ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ നാലാം വാർഷികാഘോഷങ്ങൾ ചൊവ്വാഴ്ച ഓൺലൈനായി നടത്തും. ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ഡോ. ജോർജ് ദാനവേലിൽ. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, വൈസ് പ്രസിഡന്റ് ജിമ്മിച്ചൻ മുളവന എന്നിവർ പ്രസംഗിക്കും. ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നാല് വർഷം മുൻപാണ് ഷിക്കാഗോ രൂപതാതലത്തിൽ സംഘടന ഉദ്ഘാടനം ചെയുന്നത്.
തുടർന്ന് കഴിഞ്ഞ നാല് വർഷകാലം അഭൂതപൂർവമായ വളർച്ചയാണ് മിഷൻ ലീഗിന് അമേരിക്കയിൽ ഉണ്ടായത്. ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
ദൈവവിളി സെമിനാർ, വിവിധ ക്ലാസുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം, റീൽസ് നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു.
മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഷംഷാദ്ബാദ് രൂപതയിൽ നിർമിക്കുന്ന ദേവാലയത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ (ജോയിന്റ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റന്റ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റന്റ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്വിഎം, സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags : MissionLeague ChicagoDiocese FourthAnniversary NRINews USA