Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FireForce

Middle East and Gulf

സു​ര​ക്ഷി​ത വേ​ന​ൽ സ​ന്ദേ​ശ​വു​മാ​യി കു​വൈ​റ്റ് ഫ​യ​ർ ഫോ​ഴ്സ്; ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം

കു​വൈ​റ്റ് സി​റ്റി: വേ​ന​ൽ​ക്കാ​ല​ത്ത് അ​പ​ക​ട സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, തീ​പി​ടി​ത്ത​ങ്ങ​ൾ, മു​ങ്ങി​മ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കു​വൈ​റ്റ് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ​മ​ഗ്ര ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

"അ​ഗ്നി​ശ​മ​ന സേ​ന​യ്‌​ക്കൊ​പ്പം സു​ര​ക്ഷി​ത​മാ​യ ഒ​രു വേ​ന​ൽ​ക്കാ​ലം' എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​ൽ ഖൈ​റാ​ൻ മാ​ളി​ലാ​ണ് കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്ങ​നെ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​ണ് ഈ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒന്ന് മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ മാ​ത്രം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 3,633 അ​ടി​യ​ന്ത​ര ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഫ​യ​ർ ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന് സേ​നാ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഗ​രീ​ബ് വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ണ്ടാ​യ 750 തീ​പി​ടു​ത്ത സം​ഭ​വ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. വേ​ന​ൽ​ക്കാ​ല​ത്തു​ട​നീ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഫ​യ​ർ ഫോ​ഴ്സ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ക​ട​ൽ​തീ​ര കേ​ന്ദ്രീ​കൃ​ത സു​ര​ക്ഷാ പ​ട്രോ​ളിം​ഗു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും അ​പാ​യ ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഈ ​പ്ര​ചാ​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up