Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC

പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പൊലിസ് അന്വേഷിച്ച് കണ്ടുപിടിക്കും. ഡിസിസി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയും നെയ്യാറ്റിന്‍കരയിലെ ആനാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയുമാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബേക്കറി ജംഗ്ഷന് സമീപത്തെ ഡിസിസി ഓഫീസിന്‍റെ മുന്‍വശത്തെ ജനല്‍ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തീവയ്പ്പ് ശ്രമം നടന്നു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കത്തി നശിച്ചു.

കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു തുടങ്ങി.

Kerala

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ഡി​സി​സി​ക​ളോ​ട് റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കെ​പി​സി​സി. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും കെ​പി​സി​സി നി​ര്‍​ദേ​ശി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​ക​ട​ന​ങ്ങ​ള്‍ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​ടു​ക്കി​യി​ല്‍ സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ നാ​ലു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പ​ദ​വി​ക​ളി​ല്‍ നി​ന്നും നീ​ക്കി​യി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്റ് സി.​പി. മാ​ത്യൂ പ്ര​തി​ക​രി​ച്ച​ത്.

മ​റ്റി​ട​ങ്ങ​ളി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്ന​ത് താ​ന്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ടു​ക്കി​യി​ലെ കാ​ര്യം മാ​ത്ര​മാ​ണ് ത​നി​ക്ക് അ​റി​യൂ​വെ​ന്നും മാ​ത്യൂ പ​റ​ഞ്ഞു. ഡി​സി​സി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ര നീ​രാ​ക്കി ഉ​ണ്ടാ​ക്കി​യ​താ​ണ് ഈ ​വി​ജ​യം. അ​ത് ഉ​ള്‍​ക്കൊ​ള്ള​ണം. പ്ര​വ​ര്‍​ത്ത​ക​രെ പ​ദ​വി​ക​ളി​ല്‍ നി​ന്നും നീ​ക്കു​മെ​ന്ന ഭീ​ഷ​ണി ക്രൂ​ര​മാ​ണെ​ന്നാ​യി​രു​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ വി​മ​ര്‍​ശ​നം.

Kerala

സ​തീ​ശ​ന്‍ അ​നു​കൂ​ല പ്ര​ക​ട​നം; നാല് പേരെ പദവിയിൽ നിന്ന് നീക്കി

ഇ​ടു​ക്കി: വി.​ഡി.​സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ൾ​ക്കെ​തി​രെ ഇ​ടു​ക്കി ഡി​സി​സി ന​ട​പ​ടി​യെ​ടു​ത്തു. സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ.​താ​ജു​ദ്ദീ​ൻ, വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ബു, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ് മൈ​ലാ​ടി എ​ന്നി​വ​രെ പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി. ഇ​ന്ന​ലെ​യാ​ണ് സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് തൊ​ടു​പു​ഴ​യി​ൽ ഒ​രു വി​ഭാ​ഗം പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും നേ​താ​ക്ക​ളെ പി​ന്തു​ണ​ച്ചു​ള്ള ഫ്ല​ക്സ് യു​ദ്ധം ഇ​ടു​ക്കി​യി​ൽ തു​ട​രു​ക​യാ​ണ്. അ​ടി​മാ​ലി​യി​ലും മാ​ങ്കു​ള​ത്തും ക​ട്ട​പ്പ​ന​യി​ലും ര​മേ​ശ് ചെ​ന്നി​ത്തി​ല​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

District News

അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം: ഡി​സി​സി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് അ​സം​ബ്‌​ളി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ന്നി​യി​ൽ ഒ​ഴി​കെ നാ​ലി​ട​ത്തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച​തി​ന് വോ​ട്ട​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കോ​ന്നി​യി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നം ഉ​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

കോ​ന്നി​യി​ൽ ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​താ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കും വോ​ട്ട് ചെ​യ്ത വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തോ​ൽ​വി​യു​ടെ കാ​ര​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.
സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ​യും ജി​ല്ല​യി​ലും യു​ഡി​എ​ഫി​ന്റെ വി​സ്മ​യ​ക​ര​വും തി​ള​ക്ക​മാ​ർ​ന്ന​തു​മാ​യ വി​ജ​യ​ത്തി​ൽ ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി.

Kerala

സ​ന്ദീ​പ് വാ​ര്യ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വം; കാ​സ​ർ​ഗോ​ഡ് ഡി​സി​സി​ക്ക് അ​തൃ​പ്തി

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പു​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ കാ​സ​ർ​ഗോ​ഡ് ഡി​സി​സി​ക്ക് അ​തൃ​പ്തി.

കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ലേ​യ്ക്ക് സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഡി​സി​സി നേ​തൃ​ത്വ​വും പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര് പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര ഡി​സി​സി യോ​ഗം ചേ​രും.

പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യോ ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യോ യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും ന​ട​ത്താ​തെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​രു​ടെ പേ​ര് ഉ​യ​ർ​ന്നു വ​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. മ​ണ്ഡ​ല​ത്തി​ൽ വേ​രു​ക​ളു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് പു​റ​ത്തു​നി​ന്നു​ള്ള ആ​ളെ കെ​ട്ടി​യി​റ​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Kerala

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ക​ണ്ണൂ​രി​ല്‍ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ ക​ടാ​ങ്കോ​ട്, ര​ഘു​നാ​ഥ് ത​ളി​യി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ആ​ന്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നി​ര്‍​ദേ​ശ​ക​നാ​യി​രു​ന്നു ര​ഘു​നാ​ഥ് ത​ളി​യി​ല്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ താ​ന്‍ ഒ​പ്പി​ട്ടി​ല്ലെ​ന്ന് വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്‍​പി​ല്‍ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ര​ഘു​നാ​ഥി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി. പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

 

Kerala

സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്; സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ ഡിസിസി പരാതി നല്‍കി

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് കോ​​ര്‍പ​​റേ​​ഷ​​നി​​ലെ സി​​പി​​എം സ്ഥാ​​നാ​​ര്‍ഥി​​ക്ക് ഇ​​ര​​ട്ടവോ​​ട്ട്. മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് 20-ാം വാ​​ര്‍ഡ് സ്ഥാ​​നാ​​ര്‍ഥി ഷീ​​തു നി​​വേ​​ഷി​​നാ​​ണ് ഒ​​രു വാ​​ര്‍ഡി​​ല്‍ ര​​ണ്ട് ബൂ​​ത്തു​​ക​​ളി​​ലാ​​യി വോ​​ട്ടു​​ക​​ളു​​ള്ള​​ത്.

ഇ​​ര​​ട്ടവോ​​ട്ട് ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഷീ​​തു​​വി​​ന്‍റെ സ്ഥാ​​നാ​​ര്‍ഥി​​ത്വം റ​​ദ്ദ് ചെ​​യ്യാ​​ന്‍ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നാവ​​ശ്യ​​പ്പെ​​ട്ട് കോ​​ഴി​​ക്കോ​​ട് ഡി​​സി​​സി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​രാ​​തി അ​​യ​​ച്ചു. ര​​ണ്ട് തി​​രി​​ച്ച​​റി​​യ​​ല്‍ രേ​​ഖ ന​​മ്പ​​റു​​ക​​ളി​​ലാ​​യാ​​ണ് വോ​​ട്ടു​​ക​​ളു​​ള്ള​​തെ​​ന്ന് കോ​​ഴി​​ക്കോ​​ട് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​പ്ര​​വീ​​ണ്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഒ​​രു ബൂ​​ത്തി​​ല്‍ 977 ന​​മ്പ​​റി​​ലും ര​​ണ്ടാ​​മ​​ത്തെ ബൂ​​ത്തി​​ല്‍ 1425 ന​​മ്പ​​റി​​ലു​​മാ​​ണ് വോ​​ട്ടു​​ക​​ളു​​ള്ള​​ത്. ഇ​​തി​​ല്‍ 977 ന​​മ്പ​​റി​​ലെ വോ​​ട്ട് കാ​​ണി​​ച്ചാ​​ണു സ്ഥാ​​നാ​​ര്‍ഥി നാ​​മ​​നി​​ര്‍ദേ​​ശ പ​​ത്രി​​ക സ​​മ​​ര്‍പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ കോ​​ഴി​​ക്കോ​​ട് കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ മാ​​ത്രം 25,000 ഇ​​ര​​ട്ടവോ​​ട്ടു​​ക​​ളാ​​ണ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​ത്.

16,000 ഇ​​ര​​ട്ടവോ​​ട്ടി​​ല്‍ കോ​​ണ്‍ഗ്ര​​സ് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു. ഈ ​​പ​​രാ​​തി​​ക​​ളി​​ല്‍ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല എ​​ല്ലാ ഇ​​ര​​ട്ടവോ​​ട്ടും ഇ​​ട​​ക​​ല​​ര്‍ത്തി ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും പ്ര​​വീ​​ണ്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Kerala

ക​ണ്ണൂ‍​ർ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി  

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ‍​ർ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വി​മ​ത​രെ പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡാ​യ കോ​ട്ടാ​ഞ്ചേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന മ​നീ​ഷ് ക​ണ്ണോ​ത്ത്, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ​.പി. വ​സ​ന്ത, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലും കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡ് ഒ​ന്ന് മ​ണി​ക്ക​ട​വ് നോ​ർ​ത്തി​ലെ ഒ.​വി. ഷാ​ജു, വാ​ർ​ഡ് 18 മു​ണ്ടാ​നൂ​രി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​എം. മാ​ത്യു, വാ​ർ​ഡ് 20 മ​ണി​പ്പാ​റ​യി​ലെ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​സ​ൺ ച​ക്കാ​നി​ക്കു​ന്നേ​ൽ, വാ​ർ​ഡ് 22 മ​ണി​ക്ക​ട​വ് സൗ​ത്തി​ലെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റീ​ന മാ​ളി​യ​പു​ര​യ്ക്ക​ൽ വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ണി​ക്ക​ട​വ് ഒ​ന്നാം വാ​ർ​ഡ് സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പു​റം എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡ് വാ​ണി​യ​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സി​ലെ സീ​മ സ​നോ​ജി​നെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

District News

ചാ​യ​ക്ക​ട രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നി​ത്ത​ല​യും

കോ​ന്നി: തി​ര​ക്കേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ട​യി​ല്‍ ചാ​യ​ക്ക​ട രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ക​ഴി​ഞ്ഞു കോ​ന്നി​യി​ലേ​ക്ക് പോ​ക​വേ​ഇ​ള​ക്കൊ​ള്ളൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടു​ത്തു​ള്ള സെ​ല്‍​വ​ന്‍റെ ക​ട​യി​ല്‍ പ​രി​പ്പു​വ​ട ക​ണ്ടാ​ണ് ചെ​ന്നി​ത്ത​ല വാ​ഹ​നം നി​ര്‍​ത്തി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​താ​വി​ന്‍റെ വാ​ഹ​നം ക​ണ്ട സെ​ല്‍​വ​നും ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നു. ചൂ​ട് ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​യും ഒ​പ്പം പാ​ള​യ​ന്‍​കോ​ട​ന്‍ പ​ഴ​വും ക​ഴി​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യം ചോ​ദി​ച്ച​റി​ഞ്ഞു. ക​ട​യു​ട​മ
സെ​ല്‍​വ​നു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി മ​നോ​ജി​ന് വേ​ണ്ടി യും ​ജി​ല്ലാ, ബ്ലോ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി​യും വോ​ട്ട് ചോ​ദി​ക്കാ​നും മ​റ​ന്നി​ല്ല.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ​ന്ത​ളം സു​ധാ​ക​ര​ൻ, എ. ​ഷം​സു​ദ്ദീ​ന്‍, വെ​ട്ടൂ​ര്‍​ജ്യോ​തി​പ്ര​സാ​ദ്, എ​സ്. വി. ​പ്ര​സ​ന്ന​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​രും ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ ശ​ക്ത​ന്‍ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് എ​ന്‍.​ശ​ക്ത​ന്‍ രാ​ജി വ​ച്ചു. രാ​ജി​ക്ക​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന് കൈ​മാ​റി. പാ​ലോ​ട് ര​വി രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് താത്കാലി​ക ചു​മ​ത​ല​യാ​ണ് ശ​ക്ത​ന് ന​ല്‍​കി​യി​രു​ന്ന​ത്.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ശ​ക്ത​ന്‍റെ രാ​ജി​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ്ഥാ​ന​ത്തു തു​ട​രാ​നാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ശ​ക്ത​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Kerala

കോ​ഴി​ക്കോ​ട് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി.​ ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും രാ​ജി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി. ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​വും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വെ​ക്കു​ന്ന​താ​യി ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ന​ട​ക്കാ​വ് കൗ​ണ്‍​സി​ല​ര്‍ അ​ല്‍​ഫോ​ന്‍​സ രാ​ജി​വെ​ച്ച് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നും ദീ​പാ ദാ​സ് മു​ന്‍​ഷി​ക്കും ബാ​ബു​രാ​ജ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

നാ​ല​ര വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​ത്ത ഒ​രു മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡ് 65ല്‍ ​നൂ​ലി​ല്‍ കെ​ട്ടി സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​ക്ക​ല്ല, സി​സ്റ്റ​ത്തി​നാ​ണ് ത​ക​രാ​ര്‍. കോ​ഴി​ക്കോ​ട് സി​പി​ഐ​എം- കോ​ണ്‍​ഗ്ര​സ് നെ​ക്‌​സ​സാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​ത്തി​ലെ പ​ങ്ക് ക​ച്ച​വ​ട​ക്കാ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ആ​ളി​ല്ലാ​താ​യി', ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

എ​ര​ഞ്ഞി​പ്പാ​ലം വാ​ര്‍​ഡി​ല്‍ കെ​പി​സി​സി മാ​ര്‍​ഗ​രേ​ഖ അ​ട്ടി​മ​റി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ഡ് ക​മ്മ​റ്റി ആ​റ് പേ​രു​ക​ള്‍ ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​ജ​യം ഭ​യ​പ്പെ​ട്ട് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്ക് പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വെ​ട്ടി​നി​ര​ത്ത​ൽ; കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു

കൊ​ല്ലം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്ത്. കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സു​ൽ​ഫി​ക്ക​റാ​ണ് ഡി​സി​സി​യെ വി​മ​ർ​ശി​ച്ച് ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

ഉ​റ​ക്കം ന​ടി​ക്കു​ന്ന​വ​രു​ടെ ചെ​വി​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ഉ​ണ​ർ​ത്തും. കൊ​ടി കെ​ട്ടാ​നും പ​രി​പാ​ടി​ക്ക് ആ​ളെ തി​ക​യ്ക്കാ​നും മാ​ത്ര​മ​ല്ല കെ​എ​സ‌്‌​യു​ക്കാ​രെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. കെ​എ​സ്‌​യു​ക്കാ​ർ​ക്ക് കോ​ള​ജി​ൽ മാ​ത്ര​മ​ല്ല പ​ണി​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

കെ​എ​സ‌്‌​യു ന​ൽ​കി​യ 14 പേ​രു​ടെ പ​ട്ടി​ക​യി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ്. സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ നേ​തൃ​ത്വം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. വെ​റും ആ​ൾ​ക്കൂ​ട്ട​മ​ല്ല കെ​എ​സ്‌‌​യു​വെ​ന്ന് നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

 

District News

ഡി​സി​സി കോ​ർ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം : മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റേ​ത് പ​ക്വ​ത​യി​ല്ലാ​ത്ത സ​മീ​പ​നം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ഞ്ഞ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷി​ന് ഡി​സി​സി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​റി​ന് നേ​മം സീ​റ്റ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ നി​ല​പാ​ടി​നെ ഡി​സി​സി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നേ​തൃ​ത്വം വി​മ​ർ​ശി​ച്ചു.

ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ലെ​ത്തി നി​ൽ​ക്കേ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച​തു വി​വാ​ദ​മാ​യ​താ​ണ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ സു​രേ​ഷ് കൂ​ടു​ത​ൽ പ​ക്വ​ത​യു​ള്ള സ​മീ​പ​ന​മാ​യി​രു​ന്നു സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ ത​നി​യ്ക്ക് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വേ​ണ്ടെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള​വ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി സു​രേ​ഷ് തി​രി​ച്ച​ടി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു തു​ട​രു​ന്ന​തു ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു.

നേ​മം സീ​റ്റി​ൽ, കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച നേ​മം ഷ​ജീ​റി​നെ ഒ​ഴി​വാ​ക്കി ബാ​ല​സം​ഘം ഭാ​ര​വാ​ഹി​യാ​യ ജി.​വി. ഹ​രി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി​ക്കു വേ​ണ്ടി സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജി​ന് ഇ​ര​യാ​കു​ക​യും സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ക്കു​ക​യും ചെ​യ്ത നേ​മം ഷ​ജീ​ർ മ​ത്സ​ര രം​ഗ​ത്ത് യോ​ഗ്യ​നാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പെ​ട്ടി താ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക​ല്ല, പാ​ർ​ട്ടി​ക്കു വേ​ണ്ടി സ​മ​ര​മു​ഖ​ത്ത് അ​ട​ക്കം സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് സീ​റ്റ് ന​ൽ​കി​യ​തെ​ന്ന് ജി​ല്ല​യി​ലെ മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

District News

കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ളി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ത്തി​​​ന്‍റെ വീ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു

കു​​​മ​​​ര​​​കം: കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ളി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ത്തി​​​ന്‍റെ കോ​​​ണ​​​ത്താ​​​റ്റ് പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള കു​​​ടും​​​ബ​​​വീ​​​ടും കാ​​​രി​​​ക്ക​​​ത്ത​​​റ ലാ​​​ബും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കോ​​​ട​​​തി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​ർ​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പ് ന​​​ട​​​ത്തി​​​യ പൊ​​​ളി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും നാ​​​ട്ട​​​കം സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.

മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ജെ. സാ​​​ബു, നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​വി. തോ​​​മ​​​സ് ആ​​​ര്യ​​​പ​​​ള്ളി, സ​​​ലീ​​​മ ശി​​​വാ​​​ത്മ​​​ജ​​​ൻ, കു​​​ഞ്ഞ​​​ച്ച​​​ൻ വേ​​​ലി​​​ത്ത​​​റ, വി.​​​എ​​​സ്. പ്ര​​​ദീ​​​പ് കു​​​മാ​​​ർ, മെം​​​ബ​​​ർ​​​മാ​​​രാ​​​യ പി.​​​കെ. മ​​​നോ​​​ഹ​​​ര​​​ൻ, ദി​​​വ്യ ദാ​​​മോ​​​ദ​​​ര​​​ൻ എ​​​ന്നി​​​വ​​​രും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

District News

വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യ: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ ബ​ത്തേ​രി മ​ണി​ച്ചി​റ എ​ൻ.​എം. വി​ജ​യ​ൻ, മ​ക​ൻ ജി​ജേ​ഷ് എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​കെ. ഗോ​പി​നാ​ഥ​ൻ ബ​ത്തേ​രി, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​രെ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് ബ​ത്തേ​രി ജൂ​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. നൂ​റോ​ളം സാ​ക്ഷി മൊ​ഴി​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ൾ, നേ​താ​ക്ക​ൾ വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഓ​ഡി​യോ ക്ലി​പ്പു​ക​ൾ, വി​ജ​യ​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, മ​റ്റു ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്നി​വ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ത്തു​ട​ർ​ന്നു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് വി​ജ​യ​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ. കേ​സി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

വി​ഷം ക​ഴി​ച്ച എ​ൻ.​എം. വി​ജ​യ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2024 ഡി​സം​ബ​ർ 27നാ​ണ് മ​രി​ച്ച​ത്. വി​ജ​യ​നൊ​പ്പം വി​ഷം അ​ക​ത്തു​ചെ​ന്ന ഇ​ള​യ​മ​ക​ൻ ജി​ജേ​ഷും ഇ​തേ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ജ​യ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന് അ​നേ​കം ആ​ളു​ക​ളി​ൽ​നി​ന്നു പ​ണം വാ​ങ്ങി​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​ർ​ക്കും ജോ​ലി കൊ​ടു​ക്കാ​നോ പ​ണം തി​രി​കെ ന​ൽ​കാ​നോ വി​ജ​യ​നു ക​ഴി​ഞ്ഞി​ല്ല. പാ​ർ​ട്ടി താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​ജ​യ​ൻ സ്വ​ന്തം സ്വ​ത്ത് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ടു​ത്തി​രു​ന്നു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​നാ​കാ​ത്ത​തും മ​റ്റു ക​ട​ങ്ങ​ൾ കു​ടി​ശി​ക​യാ​യ​തും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ.


ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന് വാ​ങ്ങി​യ പ​ണം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളി​ൽ ചി​ല​ർ​ക്ക് കൈ​മാ​റി​യ​താ​യാ​ണ് വി​ജ​യ​ന്‍റേ​താ​യി പി​ന്നീ​ട് പു​റ​ത്തു​വ​ന്ന ക​ത്തു​ക​ളി​ൽ പ​റ​യു​ന്ന​ത്. ബാ​ധ്യ​ത വീ​ട്ടു​ന്ന​തി​ന് പ​ല​വ​ട്ടം ക​ത്തു​ന​ൽ​കി​യി​ട്ടും പാ​ർ​ട്ടി സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ക​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. മൂ​ത്ത മ​ക​ൻ വി​ജേ​ഷി​നും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ട​ക്കം എ​ഴു​തി​യ ക​ത്തു​ക​ളാ​ണ് വി​ജ​യ​ന്‍റെ മ​ര​ണ​ശേ​ഷം പു​റ​ത്തു​വ​ന്ന​ത്.


നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ത്തി​ന് പ​ണം വാ​ങ്ങി​യ​തെ​ന്ന് കെ. ​സു​ധാ​ക​ര​ന് എ​ഴു​തി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വി​ജ​യ​ന്‍റെ ബാ​ധ്യ​ത​യി​ൽ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത​ട​ക്കം ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ കെ​പി​സി​സി തീ​ർ​ത്തി​രു​ന്നു.

വി​ജ​യ​ന്‍റെ മൂ​ത്ത മ​ക​ൻ വി​ജേ​ഷി​ന്‍റെ ഭാ​ര്യ പ​ദ്മ​ജ മ​ണി​ച്ചി​റ​യി​ലെ വീ​ട്ടി​ൽ ഇ​ട​തു​കൈ​യു​ടെ ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഡി​സി​സി ഓ​ഫീ​സി​നു മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ർ​ബ​ൻ ബാ​ങ്കി​ലെ ക​ടം വീ​ട്ടി​യ​ത്.

 

നി​യ​മ​പ​ര​മാ​യി നേ​രി​ടും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. കേ​സി​നെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ജി; വ​യ​നാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പു​റ​ത്തേ​ക്ക്

ക​ല്‍​പ്പ​റ്റ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വ​യ​നാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ രാ​ജി​വ​ച്ചു. എ​ൻ.​എം. വി​ജ​യ​ൻ, മു​ല്ല​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് നെ​ല്ലേ​ട​ത്ത് എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തീ​രാ​ത​ല​വേ​ദ​ന​യാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി പ്ര​ഖ്യാ​പ​നം.

അ​ടു​ത്തി​ടെ, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, പ്രി​യ​ങ്ക​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വം രാ​ജി ചോ​ദി​ച്ചു​വാ​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ അ​പ്പ​ച്ച​ൻ രാ​ജി​ക്ക​ത്ത് നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി.

അ​തേ​സ​മ​യം കെ​പി​സി​സി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചെ​യ്യു​മെ​ന്നും നേ​ര​ത്തെ ത​ന്നെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും രാ​ജി​ക്ക് പി​ന്നാ​ലെ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ്ര​തി​ക​രി​ച്ചു. രാ​ജി​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​കും. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട​ത് കെ​പി​സി​സി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ടി.​ജെ. ഐ​സ​ക്കി​നാ​ണ് വ​യ​നാ​ട് ഡി​സി​സി​യു​ടെ പ​ക​രം ചു​മ​ത​ല. ഐ​സ​ക്ക് ത​ന്നെ അ​ടു​ത്ത ഡി​സി​സി അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കെ​പി​സി​സി അം​ഗ​വും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ഇ. വി​ന​യ​ന്‍റെ പേ​രും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Kerala

രാ​ഹു​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല, സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്രം: പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. രാ​ഹു​ലി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ വ​ഴി​മാ​റി​പ്പോ​കേ​ണ്ട​തി​ല്ല. സം​സാ​രി​ക്കേ​ണ്ടെ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കാ​നാ​ണ് രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ വ​ന്ന​തെ​ന്നും ത​ങ്ക​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​നെ കാ​ണു​മ്പോ​ൾ പ​രി​ച​യ​മു​ള്ള​വ​ർ കൈ ​കൊ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യും. രാ​ഹു​ലി​ന് യാ​തൊ​രു സ്വീ​ക​ര​ണ​വും ന​ൽ​കി​യി​ട്ടി​ല്ല. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

"ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഒ​ളി​കാ​മ​റ​യി​ൽ കു​ടു​ക്കി​യ പാ​ർ​ട്ടി​യാ​ണ്': കെ.​ജെ. ഷൈ​നി​ന് എ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം എ​ന്ന് ആ​വ​ർ​ത്തി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഒ​ളി​കാ​മ​റ​യി​ൽ കു​ടു​ക്കി​യ പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​ന്ന് ഇ​തി​നു പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​ല​രും ഇ​ന്ന് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടെ​ന്നും ഷി​യാ​സ് ആ​രോ​പി​ച്ചു.

ബോം​ബ് പൊ​ട്ടും എ​ന്ന് പ​റ​ഞ്ഞ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ്‌ നേ​താ​വി​ന്‍റെ പേ​ര് ഷൈ​ൻ ടീ​ച്ച​ർ പ​റ​യ​ട്ടെ. തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ല. പാ​ർ​ട്ടി​യി​ൽ ചു​മ​ത​ല​യു​ള്ള​വ​ർ ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കും.

പ്ര​തി​പ​ക്ഷ നേ​താ​വി​നു​മേ​ൽ കു​തി​ര ക​യ​റേ​ണ്ട. വി.​ഡി. സ​തീ​ശ​ൻ ആ​രാ​ണെ​ന്ന് പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ഷി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി എ​ൻ. ശ​ക്ത​ൻ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി എ​ൻ. ശ​ക്ത​ൻ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഉ​ച്ച​യ്ക്ക് 12നു ​അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വൈ​കാ​തെ പു​തി​യ അ​ധ്യ​ക്ഷ​നെ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് വി​വ​രം.

വി​വാ​ദ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച പാ​ലോ​ട് ര​വി​ക്കു പ​ക​ര​മാ​ണ് എ​ൻ. ശ​ക്ത​ൻ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഏ​റെ ക്ര​മ​ക്കേ​ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ഡ​ലം-​ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളെ അ​ട​ക്കം ഏ​കോ​പി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​തെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പു​നഃ​സം​ഘ​ട​ന വൈ​കാ​തെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. മു​ൻ മ​ന്ത്രി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ശ​ക്ത​ന് ജി​ല്ല​യി​ലെ മി​ക്ക​വാ​റും നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ആ​ദ്യം ശ​ക്ത​ൻ വൈ​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം നി​ർ​ബ​ന്ധി​ച്ച​തോ​ടെ അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up