Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultivation

Kozhikode

കാ​ട്ടു​പ​ന്നി ശ​ല്യം; ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ, പൂ​വ​ത്തും​ചോ​ല, കാ​ള​ങ്ങാ​ലി, കേ​ളോ​ത്തു​വ​യ​ൽ, ഓ​ഞ്ഞി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത്. ജ​നു​വ​രി മാ​സ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​വേ​ട്ട ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ വീ​ണ്ടും കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കി ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തും​ചോ​ല പ​ന​ച്ചി​ക്ക​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ മ​ന​യ​ത്ത് ജോ​ണി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ട വ​ള​ർ​ത്തു​നാ​യ​യെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഉ​ട​മ​യു​ടെ ക​ൺ​മു​മ്പി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഈ ​വി​ഷ​യം അ​ജ​ണ്ട​യാ​യി ച​ർ​ച്ച ചെ​യ്ത് എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​റി​യി​ച്ചു.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​സ​ൻ​സു​ള്ള ര​ണ്ട് ഷൂ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് വേ​ട്ട​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഷൂ​ട്ട​ർ​മാ​ർ​ക്ക് ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Business

കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം

തൃ​​​ശൂ​​​ർ: കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ-​​​പ​​​ഠ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന കൂ​​​ണ്‍​കൃ​​​ഷി വി​​​ഷ​​​യ​​​ത്തി​​​ലെ സൗ​​​ജ​​​ന്യ ഓ​​​ണ്‍​ലൈ​​​ൻ കോ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ബാ​​​ച്ച് 27ന് ​​​ആ​​​രം​​​ഭി​​​ക്കും.

കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ശാ​​​സ്ത്ര​​​ജ്ഞ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന കോ​​​ഴ്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് https://celkau.in/elearning/reg.php എ​​​ന്ന ലി​​​ങ്ക് വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ജൂ​​​ലൈ ഏ​​​ഴി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ര​​​ജി​​​സ്ട്ര​​​ഷേ​​​ൻ സ്വീ​​​ക​​​രി​​​ക്കി​​​ല്ല.
20 ദി​​​വ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സ് മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ണ്. ഒ​​​ന്പ​​​തു സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ കോ​​​ഴ്സ് കെ​​​എ​​​യു എം​​​ഒ​​​ഒ​​​സി പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ പ​​​ഠി​​​താ​​​വി​​​ന്‍റെ സൗ​​​ക​​​ര്യാ​​​ർ​​​ഥം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ഇ​​​തി​​​നാ​​​യി കംപ്യൂ​​​ട്ട​​​റോ മൊ​​​ബൈ​​​ൽ​​​ഫോ​​​ണോ ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ പാ​​​സാ​​​വു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു നി​​​ശ്ചി​​​ത ഫീ​​​സ് ഈ​​​ടാ​​​ക്കും. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് 27 മു​​​ത​​​ൽ യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ണ്‍ : 0487-2438566.

Kerala

'കേ​ര' പ​ദ്ധ​തി: കാ​പ്പി​ക്കൃ​ഷി മേ​ഖ​ല​യി​ല്‍ വ​യ​നാ​ടി​ന് 25 കോ​ടി​യു​ടെ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു

ക​ല്‍​പ്പ​റ്റ: കൃ​ഷി വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന 'കേ​ര' പ​ദ്ധ​തി​യി​ലൂ​ടെ വ​യ​നാ​ട്ടി​ല്‍ കാ​പ്പി​ക്കൃ​ഷി മേ​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും 25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ഉ​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​ഞ്ഞ തോ​ട്ട​ങ്ങ​ളി​ല്‍ പു​തി​യ തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ധ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഹെ​ക്ട​റി​ന് 1,10,000 രൂ​പ​യാ​ണ് സ​ഹാ​യം.

25 സെ​ന്‍റ് മു​ത​ല്‍ 10 ഹെ​ക്ട​ര്‍ വ​രെ കാ​പ്പി​ക്കൃ​ഷി​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് പ​ര​മാ​വ​ധി 2.2 ല​ക്ഷം രൂ​പ​യാ​ണ് സ​ഹാ​യം. ഹെ​ക്ട​റി​ന് 77,000 രൂ​പ ആ​ദ്യ​വ​ര്‍​ഷ​വും 33,000 രൂ​പ ര​ണ്ടാം​വ​ര്‍​ഷ​വും വി​ത​ര​ണം ചെ​യ്യും.

കാ​പ്പി​ക്കൃ​ഷി​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ശാ​സ്ത്രീ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ഹെ​ക്ട​റി​ന് 50,000 രൂ​പ വ​രെ സ​ഹാ​യം ന​ല്‍​കും. ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണ​ത്തി​ന് 18,000 രൂ​പ​യും സ്പ്രി​ങ്ക്‌​ള​ര്‍ യൂ​ണി​റ്റി​ന് 32,000 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ക. ഗു​ണ​മേ​ന്‍​മ​യു​ള്ള സ​ര്‍​ട്ടി​ഫൈ​ഡ് തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 30 ന​ഴ്‌​സ​റി​ക​ള്‍​ക്ക് ആ​റ് ല​ക്ഷം രൂ​പ വീ​തം ന​ല്‍​കി കാ​പ്പി​ത്തൈ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും.

വ​യ​നാ​ട​ന്‍ കാ​പ്പി​യു​ടെ വി​പ​ണി മൂ​ല്യം ഉ​യ​ര്‍​ത്തു​ന്ന​തി​ന് നാ​ഷ​ണ​ല്‍/​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, ജി​ഐ ടാ​ഗിം​ഗ് എ​ന്നി​വ​യ്ക്ക് ആ​കെ ചെ​ല​വി​ന്റെ 75 ശ​ത​മാ​നം (പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ) ക​ര്‍​ഷ​ക​ര്‍​ക്കും എ​ഫ്പി​ഒ​ക​ള്‍​ക്കും റീ​ഇം​ബ​ഴ്‌​സ്‌​മെ​ന്റാ​യി ന​ല്‍​കും. പു​ന​ര്‍​ന​ടീ​ലി​നും ഡ്രി​പ് ഇ​റി​ഗേ​ഷ​നും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ടേം ​ലോ​ണ്‍ ല​ഭ്യ​മാ​ക്കാ​ന്‍ പി​സി​ജി​എ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രി​ട്ട് സ​ഹാ​യ​ത്തി​നും ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​ത്തി​നും കേ​ര ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. കോ​ഫീ ബോ​ര്‍​ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ക​ദേ​ശം 32,000 ക​ര്‍​ഷ​ക​ര്‍​ക്ക് ബോ​ധ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും 16,000 ക​ര്‍​ഷ​ക​ര്‍​ക്ക് ഗ്രാ​മ​ത​ല ശി​ല്‍​പ​ശാ​ല​ക​ളും 3,400 ക​ര്‍​ഷ​ക​ര്‍​ക്ക് ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളി​ല്‍ സ​മ​ഗ്ര പ​രി​ശീ​ല​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ https://keraplantation.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് 8089775400 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം.

Agriculture

കൃ​ത്യ​താ കൃ​ഷി​യി​ലൂ​ടെ നേ​ടി​യ ത​ണ്ണി​മ​ത്ത​ൻ വി​ജ​യം

കൃ​ത്യ​താ കൃ​ഷി​യി​ലൂ​ടെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്തു വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് പി​റ​വം​കാ​ര​നാ​യ എ​സ്. സ​നി​ൽ കു​മാ​ർ എ​ന്ന യു​വ ക​ർ​ഷ​ക​ൻ. പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

ഒ​ന്ന​ര ഏ​ക്ക​റി​ൽ നാ​ല് ട​ണ്ണി​ന​ടു​ത്ത് ത​ണ്ണി​മ​ത്ത​ൻ സ​നി​ൽ കൃ​ഷി ചെ​യ്തു വി​ള​വെ​ടു​ത്തു. വാ​ര​ങ്ങ​ളെ​ടു​ത്തു പോ​ളി​ത്തീ​ൻ മ​ൾ​ച്ചിം​ഗ് ഷീ​റ്റും ഡ്രി​പ്പ് ലൈ​നും ന​ൽ​കി, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ന​ച്ചും വ​ള​മി​ട്ടും മ​തി​യാ​യ ക​ള​നി​യ​ന്ത്ര​ണ​ങ്ങ​ൾ ചെ​യ്തും സ​നി​ൽ ത​ന്‍റെ പ​റമ്പിൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്തു വി​ജ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ന്നൊ​രു​ക്കം

കൃ​ഷി​യി​ടം ടാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​ത​ശേ​ഷം നി​ലം ചെ​റി​യ വ​ര​ന്പു​ക​ളാ​യി മാ​റ്റി​യെ​ടു​ക്കും. അ​തി​ലേ​ക്ക് ആ​ദ്യം കോ​ഴി​വ​ളം ഇ​ടും. ഇ​തി​നു ശേ​ഷം മ​ണ്ണി​ട്ട് ഡോ​ളോ​മെ​റ്റ് വി​ത​റും. പി​ന്നെ അ​തി​നു മു​ക​ളി​ൽ മ​ണ്ണി​ട്ട​ശേ​ഷം ഡ്രി​പ്പ്ലൈ​ൻ ഓ​സ് വ​ലി​ക്കും.

ഇ​തി​നു​ശേ​ഷം പോ​ളി​ത്തീ​ൻ മ​ൾ​ച്ചിം​ഗ്ഷീ​റ്റ് വി​രി​ക്കും. എ​ത്ര അ​ക​ല​ത്തി​ലാ​ണോ തൈ ​ന​ടു​ന്ന​ത് അ​ത​നു​സ​രി​ച്ച് ഷീ​റ്റി​ൽ ദ്വാ​ര​ങ്ങ​ളു​ണ്ടാ​ക്കും. ഒ​ന്ന​ര ഇ​ഞ്ച് പി​വി​സി പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ദ്വാ​ര​മി​ടു​ന്ന​ത്.

വി​ത്തു പാ​കി തൈ ​മു​ള​പ്പി​ക്കും

മു​ക്കാ​സോ, സൂ​പ്പ​ർ ക്വീ​ൻ, ഷു​ഗ​ർ ക്വീ​ൻ ഇ​ന​ങ്ങ​ളാ​ണ് ന​ടു​ന്ന​ത്. പെ​രു​ന്പ​ള​ത്തെ ശ്രീ​അ​ഗ്രി ഫാ​മി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും വി​ത്ത് എ​ടു​ക്കു​ന്ന​ത്. വി​ത്തു​പാ​കു​ന്ന​തി​നാ​യി ച​കി​രി​ച്ചോ​റ്, ജൈ​വ​വ​ളം, സ്യൂ​ഡോ​മോ​ണ​സ് എ​ന്നി​വ മി​ക്സ് ചെ​യ്ത​ത് ട്രേ​യി​ൽ നി​റ​യ്ക്കും.

ഇ​തി​ൽ വി​ത്ത് പാ​കും. പ​ത്തോ പ​തി​ന​ഞ്ചോ ദി​വ​സ​ത്തി​നു​ശേ​ഷം മു​ള​പൊ​ട്ടി തൈ ​ആ​കും. ഈ ​തൈ​യാ​ണ് തോ​ട്ട​ത്തി​ൽ ന​ടു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് പ്ര​ധാ​ന​മാ​യും കോ​ഴി​വ​ള​മാ​ണ് ഇ​ടു​ന്ന​ത്. അ​ടു​ത്തു​ള്ള കോ​ഴി​ഫാ​മി​ൽ​നി​ന്നു​മാ​ണ് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ളം ശേ​ഖ​രി​ക്കു​ന്ന​ത്.

കൃ​ഷി​സ്ഥ​ല​ത്ത് മാ​പ്പിം​ഗ് ന​ട​ത്തി​യാ​ണ് ജ​ല​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വെ​ഞ്ച്വ​റി പൈ​പ്പ്, ഫി​ൽ​ട്ട​ർ എ​ന്നി​വ എ​വി​ടെ​യൊ​ക്കെ വേ​ണ​മെ​ന്ന് നേ​ര​ത്തെ സെ​റ്റ് ചെ​യ്തു വ​യ്ക്കും. ഡ്രി​പ്പ്ലൈ​നി​ൽ ഒ​രേ മ​ർ​ദ​ത്തി​ലാ​ണ് വെ​ള്ളം ചെ​ടി​യു​ടെ വേ​രു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ത​ണ്ണി​മ​ത്ത​നു പു​റ​മെ നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ളും സ​നി​ൽ ചെ​യ്യു​ന്നു​ണ്ട്. ഓ​ണ​വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ടു 2500 വാ​ഴ ന​ട്ടി​ട്ടു​ണ്ട്. നേ​ന്ത്ര​വാ​ഴ​യും റോ​ബ​സ്റ്റ​യു​മാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. ടി​ഷ്യു ക​ൾ​ച്ച​ർ വി​ത്താ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ത​ട​ത്തി​ൽ ര​ണ്ട് തൈ​ക​ൾ വീ​ത​മാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​മ ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലും കൃ​ഷി​ചെ​യ്യു​ന്നു. വെ​ണ്ട, പാ​വ​ൽ ചീ​ര, പ​യ​ർ, മ​ത്ത​ൻ ഇ​ങ്ങ​നെ പോ​കു​ന്നു മ​റ്റ് കൃ​ഷി​ക​ൾ. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യു​ള്ള പ​ച്ച​ക്ക​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ​നി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​ക്കും.

വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ

വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് കൃ​ഷി​യി​ൽ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യം. മി​ക​ച്ച കാ​ലാ​വ​സ്ഥ​യും ജ​ല​ല​ഭ്യ​ത​യു​മു​ണ്ടെ​ങ്കി​ൽ കൃ​ഷി ര​ക്ഷ​പ്പെ​ടു​മെ​ങ്കി​ലും ഓ​രോ വി​ത്തി​നും ഓ​രോ സീ​സ​ണ്‍ ഉ​ണ്ട്.

അ​ത​നു​സ​രി​ച്ച് കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ വി​ത്ത് ഇ​റ​ക്കി​യാ​ൽ ലാ​ഭ​ക​ര​മാ​യി മാ​റും. വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വും ല​ഭ്യ​ത​ക്കു​റ​വും മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തു​കൊ​ണ്ട് കൂ​ലി​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. മ​ൾ​ച്ചിം​ഗ് ഷീ​റ്റ് ഇ​ട്ട് തൈ ​ന​ട്ട​തി​നാ​ൽ ക​ള ശ​ല്യം ഉ​ണ്ടാ​വു​ക​യി​ല്ല. ത​ണ്ണി​മ​ത്ത​നു പു​റ​മെ നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി, തെ​ങ്ങ് കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്.

ഫോ​ണ്‍: 9544242120

National

ഛത്തീ​സ്ഗ​ഡി​ലെ ഫാം ​ഹൗ​സി​ൽ ക​റു​പ്പ് കൃ​ഷി; ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം ​ഹൗ​സി​ലാ​ണ് ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് വി​ന​യ് ത​മ്രാ​ക​റി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ട്ടി​യു​ടെ പേ​രി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​മ്രാ​ക​റി​നെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ര​ൺ സിം​ഗ് ദി​യോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സ് ശ​നി​യാ​ഴ്ച സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​ന​യ് ത​മ്രാ​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്‍റേ​ത​ല്ലെ​ന്നും ത​നി​ക്ക് ഇ​തേ കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് വി​ന​യ് ത​മ്രാ​ക​റു​ടെ വാ​ദം.

Agriculture

പൈ​നാ​പ്പി​ൾ കൃ​ഷി കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ

സ്വ​ർ​ഗീ​യ ഫ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ഷ്ണ​മേ​ഖ​ലാ പ​ഴ​വ​ർ​ഗ​മാ​ണ് കൈ​ത​ച്ച​ക്ക. 1493ൽ ​കൊ​ളം​ബ​സ് അ​മേ​രി​ക്ക ക​ണ്ടു​പി​ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് കൈ​ത​ച്ച​ക്ക​യെ​കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ബ്ര​സീ​ലി​ന്‍റെ തെ​ക്കു​വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലും വ​ട​ക്ക​ൻ അ​ർ​ജ​ന്‍റീ​ന​യി​ലും പ​രാ​ന-​പ​രാ​ഗ്വേ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് കൈ​ത​ച്ച​ക്ക ഉ​ത്ഭ​വി​ച്ച​തെ​ന്നാ​ണ് ശാ​സ്ത്ര​നി​ഗ​മ​നം. 550ക​ളി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു കൈ​ത​ച്ച​ക്ക എ​ത്തി​ച്ച​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടായി ​കേ​ര​ള​ത്തി​ൽ കൈ​ത കൃ​ഷി​ക്ക് പ്ര​ചാ​ര​മേ​റു​ക​യാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് അ​റു​പ​തി​നാ​യി​രം ഹെ​ക്ട​റി​ൽ കൈ​ത​കൃ​ഷി​യു​ണ്ട്. ഓ​രോ വ​ർ​ഷ​വും ആ​റു ല​ക്ഷം ട​ണ്‍ പൈ​നാ​പ്പി​ൾ വി​ള​യി​ക്കു​ന്ന​തി​ലൂ​ടെ ഇ​പ്പോ​ൾ വ​രു​മാ​നം വ​രു​മാ​നം ര​ണ്ടായി​രം കോ​ടി രൂ​പ.

പൈ​നാ​പ്പി​ൾ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ളം വ​ഴി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പൈ​നാ​പ്പി​ൾ പെ​രു​മ വ​ണ്ടിക​യ​റു​ന്ന​ത്. ഭൗ​മ​സൂ​ച​കാ പ​ദ​വി ല​ഭി​ച്ച വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ളി​ന്‍റെ മ​ണ​വും രു​ചി​യും വ​ലി​പ്പ​വു​മാ​ണ് ഇ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക വി​പ​ണി​ക്കു പു​റ​മേ വ​ട​ക്കേ ഇ​ന്ത്യ​യാ​ണ് പൈ​നാ​പ്പി​ളി​ന്‍റെ പ്ര​ധാ​ന വി​ൽ​പ​ന​കേ​ന്ദ്രം. എ, ​ബി, സി, ​ഡി എ​ന്നീ ഗ്രേ​ഡു​ക​ളി​ലാ​ണ് വി​പ​ണ​നം. ഒ​രു കി​ലോ​യ്ക്ക് മു​ക​ളി​ലു​ള്ള ച​ക്ക​ക​ളാ​ണ് എ ​ഗ്രേ​ഡ്. 600 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ​വ​രെ ബി ​ഗ്രേ​ഡും അ​തി​നു​താ​ഴെ സി, ​ഡി ഗ്രേ​ഡു​ക​ളും.

ഗ്രേ​ഡ് അ​നു​സ​രി​ച്ചാ​ണ് വി​ല. ഏ​ക്ക​റി​ന് ഒ​ൻ​പ​തി​നാ​യി​രം തൈ​ക​ളാ​ണ് ന​ടു​ക. 12 ട​ണ്‍​വ​രെ വി​ള​വു കി​ട്ടും. ഒ​ന്നാം വ​ർ​ഷം മു​ത​ൽ വി​ള​വെ​ടു​ക്കാം. ന​ട്ടാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ തു​ട​രെ വി​ള​വെ​ടു​ക്കാം.

പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം വ​രു​മാ​നം പെ​ട്ടെ​ന്ന് ല​ഭി​ക്കു​മെ​ന്ന​താ​ണ്. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്കു​പോ​ലും ആ​വ​ശ്യ​ത്തി​ന് പൈ​നാ​പ്പി​ൾ ന​ൽ​കാ​ൻ നി​ല​വി​ൽ സാ​ധി​ക്കു​ന്നി​ല്ല.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​പ്പ​ൽ മാ​ർ​ഗ​വും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പൈ​നാ​പ്പി​ൾ ക​യ​റ്റി അ​യ​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​ഴ​ക്കു​ള​ത്ത് നി​ന്ന് ഒ​മാ​നി​ലേ​ക്കാ​ണ് പൈ​നാ​പ്പി​ൾ ക​യ​റ്റി അ​യ​ച്ച​ത്.

ക​പ്പ​ലി​ൽ ചെ​ല​വ് കി​ലോ 20 രൂ​പ മാ​ത്രം. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ ഗ​ൾ​ഫി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാകും.

​ക്യൂ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്യൂ ​ഇ​ന​വും മൗ​റീ​ഷ്യ​സ് ഇ​ന​വു​മാ​ണ് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് ഒ​ന്നാം വി​ള​വെ​ടു​ത്ത് ക​ഴി​ഞ്ഞാ​ൽ അ​തി​ൽ​നി​ന്ന് പൊ​ട്ടി​മു​ള​ക്കു​ന്ന തൈ​യി​ൽ​നി​ന്ന് പി​ന്നീ​ടും വി​ള​വെ​ടു​ക്കാം.

ഇ​ത്ത​ര​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് വ​ർ​ഷം​വ​രെ വി​ള​വ് ല​ഭി​ക്കും. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള എം​ഡി 2 ഇ​നം പോ​ലു​ള്ള പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്കു ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ മാ​റി​യി​ട്ടു​ണ്ട്. ഗോ​ൾ​ഡ​ൻ റൈ​പ്, സൂ​പ്പ​ർ സ്വീ​റ്റ് എ​ന്നെ​ല്ലാം വി​ശേ​ഷ​ണ​മു​ള്ള എം​ഡി 2 വി​ന് പെ​നാ​പ്പി​ൾ വി​പ​ണി​യി​ൽ വ​ലി​യ മൂ​ല്യ​മു​ണ്ട്.

മൗ​റീ​ഷ്യ​സ് ഇ​നം പാ​ക​മാ​യാ​ൽ അ​പ്പോ​ൾ​ത​ന്നെ വി​ള​വെ​ടു​ക്ക​ണം. വി​പ​ണി അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ ന​ഷ്ടം വ​രു​ത്തും. ഇ​ത് വ​രു​മാ​ന​ത്തെ​യും ക​യ​റ്റു​മ​തി​യെ​യും ബാ​ധി​ക്കും.

മൗ​റീ​ഷ്യ​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സൂ​ക്ഷി​പ്പു​കാ​ല​മു​ള്ള എം​ഡി 2 ഇ​നം കൂ​ടി കൃ​ഷി ചെ​യ്യാ​നാ​യാ​ൽ ക​യ​റ്റു​മ​തി വി​പ​ണി കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന​താ​ണ് നേ​ട്ടം. സി​ലി​ണ്ട ർ ​ആ​കൃ​തി​യു​ള്ള എം​ഡി 2വി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന എ​ളു​പ്പ​മാ​ണ്.

മൗ​റീ​ഷ്യ​സി​ന്‍റെ തൊ​ലി​ക്കു താ​ഴെ​യു​ള്ള ക​ണ്ണി​ന് ആ​ഴം കു​ടു​ത​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ക​ന​ത്തി​ൽ തൊ​ലി ചെ​ത്തി നീ​ക്കേ​ണ്ടിവ​രും. എ​ഡി 2വി​ന് അ​തു കു​റ​വ​യ​തി​നാ​ൽ തൊ​ലി നീ​ക്കു​ന്പോ​ൾ ന​ഷ്ടം 30 ശ​ത​മാ​നം വ​രെ കു​റ​യും. രു​ചി​യി​ലും മ​ധു​ര​ത്തി​ലും എം​ഡി 2 ഏ​റെ മെ​ച്ച​വു​മാ​ണ്.

മൗ​റീ​ഷ്യ​സ് ഇ​നം കാ​നി ന​ട്ട് 12 മാ​സം പി​ന്നി​ടു​ന്ന​തോ​ടെ ആ​ദ്യ വ​ട്ടം വി​ള​വെ​ടു​പ്പു ന​ട​ക്കും. എം​ഡി 2 ഇ​ന​ത്തി​ന​ത് 18 മാ​സം വ​രെ​യെ​ടു​ക്കും. മു​ള​യ്ക്കു​ന്ന കാ​നി​ക​ളു​ടെ എ​ണ്ണ​വും കു​റ​വാ​യി​രി​ക്കും. ഇ​തും ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

അ​തേ​സ​മ​യം എം​ഡി 2 കൃ​ഷി വ്യാ​പ​ക​മാ​യാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ക്കാ​നാ​കും. മൗ​റീ​ഷ്യ​സ് ഇ​നം ഏ​ക്ക​റി​ൽ 10,000 തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. എ​ന്നാ​ൽ മു​ള്ളി​ല്ലാ​ത്ത ഇ​ന​മാ​യ എം​ഡി 2 കൂ​ടു​ത​ൽ അ​ടു​പ്പി​ച്ച് 18,000-25,000 വ​രെ തൈ​ക​ൾ ന​ടാം. അ​ത്ത​ര​ത്തി​ൽ ഉ​ൽ​പാ​ദ​ന​വും ഇ​ര​ട്ടി​യാ​കും.

 

 

 

Latest News

Corehub Up