x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ൺ​വീ​റി​ന്‍റെ മ​നം ക​വ​ർ​ന്ന് ഒ​രു മ​ല​യാ​ളി​പ്പെ​ൺ​കു​ട്ടി; ധു​ര​ന്ദ​ർ ട്രെ​യി​ല​ർ


Published: November 19, 2025 08:40 AM IST | Updated: November 19, 2025 10:12 AM IST

ര​ൺ​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ധു​ര​ന്ദ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. മ​ല​യാ​ളി താ​രം സാ​റാ അ​ർ​ജു​നാ​ണ് നാ​യി​ക. വ​മ്പ​ൻ ആ​ക്ഷ​നു​ക​ളു​മാ​യി സ്പൈ ​ത്രി​ല്ല​ർ ചി​ത്ര​മാ​യാ​ണ് ധു​ര​ന്ദ​ർ എ​ത്തു​ന്ന​ത്. അ​ക്ഷ​യ് ഖ​ന്ന, ആ​ർ. മാ​ധ​വ​ൻ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു

ചി​ത്ര​ത്തി​ലെ മാ​ധ​വ​ന്‍റെ ലു​ക്ക് നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജി​ത് ഡോ​വ​ല്‍ ആ​യാ​ണ് മാ​ധ​വ​ൻ ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത് എ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ബാ​ല​താ​ര​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച സാ​റ അ​ർ​ജു​ന്‍റെ ഗ്ലാ​മ​റ​സ് മേ​ക്കോ​വ​റും മു​ൻ​പ് ച​ർ​ച്ച​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ സ്പൈ ​ആ​യാ​ണ് ര​ൺ​വീ​ർ എ​ത്തു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

‘ഉ​റി ദ് ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ആ​ണ് ധു​ര​ന്ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശാ​ശ്വ​ന്ത് സ​ച്ച്ദേ​വാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. ജി​യോ സ്റ്റു​ഡി​യോ​സ്, ബി62 ​സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം 2025 ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​ഗോ​ള റി​ലീ​സാ​യെ​ത്തും.

Tags : Dhurandhar Ranveer Singh Aditya Dhar bollywood

Recent News

Corehub Up