അക്ഷരലോകത്തെ വിസ്മയഗോപുരം
മ​നു​ഷ്യ മ​ന​സി​ന്‍റെ ഇ​രു​ണ്ട അ​റ​ക​ളി​ലെ​ന്നും വെ​ളി​ച്ചം വി​ത​റു​ന്ന​ത് അ​ക്ഷ​ര​ങ്ങ​ളും ആ​ത്മാ​വു​മാ​ണ്. അ​ത് പ്ര​ഭാ​ത​മാ​രു​ത​നെ​പ്പോ​ലെ ലോ​ക​മെ​ങ്ങും കു​ളി​ർ​കാ​റ്റാ​യി മ​ഞ്ഞ് പൊ​ഴി​ക്കു​ന്നു. ഓ​രോ സം​സ്കാര​വും ആ ​കാ​ല​ത്തി​ന്‍റെ നന്മയും തിന്മയും അ​ട​യാ​ള​പ്പെ​ടു​ത്താ​റു​ണ്ട്. അ​തി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ആ ​സം​സ്കാ​ര വി​ജ്ഞാ​ന​ത്തി​ന്‍റെ സു​വ​ർ​ണ്ണ ദ​ശ​യി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ. ആ ​മ​ഹ​ത്താ​യ സം​സ്കാ​രം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ​ർ​വ്വ​ത​മാ​യ ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റ​റി​യി​ലാ​ണ്. ബ്രി​ട്ടന്‍റെ ​ത​ല​സ്ഥാ​നമാ​യ ല​ണ്ട​നി​ൽ.

ക​ലാ-​സാ​ഹി​ത്യ-​ശാ​സ്ത്ര രം​ഗ​ത്തെ ഏ​ക​ദേ​ശം 150 മി​ല്യ​ൻ പു​രാ​ത​ന ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​തി​നു​ള്ളി​ലു​ള്ള​ത്. ന​മ്മു​ടെ എ​ഴു​ത്തോ​ല​ക​ളു​ടെ ഡി​ജി​റ്റ​ൽ വീ​ഡി​യോ​ക​ൾ​വ​രെ​യു​ണ്ട്. പൗ​ര​ണി​ക ഭാ​വ​ത്തോ​ടെ നി​ല്ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ളു​ടെ കൊ​ട്ടാ​ര​ത്തി​നു മു​ന്നി​ൽ രാ​വി​ലെ ത​ന്നെ ഞാ​നെ​ത്തി. വാ​തി​ലി​ന​ടു​ത്ത് വൈ​വി​ദ്ധ്യ​മാ​ർ​ന്ന പൂ​ക്ക​ൾ പു​ഞ്ചി​രി തൂ​കി നി​ല്ക്കു​ന്നു. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് നി​ല്ക്കു​ന്ന ഭ​ക്ത​രെപ്പോ​ലെ ഭ​യ​ഭ​ക്തി​യോ​ടെ​യാ​ണ് ഈ ​സ​ർ​വ്വ​വി​ജ്ഞാ​ന പാ​ഠ​ശാ​ല​യു​ടെ മു​ന്നി​ൽ അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ൾ വ​രി​വ​രി​യാ​യി നി​ല്ക്കു​ന്ന​ത്. ചി​ല താ​ടി​യും മു​ടി​യു​മു​ള്ള​വ​രെ ക​ണ്ടാ​ൽ വ്ര​ത​മെ​ടു​ത്ത് വ​ന്ന​തു​പോ​ലു​ണ്ട്.ഇ​വ​രു​ടെ പൂ​ജാ​വി​ഗ്ര​ഹ​ങ്ങ​ൾ അ​ക്ഷ​ര​മാ​ണ്. ആ ​സ​ര​സ്വ​തീദേ​വി​യെ​യാ​ണ​വ​ർ ആ​രാ​ധി​ക്കു​ന്ന​ത്. ആ ​ആ​രാ​ധ​ന ഇ​ൻ​ഡ്യ​യി​ലെ സി​നി​മ​ക​ളി​ൽ വേ​ഷ​ങ്ങ​ൾ കെ​ട്ടി​യാ​ടു​ന്ന ന​ടീന​ട​ന്മാ​ർ​ക്ക് കൊ​ടു​ക്കു​ന്ന വെ​റും ആ​രാ​ധ​ന​യ​ല്ല. ഇ​ത് അ​റി​വി​ലും അ​ന്വേ​ഷ​ണ ഗ​വേ​ഷ​ണ​ങ്ങ​ളി​ലു​ള്ള ഒ​രു ത്വ​ര​യാ​ണ് ആ​രാ​ധ​ന​യാ​ണ്. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പു​ള്ള ലോ​ക​ത്തേ എ​ല്ലാ അ​മൂ​ല്യ​കൃ​തി​ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ലോ​ക​ത്തെ ലൈ​ബ്ര​റി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു വ​രു​ന്ന​ത് വാ​ഷിം​ഗ്ട​ണി​ലെ ലൈ​ബ്ര​​റി ഓ​ഫ് കോ​ണ്‍​ഗ്ര​സാ​ണ്. അ​വി​ടു​ത്തെ വി​ജ്ഞാ​ന ഭ​ണ്ഡാ​ര​ത്തി​ലു​ള്ള​ത് 164 മി​ല്യ​നാ​ണ്. ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യി​ൽ എ​ന്നെ അ​ദ്ഭുത​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ൾ വി​ജ്ഞാ​ന​ം ക​ണ്ടെ​ത്താ​ൻ നി​ശ​ബ്ദ​രാ​യി നീ​ണ്ട​നി​ര​യി​ൽ നി​ല്ക്കു​ന്ന​താ​ണ്.

സെ​ക്യൂ​രി​റ്റി ചെ​ക്ക​പ്പ് ക​ഴി​ഞ്ഞ് അ​ക​ത്തേ​ക്കു ക​യ​റി. ആ ​വ​ലി​യ ഹാ​ളി​ൽ ഇ​ട​തുഭാ​ഗ​ത്താ​യി ഒ​രു റ​സ്റ്ററ​ന്‍റ് ഉണ്ട്. ഞാ​നും അ​വി​ടേ​ക്കു ചെ​ന്നു. വി​ട​ർ​ന്ന മി​ഴി​ക​ളു​മാ​യി ഒ​രു സു​ന്ദ​രി പു​ഞ്ചി​രി തൂ​കി എ​ന്‍റെ​യ​ടു​ത്തു വ​ന്ന് എ​നി​ക്കാ​വ​ശ്യ​മു​ള്ള​തു ചോ​ദി​ച്ചു. ഓ​ർ​ഡ​ർ കി​ട്ടു​ന്ന​തു​വ​രെ അ​വ​ളു​ടെ ക​ണ്ണു​ക​ളും ചു​ണ്ടു​ക​ളും പു​ഞ്ചി​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

എ​ത്ര​വേ​ഗ​ത്തി​ലാ​ണ് അ​വ​ളു​ടെ മു​ഖ​ത്തെ പ്ര​സ​ന്ന​ത ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ഒ​രു നി​മി​ഷം ഓ​ർ​ത്തി​രു​ന്നു. കോ​ഫി കു​ടി​ച്ചി​ട്ട് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റി​ൽ ചെ​ന്നു. അ​ൻ​പ​തോ​ളം പേ​ർ പ​ത്തുമ​ണി​ക്കു​ള്ള ഗ്രൂ​പ്പി​ലു​ണ്ട്. ഞ​ങ്ങ​ളു​ടെ ഗൈ​ഡ് എ​ല്ലാ​വ​രു​മാ​യി മു​ക​ളി​ലെ നി​ല​യി​ലേ​ക്കു ന​ട​ന്നു. പ​ല​ ഭാ​ഗ​ങ്ങ​ളി​ലാ​യി ചെ​റി​യ മേ​ശ​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ക​ംപ്യൂട്ട​റു​ക​ളി​ൽ നോ​ക്കി​യും, പേ​പ്പ​റി​ൽ എ​ഴു​തി​യും പ​ഠ​ന​ങ്ങ​ളി​ലും മു​തി​ർ​ന്ന കു​ട്ടി​ക​ൾ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥിക​ളും വി​ദ്യാ​ർ​ഥിക​ള​ല്ലാ​ത്ത​വ​രു​മാ​ണ് ഓ​രോ​ ഭാ​ഗ​ങ്ങ​ളി​ലി​രി​ക്കു​ന്ന​ത്. അ​തി​ൽ ചു​രു​ക്കം ഏ​ഷ്യ​ക്കാ​രു​മു​ണ്ട്. ഒ​രു റീഡ​ർ പാ​സുണ്ടെ​ങ്കി​ൽ 150 മി​ല്യ​ന് മു​ക​ളി​ലു​ള്ള വി​ജ്ഞാ​ന വ​സ്തു​ക്ക​ൾ ഡി​ജി​റ്റ​ലാ​യി കാ​ണാം. ഞ​ങ്ങ​ളെ ന​യി​ക്കു​ന്ന സാ​യി​പ്പ് വെ​റു​മൊ​രു ഗൈ​ഡ് മാ​ത്ര​മ​ല്ല ഒ​രു പ​ണ്ഡി​ത​നാണെന്ന് എ​നി​ക്ക് തോ​ന്നി. അ​റി​വി​ന്‍റെ അ​ജ്ഞാ​ത ത​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രെ ന​യി​ക്കു​ന്ന​ത്.

ഇ​തൊ​രു അ​റി​വി​ന്‍റെ സ​ഞ്ചാ​ര​മാ​യി തോ​ന്നി. അ​റി​വി​ല്ലാ​ത്ത​വ​ന്‍റെ അ​ജ്ഞ​ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ സ​മ്മ​തി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല. എ​ല്ലാ രാ​ജ്യ​ത്തു നി​ന്നു​മുള്ള പു​രാ​ത​ന കൃ​തി​ക​ൾ ഇ​വി​ടെ​യു​ണ്ട്. ഞാ​ൻ ചോ​ദി​ച്ചു. ഇ​ന്ത്യയി​ൽ നി​ന്നു​ള്ള പു​രാ​ത​ന കൃ​തി​ക​ൾ എ​ന്തൊക്കെയാണ് ഇ​വി​ടെ​യു​ള്ള​ത്. ഉ​ട​ന​ടി അ​തി​ന് ഉ​ത്ത​രം കി​ട്ടി. ഇ​ന്ത്യയു​ടെ ​ മ​ഹാ​ഭാ​ര​ത​വും, രാ​മാ​യ​ണ​വും നി​ങ്ങ​ൾ​ക്ക് ഇ​വി​ടെ ഡി​ജി​റ്റ​ലാ​യി വാ​യി​ക്കാം. ലോ​ക​ഭാ​ഷ​ക​ളി​ലെ കൈ​യെഴു​ത്തുപ്ര​തി​ക​ൾ, ജേ​ണ​ലു​ക​ൾ, പ​ത്ര​മാ​സി​ക​ക​ൾ, ചി​ത്ര​ര​ച​ന​ക​ൾ, ലോ​ക​സ്റ്റാ​ന്പു​ക​ൾ, കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ, സം​ഗീ​തം തു​ട​ങ്ങി ധാ​രാ​ളം കാ​ഴ്ച​ക​ളാ​ണ് ഇ​തി​നു​ള്ളി​ലു​ള്ള​ത്. ആ​റു​നി​ല​ക​ളി​ലാ​യി ക​ണ്ണാ​ടി​ക്കൂടു​ക​ളി​ലും ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലു​മാ​ണ് ഇ​തെ​ല്ലാം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലെ മ​ര​ത്തോ​ലു​ക​ൾ​വ​രെ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഓ​രോ​ന്നും ആ​രെ​യും അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​ക​ളാ​ണ്.

ഓ​രോ നി​ല​യിലുമെ​ത്താ​ൻ ലി​ഫ്റ്റു​ണ്ട്. ചി​ല്ലു​പേ​ട​ക​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പു​സ്ത​കക്കൂന്പാ​ര​ത്തി​നു​ള്ളി​ലേ​ക്കു സ​ഞ്ചാ​രി​ക​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല. അ​വി​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ളെ​പ്പ​റ്റി ഗൈ​ഡ് വി​ശ​ദീ​ക​രി​ച്ചുത​ന്നു. എ​വി​ടെ​യും ഒ​രു പ​ഠ​ന​മു​റി​പോ​ലെ​യാ​ണ്. എ​ങ്ങും ഏ​കാ​ഗ്ര​ത. ഒ​രു മൊട്ടു​സൂ​ചി​ വീ​ണാ​ല​റി​യു​ന്ന നി​ശ​ബ്ദ​ത. ഇ​വി​ടത്തെ ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചു​വ​ന്ന അ​ച്ച​ട​ക്ക​മാ​ണ​ത്. കലാല​യ​ങ്ങ​ളി​ൽ രാ​ഷ്‌ട്രീയ​ത്തി​നു പ്ര​വേ​ശ​ന​മി​ല്ല. പ​ഠ​ന​കാ​ല​ത്ത് പ​ഠി​ച്ചാ​ൽ മ​തി. എ​ഴു​ത്തു​കാ​ര​ൻ ബെ​ർ​തോ​ൾ​ഡ് ബ്രെ​ഹ്ത് പ​റ​ഞ്ഞ​ത​് അവ​ർ അ​നു​സ​രി​ക്കു​ന്നു. “വി​ശ​ക്കു​ന്ന മ​നു​ഷ്യാ, പു​സ്ത​കം കൈ​യിലെ​ടു​ക്കൂ. അ​തൊ​രാ​യു​ധ​മാ​ണ് ’’. ആ​ദ്യം വി​ശ​പ്പ​ട​ക്കാ​ൻ പ​ഠി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
അ​റി​വി​ന്‍റെ അ​ക്ഷ​യ​നി​ധി​യാ​യ ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യു​ടെ ആ​രം​ഭം 1753 ലാ​ണ്. അ​ന്ന​ത് ബ്രി​ട്ടീ​ഷ് മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട് 1972ലെ ​ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി ആ​ക്ട് അ​നു​സ​രി​ച്ച് 1973 ജൂ​ലൈ ഒ​ന്നി​ന് ലൈ​ബ്ര​റി നി​ല​വി​ൽ​വ​ന്നു.

അ​വ​സാ​ന​മാ​യി ഞ​ങ്ങ​ൾ എ​ത്തി​യ​ത് അ​തി​വി​ശാ​ല​മാ​യ ഒ​രു ഹാ​ളി​ലാ​ണ്. അ​വി​ടു​ത്തെ ക​ണ്ണാ​ടി​ക്കൂട്ടി​നു​ള്ളി​ൽ അ​തി​പു​രാ​ത​ന​ങ്ങ​ളാ​യ വി​വി​ധ ഭാ​ഷ​ക​ളി​ലെ കൃ​തി​ക​ൾ വി​ശ്ര​മം കൊ​ള്ളു​ന്നു. അ​തി​ൽ വ​ള​രെ പ്ര​സി​ദ്ധ​മാ​യ 1215 ൽ ​എ​ഴു​തി​യ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ഘ​ട​ന​യാ​യ ‘​മാ​ഗ്നാ​കാ​ർ​ട്ട’ യു​മു​ണ്ട്. ഓ​രോ​ന്നും ക​ണ്ട് ന​ട​ക്കു​ന്പോ​ൾ ഈ ​ലോ​ക​ത്തി​ന്‍റെ ക​ലാ-​സാ​ഹി​ത്യ സൗ​ന്ദ​ര്യ​ത്തി​ന്‍റെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. ന​മ്മെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​ധു​ര​സ്മൃ​തി​ക​ൾ. എ​ല്ലാ​റ്റി​ന്‍റെയും മു​ക​ളി​ൽ ഇം​ഗ്ലീ​ഷി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എ​ന്‍റെ ക​ണ്ണു​ക​ൾ പെ​ട്ടെന്നു നി​ശ്ച​ല​മാ​യി. സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്നു​ള്ള പ്ര​തി​ഭ​ക​ളു​ടെ സൃ​ഷ്ടി​ക​ൾ ക​ണ്ട​പ്പോ​ൾ മ​ന​സിന് അ​നു​ഭൂ​തി​മ​ധു​ര​മാ​യ ആന​ന്ദം തോ​ന്നി.

1630 - 33 ൽ ​ആ​ഗ്ര​യി​ലെ ചി​ത്ര​കാ​ര​നാ​യി​രു​ന്ന ലാ​ൽ ച​ന്ത് വ​ര​ച്ച പി​ങ്ക് ലി​ല്ലി എ​ന്ന ചി​ത്രം ഭി​ത്തി​യി​ൽ കാ​ണ​പ്പെ​ട്ടു. 1590-1600 കാ​ല​ങ്ങ​ളി​ൽ വ​ര​ച്ച പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, യു​പി​യി​ലെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഒ​രു ക​ണ്ണാ​ടി​ക്കു​ള്ളി​ൽ 1930 മെ​യ് 18 ന് ​ജ​യി​ലി​ൽ കി​ട​ന്നു​കൊ​ണ്ട് മ​ഹാ​ത്മാ​ഗാ​ന്ധി സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഇ​ന്ത്യൻ വൈ​സ്രോ​യി​യാ​യി​രു​ന്ന ഇ​ർ​വി​ൻ പ്ര​ഭു​വി​നെ​ഴു​തി​യ ക​ത്തു വാ​യി​ച്ചു.

25 കി​ലോ ഭാ​ര​മു​ള്ള ഫ്ര​ഞ്ച്-​ലാ​റ്റി​ൻ ഭാ​ഷ​യി​ൽ കൈ​ക​കൊ​ണ്ടെ​ഴു​തി​യ ചി​ത്ര​ങ്ങ​ളോ​ടു​കൂ​ടി​യ പു​രാ​ത​ന ബൈ​ബി​ളും ന​മ്മു​ടെ മ​ഹ​ർ​ഷി​മാ​രെ​ഴു​തി​യ ഭ​ഗവത്‌​ഗീ​ത​യും രാ​മാ​യ​ണ​വും ഡി​ജി​റ്റ​ലാ​യി ക​ംപ്യൂട്ട​റി​ലും ക​ണ്ടി​ട്ടാ​ണ് ഞാ​ന​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​ലൈ​ബ്ര​റ​ി. 2017ലെ ​ക​ണ​ക്കി​ൻ പ്ര​കാ​രം 1.43 മി​ല്യ​ൻ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ വ​ന്നു​പോ​യ​ത്.

കാ​രൂ​ർ സോ​മ​ൻ