Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnticipatoryBail

യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവതിയെ ലൈവ് സ്ട്രീമിംഗിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ "തൊപ്പി'യെന്ന മുഹമ്മദ് നിഹാദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പരാതിക്കാരിക്കെതിരെ നേരിട്ട് അശ്ലീല പരാമർശങ്ങൾ നടത്തിയതായി കാണുന്നില്ലെന്നും ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

അനുമതിയില്ലാതെ പരാതിക്കാരിയുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കേസ്. മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത്. വിചാരണ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകാനും പാടില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 10ന് നടത്തിയ ലൈവ് സ്ട്രീമിംഗുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി മഞ്ചേരി പൊലിസാണ് നിഹാദിനെതിരെ കേസെടുത്തിരുന്നത്.

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്‌തെന്ന് കാട്ടി വിസി നല്‍കിയ പരാതിയിലായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരായ കേസ്.

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിദ്യാര്‍ഥികളുടെ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിന് ഹര്‍ജി പരിഗണച്ചപ്പോള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

വിസിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിന്‍ഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ഈ സംഭവത്തെ തുടര്‍ന്ന് ആലുവ പൊലിസ് കേസ് എടുത്തിരുന്നു. തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്‍റെ പ്രതീകാത്മക ശവസംസ്‌കാര പ്രതിഷേധം നടത്തിയെന്നുമുള്ള പരാതി വിസി ഗവര്‍ണര്‍ക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ഒരു എഫ്‌ഐആര്‍ കൂടി ഇട്ടിരുന്നു.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകിയതില്‍ ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. ഒരു കേസില്‍ രണ്ടു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്. ഇതിനിടെ നാടക വിഭാഗം പ്രവര്‍ത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചമൊരുക്കി, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിരുന്നു. ഇത് വിസിയുടെ ശവസംസ്‌കാരമാണെന്ന പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Kerala

അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം; യൂട്യൂബര്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കി. നിഹാദിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നാണ് ഉത്തരവ്.

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അത് ചൂണ്ടിക്കാട്ടി കേസില്‍ കുറ്റപത്രം നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ചെന്ന കേസില്‍ ആലുവ സൈബര്‍ റൂറല്‍ പോലീസാണ് നിഹാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനിടെ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. പോലീസ് ഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

അതിനാല്‍ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യത്തില്‍ വിടേണ്ടി വരും. നിഹാദ് ഹാജരായാല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുമെന്ന് പോലീസ് വ്യക്തമാക്കി. ഹാജരായില്ലെങ്കില്‍ നോട്ടീസ് അവഗണിച്ചതായി രേഖപ്പെടുത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയിച്ചു.

യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ മഞ്ചേരിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ മറ്റൊരു കേസ് നിഹാദിനെതിരെയുണ്ട്. ഈ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാകാം യൂട്യൂബര്‍ ഒളിവില്‍ തുടരുന്നത് എന്നാണ് പോലീസിന്‍റെ നിഗമനം.

Kerala

അന്‍സിബയുടെ പരാതി: ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: അന്‍സിബ ഹസന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.

അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്‌സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്.

"ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്‍റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.

നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.

Kerala

ടിനി ടോമിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

കൊച്ചി: നടന്‍ ടിനി ടോം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.

'അമ്മ' സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്‌സല്‍ ക്യാമ്പുകളിലും വെച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.

നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.

 

Latest News

Corehub Up