പറഞ്ഞതും പറയേണ്ടതും
പറഞ്ഞതും പറയേണ്ടതും
ഫാ.അലക്സാണ്ടർ പൈകട
പേ​ജ് 160, വി​ല: 195 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900
വസ്തുനിഷ്ഠവും രോഷജനകവുമായ
29 ലേഖനങ്ങളുടെ സമാഹാരം. രാഷ്‌ട്രീയത്തിലെയും സമൂഹത്തിലെയും വിദ്യാഭ്യാസ-കാർഷികരംഗത്തെയുമൊക്കെ തിരുത്തലുകൾക്കു പ്രചോദനം പകർന്ന ലേഖനങ്ങളിലേറെയും 2018-ൽ പ്രസിദ്ധീകരിച്ചവയാണ്. ഭാഷയുടെ തീവ്രതയും ലാളിത്യവും വായനക്കാരെ ആകർഷിക്കുകതന്നെചെയ്യും. ജോൺ പോളിന്‍റേതാണ് അവതാരിക. ദീപികയുടെ മുൻ ചീഫ് എഡിറ്ററാണ് ലേഖകൻ.

DEVINE SIGNETS
Sr. Ancy Athappilly SABS
Page: 116, Price: 120
Media House, Delhi
Ph: 09555642600, 07599485900
ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന പുസ്തകം. ബൈബിളിന്‍റെ വിലപ്പെട്ട വചനങ്ങൾതന്നെയാണ് ഈ പുസ്തകത്തിന്‍റെ അടിത്തറ.

HANDMAID OF THE LORD
Dr. Michael Karimattam
Translation: Glorista Arackal SABS
Page: 182, Price: 200
Media House, Delhi
Ph: 09555642600, 07599485900
പരിശുദ്ധ മറിയത്തെക്കുറിച്ച് ബൈബിളിന്‍റെ പശ്ചാത്തലത്തിലുള്ള വിശദീകരണം. വിജ്ഞാനം മാത്രമല്ല, ക്രൈസ്തവ ജീവിതത്തിന് ആവശ്യമായ പരിശീലനവും ഇതിലുണ്ട്.

HOW I RENOUNCED
MY BEGGING BOWL
Fr. Rijo John Kallukalayil
Page: 148, Price: 160
Media House, Delhi
Ph: 09555642600, 07599485900
വിജയിക്കാനും സമാധാനത്തിൽ ജീവിക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്ന വിജയമന്ത്രങ്ങൾ. കൊച്ചുകൊച്ചു കഥകളിലൂടെ വലിയ കാര്യങ്ങൾ പറയുന്നു.

പത്രമാധ്യമദർശനം
പഠനം: രാകേഷ് നാഥ്
പേ​ജ് 200, വി​ല: 200 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 9645593084
ദീപികയുടെ പത്രാധിപരായിരുന്ന ഫാ. അലക്സാണ്ടർ പൈകടയുടെ എഡിറ്റോറിയൽ രചനകളെക്കുറിച്ചുള്ള പഠനം. രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളിൽ ചലനമുണ്ടാക്കിയ ഈ കരുത്തുറ്റ എഡിറ്റോറിയലുകൾ വരുംതലമുറ തിരിച്ചറിയേണ്ടതാണ്. മൂന്നു ഭാഗങ്ങളായിട്ടാണ് പഠനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദീപികയുടെ സബ്എഡിറ്ററായിരുന്നു ലേഖകൻ. മാതൃഭൂമി മാനേജിംഗ് ഡയറക്‌ടർ എം.പി വീരേന്ദ്രകുമാറിന്‍റേതാണ് അവതാരിക. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്‍റെ മുഖമൊഴി.

CHRIST THE MESSAGE
Abraham Variath
Page: 100, Price: 120
Media House, Delhi
Ph: 09555642600, 0120-4222346
നന്മയുടെ വഴിയേ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് ക്രിസ്തു സന്ദേശമാകുന്നത് എങ്ങനെയെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. പ്രീസ്റ്റ്ഹുഡ് ഇൻ ക്രൈസ്റ്റ്, സീക്രട്ട്സ് ഓഫ് ഹെവൻ തുടങ്ങി 30 ലേഖനങ്ങൾ. ഏതു ജീവിത തലങ്ങളിലുള്ളവർക്കും ആധ്യാത്മിക ഉണർവ് പകരുന്ന ലേഖനങ്ങൾ ലളിതമായ ഭാഷയിൽ.

ROMANCE OF EARTH WITH SUN
Sijitha Anil
Page: 80, Price: 100
Sahithya Publications, Kozhikode
Ph: 09744117700
29 ചെറുകവിതകളുടെ സമാഹാരം. മനുഷ്യരോടും ദൈവത്തോടും പ്രകൃതിയോടും ചേർന്നുനില്ക്കുന്ന മനസിന്‍റെ ചിന്തകളാണ് ഈ കവിതകൾ. ജസ്റ്റിസ് കെ.റ്റി. തോമസ്, ഡോ. ജോർജ് ഓണക്കൂർ, വയലാർ ശരത്ചന്ദ്രവർമ എന്നിവരുടെ ആസ്വാദനങ്ങൾ.

MY COUNTRY MY SACRIFICE
Sijitha Anil
Page: 120, Price: 140
Sahithya Publications, Kozhikode
Ph: 09744117700
നാലു ചെറുകഥകൾ. ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഈ കഥകളിലെ വൈകാരികത വായനക്കാരനെ ഭ്രമിപ്പിക്കും. വ്യത്യസ്തമായ ശൈലി. നല്ല പരിഭാഷ.