പത്തനംതിട്ട ഡിസിസിയിലെത്തിയ മന്ത്രി കെ. മുരളീധരനെ പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രികളിലുള്‍പ്പെടെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ ആരോഗ്യമേഖലയില്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മന്ത്രി കെ. മുരളീധരനു നിവേദനം നൽകി.
ഇന്നലെ പത്തനംതിട്ട ഡിസിസിയിൽ എത്തിയ മന്ത്രിക്ക് പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നൽകിയത്. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ഡിസിസിയിലെത്തിയ മന്ത്രി മുരളീധരനെ പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു എംഎല്‍എ, പി. മോഹന്‍രാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാർ, വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട് ഹരികുമാര്‍ പൂതങ്കര, സിന്ധു അനില്‍, കെ. ജാസിംകുട്ടി, അബ്ദുള്‍കലാം ആസാദ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.കെ. മോഹന്‍രാജ്, റോജി പോൾ, മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews DCC