കുണ്ടറ: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുത്തൂർ പെരുങ്കുളം കാഞ്ഞിരവിള ഉന്നതിയിൽ അനീഷ് ഭവനിൽ തങ്കപ്പന്റെയും തുളസിയുടെയും മകൻ ടി. അനീഷാണ്(27)മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ എംസി റോഡിൽ ടിബി ജംഗ്ഷനു സമീപം പെട്രോൾ പമ്പിനു മുൻപിലായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക രജിസ്ട്രേഷനിലുള്ള ചരക്കുലോറി എതിരെ വന്ന ജീപ്പിലിടിച്ചാണ് ഇതിലെ യാത്രക്കാരനായ അനീഷ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുങ്കുളം സ്വദേശികളായ മോനി(28), ഇന്ദ്രജിത്ത്(36) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Young man dies in car accident