ദീപാവലി മധുരം
കാ​ര​റ്റ് അ​ലു​വ

ചു​ര​ണ്ടി​യ കാ​ര​റ്റ് ര​ണ്ട​ര​ക്ക​പ്പ്, പാ​ൽ നാ​ലു ക​പ്പ്, പ​ഞ്ച​സാ​ര മൂ​ന്നു ക​പ്പ്, നെ​യ്യ് മു​ക്കാ​ൽ ക​പ്പ്, വാ​നി​ല ഒ​രു ടീ​സ്പൂ​ൺ, ക​ശു​വ​ണ്ടി പ​രി​പ്പ് ച​ത​ച്ച​തും മു​ന്തി​രി​യും കൂ​ടി അ​ര​ക്ക​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ക​ട്ടി​യു​ള്ള ഒ​രു പാ​ൻ ചൂ​ടാ​ക്കി പാ​ലൊ​ഴി​ച്ച് കാ​ര​റ്റ് ചു​ര​ണ്ടി​യ​ത് ഇ​ട്ട് വേ​വി​ച്ച് പ​റ്റി​ച്ചെ​ടു​ക്കു​ക.
പ​റ്റി​ത്തു​ട​ങ്ങി​യാ​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കു​ക. ഇ​തോ​ടൊ​പ്പം കു​റെ​ശെ​യാ​യി നെ​യ്യ് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. വി​ടാ​തെ ഇ​ള​ക്ക​ണം. പാ​ത്രം വി​ട്ടു​വ​രാ​ൻ തു​ട​ങ്ങി​യാ​ൽ പാ​നി​ക്കു​ക. ഡ്രൈ ​ഫ്രൂ​ട്സ് ചേ​ർ​ത്ത് ഇ​ള​ക്കി ന​ല്ല​തു​പോ​ലെ മു​റു​കി വ​ന്നാ​ൽ ഇ​റ​ക്കി​വ​ച്ച് നെ​യ്യ് തൂ​ത്ത ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ലി​ട്ട് ഒ​ന്നു പ​ര​ത്തി​വ​യ്ക്കു​ക. ന​ല്ല​തു​പോ​ലെ ത​ണു​ത്ത​തി​നു​ശേ​ഷം ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ൽ മു​റി​ച്ച് ഉ​പ​യോ​ഗി​ക്കാം.

<‌b>ക​ശു​വ​ണ്ടി ദ​ഫി

ക​ശു​വ​ണ്ടി പൊ​ടി​ച്ച​ത് ഒ​രു ക​പ്പ്, പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് മു​ക്കാ​ൽ ക​പ്പ്, നെ​യ്യ് അ​ര​ക്ക​പ്പ്, അ​ൽ​മോ​ൻ​ഡ് എ​സ​ൻ​സ് അ​ര ടീ​സ്പൂ​ൺ, വെ​ള്ളം മു​ക്കാ​ൽ ക​പ്പ്, പാ​ൽ ഒ​രു ക​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ക​ശു​വ​ണ്ടിപ്പൊ​ടി പാ​ൽ ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ത്ത് ചു​വ​ട് ക​ട്ടി​യു​ള്ള ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ഇ​ള​ക്കി വ​റ്റി​ക്കു​ക. കു​റു​കി​ത്തു​ട​ങ്ങി​യാ​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്തി​ള​ക്കു​ക. പി​ന്നെ നെ​യ്യും കു​റെ​ശെ​യി​ട്ട് ന​ല്ല​തു​പോ​ലെ കു​റു​കി​യാ​ൽ എ​സ​ൻ​സ് ചേ​ർ​ത്തി​ള​ക്കി ഇ​റ​ക്കി​വ​യ്ക്കു​ക. നെ​യ്യ് പു​ര​ട്ടി​യ ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ൽ ആ​ക്കി ന​ല്ല​തു​പോ​ലെ പ​ര​ത്തി​യെ​ടു​ത്ത് ത​ണു​പ്പി​ച്ച് ക​ട്ട​ക​ളാ​ക്കി മു​റി​ച്ചു വി​ള​ന്പാം.

ജി​ലേ​ബി

ഉ​ഴു​ന്നു​പ​രി​പ്പ് ഒ​രു ക​പ്പ്, കേ​സ​രിപ്പൊടി ഒ​രു​നു​ള്ള്, പ​ഞ്ച​സാ​ര ര​ണ്ടു ക​പ്പ്, വെ​ള്ളം ഒ​രു ക​പ്പ്, റോ​സ് എ​സ​ൻ​സ് അ​ല്പം, വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ഡാ​ൽ​ഡ​യോ നെ​യ്യോ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ഉ​ഴു​ന്ന് കു​തി​ർ​ത്ത് വെ​ണ്ണ​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. കേ​സ​രി​യും എ​സ​ൻ​സും ചേ​ർ​ത്തി​ള​ക്കി വ​യ്ക്കു​ക. പ​ഞ്ച​സാ​ര ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ ഉ​രു​ക്കി പാ​നി​യാ​ക്കു​ക. നെ​യ്യ് ചൂ​ടാ​ക്കി ഒ​റ്റ​തു​ള​യു​ള്ള അ​ച്ചി​ൽ മാ​വു​വ​ച്ച് പൂ​പോ​ലെ വീ​ഴ്ത്തു​ക. ഉ​ട​നെ പാ​നി​യി​ൽ ഇ​ട്ട് എ​ടു​ത്തു​വ​യ്ക്കാം.

(തയാറാക്കിയത് ഓമന ജേക്കബ്)

ക​സ്റ്റേ​ർ​ഡ് പൗ​ഡ​ർ ഹ​ൽ​വാ

ചേ​രു​വ​ക​ൾ: ക​സ്റ്റേ​ർ​ഡ് പൗ​ഡ​ർ 1 ക​പ്പ് (വാ​നി​ല ഫ്ളേ​വ​ർ)
പ​ഞ്ച​സാ​ര3 ക​പ്പ്
വെ​ള്ളം 4 ക​പ്പ്
അ​ണ്ടി​പ്പ​രി​പ്പ് 15 എ​ണ്ണം, ചെ​റു​താ​യി അ​രി​ഞ്ഞ​ത്.
നെ​യ്യ് 3 ടേ. ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:
ചു​വ​ട് ക​ട്ടി​യു​ള്ള ഒ​രു പാ​ൻ അ​ടു​പ്പ​ത്ത് വ​ച്ച് അ​തി​ൽ പ​ഞ്ച​സാ​ര​യും ക​സ്റ്റേ​ർ​ഡ് പൗ​ഡ​റും വെ​ള്ള​വും എ​ടു​ത്ത് ക​ട്ട കെ​ട്ടാ​തെ ന​ന്നാ​യി ഇ​ള​ക്കു​ക. ഉ​യ​ർ​ന്ന തീ​യി​ൽ വ​ച്ച് ജെ​ല്ലി പ​രു​വം ആ​കും​വ​രെ ഒ​രു ത​ടി​ത്ത​വി​കൊ​ണ്ട് ഇ​ള​ക്കു​ക.

ഇ​നി 1 ടേ.​സ്പൂ. നെ​യ്യൊ​ഴി​ച്ചി​ള​ക്കു​ക. 3 മി​നി​റ്റ് ഇ​ള​ക്കി​യ​ശേ​ഷം 1 ടേ. ​സ്പൂ. നെ​യ്യ് കൂ​ടി ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​നി​യ​ത് ന​ന്നാ​യി കു​റു​കി, ഒ​ട്ടാ​ത്ത പ​രു​വ​മാ​യാ​ൽ 1 ടേ. ​സ്പൂ. നെ​യ്യ് കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക. തി​ള​ക്കം വ​ന്നു തു​ട​ങ്ങി​യാ​ൽ നെ​യ്യ് വ​ശ​ങ്ങ​ളി​ൽ നി​ന്നും വി​ട്ട് ഊ​റി​യൂ​റി വ​രും. ഉ​ട​ൻ അ​ണ്ടി​പ്പ​രി​പ്പ് നു​റ​ക്കി​യ​ത് ഇ​ടു​ക. ന​ന്നാ​യി ഇ​ള​ക്കി നെ​യ്യ് ത​ട​വി​യ ഒ​രു സ്റ്റീ​ൽ പ്ലേ​റ്റി​ലേ​ക്ക് പ​ക​ർ​ന്ന് 12 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വ​ക്കു​ക. അ​തി​നു​ശേ​ഷം മ​റ്റൊ​രു സ്റ്റീ​ൽ പ്ലേ​റ്റി​ലേ​ക്കി​ത് ക​മ​ഴ്ത്തു​ക. ക​ഷ്ണ​ങ്ങ​ളാ​ക്കി വി​ള​ന്പു​ക.

ബീ​റ്റ്റൂ​ട്ട് ബ​ർ​ഫി

ചേ​രു​വ​ക​ൾ: ബീ​റ്റ്റൂ​ട്ട് ഗ്രേ​റ്റ് ചെ​യ്ത​ത് അ​ര ക​പ്പ്
തേ​ങ്ങ ചു​ര​ണ്ടി​യ​ത് അ​ര ക​പ്പ്
പ​ഞ്ച​സാ​ര 1 ക​പ്പ്
നെ​യ്യ് 1 ടീ​സ് സ്പൂ​ൺ
അ​ണ്ടി​പ്പ​രി​പ്പ് 1 ടേ. ​സ്പൂൺ.
ഏ​ല​യ്ക്കാ​പ്പൊ​ടി അ​ര ടീ​സ് സ്പൂ​ൺ
ത​യാ​റാ​ക്കു​ന്ന വി​ധം:
ബീ​റ്റ് റൂ​ട്ട് ചു​ര​ണ്ടി, ക​ഴു​കി, ഗ്രേ​റ്റ് ചെ​യ്യു​ക. ഒ​രു സ്റ്റീ​ൽ​പ്ലേ​റ്റി​ൽ എ​ണ്ണ ത​ട​വി ത​യാ​റാ​ക്കി​വ​യ്ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ ബീ​റ്റ് റൂ​ട്ട് തേ​ങ്ങ‍​യും ഇ​ട്ട് ന​ന്നാ​യി വ​ഴ​റ്റു​ക. 10 മി​നി​റ്റോ​ളം ചെ​റു​തീ​യി​ൽ വ​യ്ക്കു​ന്പോ​ൾ പ​ച്ച​മ​ണം മാ​റി​യി​രി​ക്കും. പ​ഞ്ച​സാ​ര​യി​ട്ട് ഇ​ള​ക്കു​ന്പോ​ൾ നി​റം മാ​റു​ന്ന​താ​യി കാ​ണാം. നെ​യ്യി​ൽ കു​റ​ച്ച് എ​ടു​ത്ത് ഒ​രു ചെ​റി​യ പാ​നി​ൽ ഒ​ഴി​ച്ച് അ​ണ്ടി​പ്പ​രി​പ്പി​ട്ട് വ​റു​ക്കു​ക. പൊ​ൻ നി​റ​മാ​യാ​ൽ കോ​രി​വ​യ്ക്കു​ക. മി​ശ്രി​തം ക​ട്ടി​യാ​കു​ന്ന​ത് കാ​ണാം. എ​ല്ലാം​കൂ​ടി ഒ​റ്റ​ക്കെ​ട്ടാ​യി വ​രു​ന്ന​തും കാ​ണാം. ചെ​റു​തീ​യി​ൽ വ​ച്ച് തു​ട​രെ ഇ​ള​ക്കു​ക. ഇ​നി​യി​ത് നെ​യ്യ് ത​ട​വി വ​ച്ചി​രി​ക്കു​ന്ന പ്ലേ​റ്റി​ലേ​ക്ക് ഇ​ടു​ക. മു​ക​ൾ​വ​ശം നി​ര​പ്പാ​ക്കു​ക. ചൂ​ടോ​ടെ ത​ന്നെ ചെ​റു​ക​ഷ്ണ​ങ്ങ​ൾ ആ​ക്കു​ക. ആ​റി​യ​തി​നു​ശേ​ഷം വാ​യു ക​ട​ക്കാ​ത്ത പാ​ത്ര​ത്തി​ലി​ട്ട് അ​ട​ച്ച് സൂ​ക്ഷി​ക്കു​ക.

സേ​റ്റ് ആ​ൻ​ഡ് ക്യാ​ര​റ്റ് ല​ഡ്ഡു

ചേ​രു​വ​ക​ൾ: ക്യാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത് 1 ക​പ്പ്
കൊ​പ്ര ഗ്രേ​റ്റ് ചെ​യ്ത​ത് 1 ക​പ്പ്
ഈ​ന്ത​പ്പ​ഴം ഗ്രേ​റ്റ് ചെ​യ്ത​ത് ക​പ്പ്
റ​വ 1 ക​പ്പ്
ഉ​ണ​ക്ക​മു​ന്തി​രി​ങ്ങ
കാ​ൽ ക​പ്പ്
ഏ​ല​യ്ക്കാ​പ്പൊ​ടി
അ​ല്പം
ത​യാ​റാ​ക്കു​ന്ന വി​ധം:
1 ക​പ്പ് ഈ​ന്ത​പ്പ​ഴം എ​ടു​ത്ത് കു​രു​നീ​ക്കി മി​ക്സി ജാ​റാ​ലാ​ക്കി ന​ന്നാ​യ​ടി​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. വെ​ള്ളം ചേ​ർ​ക്കാ​തെ അ​ര​യ്ക്ക​ണം. ഒ​രു പാ​ൻ അ​ടു​പ്പ​ത്ത് വ​ച്ചി​ട്ട് റ​വ​യി​ട്ട് വ​റു​ത്ത് ബ്രൗ​ൺ നി​റ​മാ​ക്കു​ക. ഒ​രു വ​ലി​യ ബൗ​ളെ​ടു​ത്ത് അ​തി​ലേ​ക്ക് എ​ല്ലാ ചേ​രു​വ​ക​ളും ഇ​ട്ടി​ള​ക്കു​ക. ഇ​നി ന​ന്നാ​യി കു​ഴ​ച്ച് ഉ​രു​ള​ക​ളാ​ക്കു​ക.

( തയാറാക്കിയത് ഇന്ദു നാരായൺ)