Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Defeat

സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ത​മ്മി​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല; കാ​സ​ർ​ഗോ​ഡ് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മ​റ്റി​യി​ൽ പി​ണ​റാ​യി​ക്ക് വി​മ​ർ​ശ​നം

കാ​സ​ർ​ഗോ​ഡ്: സി​പി​എം കാ​സ​ർ​ഗോ​ഡ് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. പി​ണ​റാ​യി​യു​ടെ സ​മീ​പ​ന​വും സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്ന് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ജ​ന​ങ്ങ​ളോ​ട് വീ​ട്ടി​ൽ പോ​യി പ​റ​യാ​ൻ പ​റ​ഞ്ഞ​തു​പോ​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ല ന​ട​പ​ടി​ക​ളും ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു​വെ​ന്നും ഭ​ര​ണ​ത്തി​നി​ടെ പാ​ർ​ട്ടി ദു​ർ​ബ​ല​മാ​യെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ൾ തൃ​ക്ക​രി​പ്പൂ​രി​ലെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി. തൃ​ക്ക​രി​പ്പൂ​രി​ലും ഉ​ദു​മ​യി​ലും മു​സ്‌​ലിം വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യ​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹം വ​ർ​ധി​ക്കു​ന്ന​താ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. യു​വ നേ​താ​ക്ക​ളി​ൽ പ​ല​രും പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​ൻ അ​മി​ത താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​യി വ​ള​ഞ്ഞ വ​ഴി​ക​ൾ തേ​ടു​ക​യാ​ണെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: സി​പി​എം ഏ​രി​യ അ​വ​ലോ​ക​ന​ങ്ങ​ൾ 25നു ​പൂ​ർ​ത്തി​യാ​കും

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി തെ​റ്റു​തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി വ​രു​ന്ന സി​പി​എ​മ്മി​ന്‍റെ ഏ​രി​യാ അ​വ​ലോ​ക​ന​ങ്ങ​ൾ 25ന് ​പൂ​ർ​ത്തി​യാ​കും. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്, ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ 21നാ​ണ് ഏ​രി​യാ​ത​ല അ​വ​ലോ​ക​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ് ഏ​രി​യാ ക​മ്മി​റ്റി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​നം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു പി​ന്നാ​ലെ ലോ​ക്ക​ൽ, ബ്രാ​ഞ്ച് അ​വ​ലോ​ക​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ലോ​ക്ക​ൽ ക​മ്മി​റ്റി അ​വ​ലോ​ക​ന​ങ്ങ​ളി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ബ്രാ​ഞ്ച് അ​വ​ലോ​ക​ന​ങ്ങ​ളി​ൽ ഏ​രി​യാ നേ​താ​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ക. കീ​ഴ്ഘ​ക​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ലും ച​ർ​ച്ച ന​ട​ത്തും.

മു​ൻ മു​ഖ്യ​മ​ന്ത്രി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലു​യ​ര്‍​ന്ന അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം​ത​ന്നെ​യാ​ണ് നി​ല​വി​ൽ ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലും ഉ​ണ്ടാ​കു​ന്ന​ത്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​ക്കെ​തി​രേ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലു​ള്‍​പ്പെ​ടെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

തൃ​ക്ക​രി​പ്പൂ​രി​ലെ തോ​ല്‍​വി​ക്കു കാ​ര​ണം പ​യ്യ​ന്നൂ​രി​ലെ സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്ത തൃ​ക്ക​രി​പ്പൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി​യ​ത്. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പി. ​ജ​യ​രാ​ജ​നും കെ.​കെ. ശൈ​ല​ജ​യും വീ​ണ്ടും നേ​തൃ​നി​ര​യി​ല്‍ വ​ര​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന ഘ​ട​ക​​മാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന് പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​മാ​​​യ​​​താ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​രാ​ജ​യ​ത്തി​നു കാ​ര​ണം ശ​​​ബ​​​രി​​​മ​​​ല​​​യ​​​ല്ല, വ്യ​​​ത്യ​​​സ്ത ഘ​​​ട​​​ക​​​ങ്ങ​​​ൾ ആ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഒ​​​രു കാ​​​ര​​​ണം ഇ​​​താ​​​കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ​​​ബ​​​രി​​​മ​​​ല എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​രാ​​​ജ​​​യ കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​ളം ന​​​ഗ​​​ര​​​സ​​​ഭ ഇ​​​ത്ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്ക് ന​​​ഷ്ട​​​മാ​​​കു​​​ക​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ബി​​​ജെ​​​പി വി​​​ജ​​​യ​​​ത്തോ​​​ട് അ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തും ന​​​ഷ്ട​​​മാ​​​യി. ഈ ​​​പ്ര​​​ത്യേ​​​ക വി​​​ഷ​​​യം ബാ​​​ധി​​​ച്ചെ​​​ങ്കി​​​ൽ ഇ​​​വി​​​ടെ​​​യെ​​​ല്ലാം എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​ത​​​ല്ലേ. ഇ​​​തി​​​ൽ ബി​​​ജെ​​​പി​​​ക്ക് വ​​​ലി​​​യ വി​​​ജ​​​യം ല​​​ഭി​​​ക്കേ​​​ണ്ട​​​ത​​​ല്ലേ.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. പാ​​​ട്ടാ​​​യും മ​​​റ്റു പ​​​ല​​​ത​​​ര​​​ത്തി​​​ലും പ്ര​​​ത്യേ​​​ക രീ​​​തി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ത് ഉ​​​യ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി യോ​​​ജി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന് കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും ചേ​​​ർ​​​ന്ന പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ മു​​​ന്ന​​​ണി​​​യാ​​​യി​​​രു​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഒ​​​ന്നി​​​ച്ച് അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും താ​​​ത്കാ​​​ലി​​​ക നേ​​​ട്ട​​​ത്തി​​​നു വേ​​​ണ്ടി ന​​​ട​​​ത്തി. ബി​​​ജെ​​​പി ഉ​​​യ​​​ർ​​​ത്തി​​​യ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വ​​​ർ​​​ഗീ​​​യ രാ​​​ഷ്ട്രീ​​​യ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​വും എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി​​​രു​​​ന്നു. 12 സീ​​​റ്റു​​​ക​​​ളി​​​ൽ 60 വോ​​​ട്ടി​​​നു താ​​​ഴെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ബി​​​ജെ​​​പി ജ​​​യി​​​ച്ച 26 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് 1000ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ് വോ​​​ട്ട് നേ​​​ടി​​​യ​​​ത്. യു​​​ഡി​​​എ​​​ഫ് ജ​​​യി​​​ച്ച 11 സീ​​​റ്റു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​ക്ക് ആ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ് വോ​​​ട്ട് ല​​​ഭി​​​ച്ച​​​ത്. എ​​​ന്തോ ഒ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up