x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം വൈ​കാ​ൻ കാ​ര​ണം വ​കു​പ്പു​ക​ളുടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ: ചാ​ണ്ടി ഉ​മ്മ​ൻ

വെബ് ഡെസ്ക്
Published: August 22, 2026 12:48 AM IST | Updated: August 22, 2026 12:48 AM IST

ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ

പു​തു​പ്പ​ള്ളി: വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണു പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം വൈ​കിക്കുന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ. ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു. പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ചെ​യ്തു തീ​ര്‍​ക്കാ​മെ​ന്നു ധാ​ര​ണ​യാ​യി. ഇ​തി​നാ​യി മൂ​ന്നു മാ​സ​ത്തെ സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദി​ച്ചെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ കോ​ട്ട​യം പ്ര​സ് ക്ല​ബ്ബില്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല. സ​മ​ര​പാ​ത സ്വീ​ക​രി​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​ന്ന​തി​നാ​ലാ​ണ്. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ള്‍ തെ​ര​ഞ്ഞു​പി​ടി​ച്ചു നി​ര്‍​മാ​ണം മു​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തെ സ​ര്‍​ക്കാ​ര്‍ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തോടു ചെ​യ്ത​ത് കൊ​ടി​യ വ​ഞ്ച​ന​യാ​ണ്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​സ്ഥ​ലം മു​ത​ല്‍ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. മ​ന്ദി​രം ജം​ഗ്ഷ​ന്‍, നാ​ലു​ന്നാ​ക്ക​ല്‍, വാ​ഴൂ​ര്‍, അ​യ​ര്‍​ക്കു​ന്നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ വ​രെ​യു​ള്ള റോ​ഡു​ക​ള്‍ ന​വീ​ക​രി​ച്ചു. ഇ​വി​ടെ​നി​ന്നും പു​തു​പ്പ​ള്ളി​യി​ലേ​ക്കു​ള്ള ഒ​റ്റ റോ​ഡ് പോ​ലും പു​തു​ക്കി​പ്പണി​തി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ള്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തോ​ട് മു​ഖം​തി​രി​ഞ്ഞു​ നി​ന്നു. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ള്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് താ​റു​മാ​റാ​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി പു​തു​പ്പ​ള്ളി​യി​ല്‍ പു​തി​യ സെ​ക്‌ഷ​ന്‍ ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ഉ​ട​ന്‍

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി​യെ സ്‌​പോ​ട്‌​സ് സി​റ്റി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള സ്‌​റ്റേ​ഡി​യ​മാ​ണ് ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ സ​മാ​ഹ​രി​ക്കും. ആ​ഗോ​ള​ത​ല​ത്തി​ല്‍ പ​ണം സ്വ​രൂ​പി​ക്കാ​നും ന​ല്‍​കാ​നും കാ​യി​ക​പ്രേ​മി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​ന്ന​ദ്ധ​മാ​ണ്. സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ നി​ല​വാ​ര​വും ഉ​യ​ര്‍​ത്തും. നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ക്കും.

അ​ഞ്ച് ലാ​ഫിം​ഗ് ക്ല​ബ്ബു​ക​ള്‍

പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ലാ​ഫിം​ഗ് ക്ല​ബു​ക​ള്‍ ആ​രം​ഭി​ക്കും. പാ​മ്പാ​ടി, പു​തു​പ്പ​ള്ളി, വാ​ക​ത്താ​നം, മ​ണ​ര്‍​കാ​ട്, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക്ല​ബ്ബു​ക​ള്‍ ആ​രം​ഭി​ക്കു​ക. ഇ​തി​നാ​യി ഓ​രോ ക്ല​ബ്ബിനും പ​ത്തു ലക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കും. പു​തു​പ്പ​ള്ളി​യി​ലെ ക്ല​ബ് പു​തു​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​കും നി​ര്‍​മാ​ണം ന​ട​ത്തു​ക.

Tags : Nattuvishesham District News road renovation Chandy Umman

Recent News

Corehub Up