Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committed

Kollam

മാ​ര്‍​ത്തോ​മ സ​ഭ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ‍പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ര്‍​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​ തി​യോ​ഡോ​ഷ്യ​സ്

കൊ​ട്ടാ​ര​ക്ക​ര: കാ​രു​ണ്യ ത​ണ​ലാ​യി ആ​റു​പ​തി​റ്റാ​ണ്ടാ​യി പ്ര​ശോ​ഭി​ക്കു​ന്ന മാ​ര്‍​ത്തോ​മ എ​പ്പി​സ്‌​കോ​പ്പ​ല്‍ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്റെ 61-ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി. മാ​ര്‍​ത്തോ​മ്മാ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​തീ​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​വാ​ന്‍ മാ​ര്‍​ത്തോ​മ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും വേ​ദ​നി​ക്കു​ന്ന​വ​രെ​യും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ദി​രം പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് ഫാ.ബി​നു സി. ​ശാ​മു​വേ​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ, സ​ഭാ സെ​ക്ര​ട്ട​റി ഫാ. ​ഡാ​നി​യ​ല്‍ വ​ര്‍​ഗീ​സ്, വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഡാ​നി​യേ​ല്‍ തോ​മ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. കെ ​തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ഏ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ കെ.​കെ. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up