ഏഴു വർഷം, ഏഴ് വൈദികർ
2019 മേ​യ് 18. ക്ലീ​വ്‌​ലാ​ൻ​ഡ് സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്നു. ക​ത്തീ​ഡ്ര​ലി​ന്‍റെ അ​ക​ത്ത് സ്ഥ​ലം ല​ഭി​ക്കാ​ത്ത​വ​ർ പു​റ​ത്ത് നി​ൽ​ക്കു​ന്നു. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ​വ​ർ. ഒ​ന്പ​ത് ന​വ​വൈ​ദി​ക​രു​ടെ പൗ​രോ​ഹി​ത്യ ച​ട​ങ്ങാ​ണ് ന​ട​ക്കു​ന്ന​ത്. അ​വ​രി​ൽ ഒ​രാ​ളാ​ണ് ദാ​നി​യേ​ൽ സ​മി​ദ്. അ​മേ​രി​ക്ക​യി​ലെ ഒഹായോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​ണ്. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​തും ഇ​വി​ടെ നി​ന്നാ​ണ്. ഇ​തി​നൊ​രു കാ​ര​ണ​വു​മു​ണ്ട്. ഒാ​രോ വ​ർ​ഷ​വും ഒാ​രോ ന​വ​വൈ​ദി​ക​ർ. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ഇ​താ​ണ് ഈ ​ഇ​ട​വ​ക​യി​ലെ പ​തി​വ്.

2013ൽ ​തു​ട​ങ്ങി​യ​താ​ണ് തു​ട​ർ​ച്ച​യാ​യു​ള്ള പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം. ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ ഇ​ട​വ​ക- സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യെ 2014ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​റ​യാ​ൻ മാ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​വ​ർ ഇ​ട​യ്ക്ക് ഇ​ട​വ​ക​യി​ലെ​ത്തി ന​ട​ത്തു​ന്ന ശു​ശ്രൂ​ഷ​ക​ളാ​ണ് കൂ​ടു​ത​ൽ യു​വാ​ക്ക​ൾ സെ​മി​നാ​രി​യി​ൽ ചേ​രാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്ന് വൈ​ദി​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ​ഠ​ന​ശേ​ഷം ജോ​ലി നേ​ടി​യ​വ​രും സെ​മി​നാ​രി​യി​ൽ ചേ​രു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ല്ലാ​വ​രും സ​ന്തോ​ഷ​വ​ാ ന്മാ​രാ​ണ്.

അ​ടു​ത്ത വ​ർ​ഷം ഈ ​ഇ​ട​വ​ക​യി​ൽ നി​ന്ന് ന​വ​വൈ​ദി​ക​ർ ആ​രു​മി​ല്ല. ഇ​നി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മേ ഇ​വി​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​മൊ​ള്ളു. ഒ​രു​പ​ക്ഷേ നാ​ലു പേ​രാ​യി​രി​ക്കും 2022ൽ ​ന​വ​വൈ​ദി​ക​രാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ടു​ക. ആ ​സു​വ​ർ​ണ നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹം.

സോനു തോമസ്