RESONANCE
RESONANCE
NIRMAL ABRAHAM
Page 80, Price: 99
e-mail: [email protected]
33 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മാവിന്‍റെ ചിറകടി കേൾക്കാവുന്ന വാക്കുകളാണ് ഇതിലുള്ളത്. ലളിതമായ ഭാഷയിൽ ഗഹനമായ ചിന്തകളെ അടക്കിയിരിക്കുന്നു. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐയുടെ പരിചയപ്പെടുത്തലും ഡോ. ജയിംസ് ജോസഫിന്‍റെ അവതാരികയും.

ഫ്ളാറ്റുകൾ കഥ പറയുന്നു
ഷാലൻ വള്ളുവശേരി
പേ​ജ് 148, വി​ല: 180 രൂപ
മൂൺ ബുക്സ്, കോട്ടയം.
ഫോൺ:0481- 2581609, 9495235043
തീവ്രമായ ജീവിത യാഥാർഥ്യങ്ങളുടെ ചിത്രം വരയ്ക്കുന്ന നോവൽ. വ്യത്യസ്ത മനോഭാവങ്ങളുള്ള മുന്നു സ്ത്രീകളുടെ മനോവ്യാപാരങ്ങളെ അനാവരണം ചെയ്യുന്നു. നാടകീയ വഴിത്തിരിവുകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ പുതിയ തലങ്ങളിലെത്തിക്കുന്നു.

മാധ്യമങ്ങളും മനഃശാസ്ത്രവും
ജി. മേനാച്ചേരി
പേ​ജ് 71, വി​ല: 65 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800
നവമാധ്യമങ്ങളുടെ കാലത്തെ മാധ്യമ മനഃശാസ്ത്രമാണ് ഇവിടെ വിശകലനം ചെയ്യുന്നത്. മാധ്യമരംഗത്തെ മാറ്റങ്ങളെ പഠനവിധേയമാക്കുകയും പുത്തൻസാങ്കേതികതയ്ക്കൊപ്പം മാറി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു.

പ്രേതം, മന്ത്രം, ജ്യോതിഷം
ഡാൻ തോട്ടക്കര
പേ​ജ് 120, വി​ല: 90 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800
സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകം. പ്രേതബാധ, പുനർജന്മം, പിശാചിനെ ഒഴിപ്പിക്കൽ, മഷിനോട്ടം, ഹിപ്നോട്ടിസം തുടങ്ങിയ വിഷയങ്ങളെ ലളിതമായി വിശദീകരിക്കുന്നു.

കഥാകാരന്‍റെ കനൽവഴികൾ
കാരൂർ സോമൻ
പേ​ജ് 292വി​ല: 260 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
അന്പതിലേറെ പുസ്തകങ്ങളുടെ രചയിതാവായ കാരൂർ സോമന്‍റെ ആത്മകഥ. വ്യക്തി ജീവിതത്തിലും തൊഴിൽ രംഗത്തും രാജ്യത്തിനകത്തും പുറത്തും നടത്തിയ നിരവധി യാത്രകളിലും ഉണ്ടായ അനുഭവങ്ങൾ വായനക്കാരുമായി പങ്കു വയ്ക്കുന്നു. പഴയകാല ഫോട്ടോകളും അനുബന്ധമായി ചേർത്തിരിക്കുന്നു. ലളിതമായ ഭാഷ. കഥപോലെ വായിക്കാം.

നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ
ഡോ. ഡാൻ തോട്ടക്കര
പേ​ജ് 140, വി​ല: 120 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800
അനുദിന ജീവിതത്തെ നേരിടാൻ സഹായിക്കുന്ന ലേഖനങ്ങൾ. കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, പഠനസംബന്ധമായ പ്രശ്നങ്ങൾ, അപകർഷതാബോധം, ദുഃഖം, നിരാശ, വിരസത, കുറ്റബോധം, ദാന്പത്യപ്രശ്നങ്ങൾ എന്നിവയെ നേരിടേണ്ടതിന്‍റെ മനഃശാസ്ത്രപരമായ വശങ്ങളാണ് ഇതിലുള്ളത്. ചോദ്യോത്തര രീതിയിലാണ് പ്രശ്നപരിഹാരങ്ങൾ അവതരിപ്പിക്കുന്നത്.

പ്രവാചക മാധ്യസ്ഥ പ്രാർഥന
സിറിൽ ജോൺ
പേ​ജ് 158, വി​ല: 150 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800
മാധ്യസ്ഥപ്രാർഥനയുടെ ചരിത്രവും ദൈവശാസ്ത്രവും ആത്മീയതയും ഈ ലേഖനങ്ങളിൽ പറയുന്നു. അപരനുവേണ്ടിയുള്ള പ്രാർഥനയെ സൂചിപ്പിക്കുന്നതിനാൽ ഇതു പരസ്പര സാഹോദര്യത്തിന്‍റെ ഉത്തമ മാതൃക കൂടിയാകുന്നു.

എന്‍റെ അമ്മ ഞങ്ങളുടെ അമ്മ
നാട്ടാരുടെയും
തുന്പമൺ തങ്കപ്പൻ
പേ​ജ് 131, വി​ല: 130 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ലേഖകന്‍റെ അമ്മയുടെ ജീവചരിത്രമാണ് ഇതിലുള്ളത്. നാട്ടുകാർ ഉൾപ്പെടെയുള്ള നിരവധി ആളുകളുടെ ലേഖനങ്ങൾ സമാഹരിച്ചിരിക്കുകയാണ്. സ്നേഹമയിയായ ഒരു വനിതയുടെ നേർക്കാഴ്ച.