മഴവിൽ അഴകിൽ കല്ലറകൾ
Sunday, July 22, 2018 1:58 AM IST
കറുപ്പ്,വെളുപ്പ് അല്ലെങ്കിൽ ചാരനിറം. നമ്മുടെ നാട്ടിൽ പള്ളികളോട് ചേർന്നുള്ള സെമിത്തേരികളിൽ മറ്റൊരു നിറം കണ്ടെ ത്താൻ വളരെ പ്രയാസമാണ്. എന്നാൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ സെമിത്തേരികൾ ഇതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. പുരാതനമായ മായൻ സംസ്കാരത്തിന്റെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്ന ഒരു രാജ്യമാണ് ഗ്വാട്ടിമാല. മായൻ സംസ്കാരത്തിൽ മരണാനന്തര ജീവിതത്തിന് പ്രത്യേക പ്രാധാന്യമുണ്ട ്. മരണപ്പെട്ടവർ എത്തിച്ചേർന്നിരിക്കുന്ന പുതിയ ജീവിതത്തിൽ അവർക്ക് എല്ലാ സന്തോഷവുമുണ്ട ാകാനായി അവരുടെ കല്ലറകളിൽ മനോഹരമായ ചായം തേയ്ക്കും. പല ഗ്വാട്ടിമാല സെമിത്തേരികൾക്കും മഴവില്ലിന്റെ അഴകാണ്.
മരിച്ചയാളുടെ പ്രിയപ്പെട്ട നിറമാണ് മിക്കപ്പോഴും കല്ലറകൾക്കു നൽകുക. സകല വിശുദ്ധരുടെയും തിരുനാളായ നവംബർ ഒന്നിന് ഇവിടത്തെ ആഘോഷങ്ങളുടെയെല്ലാം കേന്ദ്രം ഈ സെമിത്തേരികളാണ്. സെമിത്തേരികൾ വൃത്തിയാക്കുന്നതും അവയ്ക്ക് പുതിയ നിറം നൽകുന്നതുമെല്ലാം ഈ ദിവസമാണ്.
പ്രകൃതിസൗന്ദര്യംകൊണ്ട ും സംസ്കാരത്തിലെ വൈവിധ്യംകൊണ്ട ു നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു രാജ്യമാണ് ഗ്വാട്ടിമാല. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന സ്ഥലമാണ് ഈ സെമിത്തേരികൾ.