Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബി​എം​ഡ​ബ്ല്യു ത​ക​ർ​ന്ന് ത​രി​പ്പ​ണം, ര​ണ്ടു മ​ര​ണം

മും​ബൈ: മും​ബൈ-​വ​ഡോ​ദ​ര ഹൈ​വേ​യി​ൽ ബ​ദ്‌​ലാ​പൂ​രി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​ദ്‌​ലാ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ യോ​ഗേ​ഷ് ദി​ഗെ, റി​ക്കേ​ബ ജാ​ക്ക​പ്പ് എ​ന്നി​വ​രാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ് എ​ന്ന മൂ​ന്നാ​മ​ത്തെ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ താ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ അ​പ​ക​ടം ന​ട​ന്ന​ത്. ടി​റ്റ്‌​വാ​ല​യി​ൽ നി​ന്ന് ബ​ദ്‌​ലാ​പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബി​എം​ഡ​ബ്ല്യു സ്പോ​ർ​ട്സ് കാ​ർ. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 250 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മി​ത​വേ​ഗ​ത​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ പ​ല​യി​ട​ത്താ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു മൂ​വ​രു​മെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ ബ​ദ്‌​ലാ​പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: കാ​ളാ​ച്ചാ​ലി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. നെ​ല്ലി​ശേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​ണ​വ് (24) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ളാ​ച്ചാ​ലി​ൽ പ്ര​ണ​വും സൂ​ഹൃ​ത്ത് അ​സ്‌​ല​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പി​റ​കി​ൽ വ​ന്ന പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​ണ​വി​നെ നാ​ട്ടു​കാ​ർ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​ളാ​ച്ചാ​ലി​ൽ കാ​ർ വാ​ഷി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Kerala

കാ​റപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ൽ മീ​​​ങ്കു​​​ന്ന​​​ത്ത് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട കാ​​ർ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്കി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചുക​​​യ​​​റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

ചെ​​​ങ്ങ​​​ന്നൂ​​​ർ മാ​​​ട​​​യ്ക്ക​​​ൽ പീ​​​ടി​​​ക​​​യി​​​ൽ തോ​​​മ​​​സ് എം. ​​​കോ​​​ശി (74) ആ​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ഫാ.​​​സു​​​നു ബേ​​​ബി കോ​​​ശി (40), മ​​​ക​​​ന്‍റെ ഭാ​​​ര്യ ലി​​​ജി റെ​​​യ്‌​​​ച്ച​​​ൽ തോ​​​മ​​​സ് (36) എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​ത്. ആ​​​റൂ​​​ർ പേ​​​പ്പ​​​തി ക​​​വ​​​ല​​​യ്ക്ക് സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽനി​​​ന്നു പു​​​ന​​​ലൂ​​​ർ​​​ക്ക് പോ​​​വു​​ക​​യാ​​യി​​രു​​ന്നു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ. കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ​ കൂ​​​ത്താ​​​ട്ടു​​​കു​​​ളം ദേ​​​വ​​​മാ​​​താ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും തോ​​​മ​​​സി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​പ്പോ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്ന​​​ത്.

International

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കിന് സമീപത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up