ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കു വ​ഴി​കാ​ട്ടി വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ
വി​ശു​ദ്ധ​നാ​യ ചാ​വ​റ​യ​ച്ച​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്താ​യി​രു​ന്നു മാ​ന്നാ​നം ചി​റ്റേ​ഴം ത​റ​വാ​ട്ടി​ലെ ഈ​ച്ച​ര​ച്ചാ​ർ എ​ന്ന ഈ​ശ്വ​ര​ന്‍ നാ​യ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​നാ​യ സി.​വി. ആ​ന​ന്ദ​ബോ​സ് ഐഎഎസിന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളാ​ണ് ഇ​ത്. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ശ്രീ​നാ​രാ​യ​ണ ഗു​രു, ച​ട്ട​മ്പിസ്വാ​മി​ക​ള്‍, വ​ക്കം മൗ​ല​വി, വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട്, മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ർ​ക്കൊ​ക്കെ എ​ത്ര​യോ സം​വ​ത്സ​ര​ങ്ങ​ൾ​ക്കു മു​മ്പാ​ണു ച​രി​ത്ര​പ​ര​മാ​യ ന​വോ​ത്ഥാ​ന ന​ട​പ​ടി​ക​ള്‍ ചാ​വ​റ​യ​ച്ച​ന്‍ പ്ര​യോ​ഗ​ത്തി​ല്‍ വ​രു​ത്തി​യ​തെ​ന്ന് ലേ​ഖ​ക​ൻ അ​നു​സ്മ​രി​ക്കു​ന്നു. ചാ​വ​റപ്പി​താ​വി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടുനി​ല്ക്കു​ന്ന 150-ാം ഒാർമത്തിരുന്നാളിന് ജ​നു​വ​രി മൂ​ന്നി​ന് തു​ട​ക്ക​മാ​കും.

'വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍ പു​ണ്യാ​ള​ന്‍ ത​ന്നെ​യാ​ണെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് എ​ന്‍റെ മു​ത്ത​ശി. മു​ത്ത​ശി​യി​ല്‍ നി​ന്നു ഞ​ങ്ങ​ൾ​ക്കു പ​ക​ർ​ന്നു കി​ട്ടി​യ വാ​യ്‌​മൊ​ഴി​ക​ളാ​ണു ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​ത്തി​ലെ അ​തീ​വ സ​മ്പ​ന്ന​മാ​യ അ​റി​വു​ക​ൾ. അ​മൂ​ല്യ​മാ​യ ആ ​അ​റി​വു​ക​ളി​ല്‍ ചി​ല​ത് ദീ​പി​ക വാ​യ​ന​ക്കാ​ര്‍​ക്കാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യ​തി​ല്‍ ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്നു.'-

മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു ലോ​കം അ​ധി​ക​മ​റി​യാ​ത്ത അ​റി​വു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു. ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ലു​മാ​യി ന​ട​ത്തി​യ അഭിമുഖത്തിൽ‍നി​ന്ന്...

ചാ​വ​റ​യ​ച്ച​ന്‍റെ വി​ശു​ദ്ധി​യെ​ക്കു​റി​ച്ചു മു​ത്ത​ശി എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. പ​ല സം​ഭ​വ​ങ്ങ​ളി​ലും ചാ​വ​റ​യ​ച്ച​നി​ലെ പു​ണ്യാ​ള​നെ മു​ത്ത​ശി അ​ക്കാ​ല​ത്തെ തി​രി​ച്ച​റി​ഞ്ഞു. മു​ത്ത​ശി പ​റ​യു​ന്ന​തു പ​ല​തും കേ​ട്ട് അ​ന്നു ചി​രി​ക്കു​മാ​യി​രു​ന്നു. അ​തി​ന്‍റെ നി​ഗൂ​ഢ​മാ​യ പു​തി​യ അ​ർ​ഥ​ങ്ങ​ള്‍ ഇ​ന്നു ബോ​ധ്യ​മു​ണ്ട്. മു​ത്ത​ശി​യു​ടെ വാ​യ്‌​മൊ​ഴി​ക​ള്‍ ച​രി​ത്ര​രേ​ഖ​ക​ള്‍ പോ​ലെ വ്യ​ക്ത​മാ​യി​രു​ന്നു. ജ്യേ​ഷ്ഠ​ന്‍ മോ​ഹ​ന്‍ ബോ​സി​നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​റി​യാ​വു​ന്ന​ത്.' ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ച് ഇം​ഗ്ലീ​ഷി​ലു​ള്ള ഒ​രു പു​സ്ത​ക​ത്തി​ന്‍റെ ര​ച​ന​യി​ലാ​ണ് ആനന്ദബോ​സ്്. വ​ലി​യൊ​രു പു​സ്ത​കം എ​ഴു​തി​യാ​ല്‍ പോ​ലും ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും ലോ​ക​ത്തെ അ​റി​യി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​റ്റ​തോ​ഴ​ന്‍ ഈ​ച്ച​ര​ച്ചാ​ര്‍

വി​ശു​ദ്ധ​നാ​യ ചാ​വ​റ​യ​ച്ച​ന്‍റെ സ​മ​കാ​ലീ​ന​ന്‍ ആ​യി​രു​ന്നു മാ​ന്നാ​നം ചി​റ്റേ​ഴം ത​റ​വാ​ട്ടി​ലെ ഈ​ച്ച​ര​ച്ചാ​ര്‍. ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ല്‍ ഈ​ശ്വ​ര​ന്‍ നാ​യ​ര്‍ എ​ന്നു വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. പ​ക്ഷേ, അ​ന്നു ബ​ഹു​മാ​ന​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന​ത് ഈ​ച്ച​ര​ച്ചാ​ര്‍ എ​ന്നാ​യി​രു​ന്നു. സാ​ത്വി​ക​നും സം​സ്കൃ​ത​ത്തി​ല്‍ പ്രാ​വീ​ണ്യം ഉ​ള്ള വ്യ​ക്തി​യു​മാ​യി​രു​ന്നു. ചാ​വ​റ​യ​ച്ച​നേ​ക്കാ​ള്‍ നാ​ലു വ​യ​സി​നു മൂ​പ്പു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും സ​മ​കാ​ലീ​ന​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു കു​ലീ​ന​രാ​യ കൂ​ട്ടു​കാ​ര്‍. ഏ​റ്റു​മാ​നൂ​രി​ല്‍ നി​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ ച​ങ്ങാ​തി​യാ​യ ഹു​സൈ​നാ​ര്‍ റാ​വു​ത്ത​ര്‍ എ​ന്ന​യാ​ളും അ​ക്കാ​ല​ത്ത് ഇ​ട​യ്‌​ക്കൊ​ക്കെ ചാ​വ​റ​യ​ച്ച​നു​മാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യി ചി​റ്റേ​ഴം ത​റ​വാ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. അ​താ​യി​രു​ന്നു അ​ന്ന​ത്തെ മ​തേ​ത​ര കൂ​ട്ടാ​യ്മ.

പു​തി​യ പ​ള്ളി പ​ണി​യാ​ന്‍ മാ​ന്നാ​നം ആ​യി​രു​ന്നി​ല്ല ചാ​വ​റ​യ​ച്ച​ന്‍ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​മീ​പ​പ്ര​ദേ​ശ​ത്തെ പു​ല്ല​രി​ക്കു​ന്നാ​യി​രു​ന്നു. ത​ഹ​സീ​ൽ​ദാ​രു​ടേ​ത​ട​ക്കം പ​ള്ളി​ക്കു വേ​ണ്ട അ​നു​മ​തി​ക​ളെ​ല്ലാം ശ​രി​യാ​കു​ക​യും ചെ​യ്തു. പ​ക്ഷേ നാ​ട്ടു​കാ​രി​ല്‍ ഒ​രു വി​ഭാ​ഗം എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. കു​മാ​ര​ന​ല്ലൂ​ര്‍ കാ​ര്‍​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടു​ത്തു മ​റ്റൊ​രു ദേ​വാ​ല​യം അ​വി​ടെ വേ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ക്കൂ​ട്ട​രു​ടെ വാ​ദം. അ​നു​മ​തി​യെ​ല്ലാം കി​ട്ടി​യ സ്ഥി​തി​ക്കു പ​ള്ളി പ​ണി​തേ പ​റ്റൂ എ​ന്നാ​യി മ​റു​വി​ഭാ​ഗം. പ​ള്ളി നി​ര്‍​മാ​ണ​ത്തെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും ജ​ന​ങ്ങ​ള്‍ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി ചേ​രി​തി​രി​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ അ​തി​ര​മ്പു​ഴ​യി​ലെ മ​റ്റു മ​ത​സ്ഥ​രാ​യ ചി​ല​ര്‍ കൂ​ടി ഈ ​പ്ര​ശ്ന​ത്തി​ല്‍ ക​യ​റി ഇ​ട​പെ​ട്ടു. പ​ള്ളി പ​ണി​യാ​ന്‍ എ​ന്തു ത​ര​ത്തി​ലു​ള്ള പി​ന്തു​ണ​യും അ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്തു. പ​ല്ലി​നു പ​ല്ല് എ​ന്ന നി​ല​യി​ലേ​ക്കു രം​ഗം മാ​റി. പ​ള്ളി വേ​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​വ​ര്‍ അ​തി​നാ​യി ചാ​വ​റ​യ​ച്ച​നു മേ​ല്‍ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി. എ​ന്തു വ​ന്നാ​ലും പ​ള്ളി പ​ണി​തേ പ​റ്റൂ എ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു ഇ​ക്കൂ​ട്ട​ര്‍.

പ​ക്ഷേ ചാ​വ​റ​യ​ച്ച​ന്‍ എ​ല്ലാം ക​ര്‍​ത്താ​വി​ല്‍ സ​മ​ര്‍​പ്പി​ച്ചു പ്രാ​ര്‍​ഥി​ച്ച ശേ​ഷം ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. പ​ള്ളി​യു​ടെ പേ​രി​ല്‍ സ​ഹോ​ദ​ര​ന്മാ​ര്‍ ത​മ്മി​ല്‍ സം​ഘ​ട്ട​നം വേ​ണ്ടെ​ന്ന ഉ​റ​ച്ച തീ​രു​മാ​നം ആ​യി​രു​ന്നു അ​ച്ച​ന്‍റേ​ത്. സ​ഹോ​ദ​ര​രി​ല്‍ ചി​ല​രെ വി​ഷ​മി​പ്പി​ച്ച് പു​ല്ല​രി​ക്കു​ന്നി​ല്‍ പ​ള്ളി പ​ണി​യി​ല്ലെ​ന്ന ശ​ക്ത​മാ​യ തീ​രു​മാ​നം. ആ ​നി​മി​ഷം ചാ​വ​റ​യ​ച്ച​ന്‍ പു​ണ്യാ​ള​ന്‍ ആ​യെ​ന്നാ​ണു ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ വി​ശ്വാ​സം.

ബൈ​ബി​ളി​ല്‍ പ​റ​ഞ്ഞ​താ​ണു ചാ​വ​റ​യ​ച്ച​ന്‍ അ​ന്ന് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത്. സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​റ​യു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്- 'Unless the Lord builds the house, they labour in vain who build it'. ഈ ​സം​ഭ​വ​ത്തോ​ടെ ചാ​വ​റ​യ​ച്ച​നി​ലെ മ​ഹ​ത്വ​വും കു​ലീ​ന​ത​യും വ​ലി​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി.

പു​ല്ല​രി​ക്കു​ന്നി​ലെ സ്ഥ​ല​ത്തു പ​ള്ളി പ​ണി​യേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​തോ​ടെ, പ​ക​രം സ്ഥ​ലം അ​ന്വേ​ഷി​ക്കാ​ന്‍ തു​ട​ങ്ങി. ആ ​സ​മ​യ​ത്താ​ണ് ഈ​ച്ച​ര​ച്ചാ​രു​മാ​യി ചാ​വ​റ​യ​ച്ച​ന്‍ ബ​ന്ധ​പ്പെ​ടു​ന്ന​ത്. മാ​ന്നാ​ന​ത്തു പ​ള്ളി​ക്കാ​യി സ്ഥ​ലം തേ​ടി. കൊ​ട്ടാ​രം ദേ​വീ​ക്ഷേ​ത്രം മാ​ന്നാ​ന​ത്തു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​വി​ടെ​യ​ടു​ത്തു ക​ത്തോ​ലി​ക്കാ പ​ള്ളി പ​ണി​യു​ന്ന​തി​നെ അ​വി​ട​ത്തു​കാ​ര്‍ സ്വാ​ഗ​തം ചെ​യ്തു. ദേ​വാ​ല​യ​ങ്ങ​ള്‍ വ​രു​ന്ന​തു നാ​ടി​ന് ഐ​ശ്വ​ര്യ​മാ​ണെ​ന്ന ചി​ന്താ​ഗ​തി​യാ​ണ് ഈ​ച്ച​ര​ച്ചാ​ര്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ങ്ങ​നെ അ​തി​ര​മ്പു​ഴ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ചാ​വ​റ​യ​ച്ച​ന്‍ മാ​ന്നാ​ന​ത്തു വ​ന്നു സ്ഥ​ലം നോ​ക്കി.

മാ​ന്നാ​നം പ​ള്ളി​ക്ക് ഒ​രു പി​ടി അ​രി

മൂ​ന്നു പ്ര​ബ​ല കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു അ​ക്കാ​ല​ത്ത് മാ​ന്നാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്രൈ​സ്ത​വ കു​ടും​ബ​മാ​യ ത​യ്യി​ല്‍, നാ​യ​ര്‍ കു​ടും​ബ​ങ്ങ​ളാ​യി​രു​ന്ന ക​ള​മ്പാ​ട്ട്, ഈ​ച്ച​ര​ച്ചാ​രു​ടെ ചി​റ്റേ​ഴം എ​ന്നി​വ. ഇ​വ​രെ​യെ​ല്ലാം ചാ​വ​റ​യ​ച്ച​ന്‍ കൂ​ടെ നി​ര്‍​ത്തി. പ​ള്ളി​ക്കു സ്ഥ​ലം കൊ​ടു​ക്കാ​ന്‍ മൂ​ന്നു പേ​രും ത​യാ​റാ​യി. ഉ​യ​ര്‍​ന്ന സ്ഥ​ല​ത്തു വേ​ണം പ​ള്ളി പ​ണി​യാ​നെ​ന്നാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ ചി​ന്ത. അ​ങ്ങ​നെ​യാ​ണ് മാ​ന്നാ​ന​ത്തെ കു​ന്നി​ന്‍​പു​റ​ത്ത്, ഇ​പ്പോ​ള്‍ പ​ള്ളി നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് അ​ന്നു പ​ള്ളി​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. പു​ല്ല​രി​ക്കു​ന്നി​ലും കു​ന്നി​ന്‍​പു​റ​ത്താ​യി​രു​ന്നു ആ​ദ്യം പ​ള്ളി​ക്കാ​യി സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചാ​വ​റ​യ​ച്ച​നു താ​മ​സി​ക്കാ​നും പ​ള്ളി പ​ണി​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും ഈ​ച്ച​ര​ച്ചാ​ര്‍ ക​ള​പ്പു​ര വി​ട്ടു ന​ല്‍​കി. പ​ള്ളി പ​ണി​ക്ക് പ​ണം ആ​വ​ശ്യ​മാ​യി​രു​ന്നെ​ങ്കി​ലും വി​ദേ​ശ​ത്തു നി​ന്ന് ആ​യി​രു​ന്നി​ല്ല ചാ​വ​റ​യ​ച്ച​ന്‍ പ​ണം കൊ​ണ്ടു​വ​ന്ന​ത്. പി​ടി അ​രി എ​ന്ന സ​ങ്ക​ല്‍​പം ചാ​വ​റ​യ​ച്ച​നും ഈ​ച്ച​ര​ച്ചാ​രും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ളി​ലാ​ണ് ഉ​ട​ലെ​ടു​ത്ത​ത്.

വീ​ട്ടി​ല്‍ ഉ​ച്ച​യൂ​ണി​നാ​യി അ​രി ഇ​ടു​മ്പോ​ള്‍ എ​ല്ലാ വീ​ട്ടു​കാ​രും ഒ​രു പി​ടി അ​രി പ​ള്ളി​ക്കു കൂ​ടി മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു രീ​തി. ഇ​തി​നു പു​റ​മേ കാ​ര്‍​ഷി​കോ​ത്പ​ന്ന പി​രി​വും ന​ട​ത്തി. കാ​ച്ചി​ല്‍, ചേ​മ്പ്, ക​പ്പ, തേ​ങ്ങ, വാ​ഴ​ക്കു​ല തു​ട​ങ്ങി​യ​വ മി​ക്ക വീ​ട്ടു​കാ​രും പ​ള്ളി​ക്കാ​യി ന​ല്‍​കി. ഇ​തു ലേ​ലം ചെ​യ്‌​തോ, വി​റ്റോ പ​ണം ക​ണ്ടെ​ത്തി. പ​ക്ഷേ ചാ​വ​റ​യ​ച്ച​ന്‍ നേ​രി​ട്ടാ​യി​രു​ന്നി​ല്ല പ​ണ​പ്പി​രി​വു ന​ട​ത്തി​യ​ത്. മു​തി​ര്‍​ന്ന പോ​രൂ​ക്ക​ര തോ​മ​സ് ക​ത്ത​നാ​രും പാ​ല​യ്ക്ക​ല്‍ മ​ൽ​പാ​ന്‍ അ​ച്ച​നു​മാ​യി​രു​ന്നു പി​രി​വി​ന്‍റെ ചു​മ​ത​ല​ക്കാ​ര്‍.

മാ​ന്നാ​ന​ത്തെ പ​ള്ളി പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധാ​രാ​ളം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. പ​ല പ്ര​ശ്‌​ന​ങ്ങ​ളും സ്വ​ന്തം സ​മു​ദാ​യ​ത്തി​നു​ള്ളി​ല്‍ നി​ന്നു ത​ന്നെ​യാ​യി​രു​ന്നു. ഇ​തൊ​ക്കെ ഈ​ച്ച​ര​ച്ചാ​രോ​ടാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍ മ​ന​സു തു​റ​ന്നി​രു​ന്ന​ത്. സ്വ​ന്തം സ​മു​ദാ​യ​ക്കാ​ര​ന്‍ അ​ല്ലാ​തി​രു​ന്ന​തി​നാ​ലും വി​ശ്വ​സ്ത ച​ങ്ങാ​തി​യാ​യി​രു​ന്ന​തി​നാ​ലു​മാ​ണി​ത്.

പു​ണ്യ​വാ​ന്‍റെ സൃ​ഷ്ടി

ചി​റ്റേ​ഴം ത​റ​വാ​ട്ടി​ലെ മൂ​വാ​ണ്ട​ന്‍ മാ​വി​ന്‍റെ ചു​വ​ട്ടി​ലാ​യി​രു​ന്നു മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ചാ​വ​റ​യ​ച്ച​നും ഈ​ച്ച​ര​ച്ചാ​രും ത​മ്മി​ല്‍ സം​സാ​രി​ച്ചി​രു​ന്ന​ത്. ചാ​വ​റ​യ​ച്ച​ന് ഇ​രി​ക്കാ​ന്‍ ഒ​രു പ്ര​ത്യേ​ക ക​സേ​ര ഉ​ണ്ടാ​യി​രു​ന്നു. ഈ​ട്ടി​ത്ത​ടി​യി​ല്‍ തീ​ര്‍​ത്ത പി​ച്ച​ള കെ​ട്ടി​യ കൈ​ക​ളു​ള്ള ത​ല​യെ​ടു​പ്പു​ള്ള ഒ​രു ക​സേ​ര​യാ​ണ​ത്. "ചാ​വ​റ ചെ​യ​ര്‍' എ​ന്നാ​ണു പി​ന്നീ​ട് ഞ​ങ്ങ​ളെ​ല്ലാം വി​ളി​ച്ചി​രു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഞാ​ന്‍ കോ​ട്ട​യം മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ചാ​വ​റ ചെ​യ​റി​ന്‍റെ ചെ​യ​ര്‍​മാ​നാ​യ​തു നി​യോ​ഗ​മാ​കും. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ല്‍ പ​ല ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലേ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത് ചാ​വ​റ ചെ​യ​ര്‍ ആ​ണ്. ചാ​വ​റ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ്ര​സം​ഗി​ക്കാ​നും എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ണ്യം മൂ​ല​മാ​കും.

ത​റ​വാ​ട്ടി​ലെ സ​ര്‍​പക്കാ​വി​ന​ടു​ത്താ​യി​രു​ന്നു ചാ​വ​റ​യ​ച്ച​നും ഈ​ച്ച​ര​ച്ചാ​രും സം​സാ​രി​ച്ചി​രു​ന്ന മാ​വി​ന്‍ ചു​വ​ട്. ഇ​രു​വ​രും സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ള്‍ ഒ​രു ദി​വ​സം ഒ​രു വ​ലി​യ സ​ര്‍​പം വ​ന്നു. ഈ​ച്ച​ര​ച്ചാ​ര്‍ പ​രി​ഭ്ര​മി​ച്ചു​പോ​യി. ചാ​വ​റ​യ​ച്ച​നാ​ക​ട്ടെ ഒ​ട്ടും പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​യി​ല്ല.

കൈ​വി​രി​ച്ച് അ​ച്ച​ന്‍ പ്രാ​ര്‍​ഥി​ച്ചു. പി​ന്നെ നോ​ക്കു​മ്പോ​ള്‍ പാ​മ്പ് എ​വി​ടെ​പ്പോ​യെ​ന്നു ക​ണ്ടി​ല്ല. ഉ​ഗ്ര​നാ​യ വി​ഷസ​ര്‍​പം വ​രു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ചാ​വ​റ​യ​ച്ച​ന് ശാ​ന്ത​നാ​യി പ്രാ​ര്‍​ഥി​ക്കാ​ന്‍ സാ​ധി​ച്ച​ത്. അ​തൊ​രദ്ഭു​തം ത​ന്നെ.

ദൈ​വ​ത്തി​ലു​ള്ള സ​മ്പൂ​ര്‍​ണ​മാ​യ സ​മ​ര്‍​പ്പ​ണം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണു ചാ​വ​റ​യ​ച്ച​ന് ഒ​രു ഭ​യ​പ്പാ​ടും അ​ന്നു തോ​ന്നാ​തി​രു​ന്ന​ത്. ഒ​രു പു​ണ്യ​വാ​ന്‍റെ സൃ​ഷ്ടി​യു​ടെ തു​ട​ക്ക​മാ​ണു കാ​ണാ​നാ​യ​ത്. പ​രി​ശു​ദ്ധാ​രൂ​പി​യു​ടെ കൈ​യൊ​പ്പു ചാ​വ​റ​യ​ച്ച​നു ല​ഭി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തി​ലും വി​ശ്വ സാ​ഹി​ത്യ​ത്തി​ലും കാ​ണാ​നാ​കും. അ​തീ​ന്ദ്ര​ിയ​മെ​ന്നോ, മാ​യി​ക​മെ​ന്നോ (മെ​റ്റ​ഫി​സി​ക്ക​ല്‍) പ​റ​യാ​വു​ന്ന ഒ​രു ബ​ന്ധം.

കാ​റും കോ​ളും നോ​ക്കാ​തെ

ഗ​ലീ​ലി​യ​ക്ക​ട​ലി​ല്‍ കാ​റി​ലും കോ​ളി​ലും പെ​ട്ടു ഭ​യ​ന്ന ശി​ഷ്യ​രെ ക​ട​ലി​നു മു​ക​ളി​ലൂ​ടെ ന​ട​ന്നു​ചെ​ന്നു ശാ​ന്ത​മാ​ക്കി​യ യേ​ശു​വി​നെ​യാ​ണ് ആ​ദ്യം ഓ​ര്‍​മ​യി​ല്‍ വ​രു​ക. ജെ​റാ​ര്‍​ഡ് മാ​ന്‍​ലി ഹോ​പ്കി​ന്‍​സ് എ​ന്ന ക​ത്തോ​ലി​ക്ക​നാ​യി മാ​റി​യ പ​ഴ​യൊ​രു ആം​ഗ്ലി​ക്ക​ന്‍ വൈ​ദി​ക​ന്‍റെ "ദി ​റെക് ഓ​ഫ് ദി ​ഡോ​യി​ഷ്‌​ലാ​ന്‍​ഡ്' എ​ന്ന ക​വി​ത​യി​ല്‍ സ​മാ​ന​മാ​യൊ​രു ക​ഥ​യു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ബ്രെ​മ​ന്‍ തു​റ​മു​ഖ​ത്തു നി​ന്ന് ഒ​രു ക​പ്പ​ല്‍ പു​റ​പ്പെ​ട്ടു. കാ​റ്റിലും കോ​ളി​ലും പെ​ട്ട് ക​പ്പ​ല്‍ മു​ങ്ങു​മെ​ന്ന ഘ​ട്ടം വ​ന്നു. യാ​ത്ര​ക്കാ​രെ​ല്ലാം ഭ​യ​ചകിത​രാ​യി നാ​ലു​പാ​ടും ഓ​ടി. ഇ​തി​നി​ട​യി​ല്‍ അ​ഞ്ചു ക​ന്യാ​സ്ത്രീ​ക​ള്‍ മാ​ത്രം ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു പോ​ലെ ശാ​ന്ത​ചി​ത്ത​രാ​യി എ​ല്ലാ​വ​രെ​യും സ​മാ​ധാ​ന​പ്പെ​ടു​ത്തി. ദൈ​വ​ത്തി​ലു​ള്ള പൂ​ര്‍​ണ​മാ​യ സ​മ​ര്‍​പണ​വും വി​ശ്വാ​സ​വു​മാ​ണ് അ​ഞ്ചു ക​ന്യാ​സ്ത്രീ​ക​ളെ ശാ​ന്ത​മാ​യി വ​ര്‍​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ഞ്ചു തി​രു​മു​റി​വു​ക​ള്‍ പോ​ലെ​യാ​ണ് ഈ ​അ​ഞ്ചു ക​ന്യാ​സ്ത്രീ​മാ​രെ​ന്നു പ​റ​യു​ന്ന​വ​രു​ണ്ട്.

ഫ്രാ​ന്‍​സി​സ് തോം​സ​ന്‍റെ "ദ ഹൗ​ണ്ട് ഓ​ഫ് ഹെ​വ​ന്‍' എ​ന്ന ര​ച​ന​യി​ല്‍ ഒ​രു വേ​ട്ട​നാ​യ ഉ​ണ്ട്. വേ​ട്ട​നാ​യ ആ​ക്ര​മി​ക്കു​മ്പോ​ള്‍ അ​തി​ലെ ക​ഥാ​പാ​ത്രം ഭ​യ​ന്നു വി​റ​യ്ക്കു​ന്നു. ഒ​ടു​വി​ല്‍ വേ​ട്ട​നാ​യ​യ്ക്കു മു​ന്നി​ല്‍ അ​ടി​യ​റ​വു പ​റ​യു​മ്പോ​ള്‍ വേ​ട്ട​നാ​യ ശാ​ന്ത​നാ​കു​ന്നു. ദൈ​വ​ത്തി​നു മു​ന്നി​ല്‍ സ​മ്പൂ​ര്‍​ണ​മാ​യി കീ​ഴ​ട​ങ്ങു​ന്ന​തി​ന്‍റെ ശ​ക്തി​യാ​ണ​ത്. അ​തു​പോ​ലെ സ​ര്‍​പത്തെ ക​ണ്ടു ഭ​യ​ക്കാ​തെ ശാ​ന്ത​നാ​യി പ്രാ​ര്‍​ഥി​ക്കാ​നാ​യ ചാ​വ​റ​യ​ച്ച​നും സ​ര്‍​ഗ​സൃ​ഷ്ടി​ക​ള്‍​ക്കു പാ​ത്ര​മാ​കേ​ണ്ട​താ​ണ്.

പൊ​റു​ക്കു​ന്ന മ​ന​സി​നു​ട​മ

ചാ​വ​റ​യ​ച്ച​നു മ​നഃ​പ്ര​യാ​സം ഉ​ണ്ടാ​ക്കി​യ പ​ല​തും അ​ക്കാ​ല​ത്തു​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ ത​നി​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രോ​ടെ​ല്ലാം പൊ​റു​ക്കാ​നും പി​ന്നീ​ട് അ​വ​രെ സ​ഹാ​യി​ക്കാ​നും ചാ​വ​റ​യ​ച്ച​ന് പ്ര​ത്യേ​ക​മാ​യൊ​രു മ​ഹ​ത്വം ഉ​ണ്ടാ​യി​രു​ന്നു. റോ​ക്കോ​സ് എ​ന്ന ഒ​രു വി​ദേ​ശി വൈ​ദി​ക​ന്‍റെ വ​ര​വാ​ണ് അ​തി​ലൊ​ന്ന്. കേ​ര​ള​ത്തി​ലെ​ത്തി​യ റോ​ക്കോ​സ​ച്ച​ന്‍ സ്വ​യം മെ​ത്രാ​നാ​യി അ​വ​രോ​ധി​ക്കു​ക​യും പ​ള്ളി​ക​ളു​ടെ നി​യ​ന്ത്ര​ണം ഓ​രോ​ന്നാ​യി കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. ചാ​വ​റ​യ​ച്ച​ന്‍ ഇ​തി​നെ എ​തി​ര്‍​ത്തു.

എ​ഴു​പു​ന്ന പാ​റാ​യി​ല്‍ ത​ര​ക​ന്‍ അ​ന്നു ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ പ്ര​മാ​ണി​യാ​യി​രു​ന്നു. പ​ക്ഷേ ത​ര​ക​ന്‍ റോ​ക്കോ​സ് മെ​ത്രാ​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു. ഇ​തു ചാ​വ​റ​യ​ച്ച​നു വി​ഷ​മ​മാ​യി. ത​ര​ക​നെ കൂ​ടെ നി​ര്‍​ത്ത​ണ​മെ​ന്ന് ഈ​ച്ച​ര​ച്ചാ​ര്‍ ചാ​വ​റ​യ​ച്ച​നോ​ടു പ​റ​ഞ്ഞു. പ​ക്ഷേ ത​ര​ക​നു​മാ​യി സം​സാ​രി​ക്കാ​ന്‍ ചാ​വ​റ​യ​ച്ച​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. മ​ഹാ​ഭാ​ര​ത​ത്തി​ലേ​തു പോ​ലെ യു​ദ്ധ​ത്തി​ലും ത​ര്‍​ക്ക​ത്തി​ലും സാ​മ, ദാ​ന, ഭേ​ദ, ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഈ​ച്ച​ര​ച്ചാ​ര്‍ വീ​ണ്ടും ഓ​ര്‍​മി​പ്പി​ച്ചു. തു​ട​ര്‍​ന്നു ത​ര​ക​നു​മാ​യി സം​സാ​രി​ക്കാ​ന്‍ ദൂ​ത​ന്മാ​രെ അ​ച്ച​ന്‍ അ​യ​ച്ചു. റോ​ക്കോ​സി​നെ കൈ​വി​ട്ടി​ല്ലെ​ങ്കി​ലും ത​ര​ക​ന്‍ അ​യ​ഞ്ഞു.

അ​ങ്ങ​നെ​യി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​മി​ല്‍ നി​ന്നു ചാ​വ​റ​യ​ച്ച​നൊ​രു ക​ത്തു​കി​ട്ടി. റോ​ക്കോ​സി​നെ മാ​ർ​പാ​പ്പ അ​യ​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. പി​ന്നീ​ട് റോ​ക്കോ​സി​ന് യൂ​റോ​പ്പി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ന്‍ പ​ണം വ​രെ കൊ​ടു​ത്ത​ത് ചാ​വ​റ​യ​ച്ച​നാ​ണ്. മ​റ​ക്കാ​നും ക്ഷ​മി​ക്കാ​നു​മു​ള്ള വ​ലി​യ പാ​ഠ​മാ​ണു ചാ​വ​റ​യ​ച്ച​ന്‍ കാ​ണി​ച്ചു​ത​ന്ന​ത്.

ന​വോ​ത്ഥാ​ന വി​പ്ല​വ​നാ​യ​ക​ന്‍

ലോ​കം ക​ണ്ട അ​റി​യ​പ്പെ​ടു​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​രി​ല്‍ പ​ല​രേ​ക്കാ​ളും മു​മ്പേ​യെ​ത്തി​യ ധി​ഷ​ണാ​ശാ​ലി​യാ​യ വ​ലി​യ ന​വോ​ത്ഥാ​ന നാ​യ​ക​നാ​യി​രു​ന്നു ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍. രാ​ജാ​റാം മോ​ഹ​ന്‍ റോ​യ്, മ​ഹാ​ദേ​വ് ഗോ​വി​ന്ദ് റാ​ന​ഡെ, ദേവേ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍, ഈ​ശ്വ​ര്‍ ച​ന്ദ്ര വി​ദ്യാ​സാ​ഗ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​മ​കാ​ലി​ക​നോ മു​മ്പ​നോ ആ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍. ശ്രീ​നാ​രാ​യ​ണ ഗു​രു, ച​ട്ട​മ്പിസ്വാ​മി​ക​ള്‍, വ​ക്കം മൗ​ല​വി, വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട്, മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ർ​ക്കൊ​ക്കെ എ​ത്ര​യോ മു​മ്പാ​ണു ച​രി​ത്ര​പ​ര​മാ​യ ന​വോ​ത്ഥാ​ന ന​ട​പ​ടി​ക​ള്‍ ചാ​വ​റ​യ​ച്ച​ന്‍ പ്ര​യോ​ഗ​ത്തി​ല്‍ വ​രു​ത്തി​യ​ത്.

1805ല്‍ ​ജ​നി​ച്ച് 1871ല്‍ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞ ചാ​വ​റ​യ​ച്ച​ന്‍റെ കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് സോ​വ്യ​റ്റ് യൂ​ണി​യ​നി​ലെ ലെ​നി​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ന​വോ​ത്ഥാ​ന​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ കു​തി​പ്പു നേ​ടു​ന്ന​തി​നു തു​ട​ക്ക​മാ​യ​തി​നും 70 വ​ര്‍​ഷം മു​മ്പാ​ണു ചാ​വ​റ​യ​ച്ച​ന്‍ ഇ​തി​നു കേ​ര​ള​ത്തി​ല്‍ തു​ട​ക്ക​മി​ട്ട​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വി​മോ​ച​നം എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ ചി​ന്ത​ക​നും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​ക​ർ​ത്താ​വു​മാ​യ പൗ​ലോ ഫ്ര​യ​റി​ന്‍റെ "പെ​ഡ​ഗോ​ഗി ഓ​ഫ് ദി ​ഒ​പ്രെ​സ്ഡ്' പ്ര​സി​ദ്ധീ​ക​രി​ച്ച​തു പോ​ലും ചാ​വ​റ​യ​ച്ച​ന്‍ മ​രി​ച്ച് 97 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 1968ലാ​ണ്.

കീ​ഴ്ജാ​തി​ക്കാ​ര്‍​ക്കും സ്‌​കൂ​ളു​ക​ളി​ല്‍ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം പ്ര​വേ​ശ​നം ന​ല്‍​കി​യ​തും ഓ​രോ പ​ള്ളി​യോ​ടും ചേ​ര്‍​ന്നു പ​ള്ളി​ക്കൂ​ടം നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും അ​ക്രൈ​സ്ത​വ​ര്‍​ക്കു കൂ​ടി വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യും സം​സ്‌​കൃ​ത സ്‌​കൂ​ള്‍ തു​ട​ങ്ങി​യ​തും ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യും പ്രി​ന്‍റിം​ഗ് പ്ര​സ് സ്ഥാ​പി​ച്ച​തും അ​ഗ​തി​മ​ന്ദി​ര​വും അ​ട​ക്കം നൂ​റ്റാ​ണ്ടി​നു മു​മ്പു ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തി​രു​ന്ന ന​വോ​ത്ഥാ​ന വി​പ്ല​വ​മാ​ണ് ചാ​വ​റ​യ​ച്ച​ന്‍ ലോ​ക​ത്തി​നു മു​ന്നി​ല്‍ ന​ട​പ്പാ​ക്കി​യ​ത്.

എ​ല്ലാ​വ​രു​ടേ​യും പു​ണ്യാ​ള​ന്‍

കേ​വ​ലം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യോ, ക്രൈ​സ്ത​വ​രു​ടെ​യോ മാ​ത്ര​മ​ല്ല, മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ​യും ഭൂ​ലോ​ക​ത്തി​ന്‍റെ​യും ആ​കെ പു​ണ്യാ​ള​നാ​ണ് ചാ​വ​റ​യ​ച്ച​ന്‍. അ​സാ​ധാ​ര​ണ​വും അ​ത്യ​പൂ​ര്‍​വ​വും അ​തി​വി​ശി​ഷ്ട​വു​മാ​യ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളാ​ണു ചാ​വ​റ​യ​ച്ച​നി​ല്‍ നി​ന്നു കേ​ര​ളീ​യ സ​മൂ​ഹ​ത്തി​നും ലോ​ക​ത്തി​നാ​കെ​യും കി​ട്ടി​യ​ത്. ചാ​വ​റ​യ​ച്ച​ന്‍റെ വി​ശു​ദ്ധി​യും ക​ഴി​വും മി​ക​വും ദ​ര്‍​ശ​ന​വും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും മ​റ്റും വെ​ളി​വാ​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ 15 കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാം.

1. എ​ല്ലാ മ​ത​ങ്ങ​ളോ​ടും ബ​ഹു​മാ​നം

തി​ക​ഞ്ഞ ക്രൈ​സ്ത​വ വി​ശ്വാ​സി​യാ​യി തു​ട​ര്‍​ന്നുകൊ​ണ്ടു ത​ന്നെ മ​റ്റു മ​ത​സ്ഥ​രെ​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കാ​നും ആ​ദ​രി​ക്കാ​നും ചാ​വ​റ​യ​ച്ച​നു ക​ഴി​ഞ്ഞു. മ​തേ​ത​ര​ത്വം ആ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ വി​ല​പ്പെ​ട്ട മു​ഖം. എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കാ​നും എ​ല്ലാ സം​സ്‌​കാ​ര​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​നും എ​ല്ലാ ന​ന്മ​ക​ളെ​യും സ്വാം​ശീ​ക​രി​ക്കാ​നും ദീ​ര്‍​ഘ​ദ​ര്‍​ശി​ക​ള്‍​ക്കും വി​ശു​ദ്ധ​ന്മാ​ര്‍​ക്കു​മേ ക​ഴി​യൂ.

2. അ​ടി​യു​റ​ച്ച ദൈ​വ​വി​ശ്വാ​സം

മു​മ്പു ചൂ​ണ്ടി​ക്കാ​ട്ടി​യ​തു പോ​ലെ, ദൈ​വ​ത്തി​ലു​ള്ള സ​മ്പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​വും വി​ശ്വാ​സ​വും ചാ​വ​റ​യ​ച്ച​ന്‍ ന​മു​ക്കു കാ​ട്ടി​ത്ത​ന്നു. ദൈ​വ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ ശ​ക്തി​യും പ്ര​ചോ​ദ​ന​വും.

3. പ്രാ​ര്‍​ഥ​ന​യു​ടെ പ്രാ​ധാ​ന്യം

പ്രാ​ര്‍​ഥ​ന​യു​ടെ, പ്ര​ത്യേ​കി​ച്ചു ഭ​ക്ഷ​ണ​ത്തി​നു തൊ​ട്ടു​മു​മ്പു​ള്ള​തി​ന്‍റെ പ്രാ​ധാ​ന്യം അ​ച്ചന്‍ പ​രി​ശീ​ലി​പ്പി​ച്ചു. ഭ​ക്ഷ​ണ​ത്തി​നു തൊ​ട്ടു മു​മ്പ് പ്രാ​ര്‍​ഥി​ക്കു​ന്ന (ഗ്രേ​സ് ബി​ഫോ​ര്‍ മീ​റ്റ്) രീ​തി ചി​റ്റേ​ഴം ത​റ​വാ​ട്ടി​ലും ന​ട​പ്പാ​യി. ചാ​വ​റ​യ​ച്ച​നി​ല്‍ നി​ന്നാ​ണ് ഈ ​രീ​തി മു​ത്ത​ശി​യും അ​മ്മ​യും പ​തി​വാ​ക്കി​യ​ത്. സാ​ധാ​ര​ണ നാ​യ​ര്‍ ത​റ​വാ​ടു​ക​ളി​ല്‌‍ കാ​ലും കൈ​യും ക​ഴു​കി സ​ന്ധ്യാ​നാ​മം ചൊ​ല്ലി​ക്ക​ഴി​ഞ്ഞി​ട്ടാ​ണ് അ​ത്താ​ഴം ക​ഴി​ക്കു​ക. പ​ക്ഷേ ചാ​വ​റ​യ​ച്ച​ന്‍ ഓ​രോ ഭ​ക്ഷ​ണ​ത്തി​നു മു​മ്പും പ്രാ​ര്‍​ഥി​ച്ചി​രു​ന്നു. മു​ത്ത​ശി​യും അ​മ്മ​യും ഇ​താ​വ​ര്‍​ത്തി​ച്ചു.

4. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം

ചാ​വ​റ​യ​ച്ച​ന്‍റെ മ​റ്റു ചി​ല വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണി​ത്. പെ​ൺ​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നു ചാ​വ​റ​യ​ച്ച​ന്‍ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. അ​തു കേ​ട്ടാ​ണു മു​ത്ത​ശി വ​ള​ര്‍​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ള്‍ ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്തെ ചി​ന്ത. പ​ഠി​ച്ചാ​ല്‍ വി​ദേ​ശ നോ​വ​ലു​ക​ള്‍ വാ​യി​ക്കും. അ​തു ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു ധാരണ. പ​ക്ഷേ ചാ​വ​റ​യ​ച്ച​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ എ​ന്‍റെ അ​മ്മ പ​ത്മാ​വ​തി അ​മ്മ​യെ സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്‌​കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് പ​ഠി​ക്കാ​ന​യ​ച്ചു.

5. സം​സ്‌​കൃ​ത സ്‌​കൂ​ളു​ക​ള്‍

ചാ​വ​റ​യ​ച്ച​ന്‍റെ കാ​ല​ത്ത് സം​സ്‌​കൃ​തം ഒ​രു സ​ജീ​വ ഭാ​ഷ​യാ​യി​രു​ന്നി​ല്ല. പ​ക്ഷേ മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വും അ​ട​ക്ക​മു​ള്ള ഇ​തി​ഹാ​സ​ങ്ങ​ളും ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളും വേ​ദ​ങ്ങ​ളും മ​റ്റും സം​സ്‌​കൃ​ത​ത്തി​ലാ​യി​രു​ന്നു. ഇ​വ​യൊ​ക്കെ അ​വ​ഗാ​ഹ​ത്തോ​ടെ പ​ഠി​ക്കാ​ന്‍ ചാ​വ​റ​യ​ച്ച​ന്‍ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്തു. അ​ടു​ത്ത ത​ല​മു​റ​യ്ക്കു കൂ​ടി ഇ​തി​ന്‍റെ പ്ര​യോ​ജ​നം കി​ട്ട​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍ സം​സ്‌​കൃ​ത സ്‌​കൂ​ള്‍ തു​ട​ങ്ങി​യ​ത്.

6. എ​ല്ലാ​വ​ര്‍​ക്കും വി​ദ്യാ​ഭ്യാ​സം

ജാ​തി, മ​ത ഭേ​ദ​മി​ല്ലാ​തെ ശ​രി​യാ​യ ന​വോ​ത്ഥാ​നം പ്ര​യോ​ഗ​ത്തി​ലാ​ക്കി. അ​ന്നു വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന കീ​ഴ് ജാ​തി​ക്കാ​ര്‍​ക്കും താ​ന്‍ സ്ഥാ​പി​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ ചാ​വ​റ​യ​ച്ച​ന്‍ ത​യാ​റാ​യി. അ​ക്കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പോ​ലും പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന കീ​ഴാ​ള​ന്മാ​ർ​ക്കാ​ണ് ചാ​വ​റ​യ​ച്ച​ന്‍ ത​ന്‍റെ യൊ​പ്പം സ്ഥാ​നം ന​ല്‍​കി​യ​ത്. സാ​മൂ​ഹ്യ തി​ന്മ​ക​ള്‍​ക്കെ​തി​രേ​യും ചാ​വ​റ​യ​ച്ച​ന്‍ വി​ദ്യാ​ഭ്യാ​സ​വും ദ​ളി​ത്, സ്ത്രീ ​ശക്തീ​ക​ര​ണ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സം ക്രൈ​സ്ത​വ​ര്‍​ക്കു മാ​ത്ര​മ​ല്ല, എ​ല്ലാ​വ​ര്‍​ക്കും കൊ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി. സ​മൂ​ഹ​ത്തി​ലാ​കെ ത​ന്നെ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ വി​ത്തു പാ​കി​യ​ത് ചാ​വ​റ​യ​ച്ച​നാ​ണെ​ന്നു കാ​ണാ​നാ​കും.

7. പ​ള്ളി​ക്കൊ​രു പ​ള്ളി​ക്കൂ​ടം

ഓ​രോ പ​ള്ളി പ​ണി​യു​മ്പോ​ഴും ഒ​രു പ​ള്ളി​ക്കൂ​ടം കൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന​തു ചാ​വ​റ​യ​ച്ച​ന്‍ ക​ല്‍​പ​ന​യാ​യി ഇ​റ​ക്കി നി​ര്‍​ബ​ന്ധ​മാ​ക്കി​യെ​ന്ന​തി​നു വ​ലി​യ ദ​ര്‍​ശ​ന​മു​ണ്ട്. പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ല്‍ നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കാ​നും ശ്ര​ദ്ധി​ച്ചു.

1917ല്‍ ​എ​ല്ലാ​വ​ര്‍​ക്കും വി​ഭ്യാ​ഭ്യാ​സം എ​ന്ന​തു ന​ട​പ്പാ​ക്കി​യ​താ​ണു സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഉ​യ​ര്‍​ച്ച​യു​ടെ തു​ട​ക്കം. ക്യൂ​ബ​യി​ല്‍ ഫി​ഡ​ല്‍ കാ​സ്‌​ട്രോ കൊ​ണ്ടു​വ​ന്ന "യോ ​സി പ്യൂ​ഡോ' (യെ​സ് ഐ ​ക്യാ​ന്‍ എ​ന്നാ​ണ് ഈ ​സ്പാ​നീ​ഷ് വാ​ച​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ്) പു​തി​യ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നു വ​ഴി​തെ​ളി​ച്ചു. വ​യോ​ജ​ന വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​രു​ന്നു കാ​സ്‌​ട്രോ ഊ​ന്ന​ല്‍ ന​ല്‍​കി​യ​ത്. യു​നെ​സ്‌​കോ അം​ഗീ​ക​രി​ച്ച ഈ ​പ​ദ്ധ​തി 29 രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി.

പ​ക്ഷേ ചാ​വ​റ​യ​ച്ച​ന്‍ ഇ​തൊ​ക്കെ കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത് ലെ​നി​നേ​ക്കാ​ളും ഫി​ഡ​ല്‍ കാ​സ്‌​ട്രോ​യേ​ക്കാ​ളും ഒ​ക്കെ എ​ത്ര​യോ മു​മ്പാ​ണ്. ദേ​ശീ​യ ത​ല​ത്തി​ല്‍ ബൃ​ഹ​ത്താ​യ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ പേ​രി​ല്‍ തു​ട​ങ്ങേ​ണ്ട​താ​ണ്.

8. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി

നൂ​റ്റാ​ണ്ടി​നു മു​മ്പേ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ദ​ളി​ത​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ചാ​വ​റ​യ​ച്ച​നു ക​ഴി​ഞ്ഞു. ക്രി​സ്ത്യ​ന്‍ മി​ഷ​ണ​റി​മാ​രു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി മാ​തൃ​കയാ​ക്കി​യാ​ണ് പി​ന്നീ​ട് തി​രു​വി​താം​കൂ​റി​ല്‍ നൂ​ണ്‍​മീ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന് അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ എ​ടു​ത്തു പ​റ​യു​ന്നു​ണ്ട്. ചാ​വ​റ​യ​ച്ച​നോ​ടാ​ണ് ഇ​തി​നു നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

9. സ്ത്രീ ​സ​മ​ത്വം, ശ‌ക്തീ​ക​ര​ണം

സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​വ​കാ​ശ​ങ്ങ​ള്‍​ക്കും ശക്തീ​ക​ര​ണ​ത്തി​നും ചാ​വ​റ​യ​ച്ച​ന്‍ മു​ൻ​കൈ​യെ​ടു​ത്തു. പ്ര​ശ​സ്ത​മാ​യ സി​എം​ഐ സ​ന്യാ​സ സ​ഭ​യ്ക്കു പു​റ​മേ സ​ന്യാ​നി​ക​ള്‍​ക്കാ​യി സി​എം​സി സ​ഭ കൂ​ടി സ്ഥാ​പി​ച്ച​തു സ്ത്രീ​ശ​ക്തീ​ക​ര​ണം കൂ​ടി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു.

10. വി​നോ​ദ​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സം

ആ​ധു​നി​ക കാ​ല​ത്തു സ്‌​കൂ​ളു​ക​ളി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും പ്ര​ചാ​ര​ത്തി​ലു​ള്ള എ​ജ്യൂ​ക്കേ​ഷ​ന്‍ ത്രൂ ​എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് (വി​നോ​ദ​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സം) ചാ​വ​റ​യ​ച്ച​ന്‍ അ​ക്കാ​ല​ത്തു ന​ട​പ്പാ​ക്കി​യെ​ന്ന​തും അ​തി​നു​ള്ള ഉ​ള്‍​ക്കാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തും അ​ദ്ഭുത​ക​ര​മാ​ണ്. 10 ഇ​ട​യ​നാ​ട​ക​ങ്ങ​ളാ​ണ് ചാ​വ​റ​യ​ച്ച​ന്‍ അ​ന്ന് എ​ഴു​തി സെ​മി​നാ​രി വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ട് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ കൈ​പ്പ​ട​യി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

11. പ്രി​ന്‍റിം​ഗ് പ്ര​സി​ന്‍റെ സ്ഥാ​പ​നം

1846ല്‍ ​മാ​ന്നാ​നം ആ​ശ്ര​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ജോ​സ​ഫ്‌​സ്് പ്ര​സ് സ്ഥാ​പി​ച്ച​ത് ചാ​വ​റ​യ​ച്ച​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്നീ​ട് 1887ല്‍ ​മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ പി​റ​വി​ക്കു കാ​ര​ണ​മാ​യ​തും ഇ​തേ മ​ര​പ്ര​സി​ന്‍റെ സ്ഥാ​പ​ന​മാ​ണ്. കോ​ട്ട​യ​ത്ത് സി​എം​എ​സ് പ്ര​സ് അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു കാ​ണാ​ന്‍ പോ​ലും ചാ​വ​റ​യ​ച്ച​നെ അ​നു​വ​ദി​ച്ചി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു പോ​യി സ​ര്‍​ക്കാ​ര്‍ പ്ര​സ് ക​ണ്ടാ​ണു പ്ര​സി​ന്‍റെ ഒ​രു മാ​തൃ​ക വാ​ഴ​പ്പി​ണ്ടി​യി​ല്‍ തീ​ര്‍​ത്ത​ത്. പി​ന്നീ​ട് ആ​ശാ​രി​യെ വി​ളി​ച്ചു ത​ടി​യി​ല്‍ ഉ​ണ്ടാ​ക്കി. ത​ട്ടാ​നെ വി​ളി​ച്ച് അ​ക്ഷ​ര​ങ്ങ​ളും ഉ​ണ്ടാ​ക്കി​യെ​ടു​ത്തു.

12. ഖ​ണ്ഡ​കാ​വ്യ​ങ്ങ​ളു​ടെ പി​താ​വ്

ഖ​ണ്ഡ​കാ​വ്യ​ങ്ങ​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ആ​ദ്യ​ത്തേ​ത് ചാ​വ​റ​യ​ച്ച​ന്‍റേ​താ​ണ്. ഖ​ണ്ഡ​കാ​വ്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പി​താ​വാ​ണ് ചാ​വ​റ​യ​ച്ച​നെ​ന്നു മു​ണ്ട​ശേ​രി മാ​സ്റ്റ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ചാ​വ​റ​യ​ച്ച​ന്‍റെ നി​ര​വ​ധി​യാ​യ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ള്‍ വി​ല​പ്പെ​ട്ട​താ​ണ്. സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് മു​ത​ല്‍ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ര്‍ വ​രെ​യു​ള്ള​വ​ര്‍ ചാ​വ​റ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ളെ പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്.

13. പ്ര​കൃ​തി​യു​ടെ തോ​ഴ​ന്‍

ഈ​ച്ച​ര​ച്ചാ​രോ​ടൊ​പ്പം പാ​ട​വ​ര​മ്പ​ത്തു കൂ​ടി ന​ട​ക്കു​ന്ന​തു ചാ​വ​റ​യ​ച്ച​നു വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു. ന​ട​ക്കു​ന്ന വ​ഴി​ക​ളി​ലു​ള്ള ഔ​ഷ​ധ​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ചും മ​റ്റും വി​ശ​ദ​മാ​യി അ​റി​യാ​ന്‍ ഒ​രു വൈ​ദ്യ​നെ​യും കൂ​ടെ കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. പ്ര​കൃ​തി​യു​ടെ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും ചാ​വ​റ​യ​ച്ച​ന് ഇ​ഷ്ട​മാ​യി​രു​ന്നു. സ​ര്‍​വ ച​രാ​ച​ര​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണെ​ന്ന​താ​യി​രു​ന്നു ദ​ര്‍​ശ​നം. ചാ​വ​റ​യ​ച്ച​ന്‍റെ ഓ​ര്‍​മ​യാ​യി പ്രി​യോ​ര്‍ മാ​ങ്ങ എ​ന്ന പേ​രി​ല്‍ സ്വാ​ദി​ഷ്ട​മാ​യ മാ​ങ്ങ പോ​ലും ഉ​ണ്ടാ​യ​ത് പ്ര​കൃ​തി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​ത്തി​ന്‌റെ ബാ​ക്കി​പ​ത്ര​മാ​ണ്.

14. പ​രി​ശ്ര​മ​ശാ​ലി​യും സം​രം​ഭ​ക​നും

നൂ​റ്റാ​ണ്ടി​നു മു​മ്പ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ന​ല്ല​യൊ​രു ക​ഠി​നാ​ധ്വാ​നി​യും പ​രി​ശ്ര​മ​ശാ​ലി​യും സം​രം​ഭ​ക​നു​മാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍. ഒ​രു സ​മ​യ​ത്തു നൂ​റു കാ​ര്യം ഏ​റ്റെ​ടു​ക്കാ​നും അ​വ​യെ​ല്ലാം വി​ജ​യ​ക​ര​മാ​യി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. പ​ള്ളി​ക​ളും സ്‌​കൂ​ളു​ക​ളും മു​ത​ല്‍ പ്രി​ന്‍റിം​ഗ് പ്ര​സ് വ​രെ അ​മൂ​ല്യ​ങ്ങ​ളാ​യ ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ളാ​ണു ചാ​വ​റ​യ​ച്ച​ന്‍റെ മി​ക​വി​ല്‍ ലോ​ക​ത്തി​നു കി​ട്ടി​യ​ത്. അ​ക്കാ​ല​ത്തു സ​ഹ​ക​ര​ണ സം​ഘം തു​ട​ങ്ങാ​നും ചാ​വ​റ​യ​ച്ച​നു ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ണ്ടാ​യി.

15. നി​ഷ്കാ​മ​ക​ർ​മി

ഭ​ഗ​വ​ത് ഗീ​ത​യി​ല്‍ പ​റ​യു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍.
'ക​ർ​മ​ണ്യേ​വാ​ധി​കാ​ര​സ്തേ
മാ ​ഫ​ലേ​ഷു ക​ദാ​ച​ന
മാ ​ക​ർ​മ ഫ​ല​ഹേ​തു​ര്‍ ഭൂഃ
​മാ തേ ​സം​ഗോ​സ്ത്വ​ക​ർ​മ​ണി'

ക​ർ​മം ചെ​യ്യു​ന്ന​തി​നു മാ​ത്ര​മേ നി​ന​ക്ക് അ​ധി​കാ​ര​മു​ള്ളൂ. ഒ​രി​ക്ക​ലും നീ ​ഫ​ല​ത്തെ ഉ​ദ്ദേ​ശി​ക്ക​രു​ത് എ​ന്ന​താ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ നി​ല​പാ​ട്. ത​ന്നെ ദ്രോ​ഹി​ച്ച​വ​രോ​ടു മ​റ​ക്കാ​നും പൊ​റു​ക്കാ​നും പ്ര​തി​ഫ​ലം നോ​ക്കാ​തെ, നി​ല​പാ​ടു​ക​ളി​ല്‍ പി​ന്നോ​ക്കം പോ​കാ​തെ, നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ ത​ന്‍റെ ക​ട​മ​ക​ളും ബോ​ധ്യ​ങ്ങ​ളും നി​ര്‍​വ​ഹി​ച്ച മ​ഹാ​നാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍. സു​സ്ഥി​ര വി​ക​സ​ന​ത്തി​നു ചാ​വ​റ​യ​ച്ച​ന്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ വ​ലു​താ​ണ്. എ​റ​ണാ​കു​ള​ത്തെ ചാ​വ​റ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​റി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ക്ര​ഡി​റ്റേ​ഷ​ന്‍ (ക​ൺ​സ​ള്‍​ട്ടേ​ഷ​ന്‍ സ്റ്റാ​റ്റ​സ്) കി​ട്ടി​യ​ത് അം​ഗീ​കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്.

ലാ​ളി​ത്യ​മു​ള്ള അ​ടു​ത്ത വീ​ട്ടി​ലെ പു​ണ്യാ​ള​നാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ന്‍. 'God next door' എ​ന്ന പ്ര​യോ​ഗം പോ​ലെ. സാ​ധാ​ര​ണ​ക്കാ​ര​നെ പോ​ലെ ജീ​വി​ച്ച് അ​സാ​ധാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ള്‍ വി​ശു​ദ്ധി​യോ​ടെ ചെ​യ്ത​യാ​ള്‍.

ഡോ. ​സി.​വി. ആ​ന​ന്ദബോ​സ്ആ​ശ​യ​ങ്ങ​ളു​ടെ മ​നു​ഷ്യ​ന്‍ (Man of ideas) എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​ചോദിത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ (Inspired civil servant) എ​ന്നു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗും ആ​ശ​യ​ങ്ങ​ളു​ടെ ത​മ്പു​രാ​ന്‍ (Lord of ideas) എ​ന്നു കേ​ര​ള സ​ര്‍​ക്കാ​രും വി​ശേ​ഷി​പ്പി​ച്ച മു​തി​ര്‍​ന്ന ഐ​എ​എ​സു​കാ​ര​നാ​ണ് ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഡി​ബി​എ​ല്‍ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യ ഡോ. ​ആ​ന​ന്ദ​ബോ​സ് ശ്രേ​ഷ്ഠ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍, മാ​നേ​ജ്‌​മെ​ന്‍റ് ഗു​രു, എ​ഴു​ത്തു​കാ​ര​ന്‍, വാ​ഗ്മി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം തി​ള​ങ്ങു​ന്നു. മേ​ഘാ​ല​യ സ​ര്‍​ക്കാ​രി​ന്‍റെ കാ​ബി​ന​റ്റ് പ​ദ​വി​യു​ള്ള ഉ​പ​ദേ​ശ​ക​നു​മാ​ണ്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് പ​ദ​വി​യു​ള്ള ഹാ​ബി​റ്റാ​റ്റ് അ​ല​യ​ന്‍​സി​ന്‍റെ ചെ​യ​ര്‍​മാ​നാ​ണ്. കേ​ന്ദ്ര സെ​ക്ര​ട്ട​റി, ചീ​ഫ് സെ​ക്ര​ട്ട​റി റാ​ങ്കി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച ശേ​ഷ​വും ബോ​സ് പൊ​തു​ജീ​വി​ത​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ള​ക്ട​റും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും മു​ത​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ വ​രെ​യു​ള്ള പ​ദ​വി​ക​ളി​ലും ബോ​സി​ന്‍റെ മു​ദ്ര​ക​ള്‍ പ​തി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യ നി​ധി​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു ബോ​സ്.

പ്ര​ശ​സ്ത​മാ​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ഫെ​ലോ​ഷി​പ്പ് ബോ​സ് നേ​ടി​യി​ട്ടു​ണ്ട്. മ​സൂ​റി​യി​ലെ സി​വി​ല്‍ സ​ര്‍​വീ​സ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​ഥ​മ ഫെ​ലോ​യു​മാ​ണ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 40 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നി​ര്‍​മി​തി കേ​ന്ദ്ര, ജി​ല്ലാ ടൂ​റി​സം കൗ​ണ്‍​സി​ല്‍, ഹാ​ബി​റ്റാ​റ്റ് അ​ല​യ​ന്‍​സ് തു​ട​ങ്ങി​യ​വ ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കു വ​ഹി​ച്ചു. ആ​റ്റ​മി​ക് എ​ന​ര്‍​ജി എ​ജ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു.

ദേ​ശീ​യ​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ 26 പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ബോ​സ് നേ​ടി​യി​ട്ടു​ണ്ട്. ഭ​വ​ന​നി​ര്‍​മാ​ണ രം​ഗ​ത്തെ ബോ​സി​ന്‍റെ നൂ​ത​ന ശ്ര​മ​ങ്ങ​ള്‍ നാ​ലു ത​വ​ണ യു​എ​ന്‍ ഗ്ലോ​ബ​ല്‍ ബെ​സ്റ്റ് പ്രാ​ക്ടീ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദേ​ശീ​യ ഹാ​ബി​റ്റാ​റ്റ് സ്‌​പെ​ഷ​ല്‍ അ​വാ​ര്‍​ഡും ന​ല്‍​കി. സാ​ഹി​ത്യ രം​ഗ​ത്തെ മി​ക​വി​ന് അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് ഇ​ന്ത്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലി​റ്റ​റ​റി അ​വാ​ര്‍​ഡ്, ഷാ​ര്‍​ജ ബു​ക് ഫെ​യ​റി​ല്‍ ഓ​വ​ര്‍​സീ​സ് ലി​റ്റ​റ​റി ക്രി​റ്റി​ക്‌​സ് അ​വാ​ര്‍​ഡ് എ​ന്നി​വ​യും നേ​ടി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ വി​ക​സ​ന അ​ജ​ന്‍​ഡ​ക​ള്‍ ത​യാ​റാ​ക്കി​യ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു ബോ​സ്. കോ​ട്ട​യം മാ​ന്നാ​ന​ത്തെ പു​രാ​ത​ന നാ​യ​ര്‍ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. ആ​ന​ന്ദ ബോ​സി​ന്‍റെ മു​ത്ത​ച്ഛ​ന്‍ ഈ​ച്ച​ര​ച്ചാ​ര്‍ (ഈ​ശ്വ​ര​ന്‍ നാ​യ​ര്‍) വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​നു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​യാ​ളാ​ണ്. പ​രേ​ത​നാ​യ പി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ​യും പ​ത്മാ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​യ ബോ​സും നാ​ലു സ​ഹോ​ദ​ര​ന്മാ​രും മൂ​ന്നു സ​ഹോ​ദ​രി​മാ​രും സി​എം​ഐ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​ണ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ചാ​വ​റ ചെ​യ​റി​ന്‍റെ ചെ​യ​ര്‍​മാ​നു​മാ​യി.

ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച ആ​ന​ന്ദ ബോ​സ് ദീ​പി​ക​യു​മാ​യു​ള്ള ബ​ന്ധം എ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ല​നി​ര്‍​ത്തി. മു​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ല്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ഐ​എ​എ​സി​ന്‍റെ സ​ഹോ​ദ​രി ല​ക്ഷ്മി​യാ​ണു ഭാ​ര്യ. മ​ക​ന്‍ വാ​സു​ദേ​വ ബോ​സ് ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന​ക​ല​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്നു.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ നാഴികക്കല്ലുകൾ

1805 ഫെബ്രുവരി 10: കുട്ടനാട്ടിലെ കൈനകരിയിൽ ജനനം.

1817: വൈദിക പരിശീലനത്തിനായി ആസ്തപ്പാട് പട്ടം സ്വീകരിക്കുന്നു.

1827: ഡീക്കൻ പട്ടം

1829 നവംബർ 29: വൈദികപട്ടം.

1831 മേയ് 11 : മാന്നാനത്ത് ആദ്യ ഭവനം സ്ഥാപിച്ചുകൊണ്ട് സിഎംഐ സഭയ്ക്കു തുടക്കം. ആശ്രമശിലാസ്ഥാപനം പോരൂക്കര തോമ്മാ മല്പാൻ. ഇന്ത്യയിലെ ആദ്യ സ്വദേശസന്യാസസമൂഹം രൂപമെടുത്തു.

1833: മാന്നാനത്തു സെമിനാരി സ്ഥാപിക്കുന്നു.

1846 സെപ്റ്റംബർ 30: മാന്നാനം സെന്‍റ് ജോസഫ്സ് പ്രസ് ആരംഭിക്കുന്നു.

1846: മാന്നാനത്തു സംസ്കൃത വിദ്യാലയം തുടങ്ങുന്നു.

1855 ഡിസംബർ 8: എഴുതപ്പെട്ട നിയമാവലി സ്വീകരിച്ച് ഔദ്യോഗിക സന്യാസജീവിതം ആരംഭിക്കുന്നു.

ചാവറയച്ചനടക്കം 11 വൈദികർ വ്രതാർപ്പണം നടത്തി. സഭയുടെ പ്രിയോരായി ചാവറയച്ചനെ നിയോഗിച്ചു.

1860 ഒക്ടോബർ 1: അമലോത്ഭവ മാതാവിന്‍റെ ദാസർ എന്നറിയപ്പെട്ടിരുന്ന സന്യാസസഭയെ നിഷ്പാദുക കർമലീത്താസഭ(ഒസിഡി)യോട് ബന്ധപ്പെടുത്തി നിഷ്പാദുക കർമലീത്ത മൂന്നാംസഭ (ടിഒസിഡി) എന്ന പേരിലാക്കി.

1861: സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിക്കപ്പെട്ടു. പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്ന നിർദേശം പുറപ്പെടുവിച്ചു. റോക്കോസ് ശീശ്മയെ തുരത്തി.

1866 ഫെബ്രുവരി 13: ആദ്യ സുറിയാനി സന്യാസിനീ സമൂഹമായ സിഎംസിക്കു കൂനമ്മാവിൽ തുടക്കം.

1871 ജനുവരി 3: കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ആശ്രമത്തിൽ ചാവറയച്ചന്‍റെ അന്ത്യം. അവിടെ സംസ്കരിച്ചു.

1889 മേയ് 24: ചാവറയച്ചന്‍റെ ഭൗതികാവശിഷ്ടങ്ങൾ കൂനമ്മാവിൽനിന്നു മാന്നാനം ആശ്രമദേവാലയത്തിൽ കൊണ്ടുവന്നു പുനഃസംസ്കരിച്ചു.

1955: ചാവറയച്ചന്‍റെ നാമകരണ നടപടികൾ തുടങ്ങാൻ റീത്തുകൾ‌ക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്‍റെ അനുമതി. ഫാ. പ്ലാസിഡ് പൊടിപാറ സിഎംഐയെ പോസ്റ്റുലേറ്ററായി നിയമിച്ചു; ഫാ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ അധ്യക്ഷനായി ചരിത്രകമ്മീഷനെയും.

1983: ചാവറയച്ചന്‍റെ വീരോചിത പുണ്യങ്ങളെപ്പറ്റിയുള്ള രേഖ വത്തിക്കാൻ അംഗീകരിച്ചു.

1984 ഏപ്രിൽ 7: ചാവറയച്ചനെ ധന്യനായി പ്രഖ്യാപിച്ചു.

1986 ഫെബ്രുവരി 8: ചാവറയച്ചനെ കോട്ടയത്തെ ചടങ്ങിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

2014 നവംബർ 23: കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.