ഹൈഡ്രോപോണിക്സ് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: മണ്ണില്ലാതെ വെള്ളത്തിൽ മാത്രം പോഷകങ്ങൾ നൽകി ചെടികൾ വളർത്തുന്ന ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെണ്ടുമല്ലി കൃഷി ചെയ്ത് ശ്രദ്ധേയരാവുകയാണ് മുണ്ടേരി ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥികൾ.
വിഎച്ച്എസ്ഇ ഫ്ളോറിക്കൾച്ചർ വിഭാഗവും നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായാണ് വയനാട് ജില്ലയിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ഈ ആധുനിക കൃഷിരീതിയിൽ പൂകൃഷി വിജയിപ്പിച്ചത്. കാർഷിക രംഗത്ത് ഇതൊരു പുതിയമാതൃക തീർത്തിരിക്കുകയാണ്. സ്കൂളിൽ നടന്ന വിളവെടുപ്പ് മഹോത്സവം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് സി. ജയരാജൻ അധ്യക്ഷത വഹിച്ചു.
വാർഡ് കൗണ്സിലർ സി.കെ. നിഷ മുഖ്യാതിഥിയായിരുന്നു. എസ്എംസി ചെയർമാൻ കെ. സതീഷ്, മദർ പിടിഎ പ്രസിഡന്റ് സാജിത ഹമീദ്, എൻഎസ്എസ് ജില്ല കോ-ഓർഡിനേറ്റർ ശ്രീജിത്ത് വാകേരി, പ്രിൻസിപ്പൽ കെ.പി. മുനവർ, വിഎച്ച്എസ്ഇ അധ്യാപകൻ ഇ. ആഷിക്ക് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പ്രസന്നകുമാരി, സ്നേഹ സുധീർ, കെ.കെ. നിമിഷ, കെ.ജെ. സുമീന എന്നിവർ നേതൃത്വം നൽകി.
Tags : District News Nattuvishesham Kalpetta Govt. VHSS hydroponic marigold cultivation