ബോളിവുഡ് സൂപ്പർ സ്റ്റാർ രൺവീർ സിംഗ് കേന്ദ്രകഥപാത്രമാകുന്ന സ്പൈ ത്രില്ലർ ധുരന്ധർ ദി റിവഞ്ച് നാളെ തിയറ്ററുകളിൽ. പെയ്ഡ് പ്രിവ്യൂ ഉൾപ്പെടെ ആദ്യദിനം തന്നെ ഇന്ത്യയിൽനിന്നു മാത്രം 100 കോടി രൂപയിലധികം കളക്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്.
മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങിൽ നായകൻ രൺവീർ നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് ലോകമെന്പാടുമുള്ള ആരാധകർ. "ഇന്ത്യൻ സിനിമയുടെ ഭാവി "ധുരന്ധർ: ദി റിവഞ്ച്' തീരുമാനിക്കും' എന്നാണ് ആരാധകരെ സാക്ഷിയാക്കി രൺവീർ പ്രഖ്യാപിച്ചത്.
ആദ്യ ഭാഗത്തിനു പ്രേക്ഷകർ നൽകിയ ചരിത്രപരമായ വിജയത്തിനും താരം നന്ദി അറിയിച്ചു. റെക്കോർഡ് പ്രതീക്ഷിക്കുന്ന പെയ്ഡ് പ്രിവ്യൂ ആരംഭിച്ചു. പ്രിവ്യൂ ഷോകളിലൂടെ തന്നെ ചിത്രം പല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ചിത്രം ആദിത്യ ധർ ആണ് സംവിധാനം ചെയ്തത്. മണിക്കൂറുകൾ പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ സ്പൈ ഏജന്റിന്റെ പടയോട്ടം ആരംഭിക്കും.
Tags : Dhurandhar Ranveer Singh Aditya D