Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhurandhar

വ​യ​ല​ൻ​സ് അ​ൽ​പം കൂ​ടു​ത​ലാ​ണ്, എ​ങ്കി​ലും മ​രു​മ​ക​ന്‍റെ അ​ഭി​ന​യം മി​ക​ച്ച​ത്; ധു​ര​ന്ധ​റി​നെ കു​റി​ച്ച് പ്ര​കാ​ശ് പ​ദു​കോ​ൺ

വ​യ​ല​ൻ​സ് അ​ൽ​പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ധു​ര​ന്ധ​ർ ഒ​രു മി​ക​ച്ച ചി​ത്രം ത​ന്നെ​യാ​ണെ​ന്ന് മു​ൻ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​നും ദീ​പി​ക പാ​ദു​ക്കോ​ണി​ന്‍റെ പി​താ​വു​മാ​യ പ്ര​കാ​ശ് പ​ദു​കോ​ൺ.

സി​നി​മ​യ്ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യെ​ക്കു​റി​ച്ചും താ​നും ത​ന്‍റെ മ​രു​മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം പ്ര​കാ​ശ് ഇ​ന്ത്യ​ൻ എ​ക്‌​സ്പ്ര​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തൊ​രു മി​ക​ച്ച ചി​ത്ര​മാ​ണ്. എ​ല്ലാ​വ​രും ന​ന്നാ​യി അ​ഭി​ന​യി​ച്ച വ​ള​രെ ന​ന്നാ​യി നി​ർ​മി​ച്ച ഒ​രു ചി​ത്രം. അ​ക്ര​മം അ​ല്പം കൂ​ടു​ത​ലാ​ണെ​ന്ന് തോ​ന്നി. പ​ക്ഷേ ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും അ​ത് ഇ​ഷ്ട​പ്പെ​ട്ടു. അ​ത് ത​ന്നെ​യാ​ണ് പ്ര​ധാ​ന​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

ര​ൺ​വീ​റു​മാ​യി ന​ല്ല അ​ടു​പ്പ​മാ​ണു​ള്ള​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ഇ​രു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും ഊ​ഷ്മ​ള​മാ​യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ത​ങ്ങ​ൾ ഒ​രു​മി​ച്ച് അ​വ​ധി​ക്കാ​ലം ചെ​ല​വി​ടാ​റു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി. സ്‌​പോ​ർ​ട്‌​സും അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഒ​രു പൊ​തു​വി​ഷ​യ​മാ​ണെ​ന്നും പ്ര​കാ​ശ് പ​റ​യു​ന്നു.

അ​വ​ന് സ്‌​പോ​ർ​ട്‌​സി​ൽ വ​ള​രെ താ​ല്പ​ര്യ​മു​ണ്ട്. അ​തു​പോ​ലെ പൊ​തു​വാ​യ ഒ​രു​പാ​ട് താ​ത്പ​ര്യ​ങ്ങ​ളു​ണ്ട്. അ​വ​ൻ എ​ന്നോ​ട് സ്‌​പോ​ർ​ട്‌​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റു​ണ്ട്, ഞാ​ൻ സി​നി​മ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​റു​ണ്ട്. എ​ല്ലാ​വ​രും തി​ര​ക്കി​ലാ​യ​തി​നാ​ൽ ഞ​ങ്ങ​ൾ​ക്ക് അ​ത്ര സ​മ​യം ല​ഭി​ക്കു​ന്നി​ല്ല, പ​ക്ഷേ എ​ത്ര സ​മ​യം കി​ട്ടി​യാ​ലും ഫു​ട്‌​ബോ​ളാ​യാ​ലും ക്രി​ക്ക​റ്റാ​യാ​ലും ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഇ​രു​ന്ന് ആ​സ്വ​ദി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു.

അ​വ​ൻ ഒ​രു ആ​ഴ്‌​സ​ണ​ൽ ആ​രാ​ധ​ക​നാ​ണ്, ഞ​ങ്ങ​ളു​ടെ മ​ക​ൾ അ​നി​ഷ ഒ​രു മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ആ​രാ​ധി​ക​യാ​ണ്, അ​തി​നാ​ൽ ചി​ല പൊ​തു താ​ത്പ​ര്യ​ങ്ങ​ളു​ണ്ട്. പ്ര​കാ​ശ് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​ൻ എ​ന്‍റെ പെ​ൺ​മ​ക്ക​ളി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്നു​ണ്ടെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2025 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ധു​ര​ന്ധ​ർ റി​ലീ​സ് ചെ​യ്ത​ത്. അ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗം 2026 മാ​ർ​ച്ച് 19-നും ​റി​ലീ​സ് ചെ​യ്തു.

Movies

പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശം; ര​ൺ​വീ​ർ സിം​ഗി​ന്‍റെ ഹി​റ്റ് ചി​ത്ര​ത്തി​ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക്  

 

ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ ധു​ര​ന്ദ​ർ സി​നി​മ​യ്ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​ന​വി​ല​ക്ക്.

സ്പൈ–​ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ധു​ര​ന്ദ​റി​ലെ പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്. സാ​മ്പ​ത്തി​ക​മാ​യും വ​ലി​യ ആ​ഘാ​ത​മാ​കും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ നേ​രി​ടേ​ണ്ടി വ​രി​ക.

ഫൈ​റ്റ​ർ, സ്കൈ ​ഫോ​ഴ്സ്, ദ് ​ഡി​പ്ലോ​മാ​റ്റ്, ആ​ർ​ട്ടി​ക്കി​ൾ 370, ക​ശ്മീ​ർ ഫ​യ​ൽ​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കും പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ​ത ആ​രോ​പി​ച്ച് ഗ​ൾ​ഫി​ൽ പ്ര​ദ​ർ​ശ​ന​വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു.

ഹൃ​ത്വി​ക് റോ​ഷ​ൻ – ദീ​പി​ക ചി​ത്ര​മാ​യ ഫൈ​റ്റ​ർ യു​എ​ഇ​യി​ൽ റി​ലീ​സ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ചി​ല ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും ചി​ത്ര​ത്തി​ന് പി​ന്നീ​ട് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ല.

Latest News

Corehub Up