ഓണസദ്യ
ശ​ർ​ക്ക​ര പാ​യ​സം
ചേ​രു​വ​ക​ൾ

1. പ​ച്ച​രി -500 ഗ്രാം
2. ​ശ​ർ​ക്ക​ര- 300 ഗ്രാം
3. ​ചെ​റു​പ​യ​ർ പ​രി​പ്പ് -50 ഗ്രാം
4. ​നെ​യ്യ് -250 ഗ്രാം
5. ​അ​ണ്ടി പ​രി​പ്പ് -50 ഗ്രാം
6. ​കി​സ്മ​സ്- 25 ഗ്രാം
7. ​ഏ​ല​ക്കാ​യ -അ​ഞ്ചു ഗ്രാം
8. ​തേ​ങ്ങാ- ഒ​രെ​ണ്ണം

ത​യാ​റാ​ക്കു​ന്ന​വി​ധം

ഒ​രു ഉ​രു​ളി​യി​ൽ ചെ​റു​പ​യ​ർ പ​രി​പ്പ് ഇ​ട്ട് വെ​ള്ളം ഒ​ഴി​ച്ചു വേ​വി​ക്കു​ക. ചെ​റു​പ​യ​ർ പ​രി​പ്പ് ന​ല്ല​തു​പോ​ലെ വേ​വു​ന്ന​തി​നു മു​ൻ​പാ​യി കു​റ​ച്ചു വെ​ള്ളം കൂ​ടി ചേ​ർ​ത്ത് ശ​ർ​ക്ക​ര​യും അ​തി​ലി​ട​ണം. ശ​ർ​ക്ക​ര അ​ലി​ഞ്ഞു ക​ഴി​യു​ന്പോ​ൾ എ​ടു​ത്തു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​രി​യും അ​തി​ലി​ടു​ക. പ​ച്ച​രി ന​ല്ല​തു​പോ​ലെ ക​ഴു​കി അ​രി​ച്ചെ​ടു​ത്ത​താ​യി​രി​ക്ക​ണം. അ​രി വേ​കാ​റാ​കു​ന്പോ​ൾ അ​ണ്ടി​പ​രി​പ്പും കി​സ്മി​സും നെ​യ്യും കൂ​ടി അ​തി​ലി​ടു​ക. അ​ണ്ടി​പ്പ​രി​പ്പും കി​സ്മി​സും പൊ​ടി​ച്ച ഏ​ല​ക്കാ​യും നെ​യ്യി​ൽ വ​റു​ത്ത​താ​യി​രി​ക്ക​ണം. ഇ​വ​യെ​ല്ലാം ചേ​ർ​ത്ത മി​ശ്രി​തം ന​ല്ല​തു പോ​ലെ ഇ​ള​ക്ക​ണം. തേ​ങ്ങാ ചു​ര​ണ്ടി നെ​യ്യി​ൽ വ​റു​ത്തെ​ടു​ത്ത് അ​തും ചേ​ർ​ക്കു​ക. അ​രി​യു​ടെ വേ​വു പാ​ക​മാ​കു​ന്പോ​ൾ ഇ​റ​ക്കി​വ​യ്ക്ക​ണം. സ്വ​ല്പം കാ​റ്റു കൊ​ണ്ടാ​ൽ ഈ ​മി​ശ്രി​തം കു​റ​ച്ചു​കൂ​ടി ക​ട്ടി​യാ​യി​ക്കൊ​ള്ളും.