പു​സ്ത​ക​ങ്ങ​ളു​ടെ ന​ഗ​രം
ഏ​പ്രി​ൽ 23. ലോ​ക ബു​ക്ക് ദി​നം. പു​സ്ത​ക​ങ്ങ​ളു​ടെ ന​ഗ​ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഹെ​യ് ഓ​ണ്‍ വൈ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ അ​റി​യാം.

വെ​യി​ൽ​സി​ലെ വൈ ​ന​ദീ​തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ചെ​റു​പ​ട്ട​ണ​മാ​ണ് ഹെ​യ് ഓ​ണ്‍ വൈ. ​പു​സ്ത​ക​ങ്ങ​ളു​ടെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ സെ​ക്ക​ൻഡ് ​ഹാ​ൻ​ഡ് പു​സ്ത​ക​ശാ​ല​ക​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. ഈ ​ചെ​റി​യ ന​ഗ​ര​ത്തി​ൽ മാ​ത്ര​മാ​യി അ​ന്പ​തി​ല​ധി​കം പു​സ്ത​ക ശാ​ല​ക​ളു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ഹെ​യ് സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കു​ന്ന​തും ഈ ​പ​ട്ട​ണ​ത്തി​ലാ​ണ്.

1961 ലാ​ണ് ഇ​വി​ടെ ആ​ദ്യ​മാ​യി ഒ​രു സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് പു​സ്ത​ക​ശാ​ല തു​ട​ങ്ങു​ന്ന​ത്. അ​ട​ച്ചു​പൂ​ട്ടി​യ ഒ​രു അ​മേ​രി​ക്ക​ൻ വാ​യ​ന​ശാ​ല​യി​ൽനിന്ന് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി അ​വ ക​പ്പ​ൽ​മാ​ർ​ഗം വെ​യി​ൽ​സി​ലെ​ത്തി​ച്ച റി​ച്ചാ​ർ​ഡ് ബൂ​ത്താ​യി​രു​ന്നു ആ​ദ്യ പു​സ്ത​ക​ശാ​ല​യ്ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ത​പു​ൻ​തു​ട​ർ​ന്ന് പി​ന്നീ​ട് പ​ല​രും ഇ​വി​ടെ പു​സ്ത​ക​ശാ​ല​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി. 1970ക​ളാ​യ​പ്പോ​ഴേ​ക്കും ഹെ​യ് ഓ​ണ്‍ വൈയുടെ മു​ക്കി​ലും മൂ​ല​യി​ലു​മെ​ല്ലാം സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ബു​ക്ക് സ്റ്റാ​ളു​ക​ൾ തു​റ​ന്നു. പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ട​ണം എ​ന്ന വി​ളി​പ്പേ​രു വീ​ണ​തോ​ടെ ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടെ പു​സ്ത​കം വാ​ങ്ങാ​ൻ എ​ത്തി. ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ പു​സ്ത​കം വാ​ങ്ങാ​നെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഈ ​പു​സ്തക ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഇ​വി​ട​ത്തെ ഹോ​ണ​സ്റ്റി ബു​ക്ക് ഷോ​പ്പു​ക​ളാ​ണ്. ഇ​വി​ട​ത്തെ വ​ഴി​യ​രികു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചെ​റി​യ ബു​ക്ക് ഷെ​ൽ​ഫു​ക​ളാ​ണ് ഇ​വ. ഇ​വി​ടെ പു​സ്ത​കം വി​ൽ​ക്കാ​നോ വി​ല പേ​ശാ​നോ ആ​രും ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. പു​സ്ത​കം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ത​ങ്ങ​ൾ​ക്ക് വേ​ണ്ട പു​സ്ത​കം എ​ടു​ത്ത​തി​നു​ശേ​ഷം പ​ണം ഇ​വി​ടെ വ​ച്ചി​രി​ക്കു​ന്ന ചെ​റി​യ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം. സ​ത്യ​സ​ന്ധ​രാ​യ​വ​ർ മാ​ത്രം ഇ​വി​ടെ വ​ന്ന് പു​സ്ത​കം വാ​ങ്ങു എ​ന്ന ബോ​ർ​ഡ് ഇ​ത്ത​രം ക​ട​ക​ളു​ടെ മു​ന്നി​ൽ ഉ​ണ്ടാ​കും.

ത​യാ​റാ​ക്കി​യ​ത്: റോ​സ് മേ​രി ജോ​ൺ