സുൽത്താൻ ബത്തേരി: അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കോളിയാടിയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിന്റെ മകൻ ആദിൽഷാ (21) ആണ് മരിച്ചത്. ബത്തേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കഴിഞ്ഞദിവസം രാവിലെ 8.30 നാണ് അപകടം. ആദിൽഷായോടൊപ്പം കാറിലുണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ അമൽ (26), ബേസിൽ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂൽപ്പുഴ നെൻമേനിക്കുന്ന് ആദർശ് (23) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ വൈദ്യുതിക്കാലും തകർത്ത് പാതയോരത്തെ വർക്ക്ഷോപ്പിലേക്ക് മറിയുകയായിരുന്നു.
Tags : dies in car accident