തിരുവല്ല: മാർത്തോമ്മ കോളജിൽ ബിരുദ സമർപ്പണ സമ്മേളനം "എക്സെൽസീയർ 2026' ഇന്നു രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പൂർവ വിദ്യാർഥികൂടിയായ വർഗീസ് മാമ്മൻ എംഎൽഎയെ യോഗത്തിൽ ആദരിക്കും.
എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്, മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ. തോമസ് കെ. ജേക്കബ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സർവകലാശാല റാങ്ക് നേടിയ വിദ്യാർഥികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾ എന്നിവരെ അനുമോദിക്കും.
പ്രിൻസിപ്പൽ ഡോ. ടി.കെ. മാത്യു വര്ക്കി, ട്രഷറർ തോമസ് കോശി, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. അന്റു അന്നം തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനു ആൻ ജയിംസ്, ജെബി ജോൺസൺ, അഞ്ജു മറിയം ജോൺ എന്നിവർ പങ്കെടുക്കും.