​യ​ത്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ​ക്കും സീ​റ്റ് ന​ഷ്ട​മാ​കു​ന്ന ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തോ​ൽ​വി. ബ്രോ​ഡ​റി​ക്കി​ന്‍റെ വി​ജ​യ​ത്തോ​ടെ 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ സീ​റ്റ് നി​ല 256 ആ​യി ഉ​യ​ർ​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ തെര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ത​നി​ക്ക് വി​ജ​യം ന​ഷ്ട​മാ​യ​തെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഡെ​സ്ജാ​ർ​ലൈ​സ് വ്യ​ക്ത​മാ​ക്കി.

വി​ജ​യി​യാ​യ വി​ക്ടോ​റി​യ ബ്രോ​ഡ​റി​ക്കി​നെ അ​ദ്ദേ​ഹം നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും, മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഈ ​വ​ർ​ഷം ആ​ദ്യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണയം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

America

ഏ​ഴു​വ​യസുകാ​​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സി​ന്‍റെ കൊ​ല​പാ​ത​കം: ആ​ന്‍റ​ണി ഗാ​ര​റ്റി​ന്‍റെ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി

ഷി​ക്കാ​ഗോ: സ്കൂ​ളി​ലേ​ക്ക് അ​മ്മ​യ്‌​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഏ​ഴു​വ​യ​സു​കാ​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ന്‍റ​ണി ഗാ​ര​റ്റി​നെ​തി​രാ​യ കു​റ്റ​വി​ധി​യും 100 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും കു​ക്ക് കൗ​ണ്ടി ​കോ​ട​തി റ​ദ്ദാ​ക്കി.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ചാ​ണ് ഗാ​ര​റ്റി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള കു​റ്റ​സ​മ്മ​തം നേ​ടി​യ​തെ​ന്ന നി​ഗ​മ​ന​ത്തെ തെ​ളി​വു​ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി അ​ഡ്രി​യ​ൻ ഇ. ​ഡേ​വി​സ് വി​ധി​ച്ചു. ആ ​മൊ​ഴി പു​തി​യ വി​ചാ​ര​ണ​യി​ൽ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാ​നും ​കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

1992 ഒ​ക്ടോ​ബ​ർ 13-ന് ​ഷി​ക്കാ​ഗോ​യി​ലെ ക​ബ്രി​നി-​ഗ്രീ​ൻ പൊ​തു​ഭ​വ​ന സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. ന​ഗ​ര​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ര​റ്റ് 1994-ൽ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ത​ന്നെ മ​ർ​ദി​ച്ചെ​ന്നും മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഗാ​ര​റ്റ് ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ണ്ടെ​ന്ന് ഇ​ല്ലി​നോ​യ് ടോ​ർ​ച്ച​ർ ഇ​ൻ​ക്വ​യ​റി ​ആ​ൻ​ഡ് റി​ലീ​ഫ് ക​മ്മീ​ഷ​ൻ 2023-ൽ ​ക​ണ്ടെ​ത്തി കേ​സ് കു​ക്ക് കൗ​ണ്ടി കോ​ട​തി​യി​ലേ​ക്ക് ​അ​യ​ച്ചി​രു​ന്നു.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം മു​ൻ ഷി​ക്കാ​ഗോ പൊ​ലി​സ് ​ഡി​റ്റ​ക്ടീ​വ് റി​ച്ചാ​ർ​ഡ് സു​ലി നി​ഷേ​ധി​ച്ചു. സു​ലി​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ജ​ഡ്ജി​യു​ടെ 37 പേ​ജു​ള്ള രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വ് ഉ​ദ്ധ​രി​ച്ച് ഷി​ക്കാ​ഗോ സ​ൺ-​ടൈം​സും WTTW-വും ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ക്ഷി​മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി​യെ​ന്നാ​ണ്.

ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഗാ​ര​റ്റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യോ വി​ട്ട​യ​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. 68 വ​യ​സു​ള്ള ഗാ​ര​റ്റി​നെ സം​സ്ഥാ​ന ജ​യി​ലി​ൽ​നി​ന്ന് കു​ക്ക് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ വി​ധി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ​അ​റി​യി​ച്ചു. ഗാ​ര​റ്റി​ന്‍റെ മോ​ച​ന​ഹ​ർ​ജി​യും പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കു​മോ എ​ന്ന ​കാ​ര്യ​വും പ​രി​ഗ​ണി​ക്കാ​ൻ ഡി​സം​ബ​ർ ഏഴിന് ​വീ​ണ്ടും കോ​ട​തി ചേ​രും.

America

ഇൽഹാൻ ഉമറിന്റെ വീട്ടിലെ റെയ്ഡ്: കോടതിയേതര വിവരങ്ങൾ പൂർണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മി​ന​സോ​ട​യി​ൽ നി​ന്നു​ള്ള യു​എ​സ് പ്ര​തി​നി​ധി ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്റെ വാ​ഷി​ങ്ട​ൻ ഡി​സി​യി​ലെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ കോ​ട​തി വി​ധി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ത് ത​ട​സമാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചീ​ഫ് ജ​ഡ്ജി ജെ​യിം​സ് ബോ​സ്ബ​ർ​ഗ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. എ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കോ​ട​തി രേ​ഖ​ക​ൾ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ജ​ഡ്ജി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്‍റെ വ​സ​തി​യി​ലെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 67 പേ​ജു​ള്ള സ​ത്യ​വാ​ങ്മൂ​ലം ഇ​പ്പോ​ൾ പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്ന് ജ​ഡ്ജി ജെ​യിം​സ് ബോ​സ്ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. 14ഓ​ളം പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ ഈ ​റെ​യ്ഡ് സം​ബ​ന്ധി​ച്ച കോ​ട​തി രേ​ഖ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മു​ൻ​പ് രേ​ഖ​ക​ൾ പ​ര​സ്യ​മാ​ക്കു​ന്ന​ത് കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 12നാ​ണ് ഇ​മി​ഗ്രേ​ഷ​ൻ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഏ​ജ​ന്റു​മാ​ർ ഇ​ൽ​ഹാ​ൻ ഉ​മ​റി​ന്റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ഇ​ൽ​ഹാ​ൻ ഉ​മ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. രേ​ഖ​ക​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ ജ​ഡ്ജി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

America

​ഹൂസ്റ്റണി​ൽ ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ്

ഹൂ​സ്റ്റ​ൺ: ഡാ​ള​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത ബാ​ൻ​ഡാ​യ ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ‘താ​ങ്ങും ക​ര​ങ്ങ​ൾ’ (Hands That Hold Us) സം​ഗീ​ത സാ​യാ​ഹ്നം ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും. ​

ഹൂസ്റ്റ​ൺ മേ​ഖ​ല​യി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള കാ​ൽ​വ​റി ഇ​ന്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചാ​ണ് വേ​ദി. ഹൂ​സ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത് ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡന്‍റ് പാ​സ്റ്റ​ർ ബൈ​ജു തോ​മ​സ് ആ​രാ​ധ​ന​യ്ക്കും സം​ഗീ​ത ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ജെ. ​വി. പീ​റ്റ​ർ ര​ചി​ച്ച് ഈ​ണം പ​ക​ർ​ന്ന ഗാ​ന​ങ്ങ​ളും മ​റ്റു ര​ച​യി​താ​ക്ക​ളു​ടെ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും വാ​ദ്യ​സം​ഗീ​ത​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സം​ഗീ​ത ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്നാ​ണ് ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് രൂ​പീ​ക​രി​ച്ച​ത്. പ​രി​ചി​ത​മാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ന​യ്ക്കും സം​ഗീ​താ​സ്വാ​ദ​ന​ത്തി​നും ഒ​രു​മി​ച്ച് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്നം.

വേ​ദി: Calvary Indian Fellowship Church Houston 3703 5th Street, Missouri City, TX 77459.

America

 ഷി​ക്കാ​ഗോ​യിൽ​ 27 മു​ത​ൽ 29 വ​രെ ‘ജു​റാ​സി​ക് ക്വ​സ്റ്റ്’ പ്ര​ദ​ർ​ശ​നം

ഷി​ക്കാ​ഗോ: ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന ഭീ​മ​ൻ ദി​നോ​സ​റു​ക​ളു​ടെ അ​ത്ഭു​ത​ലോ​കം നേ​രി​ൽ കാ​ണാ​നും അ​വ​യു​മാ​യി സം​വ​ദി​ക്കാ​നും ​അ​വ​സ​ര​മൊ​രു​ക്കു​ന്ന വ​മ്പ​ൻ പ്ര​ദ​ർ​ശ​ന​മാ​യ ‘ജു​റാ​സി​ക് ക്വ​സ്റ്റ്’ (Jurassic Quest) ഷി​ക്കാ​ഗോ​യി​ലെ​ത്തു​ന്നു. ന​വം​ബ​ർ 27 മു​ത​ൽ 29 വ​രെ ഷാം​ബ​ർ​ഗി​ലെ ക​ൺ​വ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ഞ്ച​രി​ക്കു​ന്ന ആ​നി​മ​ട്രോ​ണി​ക് ദി​നോ​സ​ർ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ ജു​റാ​സി​ക് ക്വ​സ്റ്റ്, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ കൗ​തു​ക​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന പ​രി​പാ​ടി​യാ​ണ്. യ​ഥാ​ർ​ഥ ദി​നോ​സ​റു​ക​ളു​ടെ ​വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലും നി​ർ​മി​ച്ച, ച​ലി​ക്കു​ക​യും ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ​ചെ​യ്യു​ന്ന ദി​നോ​സ​റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഏ​ക​ദേ​ശം 60 അ​ടി നീ​ള​മു​ള്ള സ്പൈ​നോ​സോ​റ​സ്, 80 അ​ടി നീ​ള​മു​ള്ള അ​പാ​റ്റോ​സോ​റ​സ്,ഭീ​മാ​കാ​ര​നാ​യ ടൈ​റ​നോ​സോ​റ​സ് റെ​ക്സ് (T. rex) തു​ട​ങ്ങി​യ ദി​നോ​സ​റു​ക​ളെ ​അ​ടു​ത്തു​നി​ന്ന് കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ദി​നോ​സ​റു​ക​ളു​ടെ ച​ല​ന​ങ്ങ​ളും ഗ​ർ​ജ​ന​ങ്ങ​ളും പു​നഃ​സൃ​ഷ്ടി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ കു​ട്ടി​ക​ൾ​ക്ക് ച​രി​ത്രാ​തീ​ത കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന അ​നു​ഭ​വം ന​ൽ​കും.

ഇ​ത്ത​വ​ണ മൂ​ന്ന് വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​നോ​സ​റു​ക​ളു​ടെ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന Jurassic Quest, ച​രി​ത്രാ​തീ​ത സ​മു​ദ്ര​ജീ​വി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന Ancient Oceans, ഹി​മ​യു​ഗ​ത്തി​ലെ ജീ​വി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന Frozen Frontier എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ. ഭീ​മ​ൻ മെ​ഗ​ല​ഡോ​ൺ സ്രാ​വി​ന്റെ​യും വൂ​ളി മാ​മ​ത്തി​ന്റെ​യും മാ​തൃ​ക​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.

കു​ട്ടി​ക​ൾ​ക്ക് ചെ​റി​യ ദി​നോ​സ​ർ മാ​തൃ​ക​ക​ളെ തൊ​ട്ട​റി​യാ​നും പ​രി​ശീ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ റാ​പ്റ്റ​റു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ​അ​വ​സ​ര​മു​ണ്ട്. ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള മാ​തൃ​കാ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശാ​സ്ത്ര​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

LEGO മാ​തൃ​ക​യി​ലു​ള്ള നി​ർ​മാ​ണ ബ്ലോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന Brick Zone, ഇ​രു​ട്ടി​ൽ പ്ര​കാ​ശി​ക്കു​ന്ന Glow Zone, സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ മ​ത്സ​രി​പ്പി​ക്കാ​വു​ന്ന 35 അ​ടി നീ​ള​മു​ള്ള Derby Track എ​ന്നി​വ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും. ദി​നോ​സ​റു​ക​ളു​ടെ പു​റ​ത്തു​ക​യ​റി​യു​ള്ള റൈ​ഡു​ക​ൾ, ബൗ​ൺ​സ് ഹൗ​സു​ക​ൾ, ചെ​റി​യ ജീ​പ്പ് റൈ​ഡു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ട് മു​ത​ൽ പ​ത്ത് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കാം. ശ​ബ്ദ​ത്തോ​ടും വെ​ളി​ച്ച​ത്തോ​ടും പ്ര​ത്യേ​ക സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള കു​ട്ടി​ക​ൾ​ക്കും മ​റ്റ് സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി ന​വം​ബ​ർ 28 ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഒ​മ്പ​തു​വ​രെ ശ​ബ്ദം കു​റ​ച്ചു​ള്ള പ്ര​ത്യേ​ക സെ​ഷ​നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​ന സ​മ​യ​വും ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും

ന​വം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും, ന​വം​ബ​ർ 28 ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും, ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​നം.

ര​ണ്ട് മു​ത​ൽ പ​ത്ത് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ 26 ഡോ​ള​ർ മു​ത​ലാ​ണ്. റൈ​ഡു​ക​ളും മ​റ്റ് അ​ധി​ക വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന Ultimate ടി​ക്ക​റ്റി​ന് 40 ഡോ​ള​റും VIP Dino-Mite ടി​ക്ക​റ്റി​ന് 85 ഡോ​ള​റു​മാ​ണ് പ്രാ​രം​ഭ നി​ര​ക്ക്. പ​തി​നൊ​ന്ന് വ​യ​സും അ​തി​ല​ധി​ക​വും പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള ജ​ന​റ​ൽ അ​ഡ്മി​ഷ​ൻ 26 ഡോ​ള​റാ​ണ്. നി​കു​തി​യും അ​ധി​ക ഫീ​സും വേ​റെ​യാ​യി​രി​ക്കും.

ര​ണ്ട് വ​യ​സി​ൽ  താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ പ്ര​വേ​ശ​നം ​സൗ​ജ​ന്യ​മാ​ണ്. ജ​ന​റ​ൽ അ​ഡ്മി​ഷ​നി​ൽ പ്ര​ധാ​ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും നി​ര​വ​ധി പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ദി​നോ​സ​ർ റൈ​ഡു​ക​ൾ​ക്കും ബൗ​ൺ​സ് ഹൗ​സു​ക​ൾ​ക്കും അ​ധി​ക ടി​ക്ക​റ്റോ ഉ​യ​ർ​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റോ ആ​വ​ശ്യ​മാ​ണ്.

പ്ര​ദ​ർ​ശ​ന​വേ​ദി: Schaumburg Convention Center, 1551 Thoreau Drive North, Schaumburg, Illinois 60173.

ഷി​ക്കാ​ഗോ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​വു​ന്ന വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ-​വി​ജ്ഞാ​ന അ​നു​ഭ​വ​മാ​യി​രി​ക്കും ജു​റാ​സി​ക് ക്വ​സ്റ്റ്.

ദി​നോ​സ​റു​ക​ളെ പു​സ്ത​ക​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലും മാ​ത്രം ക​ണ്ടി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​വ​യു​ടെ ഭീ​മാ​കാ​ര മാ​തൃ​ക​ക​ൾ അ​ടു​ത്തു​നി​ന്ന് കാ​ണാ​നും ച​രി​ത്രാ​തീ​ത ജീ​വ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണി​ത്.

America

ന്യൂ​യോ​ർ​ക്ക് സി​റ്റി പൊലി​സി​ലെ സ്ട്രാ​റ്റ​ജി​ക് റെ​സ്‌​പോ​ൺ​സ് ഗ്രൂ​പ്പി​നെ പി​രി​ച്ചു​വി​ടും; വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് മേ​യ​ർ മം​ദാ​നി

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി പൊ​ലി​സ് വ​കു​പ്പി​ലെ (NYPD) പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ സ്ട്രാ​റ്റ​ജി​ക് റെ​സ്‌​പോ​ൺ​സ് ഗ്രൂ​പ്പി​നെ (SRG) പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു.

മേ​യ​റും പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ ജെ​സി​ക്ക ടി​ഷും ചേ​ർ​ന്ന് ന​വം​ബ​ർ 16ന് ​പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളും പൊ​ലി​സ് യൂ​ണി​യ​നു​ക​ളും രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ ​ബ്യൂ​റോ പി​രി​ച്ചു​വി​ടു​ന്നി​ല്ലെ​ന്നും SRG നി​ർ​വ​ഹി​ച്ചി​രു​ന്ന ഭീ​ക​ര​വി​രു​ദ്ധ ചു​മ​ത​ല​ക​ൾ ആ ​ബ്യൂ​റോ ഏ​റ്റെ​ടു​ക്കു​മെ​ന്നും മേ​യ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

2015ൽ ​രൂ​പീ​ക​രി​ച്ച SRG, ന​ഗ​ര​ത്തി​ന്‍റെ അ​ഞ്ച് ബ​റോ​ക​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​തി​വേ​ഗം വി​ന്യ​സി​ക്കാ​വു​ന്ന പ്ര​ത്യേ​ക പൊ​ലി​സ് വി​ഭാ​ഗ​മാ​യി​രു​ന്നു. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കു​ന്ന​തി​നും പു​റ​മേ, വെ​ടി​വ​യ്പ്, ബാ​ങ്ക് ക​വ​ർ​ച്ച, ആ​ളു​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ലും യൂ​ണി​റ്റി​നെ നി​യോ​ഗി​ച്ചി​രു​ന്നു.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പൊ​ലി​സി​ന് അ​ധി​ക സേ​നാ​ബ​ലം ന​ൽ​കു​ക, പ്ര​ധാ​ന പ​രേ​ഡു​ക​ൾ​ക്കും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും സു​ര​ക്ഷ​യൊ​രു​ക്കു​ക, വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും പൊ​തു​സ​മാ​ധാ​നം ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യും ചു​മ​ത​ല​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

SRG ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പു​ന​ർ​വി​ന്യാ​സം പൂ​ർ​ത്തി​യാ​യെ​ന്ന​ല്ല ന​വം​ബ​ർ 16ലെ ​പ്ര​ഖ്യാ​പ​നം. യൂ​ണി​റ്റ് പി​രി​ച്ചു​വി​ടു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ NYPDയി​ലെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ക​മ്മീ​ഷ​ണ​ർ ടി​ഷ് എ​ബി​സി7 ന്യൂ​യോ​ർ​ക്കി​നോ​ട് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്, യൂ​ണി​റ്റി​ൽ ഏ​ക​ദേ​ശം 500 ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.

ഇ​വ​രി​ൽ പ​ല​രെ​യും നി​ല​വി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് കൗ​ണ്ട​ർ​ടെ​റ​റി​സം ബ്യൂ​റോ​യി​ലേ​ക്ക് ​മാ​റ്റും. ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടു​ന്നി​ല്ലെ​ന്നും NYPDയു​ടെ ആ​കെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ന​ഗ​ര​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​വും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ​പ്ര​ത്യേ​ക സു​ര​ക്ഷ​യും ഭീ​ക​ര​വി​രു​ദ്ധ ബ്യൂ​റോ​യു​ടെ കീ​ഴി​ൽ തു​ട​രും.

പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​ധാ​ന മാ​റ്റം. പ്ര​തി​ഷേ​ധ സം​ഘാ​ട​ക​രു​മാ​യി മു​ൻ​കൂ​ട്ടി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സം​ഘ​ർ​ഷം ശ​മി​പ്പി​ക്കാ​നും ​മേ​യ​റു​ടെ ഓ​ഫീ​സി​നു കീ​ഴി​ൽ സി​വി​ലി​യ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം രൂ​പീ​ക​രി​ക്കും. ആ ​വി​ഭാ​ഗ​ത്തി​ന് ആ​യു​ധ​ങ്ങ​ളോ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മോ ഉ​ണ്ടാ​കി​ല്ല. അ​തു​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തു​വ​രെ, ആ​ശ​യ​വി​നി​മ​യ​ത്തി​ലും സം​ഘ​ർ​ഷം ശ​മി​പ്പി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച 30 യൂ​ണി​ഫോം ധാ​രി​ക​ള​ട​ങ്ങു​ന്ന പൊ​ലി​സ് സം​ഘം ആ ​ചു​മ​ത​ല ​വ​ഹി​ക്കും.

ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് പു​തി​യ പ​ട്രോ​ൾ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ സ​ഹാ​യി​ക്കും. പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ പൊ​ലി​സ് ഇ​ട​പെ​ടു​മെ​ന്നും ​ആ​വ​ശ്യ​മെ​ങ്കി​ൽ അ​റ​സ്റ്റ് ന​ട​ത്തു​മെ​ന്നും മം​ദാ​നി വ്യ​ക്ത​മാ​ക്കി.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗം റാ​ൻ​ഡി ഫൈ​ൻ, സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് 25 വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ ഭീ​ക​ര​വി​രു​ദ്ധ ചു​മ​ത​ല​ക​ൾ ​വ​ഹി​ച്ചി​രു​ന്ന യൂ​ണി​റ്റി​നെ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മം​ദാ​നി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം ​ഇ​ല്ലാ​താ​കു​ന്നു എ​ന്ന ധാ​ര​ണ ഔ​ദ്യോ​ഗി​ക പ​ദ്ധ​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല.

ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ൺ​സി​ലി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​പ​ക്ഷ വി​പ്പ് ഇ​ന്ന വെ​ർ​ണി​ക്കോ​വും തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. സി​ന​ഗോ​ഗു​ക​ൾ​ക്കും ജൂ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഭീ​ഷ​ണി​യി​ലേ​ക്കോ അ​ക്ര​മ​ത്തി​ലേ​ക്കോ നീ​ങ്ങി​യാ​ൽ അ​തി​വേ​ഗം പ്ര​തി​ക​രി​ക്കാ​നു​ള്ള ശേ​ഷി​യെ തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്നാ​ണ് അ​വ​ർ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക.

പൊ​ലി​സ് ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് ഹെ​ൻ​ഡ്രി, റോ​ഡു​ക​ളും ​പാ​ല​ങ്ങ​ളും ത​ട​യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ര​ക്ഷ​യെ തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്ന് ​വി​മ​ർ​ശി​ച്ചു.

മ​റു​വ​ശ​ത്ത്, 2020ലെ ​ജോ​ർ​ജ് ഫ്ലോ​യ്ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ അ​മി​ത ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട യൂ​ണി​റ്റി​നെ പി​രി​ച്ചു​വി​ടു​ന്ന​തി​നെ ന്യൂ​യോ​ർ​ക്ക് സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ പു​തി​യ പ​ട്രോ​ൾ വി​ഭാ​ഗം പ​ഴ​യ രീ​തി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​തി​ന്‍റെ ​പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​വ​രെ ​ഭീ​ക​ര​ഭീ​ഷ​ണി​യോ​ട് പ്ര​തി​ക​രി​ക്കു​ന്ന അ​തേ രീ​തി​യി​ൽ നേ​രി​ട​രു​തെ​ന്നാ​ണ് മം​ദാ​നി​യു​ടെ നി​ല​പാ​ട്. ഭീ​ക​ര​ഭീ​ഷ​ണി​ക​ളോ​ടും ഗു​രു​ത​ര സം​ഭ​വ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കാ​നു​ള്ള പൊ​ലി​സി​ന്‍റെ ​ശേ​ഷി കു​റ​യ്ക്കാ​തെ​യാ​ണ് ചു​മ​ത​ല​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ണ​ർ ടി​ഷും വ്യ​ക്ത​മാ​ക്കി.

America

ക്രി​സ്മ​സ്: ഷി​ക്കാ​ഗോ​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കാ​ൻ ഷി​ക്കാ​ഗോ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ (സി‌​ടി​എ) പ്ര​ശ​സ്ത​മാ​യ ഹോ​ളി​ഡേ ട്രെ​യി​ൻ ഈ മാസം 27 മു​ത​ൽ വീ​ണ്ടും ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ളും ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളും സാ​ന്താ​ക്ലോ​സി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ള്ള ട്രെ​യി​ൻ ഷി​ക്കാ​ഗോ​യി​ലെ​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

27-ന് ​ഓ​റ​ഞ്ച്, ഗ്രീ​ൻ ലൈ​നു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സ​ർ​വീ​സ് ​ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​വ​സാ​നം വ​രെ സി‌​ടി​എ​യു​ടെ വി​വി​ധ റെ​യി​ൽ ​ലൈ​നു​ക​ളി​ലൂ​ടെ ഹോ​ളി​ഡേ ട്രെ​യി​ൻ സ​ഞ്ച​രി​ക്കും.

സാ​ധാ​ര​ണ യാ​ത്രാ ട്രെ​യി​നു​ക​ളെ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​ക്കി​യാ​ണ് ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ, ക്രി​സ്മ​സ് സം​ഗീ​തം, അ​ല​ങ്ക​രി​ച്ച കോ​ച്ചു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും.

സാ​ന്താ​ക്ലോ​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളും ട്രെ​യി​നി​ലു​ണ്ടാ​കു​ന്ന​തും കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​ത്യേ​ക ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഹോ​ളി​ഡേ ട്രെ​യി​നി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

സാ​ധാ​ര​ണ സി‌​ടി​എ യാ​ത്രാ​നി​ര​ക്ക് ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാം. ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഹോ​ളി​ഡേ ട്രെ​യി​ൻ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​വ​ധി​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും സ​മ്മാ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന സി‌​ടി​എ​യു​ടെ സേ​വ​ന​പ​രി​പാ​ടി​ക​ളും ഇ​തി​ന്‍റെ ​ഭാ​ഗ​മാ​ണ്.

ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു ക്രി​സ്മ​സ് അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​യാ​ത്ര.

യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ ഓ​രോ റെ​യി​ൽ ലൈ​നി​ലെ​യും സ​ർ​വീ​സ് തീ​യ​തി​ക​ളും സ​മ​യ​ക്ര​മ​വും സി‌​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ​നി​ർ​ദേ​ശി​ക്കു​ന്നു.

സി‌​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ​നു​സ​രി​ച്ച്, ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 400 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്.

1992-ൽ ​ആ​രം​ഭി​ച്ച ഈ ​ക്രി​സ്മ​സ് പാ​ര​മ്പ​ര്യം ഇ​തി​ന​കം 11,900-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക്സ​ഹാ​യ​മെ​ത്തി​ച്ചി​ട്ടു​ണ്ട്.

America

ലൂ​മി​ന 2026: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

പെ​യ​ർ​ലാ​ൻ​ഡ്: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി നൈ​റ്റ് ‘ലൂ​മി​ന 2026’ ​ഗം​ഭീ​ര​മാ​യും ആഘോഷിച്ചു. ​റി​ച്ചാ​ർ​ഡ്സ് ജേ​ക്ക​ബ് ക​യ്യാ​ല​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്തും വി​വി​ധ ഇ​ട​വ​ക സം​ഘ​ട​ന​ക​ളാ​യ എസ്എംസിസി, ലേഡീസ് ഫോറം, എച്ച്സിഎ, മിഷൻ ലീഗ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ർ റാ​ണി​സ് എംഎ​സ്എംഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ​ർ ബെ​ൻ​സി​യും മ​റ്റു സി​സ്റ്റ​ർ​മാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ എ​ട്ട് വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​നോ​ദ​ത്തി​ന​പ്പു​റം വി​ശ്വാ​സ​ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​ച്ച അ​വ​ത​ര​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​ത് കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യി.

 

America

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ "വി​ന്‍റ​ർ ബെ​ൽ​സ് 2026' ഒ​രു​ക്ക​ങ്ങ​ൾ​ക്കു തു​ട​ക്കം

 

ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി (എം​എ​സ്ഒ​എ​ൽ​സി) സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ന്‍റ​ർ ബെ​ൽ​സ് 2026' ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ഡി​സം​ബ​ർ 26 വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ലീ​ഗ് സി​റ്റി​യി​ലെ ജോ​ണി അ​രോ​ൾ​ഫോ സി​വി​ക് സെ​ന്‍റ​റി​ൽ (Johnnie Arolfo Civic Center) ന​ട​ക്കും.

ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇ​ആ​ർ ആ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ. സം​ഗീ​തം, നൃ​ത്തം, ക്രി​സ്തു​മ​സ് തീം ​ഫാ​ഷ​ൻ ഷോ, ​ക​ഥാ​വി​വ​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെയും​ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ത​ത്സ​മ​യ ചി​ത്ര​ര​ച​ന, ഹാ​സ്യ​പ​രി​പാ​ടി​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്ന് തു​ട​ങ്ങി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ക​മ്മി​റ്റി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും മി​ക​ച്ച പി​ന്തു​ണ​യും​ സ​ഹ​ക​ര​ണ​വു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക്രി​സ്​മ​സ് വി​സ്മ​യ​മൊ​രു​ക്കാ​ൻ ‘Winter Bells in Wonderland’

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി ‘Winter Bells in Wonderland - Where Christmas Magic Meets Runway Glamour’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക ക്രി​സ്തു​മ​സ് തീം ​ഫാ​ഷ​ൻ ഷോ ​അ​ര​ങ്ങേ​റും.

Lakshyaa Curationz ഒ​രു​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യ്ക്കാ​യി വി​ന്റ​ർ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ക്രി​സ്തു​മ​സ്പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ളും അ​വ​ത​ര​ണ​രീ​തി​ക​ളും രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു​വ​രു​ന്നു.

ക്രി​സ്​മ​സി​ന്‍റെ ​വ​ർ​ണാ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​വും ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​രു​മി​ക്കു​ന്ന ഈ ​അ​വ​ത​ര​ണം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കും.

‘Colors of Harmony’ - ക​ഥ​യ്ക്കൊ​പ്പം കാ​ൻ​വാ​സി​ൽ വി​രി​യു​ന്ന വ​ർ​ണ​വി​സ്മ​യം

ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ‘Colors of Harmony - A Live Painting Spectacle’ എ​ന്ന പേ​രി​ൽ​വ്യ​ത്യ​സ്ത​മാ​യ ത​ത്സ​മ​യ ചി​ത്ര​ര​ച​നാ പ​രി​പാ​ടി​യും അ​വ​ത​രി​പ്പി​ക്കും.

ചി​ത്ര​ര​ച​ന​യ്ക്ക് മു​ഖ്യ​പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ക​ലാ​വി​രു​ന്നി​ൽ, ക​ഥാ​വി​വ​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ​യും​അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ൽ ചി​ത്രം ത​ത്സ​മ​യം രൂ​പം​കൊ​ള്ളും.

അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​യു​ടെ ആ​ശ​യ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും​ചി​ത്ര​കാ​ര​ന്‍റെ ഭാ​വ​ന​യി​ലൂ​ടെ കാ​ൻ​വാ​സി​ൽ വ​ർ​ണ​ങ്ങ​ളാ​യി വി​രി​യു​മ്പോ​ൾ, പ​ശ്ചാ​ത്ത​ല സം​ഗീ​തം അ​വ​ത​ര​ണ​ത്തി​ന്കൂ​ടു​ത​ൽ ഭാ​വ​തീ​വ്ര​ത പ​ക​രും.

കേ​ൾ​ക്കു​ന്ന ക​ഥ ക​ൺ​മു​ന്നി​ൽ ചി​ത്ര​മാ​യി ജീ​വ​ൻ​വ​യ്ക്കു​ന്ന ഈ ​വേ​റി​ട്ട ക​ലാ​നു​ഭ​വം കാ​ണി​ക​ൾ​ക്ക്വി​സ്മ​യ​ക്കാ​ഴ്ച​യാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ക്രി​സ്തു​മ​സ് ക​രോ​ൾ ഗാ​നാ​ലാ​പ​നം, കു​ട്ടി​ക​ളു​ടെ​യും​യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ, ഹാ​സ്യ സ്കി​റ്റു​ക​ൾ, വി​വി​ധ സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്ന്

വി​ന്‍റ​ർ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു​ള്ള​വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​രു​ന്നാ​യി​രി​ക്കും.

ഷോ​ണി ജോ​സ​ഫ്, രാ​ജേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ, തോ​മ​സ് ജോ​സ​ഫ്, സു​മേ​ഷ് സു​ബ്ര​മ​ണ്യ​ൻ, ആ​ന്റ​ണി ജോ​സ​ഫ്, ജി​ന്റോ കാ​രി​ക്ക​ൽ, ജോ​ബി​ൻ പ​ന്ത​ലാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ കേ​ര​ളീ​യ ത​ന​ത് വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ബാ​ർ​ബി​ക്യൂ വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ​വി​രു​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഭ​ക്ഷ​ണ​വി​രു​ന്നി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത, എ​ല്ലാ വി​ഭ​വ​ങ്ങ​ളും പ​രി​പാ​ടി ന​ട​ക്കു​ന്ന ജോ​ണി അ​രോ​ൾ​ഫോ സി​വി​ക്സെ​ന്‍റ​റി​ൽ​ത്ത​ന്നെ ത​ത്സ​മ​യം പാ​കം ചെ​യ്ത് ചൂ​ടോ​ടെ​യും പു​തു​മ​യോ​ടെ​യും അ​തി​ഥി​ക​ൾ​ക്ക് വി​ള​മ്പു​മെ​ന്ന​താ​ണ്.

മു​ൻ​കൂ​ട്ടി​പാ​കം ചെ​യ്ത് കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം വേ​ദി​യി​ൽ​ത്ത​ന്നെ പു​തു​താ​യി ത​യാ​റാ​ക്കു​ന്ന കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ​ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് സു​ഗ​മ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും​ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ഭ​ക്ഷ​ണ​വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​വ​ന്‍റ് സ്പോ​ൺ​സ​റാ​യി ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇആ​ർ

വി​ന്‍റ​ർ ബെ​ൽ​സ് 2026 ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​വ​ന്‍റ് സ്പോ​ൺ​സ​റാ​യി ഫ്ര​ണ്ട്സ്‌​വു​ഡ് ഹോ​സ്പി​റ്റ​ൽ ഇആ​ർ സ​ഹ​ക​രി​ക്കു​ന്നു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും ല​ഭി​ക്കു​ന്ന ഇ​ത്ത​രം പി​ന്തു​ണ ഏ​റെ​വി​ല​പ്പെ​ട്ട​താ​ണെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഫ്ര​ണ്ട്സ്‌​വു​ഡ്ഹോ​സ്പി​റ്റ​ൽ ഇആ​റി​നോ​ട് സം​ഘാ​ട​ക​ർ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘാ​ട​ക സ​മി​തി

മ​ല​യാ​ളീ സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത്, ട്ര​ഷ​റ​ർ​ റോ​ബി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജു ജോ​ൺ, സീ​ന ജോ​സ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ, പ്ര​വി​ത​ജി​ജി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജി കോ​ടാ​കേ​രി​ൽ എ​ന്നി​വ​രും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും സ​ജീ​വ സ​ഹ​ക​ര​ണ​വു​മാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന​ശ​ക്തി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

MSOLC അം​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും​ആ​ഘോ​ഷ​ത്തി​ൽ പ്ര​വേ​ശ​നം.

ക്രി​സ്തു​മ​സിന്‍റെ​യും പു​തു​വ​ത്സ​ര​ത്തി​ന്‍റെ​യും സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും സ്നേ​ഹ​വും പ​ങ്കു​വ​യ്ക്കു​ന്ന​തി​നൊ​പ്പം​പു​തു​ത​ല​മു​റ​യ്ക്ക് കേ​ര​ളീ​യ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും വേ​ദി​യൊ​രു​ക്കു​ക​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ല​ക്ഷ്യം.

"വി​ന്‍റ​ർ ബെ​ൽ​സ് 2026' ലീ​ഗ് സി​റ്റി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തിന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും​മ​റ്റൊ​രു അ​വി​സ്മ​ര​ണീ​യ ആ​ഘോ​ഷ​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

വെ​ബ്സൈ​റ്റ്: www.msolc.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (409-256-6427), സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത് (240-426-1845), ട്ര​ഷ​റ​ർ റോ​ബി തോ​മ​സ് (917-301-4570).

America

"സ്നേഹാമൃതം' ആരാധനാ സംഗീതസന്ധ്യ ഡിസംബർ ആറിന് ടെക്സസിൽ

ടെ​ക്സ​സ്: അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ്നേ​ഹാ​മൃ​തം' ആ​രാ​ധ​നാ സം​ഗീ​ത​സ​ന്ധ്യ ഡി​സം​ബ​ർ ആ​റി​ന് വെെ​കു​ന്നേ​രം ആ​റി​ന് മെ​സ്കീ​റ്റി​ലെ ഷാ​രോ​ൺ ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ന​ട​ക്കും.

"പ്രെ​യ്സ് റെ​വ​ലേ​ഷ​ൻ ടൂ​ർ 2026' എ​ന്ന വ​ട​ക്കേ അ​മേ​രി​ക്ക​ൻ സം​ഗീ​ത​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ക്കെ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"ലോ​ക'ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സെ​ബ ടോ​മി​യും അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​നൊ​പ്പം വേ​ദി​യി​ലെ​ത്തും. "നെ​ക്ട​ർ ഓ​ഫ് വ​ർ​ഷി​പ്പ്' എ​ന്ന ഉ​പ​ശീ​ർ​ഷ​ക​ത്തോ​ടെ ഒ​രു​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യി​ൽ ലൈ​വ് ബാ​ൻ​ഡി​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ടി​ക്ക​റ്റു​ക​ൾ​ക്കാ​യി പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​റി​ലെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി.പി. സ്ക​റി​യ - 469 494 1035, നെ​ബു കു​ര്യാ​ക്കോ​സ് - 972 246 8090, ടിന്‍റു ധോ​റെ - 201 647 4882, ബി​ജോ​യ് ബാ​ബു - 682 561 9820, ടോ​ണി ജോ​ർ​ജ് - 972 987 9272.

America

ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പി​ന്‍റെ റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ; ചൈ​ന​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് 14 മ​ണി​ക്കൂ​റി​ലേ​റെ നി​ർ​ത്താ​തെ പ​റ​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഖ​ത്ത​ർ സ​മ്മാ​നി​ച്ച ബോ​യിം​ഗ് 747-8ഐ ​വി​മാ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ലെ ഷെ​ൻ​ഷെ​നി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലേ​ക്ക് നി​ർ​ത്താ​തെ പ​റ​ന്നു.

14 മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റും നീ​ണ്ട ഈ ​യാ​ത്ര എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നി​ർ​ത്താ​തെ​യു​ള്ള പ​റ​ക്ക​ലാ​യി.

വ്യാ​ഴാ​ഴ്ച ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.54ന് ​പു​റ​പ്പെ​ട്ട വി​മാ​നം യു​എ​സ് ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി 8.01ന് ​മേ​രി​ലാ​ൻ​ഡി​ലെ ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ ഇ​റ​ങ്ങി.

മ​ട​ക്ക​യാ​ത്ര​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വി​മാ​നം ഇ​ട​യ്ക്ക് എ​വി​ടെ​യും ഇ​റ​ങ്ങി​യി​ല്ല. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ഏ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ലാ​സ്ക​യി​ലെ ഫെ​യ​ർ​ബാ​ങ്ക്സി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​രു​ന്നു.

ഷാം​ഗ്ഹാ​യ്, ടോ​ക്കി​യോ, അ​ലാ​സ്ക​യി​ലെ ഷെ​മ്യ, കാ​ന​ഡ​യി​ലെ വി​ന്നി​പെ​ഗ്, ഒ​ഹാ​യോ​യി​ലെ ക്ലീ​വ്‌​ലാ​ൻ​ഡ് എ​ന്നി​വ​യ്ക്ക് മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര. 33,000 അ​ടി ഉ​യ​ര​ത്തി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 575 മൈ​ൽ ശ​രാ​ശ​രി വേ​ഗ​ത്തി​ലാ​യി​രു​ന്നു പ​റ​ക്ക​ൽ.

ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ ഭാ​രം 10 ല​ക്ഷം പൗ​ണ്ടി​ന് തൊ​ട്ടു​താ​ഴെ​യാ​യി​രു​ന്നു. യു​എ​സ് വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ടേ​ക്ക് ഓ​ഫും ഇ​താ​യി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​നാ​ണ് ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം, ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, തു​ർ​ക്കി​യി​ൽ നി​ന്ന് ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്രാ​ഭാ​ഗ​ത്തി​നാ​യി ട്രം​പ് പ​ഴ​യ എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ലേ​ക്ക് മാ​റി.

പു​തി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളി​ലൊ​ന്നാ​ണ് ഷെ​ൻ​ഷെ​നി​ൽ നി​ന്നു​ള്ള ഈ ​റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ.

വി​സി-25​ബി ബ്രി​ഡ്ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ബോ​യിം​ഗ് 747-8ഐ, ​ബോ​യിം​ഗ് ഒ​രു​ക്കു​ന്ന ര​ണ്ട് സ്ഥി​രം പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ട​ക്കാ​ല വി​മാ​ന​മാ​ണ്.

America

ചെ​ല്ല​മ്മ പി​ള്ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഡാ​ള​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ ഹ​രി​ദാ​സ​ൻ പി​ള്ള​യു​ടെ (സി​പി​എ) മാ​താ​വ് ചെ​ല്ല​മ്മ പി​ള്ള (101) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ പ്ലാ​ത്താ​ന​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ പി​ള്ള​യു​ടെ ഭാ​ര്യ​യാ​ണ്. 1980 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന അ​വ​ർ പ​ത്തു വ​ർ​ഷ​ധി​ല​ധി​ക​മാ​യി ഡാ​ള​സി​ൽ മ​ക​നൊ​പ്പം താ​മ​സി​ച്ച വ​രി​ക​യാ​യി​രു​ന്നു.

മക്കൾ: ശാ​ന്ത​കു​മാ​രി (ഇ​ന്ത്യ), രാ​ജ​ഗോ​പാ​ല പി​ള്ള, ശ്യാ​മ​ള കു​മാ​രി, ഗോ​പി​നാ​ഥ പി​ള്ള, വ​ൽ​സ​ലാ പി​ള്ള, ഉ​ഷ പി​ള്ള (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ), രാ​ധാ ദേ​വി, ഹ​രി​ദാ​സ​ൻ പി​ള്ള (ഇ​രു​വ​രും ഡാ​ള​സ്‌).

മ​രു​മ​ക്കൾ: രാ​മ​കൃ​ഷ്ണ പി​ള്ള, പ​രേ​ത​യാ​യ ക​മ​ല പി​ള്ള, മം​ഗ​ളാ​ന​ന്ദ​ൻ, വി​ജ​യ​ൻ പി​ള്ള, ല​തി​ക പി​ള്ള, വി​ജ​യ​ൻ പി​ള്ള, മു​ര​ളീ​ധ​ര​ൻ പി​ള്ള, ഉ​ഷ ഹ​രി.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഹ്യൂ​സ് ഫാ​മി​ലി ട്രി​ബ്യൂ​ട്ട് സെ​ന്‍റ​റി​ൽ നടക്കും (Hughes Family Tribute Center, 9700 Webb Chapel Rd, Dallas, TX 75220).

കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

America

ഒരേദിവസം അമേരിക്കയിൽ രണ്ട് വധശിക്ഷകൾ; ഫ്ലോറിഡയ്ക്ക് റിക്കാർഡ്

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ, ടെ​ക്സ​സ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ര​ണ്ട് വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പാ​ക്കി. ഇ​തോ​ടെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​മെ​ന്ന റിക്കാ​ർ​ഡ് ഫ്ലോ​റി​ഡ സ്വ​ന്ത​മാ​ക്കി.

1991-ൽ ​ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 71 വയസുകാ​ര​നാ​യ തോ​മ​സ് മി​ച്ച​ൽ ഓ​വ​ർ​ട്ട​ന്‍റെ വ​ധ​ശി​ക്ഷ​യാ​ണ് ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ൽ ന​ട​പ്പാ​ക്കി​യ​ത്.

വി​ഷ​മ​രു​ന്ന് കു​ത്തി​വ​ച്ചു​ള്ള ശി​ക്ഷ​യ്ക്ക് പി​ന്നാ​ലെ വൈ​കുന്നേരം 6.19ന് ​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ​രു​പ​താ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

ടെ​ക്സ​സി​ൽ ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന വ​ധ​ശി​ക്ഷ

1996-ൽ ​ഹൂ​സ്റ്റ​ണി​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ചു​കൊ​ന്ന് 36 ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 70 വയസുകാ​ര​നാ​യ റീ​നാ​ൾ​ഡോ ഡെ​ന്ന​സി​ന്‍റെ വ​ധ​ശി​ക്ഷ​യും ടെ​ക്സ​സി​ലെ ഹ​ണ്ട്‌​സ്‌​വി​ല്ലെ ജ​യി​ലി​ൽ ന​ട​പ്പാ​ക്കി.

അ​വ​സാ​ന​വ​ട്ട അ​പ്പീ​ൽ യുഎ​സ് സു​പ്രീംകോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ രാ​ത്രി 7.08നാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ടെ​ക്സ​സി​ൽ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും വ​ധ​ശി​ക്ഷ​യാ​ണി​ത്.

America

അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്ത് ക​ഥ​യും ക​വി​ത​യും ച​ർ​ച്ച​യാ​ക്കി സ​ർ​ഗ​വേ​ദി

 

ന്യൂ​യോ​ർ​ക്ക്: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ലെ (1824 fairfax st elmont) ഹാ​ളി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ നാ​ല് സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​ക​ളു​ടെ ക​ഥ​ക​ളും ക​വി​ത​ക​ളും ച​ർ​ച്ച ചെ​യ്യു​ന്നു.

ക​വി​ക​ളാ​യ രാ​ജു​ തോ​മ​സ്, ലി​ൻ​ഡ അ​ല​ക്സ​ൻ​ഡ​ർ, ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ഉ​മ സ​ജി​യും ബാ​ബു പാ​റ​യ്ക്ക​ലും എ​ഴു​തി​യ - തെ​രു​വ്നാ​യ ച​രി​തം, അ​മ്മ, പ്രോ​ക്സി, അ​ഭി​മു​ഖം എ​ന്നീ സൃ​ഷ്‌​ടി​ക​ൾ വാ​യ​നാ​നു​ഭ​വമാ​കു​മ്പോ​ൾ എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

ന്യൂ​യോ​ർ​ക്കി​ലെ സ​ർ​ഗ​വേ​ദി 35 വ​ർ​ഷം പി​ന്നി​ടു​ന്ന സാ​ഹി​ത്യ സ​പ​ര്യ​യു​ടെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ഒ​ത്തു​ചേ​ര​ലാ​ണ് അ​തു​കൊ​ണ്ടു ത​ന്നെ ന്യൂ​യോ​ർ​ക്കി​ലെ സ​ർ​ഗ​വേ​ദി ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ഹ​ർ തോ​മ​സ് - 917 974 2670.

America

ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല​യു​ടെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ഇ​ന്ന് മു​ത​ൽ

ഹൂ​സ്റ്റ​ൺ: ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത ബൈ​ബി​ൾ അ​ധ്യാ​പ​ക​നും ഹീ​ബ്രാ​യ പ​ണ്ഡി​ത​നു​മാ​യ ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും സെ​മി​നാ​റും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബൈ​ബി​ൾ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (12955 Stafford Road, Stafford, TX 77477) പ​രി​പാ​ടി. പൊ​തു​യോ​ഗം വൈ​കു​ന്നേ​രം 6.30നും ​സെ​മി​നാ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നും ​ആ​രം​ഭി​ക്കും.

ബൈ​ബി​ളി​ന്‍റെ ഹീ​ബ്രാ​യ ഭാ​ഷാ​പ​ര​വും ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന Christians Elite-ന്‍റെ ‘A Hebraic Journey Through the Scriptures’ എ​ന്ന പ​ഠ​ന​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ശു​ശ്രൂ​ഷ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സാ​ധാ​ര​ണ ബൈ​ബി​ൾ വാ​യ​ന​ക്കാ​ർ​ക്കും തി​രു​വെ​ഴു​ത്തു​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി മ​ന​സിലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ഠ​ന​പ​ദ്ധ​തി.

ബൈ​ബി​ളി​ലെ പ​ദ​ങ്ങ​ളും വാ​ക്യ​ഭാ​ഗ​ങ്ങ​ളും അ​ക്കാ​ല​ത്തെ മ​ത​ജീ​വി​തം, സാ​മൂ​ഹി​ക ആ​ചാ​ര​ങ്ങ​ൾ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ബൈ​ബി​ൾ എ​ഴു​ത്തു​കാ​ർ ത​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഉ​ദേ​ശി​ച്ച യ​ഥാ​ർ​ഥ സ​ന്ദേ​ശം വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഭാ​ഷ​ക​ളി​ലും നൂ​റ്റാ​ണ്ടു​ക​ളി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ മൂ​ലം ഇ​ന്ന് വ്യ​ക്ത​ത കു​റ​ഞ്ഞു​പോ​യേ​ക്കാ​വു​ന്ന തി​രു​വെ​ഴു​ത്തു​ക​ളി​ലെ അ​ർ​ഥ​ത​ല​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും പ​ഠ​നം സ​ഹാ​യി​ക്കും.

പാ​സ്റ്റ​ർ ജോ​ൺ കു​ര്യ​ൻ (813 610 2307), പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മൂ​ട്ടി​ൽ (832 724 8870), ബ്ര​ദ​ർ പ്ര​സാ​ദ് തോ​പ്പി​ൽ (832 264 6623) എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​ർ.

America

മൂ​ന്ന് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി ത​ല​യ​റു​ത്ത കേ​സ്; പിതാവിന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ടെ​ക്സ​സ്: 2003-ൽ ​സ്വ​ന്തം മൂ​ന്ന് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി ത​ല​യ​റു​ത്ത കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ജോ​ൺ അ​ല​ൻ റൂ​ബി​യോ​യു​ടെ (46) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ടെ​ക്സ​സി​ലെ ഹ​ണ്ട്സ്വി​ൽ ജ​യി​ലി​ൽ മാ​ര​ക​മാ​യ വി​ഷ​മ​രു​ന്ന് കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

2003 മാ​ർ​ച്ച് 11നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്ന് വ​യ​സു​കാ​രി​യാ​യ ജു​ലി​സ, 14 മാ​സം പ്രാ​യ​മു​ള്ള ജോ​ൺ എ​സ്തേ​ബ​ൻ, ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മേ​രി ജെ​യ്ൻ എ​ന്നി​വ​രെ​യാ​ണ് റൂ​ബി​യോ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല​യ​റു​ക്കു​ക​യും ചെ​യ്തു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും കു​ട്ടി​ക​ൾ​ക്ക് മേ​ൽ ഭൂ​ത​ബാ​ധ​യു​ണ്ടെ​ന്ന വി​ശ്വാ​സ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​തി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

വ​ധ​ശി​ക്ഷ​യ്ക്ക് മു​മ്പു​ള്ള അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ൽ, താ​ൻ ഇ​പ്പോ​ൾ പ​ഴ​യ വ്യ​ക്തി​യ​ല്ലെ​ന്നും സ്വ​ർ​ഗ​ത്തി​ൽ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ വീ​ണ്ടും കാ​ണാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും റൂ​ബി​യോ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നോ​ട് ക്ഷ​മി​ക്കു​മെ​ന്നും റൂ​ബി​യോ കൂട്ടിച്ചേർത്തു.

കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന റൂ​ബി​യോ​യു​ടെ പ​ങ്കാ​ളി ആ​ഞ്ച​ല ക​മാ​ച്ചോ​യ്ക്ക് നേ​ര​ത്തേ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ ഓ​ർമ​യ്ക്കാ​യി സം​ഭ​വം ന​ട​ന്ന സ്ഥ​ലം പി​ന്നീ​ട് "ട്രെ​സ് ആ​ഞ്ച​ലെ​സ് പാ​ർ​ക്ക്' എ​ന്ന പേ​രി​ൽ ക​മ്യൂണി​റ്റി ഗാ​ർ​ഡ​നാ​ക്കി മാ​റ്റി​യി​രു​ന്നു.

റൂ​ബി​യോ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ രാ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ഇ​വി​ടെ മെ​ഴു​കു​തി​രി​ക​ൾ തെ​ളി​യി​ച്ച് പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു.

America

നാലംഗ കുടുംബത്തെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ വീടിന് തീയിട്ടു; സഹോദരങ്ങൾക്ക് ജീവപര്യന്തം

ന്യൂ​യോ​ർ​ക്ക്: ബ​ന്ധു​വി​നെ​യും പ​ങ്കാ​ളി​യെ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ല​പ്പെ​ടു​ത്തി തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ വീ​ടി​ന് തീ​യി​ട്ട കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജൂ​ലി​യോ സോ​റി​യാ​നോ (36), ലൂ​യി​സ് സോ​റി​യാ​നോ (34) എ​ന്നി​വ​ർ​ക്ക് പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ.

ന്യൂ​യോ​ർ​ക്കി​ലെ മ​ൺ​റോ കൗ​ണ്ടി കോ​ട​തി​യാ​ണ് തി​ങ്ക​ളാ​ഴ്ച ശി​ക്ഷ വി​ധി​ച്ച​ത്. 2024 ഓ​ഗ​സ്റ്റ് 31ന് ​റോ​ച്ച​സ്റ്റ​റി​ന് സ​മീ​പ​മു​ള്ള അ​യ​ൺ​ഡെ​ക്വോ​യി​റ്റി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

പ്ര​തി​ക​ളു​ടെ ബ​ന്ധു​വാ​യ ഫ്രെ​യിം ഉ​ബാ​ൾ​ഡോ (30), പ​ങ്കാ​ളി മാ​രാ​ഞ്ച​ലി മൊ​റേ​നോ-​സാന്‍റി​യാ​ഗോ (26), മ​ക്ക​ളാ​യ ഇ​വാ​ഞ്ച​ലി​ൻ (4), സെ​ബാ​സ്റ്റ്യ​ൻ (2) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

കു​ടും​ബാം​ഗ​ങ്ങ​ളെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി വീ​ടിന്‍റെ എ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ൾ തീ​യി​ട്ടു.

കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, തീ​വ​യ്പ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കും പ​രോ​ളി​ല്ലാ​തെ ജീ​വി​താ​വ​സാ​നം വ​രെ ജ​യി​ലി​ൽ ക​ഴി​യേ​ണ്ട ശി​ക്ഷ വി​ധി​ച്ച​ത്.

America

മാ​താ​വി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ അ​ച്ചാ​മ്മ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തി​രു​വ​ല്ല കു​റ്റ​പ്പു​ഴ പാ​റേ​ൽ അ​ച്ചാ​മ്മ എ​ബ്ര​ഹാം പാ​റേ​ൽ (ബി​ന്ദു - 49) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് എ​ബ്ര​ഹാം പാ​റേ​ൽ (ബി​നു).

മാ​താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി നാ​ട്ടി​ൽ (തി​രു​വ​ല്ല) പോ​യി മ​ട​ങ്ങി ഡാ​ള​സി​ലെ ഭ​വ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ദി​വ​സം (ബു​ധ​നാ​ഴ്ച) ഉ​ച്ച​യ്ക്ക് ഉ​റ​ക്ക​ത്തി​ലു​ണ്ടാ​യ ഹൃ​ദ​യാ​ഘ​ത​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

തി​രു​വ​ല്ല പെ​രി​ങ്ങ​ര പു​ലി​പ്പു​ര​യി​ൽ പി.​സി ചെ​റി​യാ​ന്‍റെ​യും പ​രേ​ത​യാ​യ ആ​നി ചെ​റി​യാ​ന്‍റെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ജോ​വാ​ന, ജോ​ഷ്വാ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​ഷൈ​നു (അ​ബു​ദാ​ബി), മോ​ൻ​സി (കെ​നി​യ), പ്രീ​മ (ഒ​മാ​ൻ).

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച (ന​വം​ബ​ർ 22) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ ഡാ​ള​സ് പെ​ട്രാ ച​ർ​ച്ചി​ൽ (2115 N Denton Dr, Carrollton, Tx) ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഡാ​ള​സ് പെ​ട്രാ ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.provisiontv.in എ​ന്ന വെ​ബ് സൈ​റ്റി​ൽ കാ​ണാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നു പാ​റേ​ൽ - 682 347 5689.

America

ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി

ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. ഓ​ൺ​ലെെ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​തി​നി​ധി​ക​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

മു​ൻ ഗ്രേ​റ്റ് ലേ​ക്സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ദീ​പ് കി​ഷ​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ പി. ​ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കഴിഞ്ഞമാസം 17ന് ​ന​ട​ന്ന ഫോ​മാ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഫോ​മാ ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബെ​ൻ വാ​ച്ചാ​ച്ചി​റ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ് സ​ത്യ​പ്ര​തി​ജ്ഞാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​നു​ശേ​ഷം ഫോ​മാ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ മ​ത്താ​യി, ജോ​യിന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ജു പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ, ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ഫ്രി​ൻ ജോ​സ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഔ​സോ, ലാ​ലി ക​ള​പ്പു​ര​യ്ക്ക​ൽ, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി​ജി എ​ബ്ര​ഹാം, കം​പ്ല​യ​ൻ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വ​ർ​ഗീ​സ് കെ. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഷൈ​നി അ​ബൂ​ബ​ക്ക​ർ, വൈ​സ് ചെ​യ​ർ ഷോ​ബി ഐ​സ​ക്ക്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ അ​നു​പ​മ കൃ​ഷ്ണ​ൻ, പിആ​ർ​ഒ സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, ക​ൺ​വൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ലു പു​ന്നൂ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മു​ൻ പ്ര​സി​ഡന്‍റുമാ​രാ​യ ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, അ​നി​യ​ൻ ജോ​ർ​ജ്, കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ ഐ​ക്യം, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​രീ​തി, ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം പ്ര​സം​ഗ​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ​യും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റു​മാ​രു​ടെ​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ച​ട​ങ്ങി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി.

ഫോ​മ​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ​ത​ല​ത്തി​ൽ കൂ​ട്ടാ​യ നേ​തൃ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വി​ല​യി​രു​ത്തി.

ഫോ​മാ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ പ്ര​ദീ​പ് നാ​യ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

America

"സ്വ​ർ​ഗീ​യ​നാ​ദം' സം​ഗീ​ത പ​രി​പാ​ടി​ ഇ​ന്ന്

അ​റ്റ്ലാ​ന്‍റാ: സം​ഗീ​ത​ത്തി​ലൂ​ടെ​യും വ​ച​ന​ത്തി​ലൂ​ടെ​യും വി​ശ്വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന "സ്വ​ർ​ഗീ​യ​നാ​ദം' ലൈ​വ് സ്ട്രീ​മിം​ഗ് സം​ഗീ​ത പ​രി​പാ​ടി​യു​ടെ 51-ാം പ​തി​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

പ​രി​പാ​ടി​യി​ലെ "ഫേ​സ് ടു ​ഫേ​സ്' വി​ഭാ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ലു​ബ്ബോ​ക്ക് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, സാ​ൻ അ​ന്‍റോ​ണി​യോ മാ​ർ​ത്തോ​മ്മ കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്നി​വ​യു​ടെ വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഡോ. ​സൂ​സ​ൻ അ​ല​ക്സ് പ്രാ​രം​ഭ പ്രാ​ർ​ഥന​യും മാ​ത്യു സാ​മു​വ​ൽ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യും നി​ർ​വ​ഹി​ക്കും. സ​ണ്ണി, സാ​ബു, അ​ജി, സി​ജി, റി​ട്ടു, മേ​ഴ്‌​സി, ഇ​ഷ വി​നി​ഷ് എ​ന്നി​വ​ർ സം​ഗീ​ത വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ സം​ഗീ​ത പ്രേ​മി​ക​ളെ​യും വി​ശ്വാ​സി​ക​ളെ​യും ഈ ​ആ​ത്മീ​യ സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സം​ഘാ​ട​ക​ർ അറിയിച്ചു.

പ​രി​പാ​ടി​യു​ടെ സ​മ​യം: വെ​ള്ളി​യാ​ഴ്ച രാ​ത്രി എട്ടിന് (ഇഎസ്ടി), രാ​ത്രി എഴ്(ഡാ​ള​സ്/സിഎസ്ടി), ശ​നി​യാ​ഴ്ച രാ​വി​ലെ 6:30 (ഇ​ന്ത്യ​ൻ സ​മ​യം).

സൂം മീ​റ്റിം​ഗ് ഐ​ഡി: 769 374 4841, പാ​സ്‌​വേ​ഡ്: music.

America

ചരിത്രമെഴുതാൻ ഹക്കീം ജെഫ്രീസ്; യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ സ്ഥാനാർഥി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഹ​ക്കീം ജെ​ഫ്രീ​സി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. അ​ട​ച്ചി​ട്ട മു​റി​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 251 പേ​ർ ജെ​ഫ്രീ​സി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ 11 പേ​ർ എ​തി​ർ​ത്തു.

ജ​നു​വ​രി​യി​ൽ പു​തി​യ കോ​ൺ​ഗ്ര​സ് സ​മ്മേ​ളി​ക്കു​മ്പോ​ൾ ന​ട​ക്കു​ന്ന സ​ഭ​യി​ലെ ഔ​ദ്യോ​ഗി​ക വോ​ട്ടെ​ടു​പ്പി​ലാ​ണ് സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ പ്ര​തി​നി​ധി​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം തി​രി​ച്ചു​പി​ടി​ച്ച​തി​നാ​ൽ ജെ​ഫ്രീ​സ് വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വി​ജ​യി​ച്ചാ​ൽ ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ​ന്ന ച​രി​ത്ര​നേ​ട്ടം ജെ​ഫ്രീ​സി​ന് സ്വ​ന്ത​മാ​കും.

America

വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​നും ചി​കി​ത്സാ സ​ഹാ​യ​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ച് ഫൊ​ക്കാ​ന വ​നി​താ ഫോ​റം

ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന വ​നി​താ ഫോ​റ​ത്തി​ന്‍റെ 2026 - 2028 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ന​ൽ​കാ​നാ​ണ് വ​നി​താ ഫോ​റം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ചി​കി​ത്സാ സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്കും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കൈ​ത്താ​ങ്ങാ​കു​ക​യാ​ണ് ഫോ​റ​ത്തി​ന്‍റെ ല​ക്ഷ്യം.

പ​ദ്ധ​തി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 30-ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജ​നു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ്പി​ന്‍റെ​യും മെ​ഡി​ക്ക​ൽ സ​ഹാ​യ​ത്തി​ന്‍റെ​യും വി​ത​ര​ണം.

സ​ഹാ​യം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ നേ​രി​ൽ കാ​ണാ​നും ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ച് സ​ഹാ​യം കൈ​മാ​റാ​നും അ​വ​സ​ര​മു​ണ്ടാ​കും.

സ്ത്രീ​ശാ​ക്തീ​ക​ര​ണം, വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ ഫോ​റ​ത്തി​ന്‍റെ ഈ ​സം​രം​ഭം അ​ർ​ഹ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്രെ​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ൻ​റ്റോ വ​ർ​ക്കി, എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ലോ https://forms.gle/5Pec4k7rWHraBkQf8 , ഫൊ​ക്കാ​ന വ​നി​താ ഫോ​റം ചു​മ​ത​ല​ക്കാ​രാ​യ ഡോ. ​ഷൈ​നി രാ​ജു ചെ​യ​ർ​പേ​ഴ്സ​ൺ, ഡോ. ​പ്രി​യ ലൂ​യി​സ് സെ​ക്ര​ട്ട​റി, ഉ​ഷ ചാ​ക്കോ ട്രെ​ഷ​റ​ർ, ലി​സി തോ​മ​സ് കോ ​ചെ​യ​ർ, ആ​ഷ റാ​ണി അ​ദാ​ർ​ഷ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ലി​സി ഫി​ലി​പ്പ് ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

America

കാനഡയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് ഇന്ത്യൻ വംശജനെന്ന് സ്ഥിരീകരിച്ചു

ഒ​ട്ടോ​വ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ ലാം​ഗ്ലി​യി​ൽ ക​ത്തി​യ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സ​റേ സ്വ​ദേ​ശി​യാ​യ തു​ഷാ​ർ ശ​ർ​മ (25) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 29ന് ​രാ​ത്രി 10.30ഓ​ടെ​യാ​ണ് ലാം​ഗ്ലി​യി​ലെ റോ​ളി​ൻ​സ​ൺ ക്ര​സ​ന്‍റി​ൽ കാ​ർ ക​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പൊ​ലിസും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​ത് തു​ഷാ​ർ ശ​ർ​മ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹോ​മി​സൈ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് കൈ​മാ​റി.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ഷാ​റി​ന് കാ​ന​ഡ​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലെ​ന്നും വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

America

ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് "ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ്' ഡാ​ള​സി​ൽ 28ന്

ഡാ​ള​സ്: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​വാ​നാ​യി മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​പ്പെ​ടു​ന്ന ക്രി​സ്തി​യ സം​ഗീ​ത വി​രു​ന്ന് ഈ മാസം 28ന് വൈ​കുന്നേരം അഞ്ച് മു​ത​ൽ ഏഴ് വ​രെ ഡാ​ളസി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (3760,14th St, Plano, Tx 75074) ന​ട​ക്കും.

ഭ​ദ്രാ​സ​ന​ത്തിന്‍റെ ചു​മ​ത​ല​യി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​പ്പെ​ടു​ന്ന സം​ഗീ​ത വി​രു​ന്നി​ൽ ഡാളസ്, ഹൂ​സ്റ്റ​ൺ, ഓ​സ്റ്റി​ൻ, സാ​ൻ ആ​ന്‍റോ​ണി​യോ, ല​ബ്ബ​ക്ക്, ഒക്‌ലഹോ​മ, കാ​ൻ​സ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സം​ഗീ​ത സം​വി​ധാ​യ​ക​ൻ റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​യ​ക സം​ഘമാണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ പ്ര​ത്യേ​ക താ​ത്​പ​ര്യ പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ് എ​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്ക്, ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യും ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ് , ആർഎസി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​മ്മ​ൻ, സെ​ക്ര​ട്ട​റി ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ജെ​ഫ് തോ​മ​സ്, അ​ക്കൗ​ണ്ട​ന്‍റ് ഷെ​ലി​ൻ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി എ​സ്. രാ​മ​പു​രം എ​ന്നി​വ​ർ അ​റി​യി​ച്ചു.

America

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ൻ ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ (27) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹി​ക്സ്‌​വി​ല്ലി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും വാ​ഹ​ന​ത്തി​നു​ള്ളി​ലി​രി​ക്കെ ബ​ഷീ​റി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലിസി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹി​മി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

America

ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കു​പ്പി ബോം​ബ് എ​റി​ഞ്ഞ സം​ഭ​വം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യി അ​റ്റ് ഷി​ക്കാ​ഗോ (യു​ഐ​സി) കാ​മ്പ​സി​ൽ കു​പ്പി ബോം​ബ് (മൊ​ളോ​ടോ​വ് കോ​ക്‌​ടെ​യ്ൽ) എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ 20 വ​യ​സു​കാ​ര​നാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്.

പു​ഗ​ഴ​ൻ ത​മി​ഴ്‌​സാ​മി സ​ത്യ​മൂ​ർ​ത്തി​ക്കെ​തി​രേ​യാ​ണ് ഫെ​ഡ​റ​ൽ കു​റ്റം ചു​മ​ത്തി​യി​രു​ക്കു​ന്ന​ത്. ന​വം​ബ​ർ നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​ർ ഈ​സ്റ്റി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് സം​ഭ​വം.

ക​ത്തു​ന്ന നി​ല​യി​ൽ കു​പ്പി ബോം​ബ് ഒ​രാ​ളു​ടെ നേ​ർ​ക്ക് എ​റി​ഞ്ഞെ​ന്നും തു​ട​ർ​ന്ന് ക​ത്തി​യു​മാ​യി കു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ഫെ​ഡ​റ​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

പി​ന്നീ​ട് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ​മാ​ന​മാ​യ ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​ര​മാ​വ​ധി പ​ത്ത് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

America

ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ "നി​ൻ സ്നേ​ഹം' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "നി​ൻ സ്നേ​ഹം' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. ഹെ​വ​ൻ​ലി ബീ​റ്റ്സി​ന്‍റെ 15 വ​ർ​ഷ​ത്തെ സം​ഗീ​ത​ശു​ശ്രൂ​ഷ​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​യ പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ക്രി​സ്തീ​യ ഗാ​യ​ക​ൻ സാം​സ​ൺ ചെ​ങ്ങ​ന്നൂ​രും സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സും സം​ഘ​വും സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. മ​ഞ്ജു, സി​ജി മാ​ത്യൂ​സ്, ജി​ന്‍റു സി​ബി​ൻ, ഡെ​ന്നി, ലി​ൻ​സി എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

കീ​ബോ​ർ​ഡി​ൽ ജാ​ക്ക് ബി​ജു, ഡ്രം​സി​ൽ ഷോ​ൺ ബി​ജു, ഗി​റ്റാ​റി​ൽ സു​മി​ത് സാം, ​സി​യോ​ൺ സു​ജോ​യ് എ​ന്നി​വ​ർ സം​ഗീ​ത​മൊ​രു​ക്കും. ഫി​ല​ഡ​ൽ​ഫി​യ ടാ​ബ​ർ​നാ​ക്കി​ൾ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ലാ​ണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സം​ഗീ​ത​സ​ന്ധ്യ ന​ട​ക്കു​ന്ന​ത്.

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​രാ​ധ​നാ​ഗീ​ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കു​ന്ന പ​രി​പാ​ടി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട ആ​ത്മീ​യാ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഗ്ലോ​ബ​ൽ ട്രാ​വ​ൽ എ​ക്സ്പേ​ർ​ട്സ് (റെ​ജി ഫി​ലി​പ്പ്, ഫി​ല​ഡ​ൽ​ഫി​യ), സി​ൻ​ഡാ​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് (വ​ർ​ഗീ​സ് തോ​മ​സ് റോ​ബി​ൻ, ഫി​ല​ഡ​ൽ​ഫി​യ), കീ​സ്റ്റോ​ൺ ടാ​ക്സ് സ​ർ​വീ​സ​സ് (ജോ​സ​ഫ് ഉ​മ്മ​ൻ, റോ​യ് മെ​പ്ര​ൽ സിപിഎ, ഫി​ല​ഡ​ൽ​ഫി​യ), എംജെ പ്രിന്‍റിംഗ് ​(മാ​ത്യു സാ​മു​വ​ൽ - ബെ​ന്നി, ഫി​ല​ഡ​ൽ​ഫി​യ), ഷി​ജി​മോ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​ണ്.

സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൗ​ണ്ടിംഗ് ആ​ൻ​ഡ് ടാ​ക്സ് (ജോ​സ​ഫ് ചാ​മ​ക്കാ​ല സിപിഎ, ഷി​ക്കാ​ഗോ), ല​വ് ആ​ൻ​ഡ് ഗ്ലോ​റി ഹോം ​കെ​യ​ർ (നൈ​നാ​ൻ മാ​ത്യു, മാ​ത്യു സാ​മു​വ​ൽ, ഫി​ല​ഡ​ൽ​ഫി​യ), അ​ഗാ​പെ മ്യൂ​സി​ക് (ഡോ. ​ഷാ​ജി കെ. ​ഡാ​നി​യേ​ൽ, ഡാ​ല​സ്), പ്രോ​ഹെ​ൽ​ത്ത് അ​സോ​സി​യേ​റ്റ് (പിഎച്ച്എ) പ്രൈ​മ​റി കെ​യ​ർ, വാ​ക്ക്-​ഇ​ൻ ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് ക്ലി​നി​ക് (ഡോ. ​അ​നി​ത ജോ​ർ​ജ്, ഫി​ല​ഡ​ൽ​ഫി​യ) എ​ന്നി​വ​രും സ്പോ​ൺ​സ​ർ​മാ​രാ​ണ്.

ഡാ​ളസി​ലെ ലോ​സ​ൺ ട്രാ​വ​ൽ (ലോ​സ​ൺ ബി​ജു), അ​ഡ്മി​റ​ൽ ട്രാ​വ​ൽ ബ്യൂ​റോ എൽഎൽസി (ബാ​ബു വ​ട​ക്കേ​ട​ത്ത്), ന്യൂ​യോ​ർ​ക്കി​ലെ ഫെ​യ്ത്ത് ഹോ​ളി​ഡേ (ജേ​ക്ക​ബ് തോ​മ​സ് -​ ഷാ​ജി), ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ബ്ര​ദേ​ഴ്സ് ഓ​ട്ടോ കെ​യ​ർ (തോ​മ​സ് ഏ​ലി​യാ​സ് - ​ബെ​ന്നി) എ​ന്നി​വ​രും പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ശ്വാ​സി​ക​ളെ​യും സം​ഗീ​ത​പ്രേ​മി​ക​ളെ​യും സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഡോ. ​മാ​ത്യു ഫി​ലി​പ്പ് (267-475-2222), മാ​ത്യു സാ​മു​വ​ൽ (215-850-7348), സൂ​സ​ൻ സാം​സ​ൺ (267-469-1892), ഷി​ബു വി. ​കൊ​ച്ചു​മാ​ടം (215-758-6629), ജോ​മോ​ൻ ജോ​ൺ (215-876-7968).

America

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

ഡി​ട്രോ​യി​റ്റ്: അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ന്‍റെ (ഐപിഎൽ) 653-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥനാ യോ​ഗം സ​മാ​പി​ച്ചു.

ക്രി​സ്മ​സ് ആ​ഗ​മ​ന​കാ​ല​ത്തി​ന്‍റെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ല​ബ്ബ​ക്കി​ൽ നി​ന്നു​ള്ള വ​ച​ന പ​ണ്ഡി​ത​നും സു​വി​ശേ​ഷ പ്ര​സം​ഗീ​ക​നു​മാ​യ റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു കൂ​ടി​ക്കാ​ഴ്ച (Mary's Discoveries – An Encounter That Changed the World) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം വ​ച​ന​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ആ​ചാ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​നു​ഭ​വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ വി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന് സാ​ധി​ച്ച​തു​പോ​ലെ, വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലും ദൈ​വ​വു​മാ​യു​ള്ള ഒ​രു വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു.

ഗ​ബ്രി​യേ​ൽ ദൂ​ത​ന്‍റെ പ്ര​ത്യ​ക്ഷ​ത, ദൈ​വ​ത്തിന്‍റെ ശാ​ശ്വ​ത​മാ​യ പ​ദ്ധ​തി​ക​ൾ, വാ​ഗ്ദാ​ന​ങ്ങ​ളു​ടെ വി​ശ്വ​സ്ത​ത, അ​പ​രി​മി​ത​മാ​യ ദൈ​വ​ശ​ക്തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ഴ​മേ​റി​യ ചി​ന്ത​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കു​വച്ചു.

ശാ​ശ്വ​ത​മാ​യ ദൈ​വി​ക​പ​ദ്ധ​തി​ക​ളെ​ക്കാ​ൾ താ​ത്കാ​ലി​ക​മാ​യ ലോ​ക​സു​ഖ​ങ്ങ​ൾ​ക്ക് നാം ​പ്രാ​ധാ​ന്യം ന​ൽ​കു​മ്പോ​ൾ ന​മ്മു​ടെ ജീ​വി​ത​ക്ര​മം ത​ന്നെ മാ​റി​പ്പോ​കു​ന്നു.​ ഇ​വി​ടെ​യാ​ണ് മ​റി​യം ന​മു​ക്ക് ഒ​രു മാ​തൃ​ക​യാ​കു​ന്ന​തെന്ന് അ​ച്ച​ൻ കൂട്ടിച്ചേർത്തു.

സി.വി. സാ​മു​വ​ൽ (ഡി​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ) യോ​ഗ​ത്തി​ന് ആ​മു​ഖ​വും സ്വാ​ഗ​ത​വും കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി 53 ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ഐപിഎൽ ​കോഓർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു​വി​ന് (ഹൂ​സ്റ്റ​ൺ)​ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ജോ​ൺ മാ​ത്യു അ​മ്പോ​റ്റി (ഡാ​ള​സ്, ടെ​ക്സ​സ്) പ്രാ​രം​ഭ പ്രാ​ർഥ​ന​യ്ക്കും സി​സി​ല​റ്റ് ജെ​യിം​സ് (ല​ബ്ബോ​ക്ക്, ടെ​ക്സ​സ്) വേ​ദ​പാ​ഠ വാ​യ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. എം.വി.​ വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ്, ന്യൂ​യോ​ർ​ക്ക്) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

ടി.എ. മാ​ത്യു (ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്) ന​ന്ദി​യും അ​റി​യിച്ചു. ഹൂ​സ്റ്റ​ൺ സോ​വേ​ഴ്സ് ഹാ​ർ​വെ​സ്റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ലെ റ​വ. കെ.ബി. കു​രു​വി​ള​യു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

ഷി​ജു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി. ​ജോ​ർ​ജ് രാ​ജു (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

America

തലമുറകളുടെ സംഗമമായി ക്നാനായ നൈറ്റ്; കലാപരിപാടികളാൽ നിറഞ്ഞ് ആഘോഷരാവ്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സൊ​സൈ​റ്റി​യു​ടെ (കെ​സി​എ​സ് ഷി​ക്കാ​ഗോ) ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ലി​ലെ ബെ​ന​ഡി​ക്ടി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡാ​നി​യേ​ൽ ഗു​ഡ്‌​വി​ൻ ബി​സി​ന​സ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്നാ​നാ​യ നൈ​റ്റ് 2026 ക​ലാ​വൈ​ഭ​വ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും സ​മു​ദാ​യ ഐ​ക്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി മാ​റി.

മ​നോ​ഹ​ര​മാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മി​ക​ച്ച സം​ഘാ​ട​ന​മി​ക​വും​കൊ​ണ്ട് ഷി​ക്കാ​ഗോ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു ആ​ഘോ​ഷ​രാ​വാ​യി ക്നാ​നാ​യ നൈ​റ്റ് 2026 മാ​റി.

കി​ഡ്സ് ക്ല​ബി​ലെ കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ വ​രെ​യു​ള്ള എ​ല്ലാ ത​ല​മു​റ​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ നൈ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

വ​ർ​ണാ​ഭ​മാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും ഹൃ​ദ്യ​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വേ​ദി​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു ക​ലാ​വി​സ്മ​യ​മാ​ക്കി മാ​റ്റി.

ഓ​രോ പ​രി​പാ​ടി​യി​ലും ക​ലാ​കാ​ര​ന്മാ​രു​ടെ​യും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും ആ​ഴ്ച​ക​ൾ നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും പ്ര​തി​ഫ​ല​നം പ്ര​ക​ട​മാ​യി​രു​ന്നു. സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്ത​വും ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ന്ന​ത നി​ല​വാ​ര​വും വൈ​വി​ധ്യ​വും കാ​ണി​ക​ളെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. ഒ​രു പ​രി​പാ​ടി ക​ഴി​യു​മ്പോ​ൾ അ​ടു​ത്ത​ത് എ​ന്താ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യോ​ടെ കാ​ണി​ക​ൾ സ​ദ​സി​ൽ തു​ട​ർ​ന്നു.

America

ലാ​ന നോ​വ​ൽ ച​ർ​ച്ച: ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കും

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൽ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന നോ​വ​ലി​നെ അ​തി​ക​രി​ച്ചു ച​ർ​ച്ച​യും സം​വാ​ദ​വും വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്ടി സ​മ​യം) സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ടി. ​ഡി. രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യാ​ണ് (ലാ​ന) ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ജീ​വി​തം സ​മ്മാ​നി​ച്ച അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും രൂ​പ​പ്പെ​ടു​ത്തി​യ നോ​വ​ലാ​ണ് പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ.

ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ ​നോ​വ​ലി​നെ വി​ല​യി​രു​ത്തി സം​സാ​രി​ക്കും. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നും ടി. ​മോ​ഹ​ൻ ബാ​ബു, ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ലി​ൻ​ഡ അ​ല​ക്സാ​ണ്ട​ർ, ഡാ​ള​സി​ൽ നി​ന്നും മീ​നു എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് ത​ന്‍റെ നോ​വ​ൽ എ​ഴു​ത്ത് അ​നു​ഭ​വ​ങ്ങ​ൾ അ​ബ്ദു​ൽ പു​ന്ന​യൂ​ർ​ക്കു​ളം പ​ങ്കു​വ​യ്ക്കും. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ഈ ​ച​ർ​ച്ച​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ലാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൂം ​ഐ​ഡി: 867 6783 6106, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (+1 214 435 0124), സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ് (+1 347 204 0062), പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജു ജോ​ൺ (+1 469 274 6501).

America

ജീ​തു തോ​മ​സ് ടെ​ക്സ​സി​​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജീ​തു തോ​മ​സ് (53) ടെ​ക്സ​സി​ലെ ഫോ​ർ​ണി​യി​ലു​ള്ള വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പാ​സ്റ്റ​ർ റെ​ൻ ഫി​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​സ്കീ​റ്റി​ലെ ഫെ​യ്ത്ത് റെ​വ​ല്യൂ​ഷ​ൻ ച​ർ​ച്ച് അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ജി​യ സ്ക​റി​യ. മ​ക്ക​ൾ: സൈ​റ​സ് തോ​മ​സ്, ഡാ​രി​യ​സ് തോ​മ​സ്. മാ​താ​പി​താ​ക്ക​ൾ: തോ​മ​സ്, റേ​ച്ച​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​തു (അ​നു​ജ​ത്തി), പ്രീ​തു (അ​നു​ജ​ൻ).

സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ടെ​റ​ലി​ലെ ഗോ​ഗ​ൻ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 ന​ട​ക്കും.

തു​ട​ർ​ന്ന് ഹൈ​ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സം​സ്കാ​രം ന​ട​ക്കും.

 

America

ഇ​ല്ലി​നോ​യി​സി​ലെ എ​ഥ​നോ​ൾ പ്ലാന്‍റിൽ​ ബോം​ബ് ഭീ​ഷ​ണി: ജീ​വ​ന​ക്കാ​ര​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

ഇ​ല്ലി​നോ​യി​സ്: പി​യോ​റി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഥ​നോ​ൾ നി​ർ​മാ​ണ​ശാ​ല​യി​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ​ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ പ​രി​ശീ​ല​ന ജീ​വ​ന​ക്കാ​ര​നെ​തി​രെ ​ഫെ​ഡ​റ​ൽ ഗ്രാ​ൻ​ഡ് ജൂ​റി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

പി​യോ​റി​യ​യി​ലെ BioUrja Renewables എ​ഥ​നോ​ൾ പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ 41 വ​യ​സു​കാ​ര​നാ​യ ആ​ൻ​ഡ്രൂ എം. ​കോ​സാ​ക്കി​നെ​തി​രെ​യാ​ണ് ന​വം​ബ​ർ 17 ചൊ​വ്വാ​ഴ്ച ഫെ​ഡ​റ​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യ​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും ഇ​മെ​യി​ലി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​തു​മാ​ണ് ​കു​റ്റ​പ​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ്ലാ​ന്‍റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ത് യ​ഥാ​ർ​ഥ സ്ഫോ​ട​ന ഭീ​ഷ​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ​അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

എ​ഥ​നോ​ളും മ​റ്റ് അ​തീ​വ ജ്വ​ല​ന​ശേ​ഷി​യു​ള്ള രാ​സ​വ​സ്തു​ക്ക​ളും സം​ഭ​രി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ​തി​നാ​ൽ ഒ​രു മൈ​ൽ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. പി​യോ​റി​യ​യി​ലെ​യും ഈ​സ്റ്റ് പി​യോ​റി​യ​യി​ലെ​യും താ​മ​സ​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ​ത്.

ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന വി​ദ​ഗ്ധ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ഉ​പ​ക​ര​ണം സു​ര​ക്ഷി​ത​മാ​ക്കി. എ​ന്നാ​ൽ വി​ശാ​ല​മാ​യ വ്യ​വ​സാ​യ സ​മു​ച്ച​യ​ത്തി​ൽ മ​റ്റ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ തു​ട​ർ​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പി​യോ​റി​യ സി​വി​ക് സെ​ന്‍റ​റി​ൽ ന​ട​ത്താ​നി​രു​ന്ന സം​ഗീ​ത​പ​രി​പാ​ടി​ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത് ന​വം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച​യാ​ണ്.

പ്സാ​ന്‍റി​ൽ ഏ​ക​ദേ​ശം പ​ത്ത് മാ​സ​മാ​യി പ​രി​ശീ​ല​ന ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​ൻ​ഡ്രൂ കോ​സാ​ക്കി​നെ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​യോ​റി​യ​യ്ക്ക് സ​മീ​പ​മു​ള്ള ചി​ലി​ക്കോ​ത്തി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലും ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ​പ​രി​ശോ​ധ​ന ന​ട​ത്തി.

ക​മ്പ​നി​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ പ്ലാ​ന്‍റി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ലെ ആ​രോ​പ​ണം.​എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന കു​റ്റ​പ​ത്ര​ത്തി​ൽ കോ​സാ​ക്ക് ത​ന്നെ​യാ​ണ് ബോം​ബ് ​സ്ഥാ​പി​ച്ച​തെ​ന്ന് നേ​രി​ട്ട് കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ​പി​ന്നി​ലെ ല​ക്ഷ്യ​വും ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

FBIയു​ടെ സ്പ്രി​ങ്ഫീ​ൽ​ഡ് ഓ​ഫീ​സാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ATF,ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് പോ​ലീ​സ്, പ്രാ​ദേ​ശി​ക പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യും അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നു.

സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​ഷ​ണി​യും സം​സ്ഥാ​നാ​ന്ത​ര ആ​ശ​യ​വി​നി​മ​യ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള ഭീ​ഷ​ണി​യും ഉ​ൾ​പ്പെ​ടു​ന്ന ഗു​രു​ത​ര ഫെ​ഡ​റ​ൽ കു​റ്റ​ങ്ങ​ളാ​ണ് ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൽ ദീ​ർ​ഘ​കാ​ല ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണി​വ.

സ്ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ​വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം, അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​വും സം​ഭ​വം വീ​ണ്ടും ച​ർ​ച്ച​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​തി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

America

സി​ൽ​ജി തോ​മ​സി​ന് പി.വി. വി​വേ​കാ​ന​ന്ദ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്തെ പ്ര​തി​ബ​ദ്ധ​ത​യാ​ർ​ന്ന ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ അ​വാ​ർ​ഡ് emalayalee.com, worldmalayaleevoice.com എ​ഡി​റ്റ​ർ സി​ൽ​ജി തോ​മ​സി (സി​ൽ​ജി ജെ ​ടോം) ന് ​സ​മ്മാ​നി​ച്ചു.

ന​വം​ബ​ർ 14-ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ വച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സി​ന് വേ​ണ്ടി ഡോ. ​ജ​യ​നാ​രാ​യ​ൺ​ജി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ​രി​ച​യ​സ​മ്പ​ത്തും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന മ​ല​യാ​ളം പ​ത്ര​ത്തി​ൽ ദീ​ർ​ഘ​കാ​ലം എ​ഡി​റ്റ​റാ​യി​രു​ന്നു. സി​ൽ​ജി ജെ ​ടോം എ​ന്ന പേ​രി​ൽ ഫീ​ച്ച​റു​ക​ളും ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക ആ​സ്വാ​ദ​ന​ങ്ങ​ളും ഇം​ഗ്ലീ​ഷി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് ട്രാ​ൻ​സ്‌​ലേ​ഷ​നു​ക​ളും നോ​വ​ൽ വി​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി ശ്ര​ദ്ധേ​യ​യാ​ണ് .

എ​ഴു​ത്തു​കൂ​ട്ടം The Commune Of Letters അം​ഗ​മാ​ണ്.​കോ​ട്ട​യം, അ​യ്മ​നം പു​ലി​ക്കു​ട്ടി​ശ്ശേ​രി, പ​ന്ന​യ്‌​ക്ക​ൽ തോ​മ​സ് ജോ​ർ​ജാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ : സെ​ബി​ൻ , സ​ച്ചി​ൻ . വി​മോ​ച​ന​സ​മ​ര​കാ​ല​ത്തും തു​ട​ർ​ന്നും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ ​എം ജോ​ൺ ച​മ്പ​ക്ക​ര​യു​ടെ മ​ക​ളാ​ണ്.

America

വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഡി​സം​ബ​ർ അഞ്ചിന്

കാ​ലി​ഫോ​ർ​ണി​യ: ഐ​പി​സി ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പാ​സ്റ്റ​ർ ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ (74) അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ നാല്, അഞ്ച് തീ​യ​തി​ക​ളി​ൽ ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ഡി​സം​ബ​ർ നാ​ലി​ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഒ​ന്‍റാ​റി​യോ​യി​ലെ ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ക്കും. വി​ലാ​സം: 1355 W. 6th Street, Ontario, California 91762.

ഡി​സം​ബ​ർ അ​ഞ്ചി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ​സ​ഡീ​ന​യി​ലെ ലേ​ക്ക് അ​വ​ന്യൂ ച​ർ​ച്ചി​ൽ (Lake Avenue Church) ജീ​വി​താ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ന​ട​ക്കും. വി​ലാ​സം: 393 N. Lake Avenue, Pasadena, California 91101.

തു​ട​ർ​ന്ന് അ​ന്നേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ്ലെ​ൻ​ഡെ​യി​ലി​ലെ ഫോ​റ​സ്റ്റ് ലോ​ൺ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. വി​ലാ​സം: Forest Lawn Glendale, 1712 S. Glendale Avenue, Glendale, California 91205.

എ​ല്ലാ സ​മ​യ​ങ്ങ​ളും പ​സ​ഫി​ക് സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം അ​നു​സ​രി​ച്ചാ​ണ്.​

America

തോ​ക്ക് താ​ഴെ​യി​ടാ​ൻ താ​ക്കീ​ത് ന​ൽ​കി​യി​ട്ടും അ​നു​സ​രി​ച്ചി​ല്ല; ഫ്ലോ​റി​ഡ​യി​ൽ യു​വ​തി​യെ പൊ​ലിസ് വെ​ടി​വ​ച്ചു​കൊ​ന്നു

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ചൂ​ണ്ടി നി​ന്ന യു​വ​തി​യെ പൊ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ഒ​ൾ​ഡ് ടൗ​ണി​ലെ ഒ​സ്കി​യോ​ള കൗ​ണ്ടി​യി​ലെ ‘സ​ൺ ഓ​ൺ ദി ​ബീ​ച്ച്’ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ഒ​രാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ യു​വ​തി തോ​ക്കു​മാ​യി പു​റ​ത്തേ​ക്ക് പോ​വു​ക​യും ഇ​യാ​ളു​ടെ നേ​രെ തോ​ക്ക് ചൂ​ണ്ടു​ക​യും ചെ​യ്തു. തോ​ക്ക് താ​ഴെ​യി​ടാ​ൻ പൊ​ലിസ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി അ​നു​സ​രി​ച്ചി​ല്ല.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടെ​ന്ന് ക​ണ്ട് പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​ഴ് വ​ർ​ഷ​മാ​യി സ​ർ​വീ​സി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പെ​യ്ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലീ​വി​ലേ​ക്ക് മാ​റ്റി. ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് ലോ ​എ​ൻ​ഫോ​ഴ്സ്മെന്‍റ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

America

ഐ​ബി​എം സി​ഇ​ഒ അ​ര​വി​ന്ദ് കൃ​ഷ്ണ വീ​ണ്ടും ന്യൂ​യോ​ർ​ക്ക് ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി​ലേ​ക്ക് ​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ന്യൂ​യോ​ർ​ക്ക്: ഐ​ബി​എം ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ അ​ര​വി​ന്ദ് കൃ​ഷ്ണ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2029 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് പു​തി​യ നി​യ​മ​നം.

പൊ​തു​ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 'ക്ലാ​സ് ബി' ​ഡ​യ​റ​ക്ട​റാ​യാ​ണ് അ​ദ്ദേ​ഹം തു​ട​രു​ക. സെ​ക്ക​ൻ​ഡ് ഫെ​ഡ​റ​ൽ റി​സ​ർ​വ് ഡി​സ്ട്രി​ക്റ്റി​ലെ ചെ​റു​കി​ട ബാ​ങ്കു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഗ്രൂ​പ്പ് 3' അം​ഗ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2022 മു​ത​ൽ ബോ​ർ​ഡി​ൽ അം​ഗ​മാ​യ അ​ര​വി​ന്ദ് കൃ​ഷ്ണ, 2023-ലും ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഐ​ഐ​ടി കാ​ൺ​പൂ​ർ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം 2020 ഏ​പ്രി​ലി​ലാ​ണ് ഐ​ബി​എ​മ്മി​ന്‍റെ സി​ഇ​ഒ ആ​യ​ത്.

വാ​ണി​ജ്യം, വ്യ​വ​സാ​യം, തൊ​ഴി​ൽ, ഉ​പ​ഭോ​ക്തൃ താ​ത്പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് പു​റ​ത്തു​നി​ന്നു​ള്ള സാ​മ്പ​ത്തി​ക കാ​ഴ്ച​പ്പാ​ടു​ക​ൾ ബോ​ർ​ഡി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കും.

America

റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ ഇനി അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട്; പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​മ​സോ​ൺ എം​ജി​എം

ന്യൂ​യോ​ർ​ക്ക്:​ പ്ര​ശ​സ്ത ബ്രി​ട്ടീ​ഷ് ന​ട​ൻ റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ടാ​യി (007) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഔ​ദ്യോ​ഗി​ക 007 വെ​ബ്‌​സൈ​റ്റി​ലൂ​ടെ ആ​മ​സോ​ൺ എം​ജി​എം സ്റ്റു​ഡി​യോ​സ് ആ​ണ് തി​ങ്ക​ളാ​ഴ്ച ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഡാ​നി​യേ​ൽ കേഗി​ന് ശേ​ഷ​മാ​ണ് പാ​റ്റി​ൻ​സ​ൺ ഈ ​ഐ​തി​ഹാ​സി​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

സി​നി​മ​യി​ലെ ഏ​റ്റ​വും ലെ​ജ​ൻ​ഡ​റി​യാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​ണെ​ന്ന് 40 കാ​ര​നാ​യ പാ​റ്റി​ൻ​സ​ൺ പ്ര​തി​ക​രി​ച്ചു.

ഫ്ര​ഞ്ച്-​ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​ൻ ഡെ​നി​സ് വി​ല്ലെ​നൂ​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലാ​ണ് ബോ​ണ്ട് പ​ര​മ്പ​ര​യി​ലെ 26-ാമ​ത് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.​ ച​രി​ത്രം: സീ​രീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ജെ​യിം​സ് ബോ​ണ്ടാ​യി വേ​ഷ​മി​ടു​ന്ന ഏ​ഴാ​മ​ത്തെ മാ​ത്രം ന​ട​നാ​ണ് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ.

ഷാ​ൻ കോ​ണ​റി മു​ത​ൽ ഡാ​നി​യേ​ൽ ക്രെ​യ്ഗ് വ​രെ​യു​ള്ള ചു​രു​ക്കം ചി​ല താ​ര​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്കാ​ണ് പാ​റ്റി​ൻ​സ​ൺ എ​ത്തു​ന്ന​ത്.'​ട്വി​ലൈ​റ്റ്', 'ദി ​ബാ​റ്റ്മാ​ൻ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്രേ​ണി​യി​ലു​ള്ള പാ​റ്റി​ൻ​സ​ണി​ന്‍റെ പു​തി​യ ബോ​ണ്ട് ലു​ക്ക് ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

America

അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ദേ​ശ ധ​ന​സ​ഹാ​യം: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ന് കോ​ട​തി​യു​ടെ വി​ല​ക്ക്

വാ​ഷി​ങ്ട​ൺ ഡിസി: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന വി​ദേ​ശ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ന് ഫെ​ഡ​റ​ൽ കോ​ട​തി​യു​ടെ തി​രി​ച്ച​ടി. അ​മേ​രി​ക്ക​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്‌​സി​റ്റീ​സ് (AAU) സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഫെ​ഡ​റ​ൽ ജ​ഡ്ജി താ​ന്യ ചു​ട്ക​ൻ ന​വം​ബ​ർ 13-ന് ​പ്രാ​ഥ​മി​ക നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

അ​മേ​രി​ക്ക​യി​ലെ എ​ഴു​പ​തി​ല​ധി​കം പ്ര​മു​ഖ ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് AAU. വി​ദേ​ശ ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും അ​വ​യി​ൽ ഉ​ൾ​പ്പെ​ട്ട ദാ​താ​ക്ക​ളു​ടെ പേ​രു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ര​ണ്ടു​ത​ര​ത്തി​ലു​ള്ള
ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ് കേ​സി​ലെ പ്ര​ധാ​ന നി​യ​മ​പ്ര​ശ്നം.

1965-ലെ ​ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ൻ ആ​ക്ടി​ലെ സെ​ക്ഷ​ൻ 117 പ്ര​കാ​രം നി​ശ്ചി​ത പ​രി​ധി​യി​ൽ വ​രു​ന്ന വി​ദേ​ശ സം​ഭാ​വ​ന​ക​ളും ക​രാ​റു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​നെ അ​റി​യി​ക്ക​ണം. എ​ന്നാ​ൽ ഈ ​നി​യ​മം എ​ല്ലാ വി​ദേ​ശ ദാ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വെ​ളി​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ടോ എ​ന്ന​തി​ലാ​ണ് ത​ർ​ക്കം.

വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ സ്വാ​ധീ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം വാ​ദി​ക്കു​ന്നു. മ​റു​വ​ശ​ത്ത്, വ​ർ​ഷ​ങ്ങ​ളാ​യി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന്
ഉ​റ​പ്പു​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പെ​ട്ടെ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ദാ​താ​ക്ക​ളു​ടെ
സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​നും
ദോ​ഷ​ക​ര​മാ​കു​മെ​ന്ന് AAU വാ​ദി​ച്ചു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ച്ച പു​തി​യ ന​യം നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി
ലം​ഘി​ക്കു​ന്ന​താ​കാ​മെ​ന്നും മു​ൻ ന​യ​ത്തി​ൽ​നി​ന്നു​ള്ള മാ​റ്റ​ത്തി​ന് മ​തി​യാ​യ
വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി. അ​ന്തി​മവി​ധി വ​രു​ന്ന​തു​വ​രെ ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ ദാ​താ​ക്ക​ളു​ടെ പേ​രു​ക​ൾ
പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​യു​ന്ന​താ​ണ് ഉ​ത്ത​ര​വ്.

അ​തേ​സ​മ​യം, വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത്
പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​തി​നാ​ൽ ഈ ​വി​ധി വി​ദേ​ശധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളെ​യോ നി​യ​മ​പ്ര​കാ​ര​മു​ള്ള റി​പ്പോ​ർ​ട്ടിംഗ് ബാ​ധ്യ​ത​ക​ളെ​യോ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്നി​ല്ല.

2026 ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് AAU കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. അ​ന്ന് കോ​ട​തി താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 13-ലെ ​പു​തി​യ ഉ​ത്ത​ര​വ് ആ ​സം​ര​ക്ഷ​ണംപ്രാ​ഥ​മി​ക നി​രോ​ധ​ന ഉ​ത്ത​ര​വി​ലൂ​ടെ തു​ട​രു​ന്ന​താ​ണ്.

അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സാ​മ്പ​ത്തി​ക സു​താ​ര്യ​ത, വി​ദേ​ശ സ്വാ​ധീ​നം, ഗ​വേ​ഷ​ണസ്വാ​ത​ന്ത്ര്യം, ദാ​താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഈ ​കേ​സ് കൂ​ടു​ത​ൽ നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

America

ഷി​ക്കാ​ഗോ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ‘സെ​ല​സ്റ്റി​യ’; 20ന് ​തു​ട​ക്ക​മാ​കും

ഷി​ക്കാ​ഗോ: ലി​ങ്ക​ൺ പാ​ർ​ക്കി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സെന്‍റ്​ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ‘സെ​ല​സ്റ്റി​യ’ (CELESTIA) എ​ന്ന വെ​ളി​ച്ച–​സം​ഗീ​ത പ്ര​ദ​ർ​ശ​ന​ത്തി​ന് ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. 2027 ജ​നു​വ​രി 31 വ​രെ തെര​ഞ്ഞെ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം.

ഇ​രി​പ്പി​ട​ങ്ങ​ളി​ൽ​നി​ന്ന് കാ​ണാ​വു​ന്ന 45 മി​നി​റ്റ് പ്ര​ദ​ർ​ശ​ന​ത്തി​ൽ, 360 ഡി​ഗ്രി
പ്രൊ​ജ​ക്ഷ​നി​ലൂ​ടെ പ​ള്ളി​യു​ടെ ചു​വ​രു​ക​ളി​ലും മേ​ൽ​ക്കൂ​ര​യി​ലും ദൃ​ശ്യ​ങ്ങ​ൾ തെ​ളി​യും. 

പ്ര​ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ഓ​ർ​ക്ക​സ്ട്ര സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ, പ​ള്ളി​യു​ടെ വാ​സ്തു​ശി​ൽ​പം ത​ന്നെ ദൃ​ശ്യ​ക​ഥ​യു​ടെ ഭാ​ഗ​മാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഗാ​യ​ക​സം​ഘം ത​ത്സ​മ​യം പാ​ടും.

1897ൽ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളും വ​ർ​ണ​ക്ക​ണ്ണാ​ടി ജാ​ല​ക​ങ്ങ​ളും ലി​ങ്ക​ൺ പാ​ർ​ക്കി​ലെ ശ്ര​ദ്ധേ​യ കാ​ഴ്ച​ക​ളാ​ണ്. ഡി​പോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക്യാ​മ്പ​സി​നോ​ടു ചേ​ർ​ന്ന് 1010 W. Webster Ave., Chicago എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് ദേ​വാ​ല​യം.

ഉ​ദ്ഘാ​ട​ന​ദി​വ​സം രാ​ത്രി 7.15നും 8.30​നു​മാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. പ​ര​സ്യ​പ്പെ​ടു​ത്തി​യ അ​ടി​സ്ഥാ​ന ടി​ക്ക​റ്റ് നി​ര​ക്ക് 24 ഡോ​ള​റി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ദി​വ​സ​ത്തെ ല​ഭ്യ​മാ​യ ടി​ക്ക​റ്റു​ക​ൾ സേ​വ​ന​ഫീ​സ് ഉ​ൾ​പ്പെ​ടെ 43.01 ഡോ​ള​ർ മു​ത​ലാ​ണ്. തീ​യ​തി​യും ഇ​രി​പ്പി​ട വി​ഭാ​ഗ​വും അ​നു​സ​രി​ച്ച് നി​ര​ക്ക് മാ​റും.

Australia and Oceania

മെ​ൽ​ബ​ണി​ൽ ശിശു ദിനാഘോഷം; ചാ​ണ്ടി ഉ​മ്മ​നും നാ​ട്ട​കം സു​രേ​ഷും പങ്കെടുക്കും

മെ​ൽ​ബ​ൺ: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജ​ന്മ​ദി​ന​വും ശി​ശു​ദി​ന​വും മെ​ൽ​ബ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്നു. ഈ ​മാ​സം 28ന് ​രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഹാം​പ്ട​ൺ പാ​ർ​ക്കി​ലെ ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫം​ഗ്ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി.

എം​എ​ൽ​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​നും നാ​ട്ട​കം സു​രേ​ഷു​മാ​ണ് മു​ഖ്യാ​തി​ഥി​ക​ൾ. കു​ട്ടി​ക​ളെ ഏ​റെ സ്നേ​ഹി​ച്ച ചാ​ച്ചാ നെ​ഹ്റു​വി​ന്‍റെ ഓ​ർ​മ​യി​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള ഒ​രു വേ​ദി​യാ​ണ് ഇ​ത്.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും എ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജിജേഷ് - 0425 897 610, ലിന്‍റോ - 0414 659 992, റോബിൻ - 0426 699 714, ഷിനോയ് - 0424 352 255, അനീഷ - 0431 412 391.

Australia and Oceania

പു​ത്ത​ൻ​പു​ര​യി​ൽ അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു

ബ്രി​സ്ബ​ൻ: കോ​ത​ന​ല്ലൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ പി.​ഡി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ - 80) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ 19ന് (​തി​ങ്ക​ൾ) രാ​വി​ലെ 10ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ പ​ള്ളി​യി​ൽ.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ വേ​ദ​ഗി​രി, ഇ​ട​മ​ന​മ​റ്റ​ത്തി​ൽ കു​ടും​ബാ​ഗം.

മ​ക്ക​ൾ: റെ​ജി ജോ​സ​ഫ്, റീ​ന ജോ​ബി​ൻ (കെ​റ്റ​റിം​ഗ്‌, നോ​ർ​ത്താം​പ്റ്റ​ൺ, യു​കെ), റി​ജോ ജോ​സ​ഫ് (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഷീ​ബ നെ​ല്ലു​വേ​ലി​ൽ - രാ​മ​പു​രം, ജോ​ബി​ൻ ജേ​ക്ക​ബ് തോ​ര​ണ​ത്തേ​ൽ - വ​യ​ല (​കെ​റ്റ​റിം​ഗ്‌, യു​കെ), ജാ​ന​റ്റ് മാ​നു​വ​ൽ കി​ഴ​ക്കേ​ക്കാ​ലാ​യി​ൽ, മു​ട്ടു​ചി​റ (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ).

Australia and Oceania

ഷെ​പ്പാ​ർ​ട്ട​ണി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ​യാ​യി "പ​ട​ക്ക​ളം 2026' വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച

ഷെ​പ്പാ​ർ​ട്ട​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ "പ​ട​ക്ക​ളം 2026 സീ​സ​ൺ ഒ​ന്ന്' വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച ഷെ​പ്പാ​ർ​ട്ട​ണി​ൽ അ​ര​ങ്ങേ​റും. ഷെ​പ്പാ​ർ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഷെ​പ്പ് സ്റ്റാ​ർ​സ് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് ഈ ​കാ​യി​ക​മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ക​രു​ത്തും ഐ​ക്യ​വും പോ​രാ​ട്ട​വീ​ര്യ​വും മാ​റ്റു​ര​യ്ക്കും.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ​ര​മ്പ​രാ​ഗ​ത വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നും കാ​യി​ക​രം​ഗ​ത്തെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ഡ്ലെ​യ്ഡ് ജോ​ണി​വാ​ക്ക​ർ, കേ​ര​ള ട​സ്കേ​ഴ്സ്, സെ​വ​ൻ​സ് ബ്രി​സ്ബെ​യ്ൻ, കൊ​മ്പ​ൻ​സ്, എം​കെ​ബി, പു​ണ്യ​ള​ൻ​സ്, റോ​യ​ൽ വാ​രി​യേ​ഴ്സ് ബ്രി​സ്ബെ​യ്ൻ, ഷെ​പ്പ് സ്റ്റാ​ർ​സ് ഷെ​പ്പാ​ർ​ട്ട​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഗ്ര​ഹാം​വെ​യി​ൽ പ്രൈ​മ​റി സ്കൂ​ളി​ൽ (Grahamvale Primary School, 85 Grahamvale Road, Shepparton, VIC 3631) വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ൾ​ക്കാ​യി താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​ൻ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ (AVA) മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കാ​യി​ക​മ​നോ​ഭാ​വ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും സൗ​ഹൃ​ദ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മി​ക​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ട​ക്ക​ളം 2026 വേ​ദി​യാ​ക​ട്ടെ​യെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​ശം​സി​ച്ചു.

മ​ല​യാ​ളി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത കാ​യി​ക​വി​നോ​ദ​മാ​യ വ​ടം​വ​ലി​യി​ലൂ​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ആ​വേ​ശ​ക​ര​മാ​യ കാ​യി​കോ​ത്സ​വ​മാ​യി "പ​ട​ക്ക​ളം 2026' മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​രും കാ​യി​ക​പ്രേ​മി​ക​ളും.

Australia and Oceania

പ​രി​ശു​ദ്ധ അ​മ്മ ക​രു​ത​ലി​ന്‍റെ വ​ഴി​കാ​ട്ടി: ഫാ.​ഡോ. ജോ​ൺ പു​തു​വ

ഡാ​ർ​വി​ൻ: പ​രി​ശു​ദ്ധ അ​മ്മ സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും വ​ഴി​കാ​ട്ടി എ​ന്ന് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ശു​ശ്രൂ​ഷ​യി​ൽ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് ഫാ. ​ഡോ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ഏ​ത് സ​മ​യ​ത്തും ഓ​ടി​യെ​ത്താ​വു​ന്ന ക​രു​ത​ലി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് അ​മ്മ​യെ​ന്നും ഒ​ന്ന് വി​ളി​ച്ചാ​ൽ ഓ​ടി അ​രി​കി​ലെ​ത്തു​ന്ന മാ​തൃ സാ​ന്നി​ധ്യ​മാ​ണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Australia and Oceania

"അമ്മയോടൊപ്പം ഒരു യാത്ര'; ഡാർവിൻ സെന്‍റ് അൽഫോൻസാ ഇടവകയിൽ ജപമാലയജ്ഞത്തിന് തുടക്കം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ "അ​മ്മ​യോ​ടൊ​പ്പം ഒ​രു യാ​ത്ര' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​പ​മാ​ല​യജ്ഞത്തിനു തു​ട​ക്ക​മാ​യി.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ ജ​പ​മാ​ല​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കു​മാ​യി പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ​യി​ൽ നി​ന്നു​കൊ​ണ്ടു വ​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കൈ​മാ​റി.

ഈ ​തി​രു​സ്വ​രൂ​പം വ​ഹി​ച്ചാ​ണ് വി​വി​ധ ഭ​വ​ന​ങ്ങ​ളി​ലൂ​ടെ ജ​പ​മാ​ല യാ​ത്ര ന​ട​ത്തു​ക.

 

Australia and Oceania

ക​രി​ങ്കു​ന്നം സം​ഗ​മം ബ്രി​സ്ബെ​യ്നി​ൽ ന​ട​ന്നു

ബ്രി​സ്ബെ​യ്ൻ: അ​ക്കേ​ഷ്യ റി​ഡ്ജി​ലെ വൈ​എം​സി​എ ഹാ​ളി​ൽ ക​രി​ങ്കു​ന്നം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വേ​ദി​യാ​യ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു.

നാ​ട്ടി​ൽ നി​ന്ന് വ​ന്ന മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു​കൊ​ണ്ട് സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ റോ​ണി പ​ച്ചി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​നു ആ​ല​പ്പാ​ട്ട്, അ​ലോ​ഷ്യ​സ് ചെ​റു​ക​ര, റോ​ബി​ൻ കു​ഴി​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രി​ങ്കു​ന്നം​കാ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ റോ​ണി പ​ച്ചി​ക്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Australia and Oceania

ആ​ഗോ​ള കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യു​ടെ നേ​ർ​ക്കാ​ഴ്ച​യു​മാ​യി ഡോ​ക്യു​മെ​ന്‍റ​റി 'എ ​ത്രെ​റ്റ് ടു ​ലൈ​ഫ്'

ബ്രി​സ്ബെ​ൻ: മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​ന്ധ​ത്തെ വേ​റി​ട്ടൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന എ ​ത്രെ​റ്റ് ടു ​ലൈ​ഫ് എ​ന്ന സ്പെ​ഷ്യ​ൽ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണം ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​യി.

ആം​ഫി​യു​ടെ ബാ​ന​റി​ൽ ജോ​യ് കെ. ​മാ​ത്യു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലെ പ്ര​ദ​ർ​ശ​ന​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളോ​ടെ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ തി​യേ​റ്റ​ർ റി​ലീ​സ് ന​ട​ത്താ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. അ​തി​ന് ശേ​ഷം ഡോ​ക്യു​മെ​ന്‍റ​റി വി​വി​ധ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കും.

ഡോ​ന​ൽ, ക്ല​യ​ർ, ക്ലെം, ​അ​നീ​റ്റ, പീ​റ്റ​ർ, അ​ല​ന, ടാ​സോ, ടോ​ണി എ​ന്ന് തു​ട​ങ്ങി ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​സ്പെ​ഷ്യ​ൽ ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ മാ​റു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന ഒ​രു ചി​ത്രം എ​ന്ന​തി​ലു​പ​രി മ​നു​ഷ്യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​കൃ​തി​യു​ടെ സ്വ​ഭാ​വ​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്നും ആ ​മാ​റ്റ​ങ്ങ​ൾ ഒ​ടു​വി​ൽ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ത​ന്നെ എ​ങ്ങ​നെ തി​രി​ച്ചെ​ത്തു​ന്നു എ​ന്ന​തു​മാ​ണ് ചി​ത്രം അ​ന്വേ​ഷി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ൻ നി​ർ​മി​ച്ച ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ചൂ​ട് കൂ​ടു​ന്നു. മ​നു​ഷ്യ​ൻ വ​ര​ച്ച അ​തി​രു​ക​ൾ​ക്ക​പ്പു​റം ദു​ര​ന്ത​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു. ഒ​രു പ്ര​ദേ​ശ​ത്തെ വ​ര​ൾ​ച്ച മ​റ്റൊ​രി​ട​ത്തെ ഭ​ക്ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു. ക​ട​ൽ പ​തു​ക്കെ ക​ര​യോ​ട് ചോ​ദ്യം ചോ​ദി​ക്കു​ന്നു. കാ​ടു​ക​ൾ ക​ത്തു​മ്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് മ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല - മ​നു​ഷ്യ​ന്‍റെ ത​ന്നെ സു​ര​ക്ഷി​ത​മാ​യ ഭാ​വി​യാ​ണ്. ഒ​രു​പ​ക്ഷേ, പ്ര​കൃ​തി മ​നു​ഷ്യ​നോ​ട് പ്ര​തി​കാ​രം ചെ​യ്യു​ക​യ​ല്ല.​മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ട് ചെ​യ്ത​തി​ന്‍റെ മ​റു​പ​ടി​യാ​ണ് പ്ര​കൃ​തി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ കീ​ഴ​ട​ക്കി​യെ​ന്ന് ക​രു​തി​യ കാ​ലം ക​ഴി​ഞ്ഞു. ഇ​ന്ന് പ്ര​കൃ​തി​യി​ൽ സം​ഭ​വി​ക്കു​ന്ന ഓ​രോ മാ​റ്റ​വും മ​നു​ഷ്യ​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന എ​ന്തോ ഒ​ന്ന​ല്ല ഇ​ത് - ന​മ്മ​ൾ ത​ന്നെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഭീ​ഷ​ണി​യാ​ണ്. ഈ ​ആ​ശ​യ​മാ​ണ് 'എ ​ത്രെ​റ്റ് ടു ​ലൈ​ഫ് ' പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ജോ​യ് കെ. ​മാ​ത്യു​വി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് എ ​ത്രെ​റ്റ് ടു ​ലൈ​ഫ്. 75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ അ​ണി​നി​ര​ത്തി നി​ർ​മി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ സ​ല്യൂ​ട്ട് ദി ​നേ​ഷ​ൻ​സ്, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ അ​ർ​ഷാ​ൻ അ​മീ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ജ​ന​റേ​ഷ​ൻ ഗ്രീ​ൻ എ​ന്നീ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ​യും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് ജോ​യ് കെ. ​മാ​ത്യു ത​ന്നെ​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യ്ക്കും സം​വി​ധാ​ന​ത്തി​നും ഒ​പ്പം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്.

ആ​ദം കെ. ​അ​ന്തോ​ണി സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റാ​മാ​നാ​യും, ലി​ൻ​സ​ൺ റാ​ഫേ​ൽ എ​ഡി​റ്റിം​ഗും സ​ഞ്ജു സു​കു​മാ​ര​ൻ സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ജു​ബി​ൻ രാ​ജ് - സൗ​ണ്ട് മി​ക്സിം​ഗ്, സി.​ആ​ർ. സ​ജ​യ് - ക​ള​റി​സ്റ്റ്, ഫി​ലി​പ്പ് ഹ്യൂ​ബ് - പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, ക്ലെ​യ​ർ - പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്, ഷി​ബി​ൻ സി. ​ബാ​ബു - പോ​സ്റ്റ​ർ ഡി​സൈ​ൻ, നി​തി​ൻ ന​ന്ദ​കു​മാ​ർ - അ​നി​മേ​ഷ​ൻ,ആം​ഫി - കാ​മ​റ ആൻഡ് ലൈ​റ്റ്സ് യൂ​ണി​റ്റ്, പി. ​ആ​ർ. സു​മേ​രാ​ൻ - പി.​ആ​ർ.​ഒ. എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Australia and Oceania

മെ​ൽ​ബ​ണി​ൽ വാ​ഹ​നാ​പ​ക​ടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെ​ൽ​ബ​ൺ: ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും ഭ​ർ​തൃ​മാ​താ​വും മെ​ൽ​ബ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ നേ​ഹ ബൊ​മ്മ​ലി (33), ഭ​ർ​തൃ​മാ​താ​വ് ര​മാ​ദേ​വി (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.40-ഓ​ടെ മെ​ൽ​ബ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​റെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‌‌

എ​ന്നാ​ൽ, നേ​ഹ​യും ര​മാ​ദേ​വി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ‍ഡ്രൈ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഭ​ർ​ത്താ​വ് വ​രു​ൺ ച​ന്ദ്ര​യ്ക്കൊ​പ്പം നേ​ഹ ഏ​റെ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ദ​മ്പ​തി​മാ​ർ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നും ഒ​രു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്. രാ​മാ​ദേ​വി ഭ​ർ​ത്താ​വ് തു​ള​സി പ്ര​സാ​ദി​നൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.

നേ​ഹ​യു​ടെ​യും ര​മാ​ദേ​വി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

Australia and Oceania

ഫാ. ​ജോ​ൺ പു​തു​വ​യു​ടെ മ​രി​യ​ൻ ഗാ​നം റി​ലീ​സ് ചെ​യ്തു

ഡാ​ർ​വി​ൻ: ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ​ദ​ർ ജോ​ൺ പു​തു​വ ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യ പു​തി​യ മ​രി​യ​ൻ ഗാ​നം റി​ലീ​സ് ചെ​യ്തു. സെ​പ്റ്റം​ബ​ർ എട്ടിന് ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​നാ​ൾ ദി​വ​സം ഡാ​ർ​വി​ൻ പ​ള്ളി​യി​ൽ വ​ച്ചു പ്ര​കാ​ശ​നം ന​ട​ന്നു.

കു​ട്ടി​ക​ൾ​ക്കാ​യി ആ​ല​പി​ക്കാ​ൻ പ​റ്റു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ഗാ​യി​ക മ​രി​യ കോ​ല​ടി​യാ​ണ്. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സേ​വി​യ​ർ നാ​യ​ത്തോ​ട് ആണ്.

ഈ ​ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണംഎ​ബി ആ​ശാ ഡാ​ർ​വി​ൻ ആണ് നിർവഹിച്ചിരിക്കുന്നത്.

“അ​മ്മേ അ​മ്മേ ഈ​ശോ​മ്മേ...
ഈ​ശോ ത​ന്നു​ടെ പൊ​ന്ന​മ്മേ..
അ​മ്മ​ക്കൊ​രാ​യി​രം പൊ​ൻ​സ്തു​തി..
അ​മ്മ​യ്ക്ക് ഒ​രാ​യി​രം പൊ​ന്നു​മ്മ..''

ഈ ​ഗാ​നം frjohnputhuvayoutube ചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്.

Australia and Oceania

ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച മെ​ൽ​ബ​ണി​ൽ

മെ​ൽ​ബ​ൺ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ കേ​ര​ള ചാ​പ്റ്റ​ർ മെ​ൽ​ബ​ണി​ൽ ഫു​ട്ബോ​ൾ ‌ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച മെ​ൽ​ബ​ൺ കീ​സ്ബൊ​റോ​യി​ലു​ള്ള ടാ​റ്റ​ഴ്സ​ൺ പാ​ർ​ക്ക് സി​ന്തെ​റ്റി​ക് ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​ന​മാ​യി $ 2500 ​എ​വ​റോ​ളിംഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി $1000 ​ട്രോ​ഫി​യും ന​ൽ​കും. $ 350 ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ​താ​യി ടൂ​ർ​ണ​മെ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ്, ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ഐഒസി ഓ​സ്‌​ട്രേ​ലി​യ കേ​ര​ളം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐഒസി ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു സ്‌​ക​റി​യ, വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ റോ​ബി​ൻ ജോ​സ​ഫ്, ഇ​ന്ന​സെ​ന്‍റ ജോ​ർ​ജ്, ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, കു​ര്യ​ൻ പു​ന്നൂ​സ്, പോ​ളി ചി​റ​മേ​ൽ, രാ​ജി സാ​ജു, സോ​ണി​ഷ് ഇ​ഞ്ചെ​നാ​നി​യെ​ൽ, റോ​ഷ​ൻ തോ​ട്ട​പ്പ​ള്ളി, അ​നി​ഷ മാ​ണി, ഷൈ​ജു ദേ​വ​സി, മ​നോ​ജ് ഗു​രു​വാ​യൂ​ർ, ജി​നു ജോ​സ്, സു​ൽ​ജി​ത് മൂ​സാ​ൻ, ഷാ​ജി ഷാ​ഹു​ൽ ഹ​മീ​ദ്, ബെ​ന്നി കൊ​ച്ചു​മു​ട്ടം, അ​ല​ൻ എ​ബ്ര​ഹാം, ലി​ജോ കു​ടി​ലി​ൽ, ലി​ക്കു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.

Australia and Oceania

സി​ഡ്‌​നി​യി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും

സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ​സൗ​ത്ത് വെ​യി​ൽ​സി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​എം​സി) NSW Sydney Australia ടീ​മി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ഷാ​നു മ​ജീ​ദ് ചെ​യ​ർ​മാ​നാ​യും അ​സ്‌​ലം ബ​ഷീ​ർ പ്ര​സി​ഡ​ന്‍റാ​യും ഡോ. ​ഷി​നു കി​ര​ൺ സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു.

മ​റി​യം കാ​ദി​രി ട്ര​ഷ​റ​ർ, കി​ര​ൺ ജി​നാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്.​ആ​ർ. അ​ഫ്സ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ലി​സ ബി​നു, വി​പി​ൻ കെ​ന്ന​ത്ത് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കും. ടി.​കെ. ആ​ഷി​ക്, ഡോ. ​സോ​ണി ജേ​ക്ക​ബ് എ​ന്നി​വ​ർ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ഡ​നി​യി​ൽ എ​ത്തി​യ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ​ക്ക് സി​ഡ​നി പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

 

Australia and Oceania

നോ​ർ​ത്തേ​ൺ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം

ഡാ​ർ​വി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ​ക്ക് നോ​ർ​ത്തേ​ൺ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​ര​ണം നൽകി. ചീ​ഫ് മി​നി​സ്റ്റ​ർ ലി​യ ഫി​നോ​ക്ക്യാ​രോ, മ​ന്ത്രി ജി​ൻ​സ​ൺ ചാ​ർ​ൽ​സ് എ​ന്നി​വ​രു​മാ​യി ഡ​ബ്ല്യു​എം​സി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ജെ​യിം​സ് എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

 

Australia and Oceania

ഡാ​ർ​വി​നി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​സ്

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡബ്ല്യുഎംസി) പു​തി​യ പ്രൊ​വി​ൻ​സി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി മ​ന്ത്രി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ജി​ൻ​സ​ൺ ചാ​ൾ​സ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യും കീ​നോ​ട്ട് സ്പീ​ക്ക​റു​മാ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡബ്ല്യുഎംസി ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡന്‍റ് കി​ര​ൺ ജെ​യിം​സ് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ്: ഷി​ൽ​വി​ൻ മാ​ത്യൂ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: മാ​ത്യു മാ​ത്തം, സെ​ക്ര​ട്ട​റി: സ​ലാ​സ് എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മോ​ൻ​സി തോ​മ​സ്, ട്ര​ഷ​റ​ർ: സു​ജേ​ഷ് മാ​ത്യു.

ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് നി​ല​വി​ൽ വ​ന്ന​തോ​ടെ ഡബ്ല്യുഎംസിയു​ടെ ആ​ഗോ​ള ശൃം​ഖ​ല​യി​ൽ 84 പ്രൊ​വി​ൻ​സു​ക​ളാ​യി. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

100 രാ​ജ്യ​ങ്ങ​ളി​ൽ പ്രൊ​വി​ൻ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ഡബ്ല്യുഎംസിയു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Australia and Oceania

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​സീ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ഓ​ക്‌​ല​ൻ​ഡ്: ആ​ഗോ​ള മ​ല​യാ​ളി​ക​ളെ സൗ​ഹൃ​ദ​ത്തിന്‍റെ​​യും സേ​വ​ന​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ​യും വേ​ദി​യി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ന്യൂ​സി​ലാ​ൻ​ഡ് പ്രൊ​വി​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന്യൂ​സി​ലാ​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി സം​ഘ​ട​ന​യു​ടെ ആ​ഗോ​ള ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ ഓ​ക്‌​ല​ൻ​ഡി​ലെ മൗ​ണ്ട് റോ​സ്‌​കി​ല്ലി​ലു​ള്ള ത​മി​ഴ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ സെ​പ്റ്റം​ബ​ർ 6-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി റോ​ബി​ൻ കെ. ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റാ​യി ഷാ​ൻ ഷാ​ജി കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി ബെ​ൻ​സി ഫ്രാ​ൻ​സി​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി സിം​സ​ൺ എ​ബ്ര​ഹാം, ട്ര​ഷ​റ​റാ​യി ശ്രീ​കാ​ന്ത് കു​രു​ങ്ങോ​ട്ട് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഷാ​ജ​ൻ മാ​ത്യു, സ്പോ​ർ​ട്സ് ആ​ൻ​ഡ് ചാ​രി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​ക്സ​ൺ ഫെ​ലി​ക്സ്, ആ​ർ​ട്സ് ആ​ൻ​ഡ് വി​മ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​പ​ർ​ണ ശ്യാം, ​യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​വി​ൻ ജോ​യ് എ​ന്നി​വ​രും നേ​തൃ​ത്വ​നി​ര​യി​ൽ ചു​മ​ത​ല​യേ​റ്റു.

1995-ൽ ​ന്യൂ​ജ​ഴ്സി​യി​ൽ തു​ട​ക്കം; ഇ​ന്ന് 83 പ്രൊ​വി​ൻ​സു​ക​ൾ

1995-​ൽ അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ലാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ രൂ​പം​കൊ​ണ്ട​ത്. ടി. ​എ​ൻ. ശേ​ഷ​ൻ, കെ. ​പി. പി. ​ന​മ്പ്യാ​ർ, ലേ​ഖ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​മാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രൊ​റ്റ ആ​ഗോ​ള വേ​ദി​യി​ൽ അ​ണി​നി​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ട​ന​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലേ​ക്കും രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു. ന്യൂ​സി​ലാ​ൻ​ഡ് പ്രൊ​വി​ൻ​സ് ഉ​ൾ​പ്പെ​ടെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ 83 പ്രൊ​വി​ൻ​സു​ക​ളു​ണ്ട്. സാ​മൂ​ഹി​ക സേ​വ​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന-​വ​നി​താ ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്രൊ​വി​ൻ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ന്യൂ​സി​ലാ​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പു​തു​ത​ല​മു​റ​യെ മ​ല​യാ​ള ഭാ​ഷ​യോ​ടും സം​സ്കാ​ര​ത്തോ​ടും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നും പു​തി​യ പ്രൊ​വി​ൻ​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​യി​ക, ക​ലാ, വ​നി​താ, യു​വ​ജ​ന, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.“Global Malayalees – Stronger Together” എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന്യൂ​സി​ലാ​ൻ​ഡി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ അ​ധ്യാ​യ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Australia and Oceania

സാ​ൻ​ജോ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പെ​ർ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പെ​ർ​ത്ത് : കേ​ര​ളീ​യ സം​സ്കാ​ര​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി സാ​ൻ​ജോ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പെ​ർ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഓ​ഗ​സ്റ്റ് 30ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഡി​ഫ​ൻ​സ് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് മ​ന്ത്രി മാ​ത്യു ജെ​യിം​സ് കീ​യോ സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തു​ത​ല​മു​റ​യു​ൾ​പ്പെ​ടെ വി​വി​ധ ത​ല​മു​റ​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും സാം​സ്കാ​രി​ക പൈ​തൃ​കം കൈ​മാ​റാ​നും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വേ​ദി​യൊ​രു​ക്കു​ക​യാ​ണ് സെ​ന്റ​റി​ന്റെ ല​ക്ഷ്യം. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മേ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, ക​മ്മ്യൂ​ണി​റ്റി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സെ​ന്റ​ർ നേ​തൃ​ത്വം ന​ൽ​കും.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ട്രി​ഷ് കു​ക്ക് എം​പി, സി​റ്റി ഓ​ഫ് ആ​ർ​മ​ഡെ​യി​ൽ മ​ല​യാ​ളി കൗ​ൺ​സി​ല​ർ ടോ​ണി തോ​മ​സ്, സി​റ്റി ഓ​ഫ് ഗോ​സ്‌​നെ​ൽ​സ് കൗ​ൺ​സി​ല​ർ എ​മ്മ ഷാ​ങ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സാ​മൂ​ഹി​ക ഉ​ൾ​ക്കൊ​ള്ള​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​മ്മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് അ​തി​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സേ​വ​ന​മി​ക​വി​ന് അം​ഗീ​കാ​രം

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം ന​ൽ​കി​യ​വ​രെ ക​മ്മ്യൂ​ണി​റ്റി ഹീ​റോ, ക​മ്മ്യൂ​ണി​റ്റി റെ​ക്ക​ഗ്നി​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ആ​രോ​ഗ്യ​രം​ഗം, വി​ദ്യാ​ഭ്യാ​സം, എ​ൻ​ജി​നീ​യ​റി​ങ്, ബി​സി​ന​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.

ഡോ. ​കു​രു​വി​ള മാ​ത്യു, മി​നി​മോ​ൾ ജോ​ർ​ജ്, ബ്ലോ​സം ജോ​സ​ഫ്, ജോ​ൺ മു​ട്ട​ത്തി​ൽ, ഡോ. ​ജോ​ൺ ജോ​സ​ഫ്, സി. ​ജെ. ജോ​സ​ഫ് ചീ​ട​പ​റ​മ്പി​ൽ, വ​ൽ​സ ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ട്രി​ഷ് കു​ക്ക് എം​പി പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജ​നോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, റോ​യ്സ് ജോ​സ​ഫ്, അ​ഗ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി​ത് ചെ​റി​യ​ക​ര സ്വാ​ഗ​ത​വും ബി​വി​ൻ ബി​നോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​ത്യു മ​ത്താ​യി, ജോ​ജു ഗ്രി​ഗോ​റി​യ​സ്, ജെ​സ്റ്റി​ൻ ടോം, ​ജെ​സ്വി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​കേ​ര​ളീ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ൻ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബ​ന്ധം വ​ള​ർ​ത്തു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ, ക​മ്മ്യൂ​ണി​റ്റി സേ​വ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഭാ​വി​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Australia and Oceania

ഡാ​ർ​വി​നി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ

ഡാ​ർ​വി​ൻ: അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ ഡാ​ർ​വി​നി​ൽ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു. ഡാ​ർ​വി​ൻ മു​ർ​ഹെ​ഡി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​കളുടെ ഉദ്ഘാടനം അ​ങ്ക​മാ​ലി സ്വ​ദേ​ശി​യും സെന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യു​മാ​യ ഫാ​. ജോ​ൺ പു​തു​വ നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ അ​ധ്യക്ഷത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​റി​ൻ ഡേ​വി​സ് സ്വാ​ഗത​വും സെ​ക്ര​ട്ട​റി ടോം ​തി​രു​ത്ത​ന​ത്തി​ൽ ന​ന്ദിയും ​പ​റ​ഞ്ഞു. ജെ​ഫ് പോ​ൾ, ബി​ജു വ​ർഗീ​സ്, റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഡ​റി​ൻ ഡേ​വി​സി​ന്‍റെ മാ​വേ​ലി വേ​ഷം അഘോഷ​ത്തി​ന്‍റെ മാ​റ്റുകൂ​ട്ടി. വി​ഭ​വ​മാ​യ ഓ​ണസ​ദ്യ​യും അ​തി​നു ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തി​രു​വാ​തി​ര​യും ഉ​ണ്ടാ​യി​രു​ന്നു.

അ​നു റോ​സ്, സ്നേ​ഹ പോ​ൾ, ജെ​താ ബെ​ന്നി, ട്രീ​സ ജെ​ഫ്, ഹി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ബൈ​ബി​ൾ മാ​സാ​ചാ​ര​ണം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ മാ​സം ബൈ​ബി​ൾ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൾ​ത്താ​ര​യി​ൽ പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച പീ​ഠ​ത്തി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 73 കു​ട്ടി​ക​ൾ 73 ബൈ​ബി​ൾ ക​യ്യി​ൽ പി​ടി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ.​ഡോ. ജോ​ൺ പു​തു​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ക്ഷി​ണ​മാ​യി ബൈ​ബി​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​വ​ന്നു പ്ര​തിഷ്ഠിചു​കൊ​ണ്ട് ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത് പോ​ലെ ത​ന്നെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ർ ഒ​ന്നിന് ആ​ഘോ​ഷ​മാ​യി ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.

 

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ എ​ട്ടു നോ​മ്പാ​ചാ​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളും സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​നോ​മ്പ് ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

ആ​രാ​ധ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ജ​പ​മാ​ല തി​രി പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഒ​ന്നി​ന് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ര​ണ്ടി​ന് രോ​ഗി​ക​ൾ​ക്കും മൂ​ന്നി​ന് യു​വ​ജ​ന​ങ്ങ​ൾ കൗ​മാ​ര​ക്കാ​ർ, നാ​ലി​ന് മ​രി​ച്ചു​പോ​യ വി​ശ്വാ​സി​ക​ൾ, അ​ഞ്ചി​നു മാ​താ​പി​താ​ക്ക​ൾ, ആ​റി​ന് ഇ​ട​വ​ക കു​ടും​ബം, ഏ​ഴി​ന് വൈ​ദി​ക​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും, എ​ട്ടി​ന് ഇ​ട​വ​ക​യ്ക്കും ചു​റ്റു​പാ​ടു​മു​ള്ള വി​ശുദ്ധീക​ര​ണം എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക നി​യോ​ഗ​ത്തി​ലാ​ണ് തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തു​ക.

എ​ട്ടാം തീയ​തി തി​രു​നാ​ൾ ദി​ന​ത്തി​ൽ മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ.ഡോ. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​രു​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Australia and Oceania

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം മെ​ൽ​ബ​ണി​ൽ സം​ഘ​ടി​പ്പി​ച്ചു

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.

മെ​ൽ​ബ​ണി​ലെ ഹാം​പ്ട​ൺ പാ​ർ​ക്കി​ലു​ള്ള ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫം​ഗ്ഷ​ൻ സെ​ന്‍ററി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി എംഎ​ൽഎ​യും എഐസിസി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വിന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ന​മ്മു​ടെ പൂ​ർ​വി​ക​ർ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് അ​നു​സ്മ​രി​ച്ചു.

Australia and Oceania

ഡാ​ർ​വി​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യം ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഡാ​ർ​വി​നി​ൽ ഉ​ണ്ടോ​ലി​യ ഗാ​ർ​ഡ​ൻ ടി​വിയി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​തി​നു​ശേ​ഷം ന​ട​ന്ന പു​തു​യോ​ഹം ജി​ൻ​സ​ൺ ചാ​ൾ​സ് നി​ർ​വ​ഹി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ റോ​യ​ൽ ഡാ​ർ​വി​ൻ ഹോ​സ്പി​റ്റ​ലി​ൽ 20 വ​ർ​ഷ​മാ​യി നഴ്സായി ജോ​ലി​യി​ലു​ള്ള ലൈ​സ ബേ​ബി, എ​ലി​സ​ബ​ത്ത് ലി​ജു, നൈ​സി ബെ​ന്നി, ബേ​ബി കു​ര്യ​ൻ എ​ന്നി​വ​ർ​ക്കു മൊ​മ​ന്‍റോ ന​ൽ​കി ആദ​രി​ച്ചു.

 

Australia and Oceania

സ​ജീ​വ് ജോ​സ​ഫി​ന് മെ​ൽ​ബ​ണി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മെ​ൽ​ബ​ണി​ൽ എ​ത്തി​യ എ​ഐ​സി​സി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ് ജോ​സ​ഫി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്ക​റി​യ, വി​ക്ടോ​റി​യ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പു​ന്നൂ​സ്, വു​മ​ൺ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ഷ മാ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ശ​നി​യാ​ഴ്ച മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച ഐ​ഒ​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​ങ്ക​ളാ​ഴ്ച മെ​ൽ​ബ​ൺ പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ​ൻ പ​രി​സ്ഥി​തി മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​തേ​ദി​വ​സം ബ്രി​സ്ബ​നി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച സി​ഡ്‌​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

Australia and Oceania

ഐഒസി ഓസ്‌ട്രേലിയയുടെ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യും എ​ഐ​സി​സി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ് ജോ​സ​ഫ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഈ ​മാ​സം 14ന് ​മെ​ൽ​ബ​ണി​ലെ​ത്തു​ന്ന സ​ജീ​വ് ജോ​സ​ഫി​ന് ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐ​ഒ​സി ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു സ്ക​റി​യ, അ​ഫ്സ​ൽ അ​ബ്ദു​ൽ ഖാ​ദി​ർ, കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹി​ൻ​സോ ത​ങ്ക​ച്ച​ൻ, ബി​നു ജോ​ൺ, സ്മി​ത, കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വ​സി, വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പു​ന്നൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

15ന് ​മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 16ന് ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 17ന് ​മെ​ൽ​ബ​ൺ പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ​ൻ പ​രി​സ്ഥി​തി മ​ന്ത്രി​യു​മാ​യി സ​ജീ​വ് ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​തേ​ദി​വ​സം ബ്രി​സ്ബ​നി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 19ന് ​സി​ഡ്‌​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മീറ്റ് & ഗ്രീറ്റ്' പ​രി​പാ​ടി​യി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഡാ​ർ​വി​ൻ, ആ​ലീ​സ് സ്പ്രിംഗ്സ്, പെ​ർ​ത്ത് തു​ട​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ

Australia and Oceania

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഓ​ഗ​സ്റ്റ് 15ന് ​ഡാ​ർ​വി​നി​ൽ

ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (IOC) കേ​ര​ളം ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എൺപതാ​മ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഓ​ഗ​സ്റ്റ് 15 വെ​ള്ളി​യാ​ഴ്ച 4.30 ന് ​ഡാ​ർ​വി​നി​ലെ 5 അ​ണ്ടൂ​ലി​യ ഗാ​ർ​ഡ​നി​ൽ സ​മ്മേ​ള​ന പ്ര​സി​ഡ​ന്റ് പോ​ൾ പ​രോ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഈ ​അ​വ​സ​ര​ത്തി​ൽ  മ​ന്ത്രി ജി​ൻ​സ​ൺ ചാ​ൾ​സ് സെ​ന്റ് പോ​ൾ പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ പു​തു​വ കൗ​ൺ​സി​ൽ മെ​മ്പ​ർ ഡോ. ​എ​ഡ്വി​ൻ ജോ​സ​ഫ് ചെ​സ്റ്റ് ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​ജീ​വ് ത​യ്യി​ൽ മു​ത​ലാ​യ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ഈ ​അ​വ​സ​ര​ത്തി​ൽ റോ​യ​ൽ ഡാ​ർ​വി​ൻ ആ​ശു​പ​ത്രി​യി​ൽ 20 വ​ർ​ഷ​മാ​യി ന​ഴ്സ് ആ​യി ജോ​ലി​യി​ൽ ഉ​ള്ള ലൈ​സ ബേ​ബി, എ​ലി​സ​ബ​ത്ത് ലി​ജു, നൈ​സി ബെ​നി, ബേ​ബി കു​ര്യ​ൻ എ​ന്നി​വ​രെ ബ​ഹു​മാ​ന​പ്പെ​ട്ട മ​ന്ത്രി മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പോ​ൾ +61 435677002, വ​ർ​ഗീ​സ് +61449166392 ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ജൂ​ലൈ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ നു​റു​ക​ണ​ക്കി​ന് വി​ശ്വ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

24ന് ​ഡാ​ർ​വി​ൻ രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി കൊ​ടി​യേ​റ്റി. 25ന് ​രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ENKHANIYA -2026 സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന​വും ബി​ഷ​പ് യു​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി ജി​ൻ​സ​ൺ ചാ​ൾ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി, ഫാ. ​ജാ​ക്സ​ൺ, ഫാ. ​ജോ​ൺ പു​തു​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​ൻ ജോ​സ് സ്വാ​ഗ​ത​വും ആ​ശ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

 

Australia and Oceania

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സി​ഡ്നി: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ എ​ൻ​എ​സ്ഡ​ബ്ല്യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫു​മാ​യി "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​കീ​യ നേ​താ​വും കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വു​മാ​യ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​നും സം​വ​ദി​ക്കാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് പ്ര​വാ​സി​ക​ൾ​ക്കാ​യി സി​ഡ്നി​യി​ൽ ഒ​രു​ക്കു​ന്ന​ത്.

സി​ഡ്നി​യി​ലെ പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

തീ​യ​തി: ഓ​ഗ​സ്റ്റ് 19. സ​മ​യം: രാത്രി ഏഴ് മു​ത​ൽ ഒമ്പത് വ​രെ. സ്ഥ​ലം: സി​ഡ്നി, എ​ൻഎ​സ്ഡ​ബ്ല്യു (കൃ​ത്യ​മാ​യ വേ​ദി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്).

സി​ഡ്നി​യി​ലെ പ​രി​പാ​ടി​ക്ക് പു​റ​മെ, മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ 80-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഈ മാസം 16ന് ​വൈ​കു​ന്നേ​രം അഞ്ചിന് മെ​ൽ​ബ​ണി​ലെ ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫം​ഗ്ഷ​ൻ സെന്‍റ​റി​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ജീ​വ് ജോ​സ​ഫി​നെ സി​ഡ്നി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഐഒസി ക​മ്മ​റ്റി അ​റി​യി​ച്ചു.

എ​ല്ലാ കോ​ൺ​ഗ്ര​സ് സ്നേ​ഹി​ക​ളെ​യും പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യുന്നതായി ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +61 426 848 390, +61 470 483 697.

Australia and Oceania

ബ​ണ്‍​ബ​റി​യി​ല്‍ അ​ന്ത​രി​ച്ച ജോ​ബി​ന്‍ ജോ​സി​ന്‍റെ സം​സ്‌​കാ​രം വെള്ളിയാഴ്ച

ബ​ണ്‍​ബ​റി​: ക​രി​മ​ണ്ണൂ​ര്‍ വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ വി.​ടി.​ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ​ണ്‍​ബ​റി​യി​ല്‍ അ​ന്ത​രി​ച്ച ജോ​ബി​ന്‍ ജോ​സി​ന്‍റെ (42) സം​സ്‌​കാ​രം വെള്ളിയാഴ്ച 2.30നു ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍.

മാ​താ​വ്: സെ​ലി​ന്‍ ജോ​ര്‍​ജ് (റി​ട്ട.​ അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ര്‍). ഭാ​ര്യ: റി​യ ആ​ന്‍റ​ണി (ന​ഴ്‌​സ്, ഓ​സ്‌​ട്രേ​ലി​യ) വെ​ളി​യ​ച്ചാ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: ജോ​സ​ണ്‍, ജ​യി​ക്ക്, റി​യോ​ണ്‍. മൃ​ത​ദേ​ഹം വെള്ളിയാഴ്ച രാ​വി​ലെ ഏ​ഴി​ന് ത​റ​വാ​ട്ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.

Australia and Oceania

വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​രി​ച്ചു

പെ​ർ​ത്ത്: വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ സം​സ്ഥാ​ന​ത്തെ മാ​ർ​ട്ടി​ൻ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ ദാ​രു​ണ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി ആ​ൻ​മേ​രി ജോ​യി (30) മ​രി​ച്ചു.

അ​ങ്ക​മാ​ലി ച​മ്പാ​നൂ​ർ കാ​ച്ച​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​യ ആ​ൻ​മേ​രി, ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ ശ​ര​ത് ജോ​സി​ന്‍റെ ഭാ​ര്യ​യും ഹോ​ളി ആ​ൻ ശ​ര​തി​ന്‍റെ മാ​താ​വു​മാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​ർ​ട്ടി​ൻ പ്ര​ദേ​ശ​ത്തെ ​ടോ​ങ്കി​ൻ ഹൈ​വേ - മി​ൽ​സ് റോ​ഡ് വെ​സ്റ്റ് ​ജം​ഗ്ഷ​നി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ൻ​മേ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഉ​ട​ൻ റോ​യ​ൽ പെ​ർ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന 33 വ​യ​സു​കാ​ര​നും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ൻ​മേ​രി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം പെ​ർ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

പൊ​തു​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം അ​റി​യി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Australia and Oceania

ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം; സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ച​ട​ങ്ങി​ൽ എംഎ​ൽഎ​യും കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 16ന് ​വൈ​കുന്നേരം അഞ്ചിന് മെ​ൽ​ബ​ണി​ലെ ഡാ​ൻ​ഡി​നോംഗ്, ഹാം​പ്ട​ൺ പാ​ർ​ക്കി​ലു​ള്ള ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫ​ങ്ഷ​ൻ സെ​ന്‍ററി​ലാ​ണ് (35 Somerville Road, Hampton Park) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ജി​ജേ​ഷ് (0425 897 610), റോ​ബി​ൻ (0426 699 714) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ​രി​പാ​ടി​യി​ലേ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ലെ മു​ഴു​വ​ൻ പ്ര​വാ​സി ബ​ന്ധു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Australia and Oceania

വിശുദ്ധ കാർലോ അകുത്തിസിന്‍റെ തിരുശേഷിപ്പിന് ഡാർവിൻ പള്ളിയിൽ സ്വീകരണം

ഡാ​ർ​വി​ൻ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന വി​ശു​ദ്ധ കാ​ർ​ലോ അ​കു​ത്തി​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

"മി​ല്ലേ​നി​യ​ത്തി​ന്‍റെ വി​ശു​ദ്ധ​ൻ', "ദൈ​വ​ത്തി​ന്‍റെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ' എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന കാ​ർ​ലോ അ​കു​ത്തി​സ്, 2006-ൽ ​പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് അ​ന്ത​രി​ച്ച​ത്.

1991 മേ​യ് മൂന്നിന് ​ല​ണ്ട​നി​ലെ ഇ​റ്റാ​ലി​യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച കാ​ർ​ലോ, പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്നേ​ഹ​വും ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള ഭ​ക്തി​യു​മാ​യി​രു​ന്നു അ​വ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വ​ഴി​കാ​ട്ടി.

മി​ക​ച്ച ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​നാ​യി​രു​ന്ന കാ​ർ​ലോ, സ​ഭ അം​ഗീ​ക​രി​ച്ച ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​തി​നൊ​ന്നാം വ​യസി​ൽ ഒ​രു വെ​ബ്‌​സൈ​റ്റ് ത​യാറാ​ക്കി.

അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ട​വ​ക​ക​ളി​ൽ ഇ​ത് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

 

Australia and Oceania

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ

മെ​ൽ​ബ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വി​ക്‌​ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് (വി​കെ​സി​സി) പ്ര​സി​ഡ​ന്‍റ് ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച, വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ​ർ​ക്കും ഏ​റെ അ​ഭി​മാ​ന നി​മി​ഷ​മാ​ണ് ഇ​ത് സ​മ്മാ​നി​ച്ച​ത്. Australia India Friendship Forum (AIF) സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സ്, വി​ക്ടോ​റി​യ​ൻ പ്രീ​മി​യ​ർ ജ​സി​ന്ത അ​ല​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്നാ​നാ​യ പൈ​തൃ​കം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ

വി​ക്ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ, ക്നാ​നാ​യ സ​മൂ​ഹം ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സി​ഡ്‌​നി​യി​ൽ വ​ച്ച് വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്ന "ഓ​ഷ്യാ​ന പൈ​തൃ​കം' മ​ഹാ​സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ഓ​ഷ്യാ​ന​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കി​യ Australia India Friendship Forum (AIF)-നോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

- ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ (VKCC പ്ര​സി​ഡ​ന്‍റ്)

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

ക്നാ​നാ​യ സ​മൂ​ഹം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും മൂ​ല്യ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തിന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഇ​ത് വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല, മ​റി​ച്ച് ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും ല​ഭി​ച്ച ആ​ദ​ര​വാ​ണെ​ന്ന് KCCO പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ക്നാ​നാ​യ സ​മൂ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​കൂ​ടി​ക്കാ​ഴ്ച​യെ പ്ര​വാ​സി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

Australia and Oceania

ബൈ​ക്ക​പ​ക​ടം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​രി​ച്ചു

ബ്രി​സ്ബേ​ൻ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യാ​യ ജൈ​ഡ​ൻ ജോ ​സാ​നി (17) മ​രി​ച്ചു. ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ലെ ലേ​സീ​സ് ക്രീ​ക്ക് പ്ര​ദേ​ശ​ത്ത് ജൂ​ലൈ 12ന് ​ഉ​ച്ച​യ്ക്ക് 12.15-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജോ ​സാ​നി​യു​ടെ​യും ട്രീ​സ സി​ജോ​യു​ടെ​യും മ​ക​നാ​ണ് ജൈ​ഡ​ൻ. ജൈ​ഡ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജൈ​ഡ​നെ അ​ടി​യ​ന്ത​ര​മാ​യി എ​യ​ർ ആം​ബു​ല​ൻ​സി​ൽ റോ​യ​ൽ ബ്രി​സ്ബേ​ൻ ആ​ൻ​ഡ് വി​മ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കാ​ർ ഓ​ടി​ച്ചി​രു​ന്ന 55 വയസുകാ​ര​ന് പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക്വീ​ൻ​സ്‌​ലാ​ൻ​ഡ് പോ​ലീ​സ് ഫോ​റ​ൻ​സി​ക് ക്രാ​ഷ് യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഈ മാസം 24, 25, 26 തീയതികളിലായി ആ​ഘോ​ഷി​ക്കും.

തി​രു​ന്നാ​ളി​നൊ​രു​ക്ക​മാ​യ ഒ​മ്പ​തു ദി​വ​സ​ത്തെ നൊ​വേ​ന 16ന് ആ​രം​ഭി​ക്കും. മ​രി​ച്ചു പോ​യ വി​ശ്വാ​സി​ക​ളെ ഓ​ർ​ത്തു വി. ​കു​ർ​ബാ​ന​യും ഒ​പ്പി​സും 15ന് നടക്കും. 16 മു​ത​ൽ വൈ​കുന്നേരം 5 30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കു​മ്പ​സാ​രം, ആറിന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

ഓ​രോ ദി​വ​സ​ത്തെ​യും തി​രു​ക​ർ​മ​ങ്ങ​ൾ ഓ​രോ കു​ടും​ബ യൂ​ണി​റ്റും വി​വി​ധ സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കും. 24ന് നൊ​വേ​ന​യു​ടെ സ​മാ​പ​ന ദി​നം വൈ​കുന്നേരം അ​ഞ്ചി​ന് ഡാ​ർ​വി​ൻ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞു.

വെ​സ്പ​ര ദി​ന​മാ​യ 25ന് രാ​വി​ലെ ഒമ്പതിന് ​ജ​പ​മാ​ല, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. മു​ഖ്യ ക​ർ​മി​കൻ ​ഫാ​. ജോ​സ​ഫ് പു​ല്ലാ​ന​പ്പി​ള്ളി​ൽ സിഎംഐ, കു​ർ​ബാ​ന​മ​ധ്യ​യു​ള്ള സ​ന്ദേ​ശം സെ​ന്‍റ് പോ​ൾ​സ് നൈ​റ്റ് ക്ലി​പ്പ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കേ​ലി​ഹ​ർ ന​ൽ​കും.

വൈ​കുന്നേരം അ​ഞ്ചി​ന് ENKHANIYA 2026, സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​വും ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ൾ​ട്ടി​ക​ൾ​ച​റ​ൽ മി​നി​സ്റ്റ​ർ ജി​ൻ​സ​ൺ ചാ​ൾ​സ് സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് ഇ​ട​വ​ക ഒ​രു​ക്കു​ന്ന ക​ല വി​രു​ന്നും കു​ര്യ​ൻ കൈ​ന​ക​രി & ടീം ​ഒ​രു​ക്കു​ന്ന ബൈ​ബി​ൾ നാ​ട​ക​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 26ന് രാ​വി​ലെ 8.45 കു​ട്ടി​ക​ളു​ടെ ദീ​പ​ക്കാ​ഴ്ച​യോ​ടെ ക​ർ​മങ്ങ​ൾ ആ​രം​ഭി​ക്കും.

ഒമ്പതിന് മെ​ൽ​ബ​ൻ സ​ന്തോം ഗ്രോ​വ് ഡ​യ​റ​ക്ട​ർ ഫാ​. വ​ർ​ഗീ​സ് വാ​വോ​ലി​യു​ടെ മു​ഖ്യ ക​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​ന, പ്ര​സം​ഗം ,തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ,കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി വി​കാ​രി ഫാ​. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ബി​ജോ തോ​മ​സ് പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Australia and Oceania

ഓ​സ്ട്രേ​ലി​യി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​വും ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പും

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ ആ​ൻ​ഡ് ബ്രി​സ്ബെ​ൻ കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ ഫാ. ​വി.​പി. ജോ​സ​ഫും ബ്ര​ദ​ർ വി​ജ​യ​കു​മാ​റും ന​യി​ക്കു​ന്ന ഉ​ട​മ്പ​ടി ധ്യാ​നം മേ​യ് 15, 16, 17 തീ​യ​തി​ക​ളി​ൽ മെ​ൽ​ബ​ണി​ലു​ള്ള Dandenong സൗ​ത്ത് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​യ്സ​ൺ ജോ​സ​ഫ് - 0411 749 436.

കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ വെ​ഞ്ചി​രി​പ്പ് ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്, ഗോ​ൾ​ഡ് കോ​സ്റ്റ് മ​രി​യ​ൻ വാ​ലി​യി​ൽ കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ വെ​ഞ്ചി​രി​പ്പ് മേയ് 18 വൈ​കു​ന്നേ​രം നാ​ലിന്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സന്ദീപ് തോമസ് - 0487 197 869.

ബ്രിസ്ബെെൻ നോർത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ ചർച്ച് ഉ​ട​മ്പ​ടി ധ്യാ​നം മേ​യ് 19,20 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ ഒമ്പത് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.‌

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.

Australia and Oceania

എസ്ഐഎഎയും ഐഒസിയും സംഘടിപ്പിക്കുന്ന ഓണാഘോഷം ഓ​ഗ​സ്റ്റ് 23ന്

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു ഓ​ണാ​ഘോ​ഷാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്ട്രേ​ലി​യ​യും (എസ്ഐഎഎ) ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും (ഐഒസി) ഓ​സ്ട്രേ​ലി​യ​യും കൈ​കോ​ർ​ക്കു​ന്നു.

ഇന്ത്യൻ ഓണം 2026 എ​ന്ന പേ​രി​ൽ സി​ഡ്‌​നി​യി​ൽ ന​ട​ത്തു​ന്ന ഈ ​മെ​ഗാ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.‌

ക​ഴി​ഞ്ഞ ദി​വ​സം ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ഐഒ​സി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും എ​ല്ലാ ചാ​പ്റ്റ​റു​ക​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ -​ സം​സ്ഥാ​ന ലീഡർഷിപ്പുക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ

ഐ​ഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് പി.​വി. ജി​ജേ​ഷിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ൻ​സോ ത​ങ്ക​ച്ച​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​രു​ൺ ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡന്‍റ്), സോ​ബ​ൻ തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു സ്ക​റി​യ (സെ​ക്ര​ട്ട​റി), ഷൈ​ബു പീ​ച്ചി​യോ​ട് (സെ​ക്ര​ട്ട​റി), മാ​മ്മ​ൻ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രും ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സി.​പി. സാ​ജു​വും പ​രി​പാ​ടി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.

വി​വി​ധ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐഒസി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​നു വി. ​ജോ​ർ​ജ് (ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്), റോ​ബി​ൻ ജോ​സ​ഫ് (വി​ക്ടോ​റി​യ), നി​യോ​ട്ട്സ് വ​ക്ക​ച്ച​ൻ (ക്വീ​ൻ​സ്‌​ലാ​ൻ​ഡ്), പോ​ളി ചെ​മ്പ​ൻ / ജ​നീ​ഷ് (വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ), പോ​ൾ പാ​റ​ക്കാ​ര​ൻ (നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി), ബി​നീ​ഷ് വ​ണ്ണാ​റ​ത്ത് (ആ​ലീ​സ് സ്പ്രിം​ഗ്സ്), അ​രു​ൺ (സൗ​ത്ത് ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പൂ​ർ​ണ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​ഞ്ച​ല യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി യേ​ശു​ദാ​സ് ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സി​നി​മാ-​സം​ഗീ​ത താ​ര​ങ്ങ​ൾ

ഓ​ഗ​സ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വ​ച്ചാ​ണ് ഈ ​വ​ൻ​പി​ച്ച ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. ഫെ​ഡ​റ​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ആ​ൻ​ഡ്രൂ ചാ​ർ​ട്ട​ൺ MP (Dr Andrew Charlton MP) പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം വി​മ​ല രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യും എ​ത്തു​ന്ന​താ​ണ്.

പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​മൃ​ത സു​രേ​ഷ്, അ​ഭി​രാ​മി​എ​ന്നി​വ​ർ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ഗൗ​തം വി​ൻ​സെ​ന്‍റ്, വി​ഷ്ണു വ​ർ​ദ്ധ​ൻ, ലെ​സ്‌​ലി, റെ​ജീ​ഷ്, ചി​റ്റാ​ടി വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ശ​സ്ത ബാ​ൻഡ് ക​ലാ​കാ​ര​ന്മാ​രു​ടെ ലൈ​വ് പെ​ർ​ഫോ​മ​ൻ​സു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

കി​യോ​സ് ഫൈ​ൻ ഫു​ഡ്‌​സ് (Sarathi Muthukrishnan) ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ത​ന​ത് സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​സ് ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി​യും (Sheena Abdulkhader) പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​ണ്.

ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഈ ​മ​ഹാ​മേ​ള​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ഴെ കാ​ണു​ന്ന ഔ​ദ്യോ​ഗി​ക ലി​ങ്ക് വ​ഴി എ​ത്ര​യും വേ​ഗ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് ലി​ങ്ക്: Eventik - Indian Onam Live Sydney

Australia and Oceania

പെ​ർ​ത്ത് കാ​ർ ദു​ര​ന്ത​ക്കേ​സ്; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

പെ​ർ​ത്ത്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ മ​ക​ളെ​യും പു​തു​താ​യി ജ​നി​ച്ച പേ​ര​ക്കു​ട്ടി​യെ​യും കാ​ണാ​നെ​ത്തി​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ 53 വ​യ​സു​കാ​രി ബി​ഷ്ണു കു​മാ​രി ഗു​രും​ഗ് ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്.

ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ഷ്ണു കു​മാ​രി ഗു​രും​ഗി​ന്‍റെ മു​റി​യി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ അ​വ​ർ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തി​യി​ട്ട് വെ​റും മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു.

കേ​സി​ലെ പ്ര​തി​യാ​യ 36 വ​യ​സു​കാ​ര​ൻ റൈ​സ് റോ​ബ​ർ​ട്ട് ഹോ​ക്കി​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​യാ​ൾ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കു​റ്റ​സ​മ്മ​തം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ ശി​ക്ഷാ​വി​ധി സെ​പ്റ്റം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Australia and Oceania

ന​രേ​ന്ദ്ര മോ​ദി​ക്ക് ന്യൂ​സി​ല​ൻഡി​ൽ ഉജ്ജ്വല സ്വീ​ക​ര​ണം

വെ​ല്ലിം​ഗ്ട​ൺ: ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി. വെ​ല്ലിം​ഗ്ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റ​ഫ​ർ ല​ക്സ​ൺ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്.

രാ​ജീ​വ് ഗാ​ന്ധി​ക്കു ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കാ​യി​ക രം​ഗ​ത്തും ന​യ​ത​ന്ത്ര​ത്തി​ലും വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് മോ​ദി ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ കാ​യി​ക സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യി​ൽ ന​രേ​ന്ദ്ര മോ​ദി​യും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​ണീ​സും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു.

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വ​മ്പ​ൻ പ​രി​പാ​ടി​യി​ൽ ക്രിക്കറ്റ് ഇ​തി​ഹാ​സം സ്റ്റീ​വ് വോ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ളി​മ്പി​ക്സി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന നേ​ട്ട​മാ​യി.

Australia and Oceania

ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് ഹി​മ ഹാ​പ്പിക്ക്

കാ​ൻ​ബ​റ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ വ​ച്ച് ന​ൽ​കു​ക​യു​ണ്ടാ​യി.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​മ്യൂ​ണി​റ്റി​യി​ലെ കു​ട്ടി​ക്കാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഹി​മ ഹാ​പ്പി പൈ​ന​ട​ത്താ​ണ് ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക വി​കാ​രി ഫാ. ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ൽ പു​തു​താ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന ഫാ​. ടി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ന​ൽ​കി.

അ​ങ്ക​മാ​ലി ക​റു​കു​റ്റി മൂ​ന്നാം​പ​റ​മ്പ് പൈ​ന​ട​ത്തു ഹാ​പ്പി - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഹി​മ. ഓ​സ്‌​ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡ​ബി​ൾ ഡി​ഗ്രി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സി​ലും ഹി​മ ജോ​ലി ചെ​യ്യു​ന്നു.

Australia and Oceania

ജർമനിയുടെ ലോകകപ്പ് ദുരന്തത്തിൽ ഞെട്ടി ആരാധകർ

ബെ​ർ​ലി​ൻ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് പ്രീ-​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ നാ​ല് വ​ട്ടം ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ജ​ർ​മ​നി​യെ ഷൂ​ട്ട്ഔ​ട്ടി​ൽ വീ​ഴ്ത്തി പാ​ര​ഗ്വാ​യ് വി​സ്മ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഫു​ട്ബോ​ൾ ലോ​കം ഒ​ന്ന​ട​ങ്കം ഞെ​ട്ട​ലി​ലാ​ണ്.

ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഈ ​തോ​ൽ​വി​യെ ലോ​ക​ക​പ്പ് ദു​ര​ന്തം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്തെ ആ​വേ​ശം, വി​വാ​ദ​മാ​യ വാ​ർ തീ​രു​മാ​നം

ക​ളി​യു​ടെ 42-ാം മി​നി​റ്റി​ൽ ഹൂ​ലി​യോ എ​ൻ​സീ​സോ​യി​ലൂ​ടെ പാ​ര​ഗ്വാ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ ഒ​ൻ​പ​താം മി​നി​റ്റി​ൽ ആ​ഴ്സ​ണ​ൽ താ​രം കൈ ​ഹാ​വെ​ർ​ട്സ് ജ​ർ​മനി​ക്കാ​യി സ​മ​നി​ല ഗോ​ൾ നേ​ടി.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ളും 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ക​ളി നീ​ണ്ട​ത്.

അ​ധി​ക​സ​മ​യ​ത്ത് ജ​ർ​മനി​യു​ടെ ജോ​നാ​ഥ​ൻ ടാ ​നേ​ടി​യ മ​നോ​ഹ​ര​മാ​യ ഒ​രു ഹെ​ഡർ ഗോ​ൾ റ​ഫ​റി വാ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ വി​വാ​ദ​പ​ര​മാ​യി റ​ദ്ദാ​ക്കി​യ​ത് ജ​ർ​മൻ ക്യാ​മ്പി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ആ ​ഗോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​ർ​മ​നി​ക്ക് മ​ത്സ​രം ഷൂ​ട്ട്ഔ​ട്ടി​ലേ​ക്ക് നീ​ളാ​തെ ത​ന്നെ ജ​യി​ക്കാ​മാ​യി​രു​ന്നു.

ജ​ർ​മ​നി​യു​ടെ നെ​ഞ്ച് ത​ക​ർ​ത്ത ഷൂ​ട്ട്ഔ​ട്ട് നാ​ട​കീ​യ​ത

1982-ലെ ​സ്പെ​യി​ൻ ലോ​ക​ക​പ്പി​ന് ശേ​ഷം പ​ങ്കെ​ടു​ത്ത നാ​ല് ഷൂ​ട്ട്ഔ​ട്ടു​ക​ളി​ലും വി​ജ​യി​ച്ച ച​രി​ത്ര​മു​ള്ള ജ​ർ​മ​നി​ക്കും ഇ​ത്ത​വ​ണ പി​ഴ​ച്ചു. പാ​ര​ഗ്വാ​യ് ഗോ​ൾ​കീ​പ്പ​ർ ഒ​ർ​ലാ​ൻ​ഡോ ഗി​ൽ മ​ത്സ​ര​ത്തി​ലെ ഹീ​റോ​യാ​യി മാ​റി.

ജർമനി​യു​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കൈ ​ഹാ​വെ​ർ​ട്സ്, നി​ക്ക് വോ​ൾ​ട്ടെ​മാ​ഡെ എ​ന്നി​വ​രു​ടെ കി​ക്കു​ക​ൾ ഗി​ൽ ത​ടു​ത്തി​ട്ടു. തു​ട​ർ​ന്ന് സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ ജ​ർ​മൻ ഡി​ഫെ​ൻ​ഡ​ർ ജോ​നാ​ഥ​ൻ ടാ​യു​ടെ കി​ക്ക് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു.

ഒ​ടു​വി​ൽ പാ​ര​ഗ്വാ​യു​ടെ ജോ​സെ ക​നാ​ലെ നി​ർ​ണായ​ക കി​ക്ക് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ജ​ർ​മ​നി​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ അ​സ്ത​മി​ച്ചു.

നാ​ഗെ​ൽ​സ്മാ​ൻ രാ​ജി​വയ്ക്കു​മോ? കോ​ച്ചാ​കാ​ൻ ക്ലോ​പ്പ് വ​രു​മോ?

തോ​ൽ​വി​ക്ക് ശേ​ഷം ഡ​ഗ്ഔ​ട്ടി​ൽ ത​രി​ച്ചി​രു​ന്ന ജ​ർ​മ്മ​ൻ കോ​ച്ച് യു​ലി​യ​ൻ നാ​ഗെ​ൽ​സ്മാ​ൻ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. "ഇ​ന്ന് ഞ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് ചെ​യ്തി​ല്ല' എ​ന്ന് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

2028 വ​രെ ക​രാ​റു​ണ്ടെ​ങ്കി​ലും ഈ ​നാ​ണം​കെ​ട്ട പു​റ​ത്താ​ക​ൽ 38-വയസുകാ​ര​നാ​യ കോ​ച്ചി​ന്‍റെ ക​സേ​ര തെ​റി​പ്പി​ച്ചേ​ക്കും. താ​ൻ ഒ​ളി​ച്ചോ​ടു​ന്ന​വ​ന​ല്ലെ​ന്നും ഡിഎ​ഫ്ബി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ്ര​ശ​സ്ത മു​ൻ ലി​വ​ർ​പൂ​ൾ മാ​നേ​ജ​ർ യ​ർ​ഗ​ൻ ക്ലോ​പ്പ് ജ​ർ​മ്മ​നി​യു​ടെ അ​ടു​ത്ത കോ​ച്ചാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ ക​മ​ന്‍റേ​റ്റ​റാ​യി എ​ത്തി​യ ക്ലോ​പ്പി​നോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, "ഇ​ത് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നു​ള്ള സ​മ​യ​മ​ല്ല' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്‍റെ മ​റു​പ​ടി.

രാ​ജ്യം കൂ​ടെ​യു​ണ്ട്: ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്

ക​ന​ത്ത തോ​ൽ​വി​ക്കി​ട​യി​ലും ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട് ജ​ർമ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് രം​ഗ​ത്തെ​ത്തി.

"പു​റ​ത്താ​ക​ൽ ക​ടു​ത്ത വേ​ദ​ന ന​ൽ​കു​ന്ന​താ​ണെ​ങ്കി​ലും ഇ​തൊ​രു മി​ക​ച്ച മ​ത്സ​ര​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ പോ​രാ​ട്ട​വീ​ര്യ​വും ടീം ​സ്പി​രി​റ്റും രാ​ജ്യ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണ്. ഞ​ങ്ങ​ൾ നി​ങ്ങ​ളി​ൽ അ​ഭി​മാ​നി​ക്കു​ന്നു' ഫ്രെ​ഡ​റി​ക് മെ​ർ​സ് പറഞ്ഞു.

മു​തി​ർ​ന്ന പ​ല താ​ര​ങ്ങ​ളു​ടെ​യും അ​വ​സാ​ന ലോ​ക​ക​പ്പാ​യി​രി​ക്കു​മി​തെ​ങ്കി​ലും ജ​മാ​ൽ മു​സി​യാ​ല, ഫ്ലോ​റി​യ​ൻ വി​ർ​ട്സ് തു​ട​ങ്ങി​യ യു​വ​നി​ര​യി​ലൂ​ടെ ജ​ർ​മ​ൻ ഫു​ട്ബോ​ൾ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

Australia and Oceania

ചെ​ണ്ട​യി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ത്തു സാ​ന്തോം ഡ്രം​സ് ആ​സ്വാ​ദ​ക മ​ന​സു​ക​ൾ കീ​ഴ​ട​ക്കി

മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സൗ​ത്ത് ഈ​സ്റ്റി​ലെ സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ഇ​ട​വ​ക​യും സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ​പാ​കെ​ൻ​ഹാം ഹി​ൽ ക്രെ​സ്റ്റ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച റി​മി ടോ​മി ലൈ​വ് മ്യൂ​സി​ക്ക​ൽ കോ​ൺ​സെ​ർ​ട്ടി​ൽ പ​ര​മ്പ​രാ​ഗ​ത ത​നി​മ​യും ആ​ധു​നി​ക താ​ള​ബോ​ധ​വും ഒ​ന്നി​ച്ചു ചേ​ർ​ത്ത് ഒ​രു ദൃ​ശ്യ ശ്രാ​വ്യ വി​രു​ന്നാ​യി.

സാ​ന്തോം ഡ്രം​സ് ഒ​രു​ക്കി​യ ചെ​ണ്ട​മേ​ള വി​സ്മ​യം ജ​ന​പ​ഥ​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സം​ഗീ​ത ലോ​ക​ത്തെ പ്ര​ഗ​ത്ഭ​യാ​യ റി​മി ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ സം​ഗീ​ത സ​ന്ധ്യ​യി​ൽ വേ​ദി​യെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​ര​ങ്ങേ​റി​യ ഈ ​താ​ള​മ​ഹോ​ത്സ​വം നൂ​റു ക​ണ​ക്കി​നാ​ളു​ക​ളു​ടെ കെെ​യ​ടി​യും പ്ര​ശം​സ​യും ഏ​റ്റുവാ​ങ്ങി.

ഇ​ട​വ​കാം​ഗ​മാ​യ ജൊ​വാ​ൻ പോ​ള ഗ്ലാ​ഡ്‌​വി​ൻ എ​ന്ന 12 വ​യ​സു​ള്ള അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി വ​യ​ലി​നി​ൽ ഉ​തി​ർ​ത്ത മാ​ങ്കു​യി​ലെ.. പൂ​ങ്കു​യി​ലേ... എ​ന്ന മ​നോ​ഹ​ര ഗാ​ന​ത്തി​ന് ഇ​ട​ന്ത​ല​യി​ലും വ​ല​ന്ത​ല​യി​ലും ഒ​രേ​പോ​ലെ വി​സ്മ​യം തീ​ർ​ത്ത​ത് 19 പ്ര​ഗ​ത്ഭ​രാ​യ ചെ​ണ്ട വാ​ദ്യ ക​ലാ​കാ​ര​ൻ​മാ​ർ ആ​ണ്.

കേ​വ​ല​മൊ​രു കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന​പ്പു​റം, ശാ​സ്ത്രീ​യ​മാ​യ മേ​ള​പ്പ​ദ​ങ്ങ​ളും യു​വ ക​ലാ​പ്ര​തി​ഭ​ക​ൾ തീ​ർ​ത്ത ഇ​ല​ത്താ​ള സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യും ഒ​ന്ന് ചേ​ർ​ന്ന​പ്പോ​ൾ ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​യി​ൽ നി​ന്നു​യ​ർ​ന്ന​തു ഒ​രേ മ​ന​സിന്‍റെ ​അ​ത്ഭു​ത താ​ള​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ള​ത്തെ ക​ട​ൽ ക​ട​ന്നു ഈ ​ക​ങ്കാ​രു നാ​ട്ടി​ൽ ഇ​ത്ര​ത്തോ​ളം ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ​യും പു​തു​മ​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ന്തോം ഡ്രം​സി​ന് ക​ഴി​ഞ്ഞ​ത് ചെ​ണ്ട മേ​ള ട്രൂ​പിന്‍റെ ​ഗു​രു​വാ​യ മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേശി​യാ​യ പ്ര​ശ​സ്ത ചെ​ണ്ട വാ​ദ്യ ഗു​രു പോ​രൂ​ർ ഹ​രി​കൃ​ഷ്ണ​ൻ മാ​ഷി​ന്‍റെ കൃ​ത്യ​മാ​യ പാ​ഠ​ങ്ങ​ളും അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​വു​മാ​ണ്.

സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി​യാ​യ റ​വ.ഫാ. ​ഡോ സി​ബി പു​ളി​ക്ക​ലിന്‍റെയും അ​സി​സ്റ്റ​ന്‍റ് വി​കാ​രി റവ.ഫാ. ​സ​ജി ഞ​വ​ര​ക്കാ​ട്ടി​ന്‍റെ​യും അ​നു​ഗ്ര​ഹീ​ത ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ൽ സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ്​ർ, സാ​ന്തോം ഡ്രം​സ് ട്രൂ​പ് കോഓ​ർ​ഡി​നേ​റ്റ​ഴ്‌​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വും സാ​ന്തോം ഡ്രം​സി​നെ മേ​ള ലോ​ക​ത്തു ഇ​നി​യും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കും എ​ന്ന​തി​ന് സം​ശ​യം ഇ​ല്ല.

Australia and Oceania

അ​പ്പ​ര്‍ ഓ​സ്ട്രി​യ​യി​ലെ ലി​ന്‍​സി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു

ലി​ന്‍​സ്: ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​സ്‌​കൃ​തി ഫെ​റൈ​ന്‍ അ​പ്പ​ര്‍ ഓ​സ്ട്രി​യ​യും സം​യു​ക്ത​മാ​യി ലി​ന്‍​സി​ലെ ലെ​ൻ‌റോസ് ക​ള്‍​ച്ച​റ​ല്‍ മ്യൂ​സി​യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യോ​ഗ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​പ്പ​ര്‍ ഓ​സ്ട്രി​യ​യി​ലു​ട​നീ​ള​മു​ള്ള യോ​ഗ പ​രി​ശീ​ല​ക​ര്‍, കു​ടും​ബ​ങ്ങ​ള്‍, ആ​രോ​ഗ്യ പ്രേ​മി​ക​ള്‍, പ്രാ​ദേ​ശി​ക യോ​ഗ ക്ലാ​സു​ക​ളി​ലെ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ര്‍ യോ​ഗ​യ്ക്കാ​യി അ​ണി​നി​ര​ന്നു.

ലി​ന്‍​സി​ല്‍ എ​ൻജിനി​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി ദി​നേ​ശ് പ​ടി​ഞ്ഞാ​റെ നേ​തൃ​ത്വം ന​ല്‍​കി​യ യോ​ഗ ഐ​ക്യം, ആ​രോ​ഗ്യം, സ​മാ​ധാ​നം, സാം​സ്‌​കാ​രി​ക വി​നി​മ​യം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

 

Australia and Oceania

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി സം​ഗീ​ത പ്ര​മു​ഖ​ർ ഒ​ത്തു​ചേ​രു​ന്ന നി​ലാ​മ​ഴ ബ്രി​സ്ബ​നി​ൽ ജൂ​ലൈ 18ന്

ബ്രി​സ്ബ​ൻ: സം​ഗീ​ത ലോ​ക​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​ശ​സ്ത​രെ അ​ണി​നി​ര​ത്തി​യു​ള്ള സം​ഗീ​ത​വി​രു​ന്നി​ന് ബ്രി​സ്ബ​ൻ വേ​ദി​യാ​കു​ന്നു. ന​വോ​ദ​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഓ​സ്ട്രേ​ലി​യ​ൻ ഹ​ബ് ഫോ​ർ ഇ​ന്ത്യ​ൻ മ്യൂ​സി​ക് (അ​ഹിം) എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് നി​ലാ​മ​ഴ 2026 എ​ന്ന പേ​രി​ൽ സം​ഗീ​ത സ​ന്ധ്യ ഒ​രു​ക്കു​ന്ന​ത്.

ജൂ​ലൈ 18ന് ​വി​ന്നം സ്റ്റേ​റ്റ് ഹൈ ​സ്കൂ​ളി​ലാ​ണ് മെ​ഗാ സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് വി​ന്നിം സ്റ്റാ​ർ തി​യേ​റ്റ​റി​ൽ നി​ലാ​മ​ഴ​യ്ക്ക് തു​ട​ക്ക​മാ​കും

മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത​ലോ​ക​ത്തെ അ​ന​ശ്വ​ര പ്ര​തി​ഭ​ക​ളാ​യ ജോ​ൺ​സ​ൺ മാ​സ്റ്റ​ർ, ഔ​സേ​പ്പ​ച്ച​ൻ, ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, ജെ​റി അ​മ​ൽ​ദേ​വ്, ശ്യാം ​തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗാ​ന​ങ്ങ​ളാ​ണ് നി​ലാ​മ​ഴ​യി​ൽ ആ​സ്വാ​ദ​ക​രി​ലേ​ക്ക് പെ​യ്തി​റ​ങ്ങു​ന്ന​ത് .

പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​ർ, വി​വി​ധ വാ​ദ്യ ക​ലാ​കാ​ര​ന്മാ​ർ, സ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത വി​രു​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ന​ല്ല അ​നു​ഭ​വം ആ​കു​മെ​ന്ന് സം​ഘ​ട​ക​ർ പ​റ​ഞ്ഞു.

ബ്രി​സ്ബ​ൻ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സം​ഗീ​ത സാ​യാ​ഹ്ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ ബു​ക്ക് മൈ ​ഇ​വ​ന്‍റ്സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​മാ​ർ - 0410 759 328, അ​ഹിം പ്ര​സി​ഡ​ന്‍റ് റീ​ജു ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Australia and Oceania

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

മെ​ൽ​ബ​ൺ: ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​നോ​ടും സി​നി​മാ ലോ​ക​ത്തി​നോ​ടും വി​ളി​ച്ചു​പ​റ​യു​വാ​ൻ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​തി​രു​ന്ന സ​ർ​ഗ​പ്ര​തി​ഭയാണ് ദേശീയ അ​വാ​ർ​ഡ് ജേ​താ​വായ സ​ലിം കു​മാറെന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​ന​ സന്ദേശത്തിൽ പറഞ്ഞു.

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​നും സി​നി​മാ മേ​ഖ​ല​യ്ക്കും ഒ​രു തീ​രാ​ന​ഷ്‌‌‌​ട​മാ​ണെ​ന്ന് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ച്ച ഒ​രു ക​ലാ​കാ​ര​നാ​യി​രു​ന്നു സ​ലിം കു​മാ​റെ​ന്ന് നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് അ​നു​സ്‌​മ​രി​ച്ചു.

വി​ക്ടോ​റി​യ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ര്യ​ൻ പു​ന്നൂ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, പോ​ളി ചി​റ​മേ​ൽ, രാ​ജി സാ​ജു, ട്രെ​ഷ​റ​ർ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി​ഷ് ബേ​ബി ഇ​ഞ്ചേ​നാ​നി​യി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രി​യ മ​നോ​ജ് ഗു​രു​വാ​യൂ​ർ, ഷൈ​ജു ദേ​വ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Australia and Oceania

കോക്രോച്ചുകളെ തുരത്തി ഓസ്‌ട്രേലിയ

സി​​​​ഡ്‌​​​​നി: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ​വ​​​​ലി​​​​യ ജൈ​​​​വ​​​​സു​​​​ര​​​​ക്ഷാ വേ​​​​ട്ട​​​​യി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദേ​​​​ശ​​​​യി​​​​നം പാ​​​​റ്റ​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി. ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യ്ൽ​​​​സി​​​​ലെ ബാ​​​​ഥ​​​​ർ​​​​സ്റ്റി​​​​ലു​​​​ള്ള ഒ​​​​രു വാ​​​​ണി​​​​ജ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ന്‍റെ ഉ​​​​ള്ളം​​​​കൈ​​​​യോ​​​​ളം വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പാ​​​​റ്റ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ ഇ​​​​വ​​​​യ്ക്ക് ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു​ ല​​​​ക്ഷം ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ഡോ​​​​ള​​​​ർ (ഏ​​​​ക​​​​ദേ​​​​ശം 1.1കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) വി​​​​ല​​​​വ​​​​രു​​​​മെ​​​​ന്ന് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ പ​​​​രി​​​​സ്ഥി​​​​തി-​​​​ജ​​​​ല മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പാ​​​​റ്റ വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മ​​​​ഡ​​​​ഗാ​​​​സ്‌​​​​ക​​​​ർ ഹി​​​​സിം​​​ഗ് കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ, ദു​​​​ബി​​​​യ കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും.

ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഈ ​​​​ര​​​​ണ്ടു​​​​ഇ​​​​ന​​​​ങ്ങ​​​​ളെ​​​​യും രാ​​​​ജ്യ​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ട്. ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ത​​​​ന​​​​ത് ജൈ​​​​വ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്കും കൃ​​​​ഷി​​​​ക്കും ഇ​​​​വ വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച്, എ​​​​ന​​​​ർ​​​​ജി, എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​ന്‍റ് ആ​​​​ൻ​​​​ഡ് വാ​​​​ട്ട​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​ര​​​​ക​​​​മാ​​​​യ പ​​​​ല രോ​​​​ഗ​​​​ങ്ങ​​​​ളും പ​​​​ട​​​​ർ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് ഈ ​​​​ജീ​​​​വി​​​​ക​​​​ൾ. വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഇ​​​​ര​​​​യാ​​​​യി ന​​​​ൽ​​​​കാ​​​​നാ​​​​ണു ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ്ര​​​​ജ​​​​ന​​​​നം ന​​​​ട​​​​ത്തി ഇ​​​​വ​​​​യെ വി​​​​റ്റി​​​​രു​​​​ന്ന​​​​ത്.

ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി​​​​യും ഇ​​​​വ​​​​യു​​​​ടെ വി​​​​ല്പ​​​ന ന​​​​ട​​​​ന്നി​​​​രു​​​​ന്നു. പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പാ​​​​റ്റ​​​​ക​​​​ളെ കൂ​​​​ട്ട​​​​ത്തോ​​​​ടെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Africa

കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും വ​ര​ൾ​ച്ച; ആ​ശ​ങ്ക​യി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ

ഹ​രാ​രെ: ആ​ഫ്രി​ക്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും വ​ര​ൾ​ച്ച​യെ​ന്ന് മു​ന്ന​റി​യി​പ്പ്. 2026 - 27 കാ​ല​യ​ള​വി​ൽ ശ​ക്ത​മാ​യ എ​ൽ​നി​നോ പ്ര​തി​ഭാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ കു​റ​യാ​നും ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്കും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​നം.

സിം​ബാ​ബ്‌​വെ, സാം​ബി​യ, മ​ലാ​വി, മൊ​സാം​ബി​ക്, ബോ​ട്‌​സ്വാ​ന, ന​മീ​ബി​യ, അം​ഗോ​ള തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ആ​ശ​ങ്ക കൂ​ടു​ത​ൽ. മ​ഴ കു​റ​ഞ്ഞാ​ൽ കൃ​ഷി​യെ​യും ജ​ല​ല​ഭ്യ​ത​യെ​യും അ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

ഭ​ക്ഷ്യ​വി​ല വ​ർ​ധ​ന​യ്ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ പ്ര​തി​സ​ന്ധി​ക്കും ഇ​ത് വ​ഴി​വ​യ്ക്കും. ഇ​തി​ന​കം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന്‍റെ​യും ആ​ഘാ​തം നേ​രി​ടു​ന്ന മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ സാ​ഹ​ച​ര്യം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്.

അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഒ​രേ രീ​തി​യി​ലു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Africa

നൈ​ജീ​രി​യ​യി​ൽ പ​ള്ളി​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം; 166 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ മൂ​ന്നു പ​ള്ളി​ക​ളി​ൽ​നി​ന്നാ​യി 166 വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​താ​യി ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥി​രീ​ക​രി​ച്ചു.

ക​ഡു​ന സം​സ്ഥാ​ന​ത്ത് കു​ർ​മി​ൻ വാ​ലി എ​ന്ന പ്ര​ദേ​ശ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചെ​റു​ബിം ആ​ൻ​ഡ് സെ​റാ​ഫിം മൂ​വ്‌​മെ​ന്‍റ് എ​ന്ന സ​ഭ​യി​ലെ ര​ണ്ടും ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഓ​ൾ എ​ന്ന സ​ഭ​യി​ലെ ഒ​രു പ​ള്ളി​യി​ലു​മാ​യി​രു​ന്നു സം​ഭ​വം.

മു​ന്തി​യ ത​രം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ പു​റ​ത്തി​റ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. 177 പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു തി​രി​ച്ചെ​ത്തി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു ക​ഡു​ന സം​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, സം​ഭ​വം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​കാ​തി​രു​ന്ന ക​ഡു​ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​രു​ടെ​യെ​ങ്കി​ലും പേ​രു​വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ ക​ഡു​ന സം​സ്ഥാ​ന പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ൽ​ഹാ​ജി മു​ഹ​മ്മ​ദ് റാ​ബി​യു തി​ങ്ക​ളാ​ഴ്ച വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. 300 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും പ​ട്ടാ​ള​ക്കാ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു തെ​ളി​വു ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണു ക​മ്മീ​ഷ​ണ​ര്‌ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് വ​ക്താ​വ് ബെ​ഞ്ച​മി​ൻ ഹ​ൺ​ദെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. ക​മ്മീ​ഷ​ണ​ർ സം​ഭ​വം നി​ഷേ​ധി​ച്ച​ത​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തു​വ​രെ സ്ഥി​രീ​ക​ര​ണം വൈ​കി​ച്ച​താ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഏ​തു​വി​ധ​വും വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​തെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ങ്ങ​ൾ നൈ​ജീ​രി​യ​യി​ൽ പ​തി​വാ​യെ​ന്നും ഇ​തു ത​ട​യാ​ൻ ഉ​ട​ന​ടി ഉ​റ​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഡു​ന​യു​ടെ സ​മീ​പ​മു​ള്ള നൈ​ജ​ർ സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മോ​ചി​പ്പി​ച്ചു.

Africa

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ‍കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ജോഹന്നാസ്ബർഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ‍കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി പ്ര​വീ​ൺ (36) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കു​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്രമം പു​രോ​ഗ​മി​ക്കു​ന്നു.

പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാ​ന​കി. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: ആ​ദി​യ, അ​ദ്വൈ​ത്. സ​ഹോ​ദ​ര​ൻ: വി​പി​ൻ.

Africa

ദക്ഷിണ സുഡാൻ ഭക്ഷ്യക്ഷാമത്തിലേക്ക്

ജൂ​​​ബ: അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​രയു​​​ദ്ധം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ സു​​​ഡാ​​​നി​​​ലെ പ്ര​​​ശ്ന​​​ബാ​​​ധി​​​ത​​​മാ​​​യ ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ഭ​​​ക്ഷ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നാ​​​സി​​​ർ, ഫം​​​ഗ​​​ക് കൗ​​​ണ്ടി​​​ക​​​ളി​​​ലെ 28,000 പേ​​​രാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​ശ​​​പ്പ് നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഫു​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി ഫേ​​​സ് ക്ലാ​​​സി​​​ഫി​​​ക്കേഷ​​​ന്‍റെ (ഐ​​​പി​​​സി) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. റി​​​യാ​​​ക്ക് മ​​​ച്ചാ​​​റി​​​ന്‍റെ സു​​​ഡാ​​​ൻ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ മൂ​​​വ്മെ​​​ന്‍റ് ഇ​​​ൻ ഓപ്പോ​​​സി​​​ഷ​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ.

രാ​​​ജ്യ​​​ദ്രോ​​​ഹ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് മ​​​ച്ചാ​​​റി​​​നെ​​​തി​​​രേ ഇ​​​പ്പോ​​​ൾ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ജ​​​ന​​​ങ്ങ​​​ൾ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്നു ചി​​​ത​​​റി​​​ക്ക​​​പ്പെ​​​ട്ടു.

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ശാ​​​ന്ത​​​മാ​​​യ പ്ര​​​ദേ​​​ശ​​​ത്ത് സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ഇ​​​പ്പോ​​​ഴും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ കി​​​ഴ​​​ക്ക​​​ൻ നാ​​​സി​​​റി​​​ലെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് വേ​​​ൾ​​​ഡ് ഫു​​​ഡ് പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​ർ മേ​​​രി എ​​​ലെ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​ന്നി​​​രു​​​ന്നാ​​​ലും സി​​​വി​​​ലി​​​യ​​​ന്മാ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ്ര​​​വേ​​​ശ​​​ന ഉ​​​റ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സു​​​ഡാ​​​ൻ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ മൂ​​​വ്മെ​​​ന്‍റ് ഇ​​​ൻ ഓപ്പോ​​​സി​​​ഷ​​​ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു സ​​​ഹാ​​​യ​​​മെ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ റി​​​ലീ​​​ഫ് ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചു.

ത​​​ങ്ങ​​​ളെ ആ​​​രും ത​​​ട​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പ​​​റ​​​ഞ്ഞു. 2026 ആ​​​കു​​​ന്പോ​​​ൾ രാ​​​ജ്യ​​​ത്തെ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ജ​​​ന​​​ങ്ങ​​​ൾ ക​​​ടു​​​ത്ത പ​​ട്ടി​​ണി നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് ഐ​​​പി​​​സി​​​യു​​​ടെ നി​​​ഗ​​​മ​​​നം.

Africa

സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ ബന്ദിയാക്കി

ക​യ്റോ: ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ല്‍ വി​മ​ത​സേ​ന ഒ​ഡി​ഷ സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി.

2023 മു​ത​ല്‍ സു​ഡാ​ന്‍ സാ​യു​ധ സേ​ന​ക്കെ​തി​രേ (എ​സ്എ​എ​ഫ്) യു​ദ്ധം തു​ട​രു​ന്ന റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ​ഴ്‌​സ് (ആ​ര്‍​എ​സ്എ​ഫ്) ആ​ണ് ജ​ഗ​ത് സിം​ഗ്പു​ര്‍ സ്വ​ദേ​ശി ആ​ദ​ര്‍​ശ് ബെ​ഹ്‌​റ എ​ന്ന 36കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.    

ര​ണ്ട് ആ​ര്‍​എ​സ്എ​ഫ് ഭ​ട​ന്മാ​ര്‍​ക്കു ന​ടു​വി​ല്‍ ആ​ദ​ര്‍​ശ് ഇ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നെ അ​റി​യു​മോ​യെ​ന്ന് ഇ​തി​ലൊ​രാ​ള്‍ ആ​ദ​ര്‍​ശി​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.

2022ലാ​ണ് ആ​ദ​ര്‍​ശ് ജോ​ലി​ക്കാ​യി സു​ഡാ​നി​ലെ​ത്തി​യ​തെ​ന്ന് ഒ​ഡി​ഷ​യി​ലെ കു​ടും​ബം അ​റി​യി​ച്ചു.

Africa

മൊ​സാം​ബി​ക്കി​ലെ ബോ​ട്ട​പ​ക​ടം: പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​പൂ​ട്ടോ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ലുണ്ടായ ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ മലയാളി യുവാവിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പി​റ​വം സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​ജി​ത്തിന്‍റെ(22)​ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്.

കു​ടും​ബാം​ഗ​മാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ പി​താ​വ് സ​ന്തോ​ഷും മൊ​സാം​ബി​ക്കി​ല്‍ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച​യോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ട് ആ​ഴ്ച മു​ൻ​പാ​ണ് മൊ​സം​ബി​ക്കി​ൽ ബോ​ട്ട​പ​ക​ട​മു​ണ്ടാ​യ​ത്.

പി​റ​വം വെ​ളി​യ​നാ​ട് നി​ന്നും അ​പ​ക​ട​ത്തി​ന് നാ​ലു ദി​വ​സം മു​മ്പാ​ണ് ഇ​ന്ദ്ര​ജി​ത്ത് മൊ​സം​ബി​ക്കി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. ബെ​യ്റ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന താ​ന്‍ ജോ​ലി ചെ​യ്യു​ന്ന ക​പ്പ​ലി​ലേ​ക്ക് ക​യ​റാ​നാ​യി പോ​കു​ന്ന വ​ഴി​യാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നാ​ലു വ​ര്‍​ഷ​മാ​യി മൊ​സാം​ബി​ക്കി​ലെ സ്കോ​ര്‍​പി​യോ മ​റൈ​ന്‍ എ​ന്ന ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​ മരിച്ച മറ്റൊരു മ​ല​യാ​ളി. ശ്രീ​രാ​ഗി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

ശ്രീ​രാ​ഗും അ​ടു​ത്തി​ടെ​യാ​ണ് ജോ​ലി​ക്കാ​യി മൊ​സാം​ബി​ക്കി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​യും നാ​ലും ര​ണ്ടു മാ​സ​വും പ്രാ​യ​മു​ള്ള മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ശ്രീ​രാ​ഗ്.

എം​ടി സീ ​ക്വ​സ്റ്റ് എ​ന്ന എ​ണ്ണ ക​പ്പ​ലി​ലേ​ക്ക് ഇ​ന്ത്യ​ന്‍ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു പോ​യ ലോ​ഞ്ച് ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. അ​പ​ക​ട​സ​മ​യം 21 പേ​രാ​ണ് ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Africa

സു​ഡാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ 460 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ക​യ്റോ: സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സ് പി​ടി​ച്ചെ​ടു​ത്ത എ​ൽ-​ഫാ​ഷ​ർ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ 460 പേ​ർ കൊ​ല്ല​പ്പെ​ട്ടു, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്ര​യേ​സ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സൗ​ദി മ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ൽ-​ഫാ​ഷ​ർ ന​ഗ​രം റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ സൈ​ന്യം പി​ന്മാ​റി​യി​രു​ന്നു.

Africa

മൊ​സാം​ബി​ക്കി​ലെ ബോ​ട്ട​പ​ക​ടം: കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

മ​പൂ​ട്ടോ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ലെ ബോ​ട്ട​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യും. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് ശ്രീ​രാ​ഗി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തേ​വ​ല​ക്ക​ര ന​ടു​വി​ക്ക​ര ഗം​ഗ​യി​ല്‍ പി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ - ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​ന്‍. സ്‌​കോ​ര്‍​പി​യോ മ​റൈ​ന്‍ ക​മ്പ​നി​യി​ല്‍ ഇ​ല​ക്ട്രോ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു ശ്രീ​രാ​ഗ്.

ഏ​ഴ് വ​ര്‍​ഷം മു​ന്‍​പാ​ണ് ശ്രീ​രാ​ഗ് ക​മ്പ​നി​യി​ല്‍ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച​ത്. ബെ​യ്‌​റോ തു​റ​മു​ഖ​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. സീ ​കാ​സ്റ്റ് എ​ന്ന ക​പ്പ​ലി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി 21 ജീ​വ​ന​ക്കാ​രു​മാ​യി പോ​യ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Africa

കെ​നി​യ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു

കൊ​ച്ചി: കെ​നി​യ​ന്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക(80) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളു​ടെ തു​ട​ര്‍​ചി​കി​ത്സ​യ്‌​ക്കാ​യി കൂ​ത്താ​ട്ടു​കു​ളം ശ്രീ​ധ​രീ​യ​ത്തി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ്രീ​ധ​രീ​യ​വു​മാ​യി ദീ​ര്‍​ഘ​കാ​ല​മാ​യി ബ​ന്ധ​മു​ള്ള ഒ​ഡി​ങ്ക ആ​റു ദി​വ​സം മു​മ്പാ​ണ് കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ​ത്. മ​ക​ള്‍ റോ​സ്‌​മേ​രി ഒ​ഡി​ങ്ക​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി 2019ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

2008 മു​ത​ല്‍ 2013 വ​രെ​യാ​ണ് ഒ​ഡി​ങ്ക കെ​നി​യ​യു‌​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. 2013 മു​ത​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു ത​വ​ണ കെ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Africa

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു

ഈ​സ്റ്റ് ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു. ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​എ​ൽ​മ) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ്രി​പ്പ​റേ​റ്റ​റി ആ​ൻ​ഡ് കോ​ള​ജി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം. ഓ​ണാ​ഘോ​ഷ​ത്തി​ൽ മൂ​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

എ​ൽ​മ അം​ഗ​മാ​യ പി​യൂ​സ് തോ​മ​സി​ന്‍റെ സെ​ന്‍റ് ജോ​സ​ഫ്സ് പ്രി​പ്പ​റേ​റ്റ​റി ആ​ൻ​ഡ് കോ​ള​ജി​ലു​ള്ള ആം​ഫീ​തീ​യ​റ്റ​റി​ലേ ആ​ദ്യ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു. കു​ടും​ബ ഫോ​ട്ടോ സെ​ഷ​നോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ സൈ​മ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ കെ.​എ​ൽ. ജോ​സ​ഫ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ജോ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ഹാ​ബ​ലി വേ​ഷ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

തു​ട​ർ​ന്ന് രേ​ണു പ്ര​സാ​ദ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഡ​ർ​ബ​നി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നു​ള്ള മ​നോ​ജ് ര​ഞ്ജ​ൻ ഭാ​ര​തി​യും ത​ഥാ​ഗ​ത ബി​സ്വാ​സും മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മാ​ന്യ എം​പി​എ​ൽ അ​നി​ൽ​കു​മാ​ർ കേ​ശ​വ​പി​ള്ള മു​ഖ്യാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

എ​ൽ​മ​യ്ക്കാ​യി വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ്ര​സാ​ദ് മാ​ത്യു, ജി.​പി.​ആ​ർ. പ്ര​സാ​ദ്, പി​യൂ​സ് തോ​മ​സ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക​രാ​ട്ട​യി​ൽ മ​ത്സ​രി​ച്ച എ​ൽ​മ​യി​ലെ കു​ട്ടി​ക​ളാ​യ അ​മ​ൻ സി​റി​യാ​ക്, തേ​ജ​സ് വി​നോ​ത്, സ്റ്റീ​ഫ​ൻ ലൂ​ക്കോ​സ് എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

അ​തേ ദി​വ​സം ന​ട​ന്ന ക​രാ​ട്ടെ ഗ്രേ​ഡിം​ഗ് ച​ട​ങ്ങാ​യ "ഷോ​ഡാ​ൻ'-​ൽ ഇ​വ​ർ ബ്ലാ​ക്ക് ബെ​ൽ​റ്റും ക​ര​സ്ഥ​മാ​ക്കി. ആ​ഘോ​ഷ​ത്തി​ന് ക​രു​ത്തു​ന​ൽ​കി പ്ര​വ​ർ​ത്തി​ച്ച സ​ബ്ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ലൂ​ക്കോ​സ്, സു​ശാ​ന്ത് നാ​യ​ർ, രാ​ജി സു​നി​ൽ, റോ​ജി ജോ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. വി​നി ആ​ൻ റോ​ബി​മോ​ൻ കൃ​ത​ക​ജ്ഞ​ത അ​ർ​പ്പി​ച്ചു.

2025-2026 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ:

ചെ​യ​ർ​മാ​ൻ: പ്ര​ഫ. സൈ​മ​ൺ ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ: അ​നീ​ഷ തോ​മ​സ്, സെ​ക്ര​ട്ട​റി: വി​നി ആ​ൻ റോ​ബി​മോ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ഡോ. ​റോ​ണി ആ​ന്‍റ​ണി, ട്ര​ഷ​റ​ർ: വി​നോ​ത് കു​മാ​ർ ശ​ങ്ക​ർ, ഓ​ഡി​റ്റ​ർ: മാ​ക്സ് മാ​ത്യു, ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: സൗ​മ്യ സൂ​സ​ൻ സൈ​മ​ൺ.

Africa

നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു

അ​​​ബൂ​​​ജ: ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വീ​​​ണ്ടും ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ എ​​​നൊ​​​ഗു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​സു​​​ക്ക രൂ​​​പ​​​താം​​​ഗ​​​വും ഇ​​​ഹ-​​​എ​​​ൻ​​​ഡി​​​യാ​​​ഗു​​​വി​​​ലെ സെ​​​ന്‍റ് ചാ​​​ൾ​​​സ് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​മാ​​​ത്യു ഇ​​​യ(35)​​​യാ​​​ണു വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സം​​​സ്ഥാ​​​ന​​​ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ എ​​​നു​​​ഗു​​​വി​​​ൽ പോ​​​യി തി​​​രി​​​കെ ത​​​ന്‍റെ ഇ​​​ട​​​വ​​​ക​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ൾ പ​​​ള്ളി​​​ക്ക​​​ടു​​​ത്ത ഇ​​​ഹ-​​​അ​​​ലു​​​മോ​​​ണ-​​​ഇ​​​ഹ-​​​എ​​​ൻ​​​ഡി​​​യാ​​​ഗു റോ​​​ഡി​​​ൽ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ട് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ർ മ​​​റി​​​ക​​​ട​​​ന്ന് ട​​​യ​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ വെ​​​ടി​​​വ​​​ച്ചു.

വൈ​​​കാ​​​തെ കാ​​​ർ നി​​​ർ​​​ത്താ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​ശേ​​​ഷം, അ​​​ടു​​​ത്തു​​​നി​​​ന്ന് നി​​​ര​​​വ​​​ധി ത​​​വ​​​ണ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു. വൈ​​​ദി​​​ക​​​ന്‍റെ ഘാ​​​ത​​​ക​​​രെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ന​​​ല്‍കു​​​ന്ന​​​വ​​​ര്‍ക്ക് പ​​​ത്തു ദ​​​ശ​​​ല​​​ക്ഷം നൈ​​​റ (ഏ​​​ക​​​ദേ​​​ശം ആ​​​റു ല​​​ക്ഷം രൂ​​​പ) പാ​​​രി​​​തോ​​​ഷി​​​കം പോ​​​ലീ​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​രെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടു വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് നൈ​​​ജീ​​​രി​​​യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ജി​​​ഹാ​​​ദി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 2000 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ ഏ​​​ക​​​ദേ​​​ശം 62,000 ക്രൈ​​​സ്ത​​​വ​​​ർ രാ​​​ജ്യ​​​ത്തു കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം 3,100 ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 2,830 പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഫു​​​ലാ​​​നി മു​​​സ്‌​​​ലിം ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രാ​​​ണു രാ​​​ജ്യ​​​ത്തെ ക്രി​​​സ്ത​​​വ​​​വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ.

Africa

കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ​മി​ക​വി​ന് വ​ര​ക​ളി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ച് കെ​നി​യ​ന്‍ ചി​ത്ര​കാ​രി

കൊ​ച്ചി: ചി​കി​ത്സ​യ്ക്കാ​യി കെ​നി​യ​ൻ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ കെ​നി​യ​ന്‍ ചി​ത്ര​കാ​രി ജോ​യ് റി​ച്ചു കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ മി​ക​വി​ന് ന​ന്ദി അ​റി​യി​ച്ച​ത് ത​ന്‍റെ ക​ലാ​സൃ​ഷ്ടി​യി​ലൂ​ടെ. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ വി​ശാ​ല​മാ​യ ലോ​ബി​യി​ല്‍ സ്ഥാ​പി​ച്ച കാ​ന്‍​വാ​സി​ല്‍ ഈ ​ആ​ഫ്രി​ക്ക​ന്‍ ചി​ത്ര​കാ​രി വ​ര​ച്ച് തീ​ര്‍​ത്ത ചി​ത്രം ഒ​രു​പാ​ട് അ​ര്‍​ഥങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു.

ചി​കി​ത്സ​യും സാം​സ്‌​കാ​രി​ക പ​ര്യ​ട​ന​വും സ​മ​ന്വ​യി​പ്പി​ച്ച യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ജോ​യ് റി​ച്ചു അ​ട​ക്കം 20 അം​ഗ​സം​ഘ​മാ​ണ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​യും ഇ​വി​ടു​ത്തെ മി​ക​വു​റ്റ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മെ​ന്ന് ജോ​യ് റി​ച്ചു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​നി​യ​ന്‍ വേ​രു​ക​ളും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളും ഇ​ട​ക​ല​രു​ന്ന​താ​ണ് റി​ച്ചു​വി​ന്‍റെ സൃ​ഷ്ടി​ക​ള്‍. കൊ​ക്ക​കോ​ള, പോ​ര്‍​ഷെ, ന്യൂ​യോ​ര്‍​ക്ക് ടൈം​സ്, മാ​സ്റ്റ​ര്‍​കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഗോ​ള ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് വേ​ണ്ടി അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കൊ​ക്ക​കോ​ള​യു​ടെ ആ​ദ്യ​ത്തെ ആ​ഫ്രി​ക്ക​ന്‍ പ്ര​ചോ​ദി​ത പാ​നീ​യ​മാ​യ വൂ​സാ​ഹ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത് ജോ​യ് റി​ച്ചു​വാ​ണ്. കാ​ന്‍​സ് ല​യ​ണ്‍​സ് സീ ​ഇ​റ്റ് ബി ​ഇ​റ്റ് അ​വാ​ര്‍​ഡ് 2024ല്‍ ​അ​വ​ര്‍ സ്വ​ന്ത​മാ​ക്കി.

Africa

മോ​ൺ​റോ​വി​യ​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എം​സി​സി

മോ​ൺ​റോ​വി​യ: ലൈ​ബീ​രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മോ​ൺ​റോ​വി​യ​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ സ​മൂ​ഹം. മ​ഹാ​ത്മ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ(​എം​സി​സി) എ​ന്ന മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം അ​വെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പ​ല ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ടൊ​പ്പം നി​ര​വ​ധി ലൈ​ബീ​രി​യ​ൻ സു​ഹൃ​ത്തു​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ എം​സി​സി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ തു​ട​ക്കം.

 

Africa

നൈ​ജീ​രി​യ​യി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് സ്ത്രീ​യെ തീ ​കൊ​ളു​ത്തി കൊ​ന്നു

ലാ​ഗോ​സ്: മ​തി​നി​ന്ദ​ക്കു​റ്റം ആ​രോ​പി​ച്ച് വ​നി​ത​യെ തീ ​കൊ​ളു​ത്തി​കൊ​ന്നു. നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ലാ​യി​രു​ന്നു ദാ​രു​ണ​സം​ഭ​വം. അ​മാ​യേ എ​ന്നു പേ​രു​ള്ള ഭ​ക്ഷ​ണ​വി​ല്പ​ന​ക്കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ഏ​തു മ​ത​ക്കാ​രി ആ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

പ​രി​ഹാ​സ​രൂ​പേ​ണ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ഒ​രാ​ൾ​ക്ക് അ​മാ​യേ ന​ല്കി​യ മ​റു​പ​ടി പ്ര​വാ​ച​ക​നി​ന്ദ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ജ​നം അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നു മു​ന്പേ ഇ​വ​രെ തീ​കൊ​ളു​ത്തി.

മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​രി​യ​ത്ത് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ള്ള നൈ​ജീ​രി​യ​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ദ്യ​മ​ല്ല. 2022ൽ ​സൊ​ക്കോ​റ്റോ സം​സ്ഥാ​ന​ത്ത് ദ​ബോ​റ സാ​മു​വ​ൽ എ​ന്ന ക്രി​സ്ത്യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മ​ത​നി​ന്ദ​ക്കു​റ്റം ആ​രോ​പി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​സ്മാ​ൻ ബു​ഡാ എ​ന്ന ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നെ ജ​നം ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​മു​ണ്ടാ​യി.

Africa

സിംബാബ്‌വെ സ്വദേശിയായ വിദ്യാർഥിയെ പഞ്ചാബിൽ മര്‍ദിച്ചുകൊന്നു

ഭ​​​​ട്ടി​​​​ൻ​​​​ഡ: പ​​​​ഞ്ചാ​​​​ബി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സിം​​​​ബാ​​​​ബ്‌​​​​വെ സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു. സി​​​​വേ​​​​യ ലീ​​​​റോ​​​​യി (22) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 13നാ​​​​ണ് ലീ​​​​റോ​​​​യി​​​​ക്കു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്.

തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗു​​​​രു കാ​​​​ശി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡാ​​​​യ ദി​​​​ൽ​​​​പ്രീ​​​​ത് സിം​​​​ഗും മ​​​​റ്റ് എ​​​ട്ടു പേ​​​രു​​​മാ​​​ണ് ലീ​​​റോ​​​യി​​​യെ മ​​​ർ​​​ദി​​​ച്ച​​​ത്.

ത​​​ലേ​​​ദി​​​വ​​​സം ലീ​​​റോ​​​യി​​​യും ദി​​​ൽ​​​പ്രീ​​​തും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റ​​​മാ​​​ണ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ഇ​​​വ​​​രി​​​ൽ എ​​​ട്ടു പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

Africa

നൈ​ജ​റി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു; ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

നി​യാ​മി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജി​റി​ലെ ഡോ​സോ മേ​ഖ​ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി നി​യാ​മി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും നൈ​ജ​റി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി.

നൈ​ജി​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ നി​യാ​മി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം നൂ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഡോ​സോ മെ​ഖ​ല​യി​ലെ ഒ​രു വൈ​ദ്യു​തി ലൈ​നി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ച നൈ​ജീ​രി​യ​ൻ സൈ​ന്യ​ത്തെ അ​ജ്ഞാ​ത​രാ​യ ആ​യു​ധ​ധാ​രി​ക​ൾ ആ​ക്ര​മി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Africa

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു

വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ്യ​​​വു​​​മ​​​ട​​​ക്ക​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി നാ​​​ല് ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യും ന​​​മീ​​​ബി​​​യ​​​യും ഒ​​​പ്പു​​​വ​​​ച്ചു.

പ്ര​​​ധാ​​​ന​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ന​​​മീ​​​ബി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ന്ദി ന​​​ന്ദൈ​​​ത്വ​​​യും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. മോ​​​ദി ന​​​ട​​​ത്തു​​​ന്ന അ​​​ഞ്ച് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ന​​​മീ​​​ബി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ജൈ​​​വ ഇ​​​ന്ധ​​​ന​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യം, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം നാ​​​ല് ക​​​രാ​​​റു​​​ക​​​ളാ​​​ണ് ഒ​​​പ്പി​​​ട്ട​​​ത്. മോ​​​ദി ന​​​മീ​​​ബി​​​യ​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. രാ​​​ജ്യ​​​ത്തെ​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​നമ​​​ന്ത്രികൂ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.

"വി​​​ല​​​പ്പെ​​​ട്ട​​​തും വി​​​ശ്വ​​​സ്ത​​​നു​​​മാ​​​യ പ​​​ങ്കാ​​​ളി’എ​​​ന്നാ​​​ണ് ന​​​മീ​​​ബി​​​യ​​​യെ മോദി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. സ്റ്റേ​​​റ്റ് ഹൗ​​​സി​​​ൽ ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ന​​​മീ​​​ബി​​​യ വ​​​ര​​​വേ​​​റ്റ​​​ത്.

Africa

സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു

ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു വ​​​നി​​​താ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ കാ​​​ട്ടാ​​​ന ച​​​വി​​​ട്ടി​​​ക്കൊ​​​ന്നു.

ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള 68ഉം 67​​​ഉം വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ളാ​​​ണു വ്യാ​​​ഴാ​​​ഴ്ച സൗ​​​ത്ത് ലു​​​വാം​​​ഗ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്കി​​​ൽ ദാ​​​രു​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കു​​​ഞ്ഞി​​​നെ പ​​​രി​​​ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന പി​​ടി​​യാ​​​ന​​​യാ​​​ണ് ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്. പി​​​ന്നി​​​ൽ നി​​​ന്നി​​​രു​​​ന്ന ആ​​​ന അ​​​തി​​​വേ​​​ഗം ഓ​​​ടി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഗൈ​​​ഡു​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് ആ​​​ന​​​യെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

Africa

മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം

അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​ക്ത​മാ​യ ഇ​ന്ത്യ​ക്ക് ലോ​ക​ത്തി​നു കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഘാ​ന പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ അ​തി​വേ​ഗം വ​ള​രു​ന്ന വ​ള​ർ​ന്നു​വ​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണ്. ഉ​ട​ൻ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം സൃ​ഷ്ടി​ക്ക​പ്പെ​ട്ട ലോ​ക​ക്ര​മം വേ​ഗ​ത്തി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യാ വി​പ്ല​വം, ഗ്ലോ​ബ​ൽ സൗ​ത്തി​ന്‍റെ വ​ള​ർ​ച്ച, ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റം എ​ന്നി​വ അ​തി​ന്‍റെ വേ​ഗ​വും വ്യാ​പ്തി​യും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. മാ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വി​ശ്വ​സ​നീ​യ​വും ഫ​ല​പ്ര​ദ​വു​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ് ദി ​സ്റ്റാ​ർ ഓ​ഫ് ഘാ​ന’ ന​ൽ​കി രാ​ജ്യം മോ​ദി​യെ ആ​ദ​രി​ച്ചു. ഈ ​ബ​ഹു​മ​തി​ക്ക് മോ​ദി ഘാ​ന​യോ​ട് ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ക​യും ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

Africa

കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി

ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി. പോ​​ലീ​​സി​​ന്‍റെ നി​​ഷ്ഠു​​ര​​ത​​യ്ക്കും സ​​ർ​​ക്കാ​​രി​​ന്‍റെ ദു​​ർ​​ഭ​​ര​​ണ​​ത്തി​​നും എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​യി​​ര​​ങ്ങ​​ൾ തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്.

ര​​ണ്ടു പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ട​​ക​​ളും ​​പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ത​​ക​​ർ​​ത്തു. കെ​​നി​​യ​​യി​​ലെ 47 കൗ​​ണ്ടി​​ക​​ളി​​ൽ 23ലും ​​പ്ര​​തി​​ഷേ​​ധം ആ​​ളി​​ക്ക​​ത്തി.

പ്ര​​സി​​ഡ​​ന്‍റ് വി​​ല്യം റൂ​​ട്ടോ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ബ്ലോ​​ഗ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​നു തി​​രി​​കൊ​​ളു​​ത്തി​​യ​​ത്.

Africa

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാ​​ക്ക​​ർ: ആ​​ഫ്രി​​ക്ക​​ൻ​​ രാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ൽ 34 സൈ​​നി​​ക​​രെ ഇ​​സ്‌ലാ​​മി​​ക ഭീ​​ക​​ര​​ർ വ​​ധി​​ച്ചു. 14 സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ നൈ​​ജ​​റി​​ലെ ബാ​​നി​​ബ​​ൻ​​ഗൗ​​വി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

മാ​​ലി, ബു​​ർ​​ക്കി​​ന ഫാ​​സോ രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. അ​​ൽ-​​ഖ്വ​​യ്ദ, ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് ഗ്രൂ​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഭീ​​ക​​ര​​ർ ഒ​​രു ദ​​ശ​​ക​​ത്തി​​ലേ​​റെ കാ​​ല​​മാ​​യി നൈ​​ജ​​റി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

Africa

ഉ​റു​മ്പ് ക​ള്ള​ക്ക​ട​ത്ത്; കെ​നി​യ​യി​ൽ നാ​ലു പേ​ർ​ക്ക് ശി​ക്ഷ

നെ​യ്റോ​ബി: ഉ​റു​മ്പ് ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് ശി​ക്ഷ. കെ​നി​യ​യി​ലാ​ണു സം​ഭ​വം. ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടു പേ​ർ, വി​യ​റ്റ്നാം സ്വ​ദേ​ശി, കെ​നി​യ​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണു പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ നെ​യ്‌​വാ​ഷ​യി​ൽ ശി​ക്ഷ​ല​ഭി​ച്ച​ത്.

5300 ഉ​റു​ന്പു​ക​ളു​മാ​യി​ട്ടാ​ണ് ഇ​വ​രെ ക​ഴി​ഞ്ഞ​മാ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ അ​യ്യാ​യി​രം ഉ​റു​ന്പു​ക​ളും ബെ​ൽ​ജി​യം​കാ​രു​ടെ പ​ക്ക​ലാ​യി​രു​ന്നു. വി​നോ​ദ​ത്തി​നാ​യി ഉ​റു​ന്പു​ക​ളെ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണു നാ​ലു പേ​രും പ​റ​ഞ്ഞ​ത്.

പ​ക്ഷേ ഒ​ന്നോ ര​ണ്ടോ അ​ല്ല, അ​യ്യാ​യി​രം ഉ​റു​മ്പു​ക​ളു​ണ്ടെ​ന്നു പ​റ​ഞ്ഞ കോ​ട​തി ഇ​വ​രു​ടെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല. 7,700 ഡോ​ള​ർ വ​രു​ന്ന കെ​നി​യ​ൻ തു​ക പി​ഴ അ​ട​യ്ക്കാ​നാ​ണ് കോ​ട​തി ഇ​വ​രോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ആ​ഫ്രി​ക്ക​ൻ ഹാ​ർ​വെ​സ്റ്റ​ർ എ​ന്ന വ​ലി​യ ഇ​നം അ​ട​ക്ക​മു​ള്ള ഉ​റു​ന്പു​ക​ളെ​യാ​ണ് ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. അ​രു​മ​ക​ളാ​യി വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​ണ് ഉ​റു​മ്പുക​ളെ വി​ൽ​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ ഹാ​ർ​വെ​സ്റ്റ​റി​ന് യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും വ​ലി​യ ഡി​മാ​ൻ​ഡു​ണ്ട്. ഒ​രെ​ണ്ണ​ത്തി​ന് 220 ഡോ​ള​ർ വ​രെ വി​ല കി​ട്ടു​മ​ത്രേ.

Africa

കോ​ഴി​മോ​ഷ​ണ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട നൈ​ജീ​രി​യ​ൻ യു​വാ​വ് മോ​ചി​ത​നാ​കു​ന്നു

ലാ​ഗോ​സ്: കോ​ഴി​മോ​ഷ​ണ​ത്തി​നു വ​ധ​ശി​ക്ഷ കാ​ത്ത് പ​ത്തു​വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന നൈ​ജീ​രി​യ​ൻ യു​വാ​വി​നെ മോ​ചി​പ്പി​ക്കു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ലെ ഒ​സു​ൻ സം​സ്ഥാ​ന​വാ​സി​യാ​യ സെ​ഗു​ൻ ഒ​ല​വൂ​ക്ക​റി​നു മാ​പ്പു ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ചെ​റി​യ കു​റ്റ​ത്തി​നു വ​ലി​യ ശി​ക്ഷ വി​ധി​ച്ച​തി​ൽ വ്യാ​പ​ക വി​വ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. 2010ൽ ​പ​തി​നേ​ഴു വ​യ​സു​ള്ള ഒ​ല​വൂ​ക്ക​റും കൂ​ട്ടു​കാ​ര​നാ​യ മൊ​രാ​കി​നി​യോ​യും നാ​ട​ൻ തോ​ക്കും ക​ത്തി​യു​മാ​യി ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ വ​സ​തി ആ​ക്ര​മി​ച്ച് കോ​ഴി മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

2014ൽ ​സം​സ്ഥാ​ന ഹൈ​ക്കോ​ട​തി ഇ​രു​വ​രെ​യും തൂ​ക്കി​ലേ​റ്റാ​ൻ വ​ധി​ച്ചു. ഒ​ല​വൂ​ക്ക​റി​ന്‍റെ മോ​ച​ന​ത്തി​നാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷ​മാ​ദ്യം ഒ​ല​വൂ​ക്ക​ർ മോ​ചി​ത​നാ​കു​മെ​ന്നാ​ണു സൂ​ച​ന.

അ​തേ​സ​മ​യം, ഇ​യാ​ളോ​ടൊ​പ്പം വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മൊ​രാ​കി​നി​യോ​യെ വി​ട്ട​യ​യ്ക്കു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. നൈ​ജീ​രി​യ​യി​ൽ 3,400ലേ​റെ ത​ട​വു​കാ​ർ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, 2012നു ​ശേ​ഷം രാ​ജ്യ​ത്ത് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

Africa

പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മുമ്പ​ൻ സു​ഡാ​ൻ

ഖാ​ര്‍​ത്തൂം: പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​ൾ​ക്കു പേ​രു​കേ​ട്ട രാ​ജ്യം! എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ര​മി​ഡു​ക​ൾ ഉ​ള്ള രാ​ജ്യം ഈ​ജി​പ്റ്റ​ല്ല.

അ​ത് സു​ഡാ​ൻ ആ​ണ്. 118 പി​ര​മി​ഡു​ക​ളാ​ണ് ഈ​ജി​പ്റ്റി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ സു​ഡാ​ന്‍റെ വി​ശാ​ല​മാ​യ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​യു​ടെ എ​ണ്ണം 220-240 വ​രും. നൈ​ൽ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു സു​ഡാ​നി​ൽ കാ​ണ​പ്പെ​ടു​ന്ന നു​ബി​യ​ൻ മെ​റോ പി​ര​മി​ഡു​ക​ൾ താ​ര​ത​മ്യേ​നെ ചെ​റു​താ​ണ്.

ബി​സി 2500-എ​ഡി 300 കാ​ല​ഘ​ട്ട​ത്തി​ൽ കു​ഷൈ​റ്റ് ഭ​ര​ണ​കാ​ല​ത്താ​ണ് നു​ബി​യ​ൻ പി​ര​മി​ഡു​ക​ൾ നി​ർ​മി​ച്ച​ത്. കു​ത്ത​നെ​യു​ള്ള വ​ശ​ങ്ങ​ളും മൂ​ർ​ച്ച​യു​ള്ള കോ​ണു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് നു​ബി​യ​ൻ മെ​റോ പി​ര​മി​ഡ്.

ഈ​ജി​പ്റ്റി​ലെ​ന്ന​പോ​ലെ സു​ഡാ​നി​ലും രാ​ജ​കീ​യ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണ് പി​ര​മി​ഡു​ക​ൾ. കു​ഷൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ വെ​ളി​ച്ചം വീ​ശു​ന്നു.

Africa

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​ക്കു കൈ​മാ​റി ദ​ക്ഷി​ണാ​ഫ്രി​ക്ക

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി കൈ​കൊ​ണ്ടു നെ​യ്തെ​ടു​ത്ത വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പൂ​ർ​വ​സ്തു​ക്ക​ളും ഡ​ർ​ബ​നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ​ത്തെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​രേ​ഖ​ക​ളും ഇ​ന്ത്യ​യ്ക്കു കൈ​മാ​റി ദ​ക്ഷി​ണാ​ഫ്രി​ക്ക.  

1893ലാ​ണ് ഗാ​ന്ധി​ജി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ​ത്. 1916ൽ ​അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി​യ​യ​ച്ചു. 1904ലാ​ണ് ഗാ​ന്ധി​ജി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഫി​നി​ക്സ് സെ​റ്റി​ൽ​മെ​ന്‍റ് സ്ഥാ​പി​ച്ച​ത്. 


ഗാ​ന്ധി​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​സ്റ്റാ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​പൂ​ർ​വ വ​സ്തു​ക്ക​ൾ ദേ​ശീ​യ ഗാ​ന്ധി മ്യൂ​സി​യ​ത്തി​ന് കൈ​മാ​റി​യ​ത്.

Africa

കെ​നി​യ​യിലെ അപ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: കെ​നി​യ​യി​ലെ നെ​ഹ്‌​റൂ​റു​വി​ല്‍ വി​നോ​ദ യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു മ​രി​ച്ച അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ഖ​ത്ത​ര്‍ എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്‌​ന (29), മ​ക​ള്‍ റൂ​ഹി മെ​ഹ്‌​റി​ന്‍ (ഒ​ന്ന​ര), മാ​വേ​ലി​ക്ക​ര ചെ​റു​കോ​ല്‍ സ്വ​ദേ​ശി​നി ഗീ​ത ഷോ​ജി ഐ​സ​ക്ക് (58), പാ​ല​ക്കാ​ട് മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി റി​യ ആ​ന്‍ (41), മ​ക​ള്‍ ടൈ​റ റോ​ഡ്രി​ഗ​സ് (7) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നാ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി മ​ന്ത്രി പി. ​രാ​ജീ​വ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. മ​രി​ച്ച ജ​സ്‌​ന​യു​ടെ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ, റി​യ​യു​ടെ ഭ​ര്‍​ത്താ​വ് ജോ​യ​ല്‍, മ​ക​ന്‍ ട്രാ​വീ​സ് എ​ന്നി​വ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. നാ​ട്ടി​ലേ​ക്ക് എ​ത്തി​യ ഇ​വ​രെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ജ​സ്‌​ന, മ​ക​ള്‍ റൂ​ഹി മെ​ഹ്‌​റി​ന്‍, റി​യ, മ​ക​ന്‍ ടൈ​റ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച​ത്ത​ന്നെ സം​സ്‌​ക​രി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഗീ​ത​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

നോ​ര്‍​ക്ക് റൂ​ട്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ടി. ​ര​ശ്മി, എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്‌​ട​ര്‍ ജി. ​മ​നു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം എ​ഴി​നാ​ണ് 28 പേ​ര​ട​ങ്ങു​ന്ന ഇ​ന്ത്യ​ന്‍​സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഖ​ത്ത​റി​ല്‍​നി​ന്നു വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍.

നെ​യ്‌​റോ​ബി​യി​ല്‍​നി​ന്നു 150 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നെ​ഹ്‌​റൂ​റു​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Europe

ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ പ​ഴ​യ പ​ള്ളി ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ അ​നു​മ​തി

ക്ലാ​ക്‌​ട​ൺ ഓ​ൺ സീ: ​ഗ്രേ​റ്റ് ക്ലാ​ക്‌​ട​ണി​ലെ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ഴ​യ ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​റിംഗ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

1981-ൽ ​താ​ത്കാ​ലി​ക കെ​ട്ടി​ട​മാ​യി നി​ർ​മി​ച്ച നി​ല​വി​ലെ ഹാ​ൾ കാ​ല​പ്പ​ഴ​ക്ക​വും മ​റ്റ് കേ​ടു​പാ​ടു​ക​ളും കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ള്ളി​യു​ടെ വി​വി​ധ യോ​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും ഈ ​ഹാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ള്ളി വി​കാ​രി മാ​ർ​ക്ക് മ​ൾ​റൈ​ൻ പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ലു​ള്ള ഹാ​ളി​ന്‍റെ ഏ​താ​ണ്ട് അ​തേ വ​ലു​പ്പ​ത്തി​ലാ​യി​രി​ക്കും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രി​ക്കും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​നം.

പു​തി​യ ഹാ​ളി​ൽ പ്ര​വേ​ശ​ന ലോ​ബി, അ​ടു​ക്ക​ള, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​ക​ൾ, പ്ര​ധാ​ന യോ​ഗ​മു​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും.

പ​ള്ളി​യു​ടെ സെമിത്തേരിയിലേ​ക്കും പ​രി​സ​ര​ത്തേ​ക്കും കാ​ഴ്ച ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ധാ​ന യോ​ഗ​മു​റി​യി​ൽ മു​ഴു​വ​ൻ ഉ​യ​ര​ത്തി​ലു​ള്ള ഗ്ലാ​സ് ഭി​ത്തി​യും ഒ​രു​ക്കും.

കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ പ്ര​ത്യേ​ക തു​റ​സ്സു​ക​ളി​ലൂ​ടെ സ്വാ​ഭാ​വി​ക വെ​ളി​ച്ചം അ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന ത​യാ​റാ​ക്കി​യ ഇ​ൻ​ക്പെ​ൻ ഡൗ​ണി ആ​ർ​ക്കി​ടെ​ക്ച​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി​യു​ടെ വാ​സ്തു​വി​ദ്യ​യ്ക്കും പ​രി​സ​ര​ത്തിന്‍റെ പൈ​തൃ​ക​സ്വ​ഭാ​വ​ത്തി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം ആ​ധു​നി​ക നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും ല​ളി​ത​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തേ​ക്കാ​ൾ മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പ​നം വ്യ​ക്ത​മാ​ക്കി.

ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ​ള്ളി

പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടിന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​പി​ത​മാ​യ സെ​ന്റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി ഗ്രേ​റ്റ് ക്ലാ​ക്ട​ണി​ലെ പ്ര​ധാ​ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ല​ണ്ട​ൻ ബി​ഷ​പ്പാ​യി​രു​ന്ന റി​ച്ചാ​ർ​ഡ് ഡി ​ബെ​ൽ​മീ​സിന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണം ന​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ​വി​യാ​യ ഗ്രേ​ഡ്-1 ലി​സ്റ്റ​ഡ് പ​ദ​വി​യാ​ണ് ഈ ​പ​ള്ളി​ക്കു​ള്ള​ത്.

പു​തി​യ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ന് കാ​ര്യ​മാ​യ ആ​ഘാ​ത​മു​ണ്ടാ​കി​ല്ലെ​ന്നും നി​ല​വി​ലെ സ്ഥ​ല​ത്തി​ന്റെ സൗ​ന്ദ​ര്യ​വും ഉ​പ​യോ​ഗ​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​മെ​ന്നും പൈ​തൃ​ക വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Europe

ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നൃ​ത്ത​പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യ്ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്കം

ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "അ​ഭി​ന​യ - ദ ​ആ​ർ​ട്ട് ഓ​ഫ് ത്രൂ ​ഡാ​ൻ​സ്' എ​ന്ന പ്ര​ത്യേ​ക നൃ​ത്ത​പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യു​ടെ ആ​ദ്യ പ​രി​പാ​ടി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​രു​പോ​ലെ താത്പ​ര്യ​മു​ള്ള​വ​ർ​ക്കും നൃ​ത്ത​ക​ല​യി​ലെ അ​ഭി​ന​യ​സ​ങ്കേ​ത​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​കെ​യി​ലെ പ്ര​ശ​സ്ത ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ജി​താ രാ​ജ് (എംഎ ഭരതനാട്യം) ആ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സംസ്കൃതി കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​താ രാ​ജി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

നൃ​ത്ത​ത്തി​ലൂ​ടെ വി​കാ​ര​ങ്ങ​ൾ, ചി​ന്ത​ക​ൾ, ആ​ശ​യ​ങ്ങ​ൾ, ക​ഥ​ക​ൾ എ​ന്നി​വ പ്രേ​ക്ഷ​ക​രി​ലേ​ക്ക് മ​നോ​ഹ​ര​മാ​യും അ​ർ​ഥവ​ത്താ​യും ഫ​ല​പ്ര​ദ​മാ​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ അ​ഭി​ന​യ​സ​ങ്കേ​ത​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ശി​ൽ​പ​ശാ​ല​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മു​ഖ​ഭാ​വ​ങ്ങ​ൾ, ആം​ഗി​ക ച​ല​ന​ങ്ങ​ൾ, നേ​ത്രാ​ഭി​ന​യം, ശ​രീ​ര​ഭാ​ഷ തു​ട​ങ്ങി​യ അ​ഭി​ന​യ​ഘ​ട​ക​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പ്രാ​യോ​ഗി​ക ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്തും.

നൃ​ത്താ​വ​ത​ര​ണ​ങ്ങ​ളി​ൽ അ​ഭി​ന​യ​ത്തി​നു​ള്ള പ്രാ​ധാ​ന്യം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും, സ്വ​ന്തം ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മി​ക​ച്ച അ​വ​ത​ര​ണ​ശേ​ഷി​യോ​ടെ​യും വേ​ദി​യി​ൽ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ശി​ൽ​പ​ശാ​ല സ​വി​ശേ​ഷ​മാ​യൊ​രു പ​രി​ശീ​ല​നാ​നു​ഭ​വ​മാ​യി​രി​ക്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

പ​രി​പാ​ടി: ABHINAYA - The Art of Expression Through Dance. തീ​യ​തി: ന​വം​ബ​ർ 22, ഞാ​യ​റാ​ഴ്ച. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ട് മു​ത​ൽ അഞ്ച് വ​രെ. പ​രി​ശീ​ല​ക: ജി​താ രാ​ജ്.

വേ​ദി: St. Timothy’s Church and Community Centre, Daybrook, Nottingham, NG5 6BX.

Europe

അ​ഭി​ഷേ​കാ​ഗ്‌​നി ബെെ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ 28ന്

ഡ​ബ്ലി​ൻ: നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്‌​നി ബെെ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ (മ​ല​യാ​ളം) ഈ മാസം 28ന് ബ്ലെസഡ് മാർഗരറ്റ് ബോൾ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ഫാ. സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ൽ​കു​ക​യും അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ​തു​മാ​യ അ​ഭി​ഷേ​കാ​ഗ്‌​നി കാതോലിക് മിനിസ്‌ട്രി (എഎഫ്സിഎം) ആ​ണ് ബൈ​ബി​ൾ ക​ൺ​വെൻ​ഷ​ൻ ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​മ്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എഎഫ്സിഎം അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

Europe

വിമാനത്തിൽവച്ച് ജീവനക്കാരന് ഗുരുതര അലർജി; രക്ഷകനായി ഇസ്രയേലി ഡോക്‌ടർ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ലു​ഫ്താ​ന്‍​സ വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​ന് ആ​കാ​ശ​മ​ധ്യേ ജീ​വ​ന് ഭീ​ഷ​ണി​യാ​യ ത​ര​ത്തി​ല്‍ ഗു​രു​ത​ര അ​ല​ര്‍​ജി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം സെ​ര്‍​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ല്‍​ഗ്രേ​ഡി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

ഇ​സ്രാ​യേ​ലി​ലെ ടെ​ല്‍ അ​വീ​വി​ല്‍ നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന എ​ൽ​എ​ച്ച് 687 എ​ന്ന ലു​ഫ്താ​ന്‍​സ എ​യ​ര്‍​ബ​സ് എ321 വി​മാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

നാ​ട​കീ​യ നി​മി​ഷ​ങ്ങ​ള്‍

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങ​ളി​ലൊ​രാ​ള്‍ അ​റി​യാ​തെ എ​ള്ള് അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥത്തോ​ട് ജീ​വ​ന​ക്കാ​ര​ന് അ​തി​ക​ഠി​ന​മാ​യ അ​ല​ര്‍​ജി ഉ​ണ്ടാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ച്ച് മി​നി​റ്റു​ക​ള്‍​ക്ക​കം ഇ​യാ​ള്‍​ക്ക് ശ്വാ​സ​ത​ട​സ​വും കു​ഴ​ഞ്ഞു​വീ​ഴ്ച​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി​ക് ഷോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ​ത്തി​നു​ള്ള എ​പ്പി​പെ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഈ ​സ​മ​യം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഇ​സ്ര​യേ​ലി ഡോ​ക്ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റി​ല്‍ നി​ന്ന് അ​ദ്ദേ​ഹം അ​ഡ്രി​നാ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ന​ല്‍​കി രോ​ഗി​യു​ടെ നി​ല താത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.

അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ്

ഡോ​ക്ട​ര്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​തി​നി​ട​യി​ല്‍ പൈ​ല​റ്റു​മാ​ര്‍ വി​മാ​നം സെ​ര്‍​ബി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​ല്‍​ഗ്രേ​ഡി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തു. റ​ണ്‍​വേ​യി​ല്‍ സ​ജ്ജ​മാ​യി​രു​ന്ന ആം​ബു​ല​ന്‍​സ് സം​ഘം ജീ​വ​ന​ക്കാ​ര​നെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​യാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട ഡോ​ക്ട​ര്‍​ക്ക് എ​യ​ര്‍​ലൈ​ന്‍​സും യാ​ത്ര​ക്കാ​രും ന​ന്ദി അ​റി​യി​ച്ചു.

രോ​ഗ​ബാ​ധി​ത​നാ​യ ജീ​വ​ന​ക്കാ​ര​ന് പ​ക​ര​മാ​യി മ​റ്റൊ​രു ക്രൂ​വി​നെ ബെ​ല്‍​ഗ്രേ​ഡി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ടി​വ​ന്ന​തി​നാ​ലും ബെ​ല്‍​ഗ്രേ​ഡി​ല്‍ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ വി​യ​ന്ന​യി​ല്‍ പ്ര​ത്യേ​ക സ്റ്റോപ്പ് അ​നു​വ​ദി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലും മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് വി​മാ​നം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ലു​ഫ്താ​ന്‍​സ അ​ധി​കൃ​ത​ര്‍, യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്ന് വ്യ​ക്ത​മാ​ക്കി.

Europe

മാ​ൾ​ട്ട ബ​ജ​റ്റ്: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ 21ന്

വാ​ലെ​റ്റ: മാ​ൾ​ട്ട സ​ർ​ക്കാ​രി​ന്‍റെ 2027ലെ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന സ​മാ​ധാ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ശ​നി​യാ​ഴ്ച ത​ല​സ്ഥാ​ന​മാ​യ വാ​ലെ​റ്റ​യി​ൽ ന​ട​ക്കും.

ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സ് (ടി​സി​എ​ൻ​എ​സ്) പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മാ​ധാ​ന കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യി പ​രി​പാ​ടി മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ക്ര​മ​ങ്ങ​ളോ സം​ഘ​ർ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ സ​മാ​ധാ​ന​പ​ര​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന​താ​ണ് പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ​ന്നാ​ണ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം.

ഏ​ക​ദേ​ശം അ​ഞ്ച​ര ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള മാ​ൾ​ട്ട​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും ടൂ​റി​സം മേ​ഖ​ല​യി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

പ്ര​ധാ​ന ആ​ശ​ങ്ക​ക​ൾ

വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷാ ഫീ​സ് 600 യൂ​റോ​യി​ൽ​നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തി​യ​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തി​നു പു​റ​മെ പു​തി​യ അ​പേ​ക്ഷ​ക​ർ​ക്കും പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​വ​ർ​ഷം 400 യൂ​റോ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ഭാ​വ​ന ഫീ​സും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാം രാ​ജ്യ​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം, സൗ​ജ​ന്യ ശി​ശു​പ​രി​പാ​ല​നം, പ്ര​ത്യേ​ക ജോ​ലി സ​മ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ണ​സ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സു​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തും പ്ര​വാ​സി​ക​ളെ ബാ​ധി​ക്കും.

പ്ര​തി​മാ​സം 83 യൂ​റോ വ​രെ​യു​ള്ള അ​ധി​ക ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​വും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന​വും പു​തി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും താ​മ​സി​ക്കു​ന്ന മാ​ൾ​ട്ട​യി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ജീ​വി​ത​ച്ചെ​ല​വ് കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യ​മെ​ത്തി​ച്ചും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കാ​രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.

സ​മാ​ധാ​ന​പ​ര​മാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി സ​മൂ​ഹം.

Europe

വി​ദ്യാ​ർ​ഥി​യാ​യി ജ​ർ​മ​നി​യി​ലെ​ത്തി; ഇ​ന്ന് ഹാ​നോ​വ​റി​ന്‍റെ ഉ​പ​മേ​യ​ർ പ​ദ​വി, അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി

ഹാ​നോ​വ​ർ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​നോ​വ​റി​ന്‍റെ ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബാ​ല ​ര​മ​ണി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​ ര​മ​ണി ഹാ​നോ​വ​ർ ന​ഗ​ര​ത്തി​ലെ മൂ​ന്ന് ഓ​ണ​റ​റി മേ​യ​ർ​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​സ്പി​ഡി) അം​ഗ​മാ​യ അ​ദ്ദേ​ഹം ഹാ​നോ​വ​ർ സി​റ്റി കൗ​ൺ​സി​ലി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.

2021 മു​ത​ൽ സി​റ്റി കൗ​ൺ​സി​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പു​തി​യ ചു​മ​ത​ല​യി​ൽ തു​ട​രും.

Europe

ഐ​റി​ഷ് മ​ല​യാ​ളി ഏ​യ്ഞ്ച​ൽ മേ​രി ജോ​ർ​ജി​ന് ഡോ​ക്ട​റേ​റ്റ്

ഡ​ബ്ലി​ൻ: ഐ​റി​ഷ് മ​ല​യാ​ളി​ ഏ​യ്ഞ്ച​ൽ മേ​രി ജോ​ർ​ജി​ന് ഡോ​ക്‌ടറേ​റ്റ് ല​ഭി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സി​ലാ​ണ് ഏ​യ്ഞ്ച​ൽ ഡോ​ക്‌ടറേ​റ്റ് നേ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ മു​തി​ര​കാ​ലാ​യി​ൽ ജോ​ർ​ജ് മാ​ഷി​ന്‍റെ​യും ലീ​ന​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ജെ​ഫി​ൻ ജോ​ൺ ഡ​ബ്ലി​നി​ലെ മെ​റി​യോ​ൺ ഹോ​ട്ട​ലി​ൽ മാ​നേ​ജ​രാ​ണ്.

ലൂ​ക്ക​നി​ലെ ജോ​ൺ​സ​ൺ ച​ക്കാ​ല​ക്ക​ലി​ന്‍റെ​യും ജാ​ൻ​സി​യു​ടെ​യും (സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ) മ​ക​നാ​ണ് ജെ​ഫി​ൻ.

മി​ക​ച്ച ക​ലാ​കാ​രി കൂ​ടി​യാ​യ ഏ​യ്ഞ്ച​ൽ ലൂ​ക്ക​ൻ മ​ല​യാ​ളി ക്ല​ബ് അം​ഗ​മാ​ണ്.

Europe

ര​ക്ത​പു​ഷ്പ​ങ്ങ​ൾ ഇ​റ്റ​ലിക്ക് പു​തി​യ സാ​ര​ഥി​ക​ൾ

റോം: ​ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ കൂ​ട്ടാ​യ്മ​യാ​യ ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി​യു​ടെ ഏ​ഴാ​മ​ത് പൊ​തു​സ​മ്മേ​ള​നം റോ​മി​ൽ ന​ട​ന്നു. ബേ​ബി ജോ​ൺ മാ​സ്റ്റ​ർ ന​ഗ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ന്ദു വ​യ​നാ​ട് പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ര​ക്ത​സാ​ക്ഷി പ്ര​മേ​യം ഫാ​ത്തി​മ തി​രു​വ​ന​ന്ത​പു​ര​വും അ​നു​ശോ​ച​ന പ്ര​മേ​യം പ്രി​യ നൈ​നാ​നും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സു​നി​ൽ വ​യ​നാ​ട് സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം ര​ക്ത​പു​ഷ്പ​ങ്ങ​ൾ ഇ​റ്റ​ലി മു​ൻ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ന് നൈ​നാ​ൻ ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജീ​മോ​ൻ അ​മ്പ​ഴ​ക്കാ​ട് ന​ന്ദി​യും അ​റി​യി​ച്ചു.​തു​ട​ർ​ന്ന് പ്ര​സി​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു വ​യ​നാ​ട് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​സ് പൂ​ന്ത​റ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യും സ​മ്മേ​ള​നം അ​വ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളും ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളും വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രാ​യ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും ച​ർ​ച്ച ചെ​യ്യു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ 25 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ​യും തു​ട​ർ​ന്ന് 11 എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ


ചെ​യ​ർ​മാ​ൻ: കെ.​സി. നൈ​നാ​ൻ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ടി.​പി. സു​രേ​ഷ്, ട്രെ​ഷ​റ​ർ: ജോ​സ് പൂ​ന്ത​റ, ​വൈ​സ് ചെ​യ​ർ​മാ​ൻ: സു​നി​ൽ വ​യ​നാ​ട്, ജോയി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ജി​മോ​ൻ അ​മ്പ​ഴ​ക്കാ​ട്, ശാ​ലു ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ: സാ​ബു സ്ക​റി​യ​, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ: ബി​ന്ദു വ​യ​നാ​ട്, പ്ര വാ​സി ജോ​ബ് കോഓ​ർ​ഡി​നേ​റ്റ​ർ: ജ​യ​പ്ര​കാ​ശ്, ഹെ​ൽ​ത്ത് & സോ​ഷ്യ​ൽ മീ​ഡി​യ കോഓ​​ർ​ഡി​നേ​റ്റ​ർ: പ്രി​യ നൈ​നാ​ൻ.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ്യ പൊ​തു​യോ​ഗം ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വും പ്ര​വാ​സി സം​ഘ​ട​ന​യാ​യ കോ​മി​റ്റാ​റ്റോ ഇ​മ്മി​ഗ്രാ​റ്റി ഇ​ൻ ഇ​റ്റാ​ലി​യ പ്ര​തി​നി​ധി​യു​മാ​യ എ​ഡ്ഗ​ർ ഗ​ലി​യാ​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പു​തി​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

Europe

ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബി​ന് നവനേതൃത്വം

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ കാ​യി​ക ക്ല​ബു​ക​ളി​ലൊ​ന്നും കൊ​ളോ​ൺ മ​ല​യാ​ളി​ക​ളു​ടെ കാ​യി​ക കൂ​ട്ടാ​യ്മ​യു​മാ​യ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബി​ന് (ഐ​വി​ഡി) പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്ല​ബി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സി​നി തോ​ട്ട​ക്ക​ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡെ​സീ​ന തോ​ട്ടു​ങ്ക​ലും ട്ര​ഷ​റ​റാ​യി ഡെ​ൻ​സി പൊ​യ്ക​യി​ലും ചു​മ​ത​ല​യേ​റ്റു.

ഫാ. ​റോ​ബി​ൻ തു​റ​യ്ക്ക​ൽ, അ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ​മാ​രാ​യും ജോ​ജോ വി​ൽ​ഫ്ര​ഡ് സെ​ക്ര​ട്ട​റി​യാ​യും ഡേ​വി​സ് വ​ട​ക്കും​ചേ​രി സീ​നി​യ​ർ പ്ര​തി​നി​ധി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ഷി തോ​ട്ടു​ങ്ക​ൽ, റോ​ബി​ൻ​സ് വ​ട്ട​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ ഓ​ഡി​റ്റ​ർ​മാ​രാ​ണ്.

ര​ണ്ടു വ​ർ​ഷ​മാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ജ​ർ​മ​നി​യി​ലെ കാ​യി​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ ഐ​വി​ഡി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Europe

ബൈ​ബി​ൾ ക​ലോ​ത്സ​വം സ്ക​ന്തോ​ർ​പ്പി​ൽ ശ​നി​യാ​ഴ്ച; മാ​റ്റു​ര​യ്ക്കാ​ൻ 1,500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​മ്പ​താ​മ​ത് രൂ​പ​താ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച സ്ക​ന്തോ​ർ​പ്പി​ലെ ഫ്രെ​ഡ​റി​ക് ഗോ​ഫ് സ്കൂ​ളി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി 1,500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ബൈ​ബി​ൾ ക​ലോ​ത്സ​വം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ കു​ര്യ​ൻ, ജോ​യി​ന്‍റ് കോഓർ​ഡി​നേ​റ്റ​ർ മാ​രാ​യ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​ർ​ഫി തോ​മ​സ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി രൂ​പ​താ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ പ്ര​തി​ഭ​ക​ളാ​ണ് രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. 14 വേ​ദി​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തി​ല​ധി​കം കോ​ച്ചു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ക​ലാ​സ്വാ​ദ​ക​രും എ​ത്തി​ച്ചേ​രും.

ക​ലോ​ത്സ​വം ന​ട​ക്കു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഡൈ​നിംഗ് ഹാ​ളി​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് എ​ഫ്രേം പ​വ​ലി​യ​നി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​രോ റീ​ജി​യ​ണി​ലെ​യും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ക​ളും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ റി​സ്റ്റ് ബാ​ൻ​ഡു​ക​ളും അ​ത​ത് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ​നി​ന്ന് ശേ​ഖ​രി​ക്ക​ണം.

ക​ലോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ഇ​തി​നോ​ട​കം എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും മി​ഷ​നു​ക​ൾ​ക്കും പ്രൊ​പ്പോ​സ്ഡ് മി​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. മ​ത്സ​രാ​ർഥി​ക​ളും വോ​ള​ന്‍റി​യ​ർ​മാ​രും ഒ​ഴി​കെ​യു​ള്ള​വ​ർ റി​സ്റ്റ് ബാ​ൻ​ഡ് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. റി​സ്റ്റ് ബാ​ൻ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ക​ലോ​ത്സ​വ വേ​ദി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

വാ​ഹ​ന പാ​ർ​ക്കിംഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ള​ന്‍റിയ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​ച്ചു​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിംഗ് ഗ്രൗ​ണ്ടി​ൽ സ്വ​കാ​ര്യ കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സ്പോ​ർ​ട്സ് ഹാ​ൾ കെ​ട്ടി​ട​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്കും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ആ​രാ​ധ​ന​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വേ​ദി​യി​ൽ പ്ര​ത്യേ​ക ചാ​പ്പ​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴിന് വോ​ള​ന്‍റിയ​ർ​മാ​ർ​ക്കും നേ​ര​ത്തെ​യെ​ത്തു​ന്ന​വ​ർ​ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് രാ​വി​ലെ 10, ഉ​ച്ച​യ്ക്ക് 12, രണ്ട്, വൈ​കു​ന്നേ​രം നാല് എ​ന്നീ സ​മ​യ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി ര​ണ്ട് കാ​റ്റ​റിംഗ് ടീ​മു​ക​ളാ​ണ് ഭ​ക്ഷ​ണ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. സ്ട്രീ​റ്റ് ബോ​ൾ കാ​റ്റ​റിംഗ്, നീ​ല​ഗി​രി കാ​റ്റ​റിംഗ് എ​ന്നീ ടീ​മു​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കാ​യി ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാറാ​ക്കു​ക.

റീ​ജി​യ​ണു​ക​ൾ​ക്കും മി​ഷ​നു​ക​ൾ​ക്കും കൂ​ട്ട​മാ​യി ഭ​ക്ഷ​ണം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട കാ​റ്റ​റിംഗ് ടീ​മു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​ത്യേ​ക ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഓ​രോ റീ​ജി​യ​ണി​നും ഓ​രോ ചെ​യ്ഞ്ചിംഗ് റൂം ​വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ ഈ​സ്റ്റ് ബ്ലോ​ക്കി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചെ​യ്ഞ്ചിംഗ് റൂം ​കെ​ട്ടി​ട​ത്തി​ലേ​ക്ക് പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്കാ​യി ക​ലോ​ത്സ​വ വേ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന് വ​ലി​യ ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഉ​ച്ച​ക​ഴി​ഞ്ഞ്, പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ‘സെ​ന്‍റ് എ​ഫ്രേം പ​വ​ലി​യ​ൻ’ വേ​ദി​യി​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് അ​ഭി​വ​ന്ദ്യ പി​താ​വി​ൽ​നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. ശേ​ഷി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ഒ​മ്പ​താ​മ​ത് രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് എ​ഫ്രേം സ്ക​ന്തോ​ർ​പ്പ് -​ ഹ​ൾ പ്രൊ​പ്പോ​സ്ഡ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ രൂ​പ​ത​യി​ലു​ട​നീ​ളം പ്ര​ത്യേ​ക മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം വി​ശ്വാ​സ​ത്തി​ന്‍റെ​യും ക​ലാ​പ്ര​തി​ഭ​യു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും മ​ഹോ​ത്സ​വ​മാ​ണ്.

Europe

മാ​ൾ​ട്ട​യി​ൽ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വാ​സി പ്ര​തി​ഷേ​ധം; ആ​ശ​ങ്ക​യി​ൽ മ​ല​യാ​ളി​ക​ളും

വ​ല്ലെ​റ്റ: മാ​ൾ​ട്ട സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ലും തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​ന് എ​തി​രാ​യ വീ​സ-​തൊ​ഴി​ൽ നി​യ​മ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്ത് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ൻ പ്ര​തി​ഷേ​ധം.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മ​ങ്ങ​ൾ.

മാ​ൾ​ട്ട​യി​ലെ ആ​കെ ജ​ന​സം​ഖ്യ​യാ​യ അ​ഞ്ച​ര ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ൾ​ക്കാ​രി​ൽ ഒ​ന്ന​ര ല​ക്ഷ​വും ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ്.

അ​തി​നാ​ൽ​ത്ത​ന്നെ ബ​ജ​റ്റി​ലെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യും ടൂ​റി​സം രം​ഗ​ത്തെ​യും ഒ​രു​പോ​ലെ ത​ള​ർ​ത്തും.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഈ ​പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ

വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സു​ക​ളി​ലെ വ​ൻ വ​ർ​ധ​ന​വ്: പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള ഫീ​സ് 600 യൂ​റോ​യി​ൽ നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തി.

കൂ​ടാ​തെ പു​തി​യ അ​പേ​ക്ഷ​ക​ർ​ക്കും പു​തു​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​വ​ർ​ഷം 400 യൂ​റോ അ​ധി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ഭാ​വ​ന ഫീ​സും ഏ​ർ​പ്പെ​ടു​ത്തി.

ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ൽ: പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം, സൗ​ജ​ന്യ ശി​ശു​പ​രി​പാ​ല​നം, ആ​റ്റി​പ്പി​ക്ക​ൽ വ​ർ​ക്കിം​ഗ് അ​വേ​ഴ്സ് ബോ​ണ​സ് തു​ട​ങ്ങി​യ​വ ടി​സി​എ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് നി​ഷേ​ധി​ച്ചു.

വി​ദേ​ശ ലൈ​സ​ൻ​സു​ക​ൾ​ക്കും അ​വി​ദ​ഗ്ധ ലൈ​സ​ൻ​സു​ക​ൾ​ക്കും നി​കു​തി: കാ​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​മാ​സം 83 യൂ​റോ വ​രെ​യു​ള്ള അ​ധി​ക അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സും പ്ര​വാ​സി​ക​ൾ​ക്ക് ചു​മ​ത്തി.

വി​ദ്യാ​ർഥി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഫീ​സു​ക​ളും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തി.

യൂ​റോ​പ്പി​ലെ മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ളി​ൽ കൊ​ണ്ടു വ​ന്ന ക​ർ​ശ​ന​മാ​യ കു​ടി​യേ​റ്റ -​ തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​തേ​പ​ടി മാ​ൾ​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ നി​ല​നി​ർ​ത്തു​ന്ന​തി​ലും ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ജ​യ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​നെ വേ​ർ​തി​രി​ച്ചു കാ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രിന്‍റേ​തെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നും ഇയുവി​ലെ എ​ല്ലാ തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​നെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​യ​മ​പോ​രാ​ട്ട​വും പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നു​മു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് വി​ഷ​യ​ത്തി​ൽ വ​ലി​യ കാ​മ്പ​യി​നു​ക​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ഡി​സം​ബ​ർ 12ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ രൂ​പ​താ ക​ൺ​വ​ൻ​ഷ​ൻ (തൈ​ബൂ​സ 2026) ഡി​സം​ബ​ർ 12ന് ​ബ​ർ​മിം​ഗ്ഹാം ന്യൂ ​ബിംഗ്‌ലി ഹാ​ളി​ൽ ന​ട​ക്കും.

രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ൾ, മി​ഷ​നു​ക​ൾ, പ്രൊ​പ്പോ​സ​ഡ് മി​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നി​താ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

രാ​വി​ലെ എട്ടിന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് എട്ട് മു​ത​ൽ ഒമ്പതു ​വ​രെ ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യാ​മ​പ്രാ​ർ​ഥ​ന​യ്ക്കും (ഖു​ത്ആ) ശേ​ഷം ഔ​ദ്യോ​ഗി​ക സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

വി​മ​ൻ​സ് ഫോ​റം രൂ​പ​താ പ്ര​സി​ഡ​ന്‍റ് മെ​ർ​ലി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റെ​വ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച്. എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും.

തു​ട​ർ​ന്ന്, "കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ രൂ​പീ​ക​ര​ണ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്; യു​കെ പ​ശ്ചാ​ത്ത​ല​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ. സി. ​ആ​ൻ മ​രി​യ എ​സ്എ​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജെ​ർ​ലി​ൻ ജോ​ർ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സ​ന്ധ്യാ ഈ​പ്പ​ൻ ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കും. സ്റ്റെ​ഫി മാ​ത്യു സ്വാ​ഗ​ത​വും മി​നി ആ​ന്റോ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തും.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും ഉ​ണ്ടാ​യി​രി​ക്കും മ​റ്റ് വൈ​ദി​ക​ർ സ​ഹ കാ​ർ​മ്മി​ക​രാകും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും, വി​വി​ധ റീ​ജണുക​ളി​ൽ നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടും.

വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ ഫാ.ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്​എ​ച്ച്, പ്ര​സി​ഡ​ന്‍റ് മെ​ർ​ലി​ൻ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ഫി മാ​ത്യു, സെ​ക്ര​ട്ട​റി ജെ​ർ​ലി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി ആന്‍റോ, ട്രെ​ഷ​റ​ർ സ​ന്ധ്യാ ഈ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Europe

ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പ​ണം; ഡോ​യ്ചെ ബാ​ങ്കി​നെ​തി​രെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ൽ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഡോ​യ്ചെ ബാ​ങ്കി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ളും ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും ബാ​ങ്ക് വ​ർ​ഷ​ങ്ങ​ളോ​ളം അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​​ന്‍റർനാ​ഷ​ണൽ മീ​ഡി​യ റി​സ​ർ​ച്ചി​ന്‍റെ​യും ജ​ർ​മ​ൻ മാ​ധ്യ​മ​മാ​യ സെ​ഡ്‌​ഡി​എ​ഫ് ഫ്രോ​ണ്ടാ​ലിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തു​വ​ന്ന ആ​ഭ്യ​ന്ത​ര ഇ​മെ​യി​ലു​ക​ളും രേ​ഖ​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ടാ​ണ് വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ബാ​ങ്കി​ലെ വി​ദ​ഗ്ധ​രും ജീ​വ​ന​ക്കാ​രും പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ളു​മാ​യു​ള്ള ബ​ന്ധം തു​ട​ർ​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

നൂ​റു​ക​ണ​ക്കി​ന് ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ ക​ള്ള​പ്പ​ണ ശൃം​ഖ​ല​യെ​ക്കു​റി​ച്ച് ബാ​ങ്കി​നു​ള്ളി​ൽ മു​ന്ന​റി​യി​പ്പ് ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. എ​ന്നാ​ൽ ബാ​ങ്കി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വ​ർ​ഷ​ങ്ങ​ളോ​ളം ഈ ​ഇ​ട​പാ​ടു​ക​ളു​ടെ പൂ​ർ​ണ സ്വ​ഭാ​വം തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ബാ​ങ്കി​ന​ക​ത്തെ ചി​ല ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ബാ​ങ്കി​ന്‍റെ നി​ല​വി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ക്രി​സ്റ്റ്യ​ൻ സെ​വിംഗ് 2017ൽ ​അ​യ​ച്ച​തെ​ന്ന് പ​റ​യു​ന്ന ഇ​മെ​യി​ലും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ക​ർ​ശ​ന​മാ​യ ഉ​പ​യോ​ക്തൃ പ​രി​ശോ​ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ബാ​ങ്കി​ന്‍റെ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തോ​ടെ ബാ​ങ്കി​ന്‍റെ മു​ൻ​കാ​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യും നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ​യും കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും അ​ന്ത​രി​ച്ച കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​ന്റെ​യും പേ​രു​ക​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ട്രം​പി​ന്‍റെ നി​കു​തി രേ​ഖ​ക​ൾ 2017ൽ ​ബാ​ങ്ക് അ​ബ​ദ്ധ​ത്തി​ൽ പു​റ​ത്തേ​ക്ക് അ​യ​ച്ചു​വെ​ന്നും വി​വ​രം അ​ദ്ദേ​ഹ​ത്തെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ആ​രോ​പി​ക്കു​ന്നു.​

ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ബാ​ങ്ക് തി​രി​ച്ച​റി​ഞ്ഞ ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ 2019 ജൂ​ലൈ വ​രെ നി​ല​നി​ർ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റ​ഷ്യ​ൻ ഒ​ലി​ഗാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മ​റ്റ് ചി​ല ഉ​പ​യോ​ക്താ​ക്ക​ളും ബാ​ങ്കിന്‍റെ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ളോ​ട് ഡോ​യ്ചെ ബാ​ങ്ക് പ്ര​തി​ക​രി​ച്ചു. റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന പ​ല വി​ഷ​യ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ട​ന്ന​താ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് അ​ന്നു​ത​ന്നെ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും 2019 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്താ​ൻ ഏ​ഴ് ബി​ല്യ​ൻ യൂ​റോ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് അ​റി​യി​ച്ചു.

ഇ​ന്ന​ത്തെ ഡോ​യ്ചെ ബാ​ങ്ക് പ​ഴ​യ​തു​പോ​ലെ​യ​ല്ലെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ച​ട്ട​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ജ​ർ​മ​ൻ ബാ​ങ്കിംഗ് മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​യും ക​ള്ള​പ്പ​ണ വി​രു​ദ്ധ സം​വി​ധാ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Europe

ഹാം​ബു​ർ​ഗ് ടൗ​ൺ​ഹാ​ളി​ൽ സി​ഡി​യു ഒ​രു​ക്കി​യ ദീ​പാ​വ​ലി ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി

ഹാം​ബു​ര്‍​ഗ്: ജ​ര്‍​മ​നി​യി​ലെ ഹാം​ബു​ര്‍​ഗ് ന​ഗ​ര​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ടൗ​ണ്‍​ഹാ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​കാ​ശോ​ത്സ​വ​മാ​യ ദീ​പാ​വ​ലി​യു​ടെ അ​ല​യാ​ലി​ക​ള്‍ മു​ഴ​ങ്ങി​യ​ത് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നും ഇ​ന്തോ ജ​ര്‍​മ​ന്‍ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ള്‍​ക്കും അ​ഭി​മാ​ന​ക​ര​മാ​യ ച​രി​ത്ര​നി​മി​ഷ​മാ​യി.

ഹാം​ബു​ര്‍​ഗ് പാ​ര്‍​ലന്‍റി​മെ​​ലെ സി​ഡി​യു (CDU) പാ​ര്‍​ല​മെ​ന്‍റ​റി ഗ്രൂ​പ്പ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച "ലി​ഷ്ട​ര്‍ ഡെ​ര്‍ ഫ്രോ​യി​ന്‍​ഡ്ഷാ​ഫ്റ്റ്" (സൗ​ഹൃ​ദ​ത്തി​ന്‍റെ ദീ​പ​ങ്ങ​ള്‍) എ​ന്ന ദീ​പാ​വ​ലി ആ​ഘോ​ഷം ന​വം​ബ​ര്‍ 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ല്‍ 6 വ​രെ റാ​റ്റ്ഹൗ​സി​ലെ ഗ്രാ​ന്‍​ഡ് ബോ​ള്‍​റൂ​മി​ല്‍ ന​ട​ന്നു.

ദീ​പാ​വ​ലി ഫെ​സ്റ്റ് 2026 പ്ര​കാ​ശ​ത്തി​ന്‍റെ ഉ​ത്സ​വം'' എ​ന്ന പേ​രി​ല്‍ സി​ഡി​യു പാ​ര്‍​ട്ടി ടൗ​ണ്‍​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ദീ​പാ​വ​ലി പ​രി​പാ​ടി​യാ​യാ​യി​രു​ന്നു ഇ​ത്.​

പ​രി​പാ​ടി​യി​ല്‍ ഹാം​ബ​ര്‍​ഗ് പാ​ര്‍​ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റിന്‍റെ പ്ര​തി​നി​ധി​ക​ള്‍, ഇ​ന്ത്യ​ന്‍ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ക്ഷ​ണി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കു​ചേ​ര്‍​ന്നു.

ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും വെ​ളി​ച്ച​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​വും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

 

Europe

റോ​മി​ന്‍റെ സ​ന്ധ്യാ​കാ​ശ​ത്ത് വി​സ്മ​യം; തെ​രു​വു​ക​ളി​ൽ ദു​രി​തം

റോം: ​റോ​മി​ന്‍റെ സ​ന്ധ്യാ​കാ​ശ​ത്ത് അ​വ വ​ര​യ്ക്കു​ന്ന​ത് ച​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. ഒ​രേ താ​ള​ത്തി​ൽ വ​ള​ഞ്ഞും തി​രി​ഞ്ഞും തി​ര​മാ​ല​ക​ളെ​പ്പോ​ലെ ഉ​യ​ർ​ന്നു​താ​ഴ്ന്നും പ​റ​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സ്റ്റാ​ർ​ലിം​ഗ് പ​ക്ഷി​ക​ൾ കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു.

എ​ന്നാ​ൽ, ആ​കാ​ശ​ത്തെ ഈ ​മ​നോ​ഹ​ര​ദൃ​ശ്യം അ​വ​സാ​നി​ച്ച് പ​ക്ഷി​ക​ൾ മ​ര​ച്ചി​ല്ല​ക​ളി​ൽ ചേ​ക്കേ​റു​ന്ന​തോ​ടെ താ​ഴെ ന​ഗ​ര​വാ​സി​ക​ളു​ടെ മ​റ്റൊ​രു അ​നു​ഭ​വം തു​ട​ങ്ങു​ന്നു. കാ​ഷ്ഠം നി​റ​ഞ്ഞ ന​ട​പ്പാ​ത​ക​ളും മ​ലി​ന​മാ​യ കാ​റു​ക​ളും ദു​ർ​ഗ​ന്ധ​വും ചേ​ർ​ന്ന നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ.

മൈ​ന​യു​ടെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട സ്റ്റാ​ർ​ലിം​ഗു​ക​ളു​ടെ വ​ലി​യ കൂ​ട്ട​ങ്ങ​ൾ ഏ​താ​നും ആ​ഴ്ച​ക​ളാ​യി റോ​മി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​താ​യി താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​യു​ടെ കൂ​ട്ട​മാ​യു​ള്ള ചേ​ക്കേ​റ​ൽ ജ​ന​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​ക​ൾ.

സൂ​ര്യ​ൻ അ​സ്ത​മി​ക്കു​മ്പോ​ൾ, ഏ​തോ അ​ദൃ​ശ്യ​മാ​യ ശ​ക്തി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ന്ന​തു​പോ​ലെ പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്നു. പ​ക​ൽ ഭ​ക്ഷ​ണം തേ​ടി ചു​റ്റു​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​വ, രാ​ത്രി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ മ​ര​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലെ ആ​ന്‍റി​ന​ക​ളി​ലും ഒ​ത്തു​കൂ​ടു​ന്നു.

താ​ര​ത​മ്യേ​ന ചൂ​ടും അ​ഭ​യ​വും ല​ഭി​ക്കു​ന്ന ന​ഗ​ര​പ​രി​സ​രം ഇ​വ​യ്ക്ക് രാ​ത്രി​ത്താ​വ​ള​മാ​കു​ന്നു. എ​ന്നാ​ൽ പ​ക്ഷി​ക​ൾ​ക്ക് അ​ഭ​യ​മാ​കു​ന്ന ഇ​ട​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്ക് അ​സൗ​ക​ര്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

മ​ര​ങ്ങ​ൾ​ക്കു താ​ഴെ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ കാ​ഷ്ഠ​ത്തി​ൽ പൊ​തി​ഞ്ഞു​കി​ട​ക്കു​ന്ന​തും ന​ട​പ്പാ​ത​ക​ൾ മ​ലി​ന​മാ​കു​ന്ന​തും പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ഴ പെ​യ്യു​മ്പോ​ൾ അ​ഴു​ക്ക് പ​ര​ക്കു​ന്ന​തും വ​ഴി​ക​ൾ വ​ഴു​ക്കു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​ക്കു​ന്നു.

രാ​വി​ലെ ജോ​ലി​ക്കി​റ​ങ്ങു​ന്ന​തി​നു​മു​മ്പ് കാ​ർ ക​ഴു​കേ​ണ്ടി​വ​രു​ക, പു​റ​ത്തു​പോ​കു​മ്പോ​ൾ വ​സ്ത്ര​ങ്ങ​ളി​ൽ കാ​ഷ്ഠം വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക, പ​തി​വാ​യി വാ​ഹ​നം നി​ർ​ത്തു​ന്ന സ്ഥ​ലം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രി​ടം തേ​ടു​ക തു​ട​ങ്ങി ചെ​റി​യ​തെ​ന്നു തോ​ന്നു​ന്ന ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ വ​ലി​യൊ​രു ദൈ​നം​ദി​ന പ്ര​ശ്ന​മാ​യി ഇ​ത് മാ​റു​ന്നു.

പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു സാ​ന്നി​ധ്യ​ത്തെ ആ​സ്വ​ദി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​നും സ്വ​ന്തം പ​രി​സ​രം വൃ​ത്തി​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു​മി​ട​യി​ലാ​ണ് പ​ല താ​മ​സ​ക്കാ​രും.

 

Europe

തിരക്കോട് തിരക്ക്; പൈലറ്റ് കുപ്പായം അഴിച്ച് മെർസ്

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ൻ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ര്‍​സ് ഇ​നി മു​ത​ല്‍ സ്വ​ന്ത​മാ​യി വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തി​ല്ല. ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യു​ടെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സ​മ​യ​ക്കു​റ​വും കാ​ര​ണ​മാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഹോ​ബി​യാ​യ സ്വ​കാ​ര്യ വി​മാ​നം പ​റ​ത്ത​ല്‍ അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഷ്ലെ​സ്വി​ഗ് - ഹോ​ള്‍​സ്റ്റെ​യ്നി​ല്‍ ന​ട​ന്ന സി​ഡി​യു പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മെ​ര്‍​സ് സ്വ​ന്തം വി​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു.

1. വി​മാ​ന​വും വി​റ്റു, ലൈ​സ​ന്‍​സും മ​ര​വി​പ്പി​ച്ചു

വ​ര്‍​ഷ​ങ്ങ​ളാ​യി അ​മ​ച്വ​ര്‍ പൈ​ല​റ്റ് ലൈ​സ​ന്‍​സു​ള്ള മെ​ര്‍​സ് മു​ന്‍​പ് ത​ന്‍റെ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള "ഡ​യ​മ​ണ്ട് ഡി​എ62' എ​ന്ന ഇ​ര​ട്ട എ​ഞ്ചി​ന്‍ പ്രൊ​പ്പ​ല്ല​ര്‍ വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര​ക​ള്‍ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ തി​ര​ക്കേ​റി​യ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ അ​ദ്ദേ​ഹം ഈ ​വി​മാ​നം വി​റ്റു.

നി​ല​വി​ല്‍ സ്വ​ന്ത​മാ​യി വി​മാ​ന​മി​ല്ലാ​ത്ത മെ​ര്‍​സ്, ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി ബെ​ര്‍​ലി​നി​ല്‍ നി​ന്നും ന്യൂ​മു​ന്‍​സ്റ്റ​റി​ലേ​ക്ക് എ​ത്തി​യ​ത് ചാ​ര്‍​ട്ട​ര്‍ ചെ​യ്ത ഒ​രു സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു. കോ​ക്ക്പി​റ്റി​ല്‍ ഇ​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം വെ​റു​മൊ​രു യാ​ത്ര​ക്കാ​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു.

2. ക​ഠി​ന​മാ​യ നി​യ​മ​ങ്ങ​ളും സ​മ​യ​ക്കു​റ​വും

ജ​ര്‍​മ​ന്‍ നി​യ​മ​പ്ര​കാ​രം പൈ​ല​റ്റ് ലൈ​സ​ന്‍​സ് സ​ജീ​വ​മാ​യി നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ 24 മാ​സ​ത്തി​നി​ട​യി​ല്‍ ചു​രു​ങ്ങി​യ​ത് 12 മ​ണി​ക്കൂ​ര്‍ വി​മാ​നം പ​റ​ത്തി​യി​രി​ക്ക​ണം. കൂ​ടാ​തെ 12 ത​വ​ണ വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്യു​ക​യും ലാ​ന്‍​ഡ് ചെ​യ്യി​ക്കു​ക​യും വേ​ണം.

ഒ​രു ട്രെ​യി​ന​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ 60 മി​നി​റ്റി​ല​ധി​കം നീ​ളു​ന്ന പ​രി​ശീ​ല​ന പ​റ​ക്ക​ലും വാ​ര്‍​ഷി​ക പ​രീ​ക്ഷ​യും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ലി​രി​ക്കു​ന്ന മെ​ര്‍​സി​ന് ഇ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ച​ത്.

3. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും യാ​ത്രാ​വി​ല​ക്കും

ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ലു​ള്ള ഒ​രാ​ള്‍​ക്ക് സ്വ​ന്ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നോ വി​മാ​നം പ​റ​ത്തു​ന്ന​തി​നോ ജ​ര്‍​മ​ന്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ ക​ര്‍​ശ​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​മു​ന്‍​ക​രു​ത​ല്‍.

മെ​ര്‍​സി​ന്‍റെ മു​ന്‍​ഗാ​മി​യാ​യ ഒ​ലാ​ഫ് ഷോ​ള്‍​സി​നും ചാ​ന്‍​സ​ല​ര്‍ ആ​യി​രു​ന്ന​പ്പോ​ള്‍ സ്വ​ന്ത​മാ​യി വാ​ഹ​നം ഓ​ടി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. മെ​ര്‍​സ് ഇ​പ്പോ​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത് അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ്.

എ​ങ്കി​ലും, ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ശേ​ഷം ഒ​രു ടെ​സ്റ്റ് കൂ​ടി പാ​സാ​യാ​ല്‍ മെ​ര്‍​സി​ന് ത​ന്‍റെ പൈ​ല​റ്റ് ലൈ​സ​ന്‍​സ് വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ന്‍ സാ​ധി​ക്കും.

Europe

ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് മ​ല​യാ​ളി യു​വാ​വി​ന് പോ​ർ​ച്ചു​ഗ​ലി​ൽ ദാ​രു​ണാ​ന്ത്യം

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ലി​ൽ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ത​മം​ഗ​ലം ചെ​ങ്ങ​ര മു​ത്ത​ല​ത്തോ​ട്ട​ത്തി​ൽ ബോ​ണി ബേ​സി​ൽ കു​ര്യ​ൻ (36) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി സം​ബ​ന്ധ​മാ​യി എ​ത്തി​യ സ്ഥ​ല​ത്ത് രാ​ത്രി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

നാ​ലു​വ​ർ​ഷ​മാ​യി ബോ​ണി പോ​ർ​ച്ചു​ഗ​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Europe

"എന്‍റെ​ പാ​റേ​ല്‍ മാ​താ​വേ' ഭ​ക്തി​ഗാ​ന ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്നു

ബെ​ർ​ലി​ൻ: വി​ശ്വാ​സി​ക​ളു​ടെ മ​നം​നി​റ​യ്ക്കു​ന്ന ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പാ​റേ​ല്‍ പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​മാ​യ മ​ര്‍​ത്ത​മ​റി​യം ബ​സി​ലി​ക്ക. ​

ന​വം​ബ​ര്‍ 21ന് ​പ​രി​ശു​ദ്ധ മ​ര്‍​ത്ത​മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ന്‍ ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശാ ക​ര്‍​മ്മം ന​ട​ക്കാ​നി​രി​ക്കു​ന്ന ധ​ന്യ​വേ​ള​യെ വ​ര​വേ​റ്റു​കൊ​ണ്ട്, പാ​റേ​ല്‍ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി​ക്കൊ​ണ്ടു​ള്ള 'എന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന മ​നോ​ഹ​ര​മാ​യ ഭ​ക്തി​ഗാ​ന ആ​ല്‍​ബം സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ക​യാ​ണ് ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ജ​ര്‍​മ​നി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ(2007) മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യ പ്ര​വാ​സി​ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​നം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന രീ​തി​യി​ലാ​ണ് വ​രി​ക​ള്‍ എ​ഴു​തി​യി​രി​യ്ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പും കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ലി​ന്‍റെ (KCBC) സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ആ​ര്‍​ച്ചു​ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ചു​ബി​ഷ​പ്പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ത്തോ​ടും പ്രാ​ര്‍​ഥന​യോ​ടും കൂ​ടി​യാ​ണ് ഈ ​ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​വും ആ​ശം​സ​ക​ളും ഈ ​സം​രം​ഭ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്നു​ണ്ട്.

പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ഖ​ല​യ്ക്ക് സ​മ്മാ​നി​ച്ച ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പ്രി​ന്‍​സ് മൈ​ക്കി​ള്‍ ജോ​സ​ഫാ​ണ് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ലി​ബി​ന്‍ സ്ക​റി​യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും, ബി​നു മാ​തി​ര​മ്പു​ഴ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ കൂ​ടു​ത​ല്‍ ഹൃ​ദ്യ​മാ​ക്കു​ന്നു.

ഓ​ഡി​യോ മീ​കാ​സ് സ്റ​റു​ഡി​യോ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്റെ മി​ക്സിംഗ് & മാ​സ്റ​റ​റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി ജോ​സ് ആ​ണ്. ജെ​റ​മി​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്റെ ദൃ​ശ്യാ​വി​ഷ്കാ​രം ഡി​സൈ​ന്‍ മേ​ക്കേ​ഴ്സി​ന്റെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ളാ​യി​ക്ക​രി പാ​റ​യി​ല്‍ സേ​വ്യ​ര്‍ പി.​ജോ​സ​ഫാ​ണ് പ്രോ​ജ​ക്ടി​ന്റെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

"അ​ഞ്ചു വി​ള​ക്കി​ന്‍ ദീ​പം തെ​ളി​യും നാ​ട്ടി​ല്‍" എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ഡി​സൈ​നിം​ഗ് വ​ള​രെ പു​തു​മ പ​ക​രു​ന്ന​താ​ണ്. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ വി.​കു​ര്‍​ബാ​ന​യി​ലെ പ്രാ​രം​ഭ ഗാ​ന​മാ​യ "അ​ന്നാ​പ്പെ​സ​ഹാ​ത്തി​രു​നാ​ളി​ല്‍ ക​ര്‍​ത്താ​വ​രു​ളി​യ ക​ല്‍​പ്പ​ന​പോ​ല്‍" എ​ന്ന പ്ര​ശ​സ്ത​മാ​യ ഗാ​നം ഉ​ള്‍​പ്പ​ടെ നാ​ലാ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച പ​രേ​ത​നാ​യ (2018ല്‍) ​ഫാ.​ജി.​റ്റി.​ഊ​ന്നു​ക​ല്ലി​ല്‍ അ​ച്ച​ന്റെ സ​ഹോ​ദ​രി​പു​ത്ര​നാ​ണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ശാ​ഖ​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ (2007) മ​ല​യാ​ള​ത്തി​ലു​ള്ള ന്യൂ​സ് പോ​ര്‍​ട്ട​ലാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​നി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍, ജോ​യ​ല്‍ കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ആ​ല്‍​ബ​ത്തി​ന്റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സിന്‍റെ (Kumpil Creations) ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്ക് സം​ഗീ​താ​സ്വാ​ദ​ന​ത്തി​നാ​യി ഗാ​നം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ന​വം​ബ​ര്‍ 21ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ എ​ത്തു​ന്ന 'എ​ന്റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന ഭ​ക്തി​ഗാ​നം എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ടം നേ​ടു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.


https://www.youtube.com/@KUMPILCREATIONS

Europe

യു​ക്മ​യു​ടെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​മു​ഖ​ർ​ക്ക് വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ

ചെ​ൽ​റ്റ​ൻ​ഹാം: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ​ സം​ഘ​ട​നാ​പ​ര​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ യു​ക്മ​യു​ടെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റുമാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​മു​ഖ നേ​താ​ക്ക​ളെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ന​വം​ബ​ർ ഏ​ഴ് ശ​നി​യാ​ഴ്ച ചെ​ൽ​റ്റ​ൻ​ഹാ​മി​ലെ ക്ലീ​വ് സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കേ​ര​ള സാം​സ്കാ​രി​ക, സി​നി​മ, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ​പി. സി. ​വി​ഷ്ണു​നാ​ഥാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

യു​ക്മ​യു​ടെ സം​ഘ​ട​നാ വ​ള​ർ​ച്ച​യ്ക്കും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ അം​ഗീ​ക​രി​ച്ച​ത്. മു​ൻ​കാ​ല ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും നി​ല​വി​ലെ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ആ​ദ​രി​ച്ച ച​ട​ങ്ങ് യു​ക്മ​യു​ടെ സം​ഘ​ട​നാ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ മു​ഹൂ​ർ​ത്ത​മാ​യി.

ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യ്ക്ക് യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​നും സേ​വ​ന​മി​ക​വി​നു​മു​ള്ള പു​ര​സ്കാ​രം

യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റും (2022–2025) നി​ല​വി​ലെ യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യ്ക്ക് ‘എ​ക്സ​ല​ൻ​സ് ഇ​ൻ സ​ർ​വീ​സ് ആ​ൻ​ഡ് യൂ​ത്ത് എം​പ​വ​ർ​മെ​ന്റ് അ​വാ​ർ​ഡ്’ (Excellence in Service & Youth Empowerment Award) മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് സ​മ്മാ​നി​ച്ചു. യു​ക്മ​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം.

യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ഘ​ട​ന​യു​ടെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നു​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി പു​ര​സ്കാ​രം മാ​റി.

മ​നോ​ജ് പി​ള്ള​യ്ക്ക് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച നേ​തൃ​ത്വ​ത്തി​നും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​മു​ള്ള പു​ര​സ്കാ​രം

യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റും (2019–2022) നി​ല​വി​ലെ ലെ​യ്സ​ൺ ഓ​ഫീ​സ​റു​മാ​യ മ​നോ​ജ് പി​ള്ള​യ്ക്ക് ‘എ​ക്സ​ല​ൻ​സ് ഇ​ൻ റെ​സി​ലി​യ​ൻ​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡ്’ (Excellence in Resilience & Community Award) സ​മ്മാ​നി​ച്ചു.

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യ്ക്കും ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​രം.2019 മു​ത​ൽ 2022 വ​രെ യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യി പ്ര​വ​ർ​ത്തി​ച്ച മ​നോ​ജ് പി​ള്ള​യു​ടെ നേ​തൃ​ത്വ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​നാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ച​ട​ങ്ങി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ടു.

അ​ല​ക്സ് വ​ർ​ഗീ​സി​ന് ദീ​ർ​ഘ​കാ​ല സേ​വ​ന പു​ര​സ്കാ​രം

മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള​ള പ്ര​തി​ബ​ന്ധ​ത​യ്ക്കും, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ക​രു​ത്തോ​ടെ നേ​തൃ​ത്വം ന​ൽ​കി​യ യു​ക്മ മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും (2019–2022) നി​ല​വി​ലെ യു​ക്മ ചാ​രി​റ്റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ല​ക്സ് വ​ർ​ഗീ​സി​ന് ‘ഡി​സ്റ്റിം​ഗ്വി​ഷ്ഡ് ലോംഗ് സ​ർ​വീ​സ് അ​വാ​ർ​ഡ്’ (Distinguished Long Service Award) മ​ന്ത്രി സ​മ്മാ​നി​ച്ചു.

യു​ക്മ​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് പു​ര​സ്കാ​രം.​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ലും, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ, നാ​ഷ​ണ​ൽ ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി, നാ​ഷ​ണ​ൽ ജോ​യി​ൻ്റ് ട്ര​ഷ​റ​ർ, ര​ണ്ടു ടേ​മു​ക​ളി​ലാ​യി നാ​ല് വ​ർ​ഷ​ക്കാ​ലം നാ​ഷ​ണ​ൽ പി ​ആ​ർ ഒ & ​മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ, ദേ​ശീ​യ സ​മി​തി​യം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​വ​ഹി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ല​വി​ൽ യു​ക്മ ചാ​രി​റ്റി​യി​ലൂ​ടെ തു​ട​രു​ന്ന സേ​വ​ന​ങ്ങ​ളും ഈ ​ആ​ദ​ര​വി​ന് പ​ശ്ചാ​ത്ത​ല​മാ​യി.

കു​ര്യ​ൻ ജോ​ർ​ജിന് സം​ഘ​ട​നാ സേ​വ​ന​മി​ക​വി​നു​ള്ള പു​ര​സ്കാ​രം

യു​ക്മ മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും (2022–2025) നി​ല​വി​ലെ ദേ​ശീ​യ പി.​ആ​ർ.​ഒ.​യു​മാ​യ കു​ര്യ​ൻ ജോ​ർ​ജു​ന് ‘എ​ക്സ​ല​ൻ​സ് ഇ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ സ​ർ​വീ​സ്’ (Excellence in Organisational Service) പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

യു​ക്മ​യു​ടെ സം​ഘ​ട​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഏ​കോ​പ​ന​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം.2022 മു​ത​ൽ 2025 വ​രെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച കു​ര്യ​ൻ ജോ​ർ​ജ്, നി​ല​വി​ൽ ദേ​ശീ​യ പി​ആ​ർ​ഒ എ​ന്ന നി​ല​യി​ലും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

സ്മി​ത ബാ​ബു തോ​ട്ട​ത്തി​ന് ഇ​വ​ന്റ് നേ​തൃ​ത്വ​ത്തി​നും സം​ഘാ​ട​ക മി​ക​വി​നു​മു​ള്ള പു​ര​സ്കാ​രം

യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ത ബാ​ബു തോ​ട്ട​ത്തി​ന് ‘എ​ക്സ​ല​ൻ​സ് ഇ​ൻ ഇ​വ​ന്റ് ലീ​ഡ​ർ​ഷി​പ്പ് ആ​ൻ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ സ​ർ​വീ​സ്’ (Excellence in Event Leadership & Organisational Service) പു​ര​സ്കാ​രം മ​ന്ത്രി സ​മ്മാ​നി​ച്ചു.

2026 മേ​യി​ൽ ന​ട​ന്ന യു​ക്മ ന​ഴ്സ​സ് ഫോ​റം ക​ൺ​വെ​ൻ​ഷ​ന്റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന് ന​ൽ​കി​യ നേ​തൃ​ത്വ​വും സ​മ​ർ​പ്പ​ണ​വും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്സി​ങ് സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ക്കു​ന്ന യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സം​ഘാ​ട​ക പി​ന്തു​ണ​യ്ക്കും പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നും ല​ഭി​ച്ച പ്ര​ത്യേ​ക അം​ഗീ​കാ​ര​മാ​യി ഈ ​ആ​ദ​രം.
ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റാ​യ സ്മി​ത ബാ​ബു തോ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​മി​ക​വും സം​ഘാ​ട​ക​ശേ​ഷി​യും പു​ര​സ്കാ​ര​ത്തി​ലൂ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

റെ​യ്മോ​ൾ നി​ധീ​രി​ക്ക് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നു​മു​ള്ള പു​ര​സ്കാ​രം

യു​ക്മ ദേ​ശീ​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി റെ​യ്മോ​ൾ നി​ധീ​രി​ക്ക് ‘എ​ക്സ​ല​ൻ​സ് ഇ​ൻ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് ലീ​ഡ​ർ​ഷി​പ്പ്’ (Excellence in Cultural Programme Coordination & Leadership) പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. 2026 ഓ​ഗ​സ്റ്റ് 15ന് ​ന​ട​ന്ന യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ഏ​കോ​പ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ലൂ​ടെ അം​ഗീ​ക​രി​ച്ച​ത്.

വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ലും ഏ​കോ​പ​ന​ത്തി​ലും പ്ര​ക​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​വും സം​ഘാ​ട​ക മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ് റെ​യ്മോ​ൾ നി​ധീ​രി​യെ ആ​ദ​രി​ച്ച​ത്.


മു​ൻ​കാ​ല നേ​തൃ​ത്വ​ത്തി​നും നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കും ഒ​രേ വേ​ദി​യി​ൽ ആ​ദ​രം

യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും നി​ല​വി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രെ​യും ആ​ദ​രി​ച്ച ച​ട​ങ്ങി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, മ​നോ​ജ് പി​ള്ള എ​ന്നീ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​ർ​ക്കും അ​ല​ക്സ് വ​ർ​ഗീ​സ്, കു​ര്യ​ൻ ജോ​ർ​ജ്ജ് എ​ന്നീ മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യി​ൽ മു​ൻ​കാ​ല നേ​തൃ​ത്വം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി.

അ​തോ​ടൊ​പ്പം നി​ല​വി​ലെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ത ബാ​ബു തോ​ട്ടം, ദേ​ശീ​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി റെ​യ്മോ​ൾ നി​ധീ​രി എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് യു​ക്മ സം​ഘ​ടി​പ്പി​ച്ച പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ നേ​തൃ​ത്വ​ത്തെ​യും സം​ഘാ​ട​ക മി​ക​വി​നെ​യും ആ​ദ​രി​ക്കു​ന്ന​തു​മാ​യി.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം

പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് പ​ര​മ്പ​രാ​ഗ​ത നി​ല​വി​ള​ക്ക് കൊ​ളു​ത്തി ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്രി​ട്ട​ൻ​സ് ഗോ​ട്ട് ടാ​ല​ന്റി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ യു​വ​ഗാ​യി​ക സൗ​പ​ർ​ണി​ക നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തി​ലൂ​ടെ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ലാ​ണ് യു​ക്മ​യു​ടെ ആ​റു പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ജോ​യി​ന്റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രും മ​റ്റ് ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ക​ലാ​സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യു​ക്മ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പി​ന്നി​ൽ നി​ര​വ​ധി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​സ്വാ​ർ​ത്ഥ സേ​വ​ന​മു​ണ്ട്.

സം​ഘ​ട​ന​യു​ടെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ സേ​വ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന ഇ​ത്ത​രം പു​ര​സ്കാ​ര​ങ്ങ​ൾ, പു​തി​യ ത​ല​മു​റ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്നു.

യു​ക്മ​യു​ടെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​മു​ഖ​ർ​ക്ക് ല​ഭി​ച്ച വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ, പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ ശ്ര​ദ്ധേ​യ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യ്ക്കാ​യി ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​യും സം​ഘ​ട​നാ​പ​ര​മാ​യ സ​മ​ർ​പ്പ​ണ​ത്തെ​യും ആ​ദ​രി​ച്ച ച​ട​ങ്ങ് യു​ക്മ​യു​ടെ സേ​വ​ന​പാ​ര​മ്പ​ര്യ​ത്തി​ന് ന​ൽ​കി​യ അം​ഗീ​കാ​ര​മാ​യി.

Europe

ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ചു; മെ​റ്റ​യ്ക്ക് 887 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ട്ട് ഇ​റ്റ​ലി

റോം: ​ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്ത​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ഫേ​സ്ബു​ക്ക് ഗാ​ല​റി​യി​ൽ നി​ന്ന് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ശേ​ഖ​രി​ച്ച​തി​ന്  മെ​റ്റ​യ്ക്ക് ഇ​റ്റ​ലി 887 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 7,400 കോ​ടി​യി​ല​ധി​കം രൂ​പ) പി​ഴ ചു​മ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​റ്റാ​ലി​യ​ൻ ഡാ​റ്റാ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ഫേ​സ്ബു​ക്കി​ലെ 'ഗാ​ല​റി​യി​ൽ നി​ന്ന് നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക' എ​ന്ന ഫീ​ച്ച​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​റി​വി​ല്ലാ​തെ ത​ന്നെ ഓ​ൺ (default) ചെ​യ്തു വയ്ക്കു​ക​യും,  പൊ​തു​വാ​യ അ​നു​മ​തി​യി​ലൂ​ടെ സ്വ​കാ​ര്യ ഫോ​ട്ടോ ലൈ​ബ്ര​റി​യി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ നി​യ​മ​ങ്ങ​ളു​ടെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ 'ഇ-​പ്രൈ​വ​സി'​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ഈ ​ഫീ​ച്ച​ർ ഡീ​ഫോ​ൾ​ട്ടാ​യി ഓ​ഫ് ചെ​യ്തു വയ്ക്കാ​നും, ഗാ​ല​റി ആ​ക്സ​സ് എ​ന്തി​നാ​ണെ​ന്നും അ​ത് എ​ങ്ങ​നെ ഓ​ഫാ​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ത്യേ​ക അ​നു​മ​തി നോ​ട്ടീ​സ് ന​ൽ​കാ​നും മെ​റ്റ​യ്ക്ക് 60 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​ക​ളാ​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു എ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി 18 ബി​ല്യ​ൺ ഡോ​ള​റോ​ളം ന​ഷ്ട​പ​രി​ഹാ​ര ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​റ്റ​യ്ക്ക് ഇ​റ്റ​ലി​യി​ലും ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Europe

സെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു

ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​ന്നി മി​ഷ​ൻ ചീം ​സം​ഘ​ടി​പ്പി​ച്ച മി​ഷ​ൻ​ത​ല കു​ടും​ബ​സം​ഗ​മം സ​ർ​ബി​റ്റ​ണി​ലെ സൗ​ത്ത്‌​ബ​റോ സ്‌​കൂ​ളി​ൽ ന​ട​ന്നു.

മി​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് സൗ​ഹൃ​ദ​വും സ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തു​ക​യും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

അം​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും സ​മൂ​ഹ​ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും വി​ശ്വാ​സ​ജീ​വി​ത രൂ​പീ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു കു​ടും​ബ​സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

 

Europe

പി​താ​വി​നെ കാ​ത്തു​നി​ന്ന മ​ക​നെ തേ​ടി​യെ​ത്തി​യ​ത് ദു​ര​ന്ത​വാ​ർ​ത്ത; ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ല​ണ്ട​ൻ: നാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ഡോ. ​ജോ​യ് കെ. ​തോ​മ​സ് (70) ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​താ​വി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മ​ക​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റെ​ഡി​ച്ചി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ച്ചി​രു​ന്ന ജോ​യ് തോ​മ​സ് വി​മാ​ന​മി​റ​ങ്ങി ല​ഗേ​ജ് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പൊ​ലി​സെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഈ​സ്റ്റ് ല​ണ്ട​ൻ, ക​വ​ൻ​ട്രി യൂ​ണി​വേ​ഴ്സി​റ്റി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വെ​യി​ൽ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വി​വി​ധ ചു​മ​ത​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ല​ണ്ട​നി​ലെ ബി​സി​ന​സ് സ്കൂ​ൾ ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ ഗ​വേ​ഷ​ക വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു.

യു​കെ​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് തി​രു​വ​ന​ന്ത​പു​രം തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

Europe

സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ വൻ കടമെടുപ്പുമായി ജർമനിയുടെ 2027 ബജറ്റ്

ബെ​ര്‍​ലി​ന്‍: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കും ക​ട​ബാ​ധ്യ​ത​ക​ള്‍​ക്കും ഇ​ട​യി​ലും ജ​ര്‍​മ​നി​യു​ടെ 2027ലെ ​പു​തി​യ ബ​ജ​റ്റ് പ്ലാ​നു​ക​ള്‍​ക്ക് ബു​ണ്ട​സ്ടാ​ഗ് ബ​ജ​റ്റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍​കി.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന് ശേ​ഷം ഏ​റ്റ​വും ഉ​യ​ര്‍​ന്ന പു​തി​യ ക​ട​മെ​ടു​ക്ക​ല്‍ ലെ​വ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ചാ​ന്‍​സ​ല​ര്‍ ഫ്രെഡറിക് മെര്‍സിന്‍റെ 71-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബെ​ര്‍​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ഴു​പ​തി​ല​ധി​കം ജ​ര്‍മ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ "ഫ്രെെ​ഡേ​യ്സ് ഫോ​ര്‍ ഫ്യൂ​ച്ച​ര്‍' പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ലാ​വ​സ്ഥാ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

‌"നി​ങ്ങ​ളു​ടെ കാ​ലാ​വ​സ്ഥാ ക​ടം വീ​ട്ടു​ക' എ​ന്ന മു​ദ്രാ​വാക്യ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​ക്ഷോ​ഭം. 2025ല്‍ ​രാ​ജ്യാ​ന്ത​ര കാ​ലാ​വ​സ്ഥാ ധ​ന​സ​ഹാ​യ​ത്തി​നാ​യി വാ​ഗ്ദാ​നം ചെ​യ്ത ആറ് ബി​ല്യ​ണ്‍ യൂ​റോ​യ്ക്ക് പ​ക​രം 4.7 ബി​ല്യ​ണ്‍ യൂ​റോ മാ​ത്ര​മാ​ണ് ജ​ര്‍​മ​നി ന​ല്‍​കി​യ​ത്.

യു​വ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ഫ്രീ​ഡ്രി​ഷ് മെ​ര്‍​സി​നും സ​ര്‍​ക്കാ​രി​നു​മെ​തി​രേ വ​ലി​യ തോ​തി​ലു​ള്ള അ​തൃ​പ്തി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ പോ​ള്‍ സ​ര്‍​വ്വേ​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സൈ​നി​ക സേ​വ​നം, താ​ങ്ങാ​നാ​വു​ന്ന ഭ​വ​ന​വി​ല, കാ​ലാ​വ​സ്ഥാ ന​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ താ​ത്പര്യ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് 82 ശ​ത​മാ​നം ജ​ര്‍​മ​ന്‍ ജ​ന​ങ്ങ​ളും വി​ശ്വ​സി​ക്കു​ന്നു.

Europe

ഓൺലൈൻ വഴി 70 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് യുകെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 30 വർഷം തടവ് ശിക്ഷ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത കേ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യ 27 വയസുകാ​ര​ൻ ബി​ലാ​ൽ കാ​സി​ക്ക് 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ.

ഇം​ഗ്ല​ണ്ടി​ലെ ചെ​സ്റ്റ​ർ ക്രൗ​ൺ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കു​ട്ടി​ക​ളെ ഓ​ൺ​ലൈ​ൻ വ​ഴി ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കു​റ്റ​ങ്ങ​ൾ പ്ര​തി കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

കൗ​മാ​ര​ക്കാ​ര​നാ​യ ബ്രി​ട്ടീ​ഷ് യു​വാ​വാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന​ത്. 10 മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് സ്‌​നാ​പ്ചാ​റ്റ്, റോ​ബ്ലോ​ക്സ്, വി​ങ്ക് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും ഗെ​യി​മിംഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ർ​ത്ത​നം.

"റീ​സ്' എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ച്ച് മ​റ്റൊ​രു ആ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ശ്വാ​സം ഇ​യാ​ൾ നേ​ടി​യെ​ടു​ത്തി​രു​ന്ന​ത്. സൗ​ഹൃ​ദ​വും പ്ര​ണ​യ​ബ​ന്ധ​വു​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​വ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴ​ങ്ങാ​ത്ത​വ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും നേ​ര​ത്തെ അ​യ​ച്ച സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും കൈ​മാ​റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ചെ​ഷ​യ​ർ പൊ​ലിസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സിന്‍റെ വ്യാ​പ്തി പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് ല​ഭി​ച്ച ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 180 പെ​ൺ​കു​ട്ടി​ക​ൾ ഇ​ര​ക​ളാ​യി​രി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ 70 പെ​ൺ​കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത് ഇ​വ​രു​ടെ പ്രാ​യം 11നും 17​നും ഇ​ട​യി​ലാ​യി​രു​ന്നു. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​യ്ക്ക് 10 വ​യ​സാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

തി​രി​ച്ച​റി​ഞ്ഞ 70 പെ​ൺ​കു​ട്ടി​ക​ളെ​യും പൊ​ലി​സ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് അ​നു​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം തേ​ടു​ന്ന​തി​നും അ​വ​സ​രം ന​ൽ​കി. പ്ര​തി​യു​ടെ ഫോ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 400-ല​ധി​കം കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ത്തി.

ബ​ർ​മിംഗ്ഹാ​മി​ൽ ന​ട​ത്തി​യ മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 500-ല​ധി​കം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2021-ൽ 13 ​വ​യ​സുള്ള ഒ​രു പെ​ൺ​കു​ട്ടി സ്‌​നാ​പ്ചാ​റ്റി​ലൂ​ടെ പ്ര​തി​യു​മാ​യി സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കേ​സി​ലെ ആ​ദ്യ പ​രാ​തി ഉ​യ​ർ​ന്ന​ത്.

ത​ന്‍റെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ര​നാ​ണെ​ന്നാ​ണ് പെ​ൺ​കു​ട്ടി വി​ശ്വ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ളു​ടെ പെ​രു​മാ​റ്റം ലൈം​ഗി​ക ചു​വ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ലേ​ക്കും ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലേ​ക്കും മാ​റി.

പെ​ൺ​കു​ട്ടി സൗ​ഹൃ​ദം മാ​ത്ര​മേ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളൂ​വെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ഇ​യാ​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യും നേ​ര​ത്തേ അ​യ​ച്ച ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ സ്‌​നാ​പ്ചാ​റ്റ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ക​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് 2021 ന​വം​ബ​റി​ൽ പെ​ൺ​കു​ട്ടി ഡെ​ർ​ബി​ഷെ​യ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

ചെ​സ്റ്റ​റി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ അ​വ​സാ​ന​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന താ​മ​സ​സ്ഥ​ല​മെ​ന്ന അ​ന്വേ​ഷ​ണ ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് കേ​സ് ചെ​ഷ​യ​ർ പൊ​ലി​സി​ന് കൈ​മാ​റി. ഇ​തി​നി​ടെ ഇ​യാ​ൾ രാ​ജ്യം വി​ട്ട​താ​യി ക​ണ്ടെ​ത്തി.

2023 ജൂ​ലൈ​യി​ൽ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ബ്രി​ട്ട​നി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ന​ട​ത്തി​യ ഡി​ജി​റ്റ​ൽ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്.

30 വ​ർ​ഷം ത​ട​വും എ​ട്ടു​വ​ർ​ഷ​ത്തെ അ​ധി​ക നി​രീ​ക്ഷ​ണ​വും

2021 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ഷ​യ​ർ പൊ​ലി​സും വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ് പൊ​ലിസും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ബി​ലാ​ൽ കാ​സി 37 ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി ചെ​ഷ​യ​ർ പൊ​ലി​സ് അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ർ 13ന് ചെ​സ്റ്റ​ർ ക്രൗ​ൺ കോ​ട​തി​യി​ൽ ജ​ഡ്ജി സ്റ്റീ​വ​ൻ എ​വ​റ​റ്റ് പ്ര​തി​ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഇ​തി​നു പു​റ​മേ എ​ട്ടു​വ​ർ​ഷ​ത്തെ എ​ക്സ്റ്റെ​ൻ​ഡ​ഡ് ലൈ​സ​ൻ​സ് കാ​ല​യ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജ​യി​ൽ​മോ​ച​ന​ത്തി​നു ശേ​ഷ​വും ഈ ​കാ​ല​യ​ള​വി​ൽ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ട​വും നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വും, നി​യ​ന്ത്ര​ണ ഉ​ത്ത​ര​വും കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു.

Europe

വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ര്‍മ​​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും ആ​ഘോ​ഷി​ക്കും

വി​യ​ന്ന: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ​രി. ദൈ​വ​മാ​താ​വിന്‍റെ​ ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും 2026 ന​വം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ല്‍ (ശ​നി, ഞാ​യ​ര്‍) വി​പു​ല​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കും. വി​യ​ന്ന​യി​ലെ ലൈ​ന്‍​സ​ര്‍​സ്ട്രാ​സെ​യി​ലാ​ണ് (Lainzerstraße 154a, 1130 Vienna) തി​രു​നാ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 21 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് കൊ​ടി ഉ​യ​ര്‍​ത്ത​ലോ​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 6 മ​ണി​ക്ക് സ​ന്ധ്യാ പ്രാ​ര്‍​ത്ഥ​ന ന​ട​ക്കും. തു​ട​ര്‍​ന്ന് 6:45-ന് ​ഫാ. അ​ല​ന്‍ സാ​ബു പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7 മ​ണി​ക്ക് പ്ര​ദ​ക്ഷി​ണ​വും, 7:30-ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന​യും ആ​ശീ​ര്‍​വാ​ദ​വും ന​ട​ക്കും. രാ​ത്രി 8 മ​ണി​ക്ക് നേ​ര്‍​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.

ന​വം​ബ​ര്‍ 22 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് പ്ര​ഭാ​ത പ്രാ​ര്‍​ത്ഥ​ന​യോ​ടെ ര​ണ്ടാം ദി​വ​സ​ത്തെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും. രാ​വി​ലെ 9:45-ന് ​ജോ​ഷ്വ റ​മ്പാ​ന്‍, ഫാ. ​അ​ല​ന്‍ സാ​ബു, ഫാ. ​പോ​ള്‍ പി ​ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ വി. ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് 11 മ​ണി​ക്ക് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യും 11.30ന് ​പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും.

ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ആ​ശീ​ര്‍​വാ​ദം ല​ഭി​ച്ച ശേ​ഷം 12:30-ന് ​നേ​ര്‍​ച്ച ഭ​ക്ഷ​ണ​വും, 1:30-ന് ​കൊ​ടി താ​ഴ്ത്ത​ലും ന​ട​ക്കും.​ പെ​രു​ന്നാ​ള്‍ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഓ​സേ​ഫ് പ​ടി​ക്ക​കു​ടി (പ്ര​സി​ഡ​ന്റ്), ജോ​ണ്‍​സ​ണ്‍ ചേ​ല​പ്പു​റ​ത്ത് (സെ​ക്ര​ട്ട​റി), സു​നി​ല്‍ കോ​ര (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് ഏ​വ​രെ​യും വി​കാ​രി ജോ​ഷ്വ റ​മ്പാ​ന്‍ ക്ഷ​ണി​ച്ചു.

Europe

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്പ് നാ​ട​ക മ​ത്സ​രം ഫെ​ബ്രു​വ​രി​യി​ൽ

ല​ണ്ട​ൻ: മ​ല​യാ​ള നാ​ട​ക​ക​ല​യു​ടെ​യും നാ​ട​ക​വേ​ദി​യു​ടെ​യും വ​ള​ർ​ച്ച​യും പ്ര​ചാ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ നാ​ട​കോ​ത്സ​വ​വും ഓ​ൾ യു​കെ - യൂ​റോ​പ്പ് നാ​ട​ക മ​ത്സ​ര​വും 2027 ഫെ​ബ്രു​വ​രി​യി​ൽ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ട​ക​സ​മി​തി​ക​ൾ​ക്കും ക​ലാ​സം​ഘ​ങ്ങ​ൾ​ക്കും നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കും ത​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും സ​ർ​ഗാ​ത്മ​ക മി​ക​വും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​യി​രി​ക്കും ഈ ​നാ​ട​കോ​ത്സ​വം.

പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ള നാ​ട​ക​വേ​ദി​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​വും സ്വീ​കാ​ര്യ​ത​യും നേ​ടി​ക്കൊ​ടു​ക്കു​ക, പു​തി​യ ത​ല​മു​റ​യി​ൽ നാ​ട​കാ​ഭി​രു​ചി വ​ള​ർ​ത്തു​ക, ക​ഴി​വു​റ്റ ക​ലാ​കാ​ര​ന്മാ​രെ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

നാ​ട​ക​മെ​ന്ന ക​ലാ​രൂ​പ​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി നാ​ട​ക​സം​ഘ​ങ്ങ​ളെ ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ക്കാ​നും ഈ ​പ​രി​പാ​ടി വ​ഴി​യൊ​രു​ക്കും.

നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം നാ​ട​ക​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. നാ​ട​ക ച​ർ​ച്ച​ക​ൾ, തി​യേ​റ്റ​ർ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, അ​ഭി​ന​യ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ, അ​ഭി​ന​യ-​സം​വി​ധാ​ന മേ​ഖ​ല​ക​ളി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​തു​ത​ല​മു​റ​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പ​ങ്കു​വ​യ്ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും.

വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ന്ന നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​നാ​ട​കോ​ത്സ​വം സ​മ്മാ​നി​ക്കു​ക.

നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ലാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തും. നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​വ​രും അ​ഭി​ന​യം, സം​വി​ധാ​നം, ര​ച​ന, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​മാ​യ പ്ര​തി​ഭ​ക​ളെ ഈ ​പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ ആ​ദ​രി​ക്കും.

നാ​ട​കോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഓ​ൾ യു​കെ / യൂ​റോ​പ്പ് നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ക്യാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന നാ​ട​ക​ത്തി​ന് 1,000 യൂ​റേ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 500 യൂ​റേ, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 250 യൂ​റോ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക.

ഇ​തോ​ടൊ​പ്പം മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച സം​വി​ധാ​യ​ക​ൻ തു​ട​ങ്ങി വി​വി​ധ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ലും പു​ര​സ്കാ​ര​ങ്ങ​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്. നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ മി​ക​വും ക​ലാ​കാ​ര​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ളും വി​ല​യി​രു​ത്തി അ​ർ​ഹ​രാ​യ​വ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കും.

നാ​ട​ക​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും അ​ഭി​ന​യ​ത്തി​ലും നാ​ട​ക​സം​വി​ധാ​ന​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ വി​ശാ​ല​മാ​യൊ​രു വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും നാ​ട​ക​സ​മി​തി​ക​ൾ​ക്കും ക​ലാ​സം​ഘ​ങ്ങ​ൾ​ക്കും ഈ ​സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു.

മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ പാ​ര​മ്പ​ര്യ​വും സ​മ​കാ​ലി​ക​മാ​യ ക​ലാ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളും ഒ​രു​മി​ച്ചു​ചേ​രു​ന്ന ഈ ​നാ​ട​കോ​ത്സ​വം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്ത് പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. നാ​ട​ക​ക​ല​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ ക​ലാ​സ​മി​തി​ക​ളെ​യും ക​ലാ​കാ​ര​ന്മാ​രെ​യും നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ​യും ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

Europe

യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026; ഒ​ന്നാം സ​മ്മാ​നം ഈസ്റ്റ്ബോണിലെ മാ​ജി​ദ് ത​ച്ച​പ​റ​മ്പ​ന്

യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ് - ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൻ്റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ന​ട​ത്തി​യ യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ൻ്റെ ​ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ 07 ശ​നി​യാ​ഴ്ച ന​ട​ന്നു

പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യാ​യ സ​ലിം​കു​മാ​ർ ന​ഗ​റി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ വ​ച്ച് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ന് യു​ക്മ പ്ര​സി​ഡ​ൻ്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗ്ഗീ​സ്, ജോ​യി​ൻ്റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജോ ടോം, ​ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 വി​ജ​യി​ക​ൾ:


ഫ​സ്റ്റ് പ്രൈ​സ് - 10,000 പൌ​ണ്ട്

ഈ​സ്റ്റ്ബോ​ൺ നി​വാ​സി​യാ​യ മാ​ജി​ദ് ത​ച്ച​പ​റ​മ്പ​നാ​ണ് യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ലെ ​ഒ​ന്നാം സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം പൌ​ണ്ടി​ന് അ​ർ​ഹ​നാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് സ്റ്റു​ഡ​ൻ്റ് വി​സ​യി​ൽ യു​കെ​യി​ലെ​ത്തി​യ മാ​ജി​ദ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച സ​മ്മാ​ന​ത്തി​ൻ്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​ജി​ദ്.

സെ​ക്ക​ൻ​ഡ് പ്രൈ​സ് - 1 പ​വ​ൻ സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ൻ്റെ ​ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു പ​വ​ൻ (8GM 22K) സ്വ​ർ​ണ്ണ​ത്തി​ന് വി​ജ​യി​യാ​യ​ത് വാ​റിം​ഗ്ട​ണി​ൽ നി​ന്നു​ള്ള അ​ൻ്റ്ലി​ൻ ആ​ൻ്റോ​യാ​ണ്. തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യ ആ​ൻ്റോ 2023 ലാ​ണ് യു​കെ​യി​ൽ എ​ത്തി​യ​ത്.

തേ​ർ​ഡ് പ്രൈ​സ് (2) - 4 ഗ്രാം ​സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ന​റു​ക്കെ​ടു​പ്പി​ലെ ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​ത് ഡോ​ർ​ചെ​സ്റ്റ​റി​ൽ നി​ന്നു​ള്ള പ്രി​ജി​മോ​ൾ വാ​സു, ഹേ​വാ​ർ​ഡ്സ് ഹീ​ത്തി​ൽ നി​ന്നു​ള്ള ചി​ഞ്ചു കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ്.

ഫോ​ർ​ത്ത് പ്രൈ​സ് (8): 2 ഗ്രാം ​സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ന​റു​ക്കെ​ടു​പ്പി​ലെ നാ​ലാം സ​മ്മാ​ന​മാ​യ 2 ഗ്രാം ​സ്വ​ർ​ണ്ണ നാ​ണ​യ​ത്തി​ന് (2 GM 22K) 8 പേ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. 7 പേ​ർ 7 യു​ക്മ റീ​ജി​യ​ണു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഒ​രാ​ൾ കോ​മ​ൺ വി​ഭാ​ഗ​ത്തി​ലു​മാ​ണ് വി​ജ​യി​ക​ളാ​യ​ത്.

ബാ​ൺ​സ്ലി​യി​ൽ നി​ന്നു​ള്ള സാ​ബു അ​ബ്രാ​ഹം യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണി​ൽ നി​ന്നു​ള്ള വി​ജ​യി​യാ​യ​പ്പോ​ൾ മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​ള്ള ആ​ഷ​ൻ പോ​ളാ​ണ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നു​ള്ള സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. മു​ൻ എം ​എം സി ​എ പ്ര​സി​ഡ​ൻ്റ് കൂ​ടി​യാ​ണ് ആ​ഷ​ൻ പോ​ൾ. കാ​ർ​ഡി​ഫി​ലെ മ​നോ​ജ് കൃ​ഷ്‌​ണ​ൻ വെ​യി​ത്സ് റീ​ജി​യ​ണി​ൽ നി​ന്നും റെ​ഡ്ഹി​ല്ലി​ലെ ജി​മ്മി വ​ർ​ഗ്ഗീ​സ് സൌ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി.​ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ഐ​ശ്വ​ര്യ മാ​ത്യു ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​ണി​ൽ നി​ന്നും റെ​ഡ്ഡി​ച്ചി​ലെ മാ​ത്യു മാ​ലി​യി​ൽ കോ​ര മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി.

ഐ​ൽ​സ്ബ​റി​യി​ൽ നി​ന്നു​ള്ള ശി​വ​പ്രി​യ രാ​ജേ​ഷ് സൌ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നും ലീ​ഡ്സി​ലെ ജി​മ്മി ജോ​സ് കൊ​ടി​യ​ൻ കോ​മ​ൺ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.

50 പൗ​ണ്ട് ടെ​സ്‌​കോ വൌ​ച്ച​ർ

യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ന​മു​ക്കെ​ടു​പ്പി​ൽ ടി​ക്ക​റ്റെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളും 50 പൌ​ണ്ടി​ൻ്റെ ടെ​സ്‌​കോ വൌ​ച്ച​റു​ക​ൾ​ക്ക് (നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യം) അ​ർ​ഹ​രാ​ണ്. യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ൻ്റെ ​സ്പോ​ൺ​സേ​ഴ്‌​സാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൽ നി​ന്നും മോ​ർ​ട്ട്ഗേ​ജ്, റീ​മോ​ർ​ട്ട്ഗേ​ജ് സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​വൌ​ച്ച​ർ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. 31/12/2028 വ​രെ​യാ​ണ് ഈ ​ഓ​ഫ​ർ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൻ്റെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ടി​ക്ക​റ്റു​ക​ൾ എ​ടു​ത്ത് സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

Europe

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജൺ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

ലണ്ടൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ 195 പോ​യിന്‍റു​​ക​ൾ നേ​ടി മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജൺ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി.

143 പോ​യി​ന്‍റു​ക​ളു​മാ​യി യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജൺ ര​ണ്ടാം സ്ഥാ​ന​വും 98 പോ​യി​ന്‍റു​ക​ളു​മാ​യി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജൺ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​സോ​സി​യേ​ഷ​ൻ ത​ല​ത്തി​ൽ 89 പോ​യി​ന്‍റു​ക​ൾ നേ​ടി വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മിംഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

ഈ​സ്റ്റ് യോ​ർ​ക്ക്‌​ഷെ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ 55 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി 45 പോ​യി​ന്‍റു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

ന​വം​ബ​ർ ഏ​ഴി​ന് ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ചെ​ൽ​റ്റ​ൻ​ഹാം ക്ലീ​വ് സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന ക​ലാ​മേ​ള, മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലും സ​മ​യ​നി​ഷ്ഠ​യി​ലും സം​ഘാ​ട​ന​മി​ക​വി​ലും ശ്ര​ദ്ധേ​യ​മാ​യി.

ക​ലാ​മേ​ള ജേ​താ​ക്ക​ൾ — ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ സ്ഥാ​നം : (റീ​ജി​യ​ൺ - പോ​യി​ന്‍റ്)

ഒ​ന്നാം സ്ഥാ​നം:മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജൺ - 195
ര​ണ്ടാം സ്ഥാ​നം:യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജൺ - 143
മൂ​ന്നാം സ്ഥാ​നം:നോ​ർ​ത്ത് വെ​സ്റ്റ് റീ​ജൺ - 98

മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ക്കം മു​ത​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൻ, വ്യ​ക്ത​മാ​യ പോ​യി​ന്റ് വ്യ​ത്യാ​സ​ത്തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് — ആ​ദ്യ ആ​റ് സ്ഥാ​ന​ങ്ങ​ൾ
സ്ഥാ​നം : അ​സോ​സി​യേ​ഷ​ൻ - പോ​യി​ന്‍റ്

ഒ​ന്നാം സ്ഥാ​നം:
വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മി​ങ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 89
ര​ണ്ടാം സ്ഥാ​നം: ഈ​സ്റ്റ് യോ​ർ​ക്ക്‌​ഷെ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ - 55
മൂ​ന്നാം സ്ഥാ​നം: ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി - 45
നാ​ലാം സ്ഥാ​നം (സം​യു​ക്തം): മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 41
നാ​ലാം സ്ഥാ​നം (സം​യു​ക്തം): ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ - 41
അ​ഞ്ചാം സ്ഥാ​നം: ബ്രൈ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 32
ആ​റാം സ്ഥാ​നം: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്‌​റ്റോ​ക്പോ​ർ​ട്ട് - 31.

വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മിംഗ്ടൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മ​ത്സ​രാ​ർ​ഥിക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് ന​യി​ച്ച​ത്.

ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ, നാ​ട്യ​മ​യൂ​രം, ഭാ​ഷാ​കേ​സ​രി പു​ര​സ്കാ​ര​ങ്ങ​ൾ.


ദേ​ശീ​യ ക​ലാ​മേ​ള​യി​ലെ വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള പ്ര​ത്യേ​ക അം​ഗീ​കാ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

ക​ലാ​തി​ല​കം:
അ​മേ​യ കൃ​ഷ്ണ നി​ധീ​ഷ്: വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മി​ങ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ — 15 പോ​യി​ന്റ്.

ക​ലാ​പ്ര​തി​ഭ:
ക​ലാ​പ്ര​തി​ഭ​യാ​യി ഒ​രേ പോ​യി​ൻ്റോ​ടെ ബെ​ഡ്ഫോ​ർ​ഡ് മാ​ർ​സ്റ്റ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​നി​ലെ ക​ര​ൺ ജ​യ​ശ​ങ്ക​ർ ഷെ​ലി​ൻ, ഹെ​റി​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ആ​ൻ​സ​ൻ ബി​നോ​യ് എ​ന്നി​വ​ർ സം​യു​ക്ത വി​ജ​യി​ക​ളാ​യി. 8 പോ​യി​ൻ്റ് വീ​തം ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഇ​വ​ർ ക​ലാ​പ്ര​തി​ഭ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

നാ​ട്യ​മ​യൂ​രം:
ഐ​ശ്വ​ര്യ വി​നു നാ​യ​ർ (ക​വ​ൻ​ട്രി കേ​ര​ള ക​മ്മ്യൂ​ണി​റ്റി — 13 പോ​യി​ന്റ്)

ഭാ​ഷാ​കേ​സ​രി:
ഡി​യോ​ൺ ടി​ജു (ഐ.​എം.​എ. ബാ​ൻ​ബ​റി — 6 പോ​യി​ന്റ്), ആ​ൻ ട്രീ​സ ജോ​ബി (വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 6 പൊ​യി​ൻ്റ്) എ​ന്നി​വ​ർ ഭാ​ഷാ​കേ​സ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

 വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ
വി​ഭാ​ഗം : ചാ​മ്പ്യ​ൻ (അ​സോ​സി​യേ​ഷ​ൻ - പോ​യി​ന്റ്)

കി​ഡ്സ് :
സെ​റാ മ​രി​യ ജ​യ​ലേ​ഷ്, (മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 6)

സ​ബ് ജൂ​നി​യേ​ഴ്സ്:
അ​മേ​യ കൃ​ഷ്ണ നി​ധീ​ഷ് (വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മി​ങ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 15)

ജൂ​നി​യേ​ഴ്സ്
അ​മേ​യ അ​ഭി​ഷേ​ക് (വാ​ർ​വി​ക് ആ​ൻ​ഡ് ലീ​മി​ങ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 11)

സീ​നി​യേ​ഴ്സ്:
ഐ​ശ്വ​ര്യ വി​നു നാ​യ​ർ (ക​വ​ൻ​ട്രി കേ​ര​ള ക​മ്മ്യൂ​ണി​റ്റി - 13)

വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ത്ഥി​ക​ൾ സം​ഗീ​തം, നൃ​ത്തം, സാ​ഹി​ത്യം, മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​ക​ടി​പ്പി​ച്ച ക​ഴി​വു​ക​ൾ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടി.

സം​ഘാ​ട​ന​മി​ക​വി​ലും സ​മ​യ​നി​ഷ്ഠ​യി​ലും ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ക​ലാ​മേ​ള പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി.ന​വം​ബ​ർ ഏ​ഴി​ന് രാ​വി​ലെ കൃ​ത്യം 9.30ന് ​ഏ​ഴ് മ​ത്സ​ര​വേ​ദി​ക​ളി​ലും ഒ​രേ​സ​മ​യം മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ മ​ത്സ​ര​ക്ര​മ​വും വേ​ദി​ക​ളു​ടെ ഏ​കോ​പ​ന​വും സ്റ്റേ​ജ് മാ​നേ​ജ്മെ​ന്റ് സം​വി​ധാ​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ച്ചു.

യു​കെ​യി​ലെ ഏ​ഴ് റീ​ജി​യ​ണു​ക​ളി​ൽ ന​ട​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ൽ ഓ​രോ മ​ത്സ​ര​യി​ന​ത്തി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ പ്ര​തി​ഭ​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യ​ത്.അ​ഞ്ച് പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 46 മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ മ​ത്സ​ര​ക്ര​മ​വും വി​ധി​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ളും വേ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ക്ര​മീ​ക​രി​ച്ച ക​ലാ​മേ​ള, പ്ര​വാ​സ​ലോ​ക​ത്ത് കേ​ര​ള​ത്തി​ന്റെ ക​ലോ​ത്സ​വ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​ന്ന വ​ലി​യൊ​രു സാം​സ്കാ​രി​ക സം​ഗ​മ​മാ​യി മാ​റി. നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥിക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ക​ലാ​പ്രേ​മി​ക​ളും വി​വി​ധ റീ​ജ​ണു​ക​ളി​ൽ​നി​ന്ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ലെ​ത്തി​യി​രു​ന്നു.

 വൈ​കി​ട്ട് 7.15ന് ​പ്ര​ധാ​ന വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി; രാ​ത്രി എ​ട്ടി​ന് സ​മ്മാ​ന​ദാ​നം

രാ​വി​ലെ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ളും പ്ര​ധാ​ന വേ​ദി​യി​ലെ പ​രി​പാ​ടി​ക​ളും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ന​നു​സ​രി​ച്ച് പൂ​ർ​ത്തി​യാ​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞു. വൈ​കി​ട്ട് കൃ​ത്യം 7.15ന് ​പ്ര​ധാ​ന വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. രാ​ത്രി എ​ട്ടു​മ​ണി​ക്ക് സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ ക​ലാ​മേ​ള​യു​ടെ ആ​വേ​ശം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി.​രാ​ത്രി 11.30ഓ​ടെ മ​ത്സ​രാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സം​ഘാ​ട​ക​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും വേ​ദി​യും പ​രി​സ​ര​വും വി​ട്ടു​പോ​യി.

നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രും പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് സം​ഘാ​ട​ക സ​മി​തി​യു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ നേ​ട്ട​മാ​യി.

 യു​ക്മ​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യം

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, ദേ​ശീ​യ ക​ലാ​മേ​ള ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രു​ടെ​യും ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, കു​ര്യ​ൻ ജോ​ർ​ജ്ജ്, മ​നോ​ജ് പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ്, സു​ജു ജോ​സ​ഫ്, ഡി​ക്സ് ജോ​ർ​ജ്ജ്, ബി​ജു പീ​റ്റ​ർ, ഷാ​ജി വ​രാ​ക്കു​ടി, സു​നി​ൽ ജോ​ർ​ജ്ജ്, ജോ​ഷി തോ​മ​സ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ജി​പ്സ​ൺ തോ​മ​സ്, രാ​ജേ​ഷ് രാ​ജ്, ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ജോ​ർ​ജ് തോ​മ​സ്, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് വ​ർ​ഗീ​സ്, ജോ​ബി​ൻ ജോ​ർ​ജ്, ജെ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, എ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം, ജോ​ബി തോ​മ​സ്, ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, സാം​സ​ൺ പോ​ൾ, ലൂ​യീ​സ് മേ​നാ​ച്ചേ​രി, സ​നോ​ജ് വ​ർ​ഗ്ഗീ​സ്, അ​ജു തോ​മ​സ്, തേ​ജു മാ​ത്യൂ​സ്, ബേ​ബി വ​ർ​ഗ്ഗീ​സ്, ടോം​ബി​ൽ ക​ണ്ണ​ത്ത്, പോ​ൾ ജോ​സ​ഫ്, ഡോ. ​ശീ​ത​ൾ മാ​ർ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും ഗ്ളോ​സ്റ്റ​ർ​ഷ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ട്ട നേ​തൃ​നി​ര വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജണിന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സ്റ്റേ​ജ് മാ​നേ​ജ​ർ​മാ​ർ, വി​ധി​ക​ർ​ത്താ​ക്ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ ടീം, ​റി​സ​ൾ​ട്ട് ടീം, ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് പ്ര​വ​ർ​ത്ത​ക​ർ, മീ​ഡി​യ ടീം, ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, ഹോ​സ്പി​റ്റാ​ലി​റ്റി ടീം, ​സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ ലൈ​ഫ്‌​ലൈ​ൻ പ്രൊ​ട്ട​ക്ട്, കോ-​സ്പോ​ൺ​സ​റാ​യ കാ​ർ​ഗോ​ഫോ​ഴ്സ്, പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്‌​സ്, ഐ​സ ല​ണ്ട​ൻ, തെ​രേ​സാ​സ് ല​ണ്ട​ൻ, LTC ഗ്ളോ​ബ​ൽ, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി, മു​ത്തൂ​റ്റ് ഗ്രൂ​പ്പ്, ഇ​ൻ​ഫി​ൻ ടൂ​ർ​സ് & ട്രാ​വ​ൽ​സ്, മ​ട്ടാ​ഞ്ചേ​രി ടോ​ണ്ട​ൻ, വാ​ക്ക് വി​ത്ത് എ​യ്ഞ്ച​ൽ, JMP സോ​ഫ്‌​റ്റ് വെ​യ​ർ, കേ​ര​ള ഡി​ലൈ​റ്റ്സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സ്പോ​ൺ​സ​ർ​മാ​രു​ടെ പി​ന്തു​ണ​യും ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി.

ഓ​ർ​മ്മ​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ക​ലാ​മാ​മാ​ങ്കം

കേ​ര​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​ക്മ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള, ഈ ​വ​ർ​ഷ​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പ്ര​തി​ഭ​യും കൂ​ട്ടാ​യ്മ​യും പ്ര​ക​ട​മാ​ക്കി​യ വേ​ദി​യാ​യി.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ക​ലാ​മി​ക​വ്, ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പി​ന്തു​ണ, റീ​ജണു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം, സം​ഘാ​ട​ക സ​മി​തി​യു​ടെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം — ഇ​വ​യെ​ല്ലാം ചേ​ർ​ന്നാ​ണ് പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്.

രാ​വി​ലെ 9.30ന് ​ഏ​ഴ് വേ​ദി​ക​ളി​ലാ​യി ആ​രം​ഭി​ച്ച് വൈ​കി​ട്ട് 7.15ന് ​പ്ര​ധാ​ന വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി, രാ​ത്രി എ​ട്ടി​ന് സ​മ്മാ​ന​ദാ​നം ആ​രം​ഭി​ച്ച് 11.30ഓ​ടെ എ​ല്ലാ​വ​രും വേ​ദി വി​ട്ടു​പോ​യ ക​ലാ​മേ​ള, സ​മ​യ​നി​ഷ്ഠ​യു​ടെ​യും സം​ഘാ​ട​ന​മി​ക​വി​ന്റെ​യും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി.

വി​ജ​യി​ക​ൾ​ക്ക് അ​ഭി​മാ​ന​വും മ​റ്റ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് പു​തി​യ പ്ര​ചോ​ദ​ന​വും സ​മ്മാ​നി​ച്ച പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള, ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ഒ​ത്തു​ചേ​ർ​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ക​ലോ​ത്സ​വ​ദി​ന​മാ​യി മാ​റി.

Europe

കേരളത്തിന്‍റെ സാങ്കേതിക മികവ് റോമിലേക്ക്; വിശ്വാസത്തിനും സാമൂഹിക ഉൾച്ചേർക്കലിനും പുതിയ മാതൃകയായി സെന്‍റ് അനസ്താസിയ ബസിലിക്കയിൽ സ്പർശന പാനൽ

റോം: കേരളത്തിന്‍റെ സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, റോമിലെ ചരിത്രപ്രസിദ്ധമായ സെന്‍റ് അനസ്താസിയ ബസിലിക്കയിൽ (Basilica di Sant'Anastasia al Palatino) കാഴ്ചപരിമിതിയുള്ളവർക്കും കാഴ്ചയുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നൂതന സ്പർശന പാനൽ സ്ഥാപിച്ചു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബ് (Samnita Social Inclusion Lab) രൂപകൽപ്പന ചെയ്ത് നിർമിച്ച ഈ സംവിധാനത്തിൽ ബ്രെയിൽ ലിപിയും മൂന്ന് ഭാഷകളിലുള്ള ഓഡിയോ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ 13 വെള്ളിയാഴ്ച രാവിലെ ഒൻപതിന് ബസിലിക്കയിൽ നടന്ന ചടങ്ങിൽ സംനിതയുടെ സ്ഥാപകനായ റോബിൻ ടോമി, ബസിലിക്കയുടെ റെക്ടറായ റവ. ഡോ. ഷിനോജ് അരിമറ്റത്തിലിന് സ്പർശന പാനൽ ഔദ്യോഗികമായി കൈമാറി. തുടർന്ന് അസിസ്റ്റന്‍റ് വികാരിയായ ഫാ. ജെയിൻ മാത്യു പാനൽ വെഞ്ചരിച്ച് പള്ളിയിൽ സ്ഥാപിച്ചു.

ചടങ്ങിൽ പ്രഫ. ജോസ് ഫിലിപ്പ്, വിൻസെന്‍റ് ചക്കാലമറ്റത്ത്, റോബിൻ ടോമി, അഭിലാഷ് ആന്‍റണി എന്നിവർക്കൊപ്പം റോമിലെ മലയാളി സമൂഹത്തിലെ അംഗങ്ങളും പ്രവാസി വിശ്വാസികളും പങ്കെടുത്തു.

സ്പർശനത്തിലൂടെ ചരിത്രവും വിശ്വാസവും അനുഭവിക്കാം

കാഴ്ചയില്ലാത്തവർക്കും കാഴ്ചപരിമിതിയുള്ളവർക്കും ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വാസ്തുവിദ്യയും സവിശേഷതകളും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ നൂതന സംവിധാനം. സ്പർശിച്ചറിയാവുന്ന രൂപരേഖകൾ, ബ്രെയിൽ ലിപിയിലുള്ള വിവരങ്ങൾ, മൂന്ന് ഭാഷകളിലുള്ള ശബ്ദവിവരണങ്ങൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്നതിനാൽ കാഴ്ചയെ മാത്രം ആശ്രയിക്കാതെ ബസിലിക്കയുടെ ചരിത്രവും കലാപാരമ്പര്യവും അനുഭവിച്ചറിയാൻ സന്ദർശകർക്ക് അവസരമൊരുങ്ങുന്നു.

'Tactus Fidei – A Basilica You Can Touch' (സ്പർശനത്തിലൂടെ വിശ്വാസാനുഭവം) എന്ന ആശയത്തിന് പ്രായോഗിക രൂപം നൽകുന്ന ഈ സംരംഭം, ആധുനിക സാങ്കേതികവിദ്യയെ മാനുഷിക മൂല്യങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ മാതൃകയാണ്.

ഈ പാനലിന്‍റെ രൂപകൽപ്പനയും നിർമാണവും പൂർണമായും കേരളത്തിലാണ് നടന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഭിന്നശേഷിയുള്ള വ്യക്തികളെയും നിർമാണപ്രക്രിയയിൽ പങ്കാളികളാക്കിയതിലൂടെ, അവർക്കുവേണ്ടി മാത്രമല്ല, അവരോടൊപ്പം ചേർന്നും സാങ്കേതികവിദ്യ വികസിപ്പിക്കാമെന്ന ശക്തമായ സന്ദേശമാണ് സംനിത നൽകുന്നത്.

രണ്ടാം നൂറ്റാണ്ടിലേക്കു നീളുന്ന പാരമ്പര്യമുള്ള ബസിലിക്ക

ചടങ്ങിൽ സംസാരിച്ച ബസിലിക്കയുടെ റെക്ടർ റവ. ഡോ. ഷിനോജ് അരിമറ്റത്തിൽ, സെന്‍റ് അനസ്താസിയ ബസിലിക്കയുടെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം വിശദീകരിച്ചു.

ആദ്യകാല ക്രൈസ്തവ പാരമ്പര്യവുമായി ബന്ധപ്പെട്ട ഈ ആരാധനാലയത്തിന്‍റെ ചരിത്രവും കേരളത്തിലെ പുരാതന ക്രൈസ്തവ പാരമ്പര്യവും തമ്മിലുള്ള ആത്മീയബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

കാഴ്ചയുള്ളവരെയും കാഴ്ചപരിമിതിയുള്ളവരെയും കാഴ്ചയില്ലാത്തവരെയും ഒരേ സമൂഹത്തിന്‍റെ ഭാഗമായി ചേർത്തുനിർത്തുകയെന്നത് സഭയുടെ അടിസ്ഥാന ദൗത്യങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ ആരാധനാലയങ്ങളും അവയുടെ ചരിത്രവും അനുഭവിക്കാൻ അവസരമൊരുക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഉൾക്കൊള്ളലിന്‍റെയും മാനവികതയുടെയും സന്ദേശമാണ് ഈ സംവിധാനം ഉയർത്തിപ്പിടിക്കുന്നത്.

Europe

ജ​ര്‍​മ​ന്‍ സൈ​ന്യ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ല്‍; ബു​ണ്ട​സ്വെ​റി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ സാ​യു​ധ സേ​ന​യാ​യ ബു​ണ്ട​സ്വെ​റി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും ദു​രു​പ​ചാ​ര​ങ്ങ​ളും ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ വ​ള​രെ വ്യാ​പ​ക​മാ​ണെ​ന്ന് പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട്.

ജ​ര്‍​മ​ന്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സൈ​ന്യ​ത്തി​ലെ പു​റ​ത്ത​റി​യാ​ത്ത ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​ലാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ സീ​റോ ടോ​ള​റ​ന്‍​സ് ന​യം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധമ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് പ്ര​ഖ്യാ​പി​ച്ചു.

പ​ഠ​ന​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍

കു​റ​ഞ്ഞ തോ​തി​ലു​ള്ള റി​പ്പോ​ര്‍​ട്ടിം​ഗ്: ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ല്‍ മൂ​ന്നി​ലൊ​ന്ന് മു​ത​ല്‍ ആ​റി​ലൊ​ന്ന് ഭാ​ഗം പേ​ര്‍ മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​പ്പെ​ടാ​ന്‍ ത​യാറാ​കു​ന്ന​ത് എ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ബു​ണ്ട​സ്ടാ​ഗി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ത​ങ്ങ​ള്‍​ക്ക് ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കേ​ണ്ടി വ​രി​ല്ല എ​ന്ന ഭ​യ​മാ​ണ് പ​ല​രും പ​രാ​തി​പ്പെ​ടാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

യു​വ​തി​ക​ളും കീ​ഴ്ജീ​വ​ന​ക്കാ​രും ല​ക്ഷ്യ​ത്തി​ല്‍: സൈ​ന്യ​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള യു​വ​തി​ക​ളാ​യ വ​നി​താ സൈ​നി​ക​രാ​ണ് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ര​യാ​കു​ന്ന​ത്.

കൂ​ടാ​തെ പു​രു​ഷ​ന്മാ​രി​ല്‍ നോ​ണ്‍-ഹെ​റ്റ​റോ​സെ​ക്ഷ്വ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രും വ​ലി​യ തോ​തി​ല്‍ ചൂ​ഷ​ണ​ത്തി​ന് വി​ധ്യ​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​വാ​ളി​ക​ള്‍ പു​രു​ഷ​ന്മാ​രാ​ണ്.

വാ​ക്കാ​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍: പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​നി​താ സൈ​നി​ക​രി​ല്‍ 72 ശ​ത​മാ​ന​വും പു​രു​ഷ സൈ​നി​ക​രി​ല്‍ 31 ശ​ത​മാ​ന​വും സേ​വ​ന​കാ​ല​യ​ള​വി​ല്‍ എ​പ്പോ​ഴെ​ങ്കി​ലും വാ​ക്കാ​ലു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാ​രീ​രി​ക​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ട്ട​താ​യി ഒമ്പത് ശ​ത​മാ​നം സ്ത്രീ​ക​ളും മൂന്ന് ശ​ത​മാ​നം പു​രു​ഷ​ന്മാ​രും തു​റ​ന്നു​പ​റ​ഞ്ഞു.

45,000 സേ​നാം​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ: ബു​ണ്ട​സ്വെ​റി​ന്‍റെ മി​ലി​ട്ട​റി ഹി​സ്റ്ററി ആ​ന്‍​ഡ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 45,000 സ​ര്‍​വീ​സ് അം​ഗ​ങ്ങ​ളി​ല്‍ സ​ര്‍​വേ ന​ട​ത്തി​യ​ത്.

ഇ​തി​ല്‍ 8,100ല​ധി​കം ചോ​ദ്യാ​വ​ലി​ക​ളും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് കൃ​ത്യ​മാ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഡാ​റ്റ ത​യാ​റാ​ക്കി​യ​ത്.

പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍:

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ട് പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പിസ്റ്റോ​റി​യ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

സൈ​ന്യ​ത്തി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പ​രാ​തി​പ്പെ​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കു​മെ​ന്നും കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ, സു​പ്പീ​രി​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ഗു​ണ​വും ഇ​ത്ത​രം പ​രാ​തി​ക​ളോ​ട് അ​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും ഇ​നി മു​ത​ല്‍ പെ​ര്‍​ഫോ​മ​ന്‍​സ് ഇ​വാ​ലു​വേ​ഷ​ന്‍റെ പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​യി മാ​റ്റും.

ജ​ര്‍​മനി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ വ​നി​ത​ക​ളെ സൈ​ന്യ​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പു​റ​ത്തു​വ​ന്ന ഈ ​റി​പ്പോ​ര്‍​ട്ട് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Europe

ഓസ്ട്രിയയുടെ ഉന്നത ബഹുമതികളിലൊന്നായ ഗോൾഡൻ ഓണററി പുരസ്കാരം മ​ല​യാ​ളി വൈ​ദി​ക​ന്

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ബു​ര്‍​ഗ​ന്‍​ലാ​ന്‍​ഡ് സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ ഗോ​ള്‍​ഡ​ന്‍ ഓ​ണ​റ​റി പു​ര​സ്കാ​രം മ​ല​യാ​ളി വൈ​ദി​ക​നാ​യ ഫാ. ​എ​ബി പു​തു​മ​ന​യ്ക്ക് ല​ഭി​ച്ചു.

ബു​ര്‍​ഗ​ന്‍​ലാ​ന്‍​ഡ് സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഐ​സ​ന്‍​സ്റ്റ​ഡി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ഫാ. ​എ​ബി പു​തു​മ​ന ബു​ര്‍​ഗ​ന്‍​ലാ​ന്‍​ഡ് സം​സ്ഥാ​ന​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ അ​ജ​പാ​ല​ന ശു​ശ്രു​ഷ​ക​ളും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​ദ്ധ​തി​ക​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തെ അം​ഗീ​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഹാ​ന്‍​സ് പീ​റ്റ​ര്‍ ഡോ​സ്‌​കോ​സി​ല്‍, സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ആ​സ്ട്രി​ഡ് ഐ​സ​ന്‍​കോ​ഫ്, ഉ​പ മു​ഖ്യ​മ​ന്ത്രി ആ​ന്‍​യ ഹെ​യ്ഡ​ര്‍-​വാ​ള്‍​ന​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്.

ഫാ. ​എ​ബി പു​തു​മ​ന ഉ​ള്‍​പ്പെ​ടെ 16 വ്യ​ക്തി​ക​ള്‍​ക്കാ​ണ് ഗോ​ള്‍​ഡ​ന്‍ ഓ​ണ​റ​റി പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. ഗെ​ര്‍​ഹാ​ര്‍​ഡ് ആ​ള്‍​ട്ട്മാ​ന്‍, ഉ​ര്‍​സു​ല ബ്രെ​ഡ്‌​ലിം​ഗ​ര്‍, ഹെ​ര്‍​മ​ന്‍ സാ​ര്‍​മി​റ്റ്‌​സ്, ഡീ​റ്റ്മാ​ര്‍ ഫെ​ര്‍​സ്റ്റ​ല്‍ തു​ട​ങ്ങി​യ​വ​രും ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യി.

വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍റെ തി​രു​നാ​ള്‍ ദി​ന​മാ​യ ന​വം​ബ​ര്‍ 11 ബു​ര്‍​ഗ​ന്‍​ലാ​ന്‍​ഡ് സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ദി​നം കൂ​ടി​യാ​ണ്. സം​സ്ഥാ​ന​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന​താ​ണ് ഈ ​ദി​നാ​ഘോ​ഷ​ത്തിന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Europe

ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജീ​ഷ് ടോ​മി​യെ കേ​ര​ള​ത്തി​ൽ ആ​ദ​രി​ച്ചു

കൊ​ച്ചി: യു​കെ​യി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി സ​ജീ​ഷ് ടോ​മി​ന് കേ​ര​ള​ത്തി​ൽ സ്നേ​ഹാ​ദ​രം. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ പാ​ലാ​രി​വ​ട്ടം പിഒസിയി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് സ​ജീ​ഷ് ടോ​മി​നെ ആ​ദ​രി​ച്ച​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ നേ​ടു​ന്ന ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പറഞ്ഞു.

സ​ജീ​ഷ് ടോ​മി​ന് സിഎ​ൽസി ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ഹാ​രം അ​നൂ​പ് ജേ​ക്ക​ബ് സ​മ്മാ​നി​ച്ചു.

Europe

'ഉ​ർ​ഹ 2026' ക്വി​സ് മ​ത്സ​രം; ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ബെർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ‘സ​ഭ​യു​ടെ ശി​ക്ഷ​ണ​ക്ര​മ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ’ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ (ഉ​ർ​ഹ 2026) ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

രൂ​പ​ത​യു​ടെ വെ​ബ്‌​സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഔ​ദ്യോ​ഗി​ക ന്യൂ​സ് ബു​ള്ള​റ്റി​നാ​യ ‘ദ​ന​ഹാ​യി​ലും’ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ലും, തു​ട​ർ​ന്ന് ഓ​ൺ​ലൈ​നാ​യി ന​ട​ന്ന റീ​ജി​യ​ണ​ൽ ത​ല മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ 54 ടീ​മു​ക​ളാ​ണ്, രൂ​പ​താ​ത​ല​ത്തി​ൽ ന​വം​ബ​ർ 28ന് ​ലി​വ​ർ​പൂ​ളി​ൽ ലൈ​വാ​യി ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

50 ആ​ഴ്ച​ക​ളി​ലാ​യി ‘ദ​ന​ഹാ​യി​ൽ’ പ്ര​സി​ദ്ധീ​ക​രി​ച്ച ശി​ക്ഷ​ണ​ക്ര​മം സം​ബ​ന്ധി​ച്ച 20 ലേ​ഖ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 1001 ചോ​ദ്യ​ങ്ങ​ളും ‘പ​രി​ശു​ദ്ധ​ൻ പ​രി​ശു​ദ്ധ​ർ​ക്ക്’ എ​ന്ന രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​രേ​ഖ​യി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും രൂ​പ​താ​ത​ല മ​ത്സ​രം.

സ​മ്മാ​ന​ങ്ങ​ൾ:

ഒ​ന്നാം സ്ഥാ​നം: 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

ര​ണ്ടാം സ്ഥാ​നം: 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

മൂ​ന്നാം സ്ഥാ​നം: 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

നാ​ലാം സ​മ്മാ​നം: 250 പൗ​ണ്ട് കാഷ് പ്രൈ​സും ട്രോ​ഫി​യും

അ​ഞ്ചാം സ​മ്മാ​നം: 150 പൗ​ണ്ടും ട്രോ​ഫി​യും

ആ​റാം സ​മ്മാ​നം: 100 പൗ​ണ്ടും ട്രോ​ഫി​യും

കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നേ​ര​ത്തെ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സ​ഭ​യു​ടെ ശി​ക്ഷ​ണ​ക്ര​മം ആ​ച​രി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തി​ൽ, വി​ശ്വാ​സി​ക​ൾ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ പൗ​ര​സ്ത്യ ശി​ക്ഷ​ണ​ക്ര​മം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​ക്കി​ട്ടി​യ വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് രൂ​പ​താ​ത​ല കു​ടും​ബ ക്വി​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

ഈ ​മ​ത്സ​ര​ത്തിന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക​ളാ​വു​ക​യും ചെ​യ്ത എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും, രൂ​പ​താ​ത​ല​ത്തി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു.

രൂ​പ​താ​ത​ല മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

Europe

സൈ​ബ​ര്‍ ആ​ക്ര​മ​ണം: ഫ്രി​ഡ്ജു​ക​ള്‍​ക്ക് പി​ന്നാ​ലെ മ​റ്റ് സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഹാ​ക്ക​ര്‍​മാ​രു​ടെ നി​ഴ​ലി​ല്‍

ബെ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​വു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി 12 യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​ത്.

ഫ്രാ​ന്‍​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ഫ്രി​ഡ്ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സൈ​ബ​ര്‍ ആ​ക്ര​മി​ക​ളു​ടെ അ​ടു​ത്ത ല​ക്ഷ്യ​മാ​യി​രി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സൈ​ബ​റി​ട​ത്തി​ല്‍ നി​ന്ന് ഗു​രു​ത​ര​മാ​യ മു​ന്ന​റി​യി​പ്പ് എ​ത്തി​യി​രി​ക്കു​ന്നു.

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ഫ്രി​ഡ്ജു​ക​ള്‍ നി​ല​ച്ചു

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളാ​യി യൂ​റോ​പ്പി​ല്‍ ന​ട​ന്ന തു​ട​ര്‍​ച്ച​യാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​രു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ കൂ​ളിം​ഗ് സി​സ്റ്റ​ങ്ങ​ളും ഫ്രി​ഡ്ജു​ക​ളും പൂ​ര്‍​ണ​മാ​യും ഹാ​ക്ക​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യ​ത്.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും അ​പ​ക​ട​ത്തി​ല്‍

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് പി​ന്നാ​ലെ വീ​ടു​ക​ളി​ലെ ഇ​ന്‍റ​ര്‍​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഭാ​വി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ളി​ലെ വീ​ഴ്ച

വ​ര്‍​ധി​ച്ചു​വ​രു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ല്‍ യൂ​റോ​പ്പ് ഇ​പ്പോ​ഴും ദു​ര്‍​ബ​ല​മാ​ണെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്ന​ത് ചെ​ല​വ് കു​റ​ഞ്ഞ ഒ​രു കാ​ര്യ​മ​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടും ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ ത​ട​യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭാ​വി​യി​ലെ വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്നും സൈ​ബ​റി​ടം കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

യൂ​റോ​പ്പി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ത​ങ്ങ​ളു​ടെ സ്മാ​ര്‍​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കേ​ണ്ട​തി​ന്‍റെ ഗൗ​ര​വ​മാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്.

Europe

ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളി​ൽ വ്യാ​പ​ക ബോം​ബ് ഭീ​ഷ​ണി; നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു, ആ​ശ​ങ്ക

റോം: ഇ​റ്റ​ലി​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​ത്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യ​യ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും വി​ദ്യാ​ർഥിക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

റോം, ​മി​ലാ​ൻ, നാ​പ്പോ​ളി, ബൊ​ളോ​ണി​യ, പ​ലേ​ർ​മോ, ടൂ​റി​ൻ, ജെ​നോ​വ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ആ​ശ​ങ്ക​യി​ലാ​യി.

ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ, മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 9.50 ഓ​ടെ​യാ​ണ് നി​ര​വ​ധി സ്കൂ​ളു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ വി​ദൂ​ര​നി​യ​ന്ത്രി​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ളി​ലെ അ​വ​കാ​ശ​വാ​ദം.

 

Europe

യുക്മ ദേശീയ കലാമേളയിൽ കലാപ്രതിഭാ പട്ടം ചൂടി ഹെറിഫോഡിലെ ആൻസൻ ബിനോ

ഹെ​റി​ഫോ​ഡ്: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​കളിലൊന്നായ 17-ാമ​ത് യു​ക്മ നാ​ഷ​ണ​ൽ ക​ലാമേ​ള​യി​ൽ ക​ലാപ്ര​തി​ഭാ പ​ട്ടം ചൂ​ടി ഹെ​റി​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗം ആ​ൻ​സ​ൻ ബി​നോ​യി.

ചെ​ൽ​റ്റൺഹാ​മി​ൽ ന​ട​ന്ന നി​ര​വ​ധി പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലാമേ​ള​യി​ൽ ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ആ​ൻ​സ​ൻ മ​ല​യാ​ളം ല​ളി​ത​ഗാ​ന​ത്തി​ലും പ​ദ്യ പാ​രാ​യ​ണ​ത്തി​ലും സ​മ്മാ​നം നേ​ടി​യ​ത്.

2024ൽ ​യുഎഇയി​ൽ നി​ന്ന് യു​കെ ഹെ​റി​ഫോ​ഡി​ൽ എ​ത്തി​യ ആ​ൻ​സനും കു​ടും​ബ​വും ഹേ​മ​യു​ടെ അം​ഗ​ത്വം നേ​ടു​ക​യും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​നി​ധ്യ​മ​റി​യ​യ്ക്കു​ക​യും ചെ​യ്തു.

 

Europe

യു​കെ​യി​ൽ മി​നി ഐ​എ​ഫ്എ​ഫ്കെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

ചെ​ൽ​റ്റ​ൺ​ഹാം: കേ​ര​ള​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യായ ഐ​എ​ഫ്എ​ഫ്കെയുടെ മാ​തൃ​ക​യി​ൽ യു​കെ​യി​ൽ "മി​നി ഐ​എ​ഫ്എ​ഫ്കെ' സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള സി​നി​മാ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഐ​എ​ഫ്എ​ഫ്കെ​യ്ക്ക് ശേ​ഷം യു​ക്മ​യു​മാ​യി സ​ഹ​ക​രി​ച്ച് ബ്രി​ട്ട​നി​ൽ മി​നി ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ചെ​ൽ​റ്റ​ൺ​ഹാ​മി​ലെ ക്ലീ​വ് സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ യു​കെ​യി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം

2027ലെ ​ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഏ​കോ​പ​ന​ത്തോ​ടെ യു​കെ​യി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Europe

യുക്മ ദേശീയ കലാമേള ഉദ്ഘാടനം ചെയ്ത് പി.സി. വിഷ്ണുനാഥ്

ചെ​ൽ​റ്റ​ൺ​ഹാം: ​യു​കെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ച്ച​യ്ക്ക് 12.30ന് ​ക​ലാ​മേ​ള വേ​ദി​യി​ലെ​ത്തി​യ മ​ന്ത്രി​യെ​യും സെ​ലി​ബ്രി​റ്റി അ​തി​ഥി​യാ​യ യു​വ​ഗാ​യി​ക സൗ​പ​ർ​ണി​ക നാ​യ​രെ​യും യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ച് പ്ര​ധാ​ന വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ക​ൺ​വീ​ന​റും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ന​ട​ത്തി.

ബ്രി​ട്ട​ന്‍റെ മ​ണ്ണി​ൽ മ​ല​യാ​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വ​ഹി​ക്കു​ന്ന പ​ങ്കി​ന്‍റെ പ്രാ​ധാ​ന്യം അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്ക് ഒ​ന്നോടെ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി, യു​ക്മ​യു​ടെ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പം യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മി​നി ഐഎ​ഫ്എ​ഫ്കെ, ഓ​ണാ​ഘോ​ഷം, ടൂ​റി​സം പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ത്തി.

 

 

Europe

സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ പ​രു​മ​ല പെ​രു​ന്നാ​ളും വാ​ര്‍​ഷി​ക​വും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി കൊ​ണ്ടാ​ടി

 

ലു​ഡ്വി​ഗ്സ്ഹാ​ഫ​ന്‍‌: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ​രു​മ​ല പെ​രു​ന്നാ​ളും മു​പ്പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​ക​വും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി കൊ​ണ്ടാ​ടി ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​ക​വും വാ​ള്‍​ഫാ​ര്‍​ട്ട്കി​ര്‍​ച്ച മ​രി​യ ഹി​മ്മെ​ല്‍​ഫാ​ര്‍​ട്ട് പ​ള്ളി​യി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഫെ​ലി​ക്സ് യോ​ഹ​ന്നാ​ന്‍ ത​ട്ടാ​ശേരി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​നാ​യി​രു​ന്നു.

 

Europe

കാ​ലാ​വ​ധി തീ​രും​മു​മ്പേ ല​ഗാ​ർ​ഡ് പ​ടി​യി​റ​ങ്ങു​ന്നു; പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​ൻ

ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്‍റെ (ഇ​സി​ബി) ത​ല​പ്പ​ത്ത് വ​ന്‍ മാ​റ്റ​ങ്ങ​ള്‍​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. ഇ​സി​ബി പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡ് ത​ന്‍റെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് സ്ഥാ​ന​മൊ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ചു.

പു​തി​യ മേ​ധാ​വി​യെ ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളി​ലാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍.

ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ടി​യി​റ​ക്കം

ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ഇ​സി​ബി​യെ ന​യി​ച്ച വ​രു​ന്ന ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡ്, ത​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ഒ​മ്പ​ത് മാ​സം മു​മ്പ്, ഒ​ക്ടോ​ബ​ര്‍ 29നാ​ണ് സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പു​തി​യ മേ​ധാ​വി

യൂ​റോ ഗ്രൂ​പ്പ് ചീ​ഫ് കി​യാ​ക്കോ​സ് പി​യാ​റാ​ക്കാ​ക്കി​ന്‍റെ പ്ര​സ്താ​വ​ന പ്ര​കാ​രം, ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ മു​ഴു​വ​ന്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പു​തി​യ അ​ധ്യാ​ക്ഷ​നെ ക​ണ്ടെ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ല​ഗാ​ര്‍​ഡി​ന് പു​റ​മെ ഇ​സി​ബി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡി​ലെ മ​റ്റ് ര​ണ്ട് സീ​റ്റു​ക​ള്‍ കൂ​ടി അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ നി​ക​ത്തേ​ണ്ട​തു​ണ്ട്.

പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍

ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡി​ന്‍റെ പി​ന്‍​ഗാ​മി​യാ​കാ​ന്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് പേ​രു​ക​ളാ​ണ് ഉ​യ​ര്‍​ന്നു​കേ​ള്‍​ക്കു​ന്ന​ത്. ഡ​ച്ച് സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ക്ല​സ് നോ​ട്ട്, ബാ​ങ്ക് ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​റ്റി​ല്‍​മെ​ന്‍റ്സ് മേ​ധാ​വി​യും സ്പെ​യി​ൻ​കാ​ര​നു​മാ​യ പ​ബ്ലോ ഹെ​ര്‍​ണാ​ണ്ട​സ് ഡി ​കോ​സ് എ​ന്നി​വ​രാ​ണ് ​മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍.

സ്പെ​യിൻ, നെ​ത​ര്‍​ല​ന്‍​ഡ്സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ര്‍ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പി​ന്തു​ണ ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

പാ​ക്കേ​ജ് ഡീ​ല്‍ സാ​ധ്യ​ത​ക​ള്‍: ഇ​സി​ബി​യി​ലെ പ്ര​മു​ഖ​മാ​യ മൂ​ന്ന് പ​ദ​വി​ക​ളാ​ണ് ഒ​ഴി​വ് വ​രു​ന്ന​ത്. ഇ​സ​ബെ​ല്‍ ഷ്നാ​ബെ​ല്‍ (2027 ജ​നു​വ​രി മൂന്നിന് ​പ​ടി​യി​റ​ങ്ങും), ചീ​ഫ് എ​ക്ക​ണോ​മി​സ്റ്റ് ഫി​ലി​പ്പ് ലെ​യ്ന്‍ (2027 മേ​യ് മാ​സ​ത്തി​ല്‍ കാ​ലാ​വ​ധി ക​ഴി​യും) എ​ന്നി​വ​രു​ടെ സ്ഥാ​ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, സ്പെ​യിൻ, നെ​ത​ര്‍​ലാ​ന്‍​ഡ്സ് തു​ട​ങ്ങി​യ പ്ര​ധാ​ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ഈ ​മൂ​ന്ന് ഒ​ഴി​വു​ക​ളും ഒ​രു​മി​ച്ച് ഒ​രു "പാ​ക്കേ​ജ് ഡീ​ല്‍' ആ​യി ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

യൂ​റോ​പ്യ​ന്‍ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണായ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഇ​സി​ബി​യി​ലെ ഈ ​നേ​തൃ​മാ​റ്റം അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ലും സാ​മ്പ​ത്തി​ക രം​ഗ​ത്തും വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Europe

ബ്രിട്ടീഷ് നാഷണൽ കെയർ അവാർഡ്; മികച്ച ഡെപ്യൂട്ടി മാനേജറായി കുറുമുള്ളൂർ സ്വദേശി ഗീതു ടെന്നിസൺ

ഏറ്റുമാനൂർ: ബ്രിട്ടീഷ് നാഷണൽ കെയർ അവാർഡ് 2026-ൽ മികച്ച ഡെപ്യൂട്ടി മാനേജർക്കുള്ള പുരസ്കാരം മലയാളിയായ ഗീതു ടെന്നിസൺ സ്വന്തമാക്കി. ലണ്ടനിലെ പാർക്ക് പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

യുകെയിലെ വിവിധ കെയർ സ്ഥാപനങ്ങളിൽനിന്നുള്ള പ്രഗത്ഭരായ പത്ത് പേരുടെ അന്തിമ പട്ടികയിൽനിന്നാണ് ഗീതുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

യുകെയിലെ കെയർ മേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരങ്ങളിലൊന്നാണ്- യുകെ നാഷണൽ കെയർ അവാർഡ് (The National Care Awards). യുകെയിലെ പതിനാറായിരത്തിൽപരം കെയർ ഹോമുകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഫഷണലുകളിൽ നിന്നാണ് ഗീതു ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

 

Europe

മി​ഷ​ൻ കു​ടും​ബ​സം​ഗ​മം "ഫാ​മി​ലി​യ' ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ ചീ​ന്മം സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ കൂ​ട്ടാ​യ്മ - "ഫാ​മി​ലി​യ‌' മി​ഷ​ൻ​ത​ല കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​റ് വ​രെ സൗ​ത്ത്ബോ​റോ ഹൈ​സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

മി​ഷ​ൻ ത​ല കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ഔ​ദോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഫാ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. മി​ഷ​നി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ര​സ്പ​ര പ​രി​ച​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ അം​ഗ​ങ്ങ​ളെ മി​ഷ​ൻ കു​ടും​ബ​വു​മാ​യി കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ത്മീ​യ​മാ​യും മാ​ന​സി​ക​മാ​യും അം​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ ക​ലാ - വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്ഥ​ലം: Southborough High School, Hook Road, Surbiton, Surrey, KT6 5AS.

Pravasi India – Delhi

സം​സ്കാ​ര സാ​ഹി​തി ഡ​ൽ​ഹി ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു; ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ഡ​ൽ​ഹി ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു. 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും സം​സ്ഥാ​ന ക​മ്മി​റ്റി നി​യ​മി​ച്ചു. ല​ത ഉ​മ്മ​നെ ചെ​യ​ർ​പേ​ഴ്സ​ണാ​യും സു​രേ​ഷ് ബാ​ബു​വി​നെ വൈ​സ് ചെ​യ​ർ​മാ​നാ​യും ഷി​നു ജോ​സ​ഫി​നെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും മു​ഹ​മ്മ​ദ് ഇ​ല്യാ​സി​നെ ട്ര​ഷ​റ​റാ​യും നി​യ​മി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം ഡ​ൽ​ഹി​യി​ലും ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സാ​ഹി​ത്യം, ക​ല, സം​സ്കാ​രം, ബൗ​ദ്ധി​ക സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​ജീ​വ​മാ​യ വേ​ദി​യൊ​രു​ക്കു​ക​യു​മാ​ണ് പു​തി​യ ചാ​പ്റ്റ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക​നീ​തി, ദേ​ശീ​യ ഐ​ക്യം തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഡ​ൽ​ഹി ചാ​പ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കും.

Pravasi India – Delhi

ഹ​രി​ന​ഗ​ർ സെ​ന്‍റ് ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

ഹ​രി​ന​ഗ​ർ: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​ന​ഗ​ർ സെ​ന്‍റ് ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 13 മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കു​ന്നു.

13ന് ​കൊ​ടി​യേ​റ്റ​ത്തോ​ടു​കൂ​ടി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് ഒ​ൻ​പ​ത് ദി​വ​സ​ത്തെ ന​വ​നാ​ൾ പ്രാ​ർഥ​ന​യോ​ടൊ​പ്പം വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

22ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പരേതരായ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന 23ന് അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.

Pravasi India – Delhi

ദൃ​ശ്യ​വി​സ്മ​യ​മാ​യി മോ​ൺ​ഫോ​ർ​ട്ട് സ്കൂ​ളി​ന്‍റെ "ദി ​ഒ​ഡി​സി'; പ​ങ്കെ​ടു​ത്ത​ത് 2,000 വി​ദ്യാ​ർ​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാജ്യത്തിന്‍റെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും കാ​ലാ​തീ​ത​മാ​യ നാ​ഗ​രി​ക​മൂ​ല്യ​ങ്ങ​ളും വേ​ദി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച് ​ഡ​ൽ​ഹി അ​ശോ​ക് വി​ഹാ​റി​ലെ മോ​ൺ​ഫോ​ർ​ട്ട് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ബൃ​ഹ​ത് സാം​സ്‌​കാ​രി​ക പ​രി​പാ​ടി "ദി ​ഒ​ഡി​സി - എ ​ടൈം​ലെ​സ് ടാ​പെ​സ്ട്രി' ശ്ര​ദ്ധേ​യ​മാ​യി.

സി​ന്ധു​ന​ദീ​ത​ട സം​സ്കാ​രം മു​ത​ൽ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച വ​രെ​യു​ള്ള ച​രി​ത്ര​യാ​ത്ര അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, അ​തി​ഥി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ര​ട​ക്കം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നെ​ത്തി.

പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജോ​യ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡ​ൽ​ഹി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ങ്കി​ത ആ​ന​ന്ദ് ഐഎഎ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഡ​ൽ​ഹി പ്ര​വി​ശ്യാ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. ബ്ര​ദ​ർ ത​മ്പി അ​ല​ക്സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​ത​ര​ണ​ത്തെ അ​ഭി​ന​ന്ദി​ച്ച അ​ങ്കി​ത ആ​ന​ന്ദ്, ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​കം മ​നോ​ഹ​ര​മാ​യി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നെ പ്ര​ശം​സി​ച്ചു.

പു​തി​യ ആ​ശ​യ​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും അ​ധി​നി​വേ​ശ​ങ്ങ​ളെ​യും വി​ദേ​ശ​ഭ​ര​ണ​ത്തെ​യും അ​തി​ജീ​വി​ച്ച് സ്വാ​ത​ന്ത്ര്യം നേ​ടു​ക​യും ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച് ആ​ധു​നി​ക രാ​ഷ്ട്ര​മാ​യി വ​ള​രു​ക​യും ചെ​യ്ത ഇ​ന്ത്യ​യു​ടെ യാ​ത്ര വി​വി​ധ രം​ഗ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ആ​ശ​യാ​വി​ഷ്‌​കാ​രം, ര​ച​ന, സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം, ശ​ബ്ദ​വി​വ​ര​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച​ത് രാ​ഗ​ശ്രീ അ​ശോ​ക് പി​ള്ള​യാ​ണ്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​യു​ടെ സ​വി​ശേ​ഷ​ത പ​രി​പാ​ടി​യി​ലു​ട​നീ​ളം പ്ര​ക​ട​മാ​യി.

വി​വി​ധ ഭാ​ഷ​ക​ൾ, പ്ര​ദേ​ശ​ങ്ങ​ൾ, വി​ശ്വാ​സ​ങ്ങ​ൾ, വേ​ഷ​വി​ധാ​ന​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ ഒ​രേ ദേ​ശീ​യ​പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യി​ലെ​ത്തി.

 

Pravasi India – Delhi

ഭോ​പ്പാ​ലി​നെ വി​സ്മ​യി​പ്പി​ച്ച കേ​ര​ള ഫെ​സ്റ്റ്; സു​രേ​ഷ് ഗോ​പി ഉദ്ഘാടനം ചെയ്തു

ഭോ​പ്പാ​ൽ: യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (യു​എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഫെ​സ്റ്റ് 26 കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കേ​ര​ളീ​യ ക​ലാ-​സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മ​ധ്യ​പ്ര​ദേ​ശ് നി​യ​മസ​ഭ സ്പീ​ക്ക​ർ ​ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, സെ​ക്ര​ട്ട​റി ലേ​ബ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ര​ഘു​രാ​ജ​ൻ രാ​ജേ​ന്ദ്ര​ൻ​ മാ​നേ​ജ​ർ, ​ഭ​ര​ത് കു​മാ​ർ മി​ശ്ര ജ​ന​റ​ൽ മാ​നേ​ജ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.

​ന​വ​നീ​ത് മേ​ത്ത ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, സി. ​സ​ര​സ്വ​തി ​ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ന​ബാ​ർ​ഡ്, ​ന​മ​ൻ അ​ഗ​ർ​വാ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, സ്വ​ദേ​ശ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഫെ​സ്റ്റിന് ​മു​ന്നോ​ടി​യാ​യി ​ഭോ​പ്പാ​ലി​ൽ ന​ട​ത്തി​യ പു​ലി​ക​ളി റോ​ഡ് ഷോ ​ന​ഗ​ര​വാ​സി​ക​ളെ വി​സ്മ​യി​പ്പി​ച്ചു. തൃശൂ​രി​ൽ​നി​ന്ന് എ​ത്തി​യ പു​ലി​ക​ളി ക​ലാ​കാ​ര​ന്മാ​രു​ടെ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​നം ഭോ​പ്പാ​ൽ ന​ഗ​ര​ത്തി​ന് വേ​റി​ട്ടൊ​രു ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി.

 

Pravasi India – Delhi

ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് ഡി​എം​എ പ്ര​വ​ർ​ത്ത​ക​ർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു.

തെ​രു​വി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും പ്ര​ത്യാ​ശ​യും ക​രു​ത​ലും പ​ക​ർ​ന്നു​ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ഡ​ൽ​ഹി ദ്വാ​ര​ക സെ​ക്ട​ർ7, പാ​ലം വി​ല്ലേ​ജി​ലെ ഹ​രി​ജ​ൻ ബ​സ്തി​യി​ലു​ള്ള ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ശി​രീ​ഷ് മു​ള്ള​ങ്ക​ണ്ടി, കെ.​പി. സു​ത​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സു​തി​ല ശി​വ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. ത​ങ്ക​ച്ച​ൻ, സു​ദ​ർ​ശ​ൻ പി​ള്ള, യു. ​ദീ​പ​ക് കു​മാ​ർ, പ്ര​മോ​ദ് വി​ജ​യ​ൻ, കെ.​എ​ച്ച്. വി​ഷ്ണു, ജെ.​എ​സ്. അ​നീ​ഷ് എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. അ​മ​ൽ എം. ​ജോ​യ് ഡി​എം​എ സം​ഘ​ത്തെ സ്വാ​ഗ​തം ചെ​യ്തു. അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ആ​ശാ​ല​യ​ത്തി​ന് ഒ​രു ടെ​ലി​വി​ഷ​നും സ​മ്മാ​നി​ച്ചു.

കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഡി​എം​എ പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്. സ്നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷം കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

Pravasi India – Delhi

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന് നി​റ​ച്ചാ​ർ​ത്തേ​കി സം​സ്കാ​ര സാ​ഹി​തി​യു​ടെ ഫ്യൂ​ഷ​ൻ നൃ​ത്താ​വി​ഷ്കാ​രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ 70-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്കാ​ര സാ​ഹി​തി ഡ​ൽ​ഹി ഘ​ട​കം അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ നൃ​ത്താ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​യി. മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള അ​വ​ത​ര​ണം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

ഗു​രു മേ​ഘ നാ​യ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ യു​വ​ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​പാ​ര​മ്പ​ര്യ​വും ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​ങ്ങ​ളും മ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണ​ക്കി.

പു​തു​ത​ല​മു​റ​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി അ​വ​ത​ര​ണം മാ​റി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ജി. ​ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള ഹൗ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെയും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി, എ​ൻസിആ​ർ മേ​ഖ​ല​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യും മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ സം​സ്കാ​ര സാ​ഹി​തി​യു​ടെ ക​ലാ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​യി.

Pravasi India – Delhi

ഹ​രി​ന​ഗ​ർ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ന്ത​മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം

ഹ​രി​ന​ഗ​ർ: വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന കൊ​ന്ത​മാ​സാ​ച​ര​ണ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.

ഒ​ക്ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ 21 വ​രെ ദേ​വാ​ല​യ​ത്തി​ലെ വി​വി​ധ പ്രാ​ർ​ത്ഥ​നാ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ന്ത​ന​മ​സ്കാ​രം ന​ട​ത്തി.

തു​ട​ർ​ന്ന് 22 മു​ത​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന പൊ​തു​വാ​യ കൊ​ന്ത​ന​മ​സ്കാ​ര​ത്തി​നാ​ണ് ഇ​ന്ന് സ​മാ​പ​ന​മാ​യ​ത്.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യിം​സ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Pravasi India – Delhi

ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​മേ​കി ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല

ന്യൂഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​മേ​കി ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന 24-മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഹോ​ത്സ​വം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​പൊ​ങ്കാ​ല പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, യ​ദു ദാ​മോ​ദ​ര​ൻ എ​ന്നി​വ​രും കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്റ് പി ​എ​ൻ ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കു​മാ​രി അ​മൃ​താ റാ​വു ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ര​മേ​ഷ് ഇ​ള​മ​ൺ ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി ​ജ​യ​കു​മാ​ർ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം ​എ​ൽ ഭോ​ജ​ൻ, ലേ​ഖാ സോ​മ​ൻ, ട്ര​ഷ​റ​ർ എ ​മു​ര​ളീ​ധ​ര​ൻ, ജോ​യിന്‍റ് ട്ര​ഷ​റ​ർ വി ​ര​ഘു​നാ​ഥ​ൻ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ ​ഗോ​പാ​ല​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​ന്തോ​ഷ് കു​മാ​ർ നാ​ര​ങ്ങാ​നം ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

ച​ട​ങ്ങി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ന​ഘ ജ​യ​കു​മാ​ർ, അ​ദി​തി മു​ര​ളീ​ധ​ര​ൻ എ​ന്നീ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ച​ക്കു​ളം​കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ൽ ജ്വ​ലി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വാ​യ്ക്കു​ര​വ​ക​ളാ​ൽ ച​ക്കു​ള​ത്ത​മ്മ​ക്ക് സ്വാ​ഗ​ത​മോ​തി. തു​ട​ർ​ന്ന് ഭ​ക്ത​ർ സ്വ​യം ത​ങ്ങ​ളു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​പ്പോ​ൾ അ​മ്മേ ശ​ര​ണം ദേ​വീ ശ​ര​ണം എ​ന്ന ദേ​വീ മ​ന്ത്ര ജ​പം മു​ഴ​ങ്ങി. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​വൈ​ജ​യ​ന്തി ഭ​ജ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഭ​ജ​നാ​ർ​പ്പ​ണം ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി സാ​ന്ദ്ര​മാ​ക്കി. ടി ​ആ​ർ സ​ത്യ​നും സം​ഘ​വു​മാ​യി​രു​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളൊ​രു​ക്കി​യ​ത്. മ​ഹാ​ക​ല​ശാ​ഭി​ഷേ​കം, വി​ദ്യാ​ക​ല​ശം, പ​റ​യി​ട​ൽ എ​ന്നി​വ​യും പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ത്ഥം ത​ളി​ച്ച​തോ​ടെ നി​വേ​ദ്യ​മാ​യി മാ​റി​യ പാ​യ​സം ച​ക്കു​ള​ത്ത​മ്മ​ക്കു സ​മ​ർ​പ്പി​ച്ച് ഭ​ക്ത​ർ തി​രു​ന​ട​യി​ൽ പ്രാ​ർ​ഥിച്ച് കാ​ണി​ക്യ​യു​മ​ർ​പ്പി​ച്ച് ഉ​ച്ച ദീ​പാ​രാ​ധ​ന​യി​ലും അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​തോ​ടെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​യി.

 

Pravasi India – Delhi

ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കാ​വ​ൽ​പി​താ​വാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

ഒ​ന്നി​ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ നാ​ല് മു​ത​ൽ ആ​റ് വ​രെ വൈ​കു​ന്നേ​രം 6.45-ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തോ​ടെ​യും 7.30-ന് ​വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തോ​ടെ​യും ന​ട​ക്കും.

മാ​ർ ഔ​ഗേ​ൻ ആ​ശ്ര​മ​ത്തി​ലെ ഫാ. ​കു​ര്യാ​ക്കോ​സ് പി. ​തോ​മ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഏ​ഴി​ന് വൈ​കു​ന്നേ​രം 6.45-ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും 7.30-ന് ​ഫാ. സി​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും.

എ​ട്ടി​ന് രാ​വി​ലെ 7.30-ന് ​പ​ദ​യാ​ത്ര സ്വീ​ക​ര​ണം, എ​ട്ടി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, ഒ​മ്പ​തി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​യും ഉ​ച്ച​യ്ക്ക് 12ന് ​കൊ​ടി​യി​റ​ക്കും ന​ട​ക്കും.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലും ക​ൺ​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും എ​ല്ലാ വി​ശ്വാ​സി​ക​ളും നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടെ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​മ്മ​ൻ മാ​ത്യു, സെ​ക്ര​ട്ട​റി ഡോ. ​പ്ര​ദീ​പ് രാ​ജ​ൻ, ട്ര​സ്റ്റി കെ.പി. അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ്ഥ​ലം: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, ലു​ധി​യാ​ന, പ​ഞ്ചാ​ബ്. തീ​യ​തി: ന​വം​ബ​ർ ഒന്ന് - എട്ട്.

Pravasi India – Delhi

ചാ​ന്ദാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന റാ​ലി; നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു

ച​ന്ദ്ര​പു​ർ: ചാ​ന്ദാ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹ​ത്താ​യ ലോ​ക​സ​മാ​ധാ​ന റാ​ലി ശ​നി​യാ​ഴ്ച ച​ന്ദ്ര​പു​ർ ജി​ല്ല​യി​ലെ ബ​ല്ലാ​ർ​പു​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ച​ന്ദ്ര​പു​ർ, ഗ​ഡ്ചി​രോ​ളി, വ​ർ​ധാ ജി​ല്ല​ക​ളി​ലെ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. വൈ​ദി​ക​ർ, യു​വ​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ലൂ​ടെ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നീ​ങ്ങി​യ റാ​ലി ദി​ലാ​സാ​ഗ്രാം സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

സ​മാ​ധാ​നം എ​ന്ന​ത് സാ​മൂ​ഹി​ക​വും മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഭി​ന്ന​ത​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ പ​ണി​യാ​നു​ള്ള സ​ജീ​വ​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം പ​റ​ഞ്ഞു.

ബ​ല്ലാ​ർ​പു​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഇം​ഗ​ളെ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ല്യാ​ൺ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം, ബെ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് പാ​റ്റേ​റി​ൽ സി​എം​എ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Pravasi India – Delhi

നെഹ്‌റുവിനെ അനുസ്മരിച്ച് ഡൽഹി സംസ്കാര സാഹിതിയുടെ ഉപന്യാസ രചനാ മത്സരം

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ സാംസ്കാരിക-സാഹിത്യ വിഭാഗമായ സംസ്കാര സാഹിതിയുടെ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) എക്സ്റ്റൻഷൻ ഘടകമായ സംസ്കാര സാഹിതി സംഘടിപ്പിക്കുന്ന പ്രഥമ പരിപാടിയായ ഉപന്യാസ രചനാ മത്സരത്തിന്‍റെ പോസ്റ്റർ കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു.

ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ മത്സരം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ ജീവിതവും സംഭാവനകളും അനുസ്മരിക്കുന്നതിനൊപ്പം, ജനാധിപത്യം, മതനിരപേക്ഷത, ദേശീയ വികസനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആശയങ്ങൾ യുവതലമുറയിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു.

സാഹിത്യം, കല, സംസ്കാരം, പുരോഗമന ചിന്തകൾ, ഭരണഘടനാ മൂല്യങ്ങൾ എന്നിവ യുവതലമുറയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഡൽഹി-എൻസിആറിലെ സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം.

Pravasi India – Delhi

ഡി​എം​എ​യു​ടെ "പോ​ക്കോ​ണം' ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു കൊ​ണ്ട് ഞാ​യ​റാ​ഴ്ച ആ​യാ​ന​ഗ​ർ ഏ​രി​യ "പോ​ക്കോ​ണം' ആ​ഘോ​ഷി​ക്കു​ന്നു. ആ​യാ​ന​ഗ​ർ പോ​ക്ക​റ്റ് 6ലെ ​എ​ച്ച് ബ്ലോ​ക്കി​ലെ ബ​ന്ദ്റോ​ഡി​ലു​ള​ള ജെ​എം​ഡി ഗാ​ർ​ഡ​നി​ലാ​വും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

രാ​വി​ലെ 10.30ന് ​ഏ​രി​യ ചെ​യ​ർ​മാ​ൻ കെ.​ജി. സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ച​ട​ങ്ങു​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി ഏ​ബി​ൾ മാ​ത്യു, ട്രെ​ഷ​റ​ർ പു​രു​ഷ​ൻ കു​ട​മാ​ളൂ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ൻ​സി അ​രു​ൾ​ദാ​സ് യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ദേ​വി​ക സു​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് പ്ര​സം​ഗി​ക്കും.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഏ​രി​യ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കും. ച​ട​ങ്ങി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​രെ അ​നു​മോ​ദി​ക്കും. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണസ​ദ്യ​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9873188370, 9910089469, 9711879723.

Pravasi India – Delhi

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളിയാഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബൈ​ബി​ൾ ക​ൺവ​ൻ​ഷ​ൻ ന​ട​ക്കും. വെ​രി റ​വ.ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും.

വെള്ളി, ശനി തീ​യ​തി​ക​ളി​ൽ വൈ​കുന്നേരം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ഭ​ക്തി​ഗാ​ന​ങ്ങ​ളും വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. ഞായറാഴ്ച രാ​വി​ലെ 6.30ന് ​ന​മ​സ്കാ​ര​വും ഏഴിന് ​പ്ര​ഭാ​ത​പ്രാ​ർ​ഥന​യും എട്ടിന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

വെ​രി ഫാ.ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യും ദൈ​വ​വ​ച​ന​ത്തി​ലൂ​ടെ ആ​ത്മീ​യ ഉ​ണ​ർ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ​ൺ തോ​മ​സ് അ​റി​യി​ച്ചു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കുന്നതായി സംഘാടകർ അറിയിച്ചു.

Pravasi India – Delhi

മ​യൂ​ർ വി​ഹാ​ർ സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 സെ​ന്‍റ് ജെ​യിം​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പാ​രി​ഷ് ക​ൺ​വ​ൻ​ഷ​നും ഈ മാസം 18 മു​ത​ൽ 25 വ​രെ ന​ട​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

21, 22, 23 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30-ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് സു​വി​ശേ​ഷ​യോ​ഗ​വും ന​ട​ക്കും. റ​വ. ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് കു​ള​ക്ക​ട സു​വി​ശേ​ഷ​യോ​ഗ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 24-ന് ​പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ 25-ന് ​ഡോ. യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന ന​ട​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ കെ. ​സാ​മു​വ​ൽ അ​റി​യി​ച്ചു.

 

Pravasi India – Delhi

ഡി​എം​എ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ എ​ഫ്സി കി​രീ​ട​മ​ണി​ഞ്ഞു

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ബേ​ദ്‌​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഡി​എം​എ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ എ​ഫ്സി കി​രീ​ട​മ​ണി​ഞ്ഞു.

16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ഡി​എം​എ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ എ​ഫ്സി​യും ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 - ഗാ​സി​പ്പു​ർ ഏ​രി​യ​യു​ടെ യൂ​ണി​റ്റ് എ​ഫ്സി 96യും ​ത​മ്മി​ലാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​രം.

ആ​ദ്യ പ​കു​തി​യി​ൽ ഗോ​ളു​ക​ൾ നേ​ടാ​നാ​വാ​തെ ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു​വെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ വി​ജ​യ ഗോ​ൾ നേ​ടി.

ഡി​എം​എ മെ​ഹ്റോ​ളി എ​ഫ്സി​യും യൂ​ണി​റ്റ് എ​ഫ്സി 96യും ​ത​മ്മി​ൽ ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ യൂ​ണി​റ്റ് എ​ഫ്സി 96 ജേ​താ​ക്ക​ളാ​യി. ര​ണ്ടാം സെ​മി ഡി​സി വാ​രി​യേ​ഴ്‌​സും ഡി​എം​എ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ എ​ഫ്സി​യും ത​മ്മി​ലാ​യി​രു​ന്നു.

ര​ണ്ടു പ​കു​തി​ക​ളി​ലും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യ വി​കാ​സ്‌​പു​രി- ഹ​സ്താ​ൽ 2-0ന് ​വി​ജ​യി​ക​ളാ​യി. ഡി​സി വാ​രി​യേ​ഴ്സും ഡി​എം​എ മെ​ഹ്റോ​ളി​യും ത​മ്മി​ൽ ന​ട​ന്ന ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ മെ​ഹ്റോ​ളി 3-0ന് ​ജ​യി​ച്ച് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

തു​ട​ർ​ന്ന് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഷാ​ജി പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു പ​ണി​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റും ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​മ്പ്യ​ന്മാ​രാ​യ ഡി​എം​എ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ എ​ഫ്സി ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ യൂ​ണി​റ്റ് എ​ഫ്സി 50000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഡി​എം​എ മെ​ഹ്റോ​ളി എ​ഫ്സി 25000 രൂ​പ​യും ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

കൂ​ടാ​തെ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ തു​ഷാ​ർ ചോ​പ്രാ (വി​കാ​സ്‌​പു​രി-​ഹ​സ്താ​ൽ എ​ഫ്സി), ബെ​സ്റ്റ്‌ സോ​ക്ക​ർ, പീ​യൂ​ഷ് ഭ​ണ്ഡാ​രി (വി​കാ​സ്‌​പു​രി-​ഹ​സ്താ​ൽ എ​ഫ്സി), ബെ​സ്റ്റ് പ്ലേ​യ​ർ ഓ​ഫ് ടൂ​ർ​ണ​മെ​ന്‍റ് മി​ലി​ൻ​ഡ് നേ​ഗി (യൂ​ണി​റ്റ് എ​ഫ്സി 96) എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും 5000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

Pravasi India – Delhi

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ സെ​ന്‍റ് ഡ​യ​നേ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക എ. ​എ​ൽ. ദേ​വി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

വ​ർ​ഗീ​സ് ടി. ​നൈ​നാ​ൻ ക​വി​താ​പാ​രാ​യ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ക​രെ ആ​ദ​രി​ച്ചു.

ല​ഹ​രി​മു​ക്ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സെന്‍റ് ഡ​യ​നേ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി പോ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

Pravasi India – Delhi

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

ന്യു​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് ഡ​യ​നേ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ​വ​ച്ചു ഈ മാസം 11-ന് ​ന​ട​ക്ക​പ്പെ​ടു​ന്നു.

യു​വ​ജ​ന​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യി സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക എ.എ​ൽ. ദേ​വി​ക, മാധ്യമപ്രവർത്തകൻ ഡോ. ​ഡി. ധ​ന​സു​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യു​ള്ള ഈ ​ബോ​ധ​വത്രക​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

Pravasi India – Delhi

ഡി​എം​എ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ അം​ബേ​ദ്‌​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​വി​സി​ൽ മു​ഴ​ങ്ങും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ, ഡ​ൽ​ഹി പൊ​ലി​സ് അ​ഡീ​ഷ​ണ​ൽ സി​പി - സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് നി​ധി​ൻ വ​ത്സ​ൻ ഐ​പി​എ​സ്‌ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്‌​പോ​ർ​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ര​മേ​ഷ് ന​മ്പ്യാ​ർ മ​ത്സ​രം കി​ക്ക്‌​ഓ​ഫ് ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റും ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​രും.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ക്കു​ന്ന ഞാ​യ​റാ​ഴ്ച ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഷാ​ജി പ്ര​ഭാ​ക​ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും.

ഫാ​ന്‍റം എ​ഫ് സി, ​ഡി​എം​എ മെ​ഹ്റോ​ളി എ​ഫ്സി, ഡി​സി വാ​രി​യേ​ഴ്‌​സ്, എ​ഫ്സി അം​ബേ​ദ്‌​ക​ർ ന​ഗ​ർ, വി​കാ​സ്‌​പു​രി -ഹ​സ്താ​ൽ എ​ഫ്സി, ഡി​എം​എ ആ​ർ​കെ പു​രം, യൂ​ണി​റ്റ്-96 എ​ഫ്സി എം​വി-3, അ​മൃ​ത എ​ഫ്സി, എ​ഫ്സി മീ​ഡി​യ, അ​യ്‌​മ, പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്‌​മ, അ​പ്പെ​ക്‌​സ് എ​ഫ്സി, ഡ​ബ്ലി​യു​എം​സി എ​ഫ്സി, സാം ​എ​ഫ്സി, സ​ൺ‌​ഡേ ക്ല​ബ്, ഡീ​പ് സ്ട്രൈ​ക്കേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും.

ചാ​മ്പ്യ​ന്മാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ല​ഭി​ക്കു​ക. കൂ​ടാ​തെ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ, ക​ളി​ക്കാ​ര​ൻ, കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വ്യ​ക്തി എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും 5,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9810791770, 9818750868.

Pravasi India – Delhi

ഓ​ണാ​ഘോ​ഷം ന​ട​ത്തി ഡി​എം​എ മോ​ത്തി ന​ഗ​ർ - ര​മേ​ശ് ന​ഗ​ർ ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മോ​ത്തി ന​ഗ​ർ - ര​മേ​ശ് ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം ബ​സാ​യി ധാ​രാ​പു​രി​ലെ വാ​ൽ​മീ​കി ചൗ​പ്പാ​ലി​ൽ ന​ട​ത്തി.

ഏ​രി​യ ചെ​യ​ർ​മാ​ൻ സി.​കെ. സ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ നാ​ഷ​ണ​ൽ വാ​ട്ട​ർ ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ കെ.​എ​ച്ച്. ഷ​ജ​ത്ന​ൻ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ൽ​റ ഗ്രൂ​പ്പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൻ. കാ​ൽ​റ, ഡി​എം​എ അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, കേ​ന്ദ്ര​ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ര​മ സു​നി​ൽ, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ദി​ലീ​പ് മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി എം.വി. സു​നി​ൽ കു​മാ​ർ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ന്ദു സ​ജി​കു​മാ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മാ​യ സി. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡി. ​ജ​യ​കു​മാ​ർ, സ​ന്ധ്യ ബി​ജു, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ഷാ​ജി​കു​മാ​ർ, ക​രോ​ൾ ബാ​ഗ് - കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ ചെ​യ​ർ​മാ​ൻ എ.കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ട്രെ​ഷ​റ​ർ എ​സ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, പ​ശ്ചിം​വി​ഹാ​ർ ഏ​രി​യ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ന​ളി​നി മോ​ഹ​ൻ, കേ​ന്ദ്ര സ്ത്രീ ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം അം​ഗം സ​ന്ധ്യ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന തി​രു​വാ​തി​ര​ക​ളി, സി​നി​മാ​റ്റി​ക് - ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സി​നി​മ ഗാ​ന​ങ്ങ​ൾ, ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച നാ​ട​കം "ഓ​ണം ഒ​രു റീ​ൽ അ​ല്ല' തു​ട​ങ്ങി​യ​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. ഓ​ണസ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

Pravasi India – Delhi

പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​കെ.പി. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം വി​ദ്യാ​ർഥി​ക​ളാ​യ അ​ഷി​ത അ​ശോ​ക്, അ​നാ​മി​ക രാ​ജു, അ​രു​ന്ധ​തി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, മ​ല​യാ​ളം മി​ഷ​ൻ മെ​ഹ്‌​റോ​ളി മേ​ഖ​ല കോഓ​ർ​ഡി​നേ​റ്റ​റാ​യ അ​ജി​ത വി​ജ​യ്, ആ​ര്യ​വൈ​ദ്യ​ശാ​ല ഫി​സി​ഷ്യ​ൻ ഡോ. ​അ​ഭി​ജി​ത് എ​സ്.പി​ള്ള, സെ​ക്ര​ട്ട​റി സു​ജ രാ​ജേ​ന്ദ്ര​ൻ, ട്രെ​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ശി​ഷ് സ​ന്തോ​ഷ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ശ്രീ​ല​ക്ഷ്മി മോ​ഹ​ൻ, ഭാ​ഷാ​ധ്യാ​പി​ക സ​ന്ധ്യ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​വി​താ​ലാ​പ​നം, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ പ്ര​വേ​ശ​നോ​ത്സ​വം സ​മാ​പി​ച്ചു.

Pravasi India – Delhi

ഡി​എം​എ ജ​സോ​ള ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ള ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ജ​സോ​ള പോ​ക്ക​റ്റ് 10-ബി ​ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ പി.​ഡി. പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​രും ഓ​ഖ്‌​ല ബ്രാ​ഞ്ച് ഹെ​ഡു​മാ​യ സ​ന്ധ്യാ ദേ​വി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് മാ​മ്പി​ള്ളി, ട്രെ​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ്, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ റി​ൻ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​ണസ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

Pravasi India – Delhi

ഓ​ണാ​ഘോ​ഷം ന​ട​ത്തി ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ൽ​ക്കാ​ജി ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​ള​ക് ന​ന്ദ​യി​ലെ ഡി​ഡി​എ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​യി​രു​ന്നു ആഘോഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.എ​ൻ. ഹ​രി​ദാ​സ്, ട്രെ​ഷ​റ​ർ ജെ​സി വ​ർ​ഗീ​സ് മോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Pravasi India – Delhi

അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ ഏ​ക​ദി​ന സ​മ്മേ​ള​നം 27ന്

ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ (MOCPA) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സ​മ്മേ​ള​നം ഈ മാസം 27ന് സ​രി​ത വി​ഹാ​ർ സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.

രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂന്ന് വ​രെ​യാ​ണ് സ​മ്മേ​ള​നം. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഫാ. ​തോ​മ​സ് ജോ​ൺ മാ​വേ​ലി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി പ​ങ്കെ​ടു​ക്കും.

“ശ്ര​ദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ൾ​ക്ക് അ​തീ​ത​നാ​യ ദൈ​വം” എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം. പ്രാ​ർ​ഥന, ആ​ത്മീ​യ ചി​ന്ത, കൂ​ട്ടാ​യ്മ, ആ​ത്മീ​യ ന​വീ​ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ത​ര​ത്തി​ലു​ള്ള വ്യ​തി​ച​ല​ന​ങ്ങ​ളും ശ്ര​ദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ളും നി​റ​ഞ്ഞ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ദൈ​വ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ന​വീ​ക​ര​ണം നേ​ടാ​നും സ​മ്മേ​ള​നം അ​വ​സ​ര​മൊ​രു​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ്ര​യ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ (MOCPA) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ് അ​റി​യി​ച്ചു.

Pravasi India – Delhi

ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റ് ന​വം​ബ​ർ 29ന് ​

ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യും ​മ​ല​ങ്ക​ര​യു​ടെ വാ​ന​മ്പാ​ടി’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​രി​ശു​ദ്ധ ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റ് ന​വം​ബ​ർ 29ന് ​ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സം​ഗീ​ത പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. ഡോ. ​സൂ​സ​ൻ ഏ​ലി​യാ​സ് നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, സി. ​ഐ. ഐ​പ്പ്, സാ​ബു എ​ബ്ര​ഹാം, ചെ​റി​യാ​ൻ ബേ​ബി, ജ​യ്മോ​ൻ ചാ​ക്കോ, പ്രി​ൻ​സ് ഡാ​നി​യേ​ൽ കോ​ശി, സി​ബി രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം ആ​ശം​സാ സ​ന്ദേ​ശം ന​ൽ​കും. റ​വ. ഫാ. ​ബി​നീ​ഷ് ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും.

Pravasi India – Delhi

ഡ​ല്‍​ഹി​യി​ലെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ ഗാ​യ​ത്രി​ക്ക് ന​വ​നേ​തൃ​ത്വം

ന്യൂ​ഡ​ല്‍​ഹി: ന്യൂ​ഡ​ല്‍​ഹി​യി​ലെ ഗാ​യ​ത്രി എ​ന്ന സ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ളും പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ​ളും ന​ട​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: പി.​എ​ൻ. സ​തീ​ശ​ന്‍ - പ്ര​സി​ഡ​ന്‍റ്, പി.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ൻ പോ​റ്റി - സെ​ക്ര​ട്ട​റി, ആ​ര്യാ വാ​സു​ദേ​വ​ന്‍ - വെെ​സ് പ്ര​സി​ഡ​ന്‍റ്, ആ​ശ രാ​മ​ന്‍, കി​ര​ണ്‍ സൂ​ര്യ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ​അ​ഭി​രാം (ട്ര​ഷ​റ​ർ).

ഗാ​യ​ത്രി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ആ​നു​വ​ൽ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗും നോ​യി​ഡ അ​യ്യ​പ്പ ടെം​മ്പി​ളി​ലെ ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ​ന​ട​ന്നു. ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ള സാ​മു​ദാ​യി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ പരിപാടിയിൽ ആ​ദ​രിച്ചു.

ഒ​പ്പം ഡ​ല്‍​ഹി​യി​ലെ വി​വി​ധ കേരള സ്കൂളുക​ളി​ല്‍ നി​ന്നും മ​ല​യാ​ള​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി​യ കു​ട്ടി​ക്ക് (പ്ര​ജി​ത്ത് - ആർകെ പുരം കേരള സ്കൂൾ) അ​ക​വൂ​ര്‍ നാ​രാ​യ​ണ​ന്‍ സ്മാ​ര​ക മ​ല​യാ​ള പ​ഠ​ന പു​ര​സ്‌​കാ​രം നൽകി.

ഗാ​യ​ത്രി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ല്‍ 10, 12 ക്ലാ​സു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള വി​നാ​യ​ക് മെമ്മോറിയൽ, വി​ഷ്ണു മെമ്മോറിയൽ അ​വാ​ര്‍​ഡു​ക​ളും കൊ​ടു​ത്തു.

ഓ​ണ​സ​ദ്യ​യോ​ടും ഒ​പ്പം കു​ട്ടി​ക​ളു​ടെ ക​ലാപ​രി​പാ​ടി​ക​ളോ​ടും കൂ​ടി വൈകുന്നേരം നാലോടെ ആ​ഘോ​ഷം പ​ര്യ​വ​സാ​നി​ച്ചു.

ത​ന്ത്രി​മു​ഖ്യ​ന്‍ മു​ണ്ട​ക്കൊ​ടി ഇ​ല്ല​ത്ത് ബ്ര​ഹ്‌​മ​ശ്രീ വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ സ്മ​ര​ണാ​ര്‍​ഥം ഗാ​യ​ത്രി കൂ​ട്ടാ​യ്മ ന​ല്കി വ​രു​ന്ന "ബ്ര​ഹ്‌​മ​ശ്രീ മു​ണ്ട​ക്കൊ​ടി ഇ​ല്ല​ത്ത് വി​ഷ്ണു ന​മ്പൂ​തി​രി സ്മാ​ര​ക പു​ര​സ്‌​കാ​രം' തൃ​ശൂര്‍ നാ​മം​ഗ​ല​ത്ത് മ​ന പ​ര​മേ​ശ്വ​ര​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ള്‍ വ​ന്ദ​ന ഏ​റ്റു​വാ​ങ്ങു​ന്നു.

ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന ഗാ​യ​ത്രി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ഈ ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്. കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും ആ​ണ് ആ​ദ​ര​വാ​യി ന​ൽകു​ന്ന​ത്.

ഗാ​യ​ത്രി അ​ധ്യ​ക്ഷ​ന്‍ ​പി.​എ​ന്‍.​ സ​തീ​ശ​നും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി ​പി.​എ​ന്‍.​ വെ​ങ്കി​ടേ​ശ്വ​ര​നും പ​രേ​ത​ന്‍റെ മ​ക​ന്‍ ​എം.വി. ​രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സാ​ന്നി​ധ്യ-​ത്തി​ലാ​യി​രു​ന്നു ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ച​ത്.

Pravasi India – Delhi

കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

ന്യൂ​ഡ​ൽ​ഹി: ക​രോ​ൾ​ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യേ​റ്റ​ത്തോ​ടെ​യാ​ണ് തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ച​ത്.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാലിന് ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് ആറിന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

രാത്രി 7.30 മു​ത​ൽ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ മാ​ർ​ഗം​ക​ളി​യു​ടെ അ​ര​ങ്ങേ​റ്റ​വും ഗാ​ന​മേ​ള​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

തി​രു​നാ​ൾ ക​ർ​മങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Pravasi India – Delhi

ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-​വ​ൺ ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം മ​യൂ​ർ വി​ഹാ​ർ ഫേ​സ് വണിലെ ​ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ ആ​ർ.കെ. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മീ​രാ ര​വീ​ന്ദ്ര​ന്‍റെ പ്രാ​ർ​ഥനാ ഗീ​താ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ ച​ട​ങ്ങു​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ഡി​നി​പ് കെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.വി. ഹം​സ, സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​ജേ​ക്ക​ബ് ജോ​ർ​ജ്, കേ​ര​ള ആ​യു​ർ​വേ​ദ ലൈ​ഫ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ഡൊ​മി​നി​ക് ജോ​സ​ഫ്, ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ര​ഘു​നാ​ഥ​ൻ, ട്ര​ഷ​റ​ർ സു​നി​ൽ തോ​മ​സ്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ശ്രീ​രേ​ഖ പ്രി​ൻ​സ്, ഓ​ണാ​ഘോ​ഷ ക​ൺ​വീ​ന​ർ എം.കെ. മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ദീ​പ് സ​ദാ​ന​ന്ദ​നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ. ച​ട​ങ്ങി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി ന​ട​ത്തി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ലും ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​മാ​യ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് വാ​ണി ജീ​വ​ൻ​ദാ​സ്, വി​ധു​ബാ​ലാ രാ​ജീ​വ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗ​ണേ​ശ സ്തു​തി​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

 

Pravasi India – Delhi

ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് അ​നി​വാ​ര്യ​മെ​ന്ന് മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളും അ​ദ്ദേ​ഹം മാ​ന​വ രാ​ശി​ക്കു ന​ൽ​കി​യ സ​ന്ദേ​ശ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​ക്ക​ണ​മെ​ന്നും മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ്.

എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ മെ​ഹ്റോ​ളി ശാ​ഖ​യു​ടെ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ൾ​വി​യ ന​ഗ​റി​ലെ പി​ടി​എ​സ് പൊലിസ് കോ​ള​നി​യി​ലു​ള്ള മം​ഗ​ൾ സ​ദ​നി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി വേ​ദി ഒ​രു​ക്കി​യ​ത്. ഏ​രി​യ വ​നി​താ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

 

Pravasi India – Delhi

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഹ്റോ​ളി ബ​സ് ടെ​ർ​മി​ന​ലി​നു സ​മീ​പ​മു​ള്ള എം​സി​ഡി കമ്യൂണി​റ്റി ഹാ​ളി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ കെ​പി​എ​ച്ച് ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ക്ഷി​ത കു​മാ​ർ, അ​ൽ​കാ ജേ​ക്ക​ബ്, അ​രു​ന്ധ​തി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ ഫാ ​ഡോ മാ​ത്യു കോ​യി​ക്ക​ൽ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. പ​ദ്‌​മ​കു​മാ​ർ, സെ​ക്ര​ട്ട​റി സു​ജാ രാ​ജേ​ന്ദ്ര​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, പൂ​ക്ക​ളം ക​ൺ​വീ​ന​റും ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​റു​മാ​യ എം.ആ​ർ. ര​ജീ​ഷ്, ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി ക​ൺ​വീ​ന​റും യൂ​ത്ത് വിംഗ് ക​ൺ​വീ​ന​റു​മാ​യ ആ​ഷി​ഷ് സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​ർ​ണ സ​ത്യ​നാ​രാ​യ​ണ​ൻ, ബി​ന്ദു സ​ര​സ്വ​തി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

 

Pravasi India – Delhi

മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ഒ​ന്നി​ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യി​ലെ എ-​വ​ൺ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ 31ന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആറിന് ദീ​പാ​രാ​ധ​ന, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ല​ഘു ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ഭ​ദ്ര​ദീ​പം തെ​ളി​യി​ക്ക​ൽ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം, ച​ക്കു​ളം കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥന.

തു​ട​ർ​ന്ന് 9:30നു ​പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി ജ്വ​ലി​പ്പി​ക്കും. മ​ഹാ ക​ല​ശാ​ഭി​ഷേ​കം, വി​ദ്യാ​ക​ല​ശം എ​ന്നി​വ​യും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തീ​ർ​ത്ഥം ത​ളി​ക്ക​ൽ, ഉ​ച്ച ദീ​പാ​രാ​ധ​ന, അ​ന്ന​ദാ​നം എ​ന്നി​വ​യു​മു​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8130595922, 9810477949, 9650699114.

Pravasi India – Delhi

"എ​ലൈ​വ്: എ ​ഡേ വി​ത്ത്‌ ദ ​ആ​ർ​ച്ച്ബി​ഷ​പ്' സംഘടിപ്പിച്ചു

ന്യൂഡൽഹി: ഫ​രി​ദാ​ബാ​ദ് അ​തി​രൂ​പ​ത കാ​റ്റ​കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സി​സി ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ൽ എ​ട്ടാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ട്ട "എ​ലൈ​വ്: എ ​ഡേ വി​ത്ത്‌ ദ ​ആ​ർ​ച്ച്ബി​ഷ​പ്' എ​ന്ന പ​രി​പാ​ടി ഫ​രി​ദാ​ബാ​ദ് അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ ഇ​ട​വ​ക വി​കാ​രി ഫാ. എ​ബ്ര​ഹാം ചെ​മ്പൊ​ട്ടി​ക്ക​ൽ, കാ​റ്റ​കി​സം ഡ​യ​റ​ക്ട​ർ ഫാ. ജി​ന്‍റോ റ്റോം, ​ഫാ. ഫ്രി​ജോ ത​റ​യി​ൽ എ​ന്നി​വ​ർ പങ്കെടുത്തു.

Pravasi India – Delhi

ഡി​എം​എ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ ഒ​ക്‌​ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ കോ​ള​ജ് ഓഡി​റ്റോ​റി​യ​ത്തി​ൽ ​ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സി​നി​മാ താ​രം ടി​നി ടോ​മാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ എട്ട് ഡി​എം​എ ടീ​മു​ക​ളും ഡി​എം​എ​ക്കു പു​റ​മേ​യു​ള്ള എട്ട് ടീ​മു​ക​ളും അ​ണി​നി​ര​ക്കും. ജേ​താ​ക്ക​ൾ​ക്ക് ഒരു ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

റ​ണ്ണ​ർ അ​പ്പി​ന് 50,000 രൂ​പ​യും സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പി​ന് 25,000 രൂ​പ​യും ല​ഭി​ക്കും. കൂ​ടാ​തെ ന​ല്ല ക​ളി​ക്കാ​ര​ൻ, കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വ്യ​ക്തി, ന​ല്ല ഗോ​ൾ കീ​പ്പ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​വും.

മ​ത്സ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ ക​ൺ​വീ​ന​റാ​യി 12 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​യും വി​ന​യ് ന​ഗ​ർ-​കി​ദ്വാ​യി ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നും ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം സ​ഹാ​യി​ക​ളാ​യി വി​കാ​സ് പു​രി-​ഹ​സ്താ​ൽ ഏ​രി​യ​യി​ലെ ഡോ ​അ​ജി​ത്, രോ​ഹി​ത് ആ​ർ. നാ​യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ​കെ.വി. ​മ​ണി​ക​ണ്ഠ​ൻ ക​ൺ​വീ​ന​റാ​യി ഒ​രു സൂ​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810791770, 9818750868 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

Pravasi India – Delhi

ഏ​ക​ദി​ന സ​മ്മേ​ള​നം ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘം (AMOSS) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ശേ​ഷം രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം സ​മ്മേ​ള​ന​വും നടന്നു. സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി.

ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യോ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 10.30 മു​ത​ൽ 11.45 വ​രെ റ​വ. ഫാ. ​ജോ​ൺ സാ​മു​വ​ൽ (​മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മം, മൈ​ല​പ്ര) വി​ഷ​യാ​വ​ത​ര​ണം (തീ​യെ​ല്ലോ ഈ ​മ​ദ്‌​ബ​ഹാ, ​ഈ ബ​ലി​പീ​ഠം തീ​യാ​കു​ന്നു) ​ന​ട​ത്തി.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 12.30 വ​രെ​യും 1.30 മു​ത​ൽ 3.15 വ​രെ​യും റ​വ. ഫാ. ​ജോ​ൺ സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി.

വൈകുന്നേരം 3.15 മു​ത​ൽ 3.50 വ​രെ ചോ​ദ്യോ​ത്ത​ര​വേ​ള, റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം, ബി​സി​ന​സ് സെ​ഷ​ൻ, ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് AMOSS ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ​കു​ര്യാ​ക്കോ​സ് ഫി​ലി​പ്പ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Pravasi India – Delhi

ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു

ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലം വെ​ള്ളി​യാ​ഴ്ച മ​ഹാ​വീ​ർ എ​ൻ​ക്ലേ​വ് ദ്വാ​ര​ക അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ഭ​ജ​ന ഉ​റി​യ​ടി, ഗോ​പി​കാ​നൃ​ത്തം, പ്ര​ഭാ​ഷ​ണം, ദി​വ​സ പൂ​ജ തു​ട​ങ്ങി പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്‌‌​ട​മി ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ശി​വ​പ്ര​സാ​ദ്, സ​ഹ​ര​ക്ഷാ​ധി​കാ​രി, ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ & ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി, ജ​ന്മാ​ഷ്ട​മി സ​ന്ദേ​ശം ന​ൽ​കി ശ്രീ​കൃ​ഷ്ണ അ​വ​താ​രം ജ​ന​നം മു​ത​ൽ മ​ര​ണം വ​രെ​യു​ള്ള ഓ​രോ കാ​ല​ഘ​ട്ട​വും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൃ​ഷ്ണ -​ രാധാ വേ​ഷ​മി​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ നൃ​ത്ത​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ശോ​ഭ യാ​ത്ര​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും 100 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ ജ​ന്മാ​ഷ്‌‌ട​മി ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ച​ട​ങ്ങു​ക​ൾ​ക്ക് ആ​ഘോ​ഷ പ്ര​മു​ഖ് സി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ബാ​ല​ഗോ​കു​ലം അ​ദ്യ​ക്ഷ ല​ഞ്ചു വി​നോ​ദ്, കാ​ര്യ​ദ​ർ​ശി കെ.​സി. സു​ശീ​ൽ, ട്ര​ഷ​റ​ർ പി. വി​പി​ൻ​ദാ​സ്, ബാ​ല​മി​ത്രം സ്മി​ത അ​നീ​ഷ്, ഭ​ഗി​നി പ്ര​മു​ഖ് ധ​ന്യ വി​പി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​തി​ന് ശേ​ഷം ജ​ന്മാ​ഷ്ട​മി സ​ദ്യ​യോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

Pravasi India – Delhi

അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘം ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച

ന്യൂഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘ​ത്തി​ന്‍റെ (AMOSS) ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഏ​ക​ദി​ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.

രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യും തു​ട​ർ​ന്ന് ഏ​ക​ദി​ന സ​മ്മേ​ള​ന​വും ന​ട​ക്കും. "തീ​യ​ല്ലോ ഈ ​മ​ദ്‌​ബ​ഹാ' (ഈ ​ബ​ലി​പീ​ഠം തീ​യാ​കു​ന്നു) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​കും.

റ​വ.ഫാ. ​ജോ​ൺ സാ​മു​വ​ൽ (മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മം, മൈ​ല​പ്ര) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ശു​ശ്രൂ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

Pravasi India – Delhi

മ​യൂ​ർ വി​ഹാ​ർ ശാ​ഖ​യു​ടെ ഗു​രു​ദേ​വ ജ​യ​ന്തി

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ കീ​ഴി​ലെ മ​യൂ​ർ വി​ഹാ​ർ ശാ​ഖ ന​മ്പ​ർ 4351-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 172-ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു വേ​ദി.

മ​യൂ​ർ വി​ഹാ​ർ ശാ​ഖ പ്ര​സി​ഡ​ന്‍റ് എ​സ്.കെ. ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.എ​സ്. അ​നി​ൽ ച​ട​ങ്ങു​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡ​ൽ​ഹി സ​ർ​ക്കാ​രിന്‍റെ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​രു​ൺ കു​റു​വ​ത്ത് വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.ഡി. ജ​യ​പ്ര​കാ​ശ്, ശാ​ഖ സെ​ക്ര​ട്ട​റി ലൈ​നാ അ​നി​ൽ, വൈ​സ് പ്ര​സി​ഡന്‍റ് കെ.കെ. ഭ​ദ്ര​ൻ, ശാ​ഖ വ​നി​താ സം​ഘം പ്ര​സി​ഡന്‍റ് വാ​സ​ന്തി ജ​നാ​ർ​ദ്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​നി സൗ​ര​ഭ് ആ​യി​രു​ന്നു അ​വ​താ​ര​ക. തു​ട​ർ​ന്ന് ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ച്ച നാ​ദ​ത​രം​ഗി​ണി ഓ​ർ​ക്ക​സ്ട്ര, ഡ​ൽ​ഹി​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ച​ത​യ സ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Pravasi India – Bangalore

ബം​ഗ​ളൂ​രു അം​ബേ​ദ്ക​ർ ന​ഴ്സിം​ഗ് കോ​ള​ജ് 1996 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി 

ബം​ഗ​ളൂ​രു: പ​ഠ​ന​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളും സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​മ്പ​വും വീ​ണ്ടും പു​തു​ക്കി ബം​ഗ​ളൂ​രു അം​ബേ​ദ്ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്സിം​ഗ് കോ​ളേ​ജി​ലെ 1996 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ.

കോ​ള​ജി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ ഈ ​വി​കാ​ര​നി​ർ​ഭ​ര​മാ​യ സം​ഗ​മ​ത്തി​നാ​യി എ​ത്തി​യ​ത്.

ബം​ഗ​ളൂ​രു ഓ​ർ​ക്കി​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ​ഴ​യ കോ​ളജി​ൽ വ​ച്ച് പ്ര​ത്യേ​ക ഒ​ത്തു​ചേ​ര​ലും സം​ഘ​ടി​പ്പി​ച്ചു.

ആ​ന​ന്ദ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​റാ​ണി സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നേ​ത്രാ​വ​തി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

Pravasi India – Bangalore

ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​നി ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് ഓ​ടാം; വി​ല​ക്ക് നീ​ക്കി ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ബൈ​ക്ക് ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം നീ​ക്കി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നും അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​ര്‍​ക്ക് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഓ​ല, ഊ​ബ​ര്‍, റാ​പ്പി​ഡോ തു​ട​ങ്ങി​യ അ​ഗ്രി​ഗേ​റ്റ​റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലു​ക​ള്‍ ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് സി.​എം. ജോ​ഷി എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.

നി​യ​മ​പ​ര​മാ​യ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി ബൈ​ക്കു​ക​ളെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നും പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താം.

എ​ന്നാ​ല്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ഓ​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​ത് നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല. റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി​ക്ക് നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ള്‍ പെ​ര്‍​മി​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം സെ​ക്ഷ​ന്‍ 74(2) പ്ര​കാ​രം, നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ബൈ​ക്ക് ടാ​ക്സി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന നി​യ​മ​പ​ര​മാ​യ അ​വ്യ​ക്ത​ത​ക​ള്‍​ക്ക് വ്യ​ക്ത​ത ന​ല്‍​കു​ന്ന​താ​ണ് വി​ധി​യെ​ന്ന് ക​ര്‍​ണാ​ട​ക ബൈ​ക്ക് ടാ​ക്സി വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ബി​ടി​എ) വ്യ​ക്ത​മാ​ക്കി.

ആ​റ് ല​ക്ഷ​ത്തോ​ളം ബൈ​ക്ക് ടാ​ക്സി റൈ​ഡ​ര്‍​മാ​രു​ടെ ഉ​പ​ജീ​വ​നാ​വ​കാ​ശം ഉ​റ​പ്പാ​ക്കി​യ ച​രി​ത്ര​പ​ര​മാ​യ ഹൈ​ക്കോ​ട​തി വി​ധി​യാണ് ഇതെന്നും ബി​ടി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Pravasi India – Bangalore

ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ള്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത; കേ​ര​ള​ത്തി​ലേ​ക്ക് പൊ​ങ്ക​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ര​​​ണ്ടു പൊ​​​ങ്ക​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബം​​​ഗ​​​ളൂരു - ക​​​ണ്ണൂ​​​ർ, ബം​​​ഗ​​​ളൂരു - കൊ​​​ല്ലം റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഉ​​​ത്സ​​​വ​​​കാ​​​ല പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

06577 ബം​​​ഗ​​​ളൂരു - ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ 13ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ബം​​​ഗ​​​ളൂ​​​രു ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 7.50ന് ​​​ക​​​ണ്ണൂ​​​രി​​​ൽ എ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്ന് 14ന് ​​​രാ​​​വി​​​ലെ 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 4.10ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും.

ത​​​ല​​​ശേ​​​രി, വ​​​ട​​​ക​​​ര, കോ​​​ഴി​​​ക്കോ​​​ട്, തി​​​രൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു - കൊ​​​ല്ലം സ്പെ​​​ഷ​​​ൽ (06219) ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് 13ന് ​​​രാ​​​ത്രി 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കൊ​​​ല്ല​​​ത്ത് എ​​​ത്തും.

തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് കൊ​​​ല്ല​​​ത്ത് നി​​​ന്ന് 14ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും. കാ​​​യം​​​കു​​​ളം, മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.

ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ലും 18 കോ​​​ച്ചു​​​ക​​​ൾ വീ​​​തം ഉ​​​ണ്ടാ​​​കും.

Pravasi India – Bangalore

ജെ​സി​യ എ​ല്‍​സ തോ​മ​സ് അ​ന്ത​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ക​ട്ട​പ്പു​റം പ​രേ​ത​നാ​യ തോ​മ​സ് (ടോ​മി​ച്ച​ന്‍) - ലി​സി (കു​വൈ​റ്റ് എം​ഒ​എ​ച്ച് അ​ല്‍ റാ​സി ഹോ​സ്പി​റ്റ​ല്‍) ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ജെ​സി​യ എ​ല്‍​സ തോ​മ​സ് (20) അ​ന്ത​രി​ച്ചു.  

ബം​ഗ​ളൂ​രു ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ഷ്വാ (കം​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ൻ​ജി​നി​യ​ര്‍), ജോ​ഹാ​ന്‍ (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ബ്ബാ​സി​യ കു​വൈ​റ്റ്).

Pravasi India – Bangalore

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല തു​ക​ല​ശേ​രി കൊ​ച്ചു​ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​സ് - സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ ജോ​സ്(21), റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി തോ​ണി​ക്ക​ട​വി​ല്‍ ഷാ​ജി തോ​മ​സി​ന്‍റെ​യും സു​നു​വി​ന്‍റെ​യും മ​ക​ള്‍ സ്റ്റെ​റി​ന്‍ എ​ല്‍​സ ഷാ​ജി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​ക്ക​ബ​ന്നാ​വ​ര സ​പ്ത​ഗി​രി കോ​ള​ജി​ലെ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു ജ​സ്റ്റി​ന്‍. സ്‌​റ്റെ​റി​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം എ​ന്നാ​ണ് വി​വ​രം.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. ജ​സ്റ്റി​ന്‍റെ സ​ഹോ​ദ​രി: അ​ന്ന ജോ​സ​ഫ്. സ്റ്റെ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: സ്റ്റെ​യ്‌​ന, സ്റ്റെ​ഫി​യ.

Pravasi India – Bangalore

മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു. ക​ണ്ണൂ​ർ പെ​രി​ങ്ങ​ത്തൂ​ർ മേ​ക്കു​ന്ന് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ യൂ​നു​സ് മ​ഹ​മൂ​ദ്(50) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ത​ല​ശേ​രി റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ഓ​ൾ ഇ​ന്ത്യ കെ​എം​സി​സി ബം​ഗ​ളൂ​രു പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഷിഹാ​ബ് ത​ങ്ങ​ൾ സെ​ന്‍റ​റി​ൽ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ണ് പി​താ​വ്. ഉ​മ്മ ആ​യി​ഷ. ഭാ​ര്യ ജ​സ്‌​ന. ഫ​ർ​ദീ​ൻ, ര​ഹാ​ൻ, സ​ഹ​ല എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​രി സ​മീ​റ. ക​ബ​റ​ട​ക്കം പെ​രി​ങ്ങ​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

Pravasi India – Bangalore

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു സ​ര്‍​വീ​സ്.

എ​ട്ടു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ല്‍ ഏ​ഴ് ചെ​യ​ര്‍​കാ​റു​ക​ള്‍, ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​ര്‍ എ​ന്നി​വ​യി​ലാ​യി 600 പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാം. എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തി​നും ബം​ഗ​ളൂ​രു​വി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​യി​ല്‍ കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ എ​ന്നി​ങ്ങ​നെ ഏ​ഴ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​നി​ന് സ്‌​റ്റേ​പ്പ് ഉ​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച​ത്തെ ടി​ക്ക​റ്റ് തീ​ര്‍​ന്നു

ട്രെ​യി​ന്‍ ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡാ​ണ്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ല്‍ അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും വി​റ്റു​തീ​ര്‍​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​സി ചെ​യ​ര്‍​കാ​റി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ര്‍​ന്നി​ട്ടു​ണ്ട്. 11,16,17 തി​യ​തി​ക​ളി​ല്‍ ടി​ക്ക​റ്റി​ല്ല.

എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ​ത്തി​ല്‍ വി​റ്റു തീ​ര്‍​ന്ന​ത്. എ​സി ചെ​യ​ര്‍ കാ​റി​ന് 1095 രൂ​പ വ​രെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ന് 2280 രൂ​പ വ​രെ​യും ആ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

Pravasi India – Bangalore

ബം​ഗ​ളു​രു - എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത്: സ്റ്റോ​പ്പു​ക​ളും സ​മ​യ​വും നി​ശ്ച​യി​ച്ചു

ബം​ഗ​ളു​രു: ബം​ഗ​ളു​രു - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. ഉ​ദ്ഘാ​ട​ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ട്രെ​യി​ൻ ന​മ്പ​ർ 22651 കെ​എ​സ്ആ​ർ - എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ 5.10ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 22652 എ​റ​ണാ​കു​ളം - കെ​എ​സ്ആ​ർ ബം​ഗ​ളു​രു സ​ർ​വീ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ന്ന് രാ​ത്രി 11ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും. പു​തി​യ സ​ർ​വീ​സ് എ​ട്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​ട്രെ​യി​ൻ ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​കും.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ബോ​യി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ന്നു; മ​ല​യാ​ളി യു​വാ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി യു​വാ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ക​നാ​യ മ​നോ​ജ് കു​മാ​റും (32) ഭാ​ര്യ ജ​മ്മു കാ​ഷ്മീ​ര്‍ സ്വ​ദേ​ശി ആ​ര​തി ശ​ര്‍​മ​യു​മാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്.

ഡെ​ലി​വ​റി ബോ​യി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ന്‍. ദ​ര്‍​ശ​ന്‍ (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​രു​ണ്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു ജെ​പി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി ഒ​മ്പ​തോ​ടെ ന​ട​രാ​ജ ലേ​ഔ​ട്ടി​ല്‍ വ​ച്ച് ദ​ര്‍​ശ​ന്‍റെ ബൈ​ക്ക് മ​നോ​ജ് ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്‍റെ സൈ​ഡ് ക​ണ്ണാ​ടി​യി​ല്‍ ത​ട്ടി. ദ​ര്‍​ശ​ന്‍ പെ​ട്ടെ​ന്നു​ത​ന്നെ ക്ഷ​മ പ​റ​ഞ്ഞ് ബൈ​ക്ക് ഓ​ടി​ച്ചു​പോ​യി. എ​ന്നാ​ല്‍ മ​നോ​ജ് ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ദ​ര്‍​ശ​ന്‍റെ ബൈ​ക്കി​നെ പി​ന്തു​ട​രു​ക​യും പി​ന്നി​ല്‍​നി​ന്നു കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ ദ​ര്‍​ശ​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണു പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​നോ​ജ് പി​ന്നീ​ട് തി​രി​ച്ചെ​ത്തി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ മാ​റ്റി​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പാ​ണ് ദ​ര്‍​ശ​ന്‍ ഡെ​ലി​വ​റി ബോ​യി​യാ​യി ജോ​ലി​ക്കു ചേ​ര്‍​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Pravasi India – Bangalore

റെ​യി​ൽ​വേ​യു​ടെ ദീ​പാ​വ​ലി സ​മ്മാ​നം; ബം​ഗ​ളൂ​രു - കൊ​ല്ലം റൂ​ട്ടി​ൽ ര​ണ്ടു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കു ര​ണ്ട് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. 06561 എ​സ്എം​വി​ടി ബം​ഗ​ളു​രു -കൊ​ല്ലം സ്പെ​ഷ​ൽ 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 17ന് ​രാ​വി​ലെ 6.20 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള 06562 ട്രെ​യി​ൻ കൊ​ല്ല​ത്ത് നി​ന്ന് 17ന് ​രാ​വി​ലെ 10.45ന് ​പു​റ​പ്പെ​ട്ട് 18ന് ​രാ​വി​ലെ 3.30ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും. ഏ​സി ടൂ​ട​യ​ർ - ര​ണ്ട്, എ​സി ത്രീ ​ട​യ​ർ -ര​ണ്ട്, സ്വീ​പ്പ​ർ ക്ലാ​സ് - 12, ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ് - നാ​ല്, അം​ഗ​പ​രി​മി​ത​ർ - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

ര​ണ്ടാ​മ​ത്തെ സ്പെ​ഷ​ൽ ട്രെ​യി​ൻ (06527) 21 ന് ​രാ​ത്രി 11 ന് ​എ​സ്എം​വി​ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 22ന് ​ഉ​ച്ച​യ്ക്ക് 12.55ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ (06568) 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് 23 ന് ​രാ​വി​ലെ 9.45 ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

എ​സി ടൂ​ട​യ​ർ - ര​ണ്ട്, എ​സി ത്രീ ​ട​യ​ർ - മൂ​ന്ന്, സ്ലീ​പ്പ​ർ ക്ലാ​സ് - 11, ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ് - ര​ണ്ട്, അം​ഗ​പ​രി​മി​ത​ർ - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

ഇ​രു ട്രെ​യി​നു​ക​ൾ​ക്കും പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Pravasi India – Bangalore

ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പു​തി​യ വ​ന്ദേ​ഭാ​ര​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട് വ​ഴി ബം​ഗ​ളൂ​രു​വി​നും തി​രി​കെ​യു​മാ​ണ് പു​തി​യ സ​ർ​വീ​സ്.

ന​വം​ബ​ർ മ​ധ്യ​വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​വ​രം അ​ശ്വി​നി വൈ​ഷ്ണ​വ് എ​ക്സി​ൽ കു​റി​ച്ചി​ട്ടു​മു​ണ്ട്.

ഐ​ടി മേ​ഖ​ല​യി​ൽ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. അ​വി​ടേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഒ​രു മാ​സം മു​മ്പ് മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ൽ അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. നി​ല​വി​ൽ ഉ​ത്സ​വ സീ​സ​ണി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ്.

മാ​ത്ര​മ​ല്ല മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​വ​ർ​ക്ക് അ​മി​ത​മാ​യ യാ​ത്രാ​ക്കൂ​ലി​യും ന​ൽ​കേ​ണ്ടി വ​രു​ന്നു. പു​തി​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​പ് ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

ബം​ഗ​ളൂ​രു: ന​ന്ദി​നി ലേ​യൗട്ടിൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ക​ൽ​പ​ന (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ൽ​പ​ന​യു​ടെ കൂ​ടെ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്തി​ന് പ​രി​ക്കേ​റ്റു. ഇ​രു​വ​രും ജോ​ലി​സ്ഥ​ല​ത്തേ​ക്കു​ള്ള പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞു​വീ​ണു. റോ​ഡി​ൽ വീ​ണ ക​ൽ​പ​ന​യു​ടെ ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ൽ​പ​ന സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലെ താ​മ​സ​ക്കാ​രി​യാ​യ ക​ൽ​പ​ന പീ​ന്യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ലോ​റി ഡ്രൈ​വ​റെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

Pravasi India – Bangalore

ബം​ഗ​ളു​രൂ - കൊ​ല്ലം റൂ​ട്ടി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ

ബം​ഗ​ളു​രൂ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ബം​ഗ​ളു​രൂ - കൊ​ല്ലം റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ന​വ​രാ​ത്രി, ദീ​പാ​വ​ലി, ക്രി​സ്മ​സ് തു​ട​ങ്ങി​യ ആ​ലോ​ഷ വേ​ള​ക​ളി​ലും നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​ട്രെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടും.

ഈ ​മാ​സം 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബം​ഗ​ളു​രു​വി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്നും തി​രി​കെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്നും ഹു​ബ്ബ​ള്ളി​യി​ലേ​ക്കു​മാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

ഏ​സി ടൂ​ട​യ​ർ - ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ ര​ണ്ട്, സ്ലീ​പ്പ​ർ - 12, ജ​ന​റ​ൽ സെ​ക്കൻഡ് ക്ലാ​സ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. റി​സ​ർ​വേ​ഷ​ൻ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.

ട്രെ​യി​ൻ ന​മ്പ​ർ 07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​പു​റ​പ്പെ​ട്ട് തി​ങ്ക​ൾ ഉ​ച്ച​യ്ക്ക് 12.55 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള കൊ​ല്ലം - ഹു​ബ്ബ​ള്ളി ട്രെ​യി​ൻ (07314) തി​ങ്ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ചൊ​വ്വ വൈ​കു​ന്നേ​രം 6.30 ന് ​ഹു​ബ്ബ​ള്ളി​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

Pravasi India – Bangalore

ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ വ​രെ നീ​ട്ടി

ബം​ഗ​ളൂ​രു: ഉ​ത്സ​വ​കാ​ല​ത്തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് (കൊ​ച്ചു​വേ​ളി) അ​നു​വ​ദി​ച്ച മൂ​ന്ന് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ​വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​താ​യി ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സാ​ണ്(06555) നീ​ട്ടി​യ ആ​ദ്യ വ​ണ്ടി. ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് നേ​ര​ത്തേ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 26 വ​രെ​യാ​ക്കി നീ​ട്ടി.

തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് -​ എ​സ്എം​വി​ടി ബെം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ഡി​സം​ബ​ർ 28 വ​രെ​യും നീ​ട്ടി. സെ​പ്റ്റം​ബ​ർ 28 വ​രെ​യാ​യി​രു​ന്നു നേ​ര​ത്തേ അ​നു​വ​ദി​ച്ച​ത്. എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ്(06523) ആ​ണ് നീ​ട്ടി​യ ര​ണ്ടാ​മ​ത്തെ വ​ണ്ടി.

സെ​പ്റ്റം​ബ​ർ 15 വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 29 വ​രെ ഓ​ടും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ്(06524) സെ​പ്റ്റം​ബ​ർ 15ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത് ഡി​സം​ബ​ർ 30 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ(06547)​ആ​ണ് നീ​ട്ടി​യ മൂ​ന്നാ​മ​ത്തെ വ​ണ്ടി. സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 24 വ​രെ​യാ​ക്കി.

തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് -​ എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ(06548) സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 25 വ​രെ​യാ​ക്കി.

വ​ണ്ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും ബോ​ഗി​ക​ളു​ടെ ക്ര​മ​വു​മെ​ല്ലാം നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Pravasi India – Bangalore

ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്റ്റി​നെ എ​ക്സ്പ്ര​സാ​യി ത​രം​താ​ഴ്ത്തു​ന്നു

കൊ​ല്ലം: പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം - ബം​ഗ​ളു​രു ഇ​ന്‍റ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നി​നെ (12677/78) എ​ക്സ്പ്ര​സ് ട്രെ​യി​നാ​യി ത​രം താ​ഴ്ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം.

ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന അ​റി​യി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. അ​ന്നു മു​ത​ൽ ട്രെ​യി​നി​ന്‍റെ ന​മ്പ​രി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 16377/78 എ​ന്ന ന​മ്പ​രി​ലാ​യി​രി​ക്കും എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

നി​ല​വി​ൽ കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് രാ​വി​ലെ 6.10ന് ​പു​റ​പ്പെ​ടു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​ൻ (12677)വൈ​കു​ന്നേ​രം 4.55നാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന​ത്. തി​രി​കെ​യു​ള്ള സ​ർ​വീ​സ് (12678) രാ​വി​ലെ 9.10 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തി​നാ​ണ് ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന​ത്.

സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്. എ​ക്സ്പ്ര​സ് ട്രെ​യി​നാ​ക്കി മാ​റ്റു​മ്പോ​ൾ വ​ണ്ടി​യു​ടെ സ്പീ​ഡ് കു​റ​യ്ക്കും എ​ന്ന​ത് ഉ​റ​പ്പാ​ണ്.

എ​ന്നാ​ൽ കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മാ​ത്ര​മ​ല്ല ട്രെ​യി​നി​നെ എ​ക്സ്പ്ര​സ് കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഒ​ന്നും അ​റി​യി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​മി​ല്ല.

ഏ​താ​യാ​ലും ഈ ​ട്രെ​യി​നി​ന്‍റെ നി​ർ​ദി​ഷ്ട കാ​റ്റ​ഗ​റി മാ​റ്റം കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ വ​നി​താ എ​ൻ​ജി​നി​യ​റെ ക​ത്തി​കാ​ട്ടി പീ​ഡി​പ്പി​ച്ചു

ബം​ഗ​ളു​രു: ബെ​സ്കോം വ​നി​താ എ​ൻ​ജി​നി​യ​റെ അ​ജ്ഞാ​ത​ൻ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു. പീ​ഡ​ന​ശേ​ഷം യു​വ​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​വ​ർ​ന്ന​താ​യും യെ​ല​ഹ​ങ്ക പോ​ലീ​സ് പ​റ​ഞ്ഞു.

ബം​ഗ​ളു​രു ജു​ഡീ​ഷ്യ​ൽ ലേ​ഔ​ട്ടി​ലെ യു​വ​തി​യു​ടെ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. 15 ദി​വ​സ​ത്തോ​ള​മാ​യി ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന 30 വ​യ​സു​കാ​രി 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ​ശേ​ഷം വാ​തി​ലി​ൽ മു​ട്ടു​ന്ന​തു​കേ​ട്ടു തു​റ​ന്ന​പ്പോ​ൾ അ​ജ്ഞാ​നാ​യ ഒ​രാ​ൾ ത​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി അ​മ​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് സ്വ​ർ​ണ​വ​ള ആ​വ​ശ്യ​പ്പെ​ടു​ക​യും എ​തി​ർ​ത്താ​ൽ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ വാ​നി​റ്റി ബാ​ഗി​ൽ​നി​ന്ന് പ​ണം എ​ടു​ക്കു​ന്ന​ത​നി​ടെ പ്ര​തി​യു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ൾ കു​ളി​മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ൽ പൂ​ട്ടു​ക​യും അ​ലാ​റം മു​ഴ​ക്കി ര​ക്ഷ​തേ​ടു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി പ​റ​ഞ്ഞു.

Pravasi India – Bangalore

ധ​ന‍്യ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​യാ​ച​ര​ണം 20ന് ​ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: ധ​ന‍്യ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 72-ാം ഓ​ർ​മ​യാ​ച​ര​ണം പു​ത്തൂ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ‍്യ​ത്തി​ൽ 20ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

കെ​ങ്കേ​രി സെ​ന്‍റ് ബ​ന​ഡി​ക്ടൈ​ൻ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വാ മു​ഖ‍്യ​കാ​ർ​മി​ക​നാ​കും.

പ​ത്ത​നം​തി​ട്ട ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പു​ത്തൂ​ർ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കേ​റി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. രാ​വി​ലെ എ​ട്ടി​ന് പ​ദ​യാ​ത്ര, 9.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 11.45ന് ​പൊ​തു​സ​മ്മേ​ള​നം. തു​ട​ർ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും.

ബം​ഗ​ളൂ​രു​വി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ വി​ശ്വാ​സി സ​മൂ​ഹം മു​ഴു​വ​നും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മാ​ത‍്യു ക​ണ്ട​ത്തി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ഊ​ന്ന​ൻ​പാ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Pravasi India – Bangalore

ഓ​ണ​ക്കാ​ല​യാ​ത്ര: ബം​ഗ​ളൂ​രു - കൊ​ച്ചി വി​മാ​ന​ത്തി​നും സ്വ​കാ​ര്യ​ബ​സി​നും ഒ​രേ​നി​ര​ക്ക്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​കൊ​ച്ചി ഓ​ണ​ക്കാ​ല യാ​ത്ര​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ബ​സു​ക​ളി​ലും വി​മാ​ന​ത്തി​ലും ഈ​ടാ​ക്കു​ന്ന​ത് ഒ​രേ​നി​ര​ക്ക്. സെ​പ്റ്റം​ബ​ർ മൂ​ന്നി​നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു ന​ൽ​കേ​ണ്ട​ത് 3,500 രൂ​പ വ​രെ​യാ​ണ്.

ഇ​തേ ദി​വ​സം 3,640 രൂ​പ​യ്ക്കാ​ണ് വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മാ​വു​ക. ഓ​ണ​ക്കാ​ല​വും കു​ട്ടി​ക​ളു​ടെ വെ​ക്കേ​ഷ​നും പ​രി​ഗ​ണി​ച്ച് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും 3,750 രൂ​പ​യി​ൽ താ​ഴെ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്.

ഓ​ണ​ത്തി​ന് മു​ന്നേ​യാ​യി സ്വ​കാ​ര്യ​ബ​സ് ഇ​നി​യും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ നി​ര​ക്കു വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ൽ ഓ​ണ​ക്കാ​ല റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ​റു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കു​ത്ത​നെ നി​ര​ക്ക് കൂ​ട്ടി​യ​ത്.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​ന്നി​ത്ത​ല കി​ഴ​ക്കേ വ​ഴി കാ​വി​ലേ​ത്ത് കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ ദേ​വ​ദ​ത്ത് അ​നി​ലാ​ണ്(20) മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ക​മ്പി​പ്പു​ര രാ​ജ​രാ​ജേ​ശ്വ​രി കോ​ള​ജി​ൽ ഫി​സി​യോ​തെ​റോ​പ്പി വി​ദ്യാ​ർ​ഥി​യാ​യി​രൂ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​വ​ദ​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്കും ടെ​മ്പോ ട്രാ​വ​ല​റും കൂ​ട്ടി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് മ​ഞ്ജു എം ​നാ​യ​ർ. സ​ഹോ​ദ​ര​ൻ: എ. ​ദീ​പ​ക് നാ​യ​ർ.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബം​ഗ​ളൂ​രൂ: ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ബം​ഗ​ളൂ​രൂ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു.

എ​റ​ണാ​കു​ളം വെ​സ്റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ക​ക്കോ​ളി​ൽ ആ​ൽ​ബി ജോ​ൺ ജോ​സ​ഫ് (18) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച കെ​ങ്കേ​രി കു​മ്പ​ള​ഗോ​ഡ് സ​ർ​വീ​സ് റോ​ഡി​ൽ​വ​ച്ച് ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി. താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് കോ​ള​ജി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Pravasi India – Bangalore

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹി​റ്റ് ബം​ഗ​ളൂ​രു​വി​ലെ "ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹം'

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ "ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി' എ​ന്ന പു​തി​യ ആ​ഘോ​ഷം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടി​ക്ക​റ്റ് എ​ടു​ക്ക​ണം.

500 മു​ത​ൽ 3,000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​ണു പാ​ർ​ട്ടി. ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ക​ൾ പ​രീ​ക്ഷ​ണാ​ർ​ഥം ആ​രം​ഭി​ച്ച ആ​ഘോ​ഷം വി​ജ​യം ക​ണ്ട​തോ​ടെ ഹോ​ട്ട​ലു​ക​ളും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പു​ക​ളും ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി എ​ന്ന ആ​ശ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പാ​ട്ടും നൃ​ത്ത​വും ഭ​ക്ഷ​ണ​വു​മൊ​ക്കെ​യാ​യി അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​രെ ക​ണ്ട് ആ​ശം​സ അ​റി​യി​ക്കാ​ൻ​മാ​ത്രം ക​ഴി​യി​ല്ല. കാ​ര​ണം ഇ​ത് യ​ഥാ​ർ​ഥ വി​വാ​ഹ​സ​ത്കാ​ര​മ​ല്ല. സ്റ്റേ​ജും വ​ധൂ​വ​ര​ന്മാ​ർ​ക്ക് ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും.

എ​ന്നാ​ൽ, അ​തി​ൽ ആ​ളു​ണ്ടാ​കി​ല്ലെ​ന്ന് മാ​ത്രം. പ​ക​രം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ണ​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​വി​ടെ​യി​രു​ന്ന് സെ​ൽ​ഫി എ​ടു​ക്കാം. ഡി​ജെ അ​ട​ക്കം പ​രി​പാ​ടി കൊ​ഴു​പ്പി​ക്കാ​നു​ള്ള എ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും.

പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത​വേ​ഷം ധ​രി​ച്ച് എ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും. അ​ടി​മു​ടി വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ട​ത്തി​പ്പ്. വ​രും​നാ​ളു​ക​ളി​ൽ ഐ​ടി ന​ഗ​ര​ത്തി​ൽ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി’ സാ​ധാ​ര​ണ കാ​ഴ്ച​യാ​യി മാ​റും.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ മാ​ലി​ന്യ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മാ​ലി​ന്യ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യ​മു​ള്ള യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ‍​യ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ വ​രു​ന്ന​തും മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും സി​സി​ടി​വി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​ന്ന​മ്മ​ന​ക്കെ​രെ അ​ച്ചു​കാ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പു​ല​ർ​ച്ചെ ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കൈ​യും ക​ഴു​ത്തും കെ​ട്ടി പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ബം​ഗ​ളൂ​രു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ വം​ശി കൃ​ഷ്ണ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Pravasi India – Bangalore

ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ കെ​ട്ടി​ടം ബം​ഗ​ളൂ​രു​വി​ൽ ഉ​യ​രും

ബം​ഗ​ളൂ​രു: ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യി മാ​റു​ന്ന ബം​ഗ​ളൂ​രു സ്കൈ​ഡെ​ക്ക് പ്രോ​ജ​ക്ടി​ന് അ​നു​മ​തി ന​ൽ​കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. 500 കോ​ടി രൂ​പ ചെ​ല​വി​ൽ ഏ​ക​ദേ​ശം 250 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് സ്കൈ​ഡെ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.

കു​ത്ത​ബ് മി​നാ​റി​നേ​ക്കാ​ൾ മൂ​ന്നു​മ​ട​ങ്ങു കൂ​ടു​ത​ലാ​യി​രി​ക്കും ഈ ​ട​വ​റി​ന്‍റെ ഉ​യ​രം. ബം​ഗ​ളൂ​രു​വി​ൽ നി​ല​വി​ലു​ള്ള ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ സി​എ​ൻ​ടി​സി പ്ര​സി​ഡ​ൻ​ഷ്യ​ൽ ട​വ​റി​ന് 160 മീ​റ്റ​റാ​ണ് ഉ​യ​രം.

ഔ​ട്ട​ർ ബം​ഗ​ളൂ​രു​വി​ലെ നൈ​സ് റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന സ്കൈ​ഡെ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. മെ​ട്രോ റെ​യി​ലു​മാ​യി ട​വ​റി​നെ ബ​ന്ധി​പ്പി​ക്കും.

ഒ​രു ആ​ഡം​ബ​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഒ​ഴി​കെ, സ്കൈ ​ഡെ​ക്കി​നു​ള്ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

12,69,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഹെ​ബ്ബാ​ളി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ സി​ൽ​ക്ക്ബോ​ർ​ഡ് ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ടു ​വേ ട​ണ​ലും ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

Pravasi India – Bangalore

ബം​ഗ​ളൂ​രു​വി​ൽ പ​റ​ക്കും ടാ​ക്സി വ​രു​ന്നു!

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ട്രാ​ഫി​ക് തി​ര​ക്കു​ക​ളി​ൽ അ​ക​പ്പെ​ടാ​തെ ഇ​നി ടാ​ക്സി​യി​ൽ പ​റ​ക്കാം. ഹെ​ലി​കോ​പ്റ്റ​ർ പോ​ലെ പ​റ​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ഫ്ളൈ​യിം​ഗ് ടാ​ക്സി​ക​ൾ താ​മ​സി​യാ​തെ ബം​ഗ​ളൂ​രു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും.

ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡും സ​ര​ള ഏ​വി​യേ​ഷ​നും ചേ​ര്‍​ന്ന് കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കാ​ണ് ഫ്‌​ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്നാ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കു​ള്ള 52 കി​ലോ​മീ​റ്റ​ർ ദൂ​രം വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ താ​ണ്ടാ​ൻ ക​ഴി​യും. ഒ​രേ​സ​മ​യം ഏ​ഴു പേ​ർ​ക്ക് ഇ​തി​ൽ യാ​ത്ര ചെ​യ്യാം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്നു.

പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം​വ​രെ​യെ​ടു​ക്കും. ബം​ഗ​ളൂ​രു​വി​നു പു​റ​മെ, രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ഡ​ല്‍​ഹി, പു​നെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫ്ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

വേ​ഗ​മേ​റി​യ​തും വൃ​ത്തി​യു​ള്ള​തും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വു​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​യാ​ത്ര​യി​ൽ വ​ൻ മാ​റ്റം വ​രു​മെ​ന്നു ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

Pravasi India – Bangalore

ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച 12 ടെ​​ക് ന​​ഗ​​ര​​ങ്ങ​​ളി​​ൽ ബം​​ഗ​​ളൂരുവും

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ഐ​​ടി ത​​ല​​സ്ഥാ​​ന​​മാ​​യ ബം​​ഗ​​ളൂ​​രു സി​​ബി​​ആ​​ർ​​ഇ​​യു​​ടെ ഗ്ലോ​​ബ​​ൽ ടെ​​ക് ടാ​​ല​​ന്‍റ് ഗൈ​​ഡ്ബു​​ക്ക് 2025 പ്ര​​കാ​​രം സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ, ന്യൂ​​യോ​​ർ​​ക്ക്, ല​​ണ്ട​​ൻ, ഷാംഗ്ഹാ​​യ് തു​​ട​​ങ്ങി​​യ വ​​ന്പന്മാ​​ർ​​ക്കൊ​​പ്പം ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച 12 ആ​​ഗോ​​ള ടെ​​ക് പ​​വ​​ർ​​ഹൗ​​സ് ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ഇ​​പ്പോ​​ൾ ഒ​​രു മി​​ല്യ​​ണി​​ല​​ധി​​കം​​പേ​​രാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ൽ ടെ​​ക് തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലു​​ള്ള​​ത്. ഈ ​​ന​​ഗ​​രം, ബെ​​യ്ജിം​​ഗി​​നും ഷാ​​ങ്ഹാ​​യ്ക്കും ഒ​​പ്പം ഏ​​ഷ്യ-​​പ​​സ​​ഫി​​ക്കി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടെ​​ക് ടാ​​ല​​ന്‍റ് വി​​പ​​ണി​​യാ​​യി ഉ​​യ​​ർ​​ന്നു​​വ​​ന്നി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ ലോ​​ക​​ത്തി​​ലെ മു​​ൻ​​നി​​ര എ​​ഐ വി​​ക​​സ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യി അ​​തി​​വേ​​ഗം മാ​​റു​​ക​​യും ചെ​​യ്യു​​ന്നു.

പ്ര​​മു​​ഖ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റാ​​യ സി​​ബി​​ആ​​ർ​​ഇ, ക​​ഴി​​വു​​ക​​ളു​​ടെ ല​​ഭ്യ​​ത, ഗു​​ണ​​നി​​ല​​വാ​​രം, ചെ​​ല​​വ് എ​​ന്നി​​വ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ​​വ​​ർ​​ഹൗ​​സ്, എ​​സ്റ്റാ​​ബി​​ഷ്ഡ്, എ​​മേ​​ർ​​ജിം​​ഗ് എ​​ന്നീ മൂ​​ന്ന് പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 115 ആ​​ഗോ​​ള വി​​പ​​ണി​​ക​​ളെ വി​​ല​​യി​​രു​​ത്തി.

സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ൽ വ​​ലു​​തും ആ​​ഴ​​മേ​​റി​​യ​​തും ഉ​​യ​​ർ​​ന്ന മ​​ത്സ​​ര​​ക്ഷ​​മ​​ത​​യു​​ള്ള​​തു​​മാ​​യ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 12 ന​​ഗ​​ര​​ങ്ങ​​ൾ മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ലൈ​​റ്റ് ’പ​​വ​​ർ​​ഹൗ​​സ്’ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ബം​​ഗ​​ളൂ​​രു ഇ​​ടം നേ​​ടിയ​​ത്.

റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച്, ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ സാ​​ങ്കേ​​തി​​ക പ്ര​​തി​​ഭ​​യു​​ടെ തോ​​ത് ഇ​​പ്പോ​​ൾ സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ, ന്യൂ​​യോ​​ർ​​ക്ക് തു​​ട​​ങ്ങി​​യ മു​​ൻ​​നി​​ര യു​​എ​​സ് കേ​​ന്ദ്ര​​ങ്ങ​​ളു​​മാ​​യി മ​​ത്സ​​രി​​ക്കു​​ന്നു. ബം​​ഗ​​ളൂ​​രു ആ​​ഗോ​​ള ഡി​​ജി​​റ്റ​​ൽ ഇ​​ന്നൊ​​വേ​​ഷ​​ൻ നെ​​റ്റ്‌വർ​​ക്കി​​ലെ ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി മാ​​റു​​ന്ന​​തി​​ലൂ​​ടെ എ​​ഐ വി​​ക​​സ​​ന​​കാ​​ര്യ​​ത്തി​​ൽ ന​​ഗ​​രം ഇ​​ന്ത്യ​​യെ മു​​ന്നി​​ലെ​​ത്തി​​ക്കു​​ന്നു.

ടെ​​ക് തൊ​​ഴി​​ലു​​ക​​ളി​​ൽ ഒ​​രു മി​​ല​​ണ്‍ എ​​ന്ന മാ​​ർ​​ക്ക് മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നു പു​​റ​​മേ, 2018നും 2023നും ഇ​​ട​​യി​​ൽ ടെ​​ക് തൊ​​ഴി​​ലു​​ക​​ളി​​ൽ 12% വ​​ർ​​ധ​​ന​​വ് ബം​​ഗ​​ളൂ​​രു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ത് ടെ​​ക് മേ​​ഖ​​ല​​യി​​ലെ അ​​ന്താ​​രാ​​ഷ്ട്ര വ​​ള​​ർ​​ച്ചാ രീ​​തി​​ക​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്നു.

ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ജ​​ന​​സം​​ഖ്യാ​​പ​​ര​​മാ​​യ ശ​​ക്തി അ​​തി​​ന്‍റെ ആ​​ഗോ​​ള മ​​ത്സ​​ര​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.​​ജോ​​ലി ചെ​​യ്യു​​ന്ന പ്രാ​​യ​​ത്തി​​ലു​​ള്ള ജ​​ന​​സം​​ഖ്യ​​യു​​ടെ വി​​ഹി​​ത​​ത്തി​​ൽ 12 ടെ​​ക് പ​​വ​​ർ​​ഹൗ​​സ് വി​​പ​​ണി​​ക​​ളി​​ൽ ബം​​ഗ​​ളൂ​​രു ന​​ഗ​​രം നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

75.5 ശതമാനം നി​​വാ​​സി​​ക​​ളും ഈ ​​ഉ​​ത്പാ​​ദ​​ന പ്രാ​​യ വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ടു​​ന്നു. 2019നും 2024നും ഇ​​ട​​യി​​ൽ, ബം​​ഗ​​ളൂ​​രു​​വി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന പ്രാ​​യ​​ത്തി​​ലു​​ള്ള ജ​​ന​​സം​​ഖ്യ​​യി​​ൽ 2.4 ശതമാനം വ​​ർ​​ധ​​ന​​വ് ഉ​​ണ്ടാ​​യി. ഇ​​ത് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത​​യേ​​റി​​യ വ​​ള​​ർ​​ച്ചാ നി​​ര​​ക്കു​​ക​​ളി​​ൽ ഒ​​ന്നാ​​ണ്.

മു​​ൻ​​നി​​ര വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ, ഗ്ലോ​​ബ​​ൽ കേ​​പ്പ​​ബി​​ലി​​റ്റി സെ​​ന്‍റ​​റു​​ക​​ൾ (ജി​​സി​​സി) എ​​ന്നി​​വ​​യു​​ടെ സ്ഥാ​​നം, ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, ഡാ​​റ്റാ സ​​യ​​ൻ​​സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഉ​​ത്്പ​​ന്ന വി​​ക​​സ​​നം എ​​ന്നി​​വ​​യി​​ലെ അ​​ത്യാ​​ധു​​നി​​ക ജോ​​ലി​​ക​​ൾ​​ക്കാ​​യി ഉ​​യ​​ർ​​ന്ന വൈ​​ദ​​ഗ്ധ്യ​​മു​​ള്ള പ്ര​​തി​​ഭ​​ക​​ളെ ന​​ൽ​​കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കു​​ന്നു.

ബം​​ഗ​​ളൂ​​രു ന​​ഗ​​രം സ്റ്റാ​​ർ​​ട്ട​​പ്പ് രം​​ഗ​​ത്ത് വെ​​ഞ്ച്വ​​ർ ക്യാ​​പി​​റ്റ​​ലി​​ന് ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി തു​​ട​​രു​​ന്നു. 2024ൽ ​​മാ​​ത്രം, ന​​ഗ​​രം 3.3 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ 140 വെ​​ഞ്ച്വ​​ർ ക്യാ​​പി​​റ്റ​​ൽ ഡീ​​ലു​​ക​​ൾ നേ​​ടി. ഇ​​തി​​ൽ 34 നി​​ക്ഷേ​​പ​​ങ്ങ​​ളും എ​​ഐ അ​​ധി​​ഷ്ഠി​​ത സം​​രം​​ഭ​​ങ്ങ​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു.

Corehub Up