കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് അങ്കണവാടി സന്ദർശിച്ചപ്പോൾ.
കൂത്തുപറന്പ്: വലിയവെളിച്ചത്ത് വ്യവസായ പാർക്കിന് സമീപത്തെ അങ്കണവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അങ്കണവാടിയിൽ സന്ദർശനം നടത്തി.
നിലവിൽ പരാതിക്കിടയാക്കിയ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ഇപ്പോൾ പൊടിശല്യം നേരിടുന്നില്ലെന്നും അങ്കണവാടി ജീവനക്കാർ കമ്മീഷനെ അറിയിച്ചു. പരാതിക്കിടയാക്കിയ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു.
കമ്മീഷൻ അംഗം ബി.മോഹൻ കുമാറും സന്ദർശനത്തിൽ പങ്കെടുത്തു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശ്രീജ, ഐസിഡിഎസ്. സൂപ്പർവൈസർ സി.വസന്ത, അങ്കണവാടി അധ്യാപിക ഷീജ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.
Tags : Nattuvishesham Districtnews Commission