അൽമായ ദൗത്യം പ്രായോഗികതയിൽ
അൽമായ ദൗത്യം പ്രായോഗികതയിൽ
അഡ്വ. ഹെന്‍‌റി ജോൺ
പേ​ജ് 144, വി​ല: രേഖപ്പെടുത്തിയിട്ടില്ല.
ജോഹാൻ പബ്ലിഷേഴ്സ്, കോട്ടയം.
ഫോൺ: 9495235597
സഭയുടെ വളർച്ചയിലും ചരിത്രത്തിലും അൽമായർക്കുള്ള പങ്ക് വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. സഭാപ്രസിദ്ധീകരണങ്ങളിൽ മുന്പു പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ് പുസ്തകരൂപത്തിലാക്കിയിട്ടുള്ളത്. ഓരോ വിഷയവും പഠിച്ചു തയാറാക്കിയതിന്‍റെ മേന്മ പുസ്തകത്തിനുണ്ട്.

സഫലം, സൗഹൃദം, സഞ്ചാരം
പ്രഫ. ബാബു തോമസ് പൂഴിക്കുന്നേൽ
പേ​ജ് 611, വി​ല: 600 രൂപ
വര ആർട്ട് ഗാലറി,
ശാസ്ത്രി റോഡ് കോട്ടയം.
ഫോൺ: 9387073135, 9446388582
കോളജ് അധ്യാപകനം സമുദായ-സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ ലേഖകന്‍റെ ഓർമക്കുറിപ്പുകളുടെ സമാഹാരം. ലളിതമായ ഭാഷ ഇതിന്‍റെ അഴകാണ്. ഒരു നീണ്ട കഥപോലെ വായിക്കാം. രാഷ്‌ട്രീയ-സാമൂഹിക-മത രംഗത്തെ നിരവധി പ്രമുഖർ ഇതിൽ കഥാപാത്രങ്ങളായി വരുന്നു. വ്യക്തിപരമായ കാര്യങ്ങൾ മാത്രമല്ല, ഏതാണ് 60 വർഷത്തെ കേരളത്തിന്‍റെ സാമൂഹിക ജീവിതവും കോട്ടയം രൂപതയുടെ വളർച്ചാഘട്ടങ്ങളും ഈ ഓർമക്കുറിപ്പുകളിലൂടെ വെളിപ്പെടുന്നുണ്ട്. കെ. ആർ മീരയുടേതാണ് അവതാരിക.

ഗണിതം ലളിതം
ഗണിതശാസ്ത്രത്തിന്‍റെ
അടിസ്ഥാന തത്വങ്ങൾ
ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട്
പേ​ജ് 216, വി​ല: 200 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
കുട്ടികൾക്കും അധ്യാപകർക്കും സാധാരണക്കാർക്കും പ്രയോജനപ്രദമാകുന്ന കണക്കിന്‍റെ ലളിതവഴികളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. ഭയപ്പാടോടെയല്ലാതെ ഗണിതത്തെ കൈകാര്യം ചെയ്യാൻ ഒരുക്കുന്ന പുസ്തകം.

ദേവപ്രശ്ന പദ്ധതി
സമാഹരണം: കുറ്റനാട് കളരിക്കൽ രാവുണ്ണി പണിക്കർ
പേ​ജ് 187, വി​ല: 200 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ദേവപ്രശ്നത്തെ പരിചപ്പെടാനും അടുത്തറിയാനും സഹായിക്കുന്ന ലേഖനങ്ങൾ. ജ്യോതിഷ വിദ്യാർഥികൾക്കും വിഷയത്തിൽ താത്പര്യമുള്ളവർക്കും ഉപകാരപ്പെടും.

ഷെർലക് ഹോംസ് നന്പൂതിരി
മലയാളത്തിലെ ആദ്യത്തെ
ഷെർലക് ഹോംസ്
ജി. ശ്രീകുമാർ
പേ​ജ് 335, വി​ല: 280 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
www.currentbooksonline.com
വ്യത്യസ്ഥമായ ശൈലിയിൽ എഴുതിയിരിക്കുന്ന നോവൽ. ചരിത്രത്തെയും വർത്തമാനത്തെയും കൂട്ടിയിണക്കി വായനക്കാർക്കു പുതിയൊരു അനുഭവം സമ്മാനിക്കുന്നു.

കാറ്റിന്‍റെ നിഴൽ
കാർലോസ് റൂയിസ് സാഫോൺ
വിവ: രമാ മേനോൻ
പേ​ജ് 560, വി​ല: 575 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
www.currentbooksonline.com
അസാധാരണമായ ആകാംഷയും ഉജ്വലമായ എഴുത്തും പ്രത്യേകതയായുള്ള സ്പാനീഷ് നോവൽ. തുടക്കംമുതൽ ഒടുക്കംവരെ വായനക്കാരെ പിടിച്ചിരുത്തും. ഒരു കഥ വെറുതെ പറയുകയല്ല, അതിലൂടെ ഒരു മാസ്മരിക ലോകം തുറക്കുകയാണ് നോവലിസ്റ്റ്. പുസ്തകത്തെ തന്നെ ഒരു കഥാപാത്രമെന്നപോലെ അവതരിപ്പിക്കാൻ നടത്തിയിരിക്കുന്ന ശ്രമം അത്ഭുതാവഹ മാണ്. 2001ൽ എഴുതപ്പെട്ട ഈ പുസ്തക ത്തിന്‍റെ ഒന്നര കോടി പ്രതികൾ ഇതിനോടകം വിവിധ ഭാഷകളിൽ വില്ക്കപ്പെട്ടുകഴിഞ്ഞു. എഴുത്തിന്‍റെ അപാര സാധ്യതകൾ കാണുക.

ദൈവങ്ങൾ എന്താ രക്ഷിക്കാനെത്താത്തത്
പി.ആർ. കൃഷ്ണൻ
പേ​ജ് 283, വി​ല: 300 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
2009 മുതൽ 2017 വരെ വിവിധ മാസികകളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഡോ. സിഎൻ.എൻ നായരുടേതാണ് അവതാരിക. ഇഎംഎസും ഒഎൻവിയും ജി. കാർത്തികേയനുമൊക്കെ ഇതിലുണ്ട്. രാഷ്‌ട്രീയവും സാന്പത്തികവും നിയമപരവുമായ ലേഖനങ്ങളും ശ്രദ്ധേയം.

ജോസഫ്
മാന്‌ വിത് ദ സ്കാർ
ഷാഹി കബീർ
പേ​ജ് 111, വി​ല: 120 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ഇപ്പോഴും തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ജോസഫ് എന്ന സിനിമയുടെ തിരക്കഥ. സിനിമയെന്ന കാഴ്ചയുടെ കലയ്ക്കപ്പുറം ജോസഫിനെ ഭാവനയുടെ ലോകത്തും കാണിക്കുകയാണ് ഈ തിരക്കഥ. തീയറ്ററിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജോസഫിനെ അടുത്തു പരിചയപ്പെടാം.