ചീയമ്പത്ത് പിവിസി പൈപ്പില്‍ കൃഷി ചെയ്ത കുരുമുളക് തോട്ടം.
പുല്‍പ്പള്ളി: ഏറെക്കാലത്തിന് ശേഷം കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷിയിലേക്ക്.
കുരുമുളക് കൃഷിയാല്‍ സമ്പന്നമായിരുന്ന കുടിയേറ്റ മേഖലയില്‍ വ്യാപകമായുണ്ടായ മഞ്ഞളിപ്പ്, ദ്രുതവാട്ടരോഗവും മൂലം കുരുമുളക് കൃഷി വ്യാപകമായി നശിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ 690 മുതല്‍ 700 രൂപ വരെ ഒരു കിലോ കുരുമുളകിന് വിപണിയില്‍ വിലയുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തനിവിളയായി കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകര്‍ മേഖലയില്‍ നിരവധിയാണ്.
മുന്ക്കാലങ്ങളില് ചീമ മുരിക്ക്, കൊന്ന കാല്, മുരിങ്ങ, അമ്പഴം കാലുകളിലായിരുന്നു കുരുമുളക് വള്ളികള്‍ നട്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കൃഷിരിതി അവലംബിക്കുന്നതിന് കര്‍ഷകര്‍ കോണ്‍ക്രീറ്റ് കാല്, പിവിസി പൈപ്പുകളിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഉത്പാദനച്ചെലവ് ക്രമാധീതമായി വര്‍ധിച്ചതായാണ് കര്‍ഷര്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ ഏറ്റവുമധികം കുരുമുളക് തോട്ടങ്ങളുള്ള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു.
എന്നാല്‍ കര്‍ഷകര്‍ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷി നടത്തിവരുമ്പോഴായിരിക്കും അപ്രതീക്ഷിതമായി രോഗബാധ വ്യാപിക്കുക.
യഥാസമയം രോഗകാരണം കണ്ടെത്താനോ അതിന് പ്രതിവിധി നിര്‍ദേശിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. വിപണിയില്‍ വില ഉയര്‍ന്നതുകൊണ്ട് മാത്രം നിലവില്‍ കൃഷി നടത്താനുള്ള സാഹചര്യം പല കര്‍ഷകര്‍ക്കുമില്ല. നടീല്‍ വസ്തുക്കളും സാമ്പത്തികസഹായവുമെല്ലാം നല്കി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നാല്‍ കൂടുതല്‍ പേര് വീണ്ടും കുരുമുളക് കൃഷിയിലേക്ക് തിരിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പാടെ നശിച്ചുപോയ കുരുമുളക് കൃഷി പഴയ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നും മുന്‍ കാലങ്ങളില്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ കുരുമുളക് കൃഷി പ്രാത്സാഹിപ്പിക്കാന്‍ നല്കിയ ആനുകൂല്യങ്ങള്‍ വീണ്ടും നല്കാന് തയാറായാല്‍ കര്‍ഷകര്‍ക്ക് ഒരു പരിധി വരെ സഹായമാകുമെന്നാണ് കുരുമുളക് കര്‍ഷകര്‍ പറയുന്നത്. കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ സ്പൈസസ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടാകണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.