ഓണസദ്യ
സേ​മി​യ പാ​യ​സം
ചേ​രു​വ​ക​ൾ

1. സേ​മി​യാ -200 ഗ്രാം
2. ​പാ​ൽ - ഒ​രു ലി​റ്റ​ർ
3. അ​ണ്ടി​പ്പ​രി​പ്പ് - 50 ഗ്രാം
4. ​ഏ​ല​ക്ക - അ​ഞ്ചു ഗ്രാം
6. ​പ​ഞ്ച​സാ​ര- 500 ഗ്രാം
7. ​നെ​യ്യ് -150 ഗ്രാം
8. ​സോ​ഡാ ഉ​പ്പ്- ര​ണ്ടു ഗ്രാം

​ത​യാ​റാ​ക്കു​ന്ന​വി​ധം

സേ​മി​യ എ​ടു​ത്ത് ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. ചീ​ന​ച്ച​ട്ടി ചൂ​ടാ​ക്കി അ​തി​ൽ അ​ല്പം നെ​യ്യൊ​ഴി​ച്ച് ഒ​ടി​ച്ചു വ​ച്ച സേ​മി​യാ​യി​ട്ട് വ​റു​ത്തെ​ടു​ക്ക​ണം. സേ​മി​യ വ​റു​ത്തെ​ടു​ക്കു​വാ​ൻ 20 മി​നി​റ്റോ​ളം സ​മ​യം വേ​ണം. സേ​മി​യ ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ നാ​ണ് ഇ​ങ്ങ​ന വ​റ​ക്കു​ന്ന​ത്. സേ​മി​യ വ​റ​ക്കു​ന്പോ​ൾ ക​രി​ഞ്ഞു പോ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. അ​ണ്ടി​പ​രി​പ്പും കി​സ്മി​സും നെ​യ്യി​ൽ വ​റു​ത്തെ​ടു​ക്ക​ണം. ഇ​വ​യെ​ല്ലാം വ​റു​ത്തെ​ടു​ക്കു​ന്പോ​ൾ ക​രി​യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പാ​ൽ അ​ടു​പ്പി​ൽ വ​ച്ച് ന​ല്ല​തു പോ​ലെ തി​ള​പ്പി​ക്കു​ക.

പാ​ൽ പി​രി​യാ​തി​രി​ക്കു​വാ​ൻ ര​ണ്ടു ഗ്രാം ​സോ​ഡാ ഉ​പ്പു കൂ​ടി ചേ​ർ​ക്കു​ക. പാ​ൽ ന​ല്ല​തു​പോ​ലെ തി​ള​ച്ചു​ക​ഴി​യു​ന്പോ​ൾ വ​റ​ത്തു​വ​ച്ചി​രി​ക്കു​ന്ന സേ​മി​യാ അ​തി​ൽ ഇ​ട​ണം. പ​ഞ്ച​സാ​ര​യും കൂ​ടി ചേ​ർ​ത്ത് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. സേ​മി​യ ന​ല്ല​തു പോ​ലെ വേ​കു​ന്ന​തു​വ​രെ ഈ ​മി​ശ്രി​തം തി​ള​പ്പി​ക്കു​ക​യും ഇ​ള​ക്കു​ക​യും ചെ​യ്യ​ണം. അ​തി​നു ശേ​ഷം നെ​യ്യ് ഉ​രു​ക്കി ഒ​ഴി​ക്കു​ക. ഏ​ല​ക്കാ ന​ല്ല​തു​പോ​ലെ പൊ​ടി​ച്ചെ​ടു​ത്ത് അ​തും വ​റു​ത്തു​വ​ച്ചി​രി​ക്കു​ന്ന അ​ണ്ടി​പ്പ​രി​പ്പും കി​സ്മ​സ്സും കൂ​ടി ചേ​ർ​ത്ത് ഇ​ള​ക്ക​ണം. പാ​ത്രം അ​ടു​പ്പി​ൽ നി​ന്നെ​ടു​ത്ത് അ​ട​ച്ചു​വ​ക്കു​ക. 10 മി​നി​റ്റി​നു ശേ​ഷം വി​ള​ന്പാം.