Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EcoTourism

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ വ​രൂ... രാവണന്‍റെ മകൻ സന്ദർശിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്ന 'പാതാളം'

പാ​താ​ള​ത്തി​ൽ പോ​കാ​ൻ നി​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ടോ..? കൊ​ച്ചി​യി​ലെ പാ​താ​ള​മ​ല്ല കോ​ട്ടോ, ഭൂ​മി​ക്ക​ടി​യി​ല്‍ ഏ​ക​ദേ​ശം 3,000 അ​ടി താ​ഴ്ച​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​ത്തി​ലേ​ക്കാ​ണു ക്ഷ​ണി​ക്കു​ന്ന​ത്. ആ ​അ​പൂ​ര്‍​വ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് 'പാ​താ​ള്‍​കോ​ട്ട്' എ​ന്നാ​ണ്, സ്ഥി​തി ചെ​യ്യു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ല്‍. ചി​ന്ത്വാ​ര​യി​ല്‍നി​ന്ന് 78 കിലോമീറ്റർ അ​ക​ലെയായി സ്ഥി​തിചെ​യ്യു​ന്ന ഒ​രു​പാ​ടു പ്ര​ത്യേ​ക​ത​ക​ളു​ള്ള താ​ഴ്വ​ര​യാ​ണി​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ ഈ ​പ്ര​ദേ​ശ​ത്തി​നു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന ഒ​രു ഭൂ​പ്ര​ദേ​ശമായിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തെക്കുറിച്ചു നിരവധി കഥകളും പരന്നിരുന്നു.

വി​വി​ധ​ങ്ങ​ളാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളു​മെ​ല്ലാമുള്ള ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ താ​മസം. ഏകദേശം 21-ാളം ഗ്രാ​മ​ങ്ങ​ൾ പാ​താ​ള്‍​കോ​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍, 12 ഗ്രാ​മ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് താ​മ​സ​ക്കാ​രു​ള്ള​ത്. 79 ചതുരശ്ര ​കിലോമീറ്റർ വി​സ്തീ​ര്‍​ണ​മു​ള്ള പാ​താ​ള്‍​കോ​ട്ട് ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ബാ​രി​യ, ഗോ​ണ്ട് തു​ട​ങ്ങി​യ ഗോ​ത്ര വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്രാ​ദേ​ശി​ക​മാ​യ നി​ര​വ​ധി വി​ശ്വാ​സ​ങ്ങ​ള്‍ ഇ​വി​ടെ നി​ല​നി​ല്‍​ക്കു​ന്നു. അ​തി​ലേ​റെ ആ​രെ​യും അ​മ്പ​രി​പ്പി​ക്കു​ന്ന നി​ഗൂ​ഢ​ത​ക​ളും. മു​ഴു​വ​ന്‍ സ​മ​യ​വും ഇ​രു​ണ്ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ഒ​രു പ്ര​ദേ​ശം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പു പു​റ​ത്തു​നി​ന്ന് ആ​രും ഇ​ങ്ങോ​ട്ടേ​ക്കു വ​രാ​റു​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. പാ​താ​ള്‍​കോ​ട്ട് സ​ന്ദ​ര്‍​ശ​നം മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്താ​റു​ണ്ട്.

 

National

ട്രെയിനിൽ നവദമ്പതികൾക്ക് മണിയറ; ടിടിഇക്ക് സസ്പെൻഷൻ

മും​​​​ബൈ: ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലെ ഫ​​​​സ്റ്റ് ക്ലാ​​​​സ് എ​​​​സി കാ​​​​ബി​​​​ന്‍ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ണ്‍ സ്യൂ​​​​ട്ട്’രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നും ബാ​​​​ൽ​​​​ഹ​​​​ർ​​​​ഷ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ന​​​​ന്ദി​​​​ഗ്രാം എ​​​​ക്സ്പ്ര​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്ത മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​​ല്‍​ന സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ദ​​​​മ്പ​​​​തി​​​​ക​​​​ളാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ഡെ​​​​ക്ക​​​​റേ​​​​റ്റ​​​​റെ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​ക്കി ത​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​സ്റ്റ് എ​​​​സി കാ​​​​ബി​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​ത്.

ദ​​​​മ്പ​​​​തി​​​​ക​​​​ള്‍ ഔ​​​​റം​​​​ഗ​​​​ബാ​​​​ദി​​​​ല്‍​നി​​​​ന്ന് ജ​​​​ല്‍​ന റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കാ​​​​റി​​​​ല്‍ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് റാ​​​​ഹ​​​​ത്ത് റൂം ​​​​ഡെ​​​​ക്ക​​​​റേ​​​​ഷ​​​​ന്‍ എ​​​​ന്ന സ്വ​​​​കാ​​​​ര്യ ഡെ​​​ക്ക​​​റേ​​​റ്റിം​​​ഗ് എ​​​ജ​​​ൻ​​​സി​​​യി​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മു​​​​ന്‍​കൂ​​​​ട്ടി ട്രെ​​​​യി​​​​ന്‍ കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ ക​​​​യ​​​​റി അ​​​​ല​​​​ങ്കാ​​​​ര​​​​പ്പ​​​​ണി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പൂ​​​​ക്ക​​​​ൾ, ഹൃ​​​​ദ​​​​യാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ബ​​​​ലൂ​​​​ണു​​​​ക​​​​ൾ, മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ, ‘ല​​​​വ് യു ' ​​​​എ​​​​ന്ന് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ എ​​​​ഴു​​​​തി​​​​യ ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ല​​​​ങ്കാ​​​​രം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ൺ ഓ​​​​ൺ വീ​​​​ൽ​​​​സ്’ എ​​​​ന്ന​​​പേ​​​​രി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചീ​​​​ഫ് ടി​​​​ക്ക​​​​റ്റ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്‌​​​​ട​​​​ർ ഗി​​​​രീ​​​​ഷ് കു​​​​മാ​​​​റി​​​​നെ റെ​​​​യി​​​​ല്‍​വേ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തു. റെ​​​​യി​​​​ല്‍​വേ ച​​​​ട്ട​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ച് കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​വാ​​​​ദം ന​​​​ല്‍​കി​​​​യ​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി. സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഹ​​​ണി​​​മൂ​​​ൺ സ്യൂ​​​ട്ടി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ളെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന ഈ ​​​അ​​​ല​​​ങ്കാ​​​ര​​​ത്തെ ട്രോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യും മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ല​​​രും ത​​​മാ​​​ശ​​​യാ​​​യി എ​​​ടു​​​ത്ത​​​പ്പോ​​​ൾ, ഒ​​​രു​​​വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ൾ ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ൽ മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കുറിച്ചും യാ​​​ത്ര​​​ക്കാ​​​ർ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ​​​ക്കുറിച്ചും ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ചു.

Latest News

Corehub Up