District News
കോട്ടയം: കാരിത്താസ് എഡ്യുക്കേഷന് ഇന്സ്റ്റിറ്റ്യൂഷന്സിന്റെ മൂന്നു കോളജുകളെ ഉള്പ്പെടുത്തി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കാരിത്താസ് കോളജ് ഓഫ് നഴ്സിംഗ്, കാരിത്താസ് കോളജ് ഓഫ് ഫാര്മസി, വേളാങ്കണ്ണി മാതാ കോളജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളില് നിന്നായി പഠനം പൂര്ത്തിയാക്കിയ 180 വിദ്യാര്ഥികളാണു ചടങ്ങില് ബിരുദം ഏറ്റുവാങ്ങിയത്.
ഓരോ കോഴ്സിലെയും ബെസ്റ്റ് ഔട്ട്ഗോയിംഗ്, ബെസ്റ്റ് ബെഡ്സൈഡ്, അക്കാദമിക് എക്സലന്സ് എന്നീ ബഹുമതികള് നേടിയ വിദ്യാര്ഥികളെ ആദരിച്ചു. അവര്ക്കു പുരസ്കാരങ്ങളും സര്ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചൈതന്യ പാസ്റ്ററല് സെന്ററില് നടന്ന ബിരുദാന ചടങ്ങ് കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു സന്ദേശം നല്കി. ഡോ. റൂബിള് രാജ് മുഖ്യാതിഥിയായിരുന്നു. കാരിത്താസ് ഹോസ്പിറ്റല് ആന്ഡ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് സയന്സസ് ഡയറക്ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത്, കാരിത്താസ് എഡ്യുസിറ്റി അക്കാദമിക് ഡയറക്ടര് പ്രഫ. ഡോ. സാജന് ജോസ്, വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ് വൈസ്പ്രിന്സിപ്പല് പ്രഫ. ഡോ. ജെയിംസ് ജേക്കബ്, മീനു ലൂക്കോസ്, വൈദികര്, സന്യസ്തര്, മാതാപിതാക്കള് എന്നിവര് പങ്കെടുത്തു.
ഫാര്മസി വിഭാഗത്തിന് ഡോ. സിസ്റ്റര് എന്.എ. ഏലിക്കുട്ടി, നഴ്സിംഗ് വിഭാഗത്തിന് പ്രഫ. സിസ്റ്റര് ലിസി ജോണ് എന്നിവര് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
National
ബംഗളൂരു: അംബിക നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് 28-ാം വാർഷികാഘോഷവും 24-മത് ബിരുദദാന ചടങ്ങും അംബിക കാമ്പസിലെ ആംഫി തിയറ്ററിൽ നടന്നു. കോളജ് ചെയർമാൻ സൗന്ദര്യ രമേശ് ഉദ്ഘാടനം ചെയ്തു.
സിഇഒ ജിതിൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. നഴ്സിംഗ്, അലൈഡ് ഹെൽത്ത് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു ബിരുദവും ഡിപ്ലോമയും സമ്മാനിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ റാങ്ക് നേടിയ അംബിക കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. അക്കാദമിക്, കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
ആരോഗ്യമേഖലയിൽ ആത്മാർഥതയോടും കരുണയോടും കൂടി സേവനം ചെയ്യണമെന്ന് ബിരുദധാരികളോട് ആഹ്വാനം ചെയ്തു.ബോർഡ് മെംബർ ദേവിക രമേശ്, ഡയറക്ടർ റീന ജോസ്, അഡ്മിനിസ്ട്രേറ്റർ ജാസ്മിൻ കെ. ജോസ്, പ്രിൻസിപ്പൽ ആർ.ഹേമരാജു, ഡിഗ്രി കോളജ് പ്രിൻസിപ്പൽ എൻ.മേഘ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്ഷിതാക്കളും ബന്ധുക്കളും പങ്കെടുത്തു.
District News
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് പോൾസ് കെജി സ്കൂളിലെ 98 കുട്ടികളുടെ കെജി ഗ്രാജുവേഷൻ സെറിമണി വിപുലമായി നടത്തി. കെജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെന്റ് തോമസ് അക്വിനാസ് പള്ളി വികാരി ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ലോക്കൽ മാനേജർ സിസ്റ്റർ ജയശീല അധ്യക്ഷത വഹിച്ചു. "ഷൈൻ ആസ് സ്റ്റാർസ്’ ബാനറുമായി എത്തിയ കുട്ടികൾ അധ്യാപകർക്കും മാനേജ്മെന്റിനും നന്ദി പറഞ്ഞു.
ചടങ്ങിൽ ബഥാനി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കുട്ടികൾ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോണ് അധ്യാപകരുടെയും പ്രധാനാധ്യാപികയുടെയും പ്രവർത്തനത്തെ അഭിനന്ദിച്ചു.
പ്രധാനാധ്യാപിക സിസ്റ്റർ ലില്ലീസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മാതാപിതാക്കളും പങ്കെടുത്തു.
District News
അങ്കമാലി: ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (ലിംസാർ ) നടത്തുന്ന ഓപ്റ്റോമെട്രി, ഫിസിയോതെറാപ്പി, മെഡിക്കൽ ഫിസിയോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലെ യുജി വിദ്യാർഥികളുടെയും പിജി വിദ്യാർഥികളുടെയും ബിരുദദാനം നടന്നു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. എസ് . ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലാക്കപിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊൻതേമ്പിള്ളി, എഡ്യൂക്കേഷണൽ ഡയറക്ടർ ഫാ. എബിൻ കളപുരക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, കോളേജ് പ്രിൻസിപ്പൽ പ്രഫ. സെബാസ്റ്റ്യൻ ജെ. പെങ്ങിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.