Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM

പാ​ർ​ട്ടി​യി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണം'; സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം. പാ​ർ​ട്ടി​യി​ൽ ക്യ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ശ​രി​യാ​യി വി​ല​യി​രു​ത്താ​നാ​യി​ല്ലെ​ന്നു​മാ​ണ് വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ന്നും തു​ട​രും. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ളെ​ല്ലാം ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ർ​ശ​നം ശ​ക്ത​മാ​വു​ന്ന​താ​ണ് കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, സി​സി​യി​ൽ നി​ന്ന് ഇ​പി ജ​യ​രാ​ജ​ൻ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ആ​യു​ർ​വ്വേ​ദ ചി​കി​ത്സ​യു​ടെ പേ​രു പ​റ​ഞ്ഞ് അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചെ​ന്നാ​ണ് വി​വ​രം. വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ത്യ​സ്ഥ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​സി​യി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ൽ.

അ​തേ​സ​മ​യം, വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ സി​പി​എ​മ്മി​ലെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പി​ണ​റാ​യി​യു​ടെ അ​തൃ​പ്തി​യി​ലും ഇ​പി ജ​യ​രാ​ജ​നും കെ​കെ ശൈ​ല​ജ​യും പി​കെ ശ്രീ​മ​തി​യും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് ചെ​യ്ത​ത്.

Kerala

കെ.സി നയിക്കൂ..., ബോർഡ് വച്ചത് സിപിഎം അംഗം

തൃശൂർ: വാടാനപ്പള്ളിയിൽ "മുഖ്യമന്ത്രിയായി കെ.സി വരട്ടെ' എന്ന ബോർഡ് സ്ഥാപിച്ചത് സിപിഎം അംഗം. സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഫ്ലക്സ് വയ്ക്കുന്നത്. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭർത്താവാണ് ബോർഡ് സ്ഥാപിച്ച മുഹമ്മദ്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. വ്യാജ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിൽ പ്രതിഷേധിച്ച് വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ സിപിഎം നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

Kerala

സിപിഎം ക്രോസ് വോട്ടിംഗ് ന‌ടത്തിയെന്ന് ജോസ് കെ. മാണി

 കോട്ടയം: സിപിഎം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ജോസ് കെ. മാണിയുടെ ആരോപണം.

എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി. ജോസഫ് ഗ്രൂപ്പിനെക്കാൾ മുന്നിലാണ് കേരള കോൺഗ്രസ് എമ്മിന്‍റെ വോട്ട് വിഹിതം. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാർജിനിലാണ് തങ്ങൾ തോറ്റതെന്നും ജോസ് കെ.മാണി പറഞ്ഞു.

പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിംഗ് എന്നത്. കണ്ണൂരിൽ അത് കണ്ടല്ലോ. തിരുത്തൽ നടത്തണമെന്ന് ഇടതുപക്ഷത്തിനു തോന്നൽ ഉണ്ടാകും. ഡീൽ ആരോപണം തെരഞ്ഞെടുപ്പിൽ ബാധിച്ചു.

എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വിസനത്തിനു ജനകീയമുഖം വന്നില്ല. അണികൾ ക്രോസ് വോട്ട് ചെയ്തു എന്ന് അണികൾ തന്നെ പറയുന്നു. അത് തെളിഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളുവെന്നും ജോസ് കൂട്ടിച്ചേർത്തു.

Kerala

പാലക്കാട് സിപിഎം അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ടു

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൾ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവച്ചു.

ജില്ലാ സെക്രട്ടി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൾ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

അതേസമയം അബ്‌ദുൾ ഷുക്കൂറിന്‍റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രം​ഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.

Kerala

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ നൃ​ത്തം ചെ​യ്ത​വ​രെ നി​യ​ന്ത്രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം വെ​ള്ള​റ​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പ് (54), സ​തീ​ഷ് (51) എ​ന്നി​വ​ർ പി​ടി​യി​ൽ.

വെ​ള്ള​റ​ട ചൂ​ണ്ടി​ക്ക​ൽ ആ​ണ് സം​ഭ​വം. എ​സ്ഐ അ​ഭി​ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍, എ​സ്ഐ പ്ര​തീ​ഷ്‌​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ ജ​സീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്ഐ​യെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​വി​ടെ​യെ​ത്തി​യ സി​പി​എം അ​നു​ഭാ​വി​ക​ള്‍ അ​നു​വ​ദി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ അ​ക്ര​മി സം​ഘ​ത്തെ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സി​പി​എ​മ്മി​ൽ തെ​റ്റുതി​രു​ത്ത​ൽ പ്ര​ക്രി​യ: എം.എ. ബേബി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​പി​​​​എ​​​​മ്മി​​​​ൽ തെ​​​​റ്റു​​​തി​​​​രു​​​​ത്ത​​​​ൽ പ്ര​​​​ക്രി​​​​യ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം അ​​​​ത്ത​​​​രം ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മെ​​​​ന്നും സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി.

സി​​​​പി​​​​എ​​​​മ്മി​​​​ലെ ചി​​​​ല മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ​​​ത​​​​ന്നെ പാ​​​​ർ​​​​ട്ടി വി​​​​ട്ടു കോ​​​​ണ്‍​ഗ്ര​​​​സ് ചേ​​​​രി​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ​​​​ത് തെ​​​​റ്റു​​​​തി​​​​രു​​​​ത്ത​​​​ൽ പ്ര​​​​ക്രി​​​​യ​​​​യി​​​​ലേ​​​​ക്ക് ഉ​​​​ട​​​​ൻ ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. തെ​​​​റ്റു​​​തി​​​​രു​​​​ത്ത​​​​ൽ പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കും. പാ​​​​ർ​​​​ട്ടി കോ​​​​ണ്‍​ഗ്ര​​​​സ് തെ​​​​റ്റു​​​തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ന​​​​യ​​​​രേ​​​​ഖ​​​​ക​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

എ​​​​ല്ലാ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളും തെ​​​​റ്റു​​​​തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​നും പി.​​​​കെ.​​​​ശ​​​​ശി​​​​യും ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​നും കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും പാ​​​​ർ​​​​ട്ടി​​​വി​​​​ട്ട് എ​​​​തി​​​​ർ ചേ​​​​രി​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തൊ​​​​ന്നും ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​മ​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി. ചി​​​​ല​​​​ർ പോ​​​​കു​​​​മ്പോ​​​​ൾ പാ​​​​ർ​​​​ട്ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ട്.

ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ഉ​​​​പേ​​​​ക്ഷി​​​​ച്ചു പോ​​​​യ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ എ​​​​ത്ര​​​​വ​​​​ലി​​​​യ ത​​​​ക​​​​ർ​​​​ച്ച​​​​യെ​​​​യാ​​​​ണ് കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ശ്വ​​​​സി​​​​ച്ച ജ​​​​ന​​​​സ​​​​ഞ്ച​​​​യ​​​​ത്തോ​​​​ട് കാ​​​​ട്ടു​​​​ന്ന വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലാ​​​​യ്മ​​​​യ​​​​ല്ലേ ഇ​​​​ത്. മു​​​​മ്പ് ക​​​​ണ്ണൂ​​​​രി​​​​ൽ എം.​​​​വി. രാ​​​​ഘ​​​​വ​​​​നും പാ​​​​ട്യം രാ​​​​ജ​​​​നും ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ കെ.​​​​ആ​​​​ർ. ഗൗ​​​​രി​​​​യ​​​​മ്മ​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള വ​​​​ലി​​​​യ നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​പ്പോ​​​​ഴും പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ട്ടെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി​​​​യെ കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ല്ല. അ​​​​വ​​​​സാ​​​​ന​​​​കാ​​​​ല​​​​ത്ത് ഇ​​​​വ​​​​രെ​​​​ല്ലാം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന കാ​​​​ര്യം ഇ​​​​പ്പോ​​​​ൾ വി​​​​ട്ടു​​​​പോ​​​​യ​​​​വ​​​​ർ ഓ​​​​ർ​​​​ത്താ​​​​ൽ ന​​​​ന്നെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

പി​ഡി​പി പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്; എ​സ്ഡി​പി​ഐ​യു​മാ​യി ഒ​രു നീ​ക്കു​പോ​ക്കു​മി​ല്ല: എം.​എ.​ബേ​ബി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഡി​പി​ഐ​യു​മാ​യി ഒ​രു നീ​ക്കു​പോ​ക്കു​മി​ല്ലെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. പി​ഡി​പി പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​ഡി​പി​യു​ടെ പ​ഴ​യ നി​ല​പാ​ട​ല്ല ഇ​പ്പോ​ഴെ​ന്നും അ​ത് മ​അ​ദ​നി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ 5000 വോ​ട്ട് കി​ട്ടു​മെ​ന്നാ​ണ് തെ​ക്കൊ​രു നേ​താ​വ് പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണ് ചി​ല ഡീ​ലു​ക​ൾ തെ​ളി​ഞ്ഞു​വ​രു​ന്ന​തെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു. ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ്ര​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ സീ​റ്റ് കി​ട്ടാ​താ​കു​മ്പോ​ൾ പു​ച്ഛി​ച്ച് പു​റ​ത്തു​പോ​ക​രു​ത്.

പ്ര​സ്ഥാ​ന​ത്തെ അ​രും​കൊ​ല ചെ​യ്ത​വ​ർ​ക്ക് ഒ​പ്പം പോ​കു​ന്ന​ത് അ​ധഃ​പ​ത​ന​മാ​ണ്. അ​പൂ​ർ​വം ചി​ല​രി​ൽ പാ​ർ​ല​മെ​ന്‍റ​റി മോ​ഹ​മു​ണ്ട്. ഇ​ത് തെ​റ്റാ​യ സ​മീ​പ​ന​മാ​ണെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

 

National

വിബി-ജി റാം ജി നിയമത്തിനെതിരേ നയസംവാദം നടത്തി എംപിമാർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​നു പ​ക​രം​ വ​ന്ന വി​ബി-​ജി റാം ​ജി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴ് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളി​ലെ എം​പി​മാ​ർ.

കാ​ർ​ഷി​ക, ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത പ്ലാ​റ്റ്ഫോ​മും എ​ൻ​ആ​ർ​ഇ​ജി​എ സം​ഘ​ർ​ഷ് മോ​ർ​ച്ച​യും ന​ട​ത്തി​യ ന​യ​സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, സി​പി​ഐ (എം​എ​ൽ), ആ​ർ​ജെ​ഡി, ഡി​എം​കെ, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി എ​ന്നീ പാ​ർ​ട്ടി​ക​ളി​ലെ എം​പി​മാ​ർ നി​ല​പാ​ട​റി​യി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ് നി​യ​മം ത​ങ്ങ​ൾ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​രു​ന്നി​നും ആ​ഹാ​ര​ത്തി​നു​മാ​യി ആ ​വേ​ത​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ വ​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും പ​ങ്കി​നെ പു​തി​യ നി​യ​മം ഗ​ണ്യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടിക്കാട്ടി.

ഗ്രാ​മീ​ണ കു​ടും​ബ​ത്തി​ന് 200 തൊ​ഴി​ൽ ദി​ന​ങ്ങ​ളെ​ങ്കി​ലും ഉ​റ​പ്പു​ന​ൽ​കു​ക, പ​ണ​പ്പെ​രു​പ്പ​ത്തി​ന് അ​നു​സൃ​ത​മാ​യി പ്ര​തി​വ​ർ​ഷം 700 രൂ​പ​യു​ടെ കു​റ​ഞ്ഞ വേ​ത​നം ഉ​റ​പ്പാ​ക്കു​ക, ഹാ​ജ​ർ, വേ​ത​ന പേ​യ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ പി​ൻ​വ​ലി​ക്കു​ക ഗ്രാ​മീ​ണ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, നി​രീ​ക്ഷ​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്ര​പ​ങ്കാ​ളി​ക​ളാ​യി ഗ്രാ​മ​സ​ഭ​ക​ളു​ടെ പ​ങ്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സം​യു​ക്ത പ്ലാ​റ്റ്ഫോ​മി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ.

ഡി.​ രാ​ജ, ശി​വ​ദാ​സ​ൻ, ജ്യോ​തി​മ​ണി, ശ​ശി​കാ​ന്ത് സെ​ന്തി​ൽ, മ​നോ​ജ് ഝാ, ​അ​മ്ര റാം, ​രാ​ജ്കു​മാ​ർ റൗ​ട്ട്, അ​രു​ണ്‍ നെ​ഹ്റു, സ​ഞ്ജ​യ് യാ​ദ​വ്, രാ​ജാ റാം ​സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സിപിഎം, ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി

മാ​ന്നാ​ർ: സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന സി​റ്റിം​ഗ് എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി​യി​ലെ റം​സാ​ൻ നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ത്തു. മ​ഗ്‌​രി​ബ് ബാ​ങ്കി​ന് തൊ​ട്ടുമു​മ്പ് മാ​ന്നാ​ർ പു​ത്ത​ൻപ​ള്ളി​യി​ൽ എ​ത്തി​യ സ​ജി ചെ​റി​യാ​നെ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. റ​ഷീ​ദ്, സെ​ക്ര​ട്ട​റി എ.​എ. ക​ലാം, ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യം​ഗം താ​ജു​ദീ​ൻകു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പു​ത്ത​ൻപ​ള്ളി ക​ൺ​വൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന നോ​മ്പു​തു​റ​യി​ൽ ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചും നോ​മ്പു​ക​ഞ്ഞി​കു​ടി​ച്ചും സ​ജി ചെ​റി​യാ​ൻ വി​ശ്വാ​സി​ക​ളോ​ടൊ​പ്പം പ​ങ്കുചേ​ർ​ന്നു. എ​ൻഡിഎ സ്ഥാ​നാ​ർ​ഥി എം.​വി. ഗോ​പ​കു​മാ​റും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി.

റോ​ഡ് ഷോ ​ന​ട​ത്തി പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഗോ​പ​കു​മാ​ർ ത​ന്നെ​യാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. ബി​ജെ​പി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങി​ൽ ഒ​ന്നാ​ണ് ചെ​ങ്ങ​ന്നു​ർ. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ചെ​ങ്ങ​ന്നു​രി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കൂ​ടി എ​ത്തു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പുരം​ഗം സ​ജീ​വ​മാ​കും.

തു​റ​വൂ​ർ: അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദ​ലീ​മ​യു​ടെ റോ​ഡ് ഷോ ​പ​ര്യ​ട​നം ന​ട​ത്തി. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ റോ​ഡ്ഷോ ഇ​ന്ന​ലെ വൈ​കി​ട്ട് എ​ഴു​പു​ന്ന കു​മ്പ​ള​ങ്ങി പാ​ല​ത്തി​ൽനി​ന്നു സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​പ്ര​സാ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ കു​മ്പ​ള​ങ്ങി-​തു​റ​വൂ​ര്‍ റൂ​ട്ടി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും തൈ​ക്കാ​ട്ടു​ശേരി, പ​ള്ളി​പ്പു​റം വ​ഴി അ​രൂ​ക്കു​റ്റി റൂ​ട്ടി​ലൂ​ടെ അ​രൂ​രി​ലെ​ത്തി സ​മാ​പി​ച്ചു.

Kerala

ദേ​ശീ​യ​പാ​ത: സ​മാ​ന്ത​ര ഉ​ദ്ഘാ​ട​ന​വു​മാ​യി സി​പി​എം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സി​​​പി​​​എം.

ത​​​ല​​​പ്പാ​​​ടി-​ ചെ​​​ങ്ക​​​ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ല്‍ സി.​​​എ​​​ച്ച്.​ കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ നാ​​​ട​​​മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ച​​​ട​​​ങ്ങി​​​ല്‍നി​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേ യാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ നാ​​​ലാ​​​ള്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യേ​​​ണ്ട പ​​​ദ്ധ​​​തി​​​യ​​​ല്ല ദേ​​​ശീ​​​യ​​​പാ​​​ത​​​യെ​​​ന്ന് എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത നി​​​ര്‍​മി​​ച്ച​​​ത്. 6,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത്.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യെ ക്ഷ​​​ണി​​​ക്കാ​​​ത്ത ജ​​​നാ​​​ധി​​​പ​​​ത്യ​​​ മ​​​ര്യാ​​​ദയുടെ ലം​​​ഘ​​​ന​​​ത്തി​​​ന് കേ​​​ര​​​ളം മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ; പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വും പു​റ​ത്തി​റ​ക്കി എ​ൽ​ഡി​എ​ഫ്. മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ... എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് വോ​ട്ട് തേ​ടു​ക.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളും മു​ദ്രാ​വാ​ക്യ​ത്തോ​ടൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്. വ​യ​നാ​ടി​ന് ലോ​കോ​ത്ത​ര ടൗ​ൺ​ഷി​പ്പ് ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ മ​റ്റാ​രു​ണ്ട് എ​ന്നാ​ണ് ഒ​രു പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം.

സിപിഎം ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് ഈ ​പു​തി​യ വാ​ച​കം പു​റ​ത്തി​റ​ക്കി​യ​ത്. 2016 ൽ ​എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കും എ​ന്നും 2021 ൽ ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്ന​തു​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​യു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ.

അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ എ​ൽ​ഡി​എ​ഫി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​പി​എം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. ഒ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പി​ന്നീ​ട് ന‌​ട​ത്തും. സി​പി​ഐ 25 പേ​രു​ടെ പ​ട്ടി​ക അം​ഗീ​ക​രി​ച്ചു.

Kerala

അമിത് ഷായുടെ ഇടപെടൽ; ബിജെപിയിൽ വൻ നയം മാറ്റം, കേരളത്തിൽ മുഖ്യശത്രു സിപിഎം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​യ​ത്തി​ൽ വ​ൻ മാ​റ്റം വ​രു​ന്നു. ക​ഴി​ഞ്ഞ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി കേ​ര​ള​ത്തി​ൽ മു​ഖ്യ​ശ​ത്രു​വാ​യി ക​ണ്ടി​രു​ന്ന​തും പോ​രാ​ടി​യ​തും കോ​ൺ​ഗ്ര​സി​ന് എ​തി​രാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മു​ഖ്യശ​ത്രു സി​പി​എ​മ്മാ​ണ്. ബി​ജെ​പി​യു​ടെ കേ​ന്ദ്രനേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​മി​ത് ഷാ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​മാ​റ്റം.

ക​ഴി​ഞ്ഞ മൂ​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ർ​ല​മെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​പ്പി​ലും കോ​ൺ​ഗ്ര​സി​നെ​യാ​യി​രു​ന്നു മു​ഖ്യ​ശ​ത്രു​വാ​യി ബി​ജെ​പി ക​ണ​ക്കാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് മു​ക്തഭാ​ര​തം എ​ന്ന ബി​ജെ​പി കേ​ന്ദ്ര ന​യ​ത്തി​നോ​ട് യോ​ജി​ച്ച സ​മീ​പ​ന​മാ​യി​രു​ന്നു ഇ​ത്.

ഇ​രു മു​ന്ന​ണി​ക​ളെ​യും എ​തി​ർ​ക്കു​ന്ന മൂ​ന്നാം മു​ന്ന​ണി എ​ന്ന ന​യം എ​ൻ​ഡി​എ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്നു എ​ങ്കി​ലും സം​സ്ഥാ​ന​ത്തു പ്രാ​ദേ​ശി​ക​മാ​യ വി​ട്ടു​വീ​ഴ്ച​ക​ൾ കോ​ൺ​ഗ്ര​സി​നോ​ട് അ​ധി​കം ഇ​ല്ലാ​യി​രു​ന്നു . പ്ര​ത്യേ​കി​ച്ചും മോ​ദി - അ​മി​ത് ഷാ ​കാ​ലം മു​ത​ൽ.

സി​പി​എ​മ്മും കോ​ൺ​ഗ്ര​സും പ​ര​സ്പ​രം ബിജെപി ബ​ന്ധം ആ​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബി​ജെ​പി​ക്ക​ക​ത്തു സ​മീ​പ​കാ​ല​ത്ത് സി​പി​എ​മ്മി​നേ​ക്കാ​ൾ ശ​ത്രു​ത കോ​ൺ​ഗ്ര​സി​നോ​ട് ആ​യി​രു​ന്നു.​ക​ണ്ണൂ​രി​ലെ രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ പോ​ലും ന​യം അ​ങ്ങ​നെ​യാ​യി​രു​ന്നു.

അ​മി​ത് ഷാ​യു​ടെ നീ​ക്കം

രാ​ജ്യ​മെ​മ്പാ​ടു​നി​ന്നു ന​ക്സ​ൽ സ്വാ​ധീ​നം പാ​ടെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളോ​ടു​ള്ള ന​യ​ത്തി​ലും മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ക്സ​ൽ വേ​ട്ട​യ്ക്കു പി​ണ​റാ​യി സ​ർ​ക്കാ​ർ വേ​ണ്ട​ത്ര പി​ന്തു​ണ ന​ൽ​കി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ബു​ദ്ധി​ജീ​വി​ഭാ​ഗ​വും സി​പി​ഐ​യും അ​തി​നെ എ​തി​ർ​ത്ത​തു കേ​ന്ദ്രം ശ്ര​ദ്ധ​ച്ചി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ക്സ​ൽ സ്വാ​ധീ​നം നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​ട​തു സ്വാ​ധീ​ന​മാ​ണെ​ന്നും അ​വ​ർ ക​രു​തു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളെ​യും ന​ക്സ​ൽ തീ​വ്ര​വാ​ദ​ത്തോ​ടു ബ​ന്ധി​ച്ചു കാ​ണാ​നാ​ണ് അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശം.

ഭ​ര​ണ​വും വോ​ട്ട് മ​റി​ക്ക​ലും

കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ർ​ച്ച​യാ​യി മൂ​ന്നു ടേം ​വ​രി​ക​യും കോ​ൺ​ഗ്ര​സ് 15 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ക​യും ചെ​യ്താ​ൽ ര​ണ്ടു മു​ന്ന​ണി​ക​ളും ദു​ർ​ബ​ല​മാ​കു​മെ​ന്ന ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ലി​ലും മാ​റ്റം ഉ​ണ്ടാ​കും. പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നാം വ​ട്ടം വ​ന്നാ​ൽ ബം​ഗാ​ളി​ലെ പോ​ലെ സി​പി​എം സം​ഘ​ട​നാ സം​വി​ധാ​നം സ്വ​യം അ​ഴു​കി ന​ശി​ച്ചു​പോ​കു​മെ​ന്നാ​ണ് നി​ല​വി​ൽ ബി​ജെ​പി വി​ല​യി​രു​ത്തിയിരുന്നത്.

സ്ഥി​ര​മാ​യ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ് ആ​ക​ട്ടെ നി​ല​നി​ൽ​പ്പി​നാ​യി ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ ചി​ല മ​ണ്ഡ​ല​ങ്ങ​ളെ​ങ്കി​ലും സി​പി​എ​മ്മി​നു മ​റി​ഞ്ഞ​താ​യി ക​രു​തു​ന്നവരും വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ഹ​സ്യ​മാ​യി ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​മെ​ന്ന് ക​രു​തു​ന്ന​വ​രും ഉ​ണ്ട്.

എ​ന്നാ​ൽ, അ​ത്ത​രം ര​ഹ​സ്യ ബ​ന്ധ​ത്തോ​ടോ വോ​ട്ടു മ​റി​ക്ക​ലി​നോ​ടോ അ​നു​കൂ​ല ന​യം വേ​ണ്ടെന്നു കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യ പ​ല സ​മ​ര​ഘ​ട്ട​ങ്ങ​ളി​ലും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ശ​ക്ത​മാ​യി നി​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യ​തും ഇ​തേ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം വി​ല​യി​രു​ത്താ​ൻ .
ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം, സ്വ​ർ​ണ​പ്പാ​ളി പ്ര​ശ്നം, ഇ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി അ​ഴി​മ​തി കേ​സു​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും ബിജെപി ​വേ​ണ്ട​ത്ര ച​ടു​ല​മാ​യ സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ച്ചി​ല്ല എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്.

പി​ണ​റാ​യി​ക്കെ​തി​രായ അ​ഴി​മ​തിക്കേ​സു​ക​ളി​ലും കേ​ന്ദ്ര ബി​ജെ​പി നേ​തൃ​ത്വം പോ​ലും മൃ​ദു​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. മ​റി​ച്ച് തൃ​ശൂ​രി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യം പോ​ലു​ള്ള​വ​യി​ൽ സി​പി​എ​മ്മി​ന്‍റെ സ​ഹാ​യം ബി​ജെ​പി​ക്കു കി​ട്ടി​യ​താ​യി ക​രു​തു​ന്നു​മുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.

വോ​ട്ട് ബാ​ങ്കി​ൽ നോ​ട്ടം

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ ആ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സി​നെ പാ​ടെ ഇ​ല്ലാ​താ​ക്കാ​നോ കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കാ​നോ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​വും മ​ന​സി​ലാ​ക്കു​ന്നു​ണ്ട് .ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വാ​ധീ​നം കൂ​ട്ടാ​ൻ പാ​ർ​ട്ടി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഇ​നി​യും വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, സി​പി​എ​മ്മി​ലെ​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ലെ​യും പ്ര​ധാ​ന അം​ഗ​ങ്ങ​ളും പി​ന്തു​ണ​യും ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ​നി​ന്നാ​ണ്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​ന്ദു പാ​ർ​ട്ടി സി​പി​എം ആ​ണെ​ന്ന നി​രീ​ക്ഷ​ണം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ണ്ട്. കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്തു മു​ഖ്യ​പ്ര​തി​പ​ക്ഷം ആ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് സി​പി​എ​മ്മി​നെ ചെ​റു​ത്തു മു​ന്നി​ലേ​ക്കു വ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് പു​തി​യ വി​ല​യി​രു​ത്ത​ൽ.

 

Kerala

13 വേണമെന്ന് ജോസ്; സിപിഎം-കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം-കേരളാ കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ തീരുമാനമായില്ല. കുറ്റ്യാടി സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.

13 തന്നെയാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ചില സീറ്റുകൾ സിറ്റിംഗ് സീറ്റുകളാണ്. അതിനുള്ള ബുദ്ധിമുട്ട് മാത്രമേയുള്ളൂ. അതല്ലെങ്കിൽ അത് അനുസരിച്ച് വേറെയേതെങ്കിലും സീറ്റ് വേണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് ജോസ് കെ. മാണി പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് മത്സരിക്കാനായി കേരള കോൺഗ്രസിന് ഇടതുമുന്നണി നൽകിയത്. എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരിച്ചുകൊടുക്കേണ്ടിവരികയായിരുന്നു. തുടർന്ന് 12 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് അഞ്ചിടത്തേ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

Kerala

ഉ​ള്ള​ത് കൊ​ണ്ട് തൃ​പ്തി​പ്പെ​ട​ണം; ആ​ര്‍​ക്കും അ​ധി​ക സീ​റ്റി​ല്ലെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ക​ട​ക്കു​ന്നു. ആ​ർ​ക്കും അ​ധി​ക സീ​റ്റി​ല്ലെ​ന്നും നി​ല​വി​ലെ സ്റ്റാ​റ്റ​സ്കോ തു​ടാ​ര​ൻ എ​ൽ​ഡി​എ​ഫി​ലെ വ​ലി​യ ക​ക്ഷി​യാ​യ സി​പി​എം തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് 12 സീ​റ്റ് ന​ൽ​കും.

കു​റ്റ്യാ​ടി​യും തി​രു​വ​ന​ന്ത​പു​ര​വും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ൽ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ഒ​രു ക​ക്ഷി​ക്ക് മാ​ത്ര​മാ​യി സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ അ​റി​യി​ക്കും. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന പൊ​തു​വി​കാ​രം പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി രാ​ജു​വു​മാ​യി സി​പി​എം ച​ർ​ച്ച ന​ട​ത്തും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച വ​ട​ക​ര, കൂ​ത്തു​പ​റ​മ്പ്, ക​ൽ​പ്പ​റ്റ സീ​റ്റു​ക​ളാ​യി​രി​ക്കും ആ​ർ​ജെ​ഡി​ക്ക് ല​ഭി​ക്കു​ക. കൂ​ടു​ത​ൽ സീ​റ്റ് ആ​ർ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

നാ​ലാം തീ​യ​തി വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഇ​ട​ത് മു​ന്ന​ണി​യോ​ഗം ചേ​രു​ക. അ​തി​ന് മു​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും അ​ഞ്ചി​ന് സം​സ്ഥാ​ന സ​മി​തി​യും ചേ​രു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​ധി​കം വൈ​കാ​തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കും.

Kerala

ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ മ​ത്സ​രി​ക്കു​മോ​യെ​ന്ന് നോ​ക്ക​ട്ടെ; ത​ന്‍റെ നി​ല​പാ​ട് പി​ന്നീ​ട്: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പ​യ്യ​ന്നൂ​രി​ൽ ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ മ​ത്സ​രി​ക്കു​മോ​യെ​ന്ന് നോ​ക്ക​ട്ടെ അ​തി​നു​ശേ​ഷം ത​ന്‍റെ നി​ല​പാ​ട് പ​റ​യാ​മെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ചി​ല അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത് താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​യി കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ലെ ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും താ​ൻ പ​റ​യു​ന്ന​ത് ശ​രി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​ഷ്‌​ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

Kerala

തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യ​രു​ത്; സി​പി​എ​മ്മി​ന് മു​ന്ന​റി​യി​പ്പു​മാ​യി വി.​ഡി.​സ​തീ​ശ​ൻ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് മ​ർ​ദ​ന​മേ​റ്റെ​ന്ന് ആ​രോ​പി​ച്ച് സം​സ്ഥാ​ന​ത്ത് സി​പി​എം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. നു​ണ​ക​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സി​പി​എ​മ്മി​ന് വോ​ട്ട​ർ​മാ​ർ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കും.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കാ​തെ അ​തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​യി ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണ​ക​ഥ. അ​ത് പൊ​ളി​ഞ്ഞു​പാ​ളീ​സാ​യി പോ​യി​ട്ടും അ​തി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മം തു​ട​രാ​ൻ സി​പി​എം നേ​താ​ക്ക​ൾ അ​ണി​ക​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യ​രു​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള വ​ധ​ശ്ര​മ​ക്കേ​സ് പി​ൻ​വ​ലി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം ഗു​ണ്ട​ക​ൾ ആ​യു​ധം താ​ഴെ വെ​ച്ച് അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം.

കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തി. നാ​ടു​മു​ഴു​വ​ൻ അ​ക്ര​മം ന​ട​ത്തു​ന്നു. മ​ന്ത്രി​യെ ആ​ക്ര​മി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. തെ​ളി​വു​ണ്ടെ​ങ്കി​ൽ പു​റ​ത്തു​വി​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Kerala

ബെ​നാ​മി ഇ​ട​പാ​ട്; പി.​പി.​ദി​വ്യ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

കൊ​ച്ചി: ബെ​നാ​മി ഇ​ട​പാ​ട് പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ. വി​വി​ധ ക​രാ​റു​ക​ളി​ൽ പി.​പി.​ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കെ​എ​സ്‍​യു നേ​താ​വ് മു​ഹ​മ്മ​ദ് ഷ​മ്മാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ബെ​നാ​മി ഇ​ട​പാ​ട് എ​ന്നാ​യി​രു​ന്നു പ​രാ​തി.

വി​വി​ധ ക​രാ​റു​ക​ളി​ൽ ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് ബം​ഗാ​ൾ സി​പി​എം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി​യി​ലെ സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലിം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും

ര​ണ്ടു​ദി​വ​സ​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​ത്തി​നു​ശേ​ഷം മു​ഹ​മ്മ​ദ് സ​ലിം പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​നം 90 ശ​ത​മാ​നം പൂ​ർ‌​ത്തി​യാ​യി. അ​വ​ശേ​ഷി​ച്ച​വ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ആ​കെ​യു​ള്ള 294 സീ​റ്റി​ലും മ​ത്സ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു.

2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​തേ​സ​മ​യം സീ​റ്റ് വി​ഭ​ജ​ന​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന ഐ​എ​സ്എ​ഫി​ലൂ​ടെ ഒ​രു സീ​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ്  സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക്  

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്ന് എ​ൽ​ഡി​എ​ഫ്. തി​ങ്ക​ളാ​ഴ്ച ഇ​ട​തു​മു​ന്ന​ണി യോ​ഗം​ചേ​രും. ഇ​തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​ൻ ശ​നി​യാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ന​ട​ക്കും. 

നി​ല​വി​ലെ സീ​റ്റു​ക​ൾ അ​ത​ത് ക​ക്ഷി​ക​ൾ​ക്കു​ത​ന്നെ ന​ൽ​കാ​മെ​ന്ന പൊ​തു​ധാ​ര​ണ​യാ​ണ് സി​പി​എ​മ്മി​ന്. സി​പി​എ​മ്മി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം കു​റ​ച്ചു​കൂ​ടി ക​ഴി​ഞ്ഞി​ട്ടേ​യു​ണ്ടാ​കൂ​വെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. 

വി​ക​സ​ന​മു​ന്നേ​റ്റ​ജാ​ഥ​യു​ടെ വി​ല​യി​രു​ത്ത​ൽ, പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്ക​ൽ, സീ​റ്റു​ധാ​ര​ണ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ട​തു​മു​ന്ന​ണി​യോ​ഗം പ​രി​ഗ​ണി​ക്കു​ക. പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കാ​ൻ എ​ല്ലാ ക​ക്ഷി​യു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. 

സി​പി​എം ന​ട​ത്തു​ന്ന പ​ഠ​ന കോ​ൺ​ഗ്ര​സി​ലെ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​കും പ്ര​ക​ട​ന​പ​ത്രി​ക അ​ന്തി​മ​മാ​ക്കു​ക. എ​ന്നാ​ൽ സീ​റ്റു​ച​ർ​ച്ച മു​ന്ന​ണി​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കി​ല്ല.

Kerala

പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ എ. ​സു​രേ​ഷ്; വി.​എ​സി​ന്‍റെ മു​ൻ പി.​എ മ​ല​മ്പു​ഴ​യി​ൽ മ​ത്സ​രി​ച്ചേ​ക്കും

പാ​ല​ക്കാ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന കേ​ര​ള പു​തു​യു​ഗ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ഴ​ലാ​യി​രു​ന്ന എ. ​സു​രേ​ഷ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പു​തു​യു​ഗ യാ​ത്ര'​യു​ടെ വേ​ദി​യി​ലാ​ണ് എ ​സു​രേ​ഷ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളുമായുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചാണ് സു​രേ​ഷി​നെ സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. വി.​എ​സി​നെ ശി​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ന് പു​റ​ത്താ​യി​രു​ന്നു.

വി.​എ​സി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യി​രു​ന്ന മ​ല​മ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ സു​രേ​ഷി​നെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം. ഇ​തി​നാ​യി കെ​പി​സി​സി നേ​താ​ക്ക​ൾ സു​രേ​ഷു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

"വി.​എ​സി​നു​ള്ള ശി​ക്ഷ​യാ​ണ് തനിക്ക് ല​ഭി​ച്ച​ത്. 13 വ​ർ​ഷം താ​ൻ അ​നു​ഭ​വി​ച്ച നീ​തി​നി​ഷേ​ധ​ത്തി​നും വേ​ദ​ന​യ്ക്കും കോ​ൺ​ഗ്ര​സ് ന​ൽ​കി​യ ഈ ​ആ​ദ​ര​വ് വ​ലി​യ സന്തോഷമേകുന്നതാണെന്നും സു​രേ​ഷ് വേ​ദി​യി​ൽ പ്ര​തി​ക​രി​ച്ചു. എ. ​സു​രേ​ഷി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​വും പ്ര​സ്താ​വി​ച്ചി​രു​ന്നു.

വി.​എ​സി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ വോ​ട്ടു​ക​ൾ സു​രേ​ഷി​ലൂ​ടെ മ​ല​മ്പു​ഴ​യി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. സി​പി​എ​മ്മി​ലെ സ​ത്യ​സ​ന്ധ​രാ​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലും ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു​വ​രി​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

 

Kerala

കു​റ്റ​പ​ത്രം വൈ​കി​യാ​ല്‍ ഗു​ണം ര​ണ്ട്: പ​ത്മ​കു​മാ​റി​നു പു​റ​ത്തി​റ​ങ്ങാം, സി​പി​എ​മ്മി​നു ന​ട​പ​ടി​യും വേ​ണ്ട

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​തു വൈ​കു​ന്ന​തി​ന്‍റെ ലാ​ഭം സി​പി​എ​മ്മി​നു ര​ണ്ടു വി​ധ​ത്തി​ലാ​ണ്. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എ. ​പ​ത്മ​കു​മാ​റി​നു 90 ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങാം.

പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കു​റ്റ​പ​ത്രം വാ​യി​ച്ചു നോ​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന സി​പി​എം നേ​താ​ക്ക​ള്‍​ക്ക് ആ ​വ​ഴി​ക്ക് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യാം. സ്വ​ര്‍​ണ​പ്പാ​ളി ക​വ​ര്‍​ച്ചാ കേ​സി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 20നാ​ണ് പ​ത്മ​കു​മാ​റി​നെ എ​സ്‌​ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​കാ​തെ ര​ണ്ടാ​മ​ത്തെ കേ​സി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു​കേ​സി​ലും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തെ എ​സ്‌​ഐ​ടി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തി​നി​ടെ കു​റ്റാ​രോ​പി​ത​ര്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തി​റ​ങ്ങി​ത്തു​ട​ങ്ങി. പ്ര​ധാ​ന പ്ര​തി സ്ഥാ​ന​ത്തു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും വൈ​കാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​ണു സാ​ധ്യ​ത.

കു​റ്റ​പ​ത്ര​ത്തി​ല്‍ പ​ത്മ​കു​മാ​റി​ന്‍റെ പ​ങ്കാ​ളി​ത്തം എ​ന്താ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം ന​ട​പ​ടി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സി​പി​എം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വും നാ​ടൊ​ട്ടു​ക്ക് പ്ര​ചാ​ര​ണ​ജാ​ഥ​യു​മൊ​ക്കെ ന​ട​ക്കു​മ്പോ​ള്‍ സ്വ​ര്‍​ണ​ക്കൊ​ള്ള വ​ഷ​യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും നേ​താ​വി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് വീ​ണ്ടും ച​ര്‍​ച്ച​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ പാ​ര്‍​ട്ടി​യി​ലു​ണ്ട്.

കു​റ്റ​പ​ത്രം വൈ​കി​യാ​ല്‍ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​മെ​ന്ന​തു സി​പി​എ​മ്മി​ന് ആ​ശ്വാ​സ​വു​മാ​ണ്. പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ത് ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദോ​ഷം ചെ​യ്തു​വെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ അ​ട​ക്കം അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ ഖ​ണ്ഡി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സെ​ക്ര​ട്ടേ​റി​യ​റ്റും സ്വീ​ക​രി​ച്ച​ത്.

Kerala

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ

കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്‍റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.

അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.

Kerala

സി​പി​എം നേതാക്കൾ കാലുവാരി; പരാതിയുമായി ആ​ർ​ജെ​ഡി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണം സി​പി​എ​മ്മാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് ആ​ർ​ജെ​ഡി നേ​തൃ​ത്വം. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ച്ച ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ തോ​ൽ​ക്കാ​ൻ കാ​ര​ണം സി​പി​എം നേ​താ​ക്ക​ളാ​ണ്.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ആ​ർ​ജെ​ഡി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം നേ​താ​ക്ക​ളു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ജെ​ഡി സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി.

ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന ആ​ഹ്വാ​നം വ​രെ ഉ​ണ്ടാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണ​ത്തെ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് നേ​രി​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

 

 

Kerala

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; അ​ക്ര​മ​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ സി​പി​എം ശ്ര​മം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​എ.​മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ശ്ര​മം ആ​രം​ഭി​ച്ചെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​പ്പി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ഈ ​ആ​ക്ര​മ​ണം. മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യാ​ണ് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​ത്. ഇ​തി​ലെ ജാ​ള്യ​ത​യാ​ണ് സി​പി​എ​മ്മി​നെ ആ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തോ​ടും അ​ണി​ക​ളോ​ടും സി​പി​എ​മ്മി​ന് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഫ​ണ്ട് വെ​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​ണം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം; സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി

ക​ണ്ണൂ​ർ: ടി.​ഐ.​മ​ധു​സൂ​ദ​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം ത​ള്ളി. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി കൈയാണെന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ.​രാ​ഗേ​ഷ് പ​റ​ഞ്ഞു.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് കെ.​രാ​ഗേ​ഷ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്.

ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ തെ​ളി​വ് സ​ഹി​തം സം​സ്ഥ​നാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി: പി.​എം.​എ.​സ​ലാം

മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യോ​ടെ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് നോ​ക്കി കാ​ര്യ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണോ സ​ജി ചെ​റി​യാ​ൻ പ​റ​യു​ന്ന​ത്. പേ​ര് നോ​ക്കി​യാ​ണോ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും സ​ലാം ചോ​ദി​ച്ചു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സ്ഥ​ല​ങ്ങ​ളി​ല്‍ സി​പി​എം മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് നി​ര്‍​ത്തു​ന്ന​ത്.

ഹൈ​ന്ദ​വ മെ​ജോ​റി​റ്റി​യു​ള്ള എ​വി​ടെ​യെ​ങ്കി​ലും മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​ട്ടു​ണ്ടോ. സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. എ.​കെ.​ബാ​ല​നി​ലേ​ക്കും സ​ജി ചെ​റി​യാ​നി​ലേ​ക്കു​മെ​ക്കെ പാ​ർ​ട്ടി അ​ധഃ​പ​തി​ച്ചു.

ലീ​ഗി​നെ പ്ര​കോ​പി​പ്പി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. അ​തി​ന് ലീ​ഗ് നി​ന്ന് കൊ​ടു​ക്കി​ല്ല. വ​ർ​ഗീ​യ​ത​യെ ത​ട​ഞ്ഞു നി​ർ​ത്തു​ന്ന​ത് ലീ​ഗാ​ണെ​ന്നും പി.​എം.​എ.​സ​ലാം പ​റ​ഞ്ഞു.

Kerala

പു​തു​മു​ഖ​ത്തി​ന് അ​വ​സ​രം ന​ൽ​ക​ണം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​ടി.​ജ​ലീ​ൽ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ.​ടി.​ജ​ലീ​ൽ. ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി​ക്ക് എ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണം.

ത​വ​നൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​രു മ​ത്സ​രി​ച്ചാ​ലും വി​ജ​യം ഉ​റ​പ്പാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ജി​ല്ല​യി​ൽ ഉ​ണ്ടാ​ക്കി​യ നേ​ട്ടം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ജ​ലീ​ലി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി​പി​എം നേ​തൃ​ത്വം. ത​വ​നൂ​ർ രൂ​പീ​കൃ​ത​മാ​യ 2011 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ജ​ലീ​ലാ​ണ്. കെ.​ടി. ജ​ലീ​ലി​നോ​ളം​പോ​ന്ന മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സി​പി​എം നേ​തൃ​ത്വം.

 

 

 

 

National

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. മു​ൻ​കാ​ല​ങ്ങ​ളി​ലെ സ​ഖ്യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഖ്യം വേ​ണോ അ​തോ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ള്ളി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശു​ഭ​ങ്ക​ർ സ​ർ​ക്കാ​രും ഒ​രു വി​ഭാ​ഗം മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സ​ഖ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ത്തു​വെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്ന ചി​ന്ത ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്കു​മു​ണ്ട്. കോ​ൺ​ഗ്ര​സ് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നാ​ണ് ചി​ല ഇ​ട​ത് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. 2016 ൽ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് 20 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് വി​ഹി​ത​മു​ണ്ടാ​യി​രു​ന്ന​ത് 2021ൽ ​വെ​റും 4.71 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഈ ​വോ​ട്ടു​ക​ൾ വ​ലി​യ​തോ​തി​ൽ ബി​ജെ​പി​യി​ലേ​ക്ക് ചോ​രാ​ൻ കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം കാ​ര​ണ​മാ​യോ​യെ​ന്ന് ഇ​വ​ർ സം​ശ​യി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

 

Kerala

കോൺഗ്രസിലേക്ക് വരുന്നവരെ വർഗവഞ്ചകരെന്ന് വിളിക്കുന്നത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

അതേസമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗവഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്.

കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Kerala

ടേം ​വ്യ​വ​സ്ഥ​യി​ൽ തീ​രു​മാ​നം; സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി ഇ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യോ​ഗം ഇ​ന്നു മു​ത​ൽ ചേ​രും. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്രം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്കും പു​തി​യ തൊ​ഴി​ൽ കോ​ഡി​നു​മെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ക്കേ​ണ്ട സ​മ​ര​പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്യും.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ബം​ഗാ​ൾ, അ​സം, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ർ​ട്ടി​ക്കു ഭ​ര​ണ​മു​ള്ള ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന ടേം ​വ്യ​വ​സ്ഥ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തു സി​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്.

ടേം ​വ്യ​വ​സ്ഥ‌​യി​ൽ ഇ​ള​വു​ണ്ടാ​ക​ണ​മെ​ങ്കി​ലും സി​സി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

Kerala

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്താ​ലും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2006 മു​ത​ൽ 2021 വ​രെ തു​ട​ർ​ച്ച​യാ​യ 15 വ​ർ​ഷം അ​ദ്ദേ​ഹം ദേ​വി​കു​ളം മ​ണ്ഡ​ല​ത്തെ പ്രതിനിധീകരിച്ചിരുന്നു. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ രാ​ജേ​ന്ദ്ര​നെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

ത​മി​ഴ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ സ്വാ​ധീ​ന​മു​ള്ള മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ ബി​ജെ​പി​യി​ൽ എ​ത്തി​ക്കാ​ൻ കു​റ​ച്ചു​നാ​ളാ​യി അ​വ​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്.

 

 

Kerala

ഇ​ട​തു നി​രീ​ക്ഷ​ക​ന​ല്ല; ഇ​നി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ പ​രി​ഹാ​സ​വു​മാ​യി ഹ​സ്ക​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു നി​രീ​ക്ഷ​ക​നെ​ന്ന പ​ദ​വി രാ​ജി​വ​ച്ചെ​ന്നും ഇ​നി മു​ത​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​ണെ​ന്നും അ​ഡ്വ.​ബി.​എ​ൻ.​ഹ​സ്ക​ർ. ഔ​ദ്യോ​ഗി​ക പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ കൈ​പ്പ​റ്റി​യ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് തി​രി​ച്ച​ട​ച്ചെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് സി​പി​എം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ​യും എ​സ്എ​ൻ​ഡിപി ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഡ്വ.​ബി.​എ​ൻ.​ഹ​സ്ക​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ട​തു​നി​രീ​ക്ഷ​ക​നെ​ന്ന ലേ​ബ​ലി​ൽ ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ഹ​സ്ക്ക​റി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ച്ച എ​ല്ലാ സ്ഥാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും തി​രി​ച്ചേ​ൽ​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഔ​ദ്യോ​ഗി​ക വാ​ഹ​നം, ഡ്രൈ​വ​ർ, ഗ​ൺ​മാ​ൻ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ തി​രി​കെ ന​ൽ​കി​യ​താ​യും ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി​യെ​ന്നോ​ണം പേ​ടി​ച്ചു പോ​യെ​ന്ന് പ​റ​ഞ്ഞേ​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Kerala

ത​ന്ന റോ​ളു​ക​ൾ ഗം​ഭീ​ര​മാ​ക്കി; പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും: എം.​മു​കേ​ഷ്

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് എം.​മു​കേ​ഷ് എം​എ​ൽ​എ. ജ​ന​സേ​വ​നം ന​ട​ത്താ​ന്‍ എം​എ​ല്‍​എ ആ​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല. എ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണ്. പൊ​തു പ്ര​വ​ര്‍​ത്ത​നം തു​ട​രും.

ത​രു​ന്ന റോ​ളു​ക​ള്‍ ബെ​സ്റ്റാ​ക്കി കൈ​യി​ൽ കൊ​ടു​ക്കു​ന്ന​താ​ണ് രീ​തി. ഒ​രി​ക്ക​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. പ്ര​ക​ടി​പ്പി​ക്കു​ക​യു​മി​ല്ല. പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കി​ല്ലെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കൊ​ല്ല​ത്ത് മു​കേ​ഷി​നെ മാ​റ്റി ചി​ന്ത ജെ​റോ​മി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം നീ​ക്കം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വ​നേ​താ​ക്ക​ളെ മ​ത്സ​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​പി​എം.

 

Kerala

നാ​ലാമൂ​ഴ​ത്തി​ന് ക​ട​ന്ന​പ്പ​ള്ളി ഇ​റ​ങ്ങു​മോ? ഇ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ സി​പി​എം ഏ​റ്റെ​ടു​ക്കും


ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചൂ​​​ട് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​മു​​​ന്നേ ത​​​ന്നെ ക​​​ണ്ണൂ​​​ർ മ​​​ണ്ഡ​​​ലം ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ക​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മ​​​ന്ത്രി​​​യു​​​മാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ നാ​​​ലാ​​മൂ​​​ഴ​​​ത്തി​​​നാ​​​യി ഇ​​​റ​​​ങ്ങു​​​മോ എ​​​ന്ന​​​താ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ കേ​​​ര​​​ളം ഉ​​​റ്റു​​നോ​​​ക്കു​​​ന്ന​​​ത്.

2011 മു​​​ത​​​ൽ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ക​​​ണ്ണൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. 2011ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും തോ​​​ൽ​​​വി വി​​​ജ​​​യ​​​ത്തി​​​ന്‍റെ ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു പി​​​ന്നീ​​​ടു​​​ള്ള പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ.

2016ൽ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ലെ സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി 2021ലും ​​​വി​​​ജ​​​യ​​​മാ​​​വ​​​ർ​​​ത്തി​​​ച്ചു. 2016ൽ 1196 ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​മെ​​​ങ്കി​​​ൽ 2021 ഭൂ​​​രി​​​പ​​​ക്ഷം 1745 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ​ര​​​ണ്ട് ഇ​​​ട​​​ത് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും അം​​ഗ​​മാ​​യി​​രു​​ന്നു.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​ക്കേ 1971ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​ന്നി​​​മ​​​ത്സ​​​ര​​​വും വി​​​ജ​​​യ​​​വും. സി​​​പി​​​എ​​​മ്മി​​​ലെ ഇ.​​​കെ. നാ​​​യ​​​​നാ​​​രെ തോ​​​ല്​​​പി​​​ച്ചാ​​​ണ് യു​​​വ​​​തു​​​ർ​​​ക്കി​​​യാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

77ലും ​​​വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സി​​​ലെ പി​​​ള​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ​​​ത്തു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​നി​​​ന്ന് പി​​​ള​​​ർ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി​​​യ നേ​​​താ​​​ക്ക​​​ൾ പ​​​ല​​​രും മാ​​​തൃ​​​സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​പോ​​​യെ​​​ങ്കി​​​ലും ക​​​ട​​​ന്ന​​​പ്പ​​​ള്ളി എ​​​ൽ​​​ഡി​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു നി​​​ന്നു. 1996ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

1980 മു​​​ത​​​ൽ ഇ​​​ങ്ങോ​​​ട്ട് ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. 1980ൽ ​​​ഇ​​​രി​​​ക്കൂ​​​റി​​​ലും2001​​​ൽ പേ​​​രാ​​​വൂ​​​രി​​​ലും മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. 2006ൽ ​​​എ​​​ട​​​ക്കാ​​​ട്ടു​​നി​​​ന്നു വി​​​ജ​​​യി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്ക് 2011ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ അ​​​ടി​​​പ​​​ത​​​റി. എ​​​ന്നാ​​​ൽ തു​​​ട​​​ർ​​​ന്നു​​​ള്ള ര​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ക​​​ണ്ണൂ​​​ർ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​രി​​​ൽ വി​​​ജ​​​യ​​​മാ​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഇ​​​ക്കു​​​റി​​​യും ക​​​ട​​​ന്ന​​​പ്പ​​​ള്ളി ഇ​​​റ​​​ങ്ങു​​​മോ എ​​​ന്ന​​​താ​​​ണ് അ​​റി​​യേ​​ണ്ട​​ത്.

ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചേ​​​ക്കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ണൂ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​എ​​​സി​​​ന് ന​​​ൽ​​​കാ​​​തെ സി​​​പി​​​എം ഏ​​​റ്റെ​​​ടു​​​ക്കും. പ​​​ക​​​രം മ​​​റ്റെ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സി​​​ന് സീ​​​റ്റ് ന​​​ൽ​​​കും. സീ​​​റ്റ് സി​​​പി​​​എം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ൺ​​​വീ​​​ന​​​ർ എ​​​ൻ. ച​​​ന്ദ്ര​​​ൻ, എ​​​ൻ. സു​​​ക​​​ന്യ, എം.​​​വി. നി​​​കേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.


കോ​​​ൺ​​​ഗ്ര​​​സി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​നാ​​​ണ് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. സു​​​ധാ​​​ക​​​ര​​​നി​​​ല്ലെ​​​ങ്കി​​​ൽ മു​​​ൻ മേ​​​യ​​​ർ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്, അ​​​മൃ​​​ത രാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

Kerala

എ.​കെ.​ബാ​ല​ൻ മാ​പ്പ് പ​റ​യ​ണം; ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു

കൊ​ച്ചി: സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കാ​യി​രി​ക്കു​മെ​ന്നും മാ​റാ​ട് ക​ലാ​പം ആ​വ​ർ​ത്തി​ക്കു​മെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.

ഈ പ്ര​സ്‌​താ​വ​ന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സാ​ഹി​ബാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​സ്താ​വ​ന ഏ​ഴു ദി​വ​സ​ത്തി​ന​കം പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം.

ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ഒ​രു കോ​ടി​രൂ​പ ന​ഷ്ട പ​രി​ഹാ​രം വേ​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വും ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​ന​ത്തി​നാ​ണ് സി​പി​എം നീ​ക്ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ബാ​ല​ൻ അ​ഭി​ന​വ ഗീ​ബ​ൽ​സ് ആ​ക​രു​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും പ​റ​ഞ്ഞി​രു​ന്നു.

 

 

Kerala

സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; മേ​യ​ർ സ്ഥാ​നാ​ർ​ഥി ഇ​റ​ങ്ങി​പ്പോ​യി

കൊ​ല്ലം: സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ത​ർ​ക്ക​വും ഇ​റ​ങ്ങി​പ്പോ​ക്കും. കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ തോ​ൽ​വി​യെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

പൊ​തു​സ​മ്മ​ത​ന​ല്ലാ​ത്ത വ്യ​ക്തി​യെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത് തി​രി​ച്ച​ടിക്ക് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വി.​കെ.​അ​നി​രു​ദ്ധ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് അ​നി​രു​ദ്ധ​ൻ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്.

നാ​ട​ക​വും, സാ​മ്പ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗ​വും ക​ണ്ടാ​ണ് സി​പി​എ​മ്മി​ൽ എ​ത്തി​യ​തെ​ന്നും പാ​ർ​ട്ടി​യാ​ണ് ത​നി​ക്ക് എ​ല്ലാ​മെ​ന്നും വി.​കെ.​അ​നി​രു​ദ്ധ​ൻ യോ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി. ഇ​തി​നു​ശേ​ഷം അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

25 വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫ് കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ച​ത്. ബി​ജെ​പി​യും ഇ​വി​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

 

Kerala

140 സീ​റ്റ് കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ; സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് കെ.​കെ.​ ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നൂ​റ് സീ​റ്റു നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച് കെ.​കെ.​ഷൈ​ല​ജ എം​എ​ൽ​എ. യു​ഡി​എ​ഫ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 100 സീ​റ്റ് ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത്.

140 സീ​റ്റ് കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ​യെ​ന്നും ഷൈ​ല​ജ പ​രി​ഹ​സി​ച്ചു. കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി കേ​ര​ള​ത്തെ ഞെ​രു​ക്കി​യ​പ്പോ​ൾ യു​ഡി​എ​ഫ് ഒ​ന്നും ചെ​യ്തി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ യു​ഡി​എ​ഫ് ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ന് ഒ​റ്റ ല​ക്ഷ്യ​മാ​ണു​ള്ള​ത്.

ഇ​ട​തു പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കി ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​രി​ക എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​യും ഷൈ​ല​ജ വി​മ​ർ​ശി​ച്ചു. എ​ന്തൊ​രു ക്രൂ​ര​ത​യാ​ണ് ആ ​ചെ​റു​പ്പ​ക്കാ​ര​ൻ കാ​ണി​ച്ച​ത്. എ​ന്നി​ട്ട് നു​ണ​പ​റ​യു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ക്രൂ​ര​ത കോ​ൺ​ഗ്ര​സ്‌ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. അ​വ​ർ അ​ത് പൂ​ഴ്ത്തി വെ​ച്ചു​വെ​ന്നും ഷൈ​ല​ജ കു​റ്റ​പ്പെ​ടു​ത്തി. വി​വ​രം പു​റ​ത്ത് വ​ന്ന​പ്പോ​ൾ ഇ​യാ​ളെ പു​റ​ത്താ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​തെ​ന്നും കെ.​കെ.​ഷൈ​ല​ജ പ​റ​ഞ്ഞു.

Kerala

ബോം​ബ് പൊ​ട്ടു​മെ​ന്ന് പ​ണ്ട് പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല; നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ബോം​ബ് പൊ​ട്ടു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല.

അ​തു​പോ​ലെ നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് യോ​ജി​പ്പ് : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് എ​ല്ലാ കാ​ല​ത്തും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ന്നാ​ൽ അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യ നി​ല​പാ​ട് അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സി​പി​ഐ ച​തി​യ​ൻ ച​ന്തു​വാ​ണെ​ന്ന നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്ക് ഇ​ല്ല. സി​പി​ഐ​യു​മാ​യി ഏ​റ്റ​വും ന​ല്ല ഐ​ക്യ​ത്തി​ലാ​ണ്. അ​ത് തു​ട​ർ​ന്ന് മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കും. ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഞ​ങ്ങ​ള​ല്ല. അ​തി​നു​ള്ള ഉ​ത്ത​രം വെ​ള്ളാ​പ്പ​ള്ളി​യാ​ണ് പ​റ​യേ​ണ്ട​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വം സ​ർ​ക്കാ​രി​ന് മാ​ത്ര​മേ പ​റ​യാ​ൻ പ​റ്റൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഒടുവിൽ കു​റ്റ​സ​മ്മ​തം നടത്തി ; പി​എം ശ്രീയിൽ ​ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രിനു തെ​റ്റുപ​റ്റി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നു തെ​റ്റു​പ​റ്റി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

പി​ന്നീ​ട് പാ​ർ​ട്ടി ഇ​ട​പെ​ട്ട് തെ​റ്റ് തി​രു​ത്തി. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം പി​എം ശ്രീ ​വി​വാ​ദ​വും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യി​രി​ക്കാം. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​രും. എ​ല്‍​ഡി​എ​ഫി​ന് 60 സീ​റ്റു​ക​ള്‍ ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ഴു​മു​ണ്ട്.

രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 17 ല​ക്ഷം വോ​ട്ടു​ക​ള്‍ എ​ൽ​ഡി​എ​ഫി​ന് അ​ധി​ക​മു​ണ്ട്. അ​മി​ത ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​ണ് തോ​ല്‍​വി​യു​ണ്ടാ​യ​ത്.

ഇ​ത് സം​ഘ​ട​നാ വീ​ഴ്ച​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

 

 

 

Kerala

ജ​ന​സേ​വ​ന​മാ​ണ് ല​ക്ഷ്യം; ത​ർ​ക്ക സ്ഥ​ല​ത്ത് ഓ​ഫീ​സ് തു​റ​ന്ന് ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ഓ​ഫീ​സ് തു​റ​ന്ന് ആ​ര്‍.​ശ്രീ​ലേ​ഖ. ചെ​റി​യൊ​രി​ട​ത്ത് ഇ​ന്ന് മു​ത​ൽ സേ​വ​നം തു​ട​ങ്ങി​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ശ്രീ​ലേ​ഖ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ വി​ള​ക്ക് കൊ​ളു​ത്തി ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പോ​സ്റ്റി​നൊ​പ്പം ശ്രീ​ലേ​ഖ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഷ്ടി​ച്ച് 70-75 സ്ക്വ​യ​ര്‍ ഫീ​റ്റ് മാ​ത്ര​മു​ള്ള ചെ​റി​യ മു​റി​യാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് ചു​റ്റും ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണെ​ന്നും ശ്രീ​ലേ​ഖ പോ​സ്റ്റി​ൽ വി​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു‌‌​ടെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് നേ​ര​ത്തെ ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നാ​ണ് ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ താ​ൻ കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ത​ന്നെ തു​ട​ര​മെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ട്. പി​ന്നാ​ലെ​യാ​ണ് വി​ഷ​യം വീ​ണ്ടും ഉ​ന്ന​യി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്‌​റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എ​മ്മി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി സി​പി​ഐ. സി​പി​എം വ​സ്തു​ത​ക​ൾ മ​റ​ച്ച് വെ​യ്ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​യെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്തി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സി​പി​ഐ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച​ത് തി​രി​ച്ച​ടി​യാ​യി. സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തു. പ​ത്മ​കു​മാ​റി​നെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ചെ​ന്നും സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച ചേർന്ന സി​പി​എം യോ​ഗ​ത്തി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും പ​ത്മ​കു​മാ​റി​നെ​തി​രെ ന‌​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

Kerala

തോ​ൽ​വി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തി; പ​രി​ഹാ​ര​ക്രി​യ തു​ട​ങ്ങി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണം.

വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​ണ്ട്. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം.

സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി​യി​രു​ന്നു. ആ ​പ​രി​ശ്ര​മം അ​വ​ർ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ല.

ക​ണ​ക്കു​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ബി​ജെ​പി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും നേ​രി​യ വ​ർ​ധ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​ഞ്ഞു. പാ​ല​ക്കാ​ട് പോ​ലും കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. യ​ഥാ​ർ​ത്ഥ​ത്തി​ൽ ബി​ജെ​പി​യെ നേ​രി​ട്ട​തും പ്ര​തി​രോ​ധി​ച്ച​തും എ​ൽ​ഡി​എ​ഫാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ജ​യി​ച്ച 41 വാ​ർ​ഡി​ൽ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

സം​സ്ഥാ​ന​ത്താ​കെ ഇ​തേ അ​വ​സ്ഥ​യാ​ണ് പ​ര​സ്പ​രം വോ​ട്ട് കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ജാ​ഥ ന​ട​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​ച്ചു; സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ൽ വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല വി​വാ​ദ​വും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​യി​ല്ലെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ഇ​ല്ലാ​ത്ത​ത് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ​തി​രെ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് പ​ല ഭാ​ഗ​ത്തുനി​ന്നും നേ​രി​ട്ട​ത്.

ഇ​തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ഭ​ര​ണ​രം​ഗ​ത്ത് വി​വാ​ദ​ങ്ങ​ളി​ല്ലാ​ത്ത കാ​ല​മാ​ണ് ക​ട​ന്നു​പോ​യ​ത്. പി​എം​ശ്രീ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തി​രി​ച്ച​ടി​യാ​യി.

ഒ​രു ആ​ലോ​ച​ന​യും കൂ​ടാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് വ​ഴി​വെ​ച്ചു. സി​പി​എം - ബി​ജെ​പി ധാ​ര​ണ​യെ​ന്ന യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് അ​ത് ഒ​ര​ള​വ് വ​രെ വി​ശ്വാ​സ്യ​ത കൂ​ട്ടി​യെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത് വേ​റെ നി​ല​യി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് പു​റ​ത്തു​വ​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി. സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സം​ഘ​ട​നാ വീ​ഴ്ച​യു​ണ്ടാ​യി.

ഇ​തെ​ല്ലാം പ​രി​ഹ​രി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

 

District News

യു​ഡി​എ​ഫ് - ബി​ജെ​പി അ​വി​ശു​ദ്ധ സ​ഖ്യം മ​റ​യ്ക്കാ​ൻ മാ​ധ്യ​മ​ശ്ര​മം: സി​പി​എം

കൊ​ല്ലം: യു​ഡി​എ​ഫ് -ബി​ജെ​പി അ​വി​ശു​ദ്ധ സ​ഖ്യം മ​റ​യ്ക്കാ​ൻ മാ​ധ്യ​മ​ങ്ങൾ ശ്ര​മി​ക്കു​ന്നു​വെ​ന്നു ജി​ല്ലാ ആ​ക്ടി​ംഗ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കൊ​ല്ലം​കോ​ർ​പ​റേ​ഷ​നി​ലെ പ​രാ​ജ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി ജി​ല്ല​യി​ലാ​കെ എ​ൽ​ഡി​എ​ഫ് പ്ര​ത്യേ​കി​ച്ച് സി​പി എം ​ത​ക​ർ​ന്നു എ​ന്നു​പ്ര​ച​രി​പ്പി​ക്കാ​നാ​യി​രു​ന്നു ഈ ​ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​ദ്യ ശ്ര​മം ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ട​ന്നു​വെ​ന്ന പേ​രി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ കൂ​ടാ​തെ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി, എ​സ്‌​ഡി​പി​ഐ തു​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ​വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ചാ​ണ് യു ​ഡി എ​ഫ് വി​ജ​യം എ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ കൊ​ല്ല​ത്ത് നി​ന്നു വ​രു​ന്ന​ത്. നി​യു​ക്ത മേ​യ​ർ എ.​കെ.​ഹ​ഫീ​സി​നെ എ​സ്‌​ഡി​പി​ഐ സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​റി​യി​ച്ച വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ യൂ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും എ.​കെ. ഹ​ഫീ​സി​ന്‍റെ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ ഗു​രു​ദാ​സ​ന്‍റെ പേ​രി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ തി​ക​ഞ്ഞ അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

വാ​ഹ​നം വി​ട്ടു ന​ൽ​കി​യി​ല്ല; പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വ് ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ വെ​ള്ള​നാ​ട് ശ​ശി വ​ഴി​യി​ൽ ത‌​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​യെ​യാ​ണ് വെ​ള്ള​നാ​ട് ശ​ശി ത‍​ട​ഞ്ഞ​ത്.

പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ച്ചു മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്ത് വെ​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ കാ​ർ ഇ​യാ​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പോ​കാ​നാ​യി വാ​ഹ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ന്നാ​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Kerala

20 വ​ർ​ഷ​ത്തെ ശി​ക്ഷ​വി​ധി​ച്ച​ത് ഒ​രു​മാ​സം മു​മ്പ്; സി​പി​എം നേ​താ​വി​ന് പ​രോ​ൾ

ക​ണ്ണൂ​ർ: പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ 20 വ​ർ​ഷ​ത്തെ ശി​ക്ഷ​ല​ഭി​ച്ച സി​പി​എം നേ​താ​വ് വി.​കെ.​നി​ഷാ​ദി​ന് പ​രോ​ള്‍. ഷു​ക്കൂ​ർ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ​ത്.

കേ​സി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് നി​ഷാ​ദി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് പ​രോ​ൾ ല​ഭി​ക്കു​ന്ന​ത്. ആ​റ് ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ഷാ​ദി​ന്‍റെ പി​താ​വി​ന് അ​സു​ഖം ആ​യ​തി​നാ​ല്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നി​ല​വി​ല്‍ 16 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് വി.​കെ.​നി​ഷാ​ദ്. കൊ​ല​പാ​ത​കം, സം​ഘം​ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, മ​ര്‍​ദി​ക്ക​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് നി​ഷാ​ദി​നെ​തി​രേ​യു​ള്ള​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡ് മൊ​ട്ട​മ്മ​ലി​ല്‍ നി​ന്ന് മ​ത്സ​രി​ച്ച നി​ഷാ​ദ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​യി​ലി​ലാ​യ​തി​നാ​ല്‍ നി​ഷാ​ദ് ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ല.

 

Kerala

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ചി​ല​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ 20 പേ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞ​തെ​ന്നും എ​സ്.​പി. ദീ​പ​ക് വ്യ​ക്ത​മാ​ക്കി.

 

 

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ൾ: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ബം​ഗ്ലാ​ദേ​ശി​യെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് രാം ​നാ​രാ​യ​ണ​നെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍.

സ​ര്‍​ക്കാ​ര്‍ രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 18 നാ​ണ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ മ​ര്‍​ദി​ച്ച​ത്. നീ ​ബം​ഗ്ലാ​ദേ​ശി ആ​ണോ​ടാ എ​ന്ന​ട​ക്കം ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.

ഇ​ത് എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കി. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മ​ത്സ​രം പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യ്ക്ക് കാ​ര​ണ​മാ​യി. സി​പി​എം മൂ​ട് താ​ങ്ങി​ക​ളു​ടെ പാ​ർ​ട്ടി​യാ​യി. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ കാ​ലു​വാ​രി തേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ്. പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

 

 

Kerala

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​രും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി. ആ ​സാ​ഹ​ച​ര്യം മാ​റും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ൾ സൂ​ക്ഷ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​ന് 64 സീ​റ്റു​ക​ളി​ൽ മു​ൻ തൂ​ക്ക​മു​ണ്ട്. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്‌ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും അ​ടി​ത്ത​റ ത​ക​ർ​ന്നു​വെ​ന്ന വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും അ​വ​രെ പി​ന്താ​ങ്ങു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​ശ​ക​ല​ന​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.​കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്.

രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. അ​തി​നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി; സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ൽ  

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്ത​ൽ. രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചു.

സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പ​ല്ല. മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ച​ത്. എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​രാ​നാ​കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി ആ​യി​ട്ടു​ണ്ട്. അ​തി​നെ മ​റി​ക​ട​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ചി​ല ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

 

 

Kerala

സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞു; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ നി​ല​വി​ലെ സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞ കേ​സി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ അ​റ​സ്റ്റി​ൽ.

നെ​ടു​മ്പാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യ്ക്കു സ​മീ​പം തെ​ക്കേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തി​ല​ക​ന്‍ (56) ആ​ണ് പി​ടി​യി​ലാ​യ​ത്. 12ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. 16-ാം വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു സാ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് ക​ത്തി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ന​ക​ത്തെ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

നി​ല​വി​ലെ മെം​ബ​റാ​യി​രു​ന്ന ബി​ന്ദു സാ​ബു​വി​ന് ഇ​ക്കു​റി പാ​ര്‍​ട്ടി സീ​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല. ഈ ​വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ക​യും ചെ​യ്തു. ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ത​ലേ​ന്നാ​ണ് ഗു​ണ്ട് ക​ത്തി​ച്ച് എ​റി​ഞ്ഞ​ത്.

Kerala

ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ക​ണ്ണൂ​ർ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇ​രി​ട്ടി വ​ട്ട​ക്ക​യ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ട്ട​ക്ക​യം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ, ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

അ​ക്ര​മി സം​ഘം വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. സ്ഫോ​ട​ക വ​സ്തു എ​റി​യു​ന്ന​തി​നി​ടെ അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും. തെ​ര​ഞ്ഞെ​ടു​പ്പു വി​ധി അ​വ​ലോ​ക​നം ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രും.

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു വി​ധി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​ക്ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും ക​ഴി​യാ​തി​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി​യും സി​പി​എ​മ്മി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗ​വും തി​ങ്ക​ളാ​ഴ്ച ചേ​രും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി ത​ന്നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ലേ​യും പ്ര​ധാ​ന വി​ല​യി​രു​ത്ത​ൽ.

 

Kerala

സി​പി​എം നി​ല​പാ​ടി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു; പി​ണ​റാ​യി​സ​ത്തി​ന് തി​രി​ച്ച​ടി​കി​ട്ടി: പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​സ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ല​ഭി​ച്ചെ​ന്ന് മു​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ. ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥ‌​ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും വാ ​തു​റ​ന്നാ​ൽ പ​റ​യു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണ്. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ നി​ല​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട പ്ര​സ്ഥാ​ന​മാ​യി​രു​ന്നു.

ഈ ​ര​ണ്ട് നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യി വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ പി​ണ​റാ​യി ശ്ര​മി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ണ്ടി​രു​ന്ന പാ​ർ​ട്ടി പ​രി​പൂ​ർ​ണ​മാ​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യി​മാ​റി​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

 

 

 

 

Kerala

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ആ​ദ്യ സൂ​ച​ന എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്ന്, യു​ഡി​എ​ഫ് മൂ​ന്ന്, എ​ൻ​ഡി​എ ര​ണ്ട് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ വി​വാ​ദ​മു​ണ്ടാ​യ മു​ട്ട​ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷ് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ഏ​ഴു സീ​റ്റി​ലും യു​ഡി​എ​ഫ് ര​ണ്ട് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ തീ​വ്ര​ത കൂ​ടി​യ​ത് ഇ​നി​യി​ല്ല, തീ​വ്ര​ത കു​റ​ഞ്ഞ​ത് മാ​ത്രം; പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു

മ​ല​പ്പു​റം: തി​രൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പ്രീ​മി​യം സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് കെ​എ​സ്ആ​ർ​ടി​സി ഇ​റ​ക്കി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. തീ​വ്ര​ത കൂ​ടി​യ​ത് ഇ​നി​യി​ല്ല തീ​വ്ര​ത കു​റ​ഞ്ഞ​ത് മാ​ത്ര​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി തി​രൂ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട - മാ​ന​ന്ത​വാ​ടി, പാ​ല - പാ​ണ​ത്തൂ​ർ റൂ​ട്ടി​ലാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ച് പ്രീ​മി​യം ബ​സു​ക​ൾ ഓ​ടി​ച്ച​ത്. എ​ന്നാ​ൽ വ​രു​മാ​നം കു​റ​ഞ്ഞ​തോ‌​ടെ പ്രീ​മി​യം ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ ഓ​ടി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റോ​പ്പ് കു​റ​ച്ചും നി​ര​ക്ക് കൂ​ട്ടി​യും ആ​രം​ഭി​ച്ച പ്രീ​മി​യം ബ​സു​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​യി​രു​ന്നു. അ​തി​നാ​ൽ മു​മ്പു​ണ്ടാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​ന​മെ​ന്നും എം.​മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​തെ​ന്നും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ല​സി​താ നാ​യ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ ട്രോ​ളി​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ പോ​സ്റ്റ്.

 

 

 

Kerala

മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല; സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ഹു​ലി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ലി​ന്‍റെ രാ​ജി കേ​ര​ളം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ടും. രാ​ഹു​ലി​ന്‍റെ കേ​സും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ കേ​സും വ്യ​ത്യ​സ്ഥ​മാ​ണ്. മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല.

മു​കേ​ഷി​നെ​തി​രെ പാ​ർ​ട്ടി കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

 

 

 

Latest News

Corehub Up