പാറ്റ്ന: നീറ്റ് പരീക്ഷാർഥിയായ ജെഹനാബാദ് സ്വദേശിനിയെ പാറ്റ്നയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പാറ്റ്നയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ജനുവരി ആറിനായിരുന്നു മരണം. പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
ആരോപണം അടിസ്ഥാനരഹിതമാണെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്.
Tags : CBI Case take NEET candidate Death