കാസര്‍ഗോഡ്: രാവണേശ്വരം സ്വദേശിനിയെയും ഭിന്നശേഷിക്കാരനായ മകനെയും സമീപവാസിയായ സ്ത്രീയും മറ്റ് ചിലരും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിയെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാല്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
ഹൊസ്ദുര്‍ഗ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. രാവണേശ്വരം സെറ്റില്‍മെന്റ് സ്കീം സ്വദേശിനി എസ്. ബിന്ദു പ്രദേശവാസിയായ ടി.പി. ശോഭക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയില് നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. 2024 ഒക്ടോബര്‍ 22നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇടപെടുന്നത് അനഭിലഷണീയമാണെന്ന് ഉത്തരവില്‍ പറഞ്ഞു.
Tags : nattu vishesham Human Rights Commission