Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission

ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ന്‍ ത​സ്തി​ക​ക​ളി​ല്‍ നാ​ലാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം; സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

 കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മി​ഷ​നു​ക​ളി​ല്‍ 229 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന കാ​ര്യ​ത്തി​ലെ തീ​രു​മാ​നം നാ​ലാ​ഴ്ച​യ്ക്ക​ക​മു​ണ്ടാ​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക്കു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ജെ. ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​ഷ​യം ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്കാ​യി വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ലെ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി വീ​ണ്ടും ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്: ക​മ്മീ​ഷ​ൻ വാ​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​ൽ 1.73 കോ​​ടി രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ടു​​​ക്കി നെ​​​ടു​​​ങ്ക​​​ണ്ടം ക​​​ല്‍​കൂ​​​ന്ത​​​ല്‍ സ്വ​​​ദേ​​​ശി പ​​​ങ്ക​​​ജം കോ​​​ട്ടേ​​​ജി​​​ൽ ദി​​​പി​​​ന്‍ സാ​​​മ്രാ​​​ജി​​നെ (25)​ ​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​ന്തി​​​ക്കാ​​​ട് വെ​​​ളു​​​ത്തൂ​​​ര്‍ പ​​​റ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യി​​​ല്‍​നി​​​ന്നാ​​​ണ് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​ണെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​ണം അ​​​യ​​​ച്ചു​​​വാ​​​ങ്ങി​​​യ​​​ത്.

പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ള്‍​ക്കു ത​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ തു​​​ക വാ​​​ങ്ങി കൈ​​​മാ​​​റി ക​​​മ്മീ​​​ഷ​​​ന്‍ കൈ​​​പ്പ​​​റ്റി ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​തി​​​നാ​​​ണ് ദി​​​പി​​​ന്‍ സാ​​​മ്രാ​​​ജി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ എ​​​സ്എ​​​ച്ച്ഒ പി.​​​എ​​​സ്. സു​​​ജി​​​ത്, ജി​​​എ​​​സ്ഐ​​​മാ​​​രാ​​​യ പി.​​​എ​​​സ്. സു​​​ജി​​​ത് കു​​​മാ​​​ര്‍, കെ.​​​വി. ജസ്റ്റി​​​ന്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ സ​​​ച്ചി​​​ന്‍, അ​​​ന​​​ന്തു​​​മോ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up