മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയര് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില് നടത്തിയ ബിരുദദാനച്ചടങ്ങില് പങ്കെടുത്ത വിദ്യാര്ഥികള് അധികൃതർക്കൊപ്പം.
മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയര് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില് ബിരുദദാനച്ചടങ്ങ് നടത്തി. ആക്ട്വേറിയല് സയന്സ്, സോഷ്യല് വര്ക്ക്, കൊമേഴ്സ്, സൈക്കോളജി എന്നിവയില് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ഥികളുടെ അക്കാദമിക നേട്ടങ്ങളെ ആദരിക്കുന്നതിനും അവരുടെ പുതിയ ജീവിതഘട്ടത്തിലേക്കുള്ള പ്രവേശനം ആഘോഷിക്കുന്നതിനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാന്നാനം കെഇ കോളേജ് പ്രിന്സിപ്പല് ഡോ. ഐസണ് വി. വഞ്ചിപ്പുരയ്ക്കല് ചടങ്ങില് മുഖ്യാതിഥിയായിരുന്നു.
മാനേജര് ഫാ. സ്റ്റാന്ലി ചെല്ലിയില് സിഎംഐ അധ്യക്ഷത വഹിച്ചു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത് സിഎംഐ, ഡയറക്ടര് ഫാ. ബോബിന് കുമരെട്ട് സിഎംഐ, പ്രിന്സിപ്പല് ഡോ. തോംസണ് ജോസഫ്, സാമൂഹ്യ സേവന വകുപ്പ് മേധാവി ആല്വിന് കല്ലക്കാവുങ്കല് എന്നിവര് പ്രസംഗിച്ചു. ചടങ്ങില് അധ്യാപകരും വിദ്യാര്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.