Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandy Umman

Wayanad

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഇ​ന്ന് മ​രി​യ​നാ​ട് ഭൂ​സ​മ​ര​കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കും

ക​ൽ​പ്പ​റ്റ: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​രി​യ​നാ​ട് ആ​ദി​വാ​സി ഭൂ​സ​മ​ര കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കും.

കു​ടി​ലു​ക​ളു​ടെ ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് സ​മ​ര​കേ​ന്ദ്ര​ത്തി​ലെ 70 കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ല​ഭ്യ​മാ​ക്കി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളു​ടെ വി​ത​ര​ണം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ൽ പാ​ന്പ്ര​യ്ക്കു സ​മീ​പ​മാ​ണ് മ​രി​യ​നാ​ട്. ഇ​വി​ടെ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ ഭൂ​സ​മ​രം ന​ട​ത്തു​ന്ന​ത്.

കൃ​ഷി​ക്കും വാ​സ​ത്തി​നും യോ​ജി​ച്ച ഭൂ​മി കാ​ത്തു​മ​ടു​ത്ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് മ​രി​യ​നാ​ടി​ൽ സ​മ​ര​മു​ഖ​ത്ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ണി​യ, കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ളാ​ണ് കാ​പ്പി​ത്തോ​ട്ട​ത്തി​ൽ കു​ടി​ൽ​കെ​ട്ടി താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളി​ൽ ഏ​റെ​യും. 2022 മെ​യ് 31നു ​ആ​രം​ഭി​ച്ച​താ​ണ് സ​മ​രം.

233 ഹെ​ക്ട​ർ വ​രു​ന്ന​താ​ണ് മ​രി​യ​നാ​ട് കാ​പ്പി​ത്തോ​ട്ടം. ഇ​തി​ൽ 135 ഹെ​ക്ട​ർ ആ​ദി​വാ​സി ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ സ​മ​രം ചെ​യ്ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. ബാ​ക്കി 98 ഹെ​ക്ട​റി​ലാ​ണ് പി​ന്നീ​ട് കു​ടി​ൽ​കെ​ട്ട​ൽ ന​ട​ന്ന​ത്. മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​നു​ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന് കൈ​മാ​റി​യ 19,000 ഏ​ക്ക​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് മ​രി​യ​നാ​ട് തോ​ട്ടം.

"ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന് മാ​റ്റി​വ​ച്ച ഭൂ​മി’ എ​ന്ന ബോ​ർ​ഡ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന ചി​ല​രും തോ​ട്ട​ത്തി​ൽ താ​മ​സ​മു​ണ്ട്.​ഒ​രു ഏ​ക്ക​ർ വീ​തം 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു പ​ര്യാ​പ്ത​മാ​യ ഭൂ​മി മ​രി​യ​നാ​ട് തോ​ട്ട​ത്തി​ലു​ണ്ട്. സ​മ​ര​കേ​ന്ദ്ര​ത്തി​ൽ ആ​ദി​വാ​സി​ക​ൾ കെ​ട്ടി​യ കു​ടി​ലു​ക​ളി​ൽ പ​ല​തും മ​ഴ​യ​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്.
ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ണ് ഫൗ​ണ്ടേ​ഷ​ൻ ഇ​ട​പെ​ട​ലെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. ജോ​ണ്‍ പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ൻ നേ​ര​ത്തേ മ​രി​യ​നാ​ടി​ലെ ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​ൽ പു​ത​യ്ക്കു​ന്ന​തി​ന് പ്ലാ​സ്റ്റി​ക് ഷീ​റ്റ് ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up