കൊട്ടാരക്കര മാര്‍ത്തോമ എപ്പിസ്കോപ്പല്‍ ജൂബിലി മന്ദിരത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ മാര്‍ത്തോമ മെത്രാപ്പോലീത്ത ഡോ. തീയോഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര: കാരുണ്യ തണലായി ആറുപതിറ്റാണ്ടായി പ്രശോഭിക്കുന്ന മാര്‍ത്തോമ എപ്പിസ്കോപ്പല്‍ ജൂബിലി മന്ദിരത്തിന്റെ 61-ാമത് വാര്‍ഷികാഘോഷം നടത്തി. മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. തീയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ആഘോഷം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാന് മാര്‍ത്തോമ സഭ പ്രതിജ്ഞാബദ്ധമാണെന്നും വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ദിരം പ്രസിഡന്റ് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു. ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ.ബിനു സി. ശാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, സഭാ സെക്രട്ടറി ഫാ. ഡാനിയല്‍ വര്‍ഗീസ്, വികാരി ജനറല്‍ ഫാ. ഡാനിയേല്‍ തോമസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. കെ തോമസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോസ് ഏബ്രഹാം, ട്രഷറര്‍ കെ.കെ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Committed