x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു​വ​യസുകാ​​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സി​ന്‍റെ കൊ​ല​പാ​ത​കം: ആ​ന്‍റ​ണി ഗാ​ര​റ്റി​ന്‍റെ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 22, 2026 06:27 AM IST | Updated: November 23, 2026 10:34 AM IST

ആ​ന്‍റ​ണി ഗാ​രറ്റ്​

ഷി​ക്കാ​ഗോ: സ്കൂ​ളി​ലേ​ക്ക് അ​മ്മ​യ്‌​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഏ​ഴു​വ​യ​സു​കാ​ര​ൻ ഡാ​ൻ​ട്രെ​ൽ ഡേ​വി​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ന്‍റ​ണി ഗാ​ര​റ്റി​നെ​തി​രാ​യ കു​റ്റ​വി​ധി​യും 100 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും കു​ക്ക് കൗ​ണ്ടി ​കോ​ട​തി റ​ദ്ദാ​ക്കി.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ചാ​ണ് ഗാ​ര​റ്റി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള കു​റ്റ​സ​മ്മ​തം നേ​ടി​യ​തെ​ന്ന നി​ഗ​മ​ന​ത്തെ തെ​ളി​വു​ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി അ​ഡ്രി​യ​ൻ ഇ. ​ഡേ​വി​സ് വി​ധി​ച്ചു. ആ ​മൊ​ഴി പു​തി​യ വി​ചാ​ര​ണ​യി​ൽ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാ​നും ​കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

1992 ഒ​ക്ടോ​ബ​ർ 13-ന് ​ഷി​ക്കാ​ഗോ​യി​ലെ ക​ബ്രി​നി-​ഗ്രീ​ൻ പൊ​തു​ഭ​വ​ന സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. ന​ഗ​ര​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ര​റ്റ് 1994-ൽ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ത​ന്നെ മ​ർ​ദി​ച്ചെ​ന്നും മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഗാ​ര​റ്റ് ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ണ്ടെ​ന്ന് ഇ​ല്ലി​നോ​യ് ടോ​ർ​ച്ച​ർ ഇ​ൻ​ക്വ​യ​റി ​ആ​ൻ​ഡ് റി​ലീ​ഫ് ക​മ്മീ​ഷ​ൻ 2023-ൽ ​ക​ണ്ടെ​ത്തി കേ​സ് കു​ക്ക് കൗ​ണ്ടി കോ​ട​തി​യി​ലേ​ക്ക് ​അ​യ​ച്ചി​രു​ന്നു.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം മു​ൻ ഷി​ക്കാ​ഗോ പൊ​ലി​സ് ​ഡി​റ്റ​ക്ടീ​വ് റി​ച്ചാ​ർ​ഡ് സു​ലി നി​ഷേ​ധി​ച്ചു. സു​ലി​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ജ​ഡ്ജി​യു​ടെ 37 പേ​ജു​ള്ള രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വ് ഉ​ദ്ധ​രി​ച്ച് ഷി​ക്കാ​ഗോ സ​ൺ-​ടൈം​സും WTTW-വും ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ക്ഷി​മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി​യെ​ന്നാ​ണ്.

ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഗാ​ര​റ്റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യോ വി​ട്ട​യ​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. 68 വ​യ​സു​ള്ള ഗാ​ര​റ്റി​നെ സം​സ്ഥാ​ന ജ​യി​ലി​ൽ​നി​ന്ന് കു​ക്ക് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ വി​ധി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ​അ​റി​യി​ച്ചു. ഗാ​ര​റ്റി​ന്‍റെ മോ​ച​ന​ഹ​ർ​ജി​യും പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കു​മോ എ​ന്ന ​കാ​ര്യ​വും പ​രി​ഗ​ണി​ക്കാ​ൻ ഡി​സം​ബ​ർ ഏഴിന് ​വീ​ണ്ടും കോ​ട​തി ചേ​രും.

Tags : Judgment Cancelled Deepika DeepikaNewspaper BreakingNews Murder of seven-year -old Dantrell Davis

Recent News

Corehub Up