Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBI

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി ; ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി വ​ര​വി​ൽ ക​വി​ഞ്ഞ് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി. ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ൾ പി​ന്നെ എ​ന്തു കൊ​ണ്ടാ​ണ് കേ​സ് എ​ടു​ക്കാ​ത്ത​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. 

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ സി​ബി​ഐ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സി​ൽ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​നി ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടി​വ​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ കേ​സി​ൽ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല.

അ​തേ​സ​മ​യം അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സും അ​യ​ച്ചു. പ​രാ​തി​യി​ൽ സി​ബി​ഐ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന കാ​ര്യ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നെ സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ എ​സ്.​വി.​രാ​ജു എ​തി​ർ​ത്തു. പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​മു​ള്ള​താ​ണ്. 

അ​തി​ൽ ഇ​പ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ തീ​രു​മാ​നമായിട്ടില്ലെന്നും അ​തി​നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പ​ടു​വി​ക്ക​രു​തെ​ന്നും എ​സ്.​വി. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി ഗൗ​ര​വ​ത​ര​മാ​ണെ​ങ്കി​ൽ എ​ന്ത് കൊ​ണ്ടാ​ണ് സി​ബി​ഐ ഇ​ത് വ​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തെന്നും ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജോ​യാ​ല ബാ​ഗി ആ​രാ​ഞ്ഞു.

 തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രാ​യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ നീ​ട്ടി വ​യ്ക്കാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ​യാ​ണ് ന​ട​പ​ടി​ക​ൾ നീ​ട്ടി വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

National

നീറ്റ് പരീക്ഷാർഥിയുടെ മരണം: സിബിഐ ഏറ്റെടുത്തു

പാ​​​​റ്റ്ന: നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​ർ​​​​ഥി​​​​യാ​​​​യ ജെ​​​​ഹ​​​​നാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​നി​​​​യെ പാ​​​റ്റ്ന​​​​യി​​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ദു​​​​രൂ​​​​ഹ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.

പാ​​​​റ്റ്ന​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. പെ​​​​ൺ​​​​കു​​​​ട്ടി ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​താ​​​​യി സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നാ​​​ണു മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്.

Kerala

സ​​​ര്‍ക്കാ​​​രി​​​ന് ആ​​​ത്മാ​​​ര്‍ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ സ്വര്‍ണക്കൊള്ള കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണമെന്ന് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ​​​സ​​​ര്‍ക്കാ​​​രി​​​ന് ആ​​​ത്മാ​​​ര്‍ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍.

സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും മ​​​ന്ത്രി​​​യും മു​​​ന്‍മ​​​ന്ത്രി​​​യു​​​മ​​​ട​​​ക്കം ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​രാ​​​കു​​​മ്പോ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കീ​​​ഴി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​ന്വേ​​​ഷി​​​ച്ചാ​​​ല്‍ സ​​​ത്യം പു​​​റ​​​ത്തു​​​വ​​​രി​​​ല്ല.

കേ​​​സി​​​ല്‍ ഒ​​​ന്നും ഒ​​​ളി​​​ക്കാ​​​നി​​​ല്ലെ​​​ങ്കി​​​ല്‍ സി​​​ബി​​​ഐ​​​ക്കു വി​​​ടാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ന്ന മീ​​​റ്റ് ദ ​​​പ്ര​​​സി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി 20 ചെ​​​യ​​​ര്‍മാ​​​ന്‍ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബും പ​​​ങ്കെ​​​ടു​​​ത്തു.

District News

സി​ബി​ഐ ച​മ​ഞ്ഞ് മൂ​ന്നു കോ​ടി ത​ട്ടി​യെ​ടു​ത്ത യു​പി സ്വ​ദേ​ശി​യെ ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി

ത​ളി​പ്പ​റ​മ്പ് : സി​ബി​ഐ ച​മ​ഞ്ഞ് മൂ​ന്നു കോ​ടി 15.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത യു​പി സ്വ​ദേ​ശി​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു പി​ടി​കൂ​ടി. സി​ബി​ഐ ച​മ​ഞ്ഞ് ക​ണ്ണൂ​ർ മൊ​റാ​ഴ സ്വ​ദേ​ശി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൂ​ന്നു കോ​ടി 15.5 ല​ക്ഷം രൂ​പ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി ഉ​ത്ത​ർ​പ്ര​ദേ​ശ് ന​വാ​ബ്ഗ​ഞ്ച് സ്വ​ദേ​ശി രോ​ഹി​ത് സ​ർ​സ​ദി​നെ (32) റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​നു​ജ് പ​ലി​വാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കീ​ർ​ത്തി ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ. മ​നോ​ജ് കാ​നാ​യി, എ​എ​സ്ഐ എ​സ്.​ജി. സ​തീ​ശ​ൻ , സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​വി. അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സി​ബി​ഐ​യി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന മ​ക്ക​ളു​ള്ള മൊ​റാ​ഴ പാ​ളി​യ​ത്ത് വ​ള​പ്പി​ലെ അ​ശ്വ​തി ഹൗ​സി​ൽ കാ​രോ​ത്ത് വ​ള​പ്പി​ൽ ഭാ​ർ​ഗ​വ​നി​ൽ (74) നി​ന്ന് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

2024 സെ​പ്റ്റം​ബ​ർ 19 നും ​ഒ​ക്ടോ​ബ​ർ മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സി​ബി​ഐ​യി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് സാ​പ്പ് ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ കോ​ൾ ചെ​യ്ത് സ​ർ​വ​യ​ല​ൻ​സി​ൽ നി​ർ​ത്തു​ക​യും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നാ​യി അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ല​ത​വ​ണ​ക​ളാ​യി പ്ര​തി​ക​ളു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം മാ​റ്റി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച്സം​ഘം സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​അ​റ​സ്റ്റു ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up