x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം

വെബ് ഡെസ്ക്
Published: July 11, 2026 10:48 PM IST | Updated: July 11, 2026 10:48 PM IST

മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ: ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ സി​പിഎം ​പ്ര​വ​ർ​ത്ത​ക​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കു​ക​യും വ്യാ​ജ പ്ര​ച​ാരണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ച് സി​പിഎം പ്രവർത്തകർ ​എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

പ​റ​വൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് എം​എ​ൽ​എ ഓ​ഫീ​സി​ന് സ​മീ​പം ബാ​രി​ക്കേ​ഡു​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി സി. ​ഷാം​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​ സ​ലാം, എ. ​ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : CPM Nattuvishesham District news

Recent News

Corehub Up